Posts

Showing posts from May, 2021

പോടാ പുല്ലേ! എന്ന് മേലിൽ പറയരുത്!

വാസുദേവൻ കെ.പി. എന്ന മുഴുവൻ പേര് ഉച്ചരിച്ചത് സ്കൂളിൽ ഹാജരെടുത്ത അധ്യാപകർ മാത്രമായിരുന്നു. ഏഴാം തരത്തിൽ തോറ്റതോടെ അതും അവസാനിച്ചു. അപ്പനും അമ്മയും വിളിച്ചിരുന്ന ചുരുക്കപ്പേര് വാസുക്കുട്ടൻ. തൊഴിൽ പുല്ലുചെത്ത് ആയതിനാൽ രണ്ടും സമം ചേർത്ത് ചെത്തിമിനുക്കി പുല്ലുവാസു എന്നൊക്കെ ചെല്ലപ്പേരുള്ള സാധു മനുഷ്യനാണ് ഈ കൊച്ചുകഥയിലെ താരം. പതിവുപോലെ രാവിലെതന്നെ പുളിക്കലെ പറമ്പിൽനിന്ന് അയാൾ പുല്ലുവെട്ടിക്കൊണ്ടിരുന്ന സമയത്ത്, അയൽപക്കത്തുള്ള ജോർജും നാലഞ്ചു കൂട്ടുകാരും കൂടി ആ വഴി നടന്നു വരുന്നുണ്ടായിരുന്നു. അക്കാലത്ത്, കോണ്ടസാ കാറും അംബാസഡറും കുറച്ചു പ്രിമീയർ പത്മിനികളും മുതലാളിമാരുടെ മാത്രം കുത്തകയായി തുടരുന്ന കാലം. കോളജിലെ സഹപാഠികൾക്ക് ഇന്നത്തേപ്പോലെ ചെത്തു ബൈക്കുകളൊന്നും ഇല്ല. ജോർജിനെ കൂട്ടുകാർ കാണാൻ വീട്ടിലെത്തിയതിനൊരു വിശേഷമുണ്ട്-  എം.ബി.എയ്ക്ക് യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ഒന്നാം റാങ്ക് കിട്ടിയത് ജോർജിന്! ആ സന്തോഷത്തിൽ ജോർജിന്റെ അഭിമാനം പെട്ടെന്ന് അഹങ്കാരത്തിലേക്ക് ചുവടു മാറ്റിയിരുന്നു. കൂട്ടുകാരോട് അങ്ങനെ സംസാരിച്ചുകൊണ്ട് പുല്ലു വാസുവിന്റെ മുന്നിലൂടെ പോയപ്പോൾ അയാൾ ബീഡിക്കറയുള്ള പല്ലുകാട്ടി ചിരിച്ചു

വാക്യത്തിൽ പ്രയോഗിക്കുക (comedy, jokes)

