Posts

Showing posts from 2021

ബാലസാഹിത്യം

Image
Malayalam eBooks of children's literature ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയിക്കഴിഞ്ഞപ്പോള്‍ നാണിയമ്മ അവന്റെ മുറിയില്‍ കയറി പുസ്തകങ്ങള്‍ അടുക്കി വച്ചപ്പോള്‍, പെന്‍സില്‍ ബോക്സ്‌ കൊണ്ടുപോയില്ലെന്നു മനസ്സിലായി. വൈകുന്നേരം, തിരികെ വന്നപ്പോള്‍ ടീച്ചര്‍ വഴക്കും പറഞ്ഞെന്നു പിടികിട്ടി. അതിനു പറ്റിയ കഥ കിടക്കാന്‍ നേരം നാണിയമ്മ പറഞ്ഞുതുടങ്ങി: സിൽബാരിപുരംരാജ്യം വീരവർമ്മരാജാവിന്റെ കാലത്ത് നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വന്നു. തന്റെ മന്ത്രിസഭയിൽ പുതിയ വകുപ്പുകൾ വികസിപ്പിച്ച് ചുമതലയേൽപ്പിക്കാൻ ഒരു മന്ത്രിയും കൂടി വേണമെന്ന് രാജാവ് തീരുമാനിച്ചു. മന്ത്രിയെ തെരഞ്ഞെടുക്കാനുള്ള രാജ വിളംബരം ഉടൻ കല്പനയായി. സവിശേഷ പദവിയായതിനാൽ അനേകം മിടുക്കർ മൽസരിക്കാനെത്തി. തെരഞ്ഞെടുപ്പിനുള്ള പല മൽസര ഘട്ടങ്ങൾ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ, ഒടുവിൽ മിടുക്കരായ രണ്ടു പേർ ഒരുപോലെ അവശേഷിച്ചു. രാജാവ് കുഴങ്ങി. പരമ്പരാഗത മൽസരയിനങ്ങൾ ഇനിയൊന്നും ബാക്കിയില്ല. ഉടൻ രാജാവ് ഒരു ഉപായം കണ്ടുപിടിച്ചു - "നിങ്ങൾ രണ്ടു പേരും കൊട്ടാരത്തിന്റെ കിഴക്കുമുറിയിൽ പ്രവേശിക്കണം. എന്നിട്ട്, അവിടെ കാണുന്ന മേശമേൽ വച്ചിരിക്കുന്ന കുട്ടയിലെ ഏതെങ്ക

ഗുണപാഠ കഥകൾ

ബസ്  യാത്രകൾക്കിടയിൽ ബിനീഷ് ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാറുണ്ട്. തന്റെ സീറ്റ് പ്രായമായവർക്കോ കുട്ടികളുമായി വരുന്നവർക്കോ വേണ്ടി എണീറ്റു കൊടുക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു.  അപ്പോൾ സ്വാഭാവികമായും ഒരു സംശയം നമുക്കു തോന്നും- എങ്കിൽപിന്നെ എന്തിനാണ് അയാൾ സീറ്റിൽ ഇരിക്കാൻതന്നെ പോകുന്നത്? അതിന് അയാൾക്ക് ഉത്തരമുണ്ട് - അയാൾ ഇരുന്നില്ലെങ്കിൽ ആരോഗ്യമുള്ള സാധാരണക്കാർ ഇരിക്കും. അവർ മറ്റുള്ളവർക്കായി എണീറ്റു കൊടുക്കില്ല. അതായത്, സീറ്റുകൾ ആവശ്യക്കാർക്കായി ബിനീഷ് മുൻകൂർ റിസർവ് ചെയ്യുന്നുവെന്ന് സാരം. ഇങ്ങനെ, വർഷങ്ങളായി പല യാത്രകളിലും ചെയ്തു വന്നപ്പോൾ ഒരിക്കൽ, ഒരാശയം അയാളുടെ മനസ്സിലേക്കു കടന്നു വന്നു - ഈ ചെറിയ ഉപകാരം കിട്ടുന്നവർ പ്രത്യുപകാരത്തിന് ശ്രമിക്കുമോ? അങ്ങനെ, ദീർഘദൂര യാത്രകളിൽ ബിനീഷിന്റെ കൊച്ചു പരീക്ഷണവും നടത്തി നോക്കി. സംഗതി ഇതാണ്- പല അവസരങ്ങളിലായി ഏഴ് പേർക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്ത് ആ സീറ്റിന്റെ മുന്നിലായി ബിനീഷ് നിന്നു. ഉപകാരം കിട്ടിയ ആറു പേരും അയാൾക്കു മുൻപു തന്നെ സീറ്റൊഴിഞ്ഞ് മുന്നിൽ നിൽക്കുന്ന ബിനീഷിനെ നോക്കുക പോലും ചെയ്യാതെ സ്ഥലം വിട്ടു! എന്നാൽ, ഒരു വൃദ്ധൻ മാത്രം പറഞ്ഞു - &quo

