Posts

Showing posts with the label കഥ -ചെറുകഥകള്‍

(1113) സ്വർണ്ണപ്പല്ലൻ!

  പണ്ട്, സിൽബാരിപുരം ദേശത്ത് ധനവാനായ ഒരു പിശുക്കൻ ഉണ്ടായിരുന്നു. രാവുണ്ണി എന്നായിരുന്നു അയാളുടെ പേര്. എന്നാൽ, പണം കൂടുന്നതിന് അനുസരിച്ച് അയാളുടെ പിശുക്കും കൂടിവന്നു. അയാൾ അവിവാഹിതൻ ആയിരുന്നു. ഒരു കുടുംബമായാൽ ചിലവു പിന്നെയും കൂടുമെന്ന് അയാൾ ആരോടോ പറഞ്ഞത്രെ. ക്രമേണ വർഷങ്ങൾ കടന്നുപോയി. രാവുണ്ണിയെ പലതരം രോഗങ്ങളും അലട്ടാൻ തുടങ്ങി. അതിനിടയിൽ, ദന്തരോഗവും പല്ലിളിച്ചു കാട്ടി. നാലു മുൻനിര പല്ലുകൾ കേടായതിനാൽ പിഴുതു കളഞ്ഞ് പകരം നാല് വപ്പുപല്ലുകൾ പിടിപ്പിച്ചു.  തിരികെ, നടക്കുമ്പോൾ ഒരു അപരിചിതൻ രാവുണ്ണിയെ ചിരിച്ചു കാണിച്ചു. പക്ഷേ, രാവുണ്ണി കണ്ടതായി പോലും നടിച്ചില്ല. കാരണം, പരിചയം ഭാവിച്ച് തന്നോട് പണം കടം ചോദിച്ചാലോ?  അന്നു മുതൽ എല്ലാ ദിവസവും അയാൾ രാവുണ്ണിയെ കാണുമ്പോൾ ചിരിക്കും. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവുണ്ണി ആദ്യമായി ചിരിച്ചു. അപരിചിതന് സന്തോഷമായി. പിന്നീട്, അയാൾ ആ വഴിയിൽ വന്നിട്ടില്ല. രാവുണ്ണി കിടപ്പിലായപ്പോഴും ബന്ധുക്കൾ ആരും വന്നില്ല. എന്നാൽ, രാവുണ്ണി മരിച്ച ദിവസം - ആ വഴിപോക്കൻ ഒരു ബന്ധുവിനെ പോലെ കർമ്മങ്ങൾ എല്ലാം ചെയ്തു. നാട്ടുകാർ അയാളെ നോക്കി കണ്ണു മിഴിച്ചു. എന്താണ് പരേതനുമായി ...

(795) തലതിരിവ്

 വൈകുന്നേരം, പതിവു സമയത്തു തന്നെ പട്ടണ പരിഷ്കാരിയായ ഇരുതലയൻമെമു ട്രെയിൻ ഓടിക്കിതച്ചു തീവണ്ടിത്തിണ്ണയിൽ വന്നു പറ്റിച്ചേർന്നു. ബിനീഷ് അതിനുള്ളിൽ കയറിപ്പറ്റി. വൈകുന്നേരം നാലിനുള്ള മെമുവിന് തിരക്ക് നന്നേ കുറവാണ്. അവൻ, ട്രെയിൻ പോകുന്ന ദിശയിലുള്ള സീറ്റിൽ മാത്രമേ ഇരിക്കാറുള്ളൂ. എന്നാലോ? ഇരിക്കാൻ സീറ്റൊന്നും കിട്ടിയില്ലെങ്കിൽ മാത്രം വിപരീതമായ ഇരിപ്പിലും ആശ്വാസം കണ്ടെത്തും. അതേസമയം, വിപരീത സീറ്റിൽ എഴുപതുവയസ്സു തോന്നുന്ന ഒരാൾ ഇരിപ്പുണ്ട്. അയാളുടെ വലതു വശത്തായി ഒരു വി.ഐ.പിയേപ്പോലെ തോന്നിക്കുന്ന ഒരുവനും മൂടുറപ്പിച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട്, പത്തു മിനിറ്റുകൾ മുന്നോട്ടു പോയപ്പോൾ ആ മുതിർന്ന പൗരൻ ചില വിമ്മിട്ടങ്ങൾക്കായി മുതിരുന്നതു കണ്ടു. കണ്ടിട്ട് തലകറക്കത്തിന്റെ ലക്ഷണം പോലെ തോന്നുന്നുണ്ട്. പ്രത്യേകിച്ച്, ഒന്നും ചെയ്യാതെ ഓരോന്ന് ആലോചിച്ച് ഇരിക്കാനുള്ള മൂഡിലായിരുന്നു ബിനീഷ്. അതുകൊണ്ടുതന്നെ അവൻ ആ പ്രായമായ മനുഷ്യനോടു ചോദിച്ചു - "എന്താ, അങ്കിളേ, എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ?" ചത്ത മീനിന്റെ കണ്ണുകൾ പോലെ തോന്നിയ മുഖത്തിൽ നിന്നും അയാൾ പിറുപിറുത്തു - "ങാ, ന്റെ തലയ്ക്ക് ഒരു പെരുപ്...

