Posts

Showing posts from September, 2025

(1129) മന്ത്രിയും കഴുതയും!

  ഒരിക്കൽ, കുറെ ആളുകൾ കൂടി നിന്ന സ്ഥലത്തു വച്ച് ഹോജ ഒരു പരസ്യ പ്രസ്താവന നടത്തി - "ധനമന്ത്രിയേക്കാൾ ബുദ്ധി എൻ്റെ കഴുതയ്ക്കുണ്ട്!" ആളുകൾ കേട്ടയുടൻ, ഈ കാര്യം മന്ത്രിയുടെ ചെവിയിലെത്തിച്ചു. മന്ത്രി അത് രാജാവിനെ അറിയിച്ച് ഹോജയ്ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജാവ് ഹോജയെ വിളിപ്പിച്ചു കോപത്തോടെ കാര്യം തിരക്കി. അന്നേരം, ഹോജ പറഞ്ഞു -"ഞാൻ പറഞ്ഞത് ശരിയാണ് പ്രഭോ. അതിന് തെളിവുണ്ട് " ഉടൻ, രാജാവ് പറഞ്ഞു -"വ്യക്തമായ കാരണമില്ലാതെയാണ് താങ്കൾ ഇത്തരം ഏഷണി പറഞ്ഞതെങ്കിൽ തക്കതായ ശിക്ഷ സ്വീകരിക്കാൻ തയ്യാറായിക്കൊള്ളുക" ഹോജ തുടർന്നു - "ഞാൻ എൻ്റെ കഴുതയുമായി സ്ഥിരമായി ചന്തയിൽ പോകുന്ന വഴിയിൽ ഒരു തടിപ്പാലമുണ്ട്. ആ പാലത്തിൻ്റെ വിടവിൽ കഴുതയുടെ മുൻകാലുകൾ കുടുങ്ങി അത് വീണു. കുറെ വർഷങ്ങൾക്കു മുൻപായിരുന്നു അത്. പക്ഷേ, അതിനു ശേഷം ഒരിക്കൽ പോലും കഴുത ആ പാലത്തിൽ വീണില്ല. അതായത്, കഴുത പാലത്തിലൂടെ വളരെ ശ്രദ്ധിച്ചാണു നടക്കുന്നത്. എന്നാൽ, മന്ത്രിയുടെ കാര്യം അങ്ങനെയല്ല. ജനങ്ങൾ മന്ത്രിയെ അഴിമതിക്കാരനെന്ന് പല തവണ വിളിച്ചിട്ടും അയാൾ അത് അറിഞ്ഞ മട്ടു കാണിക്കാതെ പിന്നെയും അത...

(1128) ബാദുഷയും ഹോജയും!

  ഒരിക്കൽ, ബാദുഷ രാജാവും ഹോജയും കൂടി നേരമ്പോക്കുകൾ പറഞ്ഞ് കൊട്ടാരത്തിൻ്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അവരുടെ സംസാരത്തിനിടയിൽ ബാദുഷ ചോദിച്ചു - "ഹോജാ, താങ്കളുടെ അഭിപ്രായത്തിൽ ഞാൻ മരിച്ചാൽ എൻ്റെ ആത്മാവ് സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പോകുക?" പെട്ടെന്ന്, ഹോജയുടെ മനസ്സിൽ കടന്നുവന്നത് സത്യമായിരുന്നു. അത് മറച്ചുവയ്ക്കാതെ ഹോജ പറഞ്ഞു -"അങ്ങ് മരണശേഷം നരകത്തിലായിരിക്കും പോകുക" രാജാവ് ഇങ്ങനെ ഒരു ഉത്തരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാജാവ് കോപിച്ചു - "നിനക്ക് എങ്ങനെ അതു പറയാൻ തോന്നി? വ്യക്തമായ മറുപടി പറയണം " അപ്പോഴാണ് ഹോജയ്ക്ക് താൻ പറഞ്ഞതിൻ്റെ ഗൗരവം പിടികിട്ടിയത്. രാജാവിനെ തെറ്റുകാരനായി ചിത്രീകരിച്ചാൽ ശിക്ഷ ഉറപ്പ്! ഉടൻ, ഹോജയ്ക്ക് മറ്റൊരു ബുദ്ധി തോന്നി. ഹോജ പറഞ്ഞു - "രാജാവേ, അങ്ങ് വധശിക്ഷ കൊടുത്ത പാവങ്ങൾ അനേകമായിട്ട് സ്വർഗ്ഗത്തിൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. അതിനാൽ സ്വർഗ്ഗത്തിൽ ഒട്ടും സ്ഥലമില്ലാത്തതിനാൽ നരകത്തിലേക്ക് തൽക്കാലം പോകേണ്ടി വരും!" രാജാവ് വിചാരിച്ചത് തൻ്റെ മിടുക്കു കാരണം അനേകം ആളുകൾ സ്വർഗ്ഗത്തിലെത്തി എന്നായിരുന്നു. പക്ഷേ, നിരപരാധികളെ വധിച്ചതിൻ്റെ ശി...

(1127) ഹോജയും ന്യായാധിപനും!

  ഹോജയുടെ പ്രദേശത്തെ ന്യായാധിപൻ വിധിക്കുന്ന വിധികളിൽ ജനങ്ങൾ അസംതൃപ്തരായിരുന്നു. എന്തെന്നാൽ, ചെറിയ കുറ്റങ്ങൾക്കു പോലും ക്രൂരമായ ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഹോജയ്ക്ക് അയാളെ വെറുപ്പായിരുന്നു. എങ്കിലും ന്യായാധിപൻ കിടപ്പിലായപ്പോൾ ഹോജയുടെ സഹായം തേടി ഒരു ഭൃത്യൻ വീട്ടിലെത്തി. കാരണം, ഹോജയ്ക്ക് എന്തൊക്കയോ ദിവ്യശക്തികൾ ഉണ്ടെന്ന് ജനങ്ങൾക്കിടയിൽ ഒരു സംസാരമുണ്ടായിരുന്നു. ഹോജയും നാട്ടുകാരും ന്യായാധിപൻ്റെ വീട്ടിലെത്തി. ഹോജ പറഞ്ഞു -"ന്യായാധിപൻ മരിച്ചവനാണ്. അതിനാൽ ഞാൻ എന്തു ചെയ്യാനാണ്?" ഉടൻ, ആളുകൾ അമ്പരന്നു - "ഹോജാ എന്താണീ പറയുന്നത്? അദ്ദേഹത്തിന് ഇപ്പോഴും നല്ല ബോധമുണ്ട്. കണ്ണു തുറന്ന് താങ്കളെ നോക്കുന്നത് കണ്ടില്ലേ?" ഹോജ തുടർന്നു - "ഹൃദയമില്ലാത്ത ആൾ നേരത്തേ മരിച്ചവനാണ്. നിങ്ങൾതന്നെ എത്രയോ പ്രാവശ്യം ന്യായാധിപൻ ഹൃദയമില്ലാത്തവനാണ് എന്നു പറഞ്ഞിട്ടുണ്ടല്ലോ?" ന്യായാധിപൻ ഇതുകേട്ട് തൻ്റെ ദുഷിച്ച ജോലിക്കാലം ഓർത്ത് ലജ്ജിച്ചു! അങ്ങനെ, വർഷങ്ങളായി ഹോജ മനസ്സിൽ സൂക്ഷിച്ച നീരസം വ്യക്തമാക്കി. Written by Binoy Thomas, Malayalam eBooks-1127 - Hoja stories - 65/ PDF- https://drive.google.c...

