Skip to main content

Posts

Showing posts from March, 2022

(528) ആരാണ് ശക്തൻ?

പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം വീരഭദ്രൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. മാസത്തിലൊരിക്കൽ പണ്ഡിത സദസ്സ് ഒത്തുകൂടിയിരുന്നു. അയൽരാജ്യങ്ങളിലെ പണ്ഡിതന്മാരും അവിടെ സന്നിഹിതരാകും. ഒരിക്കൽ, സഭ കൂടിയപ്പോൾ അന്നത്തെ പ്രധാന വിഷയം ഇതായിരുന്നു - "ആരാണ് ഈ ലോകത്തിലെ ശക്തിമാൻ?" ഉടൻ, കേശവപുരം പണ്ഡിതന്റെ ഉത്തരം വന്നു- "വജ്രം ആണു മഹാരാജൻ. അതിനെ മുറിക്കാൻ വജ്രം തന്നെ വേണമല്ലോ " രാജപുരം പണ്ഡിതൻ പറഞ്ഞു: "അല്ല. വജ്രം തീയിലിട്ടാൽ കരിക്കട്ടയായി മാറും !" ആറ്റുപുരം പണ്ഡിതൻ: " തീയുടെ ശക്തി വെള്ളം കണ്ടാൽ കെട്ടുപോകില്ലേ?" ഉദ്യാനപുരം പണ്ഡിതൻ പറഞ്ഞു - "സൂര്യനെ കാണുമ്പോൾ വെള്ളം നീരാവിയായിപ്പോകും!" കോസലപുരത്തെ പണ്ഡിതൻ: " വെള്ളം ആവിയാക്കാൻ ശ്രമിക്കുന്ന സൂര്യനെ പരാജയപ്പെടുത്തുന്ന മേഘത്തിന്റെ കഴിവ് നോക്കുക. സൂര്യപ്രകാശത്തെ മുഴുവൻ തടയാൻ തക്ക ശക്തിയുണ്ട് !" ചിത്തിരപുരത്തെ പണ്ഡിതൻ: " ഹേയ്, അങ്ങനെയല്ല. കാറ്റടിച്ചാൽ പറന്നു പോകുന്ന മേഘം വെറും പേടിത്തൊണ്ടനാണ്. സ്വന്തമായി സ്ഥിരം രൂപം പോലുമില്ല. കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റിന്റെയും ശക്തി നമുക്ക് അറിവുള്ളതല്ലേ?"

ആസക്തികളെ തിരിച്ചറിയുക!

അതിശക്തമായ താല്പര്യത്തെ ആസക്തി (Addiction) എന്നു പറയാം. അനേകം ഭാവങ്ങളിലും രൂപങ്ങളിലും മനുഷ്യരെ ദുശ്ശീലങ്ങളും അടിമത്തവും നിറഞ്ഞ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു പ്രശ്നമാകുന്നു ഇത്! അമിതമായി ആഹാരം കഴിക്കുന്നതും എല്ലാ സിനിമകളും കണ്ടുതീർക്കുന്നതും പോലുള്ള ചില ആസക്തികൾ മറ്റാർക്കും ദോഷം ചെയ്യാതെ ആ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നു. പക്ഷേ, അതിവേഗ ഡ്രൈവിങ് പോലെ സമൂഹത്തിനും ദോഷം ചെയ്യാൻ പ്രാപ്തിയുള്ള ഒട്ടേറെ തരങ്ങൾ ഉണ്ടെന്ന് നാം ഓർക്കണം. പലർക്കും തങ്ങളിൽ ആസക്തി ഉണ്ടെന്ന് ഇനിയും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല! ഇവിടെ യാത്രകളുമായി ബന്ധപ്പെട്ട ആസക്തിയെ അറിയാം. ചെറുപ്പം മുതൽ ബസിൽ കയറിയാൽ ബിനീഷ് സൈഡ് സീറ്റിൽ ഇരിക്കാനുള്ള അവസരം നോക്കിയിരിക്കും. കാരണം, അക്കാലത്ത് ബസ് പോകുന്നത് പച്ച വിരിച്ച പാടങ്ങളിലൂടെ. ഇടയിലൂടെ തോടും കുറച്ചു കിളികളും അങ്ങനെ പ്രകൃതി ഒരുക്കിയ രംഗപടം മനസ്സിനു തരുന്ന ഒരു കുളിർമ അത് അനുഭവിച്ചു തന്നെ അറിയണം. ഇതിനിടയിൽ, ചില സ്റ്റോപ്പുകളിൽ സ്ഥിരം ആളുകൾക്ക് ഓടി വന്ന് കയറാൻ പാകത്തിന് ബസ് ഏതാനും നിമിഷം കാത്തു നിൽക്കും. അവർ വന്നു കയറിക്കഴിഞ്ഞ് താമസിക്കാനുണ്ടായ കാരണങ്ങൾ പരിചയക്കാരോടു വിസ്തരിക്

(526) School Yoga Teacher Interview

യോഗയുടെ ജോലിക്കാര്യം അറിയാൻ പലപ്പോഴും വൈകാറുള്ളതു സ്വാഭാവികമാണ്. കാരണം, മറ്റുള്ള വിഷയങ്ങളേപ്പോലെ അധികം ഒഴിവുകളും സ്ഥലങ്ങളും പ്രശസ്തിയും ഇല്ലല്ലോ. അതുകൊണ്ട് ഏതു പാതിരാ സമയത്തും ഏതു ഇന്റർവ്യൂ സ്ഥലത്തേക്കും ഓടാൻ പാകത്തിന് ബിജുക്കുട്ടൻ തന്റെ ഫയൽ തയ്യാറാക്കി വച്ചിരിക്കും. അങ്ങനെ ഒരു ദിനം - ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന വിദ്യാലയ സമൂഹത്തിന്റെ കേരളത്തിലെ പ്രശസ്തമായ ശാഖയിലേക്ക് യോഗ അധ്യാപനത്തിന് വോക്ക് ഇൻ ഇന്റർവ്യൂ വിളിച്ചിരിക്കുന്നു. ശമ്പളം നോക്കാനായി ഔദ്യോഗിക വെബ് സൈറ്റിൽ കയറിയപ്പോൾ ചെന്നത് സ്ഥിരം അധ്യാപകരുടെ പുലിമടയിൽ. അവർക്ക് 60, 80, 1 ലക്ഷം വരെയൊക്കെ വരുന്നതിനാൽ ബിജുക്കുട്ടൻ അത്തരം സ്കൂളുകളെ കേന്ദ്രപ്പൻ സ്കൂൾ എന്നാണു പറയാറ്. അതിനു താഴെയായി ഒരു വർഷത്തേക്കുള്ള യോഗാ കരാർ നിയമനത്തിന് പ്രതിമാസം 21,500 രൂപയും. കൃത്യസമയത്തിനു അര മണിക്കൂർ മുൻപുതന്നെ ബിജുക്കുട്ടൻ സ്ഥലത്തെത്തി. അവിടെ മുപ്പതോളം ഉദ്യോഗാർഥികൾ. മിക്കവരും യോഗ ജോലി ചെയ്യുന്ന അധ്യാപരാണ്. ദിവസ വേതനക്കാരും ചെറിയ സ്കൂളിലുള്ളവരും ഉണ്ട്. അടുത്തിരുന്ന അധ്യാപികയെ ബിജുക്കുട്ടൻ പരിചയപ്പെട്ടു. മറ്റൊരു കേന്ദ്രപ്പൻ അധ്യാപികയാണ്. പക്ഷേ, ആ