Posts

Showing posts from March, 2026

(1225) ശങ്കുണ്ണിയുടെ വീട്ടുമുറ്റം!

പണ്ട്, സിൽബാരിപുരം ദേശം വാണിരുന്നത് വീരു എന്ന നാടുവാഴിയായിരുന്നു. പ്രശസ്തമായ സിൽബാരിപ്പുഴ ആ ദേശത്തിലൂടെ ഒഴുകി കടലിൽ പതിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ, അയൽദേശങ്ങളായ കോസലപുരം, കുശാനപുരം, ചിത്തിരപുരം എന്നിവിടങ്ങളിൽ ഒരു പുഴ പോലും ഇല്ലായിരുന്നു. അതിനാൽ, അവിടെ പുഴമണൽ കിട്ടാനില്ലായിരുന്നു. വീടു പണിയാനും മുറ്റത്തു വിരിക്കാനും മറ്റുമായി സിൽബാരിപ്പുഴയിൽ നിന്നും മണൽ വാരിയിരുന്നു. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പുഴമണലിനു കുറവു വന്നുതുടങ്ങി. അതോടെ, നാടുവാഴി മണൽവാരലിനു നിരോധനം ഏർപ്പെടുത്തി. അനേകം വർഷങ്ങൾ അങ്ങനെ കടന്നുപോയി. പിന്നെയും പുഴ മണൽ തീരത്തടിഞ്ഞ് മനോഹരമായിരിക്കുന്നു. ആ ദേശവാസിയായ ശങ്കുണ്ണിയുടെ വീട്ടുമുറ്റമാകെ കല്ലുകൾ എഴുന്നു നിൽക്കുന്ന അവസ്ഥയാണ്. ഒരു ദിവസം അയാളുടെ ഇളയ കുഞ്ഞ് മുറ്റത്തെ കല്ലിൽ തട്ടി വീണപ്പോൾ അയാൾ നിശ്ചയിച്ചു - "ഒരു ദിവസം ഞാൻ ഈ മുറ്റമാകെ പുഴയിലെ ഉരുളൻകല്ലുകൾ നിറച്ച് മനോഹരമാക്കും!" അന്നു മുതൽ, ശങ്കുണ്ണി സിൽബാരിപ്പുഴയിൽ കുളിക്കാൻ പോയിത്തുടങ്ങി. തിരികെ മടങ്ങാൻ നേരത്ത്, ഒരു കയ്യിൽ കൊള്ളുന്ന ഒരു പിടി പുഴയിലെ ചെറിയ ഉരുളൻ കല്ല് മടിശ്ശീലയിൽ വച്ച് വീട്ടിലെത്തും. എന്നിട്ട്, മു...

(1224) കുതിരയുടെ അവകാശി!

  ആന്ധ്രയിലെ മര്യാദ രാമണ്ണ എന്ന മര്യാദരാമൻ ന്യായാധിപനായി തുടരുന്ന കാലത്ത് തൻ്റെ ബുദ്ധിയും നിരീക്ഷണ പാടവവും ഉപയോഗിച്ച് നിരവധി കുറ്റങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ, ഒരു വ്യാപാരി കുതിരയുമായി ചന്തയിലേക്കു പോകുകയായിരുന്നു. അയാൾ അതിനെ വല്ലാതെ പണിയെടുപ്പിക്കുമെങ്കിലും കാര്യമായ ആഹാരം കൊടുക്കുകയുമില്ല. അതുകാരണം, കുതിര മെലിഞ്ഞതായിരുന്നു. അയാൾ പോകുന്നതിനൊപ്പം ഒരു കർഷകൻ്റെ കുതിര ഒപ്പം വന്നു. അതിനെ കണ്ട് വ്യാപാരി പിറുപിറുത്തു - "എങ്ങനെയും ഇവൻ്റെ മിടുക്കൻ കുതിരയെ തട്ടിയെടുക്കണം!" വ്യാപാരി കുതിരയെ നിർത്തി കർഷകനോടു സംസാരിച്ച് ക്രമേണ ചങ്ങാത്തം ഭാവിച്ചു - "എനിക്ക് നിൻ്റെ കുതിരപ്പുറത്തു കയറി ചന്ത വരെ പോകണമെന്ന് ഒരു ആഗ്രഹം" കർഷകൻ അതു സമ്മതിച്ചു. വ്യാപാരി ആ കുതിരയുടെ പുറത്ത് കയറാൻ തൻ്റെ യജമാനൻ സമ്മതിച്ചതിനാൽ കുതിര അനുസരിച്ചു. ആ സമയത്ത് സാധുവായ കർഷകൻ മെലിഞ്ഞ കുതിരയെ തലോടി പറഞ്ഞു -"നിനക്ക് തിന്നാൻ കുറച്ച് മുതിര തരാം" എന്നിട്ട് ആ കുതിരപ്പുറത്ത് കർഷകൻ കയറി ചന്തയിലേക്ക് യാത്രയായി. വ്യാപാരി ചന്തയിൽ ചെന്നപ്പോൾ വലിയ ഒച്ചയിട്ട് കച്ചവട സാധനങ്ങൾ വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ തിരിച്ചു. ആ...

