Posts

Featured Post

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന

(694) അക്ബറിൻ്റെ മോതിരം

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ മോതിരം കാണാതായി. അതാകട്ടെ, രാജാവിനു വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം, സ്വന്തം പിതാവ് സമ്മാനമായി നൽകിയതായിരുന്നു. ഏതെങ്കിലും കൊട്ടാര ഭൃത്യന്മാരോ കൊട്ടാര നിവാസികളോ എടുത്തതാകാമെന്ന നിഗമനത്തിൽ എല്ലാവരെയും പെട്ടെന്ന് കൊട്ടാരസദസ്സിൽ വിളിച്ചു ചേർത്തു. ഇവിടെയും അക്ബർ, ബീർബലിൻ്റെ സഹായം തേടി. ബീർബൽ സദസ്യരോടായി പറഞ്ഞു - "ഈ മോഷ്ടാവിനെ ഞാൻ പിടിക്കാൻ പോകുകയാണ്. എന്തെന്നാൽ, മോഷണത്തിന് ഒരു തെളിവ് ഇവിടെയുണ്ട്. കള്ളൻ്റെ താടിയിൽ ഒരു വൈയ്ക്കോൽ (കച്ചി) തുരുമ്പ് ഇരിപ്പുണ്ട് " ഇത്രയും പറഞ്ഞയുടൻ, എല്ലാവരെയും ബീർബൽ സൂക്ഷ്മമായി നിരീക്ഷിച്ചു. അന്നേരം, ഒരുവൻ മാത്രം സ്വന്തം താടിയിൽ തപ്പി നോക്കി. മറ്റുള്ളവർ അടുത്തു നിൽക്കുന്നവരോട് സ്വന്തം താടിയിൽ കച്ചിത്തുരുമ്പ് ഉണ്ടോയെന്നും അന്വേഷിച്ചു. ആ നിമിഷം തന്നെ താടിയിൽ പിടിച്ചവനെ ഭടന്മാർ തൂക്കിയെടുത്തു. അവൻ്റെ മടിശ്ശീലയിൽ മോതിരമുണ്ടായിരുന്നു! അക്ബർ ചക്രവർത്തിക്ക് ബീർബലിനോടു മതിപ്പു വർദ്ധിച്ചു. Written by Binoy Thomas, Malayalam eBooks - 694-Birbal folk tales - 11, PDF - https://drive.google.com/file/d/1UC1xxVIfAzXRJnLVegMQDxXnHSI0

(693) ബീർബലും കിച്ചടിയും

  അതൊരു ശൈത്യകാലമായിരുന്നു. അക്ബറും ബീർബലും കൂടി വൈകുന്നേരം തടാകത്തിന് അരികിലൂടെ നടക്കുകയായിരുന്നു. അക്ബർ ഒരു കൈക്കുമ്പിളിൽ വെള്ളം കോരിയപ്പോൾ - "ഹൊ! എന്തൊരു തണുപ്പ്! ഈ വെള്ളത്തിൽ കുളിക്കുന്നവൻ ധീരനായിരിക്കും. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നവന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനം കൊടുക്കും" ആ വെല്ലുവിളി ബീർബൽ ഏറ്റെടുത്തു. പരമദരിദ്രനായ ഒരാൾ സ്വന്തം ജീവൻ പോയാലും വേണ്ടില്ല, കുടുംബത്തിനു സഹായമാകുമെന്നു കരുതി മുന്നോട്ടുവന്നു. അയാൾ വിജയിച്ചു. അക്ബർ ആ മനുഷ്യനോടു ചോദിച്ചു - "നീ എങ്ങനെയാണ് ഇതു സാധിച്ചത് ?" "അങ്ങുന്നേ, അടിയൻ തടാകക്കരയിലുള്ള വിളക്കുമരത്തിലെ വിളക്കു നോക്കി മനസ്സിൽ ഊർജം സംഭരിച്ചു " അക്ബർ ജയിക്കാനായി ഒരു സൂത്രം പ്രയോഗിച്ചു - "നിനക്കു സമ്മാനം തരാൻ പറ്റില്ല. കാരണം, വിളക്കിൻ്റെ ചൂട് മനസ്സിനും ശരീരത്തിനും കിട്ടിയല്ലോ" അയാൾ തിരികെ വന്ന് ബീർബലിനോടു സങ്കടപ്പെട്ടു. അടുത്ത ദിവസം ബീർബൽ അക്ബറിനു പ്രിയപ്പെട്ട കിച്ചടി ഉണ്ടാക്കുന്ന അടുക്കളയിലെത്തി. അടുപ്പിൽ തീ കത്തിക്കാതെ വലിയ വിളക്ക് ആറടി മാറ്റി തൂക്കിയിട്ടു. അക്ബർ ബീർബലിനെ തിരക്കി വന്നപ്പോൾ ബീർബൽ

(692) അക്ബറിൻ്റെ സ്വപ്നം

  ഒരു ദിവസം, അക്ബർ ചക്രവർത്തി രാവിലെ ഉറക്കമുണർന്നത് വളരെ ദു:ഖിതനായിട്ടായിരുന്നു. കാരണം ഇതാണ്- അദ്ദേഹം ഒരു ദുസ്വപ്നം  കണ്ടിരിക്കുന്നു. രാവിലെ, രാജാവ് തൻ്റെ കൊട്ടാരത്തിലെ ജ്യോതിഷിയെ കണ്ടയുടൻ കാര്യം അവതരിപ്പിച്ചു - "എൻ്റെ പല്ലു മുഴുവൻ പൊഴിഞ്ഞു പോകുന്നതായിട്ടാണ് സ്വപ്നം കണ്ടത് " ജ്യോതിഷി മടിക്കാതെ വിവരം ധരിപ്പിച്ചു - " അങ്ങയുടെ ബന്ധു ജനങ്ങൾ എല്ലാവരും അങ്ങേയ്ക്കു മുൻപു തന്നെ മരണമടയും!" ഇതു കേട്ടപ്പോൾ അക്ബറിന് വിഷമവും ദേഷ്യവും ഒന്നിച്ചു വന്നു - "മേലിൽ, എൻ്റെ കൺമുന്നിൽ വന്നു പോകരുത് !'' ജ്യോതിഷം വശമില്ലെങ്കിലും ബീർബലിനോട് സ്വപ്നത്തിൻ്റെ അർത്ഥം വിശദീകരിക്കാൻ അക്ബർ ആവശ്യപ്പെട്ടു. ഉടൻ ,ബീർബൽ പറഞ്ഞു - " അങ്ങയുടെ ബന്ധുജനങ്ങളേക്കാൾ ദീർഘായുസ് അങ്ങേയ്ക്കായിരിക്കും!" ഈ മറുപടിയിൽ രാജാവിന് ഏറെ സന്തോഷം തോന്നിയതിനാൽ ബീർബലിനു സമ്മാനങ്ങളും ലഭിച്ചു. ജ്യോതിഷിയും ബീർബലും ഒരേ ആശയം തന്നെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു എന്നു സാരം. Written by Binoy Thomas, Malayalam eBooks - 692-Birbal stories -9 PDF - https://drive.google.com/file/d/1Bq-3n57ePgc4awwrG9Z5pAsG4hW_Q5Ry/

(691) ബീർബലും കാക്കകളും

  ഒരിക്കൽ, അക്ബർ ചക്രവർത്തിയും ബീർബലും കൊട്ടാരത്തിലെ ഉദ്യാനത്തിൽ വിശ്രമിക്കുകയായിരുന്നു. സംസാരത്തിനിടയിൽ ചക്രവർത്തി അടുത്ത മരത്തിലിരിക്കുന്ന കാക്കയെ ശ്രദ്ധിച്ചു. "ബീർബൽ, താങ്കളുടെ അഭിപ്രായത്തിൽ ഈ രാജ്യത്ത് എത്ര കാക്കകൾ ഉണ്ടായിരിക്കും?" പെട്ടെന്ന്, ബീർബൽ പറഞ്ഞു "ഇരുപതിനായിരം" രാജാവ് വിസ്മയത്തോടെ ബീർബലിനെ ചോദ്യം ചെയ്തു - "താങ്കൾക്ക് എങ്ങനെ കൃത്യമായി പറയാൻ പറ്റും?" ബീർബൽ: "അങ്ങ്, ഭടന്മാരെ ഉപയോഗിച്ച് കാക്കയുടെ എണ്ണത്തിൻ്റെ കണക്ക് എടുത്തോളൂ. അന്നേരം, അല്പം കൂടുതൽ എണ്ണമുണ്ടെങ്കിൽ അത് മറ്റുള്ള രാജ്യത്തിൽ നിന്നും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാൻ വന്ന കാക്കകളായിരിക്കും" അക്ബർ: "അങ്ങനെയെങ്കിൽ, കാക്കകൾ കുറഞ്ഞാലോ?" അതിനും ബീർബലിനു മറുപടി ഉണ്ടായിരുന്നു- ''എങ്കിൽ, ഇവിടത്തെ കാക്കകൾ ബന്ധുമിത്രാദികളെ കാണാനായി അയൽ രാജ്യത്തേക്കു പോയതായിരിക്കും" ബീർബലിൻ്റെ രസിപ്പിക്കുന്ന മറുപടി അക്ബറിനെ ചിരിപ്പിച്ചു. Written by Binoy Thomas, Malayalam eBooks - 691- Birbal - 8 PDF - https://drive.google.com/file/d/1wH0RZMjOKXUEEnPtnJbAilYbK6GN-a87/view?usp=

