My YouTube Channel

എന്റെ യൂടൂബ് ചാനല്‍(2020 December)


പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ആറുവർഷമായി എന്റെ വെബ്സെറ്റ് വിജയകരമായി വളരാൻ പ്രചോദനമായതിൽ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും ആദ്യമേ അറിയിക്കട്ടെ. അതേസമയം, ഇതിനായി വേണ്ടിവന്ന കഠിനാധ്വാനം വാക്കുകളില്‍ വിവരിക്കാന്‍ സാധ്യമല്ല! ഒരു ഉദാഹരണം പറയാം- ഞാന്‍ സൈറ്റില്‍ ആദ്യം എഴുതിയ നൂറു പേജുള്ള 'മനംനിറയെ സന്തോഷം' എന്നു പേരായ ആദ്യത്തെ ഡിജിറ്റല്‍ പുസ്തകം ആറുമാസം കൊണ്ടു തയ്യാറാക്കിയതാണ്‌.

അക്കാലത്ത്, Malayalam unicode fonts, software അത്ര നല്ലതായിരുന്നില്ല. അതിനിടയില്‍, എങ്ങനയോ തകരാര്‍ വന്ന്‍ കഷ്ടപ്പെട്ടു ടൈപ്പ്, എഡിറ്റ്‌, പ്രൂഫ്‌ ചെയ്തത് മുഴുവനും നഷ്ടപ്പെട്ടു. പിന്നെയും വേറെ സോഫ്റ്റ്‌വെയര്‍, ഫോണ്ട് ഉപയോഗിച്ച് അഴിച്ചുപണിത് പബ്ലിഷ് ചെയ്തു. അങ്ങനെ, പലതരം തിരിച്ചടികളും പരാജയങ്ങളു മൊക്കെ സൈറ്റിന് അകത്തും പുറത്തും വന്നുകൊണ്ടിരുന്നു. യാതൊരു പരസ്യവുമില്ലാതെ 2015 April മുതല്‍ ആറുവര്‍ഷം പിന്നിടുമ്പോള്‍ Domain name, ICAN fees, private registration renewal, tax, privacy setting charges എന്നിങ്ങനെ പലതും കൂടിവന്ന സാഹചര്യത്തിലാണ് ഇവിടെ പരസ്യം അനുവദിച്ചത്.

ഇതിലെ ബുക്കുകളുടെ Copyright അനേകം പേർ story telling, video, book, motivation ചെയ്യാനൊക്കെ എന്നോടു ചോദിച്ചെങ്കിലും അനുവദിക്കാതെ എന്റെ സ്വതസിദ്ധമായ ശൈലിയിൽ സമൂഹ നന്മയുടെ വേറിട്ട തലങ്ങൾ ഞാനിപ്പോള്‍ പരീക്ഷിക്കുകയാണ്. 

അങ്ങനെ, ഞാനൊരു യൂടൂബ് ചാനൽ തുടങ്ങി! കാരണം എന്തെന്നാൽ-

1. ഭൂരിഭാഗം വിദേശ മലയാളികള്‍ക്കും മലയാള ഭാഷയോടു സ്നേഹവും ആരാധനയും കടപ്പാടുമൊക്കെയുണ്ട്. അവര്‍ പിറന്നയുടനെ "അമ്മേ" എന്നര്‍ത്ഥം വരുന്ന കരച്ചിലോടെയാണല്ലോ ഈ മലയാള മണ്ണിലേക്കു വന്നത്! അനന്തമായ ജോലിസാധ്യത തേടിപ്പോയ അവര്‍ മലയാളമണ്ണിനെയും മലയാളഭാഷയെയും മറക്കാന്‍ ഇപ്പോഴും ഒരുക്കമല്ല. എന്നാല്‍, അവിടങ്ങളിൽ ജനിച്ചുവളരുന്ന അവരുടെ കുട്ടികൾക്ക് മലയാളം പറയാനും പറ്റും, കേട്ടാലും മനസ്സിലാകും. പക്ഷേ, വായിക്കാനും എഴുതാനും അറിയില്ല. കാരണം, നമ്മുടെ ഭാഷ കേരളം വിട്ടാല്‍ത്തന്നെ പഠിക്കാനുള്ള സാഹചര്യങ്ങള്‍ തീരെ കുറവാണല്ലോ. അതുകൊണ്ട്, എന്റെ ഇ-ബുക്കുകള്‍ അവര്‍ക്കു കാര്യമായ പ്രയോജനം ചെയ്യുന്നില്ല. അങ്ങനെ, നമ്മുടെ ഭാഷ മണ്മറഞ്ഞുപോകാതെ യിരിക്കാനുള്ള എന്റെ എളിയ ശ്രമത്തെ അഭിനന്ദിക്കുകയും ഈ പുസ്തകങ്ങളുടെ കഥയും ആശയവുമൊക്കെ യൂടൂബ് വിഡിയോ ചാനലായി ചെയ്യാനും നിർദ്ദേശിക്കുകയുണ്ടായി.

2. വായനയെ ഇഷ്ടപ്പെടുന്ന കിടപ്പിലായ രോഗികള്‍, കാഴ്ച വൈകല്യങ്ങള്‍ ഉള്ളവര്‍, കഥകേട്ട് ഉറങ്ങുന്ന ശീലമുള്ളവര്‍...പുസ്തകങ്ങള്‍ വായിക്കാനുള്ള അസൗകര്യം അറിയിച്ചു. അങ്ങനെ, കഥപറച്ചിൽ, സെൽഫ് ഹെൽപ് , യോഗ എന്നിങ്ങനെ മൂന്നു playlist ആയിട്ട് YouTube channel ഞാൻ അടുത്ത കാലത്ത് തുടങ്ങിവച്ചു.

അതിന്റെ ചില ഗുണങ്ങൾ-

1. Watch Time കൂട്ടാനായി വളച്ചുകെട്ടി നീട്ടി വലിച്ചു video കൊണ്ടു പോകാതെ നേരേ ചൊവ്വേ കാര്യം പറയുന്നു.

2. നിങ്ങള്‍ക്കായി മിനിമം ഒരു പ്രയോജനമെങ്കിലും ഓരോ വിഡിയോയിലും ഞാൻ ഉറപ്പാക്കിയിട്ടുണ്ട്.

3. തെറ്റിദ്ധരിപ്പിക്കുന്ന- Title, Thumbnail screen Shot ഇല്ല.

4. എന്റെ സ്വന്തം content മാത്രം.

5. നിഷ്പക്ഷമായ അവതരണം. ആരെയും വ്യക്തിപരമായി പുകഴ്ത്തുന്നില്ല, ഇകഴ്ത്തുന്നില്ല.

6. കാലക്രമേണ ജീവിതത്തിലെ പലതരം പ്രതിസന്ധി ഘട്ടങ്ങളിലും സഹായമാകാൻ നിരന്തരം കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 514 പിഡിഎഫ് ബുക്കുകൾ direct free online reading ആയി ഞാൻ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതു കഴിഞ്ഞ്, പഴയ ലിസ്റ്റിൽ (ലേബൽ)ത്തന്നെ online & PDF ഒരുമിച്ചു നല്‍കാം. പുതിയവ താഴെ മെയിന്‍ പേജില്‍ വരികയും ചെയ്യും. എന്റെ യൂടൂബ് ചാനൽ-https://youtube.com/binoythomas

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam