21/09/20

Disease control

 രോഗങ്ങള്‍ തടയാം

ഒട്ടേറെ രോഗങ്ങൾ മനുഷ്യരെ പല വിധത്തിലും ഞെരുക്കുകയാണ്. അതിനു കാരണമാകുന്ന സംഗതികൾ ഓരോ ദിവസവും കൂടി വരുന്നു. പാരമ്പര്യ ഘടകങ്ങൾ, മലിനീകരണം, ഭക്ഷണപാനീയ മായങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, തെറ്റായ ജീവിത ശൈലി, ദുശ്ശീലങ്ങൾ തുടങ്ങിയവ രോഗ സാധ്യത കൂട്ടുകയാണ്.

രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയാണ് ഏറ്റവും പ്രയാസമുള്ളത്. നിരന്തരമായ വേദനകൾ സഹിക്കാൻ പറ്റാതെ ദയാവധം നടത്തിയവരും ആത്മഹത്യ ചെയ്തവരും അനേകമാണ്. ചിലയിടങ്ങളിൽ നിത്യരോഗിയാണെന്ന് മനസ്സിലാക്കി ബന്ധുക്കൾ വീട് ഉപേക്ഷിച്ചു പോകുന്നു. ചില രോഗികളെ ആശുപത്രിയിൽ തള്ളിയിട്ട് രക്ഷപ്പെടുന്നു. പണം ഇല്ലാഞ്ഞിട്ടു ചികിൽസിക്കാത്തതും സമ്പത്ത് ഉണ്ടായിട്ടുകൂടി പണം കളയാൻ മടിയായിട്ട് രോഗിക്ക് മതിയായ ചികിൽസ നൽകാത്തതും നിത്യസംഭവങ്ങളായിട്ടുണ്ട്.
രോഗങ്ങൾ
മൂലം ജോലി നഷ്ടപ്പെടുന്നതും സാധാരണമാണ്.

ചികിൽസാ രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾ ഇന്ന് വലിയൊരു കച്ചവടകേന്ദ്രമായി മാറിയിരിക്കുന്നു. രോഗിയുടെ സാമ്പത്തിക ശേഷി ചോദിച്ചറിഞ്ഞ് അതിനു പറ്റിയ പാക്കേജ് പ്രകാരം പണം തട്ടുന്നു. ഡോക്ടർമാർ ഇൻഷുറൻസ്, ബാങ്ക് മേഖലകളെപ്പോലെ ഓരോ മാസവുമുള്ള ടാർഗിറ്റ് ഒപ്പിക്കണം!

അതിനായി ഒരു രോഗിയെ മറ്റുള്ള ഡോക്ടർമാർക്കു റഫർ ചെയ്ത് സഹായിക്കുന്നവരുമുണ്ട്. അമിത വില ഈടാക്കുന്ന മരുന്നു കമ്പനികളും ഡോക്ടർമാർക്കു ബില്‍ തുകയുടെ പകുതി കമ്മീഷൻ കൊടുക്കുന്ന ലാബുകളും ചേർന്ന് രോഗിയെ മാറാരോഗിയാക്കി മാറ്റുകയാണ്.

മലയാളിയുടെ പൊങ്ങച്ചം മറ്റൊരു ചികിൽസാ അധ:പതനത്തിനും വഴിയൊരുക്കുന്നു. വേണ്ടത്ര ബുദ്ധിശക്തിയും കഴിവുമില്ലാത്ത കുട്ടികളെ ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഡോക്ടർമാരാക്കുമ്പോൾ അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് രോഗികളായിരിക്കും. വേണ്ടത്ര അറിവ് ഇല്ലെന്നു മാത്രമല്ല, അത്തരം ഡോക്ടർമാർ ധാർമികത നോക്കാതെ പഠനച്ചെലവ് തിരിച്ചുപിടിക്കാനും ശ്രമിച്ചെന്നിരിക്കും.
അതിനാൽ, രോഗം
വരാതിരിക്കാനുള്ള മികച്ച പ്രതിരോധതന്ത്രം വളർത്തിയെടുക്കാൻ സഹായിക്കുന്ന പരമ്പരയാണ് ഇതിലൂടെ ഞാൻ ശ്രമിക്കുന്നത്.

മികച്ച ഭക്ഷണപാനീയങ്ങൾ, നല്ല ജീവിത ശൈലി എന്നിവയൊക്കെ രോഗ സാധ്യത കുറയ്ക്കട്ടെ. രോഗപാരമ്പര്യഘടകങ്ങളെ നിർവീര്യമാക്കുകയോ താമസിപ്പിക്കുകയോ ചെയ്യാമല്ലോ. balanced diet, health care, disease control, Malayalam ebooks, prevention, symptoms, medical treatment, hospital, Kerala, food habit  

I.Q. Test Malayalam

 ബുദ്ധിപരീക്ഷ-കുസൃതിചോദ്യം

മലയാളത്തിൽ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ഏറെ സ്വീകാര്യമായിരുന്ന ഒരു കാലത്തായിരുന്നു എന്റെയും കുട്ടിക്കാലം. അക്കാലത്ത്, കുട്ടികളുടെ ദീപിക, യുറീക്ക, പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലഭൂമി, ശാസ്ത്രപഥം തുടങ്ങിയവ ആരെങ്കിലും ഒരാൾ വാങ്ങിയാൽ അതു പഴന്തുണിപോലെ താളുകള്‍ കീറുന്നിടംവരെ കൂട്ടുകാരിൽ കറങ്ങിനടക്കും! ഓരോ കുട്ടിസംഘവും വേറിട്ട് വാങ്ങി ഫലത്തില്‍ എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും. ഇത്തരം കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍ക്കിടയില്‍ മനപ്പൂര്‍വമായി കൈവശം വച്ചാല്‍ അല്ലെങ്കില്‍ പടം വെട്ടുകയോ താളുകള്‍ കീറുകയോ ചെയ്‌താല്‍ അടിയും ബഹളവും ഉറപ്പ്.  

ഇപ്പോഴും, ചില ബാലപ്രസിദ്ധീകരണങ്ങൾക്കു വിൽപനയുണ്ടെങ്കിലും വാങ്ങിയത് മുഴുവൻ വായിക്കാൻപോലും കുട്ടികൾ കൂട്ടാക്കാതെ ടി.വി, ടാബ്, സ്മാർട്ട് ഫോൺ എന്നിവയുടെ പിറകെ പോകും. മാത്രമല്ല, പഠനഭാരം കൂടുതലായതിനാൽ സമയത്ത് കാര്യങ്ങൾ തീർക്കാനുമാവില്ല.

മേൽപറഞ്ഞ കഥപുസ്തകങ്ങളിൽ വരുന്ന ബുദ്ധിപരീക്ഷയും കുസൃതി ചോദ്യങ്ങളും ഞങ്ങൾ പരസ്പരം ചോദിച്ച് 'വൈറൽ' ആക്കുമായിരുന്നു. രസമുള്ള ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും നോക്കിയാൽ ലളിതം, കുസൃതി, കഠിനം എന്നിങ്ങനെ പലതരമുണ്ട്. ചിലതെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അതു മാത്രമല്ല, ഇടയ്ക്ക് പുതിയ ഐ.ക്യു. ടെസ്റ്റ് ചോദ്യോത്തരങ്ങളും നൽകാം. ഇത്തരത്തിലുള്ള ഡിജിറ്റൽ സീരീസ് വായിക്കുക. puzzle, Malayalam digital books, I.Q.test, children's publication

Pen names writers authors Malayalam

In Kerala, we are blessed with a number of great authors and writers to expand our Malayalam language print as well as digital eBooks free/paid online reading. They are popular with their pen name or abbreviations (names short form). Such Malayali list can boost up your taste of literature and knowledge. Here, the list of famous eminent writing personalities:

01. M.T. -  Vasudevan Nair

02. Perumbadavam - Sreedharan

03. Vayalar - Ramavarma

04. Uroob - P.C. Kuttikrishnan

05. Chemmanam - Chacko

06. Kavalam - Narayana Panicker

07. Kanam - E.J. Joseph

08. Cynic - M. Vasudevan Nair

09. Sethu - A. Sethumadhavan

10. Premji - M.P. Bhattathiripad

11. Benyamin - Benny Daniel Kulanada

12. Asan - Kumaranasan

13. Ulloor - S. Parameshwara Iyer

14. Vallathol - Narayana Menon

15. Changampuzha - Krishna Pillai

16. Parappurathu - K.E. Mathai

17. D.C. - Dominic Chacko Kizhakkemuri

18. Ezhacheri - Ramachandran

19. Thulasi - Thulasidas

20. Edamaruku - T.C. Joseph

21. Olappamanna - Subrahmanyan Namboothiri

22. Akkitham - Achuthan Namboothiri

23. Kadammanitta - Ramakrishnan

24. Ayyanethu - M.P. Pathrose

25. Thoppil Bhasi - Bhaskaran Pillai

26. Thikkodiyan - P. Kunjananthan Nair

27. Karoor - Neelakanda Pillai

28. Malayattoor - Ramakrishnan

29. Dev - P. Kesavadev

30. Thakazhi - Sivashankara Pillai

31. Madhavikkutty - Kamala Surayya

32. N.V. - Krishna Warrier

33. Parakkadavu - Ahammed

34. Edappally- Raghavan Pillai

35. G. - G.Sankara Kurup

36. Mali - Madhavan Nair

37. Kovilan - P.V. Ayyappan

38. O.N.V. - O.N.V. Kurup

39. Vilasini - M.K. Menon

40. Kakkanadan - George Varghese

41. Sukumar - S. Sukumaran Potti

42. Azhikode - Sukumar Azhikkode

43. Kattakkayam - Cherian Mappila

44. Asha Menon - K. Sreekumar

45. Kozhikkodan - Appukkuttan Nair

46. Kesari - Balakrishna Pillai (Kesari newspaper)

47. Kesari - Vengayil Kunjiraman Nair

48. V.K.N. - Narayanan Nair

49. Omchery - N. Narayana Pillai

50. E.M. Kovoor - Mathew Ipe

51. Edassery - Govindan Nair

52. P. - Kunjuraman Nair

53. Vennikkukalam - Gopala Kurup

54. Nalappattu - Narayana Menon

55. Chullikkad - Balachandran Chullikkad

56. S.K. Pottekkatt - Sankarankutty

57. Pavanan - P.V. Narayanan Nair

58. Thirunalloor - Karunakaran

59. Sanjayan - M.R. Nair

60. C.J. Mannummoodu - K.C. Joseph

61. Sahithya panchanan - P.K. Narayana Pillai

62. Sreekandeshwaran - Padmanabha Pillai

63. Kerala panini - A.R. Rajarajavarma

64. Kerala Mopasang - Thakazhi Sivasankara Pillai

65. Kuttippuram - Kesavan Nair

66. Cherukadu - Govinda pisharody

67. Anand - Sachithanandan

68. Ekalavyan - K.M. Mathews

69. Kerala Valmiki - Vallathol

70. Kerala Scot - C.V. Raman Pillai

71. C.V. - Raman Pillai

72. Kerala Ibson - N. Krishna Pillai

73. C.J. - C.J. Thomas

74. Kerala Vyasan - Kodungallor Kunjikkuttan Thampuran

75. Kerala Gandhi - K. Kelappan

76. Kerala Kalidasan - Keralavarma Valiya Koyi Thampuran

77. Kerala Hemingway - M.T. Vasudevan Nair

78. Nandanar - P.C. Gopalan

  Though this Malayalam authors/writers are not directly involved in digital eBooks or online texts, but their publishers have been changing it in to digital screen reading. Some relatives or trusts are making their author-writer websites for it's digital paperless readers. Kerala PSC examination studying students can expect some pen name questions like this.