ഉണ്ണിക്കുട്ടന്‍ ക്ലാസ്സിലെ ഒന്നാന്തരം ഉഴപ്പനായിരുന്നു. വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് അവന്റെ ഉത്തരങ്ങള്‍ ദാ...ഇങ്ങനെ... നാലരക്കോടി -  നാലേമുക്കാലിനുള്ള ബസ്സ് കിട്ടാനായി ഞാൻ നാലരക്കോടി. സിംഹാസനം - അഭ്യാസിയായ സിംഹം, സര്‍ക്കസ് കൂടാരത്തിലെ തീവളയത്തിലൂടെ ചാടിയപ്പോള്‍ സിംഹാസനം പൊള്ളി.  കാട്ടാന -  നാലുപേര്‍കൂടി എന്നെ വളഞ്ഞിട്ടു തല്ലിയപ്പോള്‍ ഞാനെന്തു കാട്ടാനാ?  ഉത്തരം മുട്ടുക - വീടിന്റെ പൊട്ടിയ ഓടുമാറ്റി ഇറങ്ങിയപ്പോള്‍ എന്റെ തലയില്‍ ഉത്തരം മുട്ടി. ഇനിമേല്‍ - ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍ അച്ഛൻ പറഞ്ഞു- ഇനിമേല്‍ കഴുകിയിട്ട് വരാമെന്ന്.  തട്ടിമുട്ടി ജീവിക്കുക - ശശി തിരക്കേറിയ ബസിലെ കണ്ടക്ടറായതിനാല്‍ തട്ടിമുട്ടി ജീവിച്ചുപോന്നു. വിമ്മിഷ്ടം -  പതിവായി സര്‍ഫ് സോപ്പ് ഉപയോഗിച്ച് മടുത്ത അമ്മയ്ക്ക് അച്ഛൻ ഇന്നലെ വാങ്ങിക്കൊണ്ടുവന്ന വിമ്മിഷ്ടമായി. മതികെട്ടാന്‍ -  അതിര്‍ത്തിത്തര്‍ക്കം ഉള്ളതിനാല്‍ മതില്‍ പണിയുന്നവരോട്  അമ്മ പറഞ്ഞു- മതികെട്ടാന്‍ വരട്ടെ.  എട്ടുംപൊട്ടും - എട്ടുമുട്ടകൾ എന്റെ കയ്യില്‍നിന്നും തറയില്‍ വീണപ്പോള്‍ മനസ്സിലായി- എട്ടും പൊട്ടും! നാലുകെട്ട് - മൂന്നാമത്തെ ആളും സുമതിയെ ഉപേക്ഷിച

എഡിസൺ ബൾബ് (Edison's bulb)

എഡിസൺ തന്റെ പരീക്ഷണശാലയിൽനിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിനായി ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. നിര്‍ഭാഗ്യത്തിന്, അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടി! എഡിസണ്‍ കോപിക്കുമെന്നു ഭയന്ന് എല്ലാവരും നിശബ്ദരായി. ബള്‍ബ്‌ പൊട്ടിച്ച ആള്‍ പേടിച്ചു വിറച്ചു!  എന്നാല്‍, ഒന്നും സംഭവിച്ചില്ല. നിരാശയോടെ എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു- "ഇത് വീണ്ടും ഉണ്ടാക്കാന്‍ ഒരുദിവസം വേണ്ടിവരും. അതിനാൽ നാളെ വൈകിട്ട്  പ്രദർശനം ഉണ്ടായിരിക്കും" പിന്നീട്, അദ്ദേഹം പരീക്ഷണശാലയിലേക്ക് പോയി. പിറ്റേ ദിവസം, എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍, തന്റെ അസിസ്റ്റൻറ് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു. എല്ലാവരും ആകാംക്ഷയോടെ നോക്കിയപ്പോള്‍ ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അ