Best 10 Malayalam Motivational stories

Image
Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

Why should I believe in GOD?

Image
Malayalam eBooks of God fearing, faith in God, Believers. Read 5 spiritual stories. 1. വഴിത്തിരിവ് (How to have faith in God?) പണ്ടുപണ്ട്, ക്ഷാമകാലം വരുമ്പോള്‍ ചങ്ങാടത്തിൽ കയറി അന്യരാജ്യങ്ങളിലേക്കു കുടിയേറുക പതിവായിരുന്നു. ഒരിക്കൽ, ഗോമസ് എന്നു പേരുള്ള ആൾ കയറിയ ചങ്ങാടത്തിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. മുപ്പതോളം പേര്‍ക്കു കയറാന്‍ പറ്റുന്ന ചങ്ങാടത്തില്‍ മറ്റുള്ളവര്‍ തള്ളിക്കയറിയെന്നു പറയുന്നതാവും വാസ്തവം. ബ്രസീലിൽ നിന്ന് ഇക്വഡോറിലേക്കു പോകുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടയില്‍, അവരുടെ ചങ്ങാടം എങ്ങനെയോ അപകടത്തിൽപ്പെട്ടു! ഭൂരിഭാഗം ആളുകളും മരണപ്പെട്ടു. ഗോമസ് ദൈവ വിശ്വാസിയായിരുന്നു. അയാൾ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു! ഭാഗ്യത്തിന്, പാചകത്തിനായി ചങ്ങാടത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് മണ്ണെണ്ണവീപ്പയിൽ പിടിത്തം കിട്ടിയിരുന്നു. അയാൾ അതിൽ അള്ളിപ്പിടിച്ച് കിടന്നു. അത് അയാളെയും കൊണ്ട് വിജനമായ ദ്വീപിൽ ചെന്നടിഞ്ഞു. പഴങ്ങളും കായ്കളും ഇല്ലെന്നു മാത്രമല്ല, തിന്നാന്‍ പറ്റുന്ന യാതൊന്നും ആ ദ്വീപില്‍ ഉണ്ടായിരുന്നില്ല. വിശന്നുവലഞ്ഞപ്പോൾ ചെറുമീനുകളെ പിടിച്ചു. ചുള്ളിക്കമ്പുകള്‍ കൂട്ടി അടുപ്പ് ഉണ്ടാക്കിയ ശേഷം,

5 good online Malayalam moral stories!