Riddle Malayalam

 കടങ്കഥകള്‍ 

ഇന്നത്തെപ്പോലെ സ്കൂൾ, സിലബസ്, കുട്ടികൾ എന്നിവര്‍ക്കൊക്കെ കിടമൽസരബുദ്ധിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു പണ്ട്. പണ്ടെന്നു പറഞ്ഞാല്‍- ടിവി, സ്മാര്‍ട്ട്‌ഫോണ്‍,  ഇന്റര്‍നെറ്റ്‌ വന്നിട്ടില്ലാത്ത കാലം! അന്ന്, പഠനം വളരെ രസകരമായിരുന്നു. ആവശ്യത്തിലധികം പഠിക്കാനില്ല. അതിനാൽ, കളിക്കാനും കഥ പറയാനും കേൾക്കാനും സമയമുണ്ടായിരുന്നുവല്ലോ. അക്കാലത്ത്, കുട്ടികൾ പരസ്പരം കടങ്കഥകൾ ചോദിച്ച് തോറ്റാൽ കടം കുടിച്ചുവെന്ന് പറയും. കുട്ടികളുടെ കൂട്ടായ്മകള്‍ നാട്ടിലെങ്ങും സുലഭമായിരുന്നു.

കടങ്കഥയെന്നാൽ, ഗൂഢമായ അർഥമുള്ളതും ഉത്തരം പെട്ടെന്ന് കിട്ടാത്തതുമായ സാഹിത്യവിനോദം ആകുന്നു. ഇംഗ്ലീഷിൽ riddle എന്നു പറയും. മിക്കവാറും എല്ലാ ഭാഷകളിലും ഇതു കണ്ടുവരുന്നുണ്ട്. തോൽക്കഥ, അഴിപ്പാൻകഥ എന്നും മലയാളത്തിൽ ഇതിനെ വിളിക്കുന്നുണ്ട്. കവി കുഞ്ഞുണ്ണിമാഷ് കടങ്കഥകളെ പ്രോൽസാഹിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. രാജസദസ്സിലെ തർക്ക സമയത്തും വിദൂഷകരും പണ്ഡിതരും കടുകട്ടിയായ കടങ്കഥകൾകൊണ്ട് മൽസരിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു ഭാരതത്തിന്‌.

പരമ്പരയിലൂടെ, മലയാള പഴമയുടെ വിനോദമായ കടങ്കഥകളിൽ ലളിതമായത് തെരഞ്ഞെടുത്തവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തട്ടെ.  Malayalam eBooks, poet kunhunni mash, kunjunni, tholkkadha, azhippan kathakal, kadamkadhakal, kadankathakal

Feminism, women empowerment

 സ്ത്രീക്ഷേമം-സ്ത്രീ ശാക്തീകരണം  

മാനവ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുക- ഒരു കാലത്തും സ്ത്രീകൾക്ക് സുരക്ഷയോ, തുല്യ അവകാശമോ, സമ്പത്തോ, സാമൂഹികനീതിയോ, അധികാരങ്ങളോ കിട്ടിയിട്ടില്ലെന്നു കാണാം.

പീഡന കഥകൾ പണ്ടും ഉണ്ടായിരുന്നെങ്കിലും അന്നൊക്കെ അതിനെ കുഴിച്ചുമൂടുകയായിരുന്നു പതിവ്. രാജഭരണകാലത്തും ഒട്ടേറെ രാജാക്കന്മാരും നാടുവാഴികളും ജന്മികളും കടന്നു പോകുന്ന വഴിയിൽ നല്ല പെണ്ണുങ്ങളെ കണ്ടാൽ കൊട്ടാരത്തിലെ റാണി, തോഴി, വേലക്കാരി എന്നിങ്ങനെ അവരുടെ ഇഷ്ടമനുസരിച്ച് അടിമയാക്കിയിരുന്നു.

എന്നാൽ, സ്ത്രീകളുടെ നേരേ ലോകം കണ്ട ഏറ്റവും വലിയ ക്രൂരത 'സതി' എന്ന കിരാത സമ്പ്രദായമായിരുന്നു. ഭാര്യ മരിച്ചാൽ ഭർത്താവ് തീയിൽ ചാടി മരിക്കേണ്ട പക്ഷേ, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സമ്മതിച്ചില്ലെങ്കിലും അതിലേക്ക് തള്ളിയിടും. പൊള്ളലേറ്റ് രക്ഷപ്പെടാൻ ശ്രമിച്ചാൽ ചുറ്റുമുള്ളവർ വടി കൊണ്ട് കുത്തി അതിലേക്കു തന്നെയിട്ട് ചുട്ടു കൊല്ലും!