നമ്മെ നയിക്കുന്ന വിനോദം

കോസലപുരംദേശം ഒരു കാലത്ത് ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. തടിക്കച്ചവടമായിരുന്നു മുഖ്യ വരുമാനം. പ്രധാന ഇനമാകട്ടെ, പ്ലാവിന്റെ തടിയും. ഒട്ടേറെ ആശാരിമാരും മരംവെട്ടുകാരും അനേകം ദേശങ്ങളിലേക്ക് ഉരുപ്പടികളും കരകൗശല വസ്തുക്കളും വീട്ടുസാധനങ്ങളും പുഴയിലൂടെ കയറ്റി വിട്ടുകൊണ്ടിരുന്നു. എവിടെ നോക്കിയാലും കൊത്തുപണികൾ ചെയ്ത തടിവീടുകൾ കാണാമായിരുന്നു. പത്തു വർഷം അങ്ങനെ കടന്നു പോയി. അവിടത്തെ പ്ലാവുകളെല്ലാംതന്നെ തീർന്നു. പിന്നീട്, അവർ ആഞ്ഞിലിത്തടിയെ പ്രധാന ഇനമാക്കി. ആ സമയത്ത്, അവിടെ പുഴവക്കത്ത് ഉണക്കമരത്തിൽ വലിയ തരം കറുത്ത ഉറുമ്പുകൾ പാർത്തിരുന്നു. അവരുടെ നേതാവായിരുന്നു കിട്ടനുറുമ്പ്‌. എന്നാൽ, ശക്തിയായി കാറ്റടിച്ച സമയത്ത് മരം ഒടിഞ്ഞ് പുഴവെള്ളത്തിൽ വീണു. അതേസമയം, ഉറുമ്പു സംഘം വെള്ളത്തിൽ മുങ്ങാതെ പൊങ്ങിയ മരത്തടി ഭാഗത്ത് പറ്റിച്ചേർന്നു കിടന്നു. വാട്ടർ തീം പാർക്കിലെ റൈഡു പോലെ അവർ തടിക്കൊപ്പം ഏതാനും ദിവസങ്ങൾ വെള്ളത്തിലൂടെ ഒഴുകി സിൽബാരിപുരംദേശത്ത് വന്നു കരയ്ക്കടിഞ്ഞു. സിൽബാരിപുരംദേശം അപ്പോൾ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു. ആ പ്രദേശത്ത്, എവിടെ നോക്കിയാലും അനേകം പ്ലാവുകളും അതിൽ നൂറുകണക്കിന് വലിയ ചക്കകളും പതിവു കാ

സന്തോഷസൂചികയിലെ ഇന്ത്യ!

UN Sustainable Development Solutions Network ഓരോ വർഷവും 156 രാജ്യങ്ങളിലെ സന്തോഷസൂചിക നിർണയിച്ച് ലോകത്തെ അറിയിക്കാറുണ്ട്. ഓരോ രാജ്യവും അതു നോക്കി കൂടുതൽ മെച്ചപ്പെടാൻ പരിശ്രമിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. വ്യക്തിഗത  വരുമാനം, സ്വാതന്ത്ര്യം, അഴിമതിയില്ലായ്ക, ആരോഗ്യത്തോടെയുള്ള ദീർഘായുസ്, സാമൂഹിക പിന്തുണ, ഉദാരത എന്നിങ്ങനെ ആറു ഘടകങ്ങൾ വിലയിരുത്തി റാങ്ക് തയാറാക്കുന്നു. 2019 Happiness Index പ്രകാരം തുടർച്ചയായി രണ്ടാം വർഷവും സന്തോഷത്തില്‍ ഒന്നാമത്തെ രാജ്യം ഫിൻലൻഡ്. എന്നാല്‍, അവിടത്തെ മതവിശ്വാസികളല്ലാത്ത ജനത 43% വരും! ഹാപ്പിനസ് റാങ്ക് - രാജ്യം - മതമില്ലാത്തവരുടെ ശതമാനം എന്ന ക്രമത്തിൽ ശ്രദ്ധയോടെ വായിക്കുക- 1. ഫിൻലൻഡ് - 43% 2. നോർവേ - 62 % 3. ഡെൻമാർക്ക് - 61% 4. ഐസ് ലൻഡ് - 42 % 5. സ്വിറ്റ്സർലൻഡ്- 24 % 6. നെതർലൻഡ് -68% 7. കാനഡ – 24% 8. ന്യൂസീലൻഡ് - 42% 9. സ്വീഡൻ – 54% 10. ഓസ്ട്രേലിയ – 30% 11. ഇസ്രയേൽ – 37% 12. ഓസ്ട്രിയ – 12% 13. കോസ്റ്റാറിക്ക - 11 % 14. ഐർലൻഡ് - 7% 15. ജർമനി - 34% 16. ബൽജിയം - 35% 17. ലക്സംബർഗ് - 30% 18. യു.എസ്.-23% 19. യു.കെ - 53% 20. യു. എ. ഇ - 4 % (ജനതയുടെ നാലിലൊന്നും കുടിയേറ്