(1126) ഹോജയുടെ പ്രാർഥന!

  ഒരിക്കൽ, ഹോജ മുല്ലയുടെ നാട്ടിലെ മതപുരോഹിതന് രോഗം കലശലായി കിടപ്പിലാണ്. അദ്ദേഹം പലതരം ചികിൽസകൾ ചെയ്തെങ്കിലും യാതൊന്നും ഫലം കണ്ടില്ല. ഒരു ദിവസം ഭൃത്യൻ പറഞ്ഞു -"അങ്ങയുടെ രോഗം മാറ്റാൻ ഒരു സാധ്യത തെളിയുന്നുണ്ട്. ദിവ്യനായ ഹോജയ്ക്ക് പലതരം കഴിവുകൾ ഉണ്ടെന്ന് എല്ലാവരും പറയുന്നു. അയാളെ വിളിക്കട്ടെ?" അദ്ദേഹം സമ്മതിച്ചു. അതിൻപ്രകാരം ഹോജ അവിടെയെത്തി. ഹോജ മതപുരോഹിനെ നോക്കി പറഞ്ഞു -"എൻ്റെ ദൈവമേ, എന്നെ രക്ഷിക്കണേ എന്ന് ആദ്യം ആയിരം തവണ പ്രാർഥിക്കുക. എന്നിട്ട് എൻ്റെ ചെകുത്താനേ, എന്നെ രക്ഷിക്കണേ എന്നു പിന്നീട് ആയിരം തവണ പ്രാർഥിക്കുക" അതുകേട്ട് പുരോഹിതൻ ദേഷ്യം കൊണ്ട് വിറച്ചു - "എന്ത്? ഞാൻ രോഗം മാറ്റാൻ പിശാചിനെ വിളിക്കണമെന്നോ?" ഹോജ ശാന്തനായി പറഞ്ഞു -"താങ്കളുടെ രോഗം മാറ്റാൻ ദൈവമാണോ പിശാചാണോ വരികയെന്ന് എനിക്കറിയില്ലല്ലോ?" Written by Binoy Thomas, Malayalam eBooks-1126- Hoja Stories - 64, PDF- https://drive.google.com/file/d/11dKDNLcHyjKL7xeb4htP_RWDmHjC7eRB/view?usp=drivesdk

(1125) ഹോജയുടെ നർമ്മബോധം!

  ഹോജയുടെ ജീവിതത്തിലെ ചില നർമ്മബോധം പ്രകടിപ്പിച്ച സന്ദർഭങ്ങൾ വായിക്കാം - 1. ഹോജ തൻ്റെ കഴുതയുമായി ചന്തയിലേക്ക് പോയപ്പോൾ കയറ്റം നല്ല വേഗത്തിൽ കഴുത കയറി. പക്ഷേ, ഇറക്കം ഇറങ്ങിയപ്പോൾ പതിയെ നിന്നു. അന്നേരം, ഹോജ പറഞ്ഞു -"നിനക്ക് യാതൊരു ബുദ്ധിയുമില്ല" ഉടൻ, കഴുത സംശയ ഭാവത്തിൽ നെറ്റി ചുളിച്ച് ആരാണ് കഴുതയെന്ന ഭാവത്തിൽ ഹോജയെ നോക്കി!  2. ഹോജ തൻ്റെ പഴയ വീട് വിൽക്കാൻ ശ്രമിച്ചു. ഒരാൾ വന്നപ്പോൾ വീട് ഉൾപ്പടെ നൂറ് ദിനാറിന് തരാമെന്ന് ഹോജ പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചു - "വീടിന് താങ്കൾ എത്ര ദിനാർ വിലയിട്ടു?" ഹോജ: "അത് എനിക്കറിയില്ല. പക്ഷേ, വീട്ടുവരാന്തയിൽ കെട്ടിയിരിക്കുന്ന പട്ടിയുടെ വില നൂറ് ദിനാറാണ്" 3. ഒരിക്കൽ, ഹോജ തൻ്റെ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യവേ, ഒരു വഴിപോക്കൻ ചോദിച്ചു - "നിങ്ങളുടെ കഴുതയുടെ വില എത്രയാണ്?" ഉടൻ, ഹോജ പറഞ്ഞു -"നിങ്ങൾക്ക് ആവശ്യമെങ്കിൽ രണ്ടിനെയും (കഴുതയും ഹോജയും) ഒരുമിച്ച് വാങ്ങിക്കോളൂ. ഒന്നിൻ്റെ വില തന്നാൽ മതി" 4. ഒരു ദിവസം ഹോജ വഴിയിലൂടെ നടക്കുമ്പോൾ ഒരു പിച്ചക്കാരൻ നാണയങ്ങൾ യാചിച്ചു. അന്നേരം, ഹോജ പറഞ്ഞു -"എൻ്റെ കയ്യിൽ നാണയം ഒന്നുമില...

(1124) ഹോജയുടെ ഫലിതങ്ങൾ!

  ഹോജ മുല്ലയുടെ ചിരിയും ചിന്തയും കലർന്ന അനേകം ഫലിതങ്ങൾ ലോകമെങ്ങും പ്രചാരത്തിലുണ്ട്. ചിലത് വായിക്കുക. 1. ഒരിക്കൽ ചന്തയിലെത്തിയ ഹോജയുടെ കയ്യിൽ ഒരു വലിയ പൂവൻ കോഴിയെ വിൽക്കാൻ ഉണ്ടായിരുന്നു. അതുകണ്ട്, ഒരാൾ ചോദിച്ചു - "ഹോജ, ഈ കോഴിക്ക് എന്തു പ്രായമുണ്ട്?" ഹോജ പറഞ്ഞു: "എനിക്കറിയില്ല. താൻ കോഴിയോടു ചോദിച്ചാൽ അത് പറയും" 2. ഹോജയുടെ ദാരിദ്ര്യം പലതരത്തിലും അയാളെ ബുദ്ധിമുട്ടിച്ചിരുന്നു. അതിനാൽ, യാതൊരു മുൻപരിചയവും ഇല്ലാത്ത ആളുകളിൽ നിന്നു പോലും അയാൾ പണം കടം മേടിച്ചിരുന്നു. ഒരു ദിവസം രാവിലെ ഒരാളുടെ മുന്നിലെത്തി ഹോജ ചോദിച്ചു - "താങ്കൾക്ക് എന്നെ മനസ്സിലായോ?" അയാൾ: "ഇല്ല" ഹോജ തുടർന്നു - "അതു നന്നായി. കുറച്ചു നാൾ മുൻപ് ഞാൻ താങ്കളോട് പണം കടം മേടിച്ചിരുന്നു" 3. ഒരിക്കൽ, ഹോജ കുതിരപ്പുറത്ത് യാത്ര ചെയ്യവേ ഒരുവൻ ചോദിച്ചു - "നീ കുതിരപ്പുറത്ത് എവിടെ പോകുന്നു?" ഹോജ തിരിച്ചു ചോദിച്ചു - " നീ ഒരു കുതിരയെ കണ്ടാൽ എവിടെ പോകും?" 4. ഒരു പണ്ഡിതൻ ഹോജയെ പരിഹസിക്കാൻ ചോദിച്ചു - "ഹോജ, തനിക്ക് പണമാണോ ബുദ്ധിയാണോ വലുത്?" ഹോജ: "എനിക്ക് ബുദ്ധിയുള്ളതിന...