നിയമം മൂലം സതിസമ്പ്രദായം നിരോധിച്ചെങ്കിലും പിന്നെയും അനേകം സതികൾ രഹസ്യമായി നടത്തിയ നാടാണ് ഭാരതം. ദേവദാസിസമ്പ്രദായവും ശൈശവ വിവാഹവും ഇക്കാലത്ത് കുറഞ്ഞിരിക്കുന്നുവെങ്കിലും ഇല്ലാതായിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തടയുന്ന കാലവും മാറുമറയ്ക്കല്‍സമരവും മുലക്കരവും വരെ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു. പുരുഷവർഗം അടിച്ചേൽപ്പിക്കുന്ന അടുക്കളയെന്ന കാരാഗൃഹം, സ്ത്രീധനം, ഗർഭഛിദ്രം, ഭ്രൂണഹത്യ, വോട്ടവകാശം ഇല്ലായ്മ, വിധവാ വിവാഹത്തിന് അനുമതിയില്ലാത്തത്, ലഹരിവസ്തുക്കൾ മൂലമുള്ള ഉപദ്രവങ്ങൾ അങ്ങനെ സ്ത്രീവർഗം ഒരുപാട് അനുഭവിക്കുന്നവളായി മാറി. പതിവ്രത ആണെന്നു തെളിയിക്കാനായി സ്ത്രീയുടെ കൈകളെ തിളച്ച എണ്ണയിൽ മുക്കിയും അഗ്നിശുദ്ധി വരുത്തിയും പുരുഷൻ ആശ്വസിച്ചു. പുരുഷന് ഇത്തരം പരീക്ഷകൾ ബാധകമല്ലായിരുന്നു!

പത്രവും റേഡിയോയും ഫോണും സോഷ്യൽ മീഡിയയും ഇന്റർനെറ്റും ടി.വി.യുമെല്ലാം വന്നപ്പോൾ ഇത്തരം ക്രൂരതകൾ പുറംലോകമറിഞ്ഞുവെന്ന് മാത്രം. സ്ത്രീകളെ അപമാനിക്കുന്ന വാക്കുകൾക്കും ഒരു പഞ്ഞവുമില്ല. എന്നാൽ, അതിനൊപ്പിച്ചു പുരുഷനെ പറയാനാകുന്ന പതിവ്രതൻ, വേശ്യൻ, അറുവാണിച്ചൻ, ഒരുമ്പെട്ടവൻ, പിഴച്ചവൻ, കന്യകൻ, തേവിടിശ്ശൻ ഇത്യാദി പദങ്ങളൊന്നും മലയാളനിഘണ്ടുവിൽ ഇല്ലല്ലോ.

ഏതു പുരുഷനും ജനിച്ചത് ഒരു സ്ത്രീയുടെ ഉദരത്തിലാണെന്ന് അവൻ മറന്നു.
പ്രത്യുൽപാദനത്തിനായി
സ്ത്രീയുടെ ശരീരം മൃദുവാക്കി വഴക്കമുള്ളതാക്കി ദൈവം നിർമ്മിച്ചപ്പോൾ പുരുഷൻ പ്രഖ്യാപിച്ചു - "സ്ത്രീകൾ അബലകളാണ്!"

അതേസമയം, സ്ത്രീകൾ അനുഭവിക്കുന്ന പ്രസവവേദനയുടെ തുല്യമായ അളവ് വേദന പുരുഷന്മാരിൽ പരീക്ഷിച്ചപ്പോൾ അവർക്ക് അതു താങ്ങാനായില്ല എന്നു ശാസ്ത്ര ഗവേഷണ ഫലങ്ങൾ തെളിയിച്ചു.

ലോകരാജ്യങ്ങളിൽ, വിരലിൽ എണ്ണാൻ പോലും സ്ത്രീഭരണാധികാരികൾ നയിക്കുന്ന രാജ്യങ്ങൾ ഇന്നുണ്ടോ? സ്ത്രീകളിൽ മാതൃഹൃദയത്തിന്റെ സ്നേഹം അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീഭരണത്തിൻകീഴിൽ യുദ്ധങ്ങളും പ്രശ്നങ്ങളും വളരെ കുറയുമായിരുന്നുവെന്ന് പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്!

1857 മാർച്ച് 8-ന് ന്യൂയോർക്കിലെ വനിതകൾ തുണിമില്ലിലെ കുറഞ്ഞ ശമ്പളത്തിനെതിരെ നടത്തിയ സമരവും പ്രക്ഷോഭവും ലോകശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ 1909ഫെബ്രുവരി 28-ന് ആദ്യത്തെ വനിതാദിനാചരണം നടത്തി. എങ്കിലും, പല രാജ്യങ്ങളും വേറിട്ട ദിനങ്ങളിൽ വനിതാ ദിനാചരണം നടത്തിപ്പോന്നു. 1975 മാർച്ച് 8-ന് ആയിരുന്നു യു.എൻ. ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാചരണം തുടങ്ങിയത്. ഇത് ഓരോ വർഷവും പുതിയ മുദ്രാവാക്യങ്ങളുമായി സ്ത്രീക്ഷേമ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നു.

ശിശുസൗന്ദര്യവും സ്ത്രീസൗന്ദര്യവും ഭൂഗോളത്തിലെ ഏറ്റവും നല്ല സൗന്ദര്യമാണ്. ഇവിടെയും സ്ത്രീസൗന്ദര്യം പരസ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്നില്ലേ? സ്ത്രീ വെറുമൊരു ലൈംഗിക ഉപകരണമെന്ന് അനേകം പുരുഷന്മാർ വിശ്വസിക്കുന്നു.