സന്തോഷമുള്ള ഫിൻലൻഡ്‌

ഫിന്‍ലന്‍ഡ്‌ സന്തോഷത്തിന്റെ പട്ടികയില്‍ ഒന്നാമത്തെ റാങ്കുമായി നില്‍ക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ റാങ്കുകള്‍ നോക്കാം. 156 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക്  2015-ല്‍ 117 ആയിരുന്നു.  2016- 118 2017- 122 2018- 133 2019-ല്‍   140 ആയി താണിരിക്കുന്നു! യു. എന്‍. സന്തോഷ സൂചിക പ്രകാരം, മതത്തിന്റെ അധിക സ്വാധീനം ഇന്ത്യയില്‍ സന്തോഷം കുറയാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ വെറും 7% മാത്രമേ മതമില്ലാതെ ജീവിക്കുന്നുള്ളൂ. ഫിന്‍ലന്റില്‍ 43% ! എന്തായാലും, ലോകത്തിന്റെ പോക്ക് സന്തോഷം കുറയുന്ന സ്ഥിതിയിലേക്കാണ്. ഇന്നത്തെ ട്രെൻഡ് നോക്കുമ്പോൾ സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നു.  ഏതുനേരവും ഫോണില്‍ നോക്കി തല കുമ്പിട്ടു നടക്കുന്ന യുവാക്കളില്‍ സന്തോഷം കിട്ടുന്നില്ലെങ്കില്‍ അവര്‍ അതില്‍ ശ്രദ്ധിക്കുമോ? എന്നാല്‍, വാസ്തവം അതല്ല. യുവാക്കളിലും മറ്റും അത് സന്തോഷമല്ല, പകരം പ്രശ്നമുണ്ടാക്കുന്നു. തുടക്കത്തില്‍ സന്തോഷമായി തുടങ്ങുന്ന ഏതെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പ്‌ നോക്കുക. ഉദാഹരണത്തിന് 50 പേരുള്ള ഒരു  ഗ്രൂപ്പില്‍ ഏതുനേരവും 50 വിരുദ്ധ അഭിപ്രായങ്ങള്‍ വരാം. അപ്പോള്‍, പിന്നെ വഴക്കായി. ഒരിക്കല്‍ പ്രണയിച്ചവരുടെ സന്തോഷ

ചാർളി ചാപ്ലിൻ

ചാർളി ചാപ്ലിൻ (1889-1977) ലോകം കണ്ട ഏറ്റവും മികച്ച ഹാസ്യനടനാണ്. അഞ്ചു വയസു മുതൽ എണ്‍പത് വയസുവരെ അഭിനയം തുടർന്നു. ട്രാംപ് എന്ന കഥാപാത്രമാണ് നാം ഏറ്റവും കൂടുതൽ കണ്ടതും ചാപ്ലിൻ അവതരിപ്പിച്ചതും. അദ്ദേഹത്തിന്റെ മറക്കാനാവാത്ത ഒരു അനുഭവം കേള്‍ക്കൂ... ചാപ്ലിന്‍ താമസിച്ചിരുന്ന തെരുവിന്റെ അവസാന അറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. ഒരിക്കൽ ആടുകളെ കൂട്ടത്തോടെ അങ്ങോട്ടു കൊണ്ടു പോകുന്നതിനിടയിൽ ഒരെണ്ണം ചാടിപ്പോയി. അതിനെ പിടിക്കാനായി ആളുകൾ പിറകെയും. ആട് രക്ഷപ്പെടാനായി ഓടി നടക്കുന്ന വിക്രിയകൾ കണ്ട് ചാർളി ചാപ്ലിൻ പൊട്ടിച്ചിരിച്ചു. എന്നാൽ, താമസിയാതെ ആളുകൾ വളഞ്ഞു പിടിച്ച് അറവുശാലയിലേക്ക് കൊണ്ടുപോയി. അപ്പോൾ മാത്രമാണ്- ആടു കാട്ടിയത് വിക്രിയയല്ല, അതിന്റെ ജീവന്മരണ പോരാട്ടമായിരുന്നെന്ന് അവനു മനസ്സിലായത്. അന്നേരം, പൊട്ടിക്കരഞ്ഞുകൊണ്ട് അവരതിനെ കൊല്ലുമെന്ന് അമ്മയോടു പറഞ്ഞു. ഒരിക്കൽ, ആഴ്ചകളോളം രോഗബാധിതനായി ചാപ്ലിൻ കിടന്നപ്പോൾ മുറിക്കു വെളിയിലെ കാഴ്ചകൾ അമ്മ അഭിനയിച്ചാണു കാട്ടിക്കൊടുത്തിരുന്നത്. കൂടാതെ, ബൈബിൾ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. അതിനിടയിൽ രോഗ പീഡയും പട്ടിണിയും നിമിത്തം ചാപ്ലിൻ മരിക്കണമെന്ന് അമ്മയോട്