(1123) ഹോജയുടെ മണ്ടത്തരം!

  ഹോജ മുല്ല ഒട്ടേറെ ബുദ്ധിപരമായ നീക്കങ്ങൾ നടത്തിയ കഥകൾ ഉണ്ടെങ്കിലും പലയിടത്തും മണ്ടത്തരം പറയുകയും ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഹോജയുടെ മണ്ടത്തരം നിറഞ്ഞ ഒരു കഥ വായിക്കൂ. ഒരിക്കൽ, പട്ടണത്തിൽ ഒരു കഴുതയോട്ടം മൽസരമായി നടത്തുണ്ടെന്ന് ഹോജയ്ക്ക് വിവരം കിട്ടി. അയാൾ ഭാര്യയോടു പറഞ്ഞു -"നമ്മുടെ കഴുതയ്ക്ക് രണ്ടു ദിവസം തീറ്റി കൊടുക്കരുത്. അതിനെ പട്ടണത്തിലെ മൽസരത്തിനു കൊണ്ടു പോകണം" ഹോജയെ അനുസരിക്കുന്ന ഭാര്യയായിരുന്നു ആമിന. പട്ടിണി കിടന്ന കഴുതയുമായി അയാൾ മൽസരത്തിനെത്തി. മൽസരാർഥികൾ കഴുതപ്പുറത്ത് കയറി. മൽസരം ആരംഭിച്ചു. പെട്ടെന്ന് ഹോജ കഴുതപ്പുറത്തിരുന്ന് ഒരു വടിയിൽ കെട്ടിയ തീറ്റി കഴുതയുടെ മുന്നിലേക്കു കാണിച്ചു. എങ്ങനെയും മുന്നിലുള്ള തീറ്റി കിട്ടുമെന്നു വിചാരിച്ച് മറ്റുള്ള കഴുതകളെ പിന്നിലാക്കി ആ കഴുത അതിവേഗം കുതിച്ചു.  പക്ഷേ, ഹോജയുണ്ടോ അതിന് ആ തീറ്റി കൊടുക്കുന്നു? എന്നാൽ, കുറച്ചു ദൂരം ഓടിയപ്പോൾ പട്ടിണി കിടന്നിരുന്ന കഴുത കുഴഞ്ഞു വീണു! ഹോജയും അതിനൊപ്പം പറന്നു വീഴുന്നതു കണ്ട് കാണികൾ ഹോജയെ കൂകിവിളിച്ചു! ഹോജ വീട്ടിലെത്തിയപ്പോൾ ഭാര്യ കളിയാക്കി. അന്നേരം, ഹോജ പറഞ്ഞു -"ഞാൻ കാണിച്ച ബുദ്ധി എന്തായിരുന്ന...

(1122) ഹോജയുടെ തലപ്പാവ്!

  ഹോജയുടെ നർമ്മബോധം പ്രകടമാക്കുന്ന ചില കഥകൾ വായിക്കൂ. ഒരു ദിവസം, ഹോജ വഴിയിലൂടെ നടന്നു പോകുകയായിരുന്നു. ഒരു ധനികനായ ആളിൻ്റെ വീട്ടിലെ കല്യാണത്തിന് ഹോജയെ  ക്ഷണിച്ചിരുന്നു. അതിനാൽ, ഹോജയുടെ കയ്യിലുള്ള ഏറ്റവും നല്ല പട്ടുവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതുമാത്രമല്ല, ഏറ്റവും മനോഹരമായ തലപ്പാവും അയാൾ തലയിൽ വച്ചിട്ടുണ്ട്. അങ്ങനെ, വലിയ ഗമയിൽ അയാൾ നടക്കവേ, എതിർവശത്തു നിന്ന് ഒരാൾ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "എൻ്റെ കൈവശമുള്ള ഈ കത്ത് ഒന്നു വായിച്ചു തരാമോ?" അപ്പോൾ, ഹോജ പറഞ്ഞു -"എനിക്ക് ഇത് വായിക്കാൻ എനിക്കറിയില്ല" അപരിചിതൻ ഇതു കേട്ട് പുച്ഛത്തോടെ പ്രസ്താവിച്ചു - "ഞാൻ വിചാരിച്ചത് ഇത്രയും വില കൂടിയ തലപ്പാവ് വച്ച തനിക്ക് ഇതു വായിക്കാൻ അറിയാമെന്നാണ്" ഉടൻ, ഹോജയ്ക്ക് ദേഷ്യം തോന്നി തലപ്പാവ് ഊരി അയാളുടെ തലയിലേക്ക് വച്ചു കൊടുത്തിട്ടു പറഞ്ഞു -"ഹും! തലപ്പാവ് വച്ച് താൻ ഇതൊന്നു വായിച്ചു നോക്കൂ!" മറ്റൊരിക്കൽ, ഹോജയ്ക്ക് പായ്ക്കപ്പലിൽ യാത്ര ചെയ്യേണ്ടതായ അവസരം വന്നു. കപ്പിത്താൻ്റെ കൂടെ യാത്രക്കാരായി ഇരുപത് ആളുകൾ ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ, അതിശക്തമായ കാറ്റടിക്കാൻ തുടങ്ങി. കപ...

(1121) മഴയുടെ അനുഗ്രഹം!