ഇനി ശമ്പളത്തിന്റെ കാര്യമെടുത്താലും പുരുഷമേൽക്കോയ്മ കൊടികുത്തി വാഴുകയാണ്. സിനിമാരംഗത്തും മറ്റു കലാ രംഗങ്ങളിലും പുരുഷന്മാരുടെ പ്രതിഫലത്തുകയുടെ ഏഴയലത്തുപോലും സ്ത്രീകൾ വരില്ല.
നായികാ
പ്രാധാന്യമുള്ള സിനിമപോലും ചുരുക്കമല്ലേ? ഇതുകൂടാതെ, സ്ത്രീകൾ തന്നെ സ്വന്തം വർഗത്തിനെതിരായി നാശം വിതയ്ക്കുന്നതും നാം ശ്രദ്ധിക്കാറില്ല. അസൂയയും പരദൂഷണവും കൂടുതൽ പ്രചരിപ്പിച്ച് സ്ത്രീതന്നെ പ്രതിസ്ഥാനത്തു വരുന്നതും കുറയണം. കേരളത്തിലെ 73% സ്ത്രീകളും എതെങ്കിലും തരത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. പീഡനങ്ങള്‍മൂലം പിടിയിലാവുന്നവരില്‍ വെറും 10% പ്രതികള്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കാറുള്ളൂ.

പരമ്പരയുടെ ലക്ഷ്യം സ്ത്രീവാദം (ഫെമിനിസം) അല്ല. മറിച്ച്, സ്ത്രീകളെ ബഹുമാനിക്കാനും തുല്യ അർഹത കൊടുക്കാനും ചൂഷണത്തിൽനിന്നു രക്ഷിക്കാനും വേണ്ടിയുള്ള എളിയ ശ്രമം മാത്രം. അങ്ങനെ, പഴയകാല അനീതികൾക്ക് പ്രായശ്ചിത്തമായി പുരുഷവർഗത്തെ ബോധവൽക്കരിച്ച് എവിടെയെങ്കിലുമൊക്കെ മാനസിക-ശാരീരിക പീഡനങ്ങൾ കുറയട്ടെ. ചരിത്രത്തിലെ സ്ത്രീകൾ ഏറ്റുവാങ്ങിയ അസമത്വങ്ങളേപ്പറ്റിയും ഈ പരമ്പരയിൽ വായിക്കാം.

കുടുംബ ജീവിതത്തിൽ, സ്ത്രീകൾ - അമ്മ, വല്യമ്മ, മുത്തശ്ശി, പെങ്ങൾ, ആന്റി, മകൾ, മരുമകൾ, അമ്മായി, അമ്മായിയമ്മ, വേലക്കാരി എന്നിങ്ങനെ പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അവർക്കു മുന്നിൽ ഓരോ പുരുഷനും മാതൃകയാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..woman, women empowerment, feminism, feminist, sati, sathi, ayitham, social evil, gender discrimination, digital Malayalam books.

Parenting, children

 മാതാപിതാക്കള്‍, കുട്ടികള്‍, പാരന്റിങ്ങ്     

മക്കളിൽ വളരെയേറെ പ്രത്യാശകൾ വച്ചുപുലർത്തുന്നവരാണ് മാതാപിതാക്കൾ. നല്ല സ്വഭാവത്തിൽ വളർന്ന്, ഏറ്റവും നന്നായി പഠിച്ച്, സമൂഹത്തിലെ മാന്യതയാർന്ന ജോലിയും അത്യാഡംബര ജീവിതത്തിനുള്ള ശമ്പളവും കരസ്ഥമാക്കി തങ്ങളെ മക്കൾ സംരക്ഷിക്കുമെന്ന് അവർ സ്വപ്നം കാണുന്നു. പക്ഷേ, ഇതെല്ലാം നേടുന്നവർ വളരെ ചെറിയൊരു ശതമാനം മാത്രം. കേരളത്തില്‍ വൃദ്ധസദനങ്ങള്‍, വയോജന അഭയകേന്ദ്രങ്ങള്‍, ചെഷയര്‍ ഹോമുകള്‍, അനാഥാലയങ്ങള്‍, അന്തേവാസികള്‍ എന്നിവയെല്ലാം കൂടിവരികയാണ്. വിദേശത്തു മക്കള്‍ പോയാല്‍, പ്രായമായ മാതാപിതാക്കള്‍ വലിയ വീടിന്റെ ഏതെങ്കിലും ഒരു മുറിയില്‍ നരകിക്കുന്ന അവസ്ഥയും സര്‍വ സാധാരണമായിരിക്കുന്നു. ആശുപത്രികളില്‍ ഉപേക്ഷിച്ചു മക്കള്‍ മടങ്ങുന്നതും ബസിലോ ട്രെയിനിലോ ദൂരേയ്ക്ക് കയറ്റിവിടുന്ന മക്കളും ഉണ്ട്. ഇനി മറ്റൊരു വിഭാഗം മക്കളുണ്ട്- old age home, senior care, one time payment കൊടുത്ത് കാര്യങ്ങള്‍ പെട്ടെന്ന് തീര്‍പ്പാക്കി വിദേശത്തേയ്ക്ക് കുടിയേറുന്നവര്‍. ഒരു കാലത്ത്, മാതാപിതാക്കള്‍ ഇങ്ങനെ കുട്ടികള്‍ ബാധ്യത ആകുമെന്ന് ചിന്തിച്ചിരുന്നെങ്കില്‍?

കേരളത്തിൽ ജീവിത വിജയം നേടിയ കുറെ മാതാപിതാക്കളുടെയും കുട്ടികളുടെയും വിജയരഹസ്യങ്ങളും ശൈലികളും തെളിയിക്കുന്നത് അവരെല്ലാം ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധയും ജാഗ്രതയും കൊടുത്തിരുന്നുവെന്നാണ്. അങ്ങനെ, അത്തരം ആശയങ്ങൾ പ്രായോഗികതലത്തിൽ പ്രയോജനപ്പെടുവാനായി ശാസ്ത്രീയമായി ഈ പരമ്പര രൂപകൽപന ചെയ്തിരിക്കുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനം ചെയ്യുമല്ലോ. parents, parenting, destitute, Cheshire home, children, parental care, NRI, non-resident malayalees, Malayalam digital series.

Career guidance

 കരിയര്‍ ഗൈഡന്‍സ്

കരിയര്‍, കരിയര്‍ ഗൈഡന്‍സ് എന്നും മറ്റും നാം നിത്യേന കേള്‍ക്കുന്ന വാക്കുകളാണ്. എന്താണ് ഇതിന്റെ അര്‍ഥം?

കരിയര്‍ -ഒരാളുടെ ജീവിതം മുഴുവനും നീളുന്ന പുരോഗമനപരമായ പ്രവൃത്തി പ്രത്യേകിച്ചും തൊഴില്‍മൂലമുണ്ടാകുന്നത്. അതിനെ നേരായ ദിശയില്‍ വഴിതെളിക്കുമ്പോള്‍ കരിയര്‍ ഗൈഡന്‍സ് എന്നും വിളിക്കാം.

പലരും തെറ്റായ കരിയര്‍ സ്വീകരിച്ചതു മൂലം അനേകം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. നാം മിക്കവാറും കുട്ടിക്കാലത്ത്, ചെയ്തുനോക്കിയ ഒരു പരീക്ഷണം ഓര്‍ക്കുന്നുണ്ടോ? നല്ല വെയില്‍ ഉള്ള സമയത്ത് കോണ്‍വെക്സ് ലെന്‍സ്‌ കയ്യില്‍ പിടിച്ചു ഫോക്കസ് ആക്കി കരിയിലയും തീപ്പെട്ടിക്കൊള്ളിയും കടലാസും മറ്റും കത്തിച്ചത്? അവിടെ സംഭവിച്ച സത്യാവസ്ഥ എന്തെന്നാല്‍, സൂര്യപ്രകാശത്തെ ഒരേ ബിന്ദുവിലേക്ക് ചുരുക്കിയപ്പോള്‍ ഒരു ലെന്‍സിന്റെ വട്ടത്തില്‍ ഉണ്ടായിരുന്ന മൊത്തം വികിരണങ്ങളുടെ ചൂടിനെ ഒരു കുത്തിന്റെ വലിപ്പത്തിലേക്ക് വരുത്താന്‍ കഴിയുന്നതു കൊണ്ടാണ്. അതേപോലെ, ചിതറിക്കിടക്കുന്ന അനേകം വാസനകള്‍ ഒരേ സമയം പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ വേണ്ടത്ര ചൂടില്ലാതെ പര്‍ജയമാകും ഫലം. രണ്ടു വള്ളത്തില്‍ കാലു വച്ചാല്‍ വെള്ളത്തില്‍ വീഴുമെന്ന് ഉറപ്പ്. കരിയറില്‍ ഏകദേശം പത്താം ക്ലാസ്സില്‍ വച്ചുതന്നെ ഒരു കുട്ടി എങ്ങോട്ടു തിരിയണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച് ലക്ഷ്യത്തിലേക്ക് വഞ്ചി തുഴയണം. അപ്പോള്‍, മത്സരങ്ങളുടെ സീനിയോറിറ്റി നേടി വിജയം ഉറപ്പിക്കാം. പല കരിയറിലും എത്തിനോക്കിയാല്‍ സമയം കടന്നുപോയി പരാജയമാകും ഫലം.

മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിശ മാറിപ്പോയവരും ഒരുപാടുണ്ട്. കരിയറില്‍ മറ്റു ചിലര്‍ ശ്വാസം മുട്ടി കുഴങ്ങുന്നു. ചിലയിടങ്ങില്‍ സ്വന്തം അഭിരുചി മനസ്സിലാക്കാതെ പലതിനും ചാടി പുറപ്പെടുന്ന കാഴ്ചയും കാണാം. നല്ലൊരു കരിയറിനായി വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്! ഈ പരമ്പര ആര്‍ക്കെങ്കിലും ഗുണം ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്...Career guidance, ambition, target, student, school, goal, concentration, job satisfaction, skill test, aptitude test Malayalam eBooks

20/09/20

Saint stories

 വിശുദ്ധരുടെ കഥകള്‍ 

വിശുദ്ധർ, പുണ്യാളൻ, പുണ്യശ്ലോകൻ, പരിശുദ്ധർ, ധന്യർ beatification, beatified, venerable, sacred life, malpan, doctor of saints... എന്നിങ്ങനെ അനേകം വിശേഷണങ്ങൾ പേരിനൊപ്പം നാം പലപ്പോഴും കാണുന്നതാണ്. 
എന്താണ് ഈ പദങ്ങളുടെ പ്രസക്തി?

തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധിയോടെ ഓരോ ദിനവും പിന്നിട്ടവർക്ക്  മേൽപറഞ്ഞ വാക്കുകൾ അനുയോജ്യമായിരിക്കും. 
ചില വ്യക്തികൾ അവരുടെ ജീവിതം കടുത്ത സഹനങ്ങളിലൂടെ കടന്നുപോകാൻ അനുവദിച്ചു. പണ്ടുകാലത്തെ മതപീഡനം മൂലം രക്തസാക്ഷികളായവരുണ്ട്. പ്രതിസന്ധികളിൽ തളരാതെ സാമൂഹിക സേവനം ചെയ്തവർപ്രതിഫലം ഇച്ഛിക്കാതെ നിസ്വാർഥ കാരുണ്യ പ്രവൃത്തികൾ അനുഷ്ഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം ലോകത്തിന്റെ പല രാജ്യങ്ങളിലും ജീവിച്ച് ലോകത്തിന് ആകമാനം പ്രകാശം പരത്തി.

