Posts

Showing posts from May, 2026

(1235) ഒരു കൊതിയുടെ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ചെറിയ തോടുകളും നദികളുമെല്ലാം വലിയ കായലിൽ ചെന്ന് പതിച്ചിരുന്ന കാലം. അവിടെയുള്ള ഒരു തോട്ടിൽ ഒരേ തരത്തിലുള്ള കുറെ മീനുകൾ കൂട്ടമായി കഴിഞ്ഞുപോന്നു. അക്കൂട്ടത്തിൽ ചെറുതും വലുതുമായ മീനുകളും മാത്രമല്ല, പ്രായമേറിയവയും ഉണ്ടായിരുന്നു. ഒരിക്കൽ നല്ല ചുറുചുറുക്കുള്ള ഒരു മീൻ മറ്റുള്ളവരോടായി പറഞ്ഞു: "നമ്മൾ എത്രയോ കാലമായി ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നു. ഇവിടെ പലതരം ദുർഘടങ്ങളായ കാര്യങ്ങളുണ്ട്. നിറയെ കല്ലിൻ്റെ കൂട്ടങ്ങളാണ്. ഇടയ്ക്ക് വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ചുഴിയുമുണ്ട് " അന്നേരം, മറ്റൊരുവൻ പിന്തുണച്ചു: " മാത്രമല്ല, ചൂണ്ടയിട്ട് നമ്മളെ പിടിക്കാൻ വരുന്ന കുട്ടികളും ഒരു ശല്യമാണ് " എന്നാൽ, ആ കൂട്ടത്തിലെ ഏറ്റവും പ്രായമേറിയവൻ പറഞ്ഞു: "അതെല്ലാം ശരിയാണ്. എങ്കിലും ഈ കാര്യങ്ങളെല്ലാം തരണം ചെയ്യാനുള്ള കഴിവും ദൈവം നമുക്കു തന്നിട്ടുണ്ട് " എങ്കിലും, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം മീനുകളും തീരുമാനിച്ചതിൻ്റെ ഫലമായി അവരെല്ലാം ഒഴുക്കിനൊപ്പം ചേർന്ന് താഴെ നദിയിലെത്തി. അന്നേരം, ഒരു മനുഷ്യൻ ചായക്കടയിലെ ഭക്ഷണ അവശിഷ്ടങ്ങൾ നദിയിലെ ഒഴുക്കു കുറഞ്ഞ ഒരിടത്ത് തള്ളുന...

(1234) ശിഷ്യനുള്ള സമയം!

  ഒരിക്കൽ, ശ്രീബുദ്ധനും ശിഷ്യനായ ആനന്ദനും കൂടി ദൂരെയുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾത്തന്നെ ശിഷ്യനു ക്ഷീണം തോന്നി. അന്നേരം, അവൻ ചോദിച്ചു - "ഗുരുവേ, അവിടെ എത്താൻ ഇനി എത്രനേരം വേണ്ടിവരും?" ഗുരു പറഞ്ഞു - "ഒരു മണിക്കൂർ" അവർ നടന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വഴിപോക്കൻ നടന്നു വരുന്നതു കണ്ടപ്പോൾ ആനന്ദൻ ചോദിച്ചു - "പുണ്യക്ഷേത്രത്തിലേക്ക് നടന്നു ചെല്ലാൻ എത്ര സമയം വേണം?" അയാൾ ആനന്ദനെ നോക്കിയിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പറഞ്ഞു: "ഒരു മണിക്കൂർ എടുക്കും അവിടെ എത്താൻ" അവർ പിന്നെയും മുന്നോട്ടു നടന്നു. അടുത്ത മണിക്കൂറും പിന്നിട്ടു. അന്നേരം, ഒരു സ്ത്രീ എതിരെ നടന്നു വരുന്നുണ്ടായിരുന്നു. ആനന്ദൻ ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ സ്ത്രീ പറഞ്ഞു: "ഒരു മണിക്കൂർ കൂടി നടക്കണം" എന്നാൽ, അടുത്ത മണിക്കൂറിലും ക്ഷേത്രത്തിൽ എത്തിയില്ല. അന്നേരം ശിഷ്യൻ പിറുപിറുത്തു - "എന്തായാലും ഇതിനോടകംതന്നെ കുറെ മണിക്കൂറുകൾ കഴിഞ്ഞല്ലോ. ഇനി ആരോടും ചോദിക്കേണ്ട കാര്യമില്ല. ക്ഷേത്രത്തിലേക്ക് അധിക ദൂരമില്ല" ആ പ്രതീക്ഷയിൽ ക്ഷീണം നോക്കാതെ മുന്നോട്ടു പോയി. ...

(1233) Car Drive ചെയ്യുമ്പോൾ ചെരുപ്പിടണോ?