(1223) നാറാണത്ത് ഭ്രാന്തൻ!

  കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പ്രശസ്തനായ സാഹിത്യകാരൻ, മലയാള മനോരമ പത്രത്തിലും ഭാഷാപോഷിണിയിലും അനേകം നാടോടിക്കഥകൾ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ, നാറാണത്ത് ഭ്രാന്തൻ, കടമറ്റത്ത് കത്തനാർ, ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ എന്നിങ്ങനെയുള്ള അനേകം നാടോടിക്കഥകളും ഐതിഹ്യങ്ങളും ഒരുമിപ്പിച്ച് ഐതിഹ്യമാല എന്ന മഹത്തായ ഗ്രന്ഥം പിറവിയെടുത്തു. കേരളത്തിലെ മിക്കവാറും ലൈബ്രറികളിലും ഇത് വായിക്കാനാകും. അതുപോലെ, പ്രസിദ്ധീകരണ ശാലകളിൽ വാങ്ങാനാകും. ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്ന കഥ പറയിപെറ്റ പന്തിരുകുലത്തെ പ്രധാനിയായ നാറാണത്ത് ഭ്രാന്തൻ്റെ കഥയാണ്. നാറാണത്ത് ഭ്രാന്തൻ്റെ കല്ല് ഉരുട്ടിയ കഥ പ്രശസ്തമാണ്. രായിരനെല്ലൂർ എന്ന പാലക്കാട് ജില്ലയിലെ കുന്നിലാണ് അയാൾ ജീവിച്ചിരുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അയാൾ ഒരു വലിയ കല്ല് രാവിലെ കുന്നിൻ്റെ താഴെ നിന്നും ഉരുട്ടിക്കയറ്റാൻ തുടങ്ങും. ഏകദേശം ഉച്ചയാകുമ്പോൾ മുകളിലെത്തും. എന്നിട്ട്, അത് താഴേക്ക് ഉരുട്ടിയിടും! അത് ഉരുണ്ടു പോകുന്നതു കണ്ട് അയാൾ അട്ടഹസിക്കും! പിന്നെയും ഇതുതന്നെ ആവർത്തിക്കുകയാണു പതിവ്. ഇതെല്ലാം ഒരു ഭ്രാന്തൻ്റെ ചെയ്തികളായി നാട്ടുകാർ പരിഹസിച്ചെങ്കില...

(1222) കടിച്ചതുമില്ല! പിടിച്ചതുമില്ല!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു നാട്ടിൻപുറത്ത് കുരങ്ങന്മാരുടെ ശല്യമുണ്ട്. അവിടെയുള്ള വീടുകളുടെ പിന്നാമ്പുറത്ത് ചെന്ന് കുരങ്ങന്മാർ ഒളിച്ചിരിക്കും. എന്നിട്ട്, അടുക്കളയിലോ വരാന്തയിലോ ആളുകൾ ഇല്ലാതിരിക്കുന്ന സമയത്ത് കയറി ആഹാരം കട്ടെടുത്ത് സമീപത്തെ കാട്ടിലേക്ക് ഓടിമറയും. പതിവുപോലെ ഒരു ദിവസം, ഒരു കുരങ്ങൻ വീടിൻ്റെ പിറകിൽ വന്നപ്പോൾ അവിടെ മുറ്റത്ത് രണ്ടു കോഴികൾ തമ്മിൽ പരസ്പരം കൊത്തുകയാണ്. കുരങ്ങൻ കാരണം അന്വേഷിച്ചപ്പോൾ മുറ്റത്ത് കിടക്കുന്ന ഒരു കള്ളപ്പം ആർക്കു വേണം എന്നതിനാണ് തർക്കം. ഉടൻ, കുരങ്ങൻ പറഞ്ഞു -"ഞാൻ നിങ്ങൾക്കു രണ്ടു പേർക്കും പകുതി വീതം ഒടിച്ചു തരാം. ഇത്രയും ചെറിയ കാര്യത്തിന് എന്തിനാണ് വഴക്കിടുന്നത്?" കോഴികൾക്ക് അത് സമ്മതമായി. കുരങ്ങൻ കള്ളപ്പം കയ്യിലെടുത്ത് രണ്ടായി മുറിച്ചു. പക്ഷേ, ഇതിനിടയിൽ കുരങ്ങൻ ഒരു ബുദ്ധി പ്രയോഗിച്ചു - നേർ പകുതി ആയിരുന്നില്ല! ഒരെണ്ണം വലുതായിരുന്നു! അത് കോഴികൾക്ക് നീട്ടിയപ്പോൾ ചെറിയ കഷണം നോക്കി ഒരു കോഴി പറഞ്ഞു -"ഇത് തുല്യമല്ല. ഒരെണ്ണം ചെറുതും മറ്റേത് വലുതുമാണ്!" പെട്ടെന്ന്, കുരങ്ങൻ പറഞ്ഞു -"ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം" തുടർന്ന്, കുരങ്ങൻ വ...

