Posts

Showing posts from June, 2021

Why should I believe in GOD?

Malayalam eBooks of God fearing, faith in God, Believers. Read 5 spiritual stories. 1. വഴിത്തിരിവ് (How to have faith in God?) പണ്ടുപണ്ട്, ക്ഷാമകാലം വരുമ്പോള്‍ ചങ്ങാടത്തിൽ കയറി അന്യരാജ്യങ്ങളിലേക്കു കുടിയേറുക പതിവായിരുന്നു. ഒരിക്കൽ, ഗോമസ് എന്നു പേരുള്ള ആൾ കയറിയ ചങ്ങാടത്തിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. മുപ്പതോളം പേര്‍ക്കു കയറാന്‍ പറ്റുന്ന ചങ്ങാടത്തില്‍ മറ്റുള്ളവര്‍ തള്ളിക്കയറിയെന്നു പറയുന്നതാവും വാസ്തവം. ബ്രസീലിൽ നിന്ന് ഇക്വഡോറിലേക്കു പോകുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടയില്‍, അവരുടെ ചങ്ങാടം എങ്ങനെയോ അപകടത്തിൽപ്പെട്ടു! ഭൂരിഭാഗം ആളുകളും മരണപ്പെട്ടു. ഗോമസ് ദൈവ വിശ്വാസിയായിരുന്നു. അയാൾ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു! ഭാഗ്യത്തിന്, പാചകത്തിനായി ചങ്ങാടത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് മണ്ണെണ്ണവീപ്പയിൽ പിടിത്തം കിട്ടിയിരുന്നു. അയാൾ അതിൽ അള്ളിപ്പിടിച്ച് കിടന്നു. അത് അയാളെയും കൊണ്ട് വിജനമായ ദ്വീപിൽ ചെന്നടിഞ്ഞു. പഴങ്ങളും കായ്കളും ഇല്ലെന്നു മാത്രമല്ല, തിന്നാന്‍ പറ്റുന്ന യാതൊന്നും ആ ദ്വീപില്‍ ഉണ്ടായിരുന്നില്ല. വിശന്നുവലഞ്ഞപ്പോൾ ചെറുമീനുകളെ പിടിച്ചു. ചുള്ളിക്കമ്പുകള്‍ കൂട്ടി അടുപ്പ് ഉണ്ടാക്കിയ ശേ

5 good online Malayalam moral stories!

5 good moral stories from my Malayalam eBooks is now available for online reading. 1. കള്ളന്റെ സത്യം സില്‍ബാരിപുരംദേശത്തിലെ വീരമണിഗുരുജിയുടെ ആശ്രമത്തിലേക്ക് കിട്ടുണ്ണി നടന്നടുത്തു. സ്വന്തം തൊഴിലും സ്വഭാവരീതികളും മൂലം, മാനസികസമ്മര്‍ദം നേരിടുന്നതിനാല്‍ ഒരു പരിഹാരമെന്ന നിലയ്ക്ക് ഗുരുജിയെ സമീപിച്ചു. തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, തൊഴില്‍ തിരക്കിയപ്പോള്‍ ഗുരുജി ഞെട്ടി! മോഷണം! മാത്രമോ? മദ്യപിച്ചു വഴക്ക്, അസൂയ, കള്ളം, ദുര്‍ന്നടപ്പ്, അമിതാഹാരം...എന്നിങ്ങനെ അനേകം ദുശ്ശീലങ്ങളും പേറുന്നവന്‍! ഗുരുജി അല്‍പനേരം ആലോചിച്ചു. അപ്പോള്‍, അദ്ദേഹത്തിന് ഓര്‍മ വന്നത് കാശിയിലെ ഗംഗാസ്നാനത്തേപ്പറ്റിയായിരുന്നു. സാധാരണയായി അവിടെ കുളിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ദുശ്ശീലം ഉപേക്ഷിക്കാന്‍ പറയാറുണ്ട്. മനുഷ്യന്‍ ദുര്‍ബലന്‍ ആകയാല്‍ സൂത്രത്തില്‍ ലളിതമായത് കളയുകയാണ് പതിവ്. വിലകൂടിയ വസ്ത്രം വേണ്ട, മുട്ട കഴിക്കില്ല, മുഖം ക്ഷൗരം ചെയ്യില്ല, മുടി വെട്ടില്ല, ശത്രുവിനോടു മിണ്ടുക, നഖം വെട്ടില്ല...അങ്ങനെ എന്തെങ്കിലുമൊക്കെ. അപ്പോള്‍ ഗുരുജി പറഞ്ഞു: “ശരി, ഞാന്‍ നിന്നെ ശിഷ്യനായി സമ്മതിച്ചിരിക്കുന്നു. പക്ഷേ, ഒ

How to be a good parent?

