Posts

Showing posts with the label കഥ -മര്യാദരാമന്‍കഥകള്‍

(1224) കുതിരയുടെ അവകാശി!

  ആന്ധ്രയിലെ മര്യാദ രാമണ്ണ എന്ന മര്യാദരാമൻ ന്യായാധിപനായി തുടരുന്ന കാലത്ത് തൻ്റെ ബുദ്ധിയും നിരീക്ഷണ പാടവവും ഉപയോഗിച്ച് നിരവധി കുറ്റങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ, ഒരു വ്യാപാരി കുതിരയുമായി ചന്തയിലേക്കു പോകുകയായിരുന്നു. അയാൾ അതിനെ വല്ലാതെ പണിയെടുപ്പിക്കുമെങ്കിലും കാര്യമായ ആഹാരം കൊടുക്കുകയുമില്ല. അതുകാരണം, കുതിര മെലിഞ്ഞതായിരുന്നു. അയാൾ പോകുന്നതിനൊപ്പം ഒരു കർഷകൻ്റെ കുതിര ഒപ്പം വന്നു. അതിനെ കണ്ട് വ്യാപാരി പിറുപിറുത്തു - "എങ്ങനെയും ഇവൻ്റെ മിടുക്കൻ കുതിരയെ തട്ടിയെടുക്കണം!" വ്യാപാരി കുതിരയെ നിർത്തി കർഷകനോടു സംസാരിച്ച് ക്രമേണ ചങ്ങാത്തം ഭാവിച്ചു - "എനിക്ക് നിൻ്റെ കുതിരപ്പുറത്തു കയറി ചന്ത വരെ പോകണമെന്ന് ഒരു ആഗ്രഹം" കർഷകൻ അതു സമ്മതിച്ചു. വ്യാപാരി ആ കുതിരയുടെ പുറത്ത് കയറാൻ തൻ്റെ യജമാനൻ സമ്മതിച്ചതിനാൽ കുതിര അനുസരിച്ചു. ആ സമയത്ത് സാധുവായ കർഷകൻ മെലിഞ്ഞ കുതിരയെ തലോടി പറഞ്ഞു -"നിനക്ക് തിന്നാൻ കുറച്ച് മുതിര തരാം" എന്നിട്ട് ആ കുതിരപ്പുറത്ത് കർഷകൻ കയറി ചന്തയിലേക്ക് യാത്രയായി. വ്യാപാരി ചന്തയിൽ ചെന്നപ്പോൾ വലിയ ഒച്ചയിട്ട് കച്ചവട സാധനങ്ങൾ വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ തിരിച്ചു. ആ...

Maryada rama stories

മര്യാദരാമന്‍ കഥകള്‍ രാമന്‍ 'മര്യാദരാമന്‍' ആയ കഥ പണ്ടുകാലത്ത്, കുറ്റകൃത്യങ്ങള്‍ തെളിയിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളും തെളിവുകളും വളരെ കുറവെന്നു മാത്രമല്ല, വീടുകള്‍ തമ്മിലുള്ള അകലവും ജനസംഖ്യയുടെ കുറവും മറ്റും സാക്ഷികളെയും കുറച്ചു.  അതെല്ലാം വിധി നിര്‍ണയത്തെ ബാധിച്ചിരുന്നു. അതുകൊണ്ട്, അന്നത്തെ ന്യായാധിപന്മാര്‍ ബുദ്ധിശക്തിയും കൗശലവും പരീക്ഷണങ്ങളുമൊക്കെ പ്രയോഗിച്ചായിരുന്നു കുറ്റവാളികളെ കണ്ടുപിടിച്ചിരുന്നത്. അത്തരം ഒരു കാലത്തേക്ക് മര്യാദരാമന്‍ കഥകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. പലരും വിചാരിക്കുന്നതുപോലെ, മര്യാദരാമനും (Maryadaraman) തെനാലിരാമനും ഒരാളല്ല. തെനാലിരാമന്‍ കൃഷ്ണദേവരായരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതിനു തെളിവുകള്‍ ഉള്ളപ്പോള്‍, മര്യാദരാമണ്ണ(മര്യാദരാമന്‍) ആ(ന്ധയില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നുമാത്രമേ അറിയൂ. ഇതിനു സമാനമായ നീതികഥകള്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലും പ്രചാരത്തിലുണ്ട്. തെലുങ്കില്‍ 'മര്യാദ' എന്ന് പറഞ്ഞാല്‍ നീതി എന്നര്‍ത്ഥം. മര്യാദരാമന്‍ (Maryada Ramanna)ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ബുദ്ധിയും കൗശലവും നിറഞ്ഞ ര...

മര്യാദരാമന്‍കഥകള്‍ -1

This Malayalam eBook-15-Maryada-Raman-kathakal-1 is a collection of court judge stories having some idea of fun,logic, humour, justice. Author- Binoy Thomas, format-PDF, size-100 KB, pages-8, 'മര്യാദ-രാമന്‍-കഥകള്‍-1' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ നീതികഥകളില്‍ നര്‍മം, ബുദ്ധി, യുക്തി, ന്യായം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. സ്വാഗതം, ഓണ്‍ലൈന്‍ വായനയിലേക്ക്...  To download, eBook pdf file, click below- https://drive.google.com/file/d/0Bx95kjma05ciWXdpRU9jNGp6bFE/view?usp=sharing