(1221) അഞ്ച് കള്ളന്മാർ!

  പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യത്ത് ചില പ്രഭുക്കന്മാർ ചക്രവർത്തിമാർ എന്ന പോലെ ജീവിച്ചിരുന്ന കാലമായിരുന്നു അത്. അയൽരാജ്യമായ കോസലപുരത്തു നിന്നും അഞ്ച് കള്ളന്മാർ രാത്രിയിൽ ഒരു പ്രഭുവിൻ്റെ മാളികയുടെ പിറകിലെത്തി. പ്രഭുവും കുടുംബവും ഉൽസവത്തിനു പോയിരുന്ന സമയമായതിനാൽ അവർക്ക് യാതൊന്നും പേടിക്കാനില്ലായിരുന്നു. എങ്കിലും വീടിൻ്റെ കരുത്തേറിയ വാതിലുകൾ തകർക്കുന്ന രീതി അവർക്കില്ല. അവരുടെ കയ്യിലെ ചാക്കിൽ വലിയ ഒരു ഉടുമ്പ് ഉണ്ടായിരുന്നു. ഉടുമ്പിൻ്റെ അരയിൽ കയറു കെട്ടി മാളികയുടെ മുകളിലേക്ക് അതിനെ എറിഞ്ഞു. എന്നിട്ട്, മേൽക്കൂരയിൽ ശക്തിയായി പിടിച്ചിരിക്കുന്ന ഉടുമ്പിനെ കെട്ടിയ കയറിൽ പിടിച്ച് ആ കൂട്ടത്തിലെ മെലിഞ്ഞ കള്ളൻ മുകളിലേക്കു വലിഞ്ഞു കയറി! പിന്നീട്, മറ്റുള്ളവരിൽ രണ്ടു പേരും കൂടി മുകളിലെത്തി. പിന്നീട്, ഓടിളക്കി ഇറങ്ങിയത് അടുക്കളയിലായിരുന്നു. കരിയും പുകയും മാറാലയുമെല്ലാം ദേഹത്ത് പറ്റിയെങ്കിലും നിലവറയിലെ സ്വർണ്ണവും പണവുമെല്ലാം ഒരു ചാക്കിലാക്കി. കള്ളന്മാർ ഇരുട്ടിൻ്റെ മറവിൽ വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ അഞ്ചു പേരും പിറുപിറുത്തത് ഒരേ വിധത്തിലായിരുന്നു - "ഈ ചാക്കിലെ സമ്പത്ത് അഞ്ചായി ഭാഗിച്ചാൽ ഒരു ...

(1220) ബുദ്ധിയും കരുത്തും!

  പണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ ഭൂരിഭാഗവും കാടായിരുന്നു. എങ്കിലും, കാട്ടു മൃഗങ്ങളിൽ വലിയ മൃഗങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് നാട്ടിലെ മൃഗങ്ങൾ അവിടെ വഴക്കിട്ട് കാടുകയറുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങനെ, ഒരു നാട്ടുപൂച്ച കാട്ടിലെത്തി. കാട്ടിൽ ഏതു മൃഗങ്ങൾ വന്നാലും കാക്കകൾ മറ്റുള്ള കാട്ടുമൃഗങ്ങളെ വിളിച്ചു കൂവി അറിയിക്കുന്ന ഒരു ശീലമുള്ളതിനാൽ പതിവു പോലെ ബഹളം വച്ചു. ഉടൻ, അവിടെ ഒരു കുറുക്കൻ പ്രത്യക്ഷപ്പെട്ടു. കാക്ക നാട്ടുപൂച്ചയോടു പറഞ്ഞു -"നിനക്ക് ഞങ്ങളുടെ കാട്ടിലേക്കു സ്വാഗതം. എന്തായാലും ഏറ്റവും ബുദ്ധിശാലിയായ ഈ കുറുക്കനെ കാണാൻ പറ്റിയത് നിൻ്റെ മഹാഭാഗ്യം!" ഉടൻ, പൂച്ച നിസ്സാരമായി പറഞ്ഞു -"ബുദ്ധിയിൽ നാട്ടിലെ മനുഷ്യരുടെ ഒപ്പമെത്താൻ നമുക്കു പറ്റില്ല" പക്ഷേ, കാക്ക വിട്ടുകൊടുത്തില്ല. കുറുക്കൻ്റെ പിന്തുണ തേടിയപ്പോൾ കുറുക്കൻ പൂച്ചയെ പരിഹസിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കോസലപുരത്തുനിന്നും ഒരു വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവെച്ചു കൊണ്ട് അതുവഴി ഓടി വന്നു. പെട്ടെന്ന്, പൂച്ച മിന്നൽ വേഗത്തിൽ മരത്തിൽ കയറി ശിഖരങ്ങൾക്കിടയിൽ മറഞ്ഞു. എന്നാൽ, കുറുക്കൻ ഓടിയത് കാട്ടുപന്നി കുതിച്ച അതേ പാതയിൽ ആയിരുന്നു. വ...

(1219) കുറുക്കനു കിട്ടിയ ഓഹരി!

  സിൽബാരിപുരമാകെ ഒരിക്കൽ കൊടുംകാടായി കിടന്നിരുന്ന കാലം. ഒരു ദിവസം സിംഹം കാടിൻ്റെ കിഴക്കു ദിക്കിൽ നിന്നും മൃഗങ്ങളെ പിന്തുടർന്ന് പതുങ്ങി വന്നു. എന്നാൽ, അതേ സമയം, ഒരു കടുവ പടിഞ്ഞാറു ദിക്കിൽ നിന്നും കിഴക്കോട്ട് മൃഗങ്ങളെ ഓടിച്ച് കൊണ്ടു വരികയായിരുന്നു. എന്നാൽ, ഈ രണ്ടു മൃഗങ്ങളെയും പറ്റിച്ച് മൃഗങ്ങൾ മരത്തിൽ കയറുകയും പാറമടക്കിൽ ഒളിക്കുകയും ചെയ്തതിനാൽ അവർക്ക് യാതൊന്നും കിട്ടിയില്ല. അന്നേരം, ഒരു മുയലിൻ്റെ പിടിത്തം വിട്ട് പാറയിൽ നിന്നും താഴേക്കു വീണു! മുയൽ വീണ ഭാഗത്തേക്ക് സിംഹവും കടുവയും ഓടിയടുത്തു. പരുക്കേറ്റ മുയലിന് ഓടാനും കഴിഞ്ഞില്ല. എന്നാൽ, സിംഹം പറഞ്ഞു -"ഞാനാണ് ഈ മുയൽക്കൂട്ടങ്ങളെ ഓടിച്ചു കൊണ്ടു വന്നത് " കടുവയും ഗർജ്ജിച്ചു - "അല്ല, എന്നെ പേടിച്ച് വന്ന മൃഗങ്ങളിൽ ഈ മുയലും ഉണ്ടായിരുന്നു" അവർ ആദ്യം തർക്കം തുടങ്ങി. മുഴുവൻ ഓഹരിയും വേണമെന്ന് വാശി പിടിച്ചു. പിന്നെ ആക്രമണം തുടങ്ങി. ഈ ശബ്ദം കേട്ട് ഓടി വന്ന കുറുക്കൻ മുയലിനെ കടിച്ചെടുത്ത് ഓടിയ കാര്യം ഇവർ അറിഞ്ഞതേയില്ല! മരക്കൊമ്പിലിരുന്ന കുരങ്ങൻ്റെ അട്ടഹാസം കേട്ടാണ് സിംഹവും കടുവയും മുകളിലേക്കു നോക്കിയത്. ഉടൻ, കുരങ്ങൻ പറഞ്ഞു -"എടാ, ...