(690) അക്ബറിൻ്റെ ചിന്ത

  അക്ബർ ചക്രവർത്തി പലപ്പോഴും കൊട്ടാര വിദൂഷകനായിരുന്ന ബീർബലിനെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു - " ബീർബൽ, താങ്കൾക്ക് ഈ കൊട്ടാര സദസ്സിലുള്ളവർ ചിന്തിക്കുന്നത് എന്താണെന്നു പറയാൻ കഴിയുമോ?" ബീർബൽ മറുപടി പറഞ്ഞു - "ഉവ്വ്, തിരുമനസ്സേ. എനിക്കു പറയാൻ കഴിയും" അതു കേട്ട്, സദസ്യർ എല്ലാവരും ഞെട്ടി! കാരണം, തങ്ങളുടെ മനസ്സിലെ ചീത്ത കാര്യങ്ങൾ കൂടി ബീർബൽ വിളിച്ചു പറഞ്ഞാലോ? ഉടൻ, അക്ബർ ചോദിച്ചു - " എങ്കിൽ, താങ്കൾ പറയൂ. എന്തായിരിക്കും അവരുടെ മനസ്സിലെ ഇപ്പോഴുള്ള ചിന്ത?" ബീർബലിൻ്റെ മറുപടി ഇപ്രകാരമായിരുന്നു - "അവർ എല്ലാവരും പ്രാർഥിക്കുന്നത് അങ്ങയുടെ ദീർഘായുസ്സിനാണ്. അങ്ങേയ്ക്കു സംശയമുണ്ടെങ്കിൽ ആരോടു വേണമെങ്കിലും ചോദിച്ചു നോക്കാമല്ലോ" സദസ്യർ എല്ലാവരും അതുതന്നെയെന്ന് തല കുലുക്കി. ചക്രവർത്തി ബീർബലിനോടു പറഞ്ഞു - "ഞാൻ ആരോടു ചോദിച്ചാലും അവർ എനിക്കു വേണ്ടി പ്രാർഥിക്കുന്നില്ല എന്നു പറയില്ല!" ചക്രവർത്തി മാത്രമല്ല, സദസ്യർ എല്ലാവരും പൊട്ടിച്ചിരിച്ചു. ബീർബൽ ഒരിക്കൽ കൂടി പ്രശംസയ്ക്കു പാത്രമായി. Written by Binoy Thomas, Malayalam eBooks -

(689) അക്ബറും വൃദ്ധനും

  അക്ബറിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിൽ ഒരു വൃദ്ധനുണ്ടായിരുന്നു. അയാളെ കണ്ടാൽ ദുശ്ശകുനമാണെന്ന് എല്ലാവരും കരുതിപ്പോന്നു. ഒരു ദിവസം, അക്ബർ ചക്രവർത്തി കണി കണ്ടത് അയാളെയാണ്. അന്ന്, ചക്രവർത്തിക്ക് ശരീരസുഖമില്ലായിരുന്നു. മാത്രമല്ല, അയൽ രാജ്യം ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്നും അറിവു ലഭിച്ചു. അദ്ദേഹം വിഷമിച്ചിരുന്നപ്പോൾ വൃദ്ധനെ കണ്ടു കൊണ്ട് ദിവസം തുടങ്ങിയിട്ടാണെന്ന് മറ്റുള്ളവർ ധരിപ്പിക്കുകയും ചെയ്തു. ഉടൻ, രാജാവ് കടുത്ത തീരുമാനത്തിലെത്തി - ഈ വൃദ്ധനെ തൻ്റെ രാജ്യത്ത് മേലിൽ കണ്ടു പോകരുത്. സദസ്സിൽ എല്ലാവരെയും വിളിച്ചു ചേർത്ത് അദ്ദേഹം കല്പിച്ചു - "അയാളെ ഇന്നുതന്നെ നാടുകടത്തുക!" പക്ഷേ, കൊട്ടാര വിദൂഷകനായ ബീൽബലിന് ഇതിൽ അതൃപ്തി തോന്നി. വൃദ്ധൻ്റെ അടുത്തുചെന്ന് ബീർബൽ ചോദിച്ചു - "താങ്കൾ ഇന്ന് ആരെയാണ് ആദ്യം കണ്ടത്?" വൃദ്ധൻ മടിച്ചു മടിച്ച് പറഞ്ഞു - "അടിയൻ ആദ്യം കണ്ടത് മഹാരാജാവിനെയാണ്'' ബീർബൽ അക്ബർ ചക്രവർത്തിയോടു പറഞ്ഞു: "അങ്ങ് ഇയാളെ കണ്ടിട്ട് മോശം ദിവസമായിരുന്നു. പക്ഷേ, അയാൾ അങ്ങയെ കണ്ടിട്ട് നാടുകടത്തൽ എന്ന വലിയ ശിക്ഷ കിട്ടിയിരിക്കുന്നു. അപ്പോൾ ആരാണ് കൂടുതൽ ശിക്ഷ അർഹിക്ക

(688) സൗഹൃദ മൽസരം

  പണ്ടു പണ്ട്, സിൽബാരിപുരംദേശം കൊടും കാടായിരുന്നു. അവിടെ ആനയും കുരങ്ങനും ചങ്ങാതികളായി കഴിഞ്ഞു പോന്നു. എന്നാൽ, ഇവരുടെ സൗഹൃദം കുറുക്കന് ഇഷ്ടമായില്ല. ഇവരെ, എങ്ങനെ അടിച്ചു പിരിക്കാം എന്നായി അവൻ്റെ ചിന്ത. ഒടുവിൽ, കുറുക്കൻ ഇതിനായി ഒരു സൂത്രം കണ്ടു പിടിച്ചു. അവരുടെ മുന്നിലെത്തി പറഞ്ഞു - "നിങ്ങളിൽ ആർക്കാണ് കൂടുതൽ കഴിവ്? ഏറ്റവും ആദ്യം പോയി നദിക്കപ്പുറത്തുള്ള ആൽമരത്തിൻ്റെ മുകളിലത്തെ ശിഖരത്തിലുള്ള തേനട ഇവിടെ കൊണ്ടുവരാൻ പറ്റുന്നത് ആരാകും?'' അന്നേരം, കുരങ്ങനും ആനയും അത് വാശിയോടെ ഏറ്റെടുത്തു. അവർ വേഗം പോകുന്നതു കണ്ട് കുറുക്കൻ. പറഞ്ഞു - "ഇവന്മാരിൽ ഒരാൾ തോറ്റാൽ അതോടെ മറ്റവൻ പിരിഞ്ഞു പോകും. അല്ലെങ്കിൽ തേൻ കുടിക്കാനായി വഴക്കാകും. ഇനി, തേനീച്ചകളുടെ കുത്തു കിട്ടി കുരങ്ങൻ ചാകാനും ഇടയുണ്ട് " കുരങ്ങനും ആനയും നദിക്കരയിലെത്തി. അന്നേരം കുരങ്ങൻ പറഞ്ഞു - "ഞാൻ ഇപ്പോഴേ തോറ്റു. ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ ഞാൻ ഒഴുകിപ്പോകും" പക്ഷേ, ആന കുരങ്ങനെയെടുത്ത് ആനപ്പുറത്തു വച്ച് അക്കരെയെത്തി. കുറെ ദൂരം പോയപ്പോൾ ആൽമരം കണ്ടു. ആന ഒരുപാടു ശ്രമിച്ചിട്ടും ഉയരത്തിലുള്ള ശിഖരം താഴ്ത്താൻ പറ്റിയില്ല. അപ്