Posts

Showing posts with the label മഹത് വചനങ്ങള്‍

750 Malayalam quotes online reading

  വിവാഹം - കുടുംബം, marriage, family, unity, union, harmony, children കുടുംബത്തിന്റെ ഐക്യം സ്നേഹത്തിൽ കുടികൊള്ളുന്നു . ( ബെൻസൺ ) സൗഭാഗ്യപൂർണമായ കുടുംബം ഭൂമിയിലെ സ്വർഗം . ( ബൗറിങ് ) ഈശ്വരന്റെ അനുഗ്രഹം ഇല്ലാത്ത കുടുംബം മേൽക്കൂരയില്ലാത്ത കെട്ടിടമാകുന്നു . ( ബുഷൻ ) ഒരു കുട്ടി മനുഷ്യന്റെ അച്ഛനാണ് . ( വേഡ്സ്വർത്ത് ) ബഹുമാനം , സൗമത്യ എന്നിവ കൊണ്ട് കുട്ടികളെ നിങ്ങളോട് ബന്ധിപ്പിക്കുന്നത് , ഭയംകൊണ്ട് അങ്ങനെ ചെയ്യിക്കുന്നതിനേക്കാൾ നല്ലത് . ( ടൊറൻസ് ) കുട്ടികൾ വീട്ടിലെ കഷ്ടപ്പാടുകൾ കൂട്ടും . എന്നാൽ മരണ ചിന്ത കുറയ്ക്കും .( പഴമൊഴി ) കുട്ടികൾ ഒരു വീട് തകർത്തേക്കാം . എന്നാൽ അവരാണ് ഒരു കുടുംബമുണ്ടാക്കുന്നത് .( തെയ്മാഡ്ജ് ) ദൈവത്തിനടുത്തുനിന്ന് വരുന്ന കൊച്ചുകുട്ടികൾ നമ്മെ സ്നേഹിക്കുന്നത് നിസാര കാര്യമല്ല . ഞാൻ കൊച്ചുകുട്ടികളെ സ്നേഹിക്കുന്നു .( ചാൾസ്ഡിക്കൻസ് ) കുട്ടികൾ ദൈവത്തിന്റെ ദൂതന്മാരാണ് അവർ ദിവസം തോറും സ്നേഹത്തെ ഉപദേശിക്കുന്നു .( ലെവൻ ) അന്ധയായ ഭാര്യയുടെയും ബധിരനായ ഭർത്താവിന്റെയും ദാമ്പത്യ ജീവിതമാണ് ഏറ്റവും ഉൽകൃഷ്ടം ! ( മൊൺടേൻ ) ഒരു സ്ത്രീയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ ഒരു ദൂരമേയ...