  Car Drive ചെയ്യുമ്പോൾ ചെരുപ്പ് ഇടണോ വേണ്ടയോ? കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നേതാവും വിദ്യാഭ്യാസ വിദഗ്ധനുമായ വ്യക്തി കാർ drive ചെയ്യാൻ എടുത്തപ്പോൾ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ വിയോഗം പത്രങ്ങളിൽ വാർത്തയായി നിങ്ങൾ വായിച്ചിരിക്കും. അപ്പോൾ, ഒരു കാര്യം എൻ്റെ ശ്രദ്ധയിൽ പെട്ടു - ഈ അപകടത്തിൻ്റെ കാരണം. അതാണ് ഇവിടെ എനിക്ക് പ്രധാനമായും പറയാനുള്ളത്. അദ്ദേഹം കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തപ്പോൾ കാലിലെ ഷൂ ബ്രേക്കിനും ആക്സിലറേറ്ററിനും ഇടയിൽ കുടുങ്ങിയതിനാൽ ആക്സിലറേറ്റർ പെഡൽ പെട്ടെന്ന് താഴ്ന്നു. വാഹനം മുന്നോട്ടു കുതിച്ച് തൂണിൽ ഇടിച്ചു. അതിനാൽ, നാലുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ദയവായി ചെരുപ്പുകൾ ഉപയോഗിക്കരുത്. അതിൻ്റെ പ്രശ്നങ്ങൾ : 1. പലതരം ചെരുപ്പുകൾക്കും വീതി കൂടുതൽ, ഷൂ ലേസ്, ഫ്ലാപ് തുടങ്ങിയവ കാണും. അതൊക്കെ ചവിട്ടാനുള്ള മൂന്നു പെഡലുകളിൽ ഉടക്കാൻ സാധ്യതയുണ്ട്. 2. തലച്ചോറിൻ്റെ nerves കാലിൻ്റെ പെരുവിരലിൽ അവസാനിക്കുന്നുണ്ട്. അതിനാൽ, പെഡലുകളുടെ നിയന്ത്രണത്തിനുള്ള കാര്യക്ഷമതയും വേഗവും കൃത്യതയും സംവേദന ശേഷിയും വെറും കാൽപാദം വഴി drive ചെയ്താൽ കിട്ടും. 3. വേഗത്തിൽ ചവിട്ടാൻ...

(1232) സ്നേഹവിശ്വാസങ്ങൾ!

  സിൽബാരിപുരം കാട്ടിലെ മൃഗരാജനായി സിംഹം വിലസിയ കാലമായിരുന്നു അത്. ഒരു ദിവസം, പതിവു പോലെ സിംഹം വേട്ടയ്ക്ക് ഇറങ്ങി. പെട്ടെന്ന്, മുന്നിലേക്ക് ഒരു കുറുക്കൻ വന്നു പെട്ടു! എങ്കിലും കുറുക്കൻ മിന്നൽ വേഗത്തിൽ ഒരു സൂത്രം പുറത്തെടുത്തു - "അല്ലയോ, മൃഗരാജാവേ, അങ്ങയുടെ മുന്നിൽ എന്നെ സമർപ്പിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. എന്നാൽ, ഞാൻ കുറച്ചു മുൻപ് ഇവിടെ കണ്ട കഴുതയാണെങ്കിൽ കൊഴുത്തു തടിച്ചവനാണ്. എനിക്കു പകരമായി ആ കഴുതയെ ഞാൻ അങ്ങയുടെ മുന്നിൽ എത്തിക്കാം" അതുകേട്ട്, സിംഹം പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ കഴുതയുടെ അടുത്തേക്ക് നീ നടക്കൂ. ഞാൻ നിൻ്റെ തൊട്ടു പിറകേയുണ്ട്. കഴുതയെ എൻ്റെ മുന്നിൽ നീ കൊണ്ടുവരണം" അങ്ങനെ രണ്ടുപേരും നടന്ന് പുല്ലു തിന്നുന്ന കഴുതയുടെ അരികിലെത്തി. സിംഹം വലിയ മരത്തിൻ്റെ മറവിൽ നിന്നു. അപ്പോൾ കുറുക്കൻ കഴുത കാണത്തക്ക വിധത്തിൽ പുല്ല് തിന്നുന്ന പോലെ അഭിനയിച്ചു. കഴുത നല്ല ജാഗ്രതയോടെ കുറുക്കൻ്റെ അടുക്കലെത്തി. അന്നേരം, കുറുക്കൻ പറഞ്ഞു - "ഞാൻ കുറുക്കൻ്റെ ജീവിത ശൈലി ഉപേക്ഷിക്കുകയാണ്. ഇനി ഒരു സന്യാസിയെപ്പോലെ ജീവിക്കാൻ പോകുകയാണ്. നമുക്ക് ഉറ്റ ചങ്ങാതികളായി ഇനിയുള്ള കാലം ജീവിക്കാം...