750 Malayalam quotes online reading

 വിവാഹം-കുടുംബം, marriage, family, unity, union, harmony, children

കുടുംബത്തിന്റെ ഐക്യം സ്നേഹത്തിൽ കുടികൊള്ളുന്നു. (ബെൻസൺ)

സൗഭാഗ്യപൂർണമായ കുടുംബം ഭൂമിയിലെ സ്വർഗം. (ബൗറിങ്)

ഈശ്വരന്റെ അനുഗ്രഹം ഇല്ലാത്ത കുടുംബം മേൽക്കൂരയില്ലാത്ത കെട്ടിടമാകുന്നു. (ബുഷൻ)

ഒരു കുട്ടി മനുഷ്യന്റെ അച്ഛനാണ്. (വേഡ്സ്വർത്ത്)

ബഹുമാനം, സൗമത്യ എന്നിവ കൊണ്ട് കുട്ടികളെ നിങ്ങളോട് ബന്ധിപ്പിക്കുന്നത്, ഭയംകൊണ്ട് അങ്ങനെ ചെയ്യിക്കുന്നതിനേക്കാൾ നല്ലത്. (ടൊറൻസ്)

കുട്ടികൾ വീട്ടിലെ കഷ്ടപ്പാടുകൾ കൂട്ടും. എന്നാൽ മരണ ചിന്ത കുറയ്ക്കും.(പഴമൊഴി)

കുട്ടികൾ ഒരു വീട് തകർത്തേക്കാം. എന്നാൽ അവരാണ് ഒരു കുടുംബമുണ്ടാക്കുന്നത്.(തെയ്മാഡ്ജ്)

ദൈവത്തിനടുത്തുനിന്ന് വരുന്ന കൊച്ചുകുട്ടികൾ നമ്മെ സ്നേഹിക്കുന്നത് നിസാര കാര്യമല്ല. ഞാൻ കൊച്ചുകുട്ടികളെ സ്നേഹിക്കുന്നു.(ചാൾസ്ഡിക്കൻസ്)

കുട്ടികൾ ദൈവത്തിന്റെ ദൂതന്മാരാണ് അവർ ദിവസം തോറും സ്നേഹത്തെ ഉപദേശിക്കുന്നു.(ലെവൻ)

അന്ധയായ ഭാര്യയുടെയും ബധിരനായ ഭർത്താവിന്റെയും ദാമ്പത്യ ജീവിതമാണ് ഏറ്റവും ഉൽകൃഷ്ടം! (മൊൺടേൻ)

ഒരു സ്ത്രീയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ ഒരു ദൂരമേയുള്ളൂ, ഭൂതകാലത്തിൽ കാമുകനും ഭാവിയിൽ ഭർത്താവിനും ഇടയിലുള്ള ജീവിതം.(ഒസ്കർവൈൽഡ്)

വിവാഹമോ, ബ്രഹ്മചര്യമോ ഏതാണ് പശ്ചാത്തപിക്കാൻ പറ്റുന്ന വഴിയെന്ന് ഓരോ ആളും തീരുമാനിക്കട്ടെ. (സോക്രട്ടീസ്)

'കേട്ടപ്പോൾ കാണാൻ തോന്നി... കണ്ടപ്പോൾ കെട്ടാൻ തോന്നി... കെട്ടി നോക്കുമ്പോൾ കഷ്ടം!... പെട്ടുപോയെന്നും തോന്നി' (കുഞ്ഞുണ്ണി മാഷ്)

വിവാഹത്തോടെ പുരുഷന് ജീവിതം അവസാനിക്കുന്നു. സ്ത്രീയുടെ ജീവിതം തുടങ്ങുന്നു.(.ഡി.വൂയി)

കുട്ടികൾ ആദ്യം മാതാപിതാക്കളെ സ്നേഹിക്കും, പിന്നെ അവരുടെ വിധി കർത്താക്കളാകും. ഒടുവിൽ മറക്കുകയും ചെയ്യും. (ഒസ്കർവൈൽഡ്)

സ്ത്രീകൾ മാലാഖമാരാണെങ്കിലും ദാമ്പത്യം അവരെ പിശാചുക്കളാക്കുന്നു. (ബൈറൺ)

നല്ല ഭവനങ്ങൾക്കു മാത്രമേ നല്ല രാജ്യം ഉണ്ടാക്കാൻ കഴിയുകയുള്ളൂ. (ജെ.കുക്ക്)

