(1240) കെട്ടിക്കിടന്ന അറിവ്!
ഒരു കാലത്ത്, ഗുരുവായ സേനകൻ്റെ ആശ്രമം സിൽബാരിപുരം ദേശത്തിലെ പ്രധാന ആശ്രമമായിരുന്നു. അവിടെ നിന്നും മിടുക്കരായ അനേകം ശിഷ്യന്മാർ പ്രശസ്‌തിയോടെ ലോകമെങ്ങും ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ, പത്ത് ശിഷ്യന്മാർ ആശ്രമത്തിൽ പഠിച്ചു വരുന്ന സമയത്ത് ഒരു ശിഷ്യൻ ഗുരുവിനോട് സങ്കടമുണർത്തിച്ചു: "ഗുരുവേ, ഞങ്ങളിൽ ഏറ്റവും അറിവുള്ള ശങ്കുവിനോട് എന്ത് സംശയം ചോദിച്ചാലും ഒന്നും പറഞ്ഞു തരില്ല. മാത്രമല്ല, ഞങ്ങളെ പരിഹസിക്കുകയും ചെയ്യും" അതിനു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞ് ഗുരു അവനെ ആശ്വസിപ്പിച്ചു. പിന്നീട്, ഗുരു, ശങ്കുവിനെ വിളിപ്പിച്ചു: "നീ എൻ്റെ കൂടെ വരിക" ഗുരു ശങ്കുവിനെയും കൂട്ടി ആശ്രമത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിനു സമീപമെത്തി. അദ്ദേഹം അവനോടു പറഞ്ഞു: "ഈ വെള്ളം ഒരു കവിൾ കുടിച്ചു നോക്കൂ" അവൻ വെള്ളം കുടിച്ചു: "ഹായ്! എന്തൊരു രുചിയുള്ള ഉറവയാണിത് " അതിനു ശേഷം, ഗുരുവും ശിഷ്യനും കൂടി കുറെ അകലെയുള്ള കടൽത്തീരത്തെത്തി. ഗുരു പറഞ്ഞു: "നീ ഒരു കവിൾ വെള്ളം കുടിക്കുക" "ഗുരുവേ, ഉപ്പുരസം കാരണം ഇതു കുടിക്കാൻ പറ്റില്ലാ" എങ്കിലും ഗുരുവിനെ അനുസരിച്ച് വായി...