  ഒരിക്കൽ, ഹോജമുല്ല മഴയത്ത് കുടയും ചൂടി നടന്നു പോകുകയായിരുന്നു. അന്നേരം, ആ പ്രദേശത്തെ പണ്ഡിതൻ ഓടി വരുന്നതു കണ്ടു. ലേശം അഹങ്കാരിയായ പണ്ഡിതനെ, ഒരു പാഠം പഠിപ്പിക്കാൻ കിട്ടുന്ന അവസരം വെറുതെ കളയണോ? ഹോജ പണ്ഡിതനെ പിടിച്ചു നിർത്തി - "മഴ അള്ളാഹു തരുന്ന അനുഗ്രഹമാണ്. അങ്ങ്, എന്തിനാണ് അതിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്?" പണ്ഡിതന് മറുവാദം ഒന്നുമില്ലായിരുന്നു. അയാൾ തല കുലുക്കി സമ്മതിച്ചു കൊണ്ട് മഴ നനഞ്ഞ് മെല്ലെ നടന്നു പോയി. വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിനു പനിയും പിടിച്ചു കുറെ ദിവസം കഴിഞ്ഞ്, പണ്ഡിതൻ മഴയത്ത് കുടയുമായി നടന്നു വരികയായിരുന്നു. അപ്പോൾ, മഴയത്ത് ഓടി ഹോജ വരുന്നതു കണ്ടു. പണ്ഡിതൻ ഇതുകണ്ട് അമ്പരന്നു. കഴിഞ്ഞ ദിവസം തൻ്റെ മേൽ മഴ അനുഗ്രഹമാണെന്നു പറഞ്ഞ ഹോജ മഴ കൊള്ളാതിരിക്കാൻ ഓടുന്നു? "എടോ, ഹോജ താങ്കൾ ഓട്ടം നിർത്തൂ. മഴയുടെ അനുഗ്രഹം തനിക്ക് വേണ്ടേ?" ഉടൻ, ഓട്ടം നിർത്താതെ ഹോജ വിളിച്ചു കൂവി - "മഴ അനുഗ്രഹം തന്നെയാണ്. പക്ഷേ, ഈ അനുഗ്രഹത്തെ ചവിട്ടാതിരിക്കാനാണ് ഞാൻ കാൽ അകത്തി ചാടി ഓടുന്നത്!" ഹോജ, മഴ ഏറെ നനയാതെ ഓടി വീട്ടിലെത്തി പണ്ഡിതനെ പറ്റിച്ചത് ഓർത്ത് പൊട്ടിച്ചിരിച്ചു!...

(1120) അവസാന പ്രതിഫലം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്  കച്ചവടക്കാരനായ രാവുണ്ണി തൻ്റെ കുതിരവണ്ടിയുമായി ചന്തയിൽ നിന്നും മടങ്ങുകയായിരുന്നു. അയാളുടെ തറവാട്ടിലേക്ക് മാസത്തിൽ ഒരിക്കൽ കുറെ കോഴികളെ ചന്തയിൽ നിന്നും മേടിക്കുന്നത് പതിവാണ്. രണ്ടു കുതിരകൾ വലിക്കുന്ന വണ്ടിയിൽ കുറെ കോഴികൾ വലയ്ക്കുള്ളിൽ കിടപ്പുണ്ടായിരുന്നു. കുതിരകൾ വിഷമിച്ചായിരുന്നു വണ്ടി വലിച്ചിരുന്നത്.  അതു നോക്കിയിട്ട് ആ കൂട്ടത്തിലെ വലിയ പൂവൻകോഴി കുതിരകളോടു ചോദിച്ചു- "നിങ്ങൾ രണ്ടു പേരും ഒരുപാട് കഷ്ടപ്പെട്ടാണല്ലോ ഈ വണ്ടി വലിക്കുന്നത്? യജമാനൻ വിശേഷിച്ച് ഇന്ന് കൂടുതൽ ഭക്ഷണം തരുമോ?" കുതിരകൾ പറഞ്ഞു -"ഏയ്, ഇത് ഞങ്ങളുടെ ജോലിയാണ്. പണിയുള്ള ദിവസവും പണിയില്ലാത്ത ദിവസവും ഒരു പോലെയാണ് തീറ്റിയൊക്കെ കിട്ടുന്നത്" ഉടൻ, പൂവൻകോഴി അവരോട് ദേഷ്യപ്പെട്ടു - "നിങ്ങൾ വെറും മണ്ടന്മാരാണ്. ഇത് തികച്ചും അന്യായമായ കാര്യമാണ്. കൂടുതൽ പണിക്ക് കൂടുതൽ തീറ്റി വേണമെന്ന് യജമാനനെ അറിയിക്കണം" ഒരു കുതിര ചോദിച്ചു - "അത് എങ്ങനെ അറിയിക്കും?" ഉടൻ, പൂവൻകോഴി പറഞ്ഞു -"ഞങ്ങൾ പൂവൻകോഴികൾ എവിടെ അന്യായം കണ്ടാലും ഇതുപോലെ കൂവും!" പറഞ്ഞയുടൻ, പൂവൻ സർവ്വശക്തി...

(1119) ഇഷ്ടമുള്ള ശബ്ദം!

  ഒരു ദിവസം, ഹോജ മുല്ലയെ വഴിയിൽ വച്ച് സംഗീത വിദ്വാൻ കണ്ടു. അയാൾ ഹോജയെ വീട്ടിലേക്ക് ക്ഷണിച്ചു. അയാളുടെ സംഗീത പാരമ്പര്യവും ഉപകരണങ്ങളുമെല്ലാം ഹോജയുടെ മുന്നിൽ വിളമ്പുകയായിരുന്നു ലക്ഷ്യം. അത് ഹോജയ്ക്കും മനസ്സിലായി. വീടിനുള്ളിൽ ഓരോ മുറിയിലും വ്യത്യസ്തങ്ങളായ സംഗീത ഉപകരണങ്ങൾ വച്ചിട്ടുണ്ടായിരുന്നു. വിദ്വാൻ ഓരോന്നായി ഹോജയെ കാണിച്ചു. ഹോജയ്ക്ക് പ്രത്യേകിച്ച് യാതൊരു താൽപര്യവും അതിലൊന്നും തോന്നിയില്ല. ഓരോ ഉപകരണങ്ങളും ഹോജയെ വായിച്ചു കേൾപ്പിച്ചു. ഹോജ അപ്പോൾ മറ്റൊരു ചിന്തയിലായിരുന്നു - ഇവിടെ നിന്ന് എന്തെങ്കിലും തിന്നാൻ കിട്ടിയിരുന്നെങ്കിൽ? എന്നിട്ട്, വിദ്വാൻ ലേശം അഹങ്കാരത്തോടെ ചോദിച്ചു - "ഉപകരണങ്ങളുടെ ഏതു ശബ്ദമാണ് താങ്കൾക്ക് ഇഷ്ടമായത്?" ഹോജ തൻ്റെ ആവശ്യം സൂത്രത്തിൽ അവതരിപ്പിച്ചു - "എനിക്ക് ഏറ്റവും ഇഷ്ടമുള്ള ശബ്ദം, ആഹാരം വിളമ്പിത്തരുമ്പോൾ പാത്രങ്ങളിൽ മുട്ടി ഉണ്ടാകുന്നതാണ്!" Written by Binoy Thomas, Malayalam eBooks-1119- Hoja Mulla Stories - 58, PDF- https://drive.google.com/file/d/1_oR6wCFuq9jU40wpiXjp1aLBdVGRAIiu/view?usp=drivesdk

(1118) ഹോജയുടെ മുൻകരുതൽ!