സ്വന്തം വീട്ടിൽ സമാധാനം കണ്ടെത്തുന്നവർ ഭാഗ്യവാൻ. (ഗെഥെ)

കുട്ടികളെ ഉത്തമ പൗരന്മാരാക്കി സൽസ്വഭാവികളാക്കുന്ന പരിശീലനക്കളരിയാകുന്നു ഭവനം. എന്നാൽ, സ്നേഹമില്ലെങ്കിൽ ഭവനമില്ല.(ബൈറൻ)

ഈശ്വരന്‍-ആത്മാവ്, soul, god, spirituality, conscience

ദൈവത്തെ നമ്മിൽ പ്രകടമാക്കുമ്പോൾ നാം യോഗികളാവുന്നു. (തോമസ് മെർട്ടൻ)

വിശ്വസ്തതയും ഭക്തിയും ഏറ്റവും ശ്രേഷ്ഠമായ ഈശ്വരാരാധനയാകുന്നു.(സ്വാമി വിവേകാനന്ദൻ )

മനുഷ്യന്റെ ചെവിയിൽ ദൈവം നൽകുന്ന മന്ത്രണങ്ങളാകുന്നു മനസ്സാക്ഷി.(യംഗ്)

വികാരങ്ങൾ ശരീരത്തിന്റെ ശബ്ദമായിരിക്കുന്ന പോലെ ആത്മാവിന്റെ ശബ്ദമാണ് മനസ്സാക്ഷി.(റൂസോ)

ദൈവം തരുന്ന സമ്മാനം, മനുഷ്യന്റെ ഏറ്റവും സുന്ദരമായ സ്വപ്നങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നു.(റോബർട്ട് ബ്രൗണിങ്ങ്)

സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യനിൽ ദൈവത്തിന്റെ മുഖം പ്രതിഫലിക്കുന്നു. ( യംഗ്)

ദൈവത്തിന്റെ ന്യായവിധികൾ സർവ ഭൂമിയിലും ഉണ്ട് (ഖുർ ആൻ)

ദൈവത്തിന്റെ ഏറ്റവും വലിയ ശക്തി കൊടുങ്കാറ്റിലല്ല, ഇളം കാറ്റിലാണ്.(ടഗോർ )

ഏകാധിപതികളെ ചെറുക്കുന്നത് ദൈവത്തെ അനുസരിക്കലാണ്.(ജഫേഴ്സൺ)

എന്റെ ദൗർബല്യങ്ങൾക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. അവയിലൂടെ ഞാൻ എന്നേത്തന്നെയും എന്റെ കടമയെയും ദൈവത്തേയും കണ്ടെത്തി. (ഹെലൻ കെല്ലർ)

കാണപ്പെടുന്ന നിന്റെ സഹോദരനെ സ്നേഹിക്കാത്ത നീ കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും? (ബൈബിൾ )

നല്ലവരുടെ സുഹൃത്തും ബുദ്ധിമാന്റെ വഴികാട്ടിയും വിഢിയുടെ സ്വേച്ഛാധിപതിയും ആകുന്നു വിധി. (ആർ.അൾജർ)

മനുഷ്യനെപ്പോലെ ജീവിക്കുക.യോഗിയേപ്പോലെ ചിന്തിക്കുക.( ജയിംസ് ബെറ്റി)

ദൈവത്തേക്കൊണ്ട് മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയൂ എന്ന് ആത്മാർഥമായി പ്രാർഥിച്ചാൽ മാത്രമേ ഫലം ലഭ്യമാകൂ. (കാൽഡൺ )

ദൈവം മരിച്ചു. ഇനി അതിമാനുഷൻ ജീവിക്കട്ടെ. (നീഷേ)

എന്റെ ചുറ്റുപാടുമുള്ള പ്രപഞ്ചത്തിലെ എല്ലാം മാറുകയും നശിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിന്റെയെല്ലാം അടിയിൽ മാറ്റമില്ലാത്ത ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്. ചൈതന്യദായകമായ ആ ശക്തിവിശേഷമാകുന്നു ദൈവം. (ഗാന്ധിജി )