Now, you can read 4 stories of good and effective parenting tips and tricks. This stories are taken from my Malayalam eBooks for easy online reading. 1. പണ്ടുകാലത്തെ, ഗുരു-ശിഷ്യ ബന്ധത്തിന്റെ തീവ്രത വെളിപ്പെടുന്ന ഒരു കഥ: വിഭാണ്ഡക മുനിയുടെ ഗുരുകുലത്തിലെ ശിഷ്യനായിരുന്നു ഉപമന്യു. ഒരിക്കല്‍, ഉപമന്യുവിനെ വിളിച്ച് ഗുരു അന്‍പത് പശുക്കളെ ഏൽപ്പിച്ചു- "പശുക്കളുമായി നീ കാട്ടിൽ പോകണം. എന്നിട്ട് നൂറു പശുക്കളായി ഇരട്ടിക്കുമ്പോള്‍ തിരികെ വരണം” ഏകദേശം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഉപമന്യു തിരികെ വന്നു. പശുക്കളെ എണ്ണി തൃപ്തിപ്പെട്ട ഗുരു അവനെ നോക്കിയപ്പോള്‍ ക്ഷീണമൊന്നുമില്ല. ഉപമന്യുവിനോട് കാര്യം തിരക്കി- “പശുവിൻപാൽ കുടിക്കാറുണ്ട്. അതിനാലാണ് ക്ഷീണമുണ്ടാകാത്തത്" വിഭാണ്ഡക മുനി: "പാൽ കുടിക്കാൻ അനുവാദമില്ല. അത് മനുഷ്യ ഭക്ഷണമല്ല" കോപത്തോടെ പറഞ്ഞ് ഗുരു വീണ്ടും അന്‍പത് എണ്ണത്തെ ഏൽപ്പിച്ചു നൂറു തികച്ച് മടങ്ങി വരാൻ കൽപ്പിച്ചു. മൂന്നുവർഷം കഴിഞ്ഞ് വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി. അപ്പോഴും ഗുരുവിന് മനസ്സിലായി ശിഷ്യന് ഒട്ടും ക്ഷീണമില്ല! "നീ എന്താ ഇപ്പോൾ കഴിക്കുന്നത്?" “ഞാന്‍ പശുക

ആത്മഹത്യ തടയാനുള്ള വഴികൾ

How to avoid suicide tendency? A simple story from my digital Malayalam E books that can help you from such situations. സിൽബാരിപുരംദേശത്ത് ക്ഷേത്രത്തില്‍ ഉൽസവം നടക്കുകയാണ്. അതിൽ പങ്കെടുക്കാൻ പത്തു പേർ അടങ്ങുന്ന ഒരു സംഘം കോസലപുരംദേശത്തുനിന്നും യാത്ര തിരിച്ചു. അവർക്കെല്ലാം പൊതുവായി ഒരു പ്രശ്നമുണ്ടായിരുന്നു-ശാരീരിക വൈകല്യങ്ങൾ!  എല്ലാവർക്കും ഏതെങ്കിലും തരത്തിൽ കുഴപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിൽ യാതൊരു മത്സരവും പിണക്കവുമില്ലാതെ ഭക്തിയോടെ യാത്ര തുടങ്ങി. ആ സമയത്ത്, കോസലപുരംദേശം വാണിരുന്ന നാട്ടുരാജാവായ പുലികേശന്‍ അന്ധവിശ്വാസിയും ക്രൂരനുമായിരുന്നു. രാജപാതയിലൂടെ അയാള്‍ യാത്ര ചെയ്യുമ്പോള്‍ അംഗവൈകല്യമുള്ളവരെ കണ്ടാല്‍ ദുശ്ശകുനമാണ് എന്നു വിധിച്ച് ചാട്ടവാറുകൊണ്ട് മതിവരുവോളം അടിക്കുമായിരുന്നു!  അതിനാല്‍, യാത്രാസംഘം കാട്ടുപ്രദേശത്തിലൂടെ ദൂരക്കുറവുള്ള എളുപ്പവഴി തെരഞ്ഞെടുത്തു. നടക്കുമ്പോള്‍ ക്ലേശമുള്ളതിനാല്‍ ഭക്ഷണപ്പൊതികള്‍ ലാഭിക്കാനായി രാത്രിയിലും നടക്കാമെന്നു കരുതി. അങ്ങനെ, പന്തം കത്തിച്ചു പിടിച്ച് നടന്നു പോകവേ, അത് കയ്യില്‍നിന്നും വഴുതി ചതുപ്പിലേക്ക് വീണ് തീയണഞ്ഞു. അവർ പേടിച്ചു വിറച്ച