(1218) കുറുക്കനും ചന്ദ്രനും!

  സിൽബാരിപുരം കാട്ടിൽ അനേകം മൃഗങ്ങൾ ഉണ്ടായിരുന്ന കാലത്തെ കഥയാണിത്. ഒരിക്കൽ, കുറുക്കൻ പതിവുപോലെ ഇര തേടി നടക്കുന്ന സമയം. കുറെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. അങ്ങനെ, സന്ധ്യ മയങ്ങിയപ്പോൾ ക്ഷീണിച്ച് ഒരിടത്ത് കിടന്നുറങ്ങി. രാത്രിയിൽ, വെള്ളം കുടിക്കാനായി അടുത്തുള്ള തടാകക്കരയിലെത്തി. പക്ഷേ, ആ സമയത്ത് ഒരു കടുവ അവനു പിറകേ വെള്ളം കുടിക്കാൻ അവിടെത്തി! കടുവ പിറുപിറുത്തു -"ഹാവൂ! ഈ കുറുക്കനെ തിന്നിട്ട് വെള്ളവും കൂടി കുടിച്ചിട്ടു പോകാം" അതൊരു നിലാവുള്ള രാത്രിയായിരുന്നു. വെള്ളം കുടിക്കാൻ കുറുക്കൻ്റെ വായ വെള്ളത്തിൽ മുട്ടിയ നേരത്ത് ചന്ദ്രബിംബം അനങ്ങി. അതിനൊപ്പം, കടുവയുടെ മണം തിരിച്ചറിഞ്ഞ് അവൻ ഞെട്ടി! പെട്ടെന്ന്, അവൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ടു പിറകിൽ കടുവ ചാടാനായി ഓങ്ങി നിൽക്കുന്നു! കടുവയിൽ നിന്നും രക്ഷപ്പെടാൻ നിമിഷ നേരം കൊണ്ട് ഒരു തന്ത്രം കുറുക്കൻ പുറത്തെടുത്തു. "അങ്ങ്, എന്നെ തിന്നുന്നതിൽ എനിക്ക് യാതൊരു  വിരോധവുമില്ല. കാരണം,  കുറുക്കന്മാർ കടുവയുടെ ആഹാരമാണ്. അത് ദൈവ നിയോഗമാണ്. പക്ഷേ, അങ്ങ്, തെരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയി" ഉടൻ, കടുവ ചോദിച്ചു - "എന്താണ് ഈ ദിവസത്തിൻ്റെ കുഴപ്...

(1217) വിവേക ശൂന്യത!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യമെങ്ങും കാടായിരുന്നു. അതിനുള്ളിലേക്ക് കോസലപുരത്തുനിന്നും ചില വേട്ടക്കാർ എത്താറുണ്ട്. ഒരിക്കൽ, വാറുണ്ണി എന്നു പേരുള്ള ഒരു വേട്ടക്കാരൻ മൃഗങ്ങളെ പിടിക്കാൻ അരയിൽ കത്തിയും വലയും മറ്റു ചില സാധനങ്ങളുമായി ആ കാട്ടിലെത്തി. മാനുകളെ വേട്ടയാടാൻ പോയെങ്കിലും അവറ്റകളെ കുടുക്കാൻ പറ്റിയില്ല. കുറെ നടന്ന് ക്ഷീണിച്ചപ്പോൾ ഒരു മരത്തണലിൽ ഇരുന്നു. ക്രമേണ ഉറങ്ങിപ്പോയി. എന്നാൽ, ശക്തമായ കാറ്റടിച്ചപ്പോൾ അയാൾക്കു തണൽ കൊടുത്തിരുന്ന ഉണങ്ങിയ ഇലകൾ പറന്നു പോയി. അപ്പോൾ അവൻ്റെ മുഖത്ത് വെയിലടിച്ചെങ്കിലും വാറുണ്ണി ഉറക്കത്തിൽ അത് അറിഞ്ഞില്ല. അതേ സമയം, ഒരു വലിയ ചിറകുള്ള പക്ഷി ആ മരത്തിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. ആ പക്ഷി വിചാരിച്ചു - "എൻ്റെ വലിയ ചിറക് ഒന്നു വിരിച്ച് ഇരുന്നാൽ അയാളുടെ മുഖത്ത് വെയിൽ അടിക്കാതെ ഉറക്കത്തിന് തടസ്സമാകില്ല" അങ്ങനെ, പക്ഷി ചിറക് വിരിച്ച് ശിഖരത്തിൽ ഇരുന്നു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ ഒരു ചെറിയ പക്ഷി അവിടെ മരത്തിൽ വന്നിരുന്ന് പുറമേ മുള്ളുകൾ നിറഞ്ഞ ഒരു പഴത്തിൻ്റെ തൊണ്ട് പൊളിക്കാൻ തുടങ്ങി. താഴെ വീഴുന്ന അതിൽ ഒരെണ്ണം കൃത്യമായി വാറുണ്ണിയുടെ മുഖത്ത് പതിച്ചപ്പോൾ മുള്ള് കു...