ഇന്ദ്രിയങ്ങളുമായി യുദ്ധം ചെയ്യണം. ആ യുദ്ധം വീട്ടിലിരുന്നുതന്നെ നല്ലത്.(ശ്രീരാമകൃഷ്ണ പരമഹംസർ)

ദരിദ്രന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു.( ഗാന്ധിജി )

ഓരോ മതവും ദൈവത്തിൽ എത്തിച്ചേരാനുള്ള ഓരോ മാർഗ്ഗമാണ്. ഏതു രൂപത്തിലും ഏതു പേരിലും നിങ്ങൾ ദൈവത്തെ ആരാധിക്കാൻ ഇഷ്ടപ്പെടുന്നുവോ, വിധത്തിൽ നിങ്ങൾക്ക് ദൈവത്തെ കാണാൻ കഴിയും. (സ്വാമി വിവേകാനന്ദൻ )

വിധിക്ക് ബന്ധുക്കളില്ല. ധീരത കൊണ്ട് അതിനെ ജയിക്കാനുമാവില്ല. (രാമായണം )

നന്മ, കരുണ, ദയ, സഹാനുഭൂതി , kindness, mercy, virtue, patience

ഉന്നത വ്യക്തികളുടെ സഹചാരിയാകുന്നു ഉദാരത. (കോർ നെയിൽ)

കടം വീട്ടാതെ ദാനം ചെയ്യുന്നവൻ വിഡ്ഢിയാകുന്നു.(ഫിലിപ്പ് സിഡ്നി )

വഴി തെറ്റിയ ദാനശീലം തിന്മയാണ്.( ഗോൾഡ് സ്മിത്ത് )

നന്മയാണ് ഒരിക്കലും തോൽക്കാത്ത നിക്ഷേപം.( തോറോ)

അടിമയെങ്കിലും നല്ലവനെങ്കിൽ അവൻ സ്വതന്ത്രനാകുന്നു. ഒരുവൻ രാജാവെങ്കിലും ദുഷ്ടനെങ്കിൽ അവൻ അടിമയാകുന്നു. (വിശുദ്ധ അഗസ്റ്റിൻ )

വ്യക്തിയുടെ നന്മയിലാണ് സമുദായത്തിന്റെ നന്മ അടങ്ങിയിരിക്കുന്നത്.(റെസ്ക്)

വിനയം എല്ലാ സൽഗുണങ്ങളുടേയും അമ്മയാകുന്നു.(വോൾട്ടയർ )

ഒരു ചീത്ത മനുഷ്യന് ഉപകാരം ചെയ്താൽ അത് വിസ്മരിക്കപ്പെടും. പക്ഷേ, ഒരു നല്ല മനുഷ്യന് ഉപകാരം ചെയ്താൽ അത് എക്കാലവും നിലനിൽക്കും.(പ്ലേറ്റോ )

ഈ ലോകത്ത് ആയിരക്കണക്കിന് ദരിദ്രരുണ്ട്. അതെനിക്കറിയാം. പക്ഷേ, ഒരു സമയത്ത് ഞാൻ ഒരാളേപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളൂ. (മദർ തെരേസ )

പാവപ്പെട്ടവരെ സേവിക്കുക. അവർക്കുള്ളത് കൊടുക്കുന്നത് ഔദാര്യമല്ല, കടമയാണ്. നിർദേശമല്ല, നിയമമാകുന്നു.(വിശുദ്ധ ഗ്രിഗറി )

ദ്രുതഗതിയിലുള്ള വിജയത്തിന്റെ താക്കോലാണ് വിനയം. (ഗാന്ധിജി )

എനിക്ക് പാവങ്ങളിൽ ഈശ്വരനെ കാണാം. എന്റെ രക്ഷയ്ക്കു വേണ്ടിയാണ് ഞാൻ അവരെ ആരാധിക്കുന്നത്. ( സ്വാമി വിവേകാനന്ദൻ )

കരുണ കാണിക്കുന്നവരെ അനുകൂലിക്കുക എന്നുള്ളതാകുന്നു പ്രകൃതി നിയമം. (കൂപ്പർ)

നന്മയും തിന്മയും ദൈവത്തിന്റെ ഇടത്തും വലത്തും ഇരിക്കുന്നു, (ബെയ്‌ലി )

നന്മ ചെയ്യാൻ കാത്തു നിൽക്കുന്നവന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.(സാമുവൽ ജോൺസൺ)