  ഒരിക്കൽ, ഹോജ മുല്ല ഒരു ധനികനായ മനുഷ്യൻ്റെ മാളികയിൽ പരിചാരകനായി കഴിഞ്ഞിരുന്ന കാലം. ഒരു ദിവസം, ഹോജയോട് പത്ത് കോഴിമുട്ട ചന്തയിൽ നിന്നും വാങ്ങി വരാൻ മുതലാളി ആവശ്യപ്പെട്ടു. ഹോജയ്ക്ക് മുട്ട കൊണ്ടുവരുന്നത് വലിയ താൽപര്യമുണ്ടായിരുന്നില്ല. കാരണം, മുട്ട തട്ടിമുട്ടി പൊട്ടിപ്പോകാതെ വളരെ ജാഗ്രതയുണ്ടായിരിക്കണം. ഹോജയാണെങ്കിൽ, മറ്റു പല കാര്യങ്ങളും ചിന്തിച്ചാകും നടക്കുക. അതിന് ഹോജ ഒരു സൂത്രം കണ്ടുപിടിച്ചു - അഞ്ച് മുട്ട ഇന്ന് വാങ്ങുക. നാളെ മറ്റു സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകുമ്പോൾ ബാക്കി അഞ്ച് വാങ്ങണം. പകുതി മുട്ടകൾക്ക് പകുതി ശ്രദ്ധ മതിയല്ലോ. പക്ഷേ, അടുക്കളയിൽ അഞ്ച് മുട്ട മാത്രമായി വയ്ക്കുന്നത് മുതലാളി ശ്രദ്ധിച്ചു. അയാൾ ദേഷ്യപ്പെട്ടു - "നീ എന്തൊരു വിവരം ഇല്ലാത്തവനാണ്? പത്ത് പറഞ്ഞാൽ പകുതി വാങ്ങി വരും. യാതൊരു മുൻകരുതലും എടുക്കാത്ത വിഢിയായ പരിചാരകനാണു നീ" അടുത്ത ദിവസം മുതലാളിക്ക് പനിപിടിച്ചു. അന്നേരം വൈദ്യനെ കൂട്ടി വരാൻ ഹോജയോട് പറഞ്ഞു. ഹോജ പിറുപിറുത്തു - "ഇനി മുതലാളി എന്നെ മുൻകരുതൽ ഇല്ലാത്തവൻ എന്നു വിളിക്കാൻ പാടില്ല" ഹോജ വൈദ്യനെ കൂട്ടി വന്നു. അതിൻ്റെ കൂടെ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന...

(1117) ഹോജയുടെ വെണ്ണ!

  ഹോജ മുല്ലയ്ക്ക് ഓരോ കാലത്തും പലതരം ആഹാരങ്ങളോട് കൊതി തോന്നിയിരുന്നു. എന്തെന്നാൽ, വലിയ വിരുന്നുകളിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ പിന്നീട് അത്തരം ഭക്ഷണക്കൊതി കുറച്ചു കാലത്തേക്ക് പതിവാണ്. ഒരിക്കൽ, സൽക്കാരങ്ങളിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ മനസ്സു നിറയെ വെണ്ണയായിരുന്നു. വെണ്ണയിൽ സ്വാദിഷ്ടമാക്കിയവ ചില ഭക്ഷണങ്ങൾ കഴിച്ചിട്ടായിരുന്നു ഹോജയുടെ വരവ്. വീട്ടിൽ കയറിയ ഉടൻ ഭാര്യ ആമിനയോടു ചോദിച്ചു - "എടീ, അടുക്കളയിൽ വെണ്ണയുണ്ടോ? അതിൻ്റെ സ്വാദ് ഉഗ്രനാണ്. അതു ചേർന്ന പലഹാരങ്ങൾ നീ ഉണ്ടാക്കിയാൽ അത് വളരെ കേമമാകും. കണ്ണിൻ്റെ കാഴ്ച കൂട്ടും. സൗന്ദര്യം കൂടും" ഭാര്യ ഉൽസാഹമില്ലാത്ത മറുപടി പറഞ്ഞു -"ഇവിടെ വെണ്ണ മേടിച്ചിട്ട് ഒരുപാടു നാളായി. നിങ്ങള് ചന്തയിൽ പോയി വാങ്ങി വരിക" നിമിഷ നേരത്തിൽ അയാൾ പറഞ്ഞു- "വെണ്ണ കൂട്ടി ആഹാരം കഴിച്ചാൽ പൊണ്ണത്തടി വയ്ക്കും. മാത്രമല്ല ചിലപ്പോൾ വയറു കേടാകും" ഇത് കേട്ട ആമിന അമ്പരന്നു - "നിങ്ങൾ ആദ്യം വെണ്ണ നല്ലതാണെന്ന് പുകഴ്ത്തി. ഇപ്പോൾ അത് ചീത്തയെന്നു പറയുന്നു. എന്താണ് ഇങ്ങനെ പറയുന്നത്?" ഹോജ ചിരിച്ചു കൊണ്ട് പറഞ്ഞു -"നമ്മുടെ അടുക്കളയിൽ വെണ്ണ ഉണ്ടെങ്കി...

(1116) സാറും മുക്കുവക്കുട്ടിയും!

  ഒരിക്കൽ, സിൽബാരിപുരം പട്ടണത്തിലെ കോളജിൽ അസിസ്റ്റൻ്റ് പ്രഫസറായി രമേശ് ജോലിക്കെത്തി. വളരെയേറെ പ്രതീക്ഷകളോടെയാണ് അയാൾ ക്ലാസിലെത്തിയത്. എന്നാൽ, ആ ഗവൺമെൻ്റ് കോളജിലെ കുട്ടികൾ പലരും പലതരം ദുശ്ശീലങ്ങൾ പേറുന്നവരായിരുന്നു. അതിനാൽ, അയാളുടെ അധ്യാപനം നല്ലതായിരുന്നുവെങ്കിലും കുട്ടികൾ ഒട്ടും ഗൗനിക്കുന്നില്ല എന്ന സത്യം വേദനയോടെ തിരിച്ചറിഞ്ഞു. അങ്ങനെ, ജോലിയുടെ ആദ്യ മാസത്തിൽത്തന്നെ ഏതാനും ദിവസം ലീവെടുത്ത് ബീച്ചിന് അഭിമുഖമായി നിൽക്കുന്ന ഒരു ലോഡ്ജിൽ അയാൾ മുറിയെടുത്തു. വൈകുന്നേരം ബീച്ചിൽ പോയി അയാൾ കടലിൻ്റെ വിദൂരതയിലേക്ക് നോക്കി ചിന്തിച്ചു - പാഠ്യവിഷയത്തിൽ റഫർ ചെയ്തിട്ടും കാര്യമായ ഫലമില്ല. തൻ്റെ ക്ലാസ്സുകൾ കട്ട് ചെയ്ത് ചിലർ സിനിമയ്ക്കു പോകുന്നു. മറ്റു ചിലർ തോന്നിയതു പോലെ ക്യാംപസിൽ കറങ്ങി നടക്കുന്നു. യാതൊരു കാര്യവും കേട്ട ഭാവം പോലും നടിക്കാത്ത കുട്ടികൾ! പലവിധ നിഷേധചിന്തകളിൽ നിരാശ പൂണ്ട് അയാൾ ഒരു തീരുമാനമെടുത്തു - പട്ടണം വിട്ടു പോകണം. ഇത്രയും വികസനമില്ലാത്ത ഏതെങ്കിലും ഗവ. കോളജിലേക്ക് ട്രാൻസ്ഫറിന് നാളെത്തന്നെ ശ്രമിക്കണം. അടുത്ത ദിവസം രാവിലെ ചെറിയ ബാഗിലേക്ക് തുണികൾ തിരുകിക്കയറ്റി. ലോഡ്ജ് വിടുന്നതിനു മുൻപ്...