എന്നാൽ ഈ വിശുദ്ധരെല്ലാം ദുർഘട ഘട്ടങ്ങളിൽ പോലും  ദൈവ വിശ്വാസവും ദൈവാശ്രയവും മുറുകെ പിടിച്ചവരാണ്. അത് പുണ്യാത്മാക്കളുടെ പൊതു സ്വഭാവമായി നമുക്കു നിരീക്ഷിക്കാവുന്നതാണ്. വിശുദ്ധർമാതൃകാപരമായി ജീവിച്ച്‌ സ്വജീവിതം ബലിയർപ്പിച്ച് മറ്റുള്ളവരെയും ശ്രേഷ്ഠ ജീവിതത്തിനായി ഉത്തേജിപ്പിച്ചു. അങ്ങനെ, കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ സന്മാർഗ മാതൃകയായി.

സാധാരണ മനുഷ്യരായ നാം പലവിധ കാര്യസാധ്യങ്ങൾക്കായിമന:സമാധാനത്തിനായി പ്രാർഥിക്കാനായി  വിശുദ്ധരുടെ കബറിടങ്ങളിലും ഭവനങ്ങളിലും പുണ്യതീർഥാടന സ്ഥലങ്ങളിലും പള്ളികളിലും പോകാറുണ്ട്. കൂടുതലായും വിശുദ്ധ (സെയിന്റ് ) പദവി ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ്. Roman Catholic Church റോമൻ കത്തോലിക്കാ വിഭാഗങ്ങൾ വിശുദ്ധപദവി നൽകിയവരുടെ നാമധേയത്തിലുള്ള പള്ളികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, സെമിനാരികൾ, മഠങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, രൂപങ്ങൾ, ഫോട്ടോകൾ ... എന്നിങ്ങനെ വിശുദ്ധരുടെ നാമം മഹത്തായ മാതൃകയാക്കിയിട്ടുണ്ട്.

മാർപാപ്പയുടെ വത്തിക്കാൻ ആസ്ഥാനമായ ഓഫീസ് വിശുദ്ധ പദവികളുടെ നടപടികൾ സ്വീകരിച്ച് വന്ദ്യര്‍, ധന്യര്‍, വാഴ്ത്തപ്പെട്ടവര്‍, വിശുദ്ധര്‍ എന്നിങ്ങനെ സഭയുടെ മധ്യസ്ഥന്മാരായി പ്രാർഥിക്കാൻ കത്തോലിക്കരെ അനുവദിക്കുന്നു. അതേസമയം, വിശുദ്ധരെ ഇങ്ങനെ സമ്മതിക്കാത്ത അനേകം ക്രൈസ്തവ സഭകളുമുണ്ട്. നേരിട്ട് പ്രാർഥിക്കാൻ യേശു ഉള്ളപ്പോൾ എന്തിനാണ് വേറെ മധ്യസ്ഥരുടെ ആവശ്യം എന്നാണ് അവരുടെ നിലപാട്.
അതിനാൽ, വായനക്കാർക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട് - വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. believe or not.
എങ്കിലും ഇവിടെ ചില സാമാന്യ തത്വചിന്തകൾ പങ്കിടാം.
.
പ്രപഞ്ച സ്രഷ്ടാവ്, പ്രപഞ്ചത്തിന്റെ വലിപ്പം, തുടക്കം, ജീവനുള്ള സ്ഥലങ്ങള്‍, പ്രപഞ്ച രഹസ്യങ്ങൾ എന്നിവയൊക്കെ നിഗൂഢമായി ഇപ്പോഴും തുടരുകയാണ്. ഇന്നു നാം കാണുന്ന ആകൃതിയിലുള്ള മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായിട്ട് ഏകദേശം രണ്ടു ലക്ഷം വര്‍ഷങ്ങളായി. യേശുക്രിസ്തു ദൈവത്തിന്റെ പുത്രന്‍ എന്നാണ് ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടുലക്ഷം വര്‍ഷങ്ങള്‍ക്കിടയിലെ രണ്ടായിരം വര്‍ഷങ്ങള്‍ ചെറിയൊരു കാലയളവാണ്. അപ്പോള്‍, ക്രിസ്തുവിനു മുന്‍പും ശേഷവും ദൈവ പ്രതിനിധികള്‍ ഉണ്ടാകാമല്ലോ. 

അങ്ങനെയെങ്കില്‍,  വിശുദ്ധരിൽ ദൈവശക്തിയുടെ അംശം അടങ്ങിയിട്ടുണ്ടാവാം. അല്ലെങ്കിൽ, ത്യാഗ സമ്പൂർണമായതും വിശുദ്ധിയുള്ളതും നിഷ്ഠാ പൂർണവുമായ ജീവിതം വഴിയായി ഈ പുണ്യ ആത്മാക്കൾ പ്രപഞ്ചശക്തിയായ പരമാത്മാവുമായി ബന്ധം സ്ഥാപിച്ചിരിക്കാം. വിശുദ്ധര്‍, അങ്ങനെയായിരിക്കാം അത്ഭുതപ്രവര്‍ത്തനങ്ങള്‍ miracles ചെയ്യുന്നത്. കൃത്യമായി ഇതൊന്നും നിർവചിക്കാൻ ആർക്കും സാധ്യമല്ല. അതിനാൽ, എല്ലാവരും അവരുടെ സ്വന്തം വിശ്വാസമനുസരിച്ച് പല ആശയങ്ങളും രൂപികരിക്കുന്നു. വിശുദ്ധ ജീവിതം നയിച്ച അനേകം വ്യക്തികൾ നമുക്കു ചുറ്റുമുണ്ടാവാം. അവരെ നാം തിരിച്ചറിയുന്നില്ലെന്നു മാത്രം. Malayalam saint stories eBooks India, Kerala, Malayali
ഈ പരമ്പരയിലൂടെ തെരഞ്ഞെടുത്ത പുണ്യാത്മാക്കളുടെ കഥകൾ വായിക്കാം.