(1216) അമിത വിശ്വാസം!

  പണ്ടുകാലത്ത്, സിൽബാരിപുരം അയൽരാജ്യമായ കോസലപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശമാകെ കാടായിരുന്നു. അതിനുള്ളിൽ ധാരാളം മൃഗങ്ങളുമുണ്ട്. ഒരിക്കൽ, കുറുക്കൻ തീറ്റ തേടി നടക്കുമ്പോൾ യാതൊന്നും കിട്ടിയില്ല. നിരാശനായി ഒരിടത്ത് വിശ്രമിക്കുമ്പോൾ അവിടെ ഒരു കഴുത വിശ്രമിക്കുന്നതു കണ്ടു. കടുത്ത വേനൽക്കാലമാകയാൽ കഴുതയും ആഹാരത്തിനായി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ക്രമേണ കുറുക്കനും കഴുതയും ചങ്ങാതികളായി മാറി. കുറുക്കൻ പറഞ്ഞു -"കടുവയും സിംഹവും പുലിയുമൊക്കെ വേട്ടയാടി മൃഗങ്ങളുടെ എണ്ണം ഇവിടെ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, എനിക്കു ലഭിക്കേണ്ട ചെറു മൃഗങ്ങളെല്ലാം ഒളിവിലാണ്. അതുകൊണ്ട് നാട്ടിലിറങ്ങി മനുഷ്യർ വളർത്തുന്ന കോഴിയെ പിടിക്കാൻ ഞാൻ പോകുകയാണ് " കഴുത അതിനോടു യോജിച്ചു - "എന്നാൽ, ഞാനും നിൻ്റെ കൂടെ വരുന്നു. അവിടെ മനുഷ്യരുടെ കൃഷിയിടങ്ങൾ ധാരാളമുണ്ട് " അവർ രണ്ടുപേരും കൂടി നാടിനെ ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നപ്പോൾ കിളികളും കുരങ്ങന്മാരും കുറുക്കനെ പരിഹസിച്ചു - "എടാ, കുറുക്കാ, നീ ബുദ്ധിമാനല്ലേ? മണ്ടനായ ഒരു കഴുതയെ ചങ്ങാതിയാക്കി എന്തിനു നടക്കണം? അവൻ്റെ മണ്ടത്തരം നിന്നെ കുഴപ്പത്തിലാക്കും" കുറുക്കൻ ...

(1215) അവിശ്വാസികൾ!