ശ്രേഷ്ഠത, മഹത്വം എന്നിവയുടെ ഉരകല്ല് വിനയമാകുന്നു.(ജോൺസ് കിൻ)

നന്മയെന്നത് തെറ്റ് ചെയ്യാതിരിക്കൽ മാത്രമല്ല, തെറ്റു ചെയ്യാനുള്ള ആഗ്രഹംകൂടി ഇല്ലാതിരിക്കുക എന്നതാകുന്നു.( ഡെമൊക്രാറ്റിസ്)

ഒരു പ്രവൃത്തി എത്ര നന്നായിരുന്നാലും അതിനു പിന്നിലുള്ള ലക്ഷ്യംകൂടി നല്ലതാണെങ്കിൽ മാത്രമേ, അതിനെ സൽകർമം എന്നു പറയുവാൻ പറ്റുകയുള്ളൂ. (ചെസ്റ്റർഫീൽഡ്)

ദ്രോഹം ചെയ്തവരോട് പകരം വീട്ടാനുള്ള നല്ല മാർഗം, അവർക്ക് ഉപകാരം ചെയ്ത് അവരെ ലജ്ജിപ്പിക്കുകയാണ്.(തിരുവള്ളുവർ )

ശാരീരിക ധീരത ഒരു മൃഗവാസനയാണ്. ധാർമിക ധീരതയാകുന്നു ശ്രേഷ്ഠം.(വെൽഡർ)

സുഹൃത്തിനു നന്മ ചെയ്യുന്നവൻ തനിക്കുതന്നെ നന്മ ചെയ്യുന്നു.( ഇറാമൂസ് )

ലോകഭാരം ആർക്കെങ്കിലും കുറയ്ക്കുന്ന ആരുംതന്നെ ഈ ലോകത്തിൽ ഉപകാരമില്ലാത്തവനല്ല.( ചാൾസ് ഡിക്കൻസ്)

നിങ്ങൾ നേടിയ ബഹുമതികളുടെയും ബിരുദങ്ങളുടെയും വലിയ കണക്കല്ല, നിങ്ങൾ ചെയ്ത നന്മകളുടെ ചെറിയ കണക്കായിരിക്കും ഈശ്വരൻ നോക്കുക.( ആൽബർട്ട് ഹബാർഡ്)

നിങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നിങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ ഈ കല്ലുകളും ശവങ്ങളും നിങ്ങളും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? (സ്വാമി വിവേകാനന്ദൻ )

താണ നിലത്തേക്കാണ് വെള്ളമൊഴുകുന്നത്. ദൈവാനുഗ്രഹം ലഭിക്കുന്നതും താഴ്മയുള്ളവർക്ക്. ( ആൻഡ്രൂ മുറെ )

പാവങ്ങൾക്കു കൊടുക്കുന്നതാണ് ദാനം. മറ്റുള്ളതെല്ലാം കടം കൊടുക്കൽ മാത്രം. (തിരുവള്ളുവർ )

വാക്കുകള്‍, സംസാരം, പ്രസംഗം, speech, orator, talkative, elocution

കൂടുതൽ പറയാനുള്ളവൻ കുറച്ചു വാക്കുകൾ പ്രയോഗിക്കുന്നു.(എച്ച്.ഡബ്ലിയു.ഷാ)

അഭിപ്രായങ്ങൾക്കു വേണ്ടി പോരാടിയില്ലെങ്കിൽ അവ അതിജീവിക്കില്ല.(തോമസ് മാൻ)

സ്വന്തം നുണകൾ വിഴുങ്ങിക്കൊണ്ട് എല്ലാ രാഷ്ട്രീയ കക്ഷികളും അവസാനം മരിക്കും.( ആർബറ്റ്നോൾ)

പ്രസ്താവനകളിലൂടെയല്ല, കലയിലൂടെ ഞാൻ സംസാരിക്കുന്നു.( സത്യജിത് റേ)

ബുദ്ധിയുള്ളവരുമായി കുറച്ചുനേരമുള്ള സംഭാഷണം, ഒരു മാസത്തെ ഗ്രന്ഥ വായനയുടെ ഗുണം ചെയ്യും.(പഴമൊഴി)

ഒരു പെൺകുട്ടിയുടെ കുറ്റങ്ങൾ കണ്ടുപിടിക്കണമെങ്കിൽ അവളുടെ കൂട്ടുകാരിയെ പുകഴ്ത്തുക.(ബഞ്ചമിൻ ഫ്രാങ്ക്ളിൻ)