(1115) രാജാവിൻ്റെ ദാസൻ!

  ഒരു സമയത്ത്, ഹോജ പാചകക്കാരനായി രാജകൊട്ടാരത്തിൽ കഴിഞ്ഞിരുന്ന കാലം. ഹോജയാണ് ചക്രവർത്തിയുടെ ഇഷ്ടം നോക്കി ഭക്ഷണം പാകം ചെയ്തിരുന്നത്. ഒരിക്കൽ, രാജാവ് പറഞ്ഞു -" ഞാൻ പലതരം ഇറച്ചിക്കറികൾ തിന്നു മടുത്തിരിക്കുന്നു. എനിക്ക് കുറെ കാലത്തേക്ക് പച്ചക്കറികൾ മതി" ഹോജ അതിനുള്ള കാര്യങ്ങൾ നോക്കി. അതിനായി മികച്ചയിനം വഴുതനങ്ങാ കൊണ്ടു വന്ന് രുചിയേറിയ കറിയായി രാജാവിനു വിളമ്പി. രാജാവ് അത് രുചിച്ചു നോക്കിയിട്ട് ആശ്ചര്യപ്പെട്ടു - "ഹോജാ, എനിക്കു തോന്നുന്നത് പച്ചക്കറികളുടെ രാജാവ് ഈ വഴുതനങ്ങയെന്നാണ്" ഹോജ അതിനെ പിന്തുണച്ചു - "ശരിയാണ് പ്രഭോ. ഇതിൻ്റെ രുചി അപാരമാണ് " രാജാവ് തുടർന്നു - "ഈ കറിയുടെ മണവും രുചിയും വേറൊരു പച്ചക്കറിയിലും കിട്ടില്ല" ഹോജ അതിനും അനുകൂലിച്ചു - "ശരിയാണ് പ്രഭോ. പച്ചക്കറിയുടെ ലോകത്തെ ഒന്നാമനാണ് ഇത്" അങ്ങനെ, ഒരാഴ്ച വഴുതനങ്ങക്കറി പ്രധാന ഇനമായി. അതിനിടയിൽ തുടർച്ചയായി കഴിച്ചപ്പോൾ രാജാവിന് കറിയിൽ താൽപര്യമില്ലാതായി. രണ്ടാമത്തെ ആഴ്ചയിൽ വഴുതനങ്ങാക്കറി തീൻമേശയിൽ കണ്ടപ്പോൾ രാജാവ് ദേഷ്യപ്പെട്ടു -"ഇത്രയും രുചിയില്ലാത്ത ഒരു പച്ചക്കറി ഞാൻ കണ്ടിട്ടേയില്ല...

(1114) ഹോജയുടെ സത്രം!

  ഹോജ മുല്ല ഒരു കാലത്ത് സത്രത്തിൻ്റെ കാര്യസ്ഥനായി തുർക്കിയിലെ അക്സെഹിർ പട്ടണത്തിൽ കഴിഞ്ഞു വന്നിരുന്ന സമയം. ഒരു ദിവസം - അപ്രതീക്ഷിതമായി ഹുസൂർ ചക്രവർത്തിയും അനുയായികളും അതുവഴി വന്നു. അവർ ക്ഷീണിച്ചിരുന്നതിനാൽ ഹോജയുടെ സത്രത്തിൽ കയറി വിശ്രമിച്ചു. ഹോജയ്ക്ക് വലിയ സന്തോഷമായി. അയാൾ താണു വണങ്ങി ചോദിച്ചു -"ഹുസൂർ, ഞാൻ എന്താണ് അങ്ങേയ്ക്ക് കഴിക്കാനായി തരേണ്ടത്?" ചക്രവർത്തി പറഞ്ഞു -"എനിക്ക് പത്ത് പൊരിച്ച കോഴിമുട്ടകൾ കൊണ്ടുവരണം" ഹോജ ഉടൻ തന്നെ ചക്രവർത്തിക്കു കൊടുത്തു. അതീവ രുചികരമായി ഹുസൂറിനു തോന്നിയതിനാൽ അദ്ദേഹം ചോദിച്ചു- "ഹോജാ, ഈ ഭക്ഷണത്തിന് ഞാൻ എന്തു വിലയാണ് താങ്കൾക്കു തരേണ്ടത്?" ഹോജ പറഞ്ഞു - "100 സ്വർണ്ണ നാണയം!" അതുകേട്ട് ഹുസൂർ ഞെട്ടി! "എന്താണ് താൻ ഈ പറയുന്നത്? വെറും പത്തു മുട്ടയ്ക്ക് നൂറ് സ്വർണ്ണ നാണയമോ? ഈ കോഴിമുട്ടകൾ അപൂർവ്വമായി കിട്ടുന്ന കാര്യമല്ലല്ലോ!" ഉടൻ, ഹോജ പറഞ്ഞു -"അതെ, ഹുസൂർ. കോഴിമുട്ടകൾ അപൂർവ്വമല്ല. പക്ഷേ, ഹുസൂർ ഇവിടെ വരുന്നത് അപൂർവ്വമായി കിട്ടുന്ന കാര്യമാണ്!" ചക്രവർത്തി പൊട്ടിച്ചിരിച്ചു കൊണ്ട് നൂറ് നാണയങ്ങളും കൊടുത്തിട്ട് അവിടന...

(1113) സ്വർണ്ണപ്പല്ലൻ!