മഹാകവി ഉള്ളൂർ / ശ്രീനാരായണഗുരു

മഹാകവി ഉള്ളൂർ സാഹിത്യ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന സമയം- ശ്രീനാരായണഗുരു ആത്മീയതയിലും. ഒരിക്കല്‍, അദ്ദേഹം  ഗുരുവിനെ കാണാന്‍ ആശ്രമത്തിലെത്തി. ഉള്ളൂര്‍ തന്റെ കാർ ശിവഗിരികുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു. അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. പിന്നീട്, ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻകുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻകുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെപ്പറ

ഇടിമിന്നൽ - സുരക്ഷ

കേരളത്തിൽ വേനൽമഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത  വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ നാം താഴെപ്പറയുന്ന മുൻകരുതൽ എടുക്കണം-  മിന്നല്‍ ഉള്ള കാലങ്ങളില്‍ ഉച്ചയ്ക്കു ശേഷം കുട്ടികളെ മുറ്റത്ത് അല്ലെങ്കില്‍ തുറസായ സ്ഥലത്ത് കളിക്കാന്‍ വിടരുത്. സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലും മുറ്റത്തും ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്. പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക. ജനാലയും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമ

തോമസ് ആൽവാ എഡിസൺ

അമേരിക്കനായിരുന്ന തോമസ് ആൽവാ എഡിസൺ(1847-1931), അമേരിക്കൻ പേറ്റന്റുകൾ 1093 എണ്ണം നേടി ലോകത്തെ അമ്പരിപ്പിച്ചു. അദ്ദേഹം 'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെടുന്നു. അനേകം സർവേകളിലും അഭിപ്രായ വോട്ടെടുപ്പുകളിലും ഈ ഭൂഗോളത്തിൽ ജീവിച്ചിരുന്ന പ്രതിഭകളിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണിത്. ഫോണോഗ്രാഥ്, ചലച്ചിത്രക്യാമറ(കൈനറ്റോഗ്രാഫ്), വൈദ്യുത ബൾബ്, ആദ്യത്തെ വ്യാവസായിക ഗവേഷണ ലാബ്, യാന്ത്രിക വോട്ടിങ്ങ് സംവിധാനം, റെക്കോഡ് ചെയ്ത സംഗീതം, ഇലക്ട്രോണിക് ബാറ്ററി, വൈദ്യുത നിർമാണ വിതരണ സംവിധാനങ്ങൾ, ഓഹരി വില കാട്ടുന്ന ടിക്കർ, ഫ്ലൂറോസ്കോപ്പ്, കാർബൺ മൈക്രോഫോൺ...എന്നിങ്ങനെ അനേകം കണ്ടുപിടിത്തങ്ങൾ നടത്തി ശ്രദ്ധേയനായി. എഡിസണിനു സ്കൂൾ പഠനകാലത്ത്  ഒന്നിലും പൂർണമായി ശ്രദ്ധിക്കാനായില്ലെന്ന് സത്യം. അധ്യാപകനായിരുന്ന റവറന്റ് അങ്കിൾ എന്ന അധ്യാപകൻ 'പതറിയ ബുദ്ധിയുള്ളവൻ' എന്നാണ് എഡിസനെ നിർവചിച്ചത്!  പിന്നീട്, ഒരു ദിവസം, എഡിസണ്‍ സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോള്‍ അദ്ധ്യാപിക അമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടി ഒരു കത്ത് അവനെ ഏല്‍പ്പിച്ചിരുന്നു. എഡിസനെ സ്കൂളില്‍നിന്നും കൊണ്ടുപൊയ്ക്കോളൂ എന്നായിരുന്നു അതിന്റ

പീച്ചിഡാമിലെ കൊച്ചുകിളികൾ!

ബിനീഷ് കോളജിൽ പഠിക്കുന്ന കാലം. കോളേജ് സ്ഥിതി ചെയ്യുന്നിടം പട്ടണമൊന്നുമല്ല- അതൊരു വികസിത പഞ്ചായത്ത് ആയിരുന്നു. കുട്ടികളിൽ ഏറെയും ഗ്രാമങ്ങളിൽ നിന്നുള്ളവരും. ഈ രണ്ടു കാര്യങ്ങളാൽ വിദ്യാർഥികൾ പൊതുവേ ശാന്ത പ്രകൃതരും ആയിരുന്നു. അതുകൊണ്ട്, കലാലയത്തിൽ സംഘട്ടനങ്ങളും മറ്റും ഉണ്ടായിരുന്നില്ല. വര്‍ഷാവസാനം, കോളജ് വിദ്യാർഥികൾക്ക് ഏറ്റവും ആനന്ദം പകരുന്ന വിനോദയാത്രക്കുള്ള സമയമായി. യാത്രയിൽ പല സ്ഥലങ്ങളും കറങ്ങി ബിനീഷും കൂട്ടുകാരും പീച്ചി ഡാമിലെത്തി. അവിടെ കുറച്ചു നേരം ചെലവിട്ട ശേഷം ആ പരിസരം മുഴുവനും കാണാൻ പറ്റുന്ന അനേകം ചവിട്ടുപടികളുള്ള ഗോപുരത്തിൽ (വാച്ച് ടവര്‍) മിക്കവാറും കുട്ടികളും അധ്യാപകരും കയറി. കളിച്ചു ചിരിച്ച് വാതോരാതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന പെൺകുട്ടികൾ അതിന്റെ മുകളിൽ ചെന്നപ്പോൾ ഒന്നു ബ്ലിങ്കി! ബഹളമൊക്കെ പമ്പ കടന്നു! പലർക്കും താഴേക്കു നോക്കാൻ പേടി! ചിലർക്കു തലകറക്കം! അപ്പോൾ ചെറു കുരുവികൾ ഗോപുരമുകളിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച്, അധ്യാപകൻ പറഞ്ഞു - "നിങ്ങൾ ആ കുരുവികൾ കളിക്കുന്നതു കണ്ടോ?" ഏതാനും ചില കുട്ടികൾ മൂളി. ഒട്ടും വൈകാതെ അവരെല്ലാം താഴെയിറങ്ങി. അന്നേരം, ഒരു പ

മനുഷ്യരുടെ അത്യാർത്തി!

ഒരു കാലത്ത്, സിൽബാരിപുരംദേശമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. എങ്കിലും, അതിനിടയിൽ മനുഷ്യവാസമുള്ള ചില ഗ്രാമങ്ങളുമുണ്ടായിരുന്നു. അയൽദേശമായ കോസലപുരംദേശവുമായി വേർതിരിച്ചിരുന്നത് രാജമല എന്നാരു പടുകൂറ്റൻ മലയായിരുന്നു. അതിന്റെ അടിവാരത്തിൽ പാറ പൊട്ടിക്കുന്ന പണിയായിരുന്നു കിട്ടുണ്ണിയുടേത്. അവൻ കരുത്തനാണ്. എന്നിരുന്നാലും, കുറെ വർഷങ്ങൾ പണിയെടുത്തപ്പോൾ അയാൾക്ക് ആ ജോലിയോടു വെറുപ്പായിത്തുടങ്ങി. അങ്ങനെ, മരം വെട്ടുന്ന പണിയായി പിന്നീട്. ഒരു ദിനം- അയാൾ വലിയൊരു ഇലഞ്ഞിമരത്തിന്റെ കീഴിൽ വന്ന് വേരു തെളിക്കാൻ വേണ്ടി കാട്ടുവള്ളിയും പള്ളയും മാറ്റിത്തുടങ്ങി. വേരിൽ മഴു ഓങ്ങിയപ്പോൾ - "ഹേയ്.... മനുഷ്യാ... അരുത്.. ഈ മരം വെട്ടരുത് !" അയാൾ മുകളിലേക്കു നോക്കിയപ്പോൾ ഞെട്ടി! അതു വനദേവതയായിരുന്നു! തന്റെ കയ്യിൽ അപാരമൂർച്ചയുള്ള മഴുവിൽ മുറുകെ പിടിച്ചു കൊണ്ട് കിട്ടുണ്ണി പറഞ്ഞു - "സാദ്ധ്യമല്ല, ഞാൻ ഇതു തന്നെ വെട്ടും, കഴിഞ്ഞ പത്തു വർഷമായി പാറ പൊട്ടിച്ച് ഞാൻ കഷ്ടപ്പെട്ടപ്പോൾ വനദേവത എവിടെയായിരുന്നു ?" വനദേവത വിനീതയായി പറഞ്ഞു - "ഞാൻ കഴിഞ്ഞ നൂറു വർഷമായി ഐശ്വര്യത്തോടെ കുടിയിരിക്കുന്ന ഇലഞ്ഞിമരമാണിത്. എന്റെ

ഡയോജനീസും അലക്സാണ്ടറും

അലക്സാണ്ടർചക്രവർത്തി തന്റെ സാമ്രാജ്യം വിപുലീകരിച്ചുകൊണ്ടിരുന്നു. ഒട്ടേറെ രാജ്യങ്ങൾ പിടിച്ചടക്കി. എതിർത്തവരെയെല്ലാം വെട്ടിനിരത്തി. ആ രാജ്യങ്ങളിലെ വിലപിടിച്ചതെല്ലാം സ്വന്തമാക്കി ജൈത്രയാത്ര തുടർന്നു. അങ്ങനെ, അലക്സാണ്ടറുടെ പോരാട്ടവീര്യവും അസാമാന്യധൈര്യവും യുദ്ധം ആസൂത്രണം ചെയ്യുന്ന മികവുമെല്ലാം ലോകമെങ്ങും അറിയപ്പെട്ടു. 'മഹാനായ അലക്സാണ്ടർ' എന്ന പേരിൽ ചക്രവർത്തി പ്രശസ്തനായി. അദ്ദേഹം തിരികെ ഗ്രീസിൽ എത്തിയപ്പോൾ വലിയ വരവേല്പാണു ലഭിച്ചത്. ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും മുഖസ്തുതി പാടുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ, ഗ്രീസിലെ തത്വചിന്തകനായിരുന്ന ഡയോജനീസ് മാത്രം അലക്സാണ്ടറിന്റെ നയങ്ങളോടും പ്രവൃത്തികളോടും പരസ്യമായി എതിർപ്പു കാട്ടിയിരുന്ന മഹാനായിരുന്നു- "എന്തിനാണ് മറ്റുള്ള രാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി സാമ്രാജ്യം സൃഷ്ടിക്കുന്നത്?" "അവരെ കൊള്ളയടിച്ച് അളവില്ലാത്ത ധനസമ്പാദനം എന്തിന്?" “യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന വേദനകള്‍ എത്ര ഘോരമാണ്?”  ഇത്യാദി ചോദ്യങ്ങൾ ധൈര്യസമേതം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇങ്ങനെയെങ്കിലും, തന്നെ വന്നു കാണാൻ കൂട്ടാക്കാത്ത ഡയോജനീസിനെ നേരിട്ടു കണ്ടു കളയ