(592) വഴിയിലെ വീഴ്ച

 അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ബിനീഷ് പ്രൈവറ്റ് സ്കൂൾ അധ്യാപകനാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് ടെയിൻ പിടിക്കാൻ ഉറയിൽവേ റോഡിലൂടെ നടക്കവേ, പെട്ടെന്നാണത് സംഭവിച്ചത്! രണ്ടറ്റം കൂട്ടിക്കെട്ടിയ വൃത്താകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ചരടിൽ ഷൂസ് കുടുങ്ങിയപ്പോൾ കാലിൽ വാരി അലക്കിയ പോലുള്ള കനത്ത വീഴ്ച! ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ചരടിൽ കോർത്ത ദൗർഭാഗ്യം വന്നു മുട്ടടിച്ചു വീണതിനാൽ നടക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. ഇടതു കയ്യിലെ തൊലി നല്ലതുപോലെ ഉരഞ്ഞ് രക്തം കുറച്ചു പോയി. അടുത്ത ആശുപത്രിയിൽ പോയി ടി.ടിയും പുതിയ ചീട്ടും  ഓട്ടോക്കൂലിയും മറ്റുമായി കുറെ രൂപയും പോയിക്കിട്ടി. ലീവ് കിട്ടിനുള്ള ബുദ്ധിമുട്ടു കാരണം അടുത്ത ദിനം ബുധനാഴ്ച സ്കൂളിൽ പോയി. അന്ന് സ്കൂളിൽ അസംബ്ലി ഉണ്ട്. അന്നത്തെ, പ്രസംഗം ചെയ്തത് ഒരു വൈദികനായിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന അധ്യാപകനും കൂടിയാണ്.  അന്ന് അദ്ദേഹം പറഞ്ഞ കഥ വേണമെങ്കിൽ ചുരുക്കി പറയാവുന്നതേയുള്ളൂ പക്ഷേ, അത് വലിച്ചു നീട്ടി പറഞ്ഞപ്പോൾ അര മണിക്കൂർ നിൽക്കേണ്ടി വന്നു. ബിനീഷിന്റെ കാലിൽ നീരായി. അതേസമയം, അസംബ്ലിയിൽ നിന്ന മൂന്നു കുട്ടികൾ തലകറങ്ങിയപ്പോൾ...

പോടാ പുല്ലേ! എന്ന് മേലിൽ പറയരുത്!