Image
5 good moral stories from my Malayalam eBooks is now available for online reading. 1. കള്ളന്റെ സത്യം സില്‍ബാരിപുരംദേശത്തിലെ വീരമണിഗുരുജിയുടെ ആശ്രമത്തിലേക്ക് കിട്ടുണ്ണി നടന്നടുത്തു. സ്വന്തം തൊഴിലും സ്വഭാവരീതികളും മൂലം, മാനസികസമ്മര്‍ദം നേരിടുന്നതിനാല്‍ ഒരു പരിഹാരമെന്ന നിലയ്ക്ക് ഗുരുജിയെ സമീപിച്ചു. തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, തൊഴില്‍ തിരക്കിയപ്പോള്‍ ഗുരുജി ഞെട്ടി! മോഷണം! മാത്രമോ? മദ്യപിച്ചു വഴക്ക്, അസൂയ, കള്ളം, ദുര്‍ന്നടപ്പ്, അമിതാഹാരം..എന്നിങ്ങനെ അനേകം ദുശ്ശീലങ്ങളും പേറുന്നവന്‍! ഗുരുജി അല്‍പനേരം ആലോചിച്ചു. അപ്പോള്‍, അദ്ദേഹത്തിന് ഓര്‍മ വന്നത് കാശിയിലെ ഗംഗാസ്നാനത്തേപ്പറ്റിയായിരുന്നു. സാധാരണയായി അവിടെ കുളിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ദുശ്ശീലം ഉപേക്ഷിക്കാന്‍ പറയാറുണ്ട്. മനുഷ്യന്‍ ദുര്‍ബലന്‍ ആകയാല്‍ സൂത്രത്തില്‍ ലളിതമായത് കളയുകയാണ് പതിവ്. വിലകൂടിയ വസ്ത്രം വേണ്ട, മുട്ട കഴിക്കില്ല, മുഖം ക്ഷൗരം ചെയ്യില്ല, മുടി വെട്ടില്ല, ശത്രുവിനോടു മിണ്ടുക, നഖം വെട്ടില്ല...അങ്ങനെ എന്തെങ്കിലുമൊക്കെ. അപ്പോള്‍ ഗുരുജി പറഞ്ഞു: “ശരി, ഞാന്‍ നിന്നെ ശിഷ്യനായി സമ്മതിച്ചിരിക്കുന്നു. പക്ഷേ, ഒര

How to be a good parent?

Image
Now, you can read 4 stories of good and effective parenting tips and tricks. This stories are taken from my Malayalam eBooks for easy online reading. 1. പണ്ടുകാലത്തെ, ഗുരു-ശിഷ്യ ബന്ധത്തിന്റെ തീവ്രത വെളിപ്പെടുന്ന ഒരു കഥ: വിഭാണ്ഡക മുനിയുടെ ഗുരുകുലത്തിലെ ശിഷ്യനായിരുന്നു ഉപമന്യു. ഒരിക്കല്‍, ഉപമന്യുവിനെ വിളിച്ച് ഗുരു അന്‍പത് പശുക്കളെ ഏൽപ്പിച്ചു- "പശുക്കളുമായി നീ കാട്ടിൽ പോകണം. എന്നിട്ട് നൂറു പശുക്കളായി ഇരട്ടിക്കുമ്പോള്‍ തിരികെ വരണം” ഏകദേശം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഉപമന്യു തിരികെ വന്നു. പശുക്കളെ എണ്ണി തൃപ്തിപ്പെട്ട ഗുരു അവനെ നോക്കിയപ്പോള്‍ ക്ഷീണമൊന്നുമില്ല. ഉപമന്യുവിനോട് കാര്യം തിരക്കി- “പശുവിൻപാൽ കുടിക്കാറുണ്ട്. അതിനാലാണ് ക്ഷീണമുണ്ടാകാത്തത്" വിഭാണ്ഡക മുനി: "പാൽ കുടിക്കാൻ അനുവാദമില്ല. അത് മനുഷ്യ ഭക്ഷണമല്ല" കോപത്തോടെ പറഞ്ഞ് ഗുരു വീണ്ടും അന്‍പത് എണ്ണത്തെ ഏൽപ്പിച്ചു നൂറു തികച്ച് മടങ്ങി വരാൻ കൽപ്പിച്ചു. മൂന്നുവർഷം കഴിഞ്ഞ് വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി. അപ്പോഴും ഗുരുവിന് മനസ്സിലായി ശിഷ്യന് ഒട്ടും ക്ഷീണമില്ല! "നീ എന്താ ഇപ്പോൾ കഴിക്കുന്നത്?" “ഞാന്‍ പശുക്ക