സ്വയം ഗ്രഹിക്കാൻ പറ്റാത്തവയെ എഴുതി കീർത്തി നേടുന്നവർ വിമർശകർ. (ജോർജ് മൂർ)

ഒരിക്കലും അഭിപ്രായം മാറ്റാത്തവൻ, കെട്ടിക്കിടക്കുന്ന വെള്ളം പോലെ മനസ്സിൽ വിഷജന്തുക്കളെ സ്വയം വളർത്തുന്നു.(വില്യം ബ്ലേക്ക്)

അഭിപ്രായങ്ങൾ ഒരാളുടെ ഉള്ളറിയാൻ സഹായിക്കും.( ഷേക്സ്പിയർ )

വലിയ പദവികളിൽ വലിയ അപവാദങ്ങളും ഉണ്ടാകും.( ഷേക്സ്പിയർ )

അർഹിക്കാത്ത പ്രശംസ മുഖംമൂടിയണിഞ്ഞ അപവാദമാകുന്നു. (അലക്സാണ്ടർ പോപ് )

തെറ്റുകളെയും അപവാദങ്ങളെയും വകവയ്ക്കാത്തത് മഹാന്മാരുടെ ലക്ഷണമാകുന്നു.(ഡോ. ജോൺസൻ )

വികാരവും ചിന്തയും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു കൊടുക്കുന്നതാണ് പ്രസംഗം. (ജോൺ ബി.ഗൗ)

അറിവിനായുള്ള ആഗ്രഹം വർധിപ്പിക്കുകയും അത് എങ്ങനെ നേടാമെന്നുമാണ് പ്രസംഗത്തിന്റെ ലക്ഷ്യം.( മാക്സ് മുളളർ)

എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല.( സൈറസ് )

നായ്ക്കള്‍ കുരയ്ക്കട്ടെ. ന്യായമല്ലാത്ത വിമർശനത്തെ നാം പേടിക്കരുത്.(നെൽസൺ)

നുണയുടെ മേഖലയിൽ മൽസരം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.(ജോൺബില്ലിങ്ങ്സ്)

നിശബ്ദതയും വിനയവും സംഭാഷണത്തിലെ വിലയേറിയ ഗുണങ്ങളാണ്.(മോൺടേൻ)

പുകഴ്ത്താൻ എളുപ്പവും, പ്രശംസിക്കാൻ പ്രയാസവുമാണ്.(പോൾ റെട്ടർ )

പരിശീലനം വേണ്ടാത്ത തൊഴിലാകുന്നു വിമർശനം. (ബൈറൻ)

മൂന്നിഞ്ച് നീളമുള്ള നാവിന് ആറടി നീളമുള്ള ആളിനെ വധിക്കാൻ കഴിയും.(പഴമൊഴി)

പ്രസംഗകന് വികാരങ്ങൾ ഉണ്ടാവുമ്പോൾ കേൾവിക്കാരന് വിചാരമുണ്ടാകുന്നു.( ചർച്ചിൽ )

വാക്ക് അറിവാണ്. സര്‍വ ലോക ജീവജാലങ്ങളേക്കുറിച്ചുള്ള എല്ലാ അറിവും വാക്കിലൂടെ കിട്ടുന്നു.(ഉപനിഷത്ത് )

കാൽവഴുതി വീണാൽ രക്ഷപെടാമെങ്കിലും നാവിന്റെ വീഴ്ചയിൽ രക്ഷപെടാൻ പറ്റില്ല.(ബഞ്ചമിൻ ഫ്രാങ്ക്ളിൻ)

പ്രശംസ മഹാനെ ഉത്തേജിപ്പിക്കുമ്പോൾ അത് വിഢിയെ നശിപ്പിക്കും.(കോൾട്ടൻ )

കുറഞ്ഞ മുടക്കിൽ മുതലാളിയാവുന്ന വിദ്യയാകുന്നു വിമർശനം. (ഡോ.ജോൺസൻ )

മനുഷ്യരുടെ പ്രശംസയോ നിന്ദയോ സത്യത്തിന്റെ പ്രതിഫലനമല്ല.(വാറ്റ്ലി)

വിമർശനം ബുദ്ധിതലത്തിൽ മിടുക്കുള്ളതും വികാര തലത്തിൽ ജീവനുള്ളതും ആയിരിക്കണം. (ഡി.എച്ച്.ലോറൻസ്)

പഴകുന്തോറും പരിഹാസം ക്രമേണ പരിശുദ്ധമാകുന്നു.(വോൾട്ടയർ )

സുഹൃത്തുക്കളെ പരിഹസിച്ച ശേഷം, അവരത് വിമർശനമായി കരുതുമെന്ന് ധരിക്കരുത്.( ഹോഗെ)

പ്രശംസ അധികമാകുമ്പോൾ വ്യക്തിത്വം മറയും.(ജൊനാഥൻ സ്വിഫ്റ്റ് )

പ്രസംഗത്തിൽ കേൾക്കുന്നത് വ്യക്തിത്വത്തിന്റെ പ്രകാശനം. ( ഓസ്റ്റിൻ മാലെ)

മണ്ടൻമാർ സംസാരിക്കുമ്പോൾ മഹാന്മാർ പ്രസംഗിക്കുന്നു.(ബെൻജോൺസൻ)

വനിത, vanitha, female, sthree, women, gender equality, feminism

ഒരു സ്ത്രീക്ക് ഒരു നാവുതന്നെ മതിയാകും - (മില്‍ട്ടന്‍)

സ്ത്രീ പുറത്തേക്ക് ഇറങ്ങുന്നത് കാഴ്ച കാണാന്‍ മാത്രമല്ല, കാണപ്പെടാന്‍ വേണ്ടിയിട്ട് കൂടിയാകുന്നു - (ഹീബ്രു പഴമൊഴി)

ഏഷണിക്കാരികള്‍ സര്‍വ കലഹങ്ങള്‍ക്കും കാരണമാകുന്നു - (പോര്‍ട്ടുഗീസ്‌ പഴമൊഴി)

ഒരു സുന്ദരി ഒന്നുകില്‍ വിഡ്ഢി, അല്ലെങ്കില്‍ അഹങ്കാരി - (സ്പാനിഷ് പഴമൊഴി)

സ്ത്രീയുടെ നരകമാകുന്നു വാര്‍ധക്യം - (വെര്‍ജില്‍)

കടലുപോലെ അനിശ്ചിതമാകുന്നു സ്ത്രീകളുടെ പ്രകൃതം- (അജ്ഞാതനാമാവ്)

പുരുഷന്‍ ഒരു കാര്യം ചിന്തിക്കുന്ന സമയത്ത് സ്ത്രീ ഒന്‍പതു കാര്യങ്ങള്‍ ചിന്തിച്ചു കഴിഞ്ഞിരിക്കും - (വോള്‍ട്ടയര്‍)

ഒരു സ്ത്രീയെ നിങ്ങള്‍ അറിയുന്നെങ്കില്‍ ഈ ലോകത്തെ എല്ലാം നിങ്ങള്‍ അറിയുന്നു - (പ്ലേറ്റോ)

സ്ത്രീകളുടെ ബുദ്ധിയല്ല, ഹൃദയമാകുന്നു മനുഷ്യനെ ആകര്‍ഷിക്കുന്നത്- (ഹോംസ്)

സ്ത്രീ ഒന്നാം ദിനം അതിഥിയും രണ്ടാം ദിനം ഭാര്യയും മൂന്നാം ദിനം ശല്യവുമാണ്‌ - (ലാബൌലയെ)

സ്ത്രീകളില്‍ ഹൃദയമാണ് വാദിക്കുന്നത്, അല്ലാതെ മനസ്സല്ല - (ആര്‍നോള്‍ഡ്)

ലോകത്തിലെ ഏറ്റവും വേഗമുള്ള വാര്‍ത്താ ഏജന്‍സി, സ്ത്രീ ആകുന്നു - (വോഡ്‌ഹൗസ്)

സ്ത്രീയെ പുകഴ്ത്തുന്നവന് അവളെ അറിയില്ല. അവളെ കുറ്റപ്പെടുത്തുന്നവന് അത്ര പോലും അറിയില്ല - (വാള്‍ട്ടര്‍ വിസ്സര്‍)

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം - (കുഞ്ചന്‍നമ്പ്യാര്‍)