വാസുദേവൻ കെ.പി. എന്ന മുഴുവൻ പേര് ഉച്ചരിച്ചത് സ്കൂളിൽ ഹാജരെടുത്ത അധ്യാപകർ മാത്രമായിരുന്നു. ഏഴാം തരത്തിൽ തോറ്റതോടെ അതും അവസാനിച്ചു. അപ്പനും അമ്മയും വിളിച്ചിരുന്ന ചുരുക്കപ്പേര് വാസുക്കുട്ടൻ. തൊഴിൽ പുല്ലുചെത്ത് ആയതിനാൽ രണ്ടും സമം ചേർത്ത് ചെത്തിമിനുക്കി പുല്ലുവാസു എന്നൊക്കെ ചെല്ലപ്പേരുള്ള സാധു മനുഷ്യനാണ് ഈ കൊച്ചുകഥയിലെ താരം. പതിവുപോലെ രാവിലെതന്നെ പുളിക്കലെ പറമ്പിൽനിന്ന് അയാൾ പുല്ലുവെട്ടിക്കൊണ്ടിരുന്ന സമയത്ത്, അയൽപക്കത്തുള്ള ജോർജും നാലഞ്ചു കൂട്ടുകാരും കൂടി ആ വഴി നടന്നു വരുന്നുണ്ടായിരുന്നു. അക്കാലത്ത്, കോണ്ടസാ കാറും അംബാസഡറും കുറച്ചു പ്രിമീയർ പത്മിനികളും മുതലാളിമാരുടെ മാത്രം കുത്തകയായി തുടരുന്ന കാലം. കോളജിലെ സഹപാഠികൾക്ക് ഇന്നത്തേപ്പോലെ ചെത്തു ബൈക്കുകളൊന്നും ഇല്ല. ജോർജിനെ കൂട്ടുകാർ കാണാൻ വീട്ടിലെത്തിയതിനൊരു വിശേഷമുണ്ട്-  എം.ബി.എയ്ക്ക് യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ഒന്നാം റാങ്ക് കിട്ടിയത് ജോർജിന്! ആ സന്തോഷത്തിൽ ജോർജിന്റെ അഭിമാനം പെട്ടെന്ന് അഹങ്കാരത്തിലേക്ക് ചുവടു മാറ്റിയിരുന്നു. കൂട്ടുകാരോട് അങ്ങനെ സംസാരിച്ചുകൊണ്ട് പുല്ലു വാസുവിന്റെ മുന്നിലൂടെ പോയപ്പോൾ അയാൾ ബീഡിക്കറയുള്ള പല്ലുകാട്ടി ചിരിച...

മലയാളം ചെറുകഥ - സീറ്റ് തര്‍ക്കം

അന്നും പതിവുദിനം പോലെ വൈകുന്നേരമെത്തി. ബിജുമോൻ റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുകയാണ്. വലത് ഒരം ലേശം പൊക്കി ബാഗ് ഊർന്നു പോകാതെ തോളെല്ലിന്റെ മുഴയിൽ കൊളുത്തി ലാലേട്ടൻ നടക്കും പോലെ സിമന്റ് ബഞ്ച് നോക്കി നടന്നു. നല്ല ബഞ്ചു കിട്ടാൻ പാടാണ്. ഒന്നുകിൽ അതിനെ മേലെ അല്ലെങ്കിൽ കീഴെ തടിയൻ നായ്ക്കൾ വിശ്രമിക്കുന്നുണ്ട്, അല്ലെങ്കിൽ പക്ഷിക്കാഷ്ഠത്തിന്റെയോ മറിഞ്ഞു വീണ ചായയുടെയോ തിരുശേഷിപ്പ് കാണും. ഒടിഞ്ഞു തൂങ്ങിയ കമ്പിയുമായി പൂർണ തകർച്ച കാത്തിരിക്കുന്ന ദുർബല സ്ലാബുകൾ രണ്ടെണ്ണമുണ്ട്. അതിലും രക്ഷയില്ല. പിന്നെ, മനുഷ്യർ കാണിക്കുന്ന മറ്റൊരു വേലത്തരമുണ്ട് - ബാഗുകൾ മടിയിലോ നിലത്തോ വയ്ക്കാതെ ഇരിപ്പിടത്തിൽത്തന്നെ വയ്ക്കും. അതു കണ്ടാൽ വല്ലപ്പോഴും യാത്ര ചെയ്യുന്നവരൊക്കെ സ്വയം സമർപ്പണത്തിലൂടെ നിന്നുനിന്ന് സ്വന്തം കാലിനെ പീഡിപ്പിക്കുകയും ചെയ്യും- സ്ഥിരം യാത്രക്കാരുടെ മുന്നിൽ ആ കളി അത്ര വിലപ്പോകില്ല.  ബിജുമോൻ ഒരാളുടെ ബാഗ് നോക്കി മൃദുവായി പറഞ്ഞു- "എക്സ്ക്യൂസ് മി.... ഈ ബാഗ് മാറ്റിയാൽ എനിക്ക് ഇരിക്കാം" അയാൾ കേട്ട മാത്രയില്‍ അത്ര രസിക്കാത്ത മട്ടിൽ ബാഗ് മടിയിൽ വച്ച് വീണ്ടും ഇരിപ്പുറപ്പിച്ചു. അതേസമയം, ബിജുമോൻ ഒന്നും...