ആത്മഹത്യ തടയാനുള്ള വഴികൾ

Image
How to avoid suicide tendency?  A simple story from my digital Malayalam E books that can help you from such situations. സിൽബാരിപുരംദേശത്ത് ക്ഷേത്രത്തില്‍ ഉൽസവം നടക്കുകയാണ്. അതിൽ പങ്കെടുക്കാൻ പത്തു പേർ അടങ്ങുന്ന ഒരു സംഘം കോസലപുരംദേശത്തുനിന്നും യാത്ര തിരിച്ചു. അവർക്കെല്ലാം പൊതുവായി ഒരു പ്രശ്നമുണ്ടായിരുന്നു-ശാരീരിക വൈകല്യങ്ങൾ! എല്ലാവർക്കും ഏതെങ്കിലും തരത്തിൽ കുഴപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിൽ യാതൊരു മത്സരവും പിണക്കവുമില്ലാതെ ഭക്തിയോടെ യാത്ര തുടങ്ങി. ആ സമയത്ത്, കോസലപുരംദേശം വാണിരുന്ന നാട്ടുരാജാവായ പുലികേശന്‍ അന്ധവിശ്വാസിയും ക്രൂരനുമായിരുന്നു. രാജപാതയിലൂടെ അയാള്‍ യാത്ര ചെയ്യുമ്പോള്‍ അംഗവൈകല്യമുള്ളവരെ കണ്ടാല്‍ ദുശ്ശകുനമാണ് എന്നു വിധിച്ച് ചാട്ടവാറുകൊണ്ട് മതിവരുവോളം അടിക്കുമായിരുന്നു! അതിനാല്‍, യാത്രാസംഘം കാട്ടുപ്രദേശത്തിലൂടെ ദൂരക്കുറവുള്ള എളുപ്പവഴി തെരഞ്ഞെടുത്തു. നടക്കുമ്പോള്‍ ക്ലേശമുള്ളതിനാല്‍ ഭക്ഷണപ്പൊതികള്‍ ലാഭിക്കാനായി രാത്രിയിലും നടക്കാമെന്നു കരുതി. അങ്ങനെ, പന്തം കത്തിച്ചു പിടിച്ച് നടന്നു പോകവേ, അത് കയ്യില്‍നിന്നും വഴുതി ചതുപ്പിലേക്ക് വീണ് തീയണഞ്ഞു. അവർ പേടിച്ചു വിറച്ചു! അപ

Simple I.Q. Test series

Image
This is an I.Q test series in Malayalam from E-books mainly for children. Some questions are simple but moderate and very tough questions are there. You can read as digital online for free! 1. ഒരിടത്ത്, ഒരു ബുദ്ധിമാനായ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിലെ നല്ലൊരു ഭാഗവും കൊടും കാടാണ്. അതിൽ നിറയെ വന്യമൃഗങ്ങളും. പൊതുവെ, എല്ലാ രാജാക്കന്മാരിലും കണ്ടു വന്നിരുന്ന വിനോദമായ മൃഗവേട്ടയ്ക്കു രാജാവും മന്ത്രിയും പോകുക പതിവായിരുന്നു. ഒരു ദിവസം - രാവിലെ നായാട്ടിനു പുറപ്പെടാൻ നേരം കൊട്ടാരത്തിലെ കാവൽഭടൻ ഓടി വന്നു - "അങ്ങുന്നേ.. അടിയനൊരു കാര്യം ബോധിപ്പിക്കാനുണ്ട്.." "എന്താണ്? നീ പറഞ്ഞുകൊള്ളുക" "ഇന്നത്തെ നായാട്ടിന് അങ്ങ് പോകരുത്. ഒരു കടുവ ആക്രമിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു! ഹോ.. ഭയങ്കരം.. ഞാൻ തൂണിൽ ചാരി തളർന്നിരുന്നുപോയി!" "ശരി.. നീ സത്യസന്ധനാണെന്ന് എനിക്കറിയാം. അതിനാൽ ഞാനൊരു പരീക്ഷണത്തിനില്ല" അങ്ങനെ, രാജാവ് നായാട്ടിൽനിന്നും ഒഴിവായി. മന്ത്രിയും രണ്ടു ഭടന്മാരും യാത്രയായി. അവരെ കടുവ ആക്രമിച്ചു കൊല്ലുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻതന്നെ കാവൽഭടനെ വിളിച്ചു വരുത്ത

നായയുടെ നന്ദി! (Dog's gratitude)