  പണ്ട്, സിൽബാരിപുരം ദേശത്ത് ധനവാനായ ഒരു പിശുക്കൻ ഉണ്ടായിരുന്നു. രാവുണ്ണി എന്നായിരുന്നു അയാളുടെ പേര്. എന്നാൽ, പണം കൂടുന്നതിന് അനുസരിച്ച് അയാളുടെ പിശുക്കും കൂടിവന്നു. അയാൾ അവിവാഹിതൻ ആയിരുന്നു. ഒരു കുടുംബമായാൽ ചിലവു പിന്നെയും കൂടുമെന്ന് അയാൾ ആരോടോ പറഞ്ഞത്രെ. ക്രമേണ വർഷങ്ങൾ കടന്നുപോയി. രാവുണ്ണിയെ പലതരം രോഗങ്ങളും അലട്ടാൻ തുടങ്ങി. അതിനിടയിൽ, ദന്തരോഗവും പല്ലിളിച്ചു കാട്ടി. നാലു മുൻനിര പല്ലുകൾ കേടായതിനാൽ പിഴുതു കളഞ്ഞ് പകരം നാല് വപ്പുപല്ലുകൾ പിടിപ്പിച്ചു.  തിരികെ, നടക്കുമ്പോൾ ഒരു അപരിചിതൻ രാവുണ്ണിയെ ചിരിച്ചു കാണിച്ചു. പക്ഷേ, രാവുണ്ണി കണ്ടതായി പോലും നടിച്ചില്ല. കാരണം, പരിചയം ഭാവിച്ച് തന്നോട് പണം കടം ചോദിച്ചാലോ?  അന്നു മുതൽ എല്ലാ ദിവസവും അയാൾ രാവുണ്ണിയെ കാണുമ്പോൾ ചിരിക്കും. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവുണ്ണി ആദ്യമായി ചിരിച്ചു. അപരിചിതന് സന്തോഷമായി. പിന്നീട്, അയാൾ ആ വഴിയിൽ വന്നിട്ടില്ല. രാവുണ്ണി കിടപ്പിലായപ്പോഴും ബന്ധുക്കൾ ആരും വന്നില്ല. എന്നാൽ, രാവുണ്ണി മരിച്ച ദിവസം - ആ വഴിപോക്കൻ ഒരു ബന്ധുവിനെ പോലെ കർമ്മങ്ങൾ എല്ലാം ചെയ്തു. നാട്ടുകാർ അയാളെ നോക്കി കണ്ണു മിഴിച്ചു. എന്താണ് പരേതനുമായി ...

(1112) ഒറ്റ മീൻ!

  പണ്ട്, സിൽബാരിപുരം ദേശത്ത് രാവുണ്ണി എന്നും രാവിലെ മീൻ പിടിക്കാനായി പുഴക്കരയിൽ പോകും. വലയിൽ ഒന്നിലധികം മീനുകൾ കുടുങ്ങിയാലും ഒന്നു മാത്രം എടുത്തിട്ട് മറ്റുള്ളവയെ വല കുലുക്കി വെള്ളത്തിലേക്ക് തിരികെ വിടും! ഒരു ദിവസം, അതുവഴി ഒരാൾ പോയപ്പോൾ ഇതുകണ്ട് ആശ്ചര്യപ്പെട്ടു. അയാൾ രാവുണ്ണിയോട് ചോദിച്ചു - "നിങ്ങൾ എന്തു മണ്ടത്തരമാണ് ഈ ചെയ്യുന്നത്? കയ്യിൽ ഇപ്പോൾ പിടിച്ചിരിക്കുന്ന മീനേക്കാൾ വലിയ നാലു മീനുകൾ വലയിൽ കുടുങ്ങിയതിനെ എന്തിനു വേണ്ടെന്നു വച്ചു?" രാവുണ്ണി ഭാവഭേദമില്ലാതെ പറഞ്ഞു -"ഇന്നത്തെ മീൻ കറിക്ക് കയ്യിലെ ഇതു ധാരാളമാണ്" അപരിചിതൻ പരിഹസിച്ചു - "എടോ, മറ്റുള്ള മീനുകളെ ചന്തയിൽ വിറ്റ് തനിക്ക് മീൻ കച്ചവടം തുടങ്ങാൻ വയ്യേ?" രാവുണ്ണി ചോദിച്ചു - "എന്നിട്ട് എന്തു ചെയ്യാനാണ്?" അയാൾ പറഞ്ഞു -"ക്രമേണ കച്ചവടം കൊണ്ട് വലിയ വീടും പറമ്പും വാങ്ങാം" രാവുണ്ണി വീണ്ടും ചോദിച്ചു - "എന്നിട്ട് എന്തിനാണ്?" അപരിചിതൻ പൊട്ടിച്ചിരിച്ചു - "എടോ, തനിക്ക് നല്ല സുഖമായിട്ട് പിന്നീടുള്ള കാലം വിശ്രമിക്കാം" രാവുണ്ണി ചിരിച്ചു- "അതിന് താങ്കൾ പറഞ്ഞ അത്രയും കാലം കാത്ത...

(1111) പുസ്തക ദാനം?

  ഒരിക്കൽ, രാമുവിന് കമ്പനിയുടെ പുതിയ ജോലി സ്ഥലത്തേക്ക് മറ്റൊരു തസ്തികയിൽ നിയമനം കിട്ടി. ആ ജോലിക്ക് ഒരു മാസം പരിശീലനം ആവശ്യമായിരുന്നു. പഴയ ജോലിയിൽ അവസാന ദിവസം കമ്പനിയുടെ ഡയറക്ടറെ കാണാൻ രാമു ചെന്നു. ആ മുറിയിൽ മേശപ്പുറത്ത് അനേകം പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്. രാമുവിനോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട്, അദ്ദേഹം ഏതോ ഒരു പുസ്തകം തിരയാൻ തുടങ്ങി. കുറച്ചു നേരം തിരഞ്ഞതിനുശേഷം ഒരു പുസ്തകം രാമുവിനു നേരേ നീട്ടി. പക്ഷേ, രാമു അത് നിരസിച്ചു - സാർ, ഈ പുസ്തകം എൻ്റെ കയ്യിലുണ്ട്. പിന്നീട്, ഇതേ കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ പല അഭിപ്രായങ്ങളും പറഞ്ഞു - 1. രാമു പുസ്തകം വാങ്ങാത്തത് ബഹുമാനമില്ലാത്ത കാര്യമായി. 2. രാമു പുസ്തകം വാങ്ങിയിട്ട് വെറുതെ അലമാരയിൽ സൂക്ഷിക്കാമല്ലോ. 3. രാമു പുസ്തകം വാങ്ങിയിട്ട് ഉപയോഗിച്ചോ എന്ന് ഡയറക്ടർ അറിയുന്നില്ലല്ലോ. 4. രാമു വാങ്ങി മറ്റൊരാൾക്ക് പുസ്തകം സൗജന്യമായി കൊടുക്കാമായിരുന്നു. 5. ഡയറക്ടർ മറ്റൊരാൾക്ക് അതു കൊടുക്കട്ടെ. 6. രാമു പകരമായി വേറൊരു പുസ്തകം ചോദിക്കാമായിരുന്നു. 7. വേണ്ടാത്ത പുസ്തകം രാമു വാങ്ങാത്തത് നന്നായി. ഇതിൽ ഏത് ഉത്തരമാണ് നിങ്ങളുടെ യുക്തിയിൽ കൂടുതൽ ശരിയെന്ന് തോന...

(1110) തിളങ്ങുന്നവരുടെ പ്രശ്നങ്ങൾ!

  പണ്ടുപണ്ട്, സിൽബാരിപുരം കിഴക്കു ദേശം കാടുപിടിച്ചു കിടന്നിരുന്ന സമയം. എന്നാൽ, പടിഞ്ഞാറ് ദേശം വീടുകളും  ആളുകളും നിറഞ്ഞ പട്ടണമായിരുന്നു. ഒരു ദിവസം കാട്ടിലൂടെ കാക്ക, തീറ്റി തേടി നടന്ന സമയത്ത് ശത്രുവായ പുള്ളിക്കുയിൽ പരിഹസിച്ചു -  "നീ ചീഞ്ഞളിഞ്ഞതും കുപ്പയിൽ കിടക്കുന്നതും മാത്രമേ കഴിക്കൂ. ഞാൻ പഴങ്ങളാണ് കഴിക്കുന്നത്. എൻ്റെ തൂവലുകൾ എത്ര മനോഹരമാണെന്ന് നോക്കൂ. നിൻ്റെ കറുത്ത രൂപവും വൃത്തികേടാണ്!" അത് കാക്കയെ വേദനിപ്പിച്ചു. അവൻ മറ്റു പക്ഷികളോട് അഭിപ്രായം ചോദിക്കാമെന്നു വിചാരിച്ചു. ഉപ്പനോട് ഈ കാര്യം ചോദിച്ചപ്പോൾ അത് പറഞ്ഞു - "എനിക്ക് ആവശ്യത്തിനുള്ള സൗന്ദര്യമുണ്ട്. പക്ഷേ, ഭാരക്കൂടുതൽ കാരണം ഞാൻ പറമ്പിലൂടെ നടന്ന് ഇര പിടിക്കുമ്പോൾ ഉടുമ്പും മനുഷ്യരും മറ്റും ആക്രമിക്കുമോ എന്ന ഭയം കാരണം മനസ്സമാധാനമില്ല. നിനക്ക് ഈ പ്രശ്നങ്ങൾ ഇല്ലല്ലോ" കുറേക്കൂടി സൗന്ദര്യമുള്ള കൊക്കിനെ കണ്ടു. അത് പറഞ്ഞു -"എൻ്റെ മനോഹരമായ വെള്ളത്തൂവലുകൾ എൻ്റെ ജീവനു ഭീഷണിയാണ്. വളരെ അകലെ നിന്നു പോലും മനുഷ്യർ ഉന്നം പിടിച്ച് തെറ്റാലി കൊണ്ട് എന്നെ വീഴിച്ചേക്കാം. നിന്നെ ആരും പിടിക്കില്ല" കുരുവിയെ കണ്ടപ്പോൾ അത് പറഞ്ഞു ...

(1109) പൗലോ കൊയ്ലോ

  ലോക പ്രശസ്തനായ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ ജീവിതത്തിലെ ഒരു സംഭവ കഥ ഇവിടെ പറയാം - പൗലോയ്ക്ക് പ്രശസ്തിയൊന്നും വന്നിട്ടില്ലാത്ത കാലം. അയാൾ അനുഭവങ്ങൾക്കും നേർക്കാഴ്ചകൾക്കുമായി അലഞ്ഞുതിരിഞ്ഞു. അനേകം യാത്രകൾ നടത്തി ഗ്രീസിലൂടെ പോകുമ്പോൾ കയ്യിലെ പണമെല്ലാം തീർന്നു. വല്ലാതെ വിശപ്പ് തോന്നിയപ്പോൾ ഒരു ചെറിയ ഹോട്ടലിനു മുന്നിൽ ചെന്നു നിന്നു. പണമില്ലാത്തതിനാൽ വെളിയിൽ നിന്ന് അകത്തേക്കു നോക്കി. ഇതേ സമയം, ഹോട്ടലിൻ്റെ ഉടമ പൗലോയെ ശ്രദ്ധിച്ചു. അയാൾക്കു കാര്യം പിടികിട്ടി. ഉടമ ഇറങ്ങി വന്ന് പൗലോയെ അകത്തേക്ക് ഇരുത്തി സൗജന്യമായി ആഹാരം കൊടുത്ത് പറഞ്ഞയച്ചു. പിന്നീട്, കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ വലിയ എഴുത്തുകാരൻ എന്ന നിലയിലേക്ക് പൗലോ വളർന്നു. ഒരിക്കൽ, പഴയ ഹോട്ടലുടമയെ കാണണമെന്നും തിരികെ ഉപകാരം ചെയ്യണമെന്നും അദ്ദേഹത്തിനു തോന്നി. പക്ഷേ, പഴയ സ്ഥലത്ത് എത്തിയപ്പോൾ ആ ഹോട്ടൽ അവിടെ ഇല്ലായിരുന്നു. ഉടമ 200 കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്താണ് താമസിക്കുന്നതെന്ന് അറിവു കിട്ടി. പൗലോ അവിടെയെത്തി അയാളെ കണ്ടു ചോദിച്ചു - "ഞാൻ അങ്ങേയ്ക്ക് എന്താണു ചെയ്തു തരേണ്ടത്?" ഉടൻ, അയാൾ പറഞ്ഞു -"താങ്കൾ വിശപ്പു സഹിക്കാൻ പറ്റാതെയാണ് അന...

(1108) രാമുവിൻ്റെ കല്ലും മണലും!

  പ്രകൃതിയിലെ സാധനങ്ങൾ പലതും സൂക്ഷിച്ചു വയ്ക്കുന്നത് രാമുവിൻ്റെ ഹോബിയാണ്. ഒരു ദിവസം, അയാൾ വലിയ ഒരു ഗ്ലാസ് ജാർ ചന്തയിൽ നിന്നും വാങ്ങി. അതുമായി പുഴക്കരയിലേക്കു പോയി. അവിടമാകെ നിരീക്ഷിച്ചു.  പുഴയോരത്തെ പൊടിമണലും നല്ല നിറമുള്ള കല്ലുകളും അതിൽ സൂക്ഷിക്കാൻ അയാൾ തീരുമാനിച്ചു. അന്നേരം ഒരു കാര്യത്തിൽ അയാൾ ആശയക്കുഴപ്പത്തിലായി. ഏതു രീതിയിൽ നിറച്ചാൽ ഏറ്റവും കൂടുതൽ മണലും കല്ലും അതിൽ ഉൾക്കൊള്ളും? 1. ആദ്യം കുറച്ചു മണൽ, പിന്നെ കല്ല് പിന്നെയും മണൽ. 2. ആദ്യം മുഴുവനായും കല്ല്. പിന്നെ മണൽ ഒഴിക്കുക. 3. ആദ്യം പകുതി മണൽ, പിന്നെ പകുതി കല്ല്. 4. ആദ്യം മുഴുവനായും മണൽ. പിന്നെ കല്ല്. ശരിയായ ഉത്തരം 1, 2, 3, 4 ? ഉത്തരം: 2. ആദ്യം മുഴുവനായും കല്ല്. പിന്നെ മണൽ ഒഴിക്കുക. എങ്കിൽ മാത്രമേ, ജാർ മുഴുവനായും മണൽത്തരികൾ ഇറങ്ങി പരമാവധി നിറയൂ. Written by Binoy Thomas, Malayalam eBooks-1108 - IQ Test- 65, PDF- https://drive.google.com/file/d/1627Bt1n54Zs6-u1rFhYkaEjSIdhblGYL/view?usp=drivesdk