ഒരു മഴക്കാലം (Malayalam short story)

Image
ഏതാണ്ട്, 1993-95 കാലം.   അന്നും രാവിലെ പൂവൻകോഴി കൂവിയതു കേട്ട്, സൂര്യൻ പേടിച്ച് ഭൂമിയിലേക്ക് എത്തി നോക്കിയപ്പോൾ സംഗതി സുപ്രഭാതം! പിന്നെയും സമയം ഇഴഞ്ഞുനീങ്ങി. സൂര്യനെ വായിനോക്കി ചുറ്റിത്തിരിഞ്ഞ് ഭൂമിയുടെ തലതിരിഞ്ഞ് ഉച്ചയായി. "ണ്റീം..ൺ...ഡ്രീം.." പോസ്റ്റ്മാൻ സൈക്കിൾ ശബ്ദം മുഴക്കിയപ്പോൾ ബെന്നിച്ചൻ മൂക്കറ്റം തട്ടിയ ശേഷമുള്ള ഉച്ചമയക്കത്തിലായിരുന്നു.  അവൻ പെട്ടെന്ന് എണീറ്റ് മുണ്ടുകുത്തി മുറ്റത്തേക്ക് വച്ചുപിടിച്ച് ഒരു രജിസ്റ്റേർഡ് കവർ കൈപ്പറ്റുകയും ചെയ്തു. 'ഓൺ ഐ.ജി.എസ്' എന്ന് പ്രിന്റ് ചെയ്ത കവർ തുറക്കുന്നതിനു മുൻപുതന്നെ ബെന്നിച്ചനു കാര്യം പിടികിട്ടിയിരുന്നു. പി.എസ്.സി പരീക്ഷാ ഹാൾ ടിക്കറ്റ്! പക്ഷേ, അവൻ അതു വായിച്ച് കണ്ണു മിഴിച്ചു.  ഇത് ഏതു പോസ്റ്റാണ്?  ഞാൻ ഇങ്ങനെയൊരെണ്ണം അയച്ചിരുന്നോ? ഏതു കാലത്ത്? "സർക്കാരു കാര്യം എന്നു നേരെയാകാനാ? നാലഞ്ച് കൊല്ലം ഇതൊക്കെ ആരാണ് ഓർത്തു വയ്ക്കുന്നത്?" പത്താംതരം വിജയമായിരുന്നു ആ ജോലിയുടെ ഏക യോഗ്യത. അക്കാലത്ത് പഠിക്കാത്ത ഏതൊരു ഉദ്യോഗാർഥിയുടെയും ആത്മഗതം പോലൊന്ന് അവിടെയും നെടുവീർപ്പിട്ടു - "ങാ... ഇതൊക്കെ തലേവരയുള്ളവനു കിട്ടും. അല്ലെങ...

Short stories in Malayalam online reading

Malayalam short stories from my Malayalam eBooks. Now you can read this series online! 1. സ്ക്രിപ്റ്റ് (മലയാളം ചെറുകഥകള്‍, Malayalam cherukathakal online ) ഏഴു വർഷങ്ങൾക്കു മുൻപ്, ബിജേഷിന്റെ മനസ്സിൽ താലോലിച്ചു നടന്ന ഒരു തിരക്കഥയുടെ പ്രമേയം ഉണ്ടായിരുന്നു. വെറുതെ ആലോചിച്ചു നടന്ന് എഴുതാൻ തുടങ്ങാൻ താമസിച്ചു. എന്നാല്‍, സ്വപ്നങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല. മുന്‍നിര നക്ഷത്ര താരങ്ങള്‍ക്കുള്ള കാറുകളിലും വീടുകളിലും വിദേശ യാത്രകളിലും മെഗാ ഷോയിലും മനസ്സു പറന്നുനടന്നു. അയാൾ എഴുത്തു തുടങ്ങി ഏകദേശം മുപ്പതു ശതമാനത്തോളം ആയപ്പോഴാണ് കുറച്ചു ജോലിത്തിരക്കും മറ്റും വന്ന് അതങ്ങ് ഉഴപ്പി നീങ്ങിയത്. 'ബാക്കി പിന്നെയാവട്ടെ', 'മൂഡ് വരട്ടെ', 'സമയം ഇനിയും ഉണ്ടല്ലോ' എന്നൊക്കെ സ്വയം ബോധിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു മാസങ്ങൾ ആ വഴിക്കും പോയിക്കിട്ടി. എന്നാൽ, ആ വർഷം അവസാനമിറങ്ങിയ ഒരു സിനിമ ബിജേഷ്, തിയറ്ററില്‍ ഇരുന്നു കണ്ടപ്പോള്‍ നടുങ്ങി! ഏസിയുടെ തണുപ്പില്‍ ശരീരത്തിനൊപ്പം മനസ്സും മരവിച്ചു- യാദൃശ്ചികമായി അവന്റെ മനസ്സിലെ കഥ തന്നെ ആ സിനിമയിൽ! ആ സിനിമ പൊട്ടിയിരുന്നെങ്കില്‍ ഇത്രയും വിഷമം ഉണ്ടാകില്ലാ...

8- മഴപ്പരീക്ഷ

  Malayalam eBooks-513-cherukadhakal-8-mazhappareeksha Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-513 is free.  Click here- https://drive.google.com/file/d/1xMCsLKrzU8zWq0_X2ZQPZKJ9uyZVUn2a/view?usp=sharing

7-സ്ലീപ്പര്‍ കോച്ച്

Malayalam eBooks-483-cherukadhakal-7-sleeper coach. Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-483 is free.  Click here- https://drive.google.com/file/d/13sZzeUl04HW4onBswL778rjCuA0Y1QwR/view?usp=sharing

6- പുല്ലുവാസു

Malayalam eBooks-327-cherukadhakal-6-pulluvasu Author- Binoy Thomas, Price- FREE ചെറുകഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. ജീവിതഗുണമേന്മ അല്പമെങ്കിലും മെച്ചപ്പെടാന്‍ ഉപകരിക്കുമെന്ന് കരുതുന്നു.  ഒപ്പം ലളിതമായ വളച്ചു കെട്ടില്ലാത്ത നേര്‍വായനയും സാധ്യമാകും. സാഹിത്യാസ്വാദനത്തേക്കാള്‍ കൂടുതല്‍ സെല്‍ഫ് ഹെല്‍പ് ആകുന്ന എഴുത്ത് ഞാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഓരോ കഥയും അല്‍പനേരം നിങ്ങളെ ചിന്തിപ്പിക്കുമെന്നു കരുതട്ടെ. കാരണം, എവിടെയെങ്കിലും കണ്ടിട്ടോ കേട്ടിട്ടോ അല്ലെങ്കില്‍ അനുഭവിച്ചതോ ആയ ജീവിതസ്പര്‍ശമുള്ള കഥകളുടെ പരമ്പരയാകാം ഇത്! വെറും കാല്‍പനികതയും  സ്വപ്നലോകവും ഇവിടെ കുറവായിരിക്കും. Online browser reading →download →offline reading of this safe Google Drive PDF file-327, Click here- https://drive.google.com/file/d/1qfUaC3ZyzOawXHGYojr-CIyRDGT1R6MG/view?usp=sharing

5- അതിര്‍ത്തികള്‍

Malayalam eBooks-267-cherukathakal-5-athirthikal'  Author- Binoy Thomas, format-PDF, price-FREE. Browser online reading/ download/ offline reading of this safe google drive file-267, click here- https://drive.google.com/file/d/1sbCSMduF0O51qgbB7F5ZCrMPfM1OjaE4/view?usp=sharing

4- സ്വര്‍ണ പാദസരം

Malayalam eBooks-254-cherukathakal-4-swarnapadasaram' Author- Binoy Thomas, format-PDF, price-FREE. To browser online reading/ download/ offline reading of this safe google drive file-254, click here- https://drive.google.com/file/d/12JZBk1PQfk9QZ9AyS9UGEn8JOTt6pLHF/view?usp=sharing

3-സ്ക്രിപ്റ്റ്

'Malayalam eBooks' -240-cherukathakal-3-script' Author- Binoy Thomas, format-PDF, price-FREE. To browser reading/ download/ offline reading of this google drive file-240, click here- https://drive.google.com/file/d/1csJeBCjrkvOG8m07XB1z-jyZ5kBxx2p5/view?usp=sharing

ചെറുകഥകള്‍

ചെറുകഥ-2 This Malayalam 'eBook-51-Malayalam-short-stories-2-munvidhi' Author- Binoy Thomas, format-PDF, size-112 KB, pages-14, price-FREE. 'മലയാളം-ചെറുകഥകള്‍--2-മുന്‍വിധി' ഡിജിറ്റല്‍ ഇ-ബുക്ക്‌ Click here- https://drive.google.com/file/d/0Bx95kjma05ciMWhyZC0tTkZQSnM/view?usp=sharing&resourcekey=0-kYnkKVdqEfkGuuhTTdiVWQ മുന്‍വിധി (short stories in Malayalam) ഇന്ന് തിങ്കള്‍. ഞായറിന്റെ ആലസ്യത്തിനുശേഷം ആശുപത്രിയിലെ ഓ.പി.കൾ വീണ്ടും സജീവമാകുന്ന ദിനം. ആംബുലൻസുകൾ ശബ്ദം മുഴക്കി എങ്ങോട്ടൊക്കയോ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. രോഗികളെ നേരിടാൻ ഡോക്ടർമാർ നേരത്തേതന്നെ ഹാജരായി. പേരു വിളിക്കുന്നതും കാത്ത് രോഗികൾ അക്ഷമരായി പലയിടങ്ങളിലും നിലയുറപ്പിച്ചിരുന്നു. എല്ലാവരുടെയും മുഖത്ത്, ആകുലതയും വേദനയും ആശയക്കുഴപ്പവും ദൈന്യവും നിറഞ്ഞുനില്പുണ്ട്; അല്ലെങ്കിലും ആശുപത്രിയില്‍ സന്തോഷത്തിന് എന്തു പ്രസക്തി? പലതരം രോഗാണുക്കൾക്കു മുന്നിൽ പൂര്‍ണ്ണമായി കീഴടങ്ങാൻ മടിച്ച രോഗികളെ ആശുപത്രിക്കാര്‍ കനത്ത ബില്ലിലൂടെ അനായാസം കീഴടക്കുന്നതും പതിവു കാഴ്ചയായി. മിക്കവാറും എല്ലാ വകുപ്പുകളും വാരം മുഴുവനും ഓടുന്നുണ്ടെങ...

ചെറുകഥകള്‍

മലയാളം ചെറുകഥകള്‍ ഡിജിറ്റല്‍ ഇ-ബുക്സ് This Malayalam 'eBook-16-Malayalam-cherukathakal-1' is a series of short stories having some idea for self-help/improvement morals for a quality life. Author- Binoy Thomas, format-PDF, size-98 KB, pages-10, price-FREE. 'മലയാളം-ചെറുകഥകള്‍-1--വഴികാട്ടി' ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ ചെറു കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. ജീവിതഗുണമേന്മ അല്പമെങ്കിലും മെച്ചപ്പെടാന്‍ ഉപകരിക്കുമെന്ന് കരുതുന്നു. ഓണ്‍ലൈന്‍ വായനയിലേക്ക്.. To download safe Google drive pdf eBook-16 file, click below- https://drive.google.com/file/d/1aQZj1WL1dcV0IIsHHL1JXp6Cedb8pP8U/view?usp=sharing Famous Malayalam short stories from my Malayalam eBooks. Now you can read this series online! വഴികാട്ടി അന്നൊരു മഴദിവസമായിരുന്നു. അത് ചന്നംപിന്നം പെയ‌്തുകൊണ്ടിരിക്കുന്നു. സര്‍ക്കാരുവക ബസ്‌സ്റ്റാന്‍ഡില്‍ ബസുകള്‍ യാതൊരു ലക്ഷ്യബോധവുമില്ലാതെ തലങ്ങും വിലങ്ങും വന്നുപോയി. അതിന്റെ ചക്രങ്ങള്‍ ചെളിക്കുഴികളില്‍ കയറിയിറങ്ങി ബസിനുള്ളിലെ ആളുകളെ ചാടാനും പുറത്തുള്ള ...