Ramayana stories

 രാമായണം കഥകള്‍

രാമായണം എന്നാൽ രാമന്റെ യാത്ര എന്നർഥം. B.C-600 കാലത്തിൽ വാൽമീകി (Valmiki, Vatmiki, Vathmeeki, Vathmiki)  കാവ്യ രൂപത്തിൽ രചിച്ച രാമായണ epic ഇതിഹാസത്തിൽ 7 കാണ്ഡങ്ങൾ, 500 അദ്ധ്യായങ്ങൾ, 20,000 ശ്ലോകങ്ങൾ എന്നിവയുണ്ട്. വാൽമീകിരാമായണത്തിന്റെ ആധുനിക രൂപം AD - 200 കാലത്ത് ആയിരുന്നു. രാമായണത്തിൽ ദക്ഷിണഭാരതം കൊടും കാടായിരുന്നുവെന്ന് പറയുന്നു. എന്നാൽ, മഹാഭാരതത്തിൽ, അവിടത്തെ രാജ്യങ്ങളുടെ പേരുകൾ ഉള്ളതുകൊണ്ട് രാമായണം മഹാഭാരതത്തേക്കാൾ പഴയത് എന്നു വിശ്വസിക്കാം. മാത്രമല്ല, മഹാഭാരതത്തിൽ രാമായണ കഥകൾ പറയുന്നുമുണ്ട്.

അയോധ്യ രാജാവായിരുന്ന Sri Ram ശ്രീരാമന്റെ ജീവിത കഥയാണ് രാമായണത്തിന്റെ ഇതിവൃത്തം.
AD- 1200 സമയത്ത്, Cheerama poet ചീരാമ കവി 'രാമചരിതം' എന്ന പാട്ടുകൃതി രചിച്ചു. AD -1400 'കണ്ണശ്ശ രാമായണം' രചിച്ചത് രാമപ്പണിക്കർ ആയിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റെ (1575-1650) 'അധ്യാത്മരാമായണം കിളിപ്പാട്ട്' മലയാളത്തിലെ പ്രശസ്ത ഗ്രന്ഥമാണ്.
തെരഞ്ഞെടുത്ത രാമായണ കഥകൾ ഈ പരമ്പരയിലൂടെ വായിക്കാം. Ramayanam kadhakal Malayalam digital stories 

Mahabharata stories

 മഹാഭാരതം കഥകള്‍

മഹാഭാരതം ലോകത്തിലെ മികച്ചൊരു epic ഇതിഹാസമാണ്. മഹാഭാരതം എന്നാൽ ജയം എന്നർഥം. പഞ്ചമവേദം എന്ന പേരിലും ഇതറിയപ്പെടുന്നു. ഒന്നേകാൽ ലക്ഷത്തോളം ശ്ലോകങ്ങൾ ഇതിലുണ്ട്. വേദവ്യാസൻ Veda Vyasa ശ്രീഗണപതിക്ക് പറഞ്ഞു കൊടുത്ത് എഴുതിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ബി.സി. 500 കാലഘട്ടത്തിൽ മഹാഭാരതം എഴുതിയെന്ന് കരുതുന്നു. മഹാഭാരതത്തിൽ രാമായണ കഥയുള്ളതിനാൽ രാമായണം ഉണ്ടായതിനു ശേഷമാണ് മഹാഭാരതമെന്ന് അനുമാനിക്കുന്നുണ്ട്. രാമായണം ബി.സി. 600 കാലത്തിൽ ഉള്ളതെന്ന് പണ്ഡിതമതം.
ഒരാൾക്ക്
ഇത്രയും ബൃഹത്തായ രചന സാധ്യമാകില്ലെന്ന സംശയത്താൽ വേദവ്യാസൻ എന്നത് വംശനാമം അല്ലെങ്കിൽ ഗുരുകുലം ആയിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

കൗരവരും പാണ്ഡവരും തമ്മിലുള്ള കലഹമാണ് മഹാഭാരതത്തിന്റെ ഇതിവൃത്തം. ഭരത വംശത്തിന്റെ കഥയെന്നും പറയാവുന്നതാണ്. പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും ജനനത്തിൽ തുടങ്ങി ഭീമൻ ദുര്യോധനനെ വധിക്കുന്നതോടെ പ്രധാന കഥ അവസാനിക്കുന്നു. പതിനെട്ട് പർവങ്ങളായി മഹാഭാരതത്തെ വിഭജിച്ചിരിക്കുന്നു. കൂടാതെ, നാല് തത്വോപദേശ ഗ്രന്ഥങ്ങൾ - വിദൂരനീതി, സനത് സുജാതീയം, ഭഗവദ് ഗീത, അനുഗീത എന്നിവയുമുണ്ട്.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ 'ഭാഷാഭാരതം', Thunchath Ezhuthachan തുഞ്ചത്ത് എഴുത്തച്ഛന്റെ 'മഹാഭാരതം കിളിപ്പാട്ട്' എന്നിവ മലയാളത്തിലെ പ്രധാനപ്പെട്ട മഹാഭാരത രചനകളാണ്. ഭാരതം, ഭാരതീയർ എന്നിവ മഹാഭാരത ഇതിഹാസത്തിൽനിന്ന് ഉണ്ടായതാണ്. തെരഞ്ഞെടുത്ത മഹാഭാരതകഥകൾ ഈ പരമ്പരയിൽ വായിക്കാം. Mahabharatham stories in Malayalam