Image
Welcome to my Malayalam eBooks conversion to online free reading!  This story explains the need of thanksgiving, virtues, gratitude, obligation and indebted mind for personality development. ഒരു കാലത്ത്, സിൽബാരിപുരംദേശത്ത് പൊതുവേ നന്ദിയും കടപ്പാടുമൊന്നുമില്ലാത്ത ദുഷ്ടരായ സമൂഹമായിരുന്നു ജീവിച്ചിരുന്നത്. അസൂയയും ഏഷണിയും പല്ലുകടിയും അസംതൃപ്തിയും കൊണ്ട് പരസ്പരം ശല്യപ്പെടുത്തുന്ന ശൈലിയായിരുന്നു അവരുടേത്. വിരലിലെണ്ണാൻ മാത്രമേ നല്ല മനുഷ്യരുണ്ടായിരുന്നുള്ളൂ. അവിടെ, ഒരു സാധുവായ എഴുത്താശാൻ ജീവിച്ചിരുന്നു. അദ്ദേഹം അവിവാഹിതനാണ്. പാതയോരത്ത് ഒറ്റ മുറിയുള്ള കൊച്ചുകുടിലിലായിരുന്നു ജീവിതം. ഒരു ദിവസം - രാവിലെ മുതൽക്കേ നല്ല മഴ തുടങ്ങിയിരുന്നു. ആശാൻ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ വാതിൽക്കൽ ഒരാൾ നനഞ്ഞൊലിച്ച് ആശാനെ വിളിച്ചു. ആ വഴിയാത്രക്കാരനെ അദ്ദേഹം വിളിച്ചു കയറ്റി സന്തോഷത്തോടെ കട്ടിലിൽ ഇരിക്കാൻ അനുവാദം കൊടുത്തു - "ആരുമില്ലാത്ത എനിക്ക് കുറെ നേരം മിണ്ടാനും പറയാനും ഒരു കൂട്ടായല്ലോ" കുറച്ചു കഴിഞ്ഞ് മറ്റൊരാൾ മഴയത്ത് ഓടിക്കയറി. അയാളെ ആശാൻ അകത്തേക്കു വിളിച്ചപ്പോൾ ഒന്നാമൻ പറഞ്ഞു - "കട്ടില

ശങ്കുണ്ണിയും രാജകുമാരിയും

Image
Malayalam digital books are now available for online reading. Enjoy the world of folk tale (nadodikathakal) series. ശങ്കുണ്ണിയും രാജകുമാരിയും സിൽബാരിപുരം രാജ്യം പുലികേശൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ ഏക പുത്രിയായിരുന്നു പുഷ്പവല്ലി രാജകുമാരി. അവൾ തോഴിമാരുമൊത്ത് ഒരു ദിവസം രാവിലെ പുഴയിൽ നീരാടാൻ പോയി. എല്ലാവർക്കും നന്നായി നീന്തലറിയാം. സാധാരണയായി രാജകുമാരിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന രത്നമാല പുഴക്കടവിൽ ഊരി വച്ചിട്ടാണ് വെള്ളത്തിൽ കളിക്കാനും കുളിക്കാനും ഇറങ്ങാറുള്ളത്. എന്നാൽ, ആ ദിനം അവൾ അതു മറന്നു പോയി. ആ സമയത്ത്, പുഴവെള്ളത്തിൽ എവിടെയോ മാല നഷ്ടപ്പെട്ടു! രാജകുമാരി തോഴിമാരൊപ്പം കളിച്ചു ചിരിച്ചു തിരികെ കൊട്ടാരത്തിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഉടൻ, രാജാവിന്റെ .ഇരുപതു ഭടന്മാർ പുഴക്കരയിലേക്ക് കുതിച്ചു. അവർ ചെന്നയുടൻ, എല്ലാവരും കൂടി വെള്ളത്തിലേക്ക് എടുത്തു ചാടി. പിന്നെയൊരു ബഹളമായിരുന്നു. ഏതു ഭടന്റെ കയ്യിലാണോ കിട്ടുന്നത് അവന് പാരിതോഷികമായി എന്തെങ്കിലും കിട്ടുമെന്നു തീർച്ചയാണ്. ആ വെപ്രാളത്തിൽ പുഴവെള്ളം കുത്തിക്കലങ്ങി ഒഴുകി. വൈകുന്നേരം വരെ മുങ്ങിയിട്ടും ആർക്കും കിട്ടിയില്ല. അവർ