  പണ്ട്, സിൽബാരിപുരം ദേശത്ത് ചങ്ങാതികളായ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. ഒരിക്കൽ, കാട്ടിൽ നിന്നും തേനെടുക്കാനായി അവർ മൂന്നു പേരും കൂടി അങ്ങോട്ടു നടന്നു. കുറെ ദൂരം നടന്നപ്പോൾ കുറച്ച് ഉയരത്തിലായി മരക്കൊമ്പിൻ്റെ പോടിൽ ചെറുതേനീച്ചയുടെ വലിയ കൂട് കണ്ടു. അവർ പറഞ്ഞു -"തേൻ കുറച്ചു മാത്രമേ ഉള്ളൂവെങ്കിലും ചെറുതേൻ രുചി അപാരമാണ് " പക്ഷേ, ഒരു കുഴപ്പം- ആ മരത്തിൽ നിറയെ കാട്ടുവള്ളികൾ ചുറ്റിയിരിക്കുകയാണ്. അതാകട്ടെ, ദേഹം മുഴുവൻ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന കാട്ടുചൊറികിണ്ണത്തിൻ്റെ വള്ളികൾ ആയിരുന്നു. അന്നേരം, ഒരാൾ പറഞ്ഞു -"ചൊറികിണ്ണം കാരണം നമുക്ക് മരത്തിൽ കയറി തേനെടുക്കാൻ പറ്റില്ല. പക്ഷേ, ഒരാളുടെ തോളിൽ ഒരാൾ കയറി പിന്നെ മറ്റൊരാൾ... അങ്ങനെ തേനടകൾ എത്തിപ്പിടിക്കാൻ പറ്റും" ആ രീതി അവർക്ക് എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെ ഓരോ ആളും തോളിൽ കയറാൻ തുടങ്ങി. വീഴാതെ പരമാവധി കൈകളിൽ നീട്ടിപ്പിടിച്ച് മൂന്നാമൻ തേനടകൾ എടുക്കാൻ തുടങ്ങി.  എന്നാൽ, തേനീച്ചക്കൂട്ടിൽ നിറയെ മുട്ടകൾ ഉള്ളതിനാൽ വളരെ പതിയെ ഓരോ അടയും അടർത്തിയെങ്കിലും തേനറകൾ പൊട്ടി തേൻ ഒലിച്ച് മുകളിൽ നിന്നും ഏറ്റവും താഴെ നിൽക്കുന്നവൻ്റെ തോളിൽ വീണു...

(1214) കരടിയും കുറുക്കനും!

  പണ്ട്, സിൽബാരിപുരം കാട്ടിൽ മൃഗങ്ങൾ അനേകമായിരുന്നു. അവിടെ, ഒരു കരടിയുടെ ചങ്ങാതിയായി കുറുക്കൻ കൂടെ നടന്നിരുന്ന കാലം. സാധാരണയായി അവർക്ക് ആഹാരം കിട്ടുമ്പോൾ ചിലത് പങ്കിടാറുണ്ട്. ഒരിക്കൽ, വലിയ മരത്തിൽ തമ്പടിച്ചിരുന്ന പെരുംതേനീച്ചകളെ കണ്ട് കരടി ആ മരത്തിൻ്റെ മുകളിലെത്തി. തേനടകളുമായി താഴെ എത്തിയ കരടിയുടെ പിറകേ കുറുക്കൻ ചെന്നു. "എനിക്ക് വല്ലാതെ കൊതി തോന്നുന്നു. തേനടയുടെ ഒരു പങ്ക് എനിക്കും വേണം" യാതൊരു മടിയും കൂടാതെ കരടി കുറുക്കന് തേനട മുറിച്ചു കൊടുത്തു. കുറുക്കൻ സന്തോഷത്തോടെ അതുമായി പോയി. മറ്റൊരു ദിവസം, കരടിക്ക് യാതൊന്നും കാര്യമായി തിന്നാൻ കിട്ടാതെ തീറ്റി തപ്പി നടക്കുന്ന സമയത്ത് നല്ല മുയലിറച്ചിയുടെ ചോരമണം മൂക്കിൽ തുളച്ചുകയറി. കരടി മണം പിടിച്ച് കുറച്ചു ദൂരം നടന്നപ്പോൾ ചെന്നു നിന്നത് കുറുക്കൻ്റെ വാസസ്ഥലമായ പാറയിടുക്കിലാണ്. "ഹാവൂ! രക്ഷപെട്ടു. മുയലിറച്ചിയുടെ പങ്ക് എനിക്ക് കിട്ടുമല്ലോ!" പക്ഷേ, ഇതിനകം തന്നെ കുറുക്കൻ, കരടി വരുന്നതു കണ്ടതിനാൽ മുയലിറച്ചി അകത്ത് ഒളിച്ചു വച്ചിട്ട് ഒന്നും അറിയാത്ത പോലെ രക്തക്കറയുള്ള മുഖവും കയ്യും മിനുക്കി പാറയിടുക്കിൽ നിന്നും വെളിയിൽ വന്നു. കരടി പറഞ്ഞു...

(1213) സുഗന്ധലേപനം!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യത്തിലെ കച്ചവടക്കാരുടെ പ്രിയപ്പെട്ട വസ്തുവായിരുന്നു സുഗന്ധലേപനങ്ങൾ. രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും വീടുകളുടെ പരിസരമാകെയും സുഗന്ധത്തിൽ മുങ്ങിയിരുന്നു. അത്തർ പോലുള്ളത് അയൽരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്ന കാലം. ഒരിക്കൽ, രാജകൊട്ടാരത്തിലേക്ക് ഇത്തരം ജോലിക്കായി ഒരാളെ നിയമിക്കേണ്ട ആവശ്യം വന്നു. നല്ല ശമ്പളമുള്ള ജോലിയാണ്. അതിനാൽ, കുറെ ഉദ്യോഗാർഥികൾ കൊട്ടാരവളപ്പിൽ തടിച്ചുകൂടിയിരുന്നു. കൊട്ടാര പണ്ഡിതൻ അവർക്കു മുന്നിൽ ഒരു പരീക്ഷണം മാത്രമായി ഒരുക്കി. അദ്ദേഹം പറഞ്ഞു -"ഓരോ ആളും ഈ കൊട്ടാര മുറിയിലേക്കു കടന്നു വന്നിട്ട് രണ്ടു പൂമാലകൾ തൂക്കിയിട്ടിരിക്കുന്നത് കുറച്ച് അകലെ നിന്നും നിരീക്ഷിച്ച് അതിൽ ഏതാണ് യഥാർഥ പൂമാല എന്നു പറയണം. എന്നിട്ട്, അതിനുള്ള കാരണവും വ്യക്തമാക്കണം" അവർ ഓരോ ആളും കടന്നു വന്നു. ഭൂരിഭാഗം പേരും മണം പിടിച്ച് അറിയാനാണു ശ്രമിച്ചത്. കാരണം, ജോലി സുഗന്ധവുമായി ബന്ധപ്പെട്ടതാണല്ലോ. മണം വെളിയിൽ  നഷ്ടപ്പെടാതിരിക്കാൻ ജനാലകൾ അടച്ചിട്ടുമുണ്ട്. ഒടുവിൽ, ഒരു ബുദ്ധിമാനായ യുവാവ് മുറിയിൽ കയറി. മുറിയിൽ യഥാർഥ പൂമാലയിലെ പൂക്കളുടെ മണം അവിടമാകെ ...

(1212) മന്ത്രിപദം!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചു വന്നിരുന്നത് വിക്രമൻരാജാവായിരുന്നു. ഖജനാവ് കൈകാര്യം ചെയ്തു വന്നിരുന്ന മന്ത്രിയെ ധൂർത്ത് കാരണം രാജാവ് പിരിച്ചു വിട്ടു. അതിനു പകരമായി ഒരു എഴുത്തു പരീക്ഷയിലൂടെ മികച്ച അഞ്ച് ആളുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. എങ്കിലും, ഇവരിൽ മിടുക്കനായ ഒരാളെ തെരഞ്ഞെടുക്കുന്നത് രാജാവിന് വലിയ വെല്ലുവിളിയായി തോന്നി. അറിവിൻ്റെ കാര്യത്തിൽ ഏകദേശം ഒരുപോലെ തോന്നിയതിനാൽ വേറെ ഏതെങ്കിലും സൂത്രം പ്രയോഗിച്ചാൽ മാത്രമേ ഇവരെ തരം തിരിക്കാൻ പറ്റൂ എന്ന് രാജാവിന് അറിയാമായിരുന്നു. അദ്ദേഹം അതിനൊരു വഴി കണ്ടെത്തി. അവർ അഞ്ചു പേരെ വിളിച്ച് അഞ്ച് മുറികളിൽ ഒരു ദിവസം താമസിക്കാൻ രാജാവ് ക്ഷണിച്ചു. എന്നിട്ട് രാജാവ് പറഞ്ഞു -"നിങ്ങൾ ഇപ്പോൾ താമസിക്കുന്ന കൊട്ടാരമുറി മന്ത്രിയായാൽ നിങ്ങളുടെ മന്ത്രിമുറി ആയിരിക്കും. അതിനാൽ, ഇനിയുള്ള ഏതാനും മണിക്കൂറുകൾ പ്രൗഢിക്കു ചേർന്ന വിധത്തിൽ മുറികൾ സജ്ജീകരിക്കാവുന്നതാണ്. ഇഷ്ടമുള്ളത് കൊട്ടാരത്തിലെ സാധനങ്ങൾ സൂക്ഷിക്കുന്ന പണിശാലയിൽ നിന്നും എടുക്കാം" അവർ പലരും പിറുപിറുത്തു - "എൻ്റെ കലാവാസന തെളിയിക്കണം" "ഞാൻ ഈ മുറിയെ സംഗീതാത്മകമാക്കും" ...