പുരുഷനു മാര്‍ബിളിന്റെയും സ്ത്രീക്ക് മെഴുകിന്റെയും മനസ്സാണ് - (ഷേക്സ്പിയര്‍)

സ്ത്രീ ആകുന്നു ദൈവത്തിന്റെ രണ്ടാമത്തെ തെറ്റ് - (നീഷേ)

സ്ത്രീ ഇല്ലാത്ത ജീവിതം ഒരു പുരുഷനും സാധിക്കില്ല. എന്നാല്‍, സ്ത്രീ ഉള്ള ജീവിതം അതിലും വിഷമം പിടിച്ചത് - (ഒസ്കാര്‍ വൈല്‍ഡ്‌)

കടമ നിറവേറ്റാന്‍ പുരുഷനെ പ്രേരിപ്പിക്കുക ആയിരിക്കും ഒരു സ്ത്രീക്ക് അവനോടു കാണിക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്നേഹം - (മൂലോക്ക്)

സ്ത്രീ കഴിവതും വേഗം വിവാഹം ചെയ്യാന്‍ തിരക്ക് കൂട്ടും - (ബര്‍നാദ്ഷാ)

മുടിക്കുമല്ലോ പെണ്ണുങ്ങള്‍ മുടിയുള്ളതു കാരണം - (കുഞ്ഞുണ്ണി മാഷ്‌)

സ്ത്രീ പൂച്ചയെപ്പോലെ. പുറത്തു തലോടുന്നവര്‍ ആരായാലും അവള്‍ ഇണങ്ങും - (ഓട്വെ)

പുരുഷന്‍ അവന്റെ തീരുമാനം എടുക്കുമ്പോള്‍ സ്ത്രീ അവളുടെ വഴി തിരഞ്ഞെടുത്തിരിക്കും - (ഹോംസ്)

ജീവിതത്തില്‍ സന്തോഷം എടുക്കുന്നെങ്കില്‍ ഒരു സ്ത്രീയുടെ ഏറ്റവും നല്ല സൗന്ദര്യ വര്‍ധക സാധനമാകും അത് - (റോസലിന്‍ഡ് റസ്സല്‍)

വാക്കുകളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ എത്രയധികം ശ്രദ്ധിച്ചാലും മതിയാകില്ല. കാരണം, രണ്ടിനെയും എല്ലാവരും എപ്പോഴും തെറ്റിദ്ധരിക്കാന്‍ ഇടയാകുന്നു - (ഭവഭൂതി)

പുരുഷന്റെ മഹത്വം വിശ്വസ്തതയും, സ്ത്രീയുടെ മഹത്വം വിശുദ്ധിയും - (സ്റ്റായേണ്‍)

ഒരു ശക്തിയുള്ള സ്ത്രീ തീരുമാനങ്ങളെയും യുക്തിയെയും ശക്തിയെയും വിലമതിച്ച് ആ ദാനങ്ങളെ നന്നായി ഉപയോഗിക്കുന്നു - (നാന്‍സി റാത്ബേണ്‍)

പുരുഷന്‍ നിയമം ഉണ്ടാക്കുമ്പോള്‍ സ്ത്രീ സദാചാരവും ഉണ്ടാക്കുന്നു - (ഗില്‍ബെര്‍ട്ട്)

ജ്ഞാനം, know-how, G.K, enlightenment, understanding, vision, ignorance 

അറിവ് കടന്നുവരാന്‍ ശ്രമിക്കും. എന്നാല്‍, ജ്ഞാനം മടിക്കും (അലക്സാണ്ടര്‍പോപ്‌)

ഒരു കാര്യം നന്നായി മനസ്സിലാക്കുന്നതാകും പല കാര്യങ്ങള്‍ പകുതിയായി ചെയ്യുന്നതിനേക്കാള്‍ ഭേദം (ഗേഥേ)

സ്വയം സമാഹരിച്ച അറിവിനോളം ആത്മസംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല (ജഫെഴ്സന്‍)

കഴിവുള്ളവര്‍ ചെയ്യുന്നു. അല്ലാത്തവര്‍ പഠിപ്പിക്കുന്നു (ബര്‍ണാഡ്ഷാ)

കയ്യില്‍ വെളിച്ചമുള്ളവന്‍ അത് മറ്റുള്ളവരിലേക്ക് പകരുന്നു (പ്ലേറ്റോ)

അജ്ഞത മനസ്സിന്റെ രാത്രിയാകുന്നു. പക്ഷേ, ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാത്ത രാത്രി (കണ്‍ഫ്യൂഷ്യസ്)

അജ്ഞതയാകുന്നു എന്നെ പല കാര്യങ്ങളും പഠിപ്പിച്ചത് (മാര്‍ക്ക് ട്വൈന്‍)

മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് കാരണം അജ്ഞതയും അച്ചടക്ക രാഹിത്യവും ആകുന്നു (ചാണക്യന്‍)

ജനങ്ങള്‍ക്ക് അറിവില്ലാത്തതിനെ അവര്‍ പുച്ഛിക്കുന്നു ( ഗേഥേ)

അജ്ഞത സ്ഥിരം മുന്‍വിധിയും പിന്നെ തെറ്റിന് സ്ഥിരതയും നല്‍കും (റോബര്‍ട്ട്‌ ഹാള്‍)

വിശക്കുന്ന വയറുമായി ഒരുവനും വിജ്ഞാനിയായിരിക്കാന്‍ കഴിയില്ല (എലിയറ്റ്)

വിജ്ഞാനം നശിക്കുന്നത് അത് രഹസ്യമായി വയ്ക്കുമ്പോള്‍ (നബിവചനം)

വായിക്കുന്നതല്ല മറിച്ച്, അത് ഓര്‍മ്മിച്ചു വയ്ക്കുന്നതാണ് നമ്മെ അറിവുള്ളവരാക്കുന്നത് (ഹെന്‍ട്രി ബീച്ചര്‍)

വിവേകം ഏറ്റവും വലിയ ധനം ആകുന്നു (ബല്‍നാം)

കുഴഞ്ഞുമറിഞ്ഞ അസ്വസ്ഥമായ ഈ ലോകത്ത് നാം വിവേകം നേടണം. വിവേകം ഇല്ലാത്തിടത്ത് വിജ്ഞാനവുമില്ല (ഡോ. രാധാകൃഷ്ണന്‍)

ധനത്തെ നിങ്ങള്‍ സൂക്ഷിക്കണം. അതേസമയം, വിജ്ഞാനം നിങ്ങളെ സൂക്ഷിച്ചുകൊള്ളും ( ഹസ്രത് അലി)

ഏറ്റവും ജ്ഞാനിയായ മനുഷ്യന്റെ തലച്ചോറിലും മണ്ടത്തരത്തിന്റെ ഒരു മൂലയുണ്ട് (അരിസ്റ്റോട്ടില്‍)

വിജ്ഞാനത്തിന്റെ ഹ്രസ്വരൂപം സാമര്‍ത്ഥ്യം ആകുന്നു (ബ്രൂക്ക്)

ജ്ഞാനികളുടെ മനസ്സ് കണ്ണാടിപോലെ. അത് സ്വര്‍ഗത്തില്‍നിന്നും വെളിച്ചം സ്വീകരിച്ച് പ്രതിഫലിപ്പിക്കുന്നു (നാഥേ)

ജ്ഞാനത്തിന്റെ വിത്തുകള്‍ ഏകാന്തതയില്‍ നടണം. എന്നിട്ട്, പരസ്യമായി പരിപോഷിപ്പിക്കണം ( ഡോ. ജോണ്‍സന്‍)

ജ്ഞാനം ഒരു നിധി. പ്രയോഗം അതിന്റെ താക്കോലും (തോമസ്‌ പുള്ളര്‍)

അപേക്ഷിക്കാത്ത ദൈവഭക്തനും വിരക്തനായ ജ്ഞാനിയും കര്‍മശ്രേഷ്ഠര്‍ ആണെങ്കിലും മണ്ടനെപ്പോലെ നടക്കും (ഭഗവത്ഗീത)

നിങ്ങള്‍ക്ക് ജ്ഞാനം ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ അതില്‍നിന്നും തിരികള്‍ കൊളുത്തട്ടെ (മാര്‍ഗരറ്റ് പുള്ളര്‍)

താമരയിലയില്‍ വെള്ളം ഒട്ടിനില്‍ക്കാത്ത പോലെ ജ്ഞാനിയില്‍ തിന്മ തങ്ങി നില്‍ക്കുകയില്ല (ഉപനിഷത്ത്)

Read two more previous pages to enjoy 750 unique Malayalam quotes online reading! 

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam