Posts

Showing posts from January, 2024

(870) മലർപ്പൊടിക്കാരന്റെ സ്വപ്നം

  ഇത്തവണ, മികച്ച മലയാളം ശൈലീകഥകൾക്ക് ഉദാഹരണമായി ഒരു കഥയാവട്ടെ. മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന ശൈലി നിത്യ സംസാരത്തിൽ കൊണ്ടുവരുന്ന ഒന്നാണ്. തുളു ബ്രാഹ്മണരുടെ ഇടയിലാണ് ആദ്യമായി പ്രചരിച്ചത് എന്നു കരുതപ്പെടുന്നു. തുളു ദേശം എന്നറിയപ്പെടുന്നത് കർണ്ണാടകത്തിലെ ഉഡുപ്പിയാണ്. ആ ദേശത്ത്, ജീവിച്ചിരുന്ന ഒരു ബ്രാഹ്മണൻ ശ്രാദ്ധത്തിനു പോയപ്പോൾ ഒരു വലിയ കലം നിറയെ മലർപ്പൊടി കിട്ടി. അയാൾ അതുമായി തലയിൽ ചുമന്നുകൊണ്ട് വരികയായിരുന്നു. ചന്തയിൽ കൊണ്ടുപോയി മലർപ്പൊടി വിൽക്കാനായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷേ, ചന്തയിലേക്കുള്ള ചെറിയ വഴിയിലൂടെ നടക്കുമ്പോൾ നടക്കാനുള്ള എളുപ്പത്തിനും മൃഗശല്യങ്ങൾ ഒഴിവാക്കാനും വേണ്ടി നല്ലൊരു വടി നിലത്തു കിടന്നത് അയാൾ കയ്യിൽ കരുതുകയും ചെയ്തു. പൊതുവേ, ദാരിദ്ര്യമായിരുന്ന അയാളുടെ ജീവിതത്തിൽ അനേകം സ്വപ്നങ്ങളുണ്ടായിരുന്നു. അങ്ങനെ, നടക്കുന്ന വേളയിൽ അയാൾ ദിവാസ്വപ്നത്തിലേക്കു കയറി പിറുപിറുത്തു- "ഞാൻ ഈ മലർപ്പൊടി ചന്തയിൽ കൊണ്ടുപോയി നല്ല വിലയ്ക്കു വിൽക്കും. എന്നിട്ട്, ഒരു ആടിനെ വാങ്ങും. അതിനെ വളർത്തി വലുതാക്കിയ ശേഷം ചന്തയിൽ വിറ്റ് ഒരു കറവയുള്ള പശുവിനെ വാങ്ങും. അതിന്റെ പാലും ചാണകവും വിറ്റ് കാശു സമ

(869) ആടിനെ പട്ടിയാക്കിയ കഥ

  നമ്മുടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നാടോടിക്കഥകൾ ലോകമെങ്ങും പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്. അതിൽ, ശ്രദ്ധേയമായ ഒരു പ്രയോഗമാണ് - "ആടിനെ പട്ടിയാക്കുക" എന്നുള്ള വാചകം. പലരും അറിഞ്ഞും അറിയാതെയും സംസാരത്തിൽ ഇടകലർത്തി പറയുമെങ്കിലും ഇതിന്റെ ഉറവിടം നമ്മുടെ കേരളമാണ്! അതായത്, നമ്മുടെ സ്വന്തം നാടോടിക്കഥ! എന്നാൽ, ഈ കഥ നമ്മുടെ നാട്ടിൽ നിന്നും ലോകമെങ്ങും പറന്നു പോയി പലതരം പരിണാമങ്ങൾ വന്ന സാമ്യമുള്ള കഥകൾ പിന്നീടു വരികയും ചെയ്തു. ആ കഥയിലേക്ക്... പണ്ടുപണ്ട്, ഒരു സാധുവായ ബ്രാഹ്മണന്റെ കുടുംബം. അയാളുടെ കുട്ടി ആട്ടിൻപാല് വേണമെന്നു വാശി പിടിച്ചു കരഞ്ഞു. അയൽപക്കത്തു നിന്നും മേടിച്ചു കൊടുത്തു കൊണ്ടിരുന്നു. ഒരു ദിവസം, അവർക്കു തോന്നി - ഒരാടിനെ ചന്തയിൽ നിന്നും വാങ്ങി വളർത്തി വലുതാക്കിയാൽ അതിനെ എന്നും കറന്ന് ശുദ്ധമായ പാൽ കുട്ടിക്കു കൊടുക്കാമെന്ന്. അങ്ങനെ, ബ്രാഹ്മണൻ ചന്തയിൽ നിന്നും ലക്ഷണമൊത്ത നല്ലൊരു ആടിനെ വാങ്ങി തോളിൽ വച്ചു വീട്ടിലേക്കു നടന്നു വരികയായിരുന്നു. അതേസമയം, നാലു കള്ളന്മാർ ഇതു കാണാൻ ഇടയായി. അവരുടെ കുബുദ്ധി ഉണർന്നു പ്രവർത്തിച്ചു. നാലു പേരും വേഗം പോയി ബ്രാഹ്മണൻ നടന്നു വരുന്ന വഴിയിൽ നാ

(868) വാച്ച് കിട്ടിയതെങ്ങനെ?

  ഒരു കർഷകന് വലിയൊരു നെൽപാടം ഉണ്ടായിരുന്നു. ഒരിക്കൽ, അയാളുടെ കൊയ്ത്ത് കഴിഞ്ഞ് കച്ചിയെല്ലാം വലിയൊരു മുറിയിൽ കൂട്ടിയിട്ടു. അയാളുടെ കന്നുകാലികൾക്ക് അതായിരുന്നു തീറ്റിയായി കൊടുത്തിരുന്നത്. ഒരു ദിവസം, അയാൾ കച്ചിയെടുക്കുന്ന സമയത്ത് തന്റെ പഴയ വാച്ച് ഊരി ആ മുറിയിൽ വീണു. അയാൾ കുറെ സമയത്തിനു ശേഷം വാച്ച് കണ്ടുപിടിക്കാൻ ഒരുപാടു തപ്പിയെങ്കിലും നിരാശനായി. അന്നേരം, അയലത്തുള്ള കുട്ടി അയാളോടു കാര്യം തിരക്കി. ആ കുട്ടി ബുദ്ധിമാനായിരുന്നു. അവൻ അയാളെ മുറിക്കു വെളിയിലാക്കി വാതിലടച്ചു.  അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വാച്ച് തിരികെ കൊടുത്തു. ചോദ്യം:  എങ്ങനെയാണ് കുട്ടി വാച്ച് കണ്ടെത്തിയത്? ഉത്തരം: വാതിലടച്ച് അവൻ നിശബ്ദമായി കുറച്ചുനേരം അവിടെ നിന്നു. അപ്പോൾ വാച്ചിന്റെ നേർത്ത ടിക് ശബ്ദം കേൾക്കാൻ ചെവിയോർത്തു. ഒടുവിൽ, കൃത്യമായ സ്ഥലം കിട്ടി. Written by Binoy Thomas, Malayalam eBooks-868- I.Q Series - 50, PDF - https://drive.google.com/file/d/1L9UR_KjzRLVHD1W11xYmxai_0EMEK4RU/view?usp=drivesdk

(867) എങ്ങനെ രുചി പോയി?

  ഒരു രാജ കൊട്ടാരത്തിലെ ഉദ്യാനത്തിൽ അപൂർവ്വ ഇനത്തിൽ പെട്ട ഒരു മാവ് ഉണ്ടായിരുന്നു. അതിൽ ഉണ്ടാകുന്ന മാമ്പഴങ്ങൾക്ക് അതീവ രുചിയുണ്ടായിരുന്നു. രാജാവ്, തന്റെ കൊട്ടാരത്തിലെ അതിഥികൾക്ക് ഈ മാമ്പഴം പൂളി കൊടുക്കുമായിരുന്നു. പക്ഷേ, മാമ്പഴം മുഴുവനായും ഒരിക്കലും കൊടുക്കില്ല. കാരണം, മാങ്ങാണ്ടി കുഴിച്ചിട്ട് മറ്റൊരു സ്ഥലത്ത് ഇത്തരം മാമ്പഴം ഉണ്ടാകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഒരിക്കൽ, അയൽ രാജാവ് മാമ്പഴം ചോദിച്ചപ്പോൾ 10 മാമ്പഴം കൊടുത്തു വിട്ടു. പക്ഷേ, നേർത്ത സൂചി കൊണ്ട് മാങ്ങാണ്ടിയുടെ കുരുവിന്റെ അറ്റം അടർത്തിക്കളഞ്ഞു. അയൽ രാജാവ് മാങ്ങാണ്ടികൾ കുഴിച്ചിട്ടു. പക്ഷേ, മുളച്ചില്ല. കൊട്ടാരത്തിലെ ബുദ്ധിയുള്ള കർഷകൻ പറഞ്ഞു - വിത്ത് അടർത്തിയതാണു കാരണം. ഇതിനു പ്രതികാരമായി രാജാവ് കർഷകനെ കുറച്ചു തൈകളുമായി ആദ്യത്തെ രാജാവിന്റെ ഉദ്യാനത്തിലേക്കു വിട്ടു. സമ്മാനമായി തൈകൾ ഉദ്യാനത്തിൽ പലയിടത്തായി വച്ചു പിടിപ്പിച്ചിട്ട് അയാൾ പോയി. ചോദ്യം:  അടുത്ത വർഷം മാമ്പഴങ്ങൾക്ക് കയ്പായിരുന്നു. എന്തുകൊണ്ട്? ഉത്തരം -  ആര്യവേപ്പ് (Neem Plant) മാവിനു ചുറ്റും വളർന്നപ്പോൾ മാമ്പഴത്തിനു കയ്പ് വന്നു. Written by Binoy Thomas, Malayalam eBook

(866) കപട യോഗ!

  യോഗ എന്ന സവിശേഷ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ സ്വയം ചോദിക്കേണ്ടതും അറിയേണ്ടതുമായ ഒരു കാര്യമാണ്  യോഗയിലൂടെ നാം എവിടെ എത്തി നിൽക്കുന്നു എന്നുള്ളത്. 1. നാം യോഗ ഗുരുവാണോ? എങ്കിൽ ആഴത്തിലുള്ള യോഗ അറിവും ഗവേഷണവും ഉപരിപഠനവും ഒക്കെ വേണം. ആ വിഷയത്തിൽ പാണ്ഡിത്യമുണ്ടാവണം. ഇരുട്ടിനെ അകറ്റി പ്രകാശം വരുത്താനുള്ള "ഗുരു" എന്ന അർത്ഥം വരണം. 2. നാം യോഗാചാര്യനാണോ ? യോഗയെ ആചരിക്കുന്നവൻ. ഇവിടെ സത്യവും ധർമ്മവും നീതിയും ന്യായവും ആചരിക്കണം. പ്രശസ്തി, മദം പൊട്ടിയ മതം, അഹംഭാവം, താൻപോരിമ... ഇത്യാദി വന്നാൽ നടക്കില്ല. 3. യോഗാ അധ്യാപകർ യോഗയിലെ കുറച്ച് അറിവുകൾ പകർന്നു കൊടുക്കുന്നവർ, പഠിപ്പിക്കുന്നവർ. (ഈയുള്ളവൻ ഈ തരത്തിൽ ഉൾപ്പെടുന്നു). 4. യോഗ ഇൻസ്ട്രക്ടർ (യോഗ നിർദ്ദേശകൻ) ഏറ്റവും താഴെ തട്ടിലുള്ള  നിർദ്ദേശങ്ങൾ മാത്രം കൊടുക്കുന്നയാൾ. പ്രത്യേകിച്ചും ആസനങ്ങളുടെ പരിശീലനം മുഖ്യമായും. 5. യോഗ ഡെമൊൺസ്ട്രേറ്റർ - ഇവിടെ സാധാരണമായി ഏതെങ്കിലും അപകട കായിക പ്രകടനം പോലെയുള്ള യോഗാസനങ്ങൾ സ്റ്റേജിൽ നടത്തുന്നവർ. വിദ്യാഭ്യാസം കുറവുണ്ടെങ്കിൽ ഏറെ നന്ന്. കാരണം, അപകട സാധ്യത മനസ്സിലാവില്ലല്ലോ. 6. യോഗ ട്രെയിനർ - യോഗ പരിശീല

(865) തേരാളിയും കുതിരവണ്ടിയും

  ഒരിക്കൽ, ദേവന്മാരുടെ രാജാവായ ശക്രൻ, ബോധിസത്വന്റെ കീർത്തി ദേവലോകത്തും എത്തിയ നേരത്ത്, അയാളെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. ശക്രൻ ഭൂമിയിലെത്തി. അന്നേരം, ഒരു കുതിരവണ്ടിക്കാരൻ വണ്ടി പുഴയോരത്ത് നിർത്തി താഴെയിറങ്ങി. ആ സമയത്ത് ശക്രൻ മനുഷ്യ രൂപത്തിൽ അയാളുടെ അടുത്തെത്തി. ശക്രൻ ചോദിച്ചു - "ഞാൻ നിന്നെ സഹായിച്ച് നിന്റെ കൂടെ വന്നോട്ടെ?" വണ്ടിക്കാരൻ സന്തോഷത്തോടെ പറഞ്ഞു - "അതിനെന്താ, എനിക്ക് സന്തോഷമേയുള്ളൂ" അതു പറഞ്ഞിട്ട്, വണ്ടിക്കാരൻ ക്ഷീണം തീർക്കാനായി പുഴയിലിറങ്ങി കയ്യും കാലും മുഖവും കഴുകി. അന്നേരം, ശക്രൻ കുതിര വണ്ടിയിലേക്ക് ചാടിക്കയറി തേരാളിയായി മാറി. കുതിരവണ്ടിയുമായി പോയി. അതു കണ്ട്, വണ്ടിക്കാരൻ പിറകെ പാഞ്ഞു. ആ ബഹളം കേട്ട് നാട്ടുകാർ കുതിര വണ്ടി തടഞ്ഞു. അതിന്റെ ഉടമ ആരെന്നുള്ള തർക്കം മുറുകിയപ്പോൾ അവർ ബോധിസത്വന്റെ അടുക്കലേക്കു കൊണ്ടുപോയി. അദ്ദേഹം നോക്കിയപ്പോൾ ശക്രൻ കണ്ണു ചിമ്മുന്ന പ്രത്യേകത നോക്കിയപ്പോൾ അത് ദേവനാണെന്നു പിടികിട്ടി. പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല. ബോധിസത്വൻ പറഞ്ഞു - "ഈ കുതിര വണ്ടിയുടെ തേരാളിയായി ഞാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും ആ കുതിര വ

(864) കരിമുണ്ടനും പെണ്ണും!

  ബോധിസത്വനായി കഴിയുന്ന അവസാന ജന്മത്തിലെ കഥകളിൽ ഒന്നു വായിക്കൂ. ഒരു ദേശത്ത്, കറുത്ത് പൊക്കം കുറഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു. അവനെ കരിമുണ്ടൻ എന്ന് ആളുകൾ പരിഹാസത്തോടെ വിളിച്ചു. അയാൾ വീട്ടുവേലക്കാരനായി ജോലി ചെയ്യുന്ന സമയത്ത് വിവാഹവും കഴിഞ്ഞു. ഒരു ദിവസം, കരിമുണ്ടനും ഭാര്യയും കൂടി പുഴ കടന്ന് അയൽ ദേശത്തേക്കു പോകാനായി പുഴയോരത്ത് എത്തി. നല്ല വീതിയുള്ള പുഴയുടെ ആഴമറിയാതെ അവർ പേടിച്ചു നിൽക്കുന്ന സമയം. അന്നേരം, നല്ല ഉയരമുള്ള ഒരു വൃദ്ധൻ അവരുടെ അടുത്തേക്കു വന്നു. അയാൾ പറഞ്ഞു - "ഈ പുഴയ്ക്ക് നല്ല ആഴമുണ്ട്. മാത്രമല്ല, മുതലയും ഉണ്ട്. പക്ഷേ, എനിക്ക് ഇവിടെ നല്ല പരിചയമാകയാൽ രണ്ടുപേരെയും ഞാൻ അക്കരെ എത്തിക്കാം. ആദ്യം, എന്റെ തോളിലേക്ക് ഈ സ്ത്രീ കയറിക്കോളൂ" കരിമുണ്ടൻ അതിനു സമ്മതിച്ചു. വൃദ്ധൻ സ്ത്രീയുമായി വെള്ളത്തിലൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു സൂത്രം പ്രയോഗിച്ചു. അരയ്ക്കൊപ്പം വെള്ളം മാത്രം ഉണ്ടായിരുന്ന പുഴയിൽ അവൻ കരിമുണ്ടനെയും ഭാര്യയെയും തെറ്റിദ്ധരിപ്പിക്കാൻ വെള്ളത്തിലൂടെ കുനിഞ്ഞു നടന്നു. അന്നേരം, കഴുത്തറ്റം വെള്ളം പോലെ കാണുന്നവർക്കു തോന്നി. വൃദ്ധൻ അക്കരെ എത്തി തോളിൽ നിന്നും അവളെ ഇറക്കി. അതിന്റ

(863) അമ്മയും കുഞ്ഞും

 ബോധിസത്വൻ തന്റെ 545 -)മത്തെ ജന്മത്തിലൂടെ കടന്നു പോയപ്പോൾ കുട്ടിയായിരിക്കുന്ന സമയത്തു തന്നെ അപാരമായ കഴിവുകൾ കാട്ടിയിരുന്നു. രാജാവ് പല തവണ അവനെ കാണാൻ ആഗ്രഹിച്ചെങ്കിലും മന്ത്രിയായ സേനകൻ അതെല്ലാം തട്ടി മാറ്റിക്കൊണ്ടിരുന്നു. ഒരിക്കൽ, ആ ദേശത്ത്, കൂലിപ്പണിക്കു പോയിരുന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. അവർക്ക് ഒരു കൊച്ചു കുട്ടിയുമുണ്ട്. ഒരു ദിവസം, പണി ചെയ്തു കൊണ്ടിരുന്ന സമയത്ത് അങ്ങോട്ട് കള്ളിയായ സ്ത്രീ പതുങ്ങി വന്നു. അവൾ കുഞ്ഞിനെ എടുത്ത് ഓടി. എന്നാൽ, കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ പിറകേ ഓടി. കള്ളിയെ പിടിച്ചെങ്കിലും അവൾ ഇതു തന്റെ സ്വന്തം കുഞ്ഞെന്ന് തർക്കിച്ചു. നാട്ടുകാർ ചേർന്ന് ബോധിസത്വന്റെ അടുക്കൽ എത്തി. അദ്ദേഹം പറഞ്ഞു - "നിങ്ങളിൽ കുഞ്ഞിന്റെ അമ്മയ്ക്ക് കുട്ടിയെ കിട്ടണമെങ്കിൽ ഒരു മാർഗ്ഗമുണ്ട്. കുഞ്ഞിനെ നടുക്ക് നിർത്തി നിങ്ങൾ ഇടത്തും വലത്തും നിൽക്കുക. ഒരാൾ ഇടതു കയ്യിലും മറ്റെ ആൾ വലതിലും പിടിച്ച് നിങ്ങൾ കുഞ്ഞിനെ വലിക്കുക. യഥാർഥ അമ്മയ്ക്ക് കുഞ്ഞിനെ വലിച്ചെടുക്കാൻ പറ്റും" ഉടൻ അവർ വലിക്കാൻ തുടങ്ങി. വലിച്ചപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. അന്നേരം, യഥാർഥ അമ്മ പിടിവിട്ടു കൊണ്ട് പറഞ്ഞു - "എന്റ

(862) കാളയുടെ ഉടമ ആരാണ്?

  ഒരാൾ അവന്റെ കാളയെ പുല്ലുമേയാൻ വിട്ടിട്ട് മരത്തിന്റെ തണലിൽ ഉറങ്ങാൻ കിടന്നു. ആ സമയത്ത്, ഒരു കള്ളൻ ആ കാളയെ പിടിച്ചു വലിച്ചു കൊണ്ടുപോയി. എന്നാൽ, കാള അമറുന്ന ശബ്ദം കേട്ട് ഉടമ ചാടി എണീറ്റ് പിറകേ ഓടി. അയാൾ കള്ളനെ പിടികൂടി ബഹളമുണ്ടാക്കി. അനേകം ആളുകൾ അവിടെയെത്തി. അന്നേരം കള്ളൻ സ്വന്തം കാളയാണ് ഇതെന്നു പറഞ്ഞു. ഉടൻ, എല്ലാവരും കൂടി അവിടെയുള്ള ബുദ്ധിമാന്റെ വീട്ടിലെത്തി. അയാൾ രണ്ടു പേരോടും ചോദിച്ചു: "നിങ്ങളിൽ ആരാണ് കാളയ്ക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത്?" തുടർന്ന് യഥാർഥ കള്ളനെ പിടികൂടി. ചോദ്യം: എങ്ങനെയാണ് കള്ളനെ തിരിച്ചറിഞ്ഞത്? ഉത്തരം:  കള്ളന് കാളയെ കിട്ടാൻ വേണ്ടി ഏറ്റവും നല്ല ഗോതമ്പുകഞ്ഞിയും കടലയും കൊടുത്തെന്ന് കള്ളം പറഞ്ഞു. യഥാർഥ ഉടമ പറഞ്ഞത് പുല്ലു മാത്രം കഴിച്ചുവെന്ന്. മരുന്നു കൊടുത്ത് കാള ഛർദ്ദിച്ചപ്പോൾ പുറത്തുവന്നത് പുല്ലായിരുന്നു. Written by Binoy Thomas, Malayalam eBooks-862-I.Q Test series-35, pdf- https://drive.google.com/file/d/1WbZLTM6ke_rtQaoWn24T3ET3CNOPFQyO/view?usp=sharing

(861) പൊലീസ് പിടിച്ചതെങ്ങനെ?

  പൊലീസ് ഓഫീസർ വിക്രത്തിന് പുതിയ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റമായി. അയാൾ മുൻപ് ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലമായിരുന്നു ആ പട്ടണം. ആരെയും പരിചയവുമില്ല. അവിടെ ചൂതുകളിക്കും കുറ്റകൃത്യങ്ങൾക്കും കുപ്രസിദ്ധി നേടിയ തെരുവുകൾ അനേകമുണ്ട്. വിക്രം അവിടെ എത്തിച്ചേർന്നു. ആദ്യ ദിവസം തന്നെ രാത്രിയിൽ അദ്ദേഹം ജീപ്പുമായി നൈറ്റ് പട്രോളിങ്ങിനായി ഇറങ്ങി. അന്നേരം, ഒരു ചൂതുകളി സങ്കേതത്തിൽ നിന്നും നിലവിളി കേട്ടു - "അയ്യോ! എന്റെ ആരെങ്കിലും രക്ഷിക്കണേ... രാജൻ എന്നെ കൊല്ലാൻ വരുന്നേ..." പക്ഷേ, വിക്രം ആ കെട്ടിടം കണ്ടുപിടിച്ച് ആ മുറിയിൽ ചെന്നപ്പോൾ കുറെ സമയം പോയിരുന്നു. അദ്ദേഹം കണ്ടത് ഒരാൾ മരിച്ചു കിടക്കുന്നതാണ്. അവിടെ ആകെ പത്തു പേരുണ്ടായിരുന്നു. എങ്കിലും മുറിയിൽ കയറിയ ഉടൻ തന്നെ പ്രതിയായ രാജനെ വിക്രം അറസ്റ്റ് ചെയ്തു. ചോദ്യം : ആ പത്തുപേരിൽ രാജനെ പെട്ടെന്ന് തിരിച്ചറിഞ്ഞത് എങ്ങനെ? ഉത്തരം : മറ്റുള്ള ഒൻപതു പേരും സ്ത്രീകളായിരുന്നു. Written by Binoy Thomas. Malayalam eBooks-861 - I. Q - 34, PDF - https://drive.google.com/file/d/1Xg1ywZFY1cTxgK4xrtAhHtj2i4W0GPIA/view?usp=drivesdk

(860) കണ്ണിലെ വിദ്യ?

ഒരു രാജാവിന്റെ കൊട്ടാരത്തിൽ ബുദ്ധിമാനായ പണ്ഡിതൻ ഉണ്ടായിരുന്നു. ഒരിക്കൽ, അയൽ രാജ്യത്തു നിന്നും ഒരു മജീഷ്യൻ അവിടെ എത്തിച്ചേർന്നു.മജീഷ്യൻ അഹങ്കാരിയും പൊങ്ങച്ചക്കാരനും ആയിരുന്നു. അയാൾ കൊട്ടാരത്തിലെ ജനങ്ങൾക്കു മുന്നിൽ മൽസരം പ്രഖ്യാപിച്ചു. ആർക്കെങ്കിലും മജീഷ്യനെ തോൽപ്പിക്കാൻ പറ്റുമോ എന്നു വെല്ലുവിളിച്ചു. ഉടൻ, പണ്ഡിതൻ പറഞ്ഞു - "ഞാൻ കണ്ണടച്ച് ചെയ്യുന്നത് താങ്കൾക്ക് കണ്ണു തുറന്നു ചെയ്യാമോ?" വളരെ എളുപ്പമാണെന്ന് മജീഷ്യൻ വീമ്പിളക്കി. എന്നാൽ, പണ്ഡിതൻ കണ്ണടച്ച് ചെയ്തതു കണ്ടപ്പോൾ മജീഷ്യൻ പേടിച്ച് വഴിയിലൂടെ ഓടിപ്പോയി. ചോദ്യം: പണ്ഡിതൻ എന്തായിരുന്നു ചെയ്തത്? ഉത്തരം - പണ്ഡിതൻ കുറച്ചു മുളകുപൊടിയും വെള്ളവുമായി അവിടെ വന്നു. എന്നിട്ട്, വെള്ളത്തിൽ ചാലിച്ച മുളകുപൊടി കണ്ണടച്ച് കൺപോള മേൽ പുരട്ടി. പിന്നീട് കഴുകിക്കളഞ്ഞു. മജീഷ്യന് കണ്ണു തുറന്ന് അതു ചെയ്യാൻ പറ്റില്ല. Written by Binoy Thomas, Malayalam eBooks-860-I.Q test-33, pdf- https://drive.google.com/file/d/1XDt4sD8nQNBw7MD_1k02sbG2qZu2h0wD/view?usp=sharing

(859) ഏഷണി മാറിയത് എങ്ങനെ?

രാമു വലിയ ഏഷണിക്കാരനാണ്. എന്തിലും ഏതിലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ഒരു പ്രകൃതം. ഒരിക്കൽ, അയാൾ ചന്തയിലേക്കു പോകുന്ന സമയത്ത്, ക്ഷീണിച്ചപ്പോൾ ഒരു വലിയ മാവിന്റെ കീഴിൽ ഇരുന്നു. അയാൾ നോക്കിയപ്പോൾ അതിൽ നിറയെ ചെറിയ മാങ്ങകളായിരുന്നു. എന്നാൽ, ആ പറമ്പിൽ പടർന്നു നിന്നിരുന്ന വള്ളിയിൽ വലിയ മത്തങ്ങ കിടക്കുന്നതു കണ്ടു. അന്നേരം, രാമു ഉച്ചത്തിൽ പറഞ്ഞു - "വലിയ മാവിൽ ചെറിയ മാങ്ങ. ചെറിയ വള്ളിയിൽ വലിയ മത്തങ്ങ. ഇതു കണ്ടിട്ട് ഈ മാവിനു നാണമാകുന്നില്ലേ? ഉടൻ, മാവിൽ നിന്നും പഴുത്ത ചെറിയ മാങ്ങ അയാളുടെ തലയിൽ വന്നു പതിച്ചു. അന്നേരം, യാതൊന്നും പറയാതെ അയാൾ വീട്ടിലേക്ക് തിരികെ നടന്നു. പിന്നെ ഒരിക്കലും ആരെയും കുറ്റം പറഞ്ഞിട്ടില്ല. ചോദ്യം : എന്താണ് അയാളുടെ മനം മാറ്റത്തിന് കാരണം? ഉത്തരം: മാങ്ങാ തലയിൽ വീണപ്പോൾ അയാൾ ചിന്തിച്ചു- ആ മാങ്ങയുടെ വലിപ്പം മത്തങ്ങയുടെ അത്രയും ഉണ്ടായിരുന്നെങ്കിൽ താൻ മരിച്ചു പോകുമായിരുന്നു! Written by Binoy Thomas, Malayalam eBooks-859-I.Q test-32, PDF- https://drive.google.com/file/d/1lUnRSTqos_m7Z7yzziHdk_pzygxkCagV/view?usp=sharing

(858) റിഡിലുകൾ!

  ചോദ്യം - 1. വേഗത്തിൽ ഒന്നാമൻ. പേരിൽ രണ്ടാമൻ . സ്ഥാനത്തിൽ മൂന്നാമൻ . എന്റെ പേര് നിങ്ങൾക്കു പറയാമോ ? ഉത്തരം - ക്ലോക്കിലെ സെക്കൻഡ് സൂചി ചോദ്യം -2- Rimo തീരെ പാവപ്പെട്ടവനാണ്. സ്വന്തമായി വീടില്ല. കയ്യിൽ കറൻസിയൊന്നും ഇല്ല. കുടുംബവും ഇതുവരെ ആയിട്ടില്ല. ഒരു ദിവസം വഴിയിലൂടെ നടന്നു പോകുമ്പോൾ 500 Rupees currency note വഴിയിൽ കിടക്കുന്നതു കണ്ടു. അതിന് അടുത്തായി ഒരു പൊതിയിൽ ഉണക്ക മീനും കിടപ്പുണ്ടായിരുന്നു. പക്ഷേ, അവൻ മീൻ മാത്രം എടുത്ത് മുന്നോട്ടു നടന്നു. എന്തുകൊണ്ടാണ് കറൻസി എടുക്കാതിരുന്നത് ? ഉത്തരം - Rimo ഒരു പൂച്ചയായിരുന്നു! ചോദ്യം -3 പകൽ മുഴുവൻ തമ്മിൽ അടിക്കുകയും രാത്രിയിൽ കെട്ടിപ്പിടിച്ച് ഉറങ്ങുകയും ചെയ്യുന്ന അയൽക്കാർ ആരാണ്? ഉത്തരം - കൺപീലി Written by Binoy Thomas, Malayalam eBooks-858- Riddles - 31, PDF - https://drive.google.com/file/d/1INDCXHku9Mij960O3nyQ29TWDS4-ow2X/view?usp=drivesdk

(857) എന്തിനാണ് വേർതിരിവ് ?

  ഒരു യുവാവ് ദൂരെ ദേശത്ത് പോയി ആഴത്തിലുള്ള അറിവ് സമ്പാദിച്ച് സ്വന്തം നാട്ടിൽ തിരികെ എത്തി. നീതിയും ന്യായവും വേദവും യുക്തിയും എല്ലാം അയാൾക്ക് അറിയാമായിരുന്നു. അതിനാൽ കൊട്ടാരത്തിൽ പണ്ഠിതനായി ജോലി കിട്ടി. എന്നും രാവിലെ കൊട്ടാരത്തിലേക്ക് പോകുന്ന വഴിയോരത്ത് ഒരു ജന്മിയുടെ കുളം സ്ഥിതി ചെയ്യുന്നുണ്ട്. പണ്ഡിതൻ കുളത്തിന്റെ കരയിൽ പോയി കുറെ നേരം ഇരുന്ന് പൂക്കളുടെ മണം ആസ്വദിക്കും. ഒരു ദിവസം, ഇങ്ങനെ ഇരിക്കുമ്പോൾ അപരിഷ്കൃതനായ മനുഷ്യൻ അങ്ങോട്ട് ഓടി വന്ന് കുളത്തിൽ ചാടി. അയാൾ വെള്ളത്തിൽ വിടർന്നു നിന്ന താമരയുടെ തണ്ട് വലിച്ചെടുത്ത് ചേറിൽ പൂണ്ടിരുന്ന കിഴങ്ങ് മാത്രം എടുത്ത് പോയി. പൂക്കൾ ഭൂരിഭാഗവും നശിച്ചെങ്കിലും പണ്ഡിതൻ ഒന്നും മിണ്ടിയില്ല. അന്നേരം, കുളക്കരയിൽ നിന്നിരുന്ന മരത്തിൽ നിന്ന് വനദേവതയുടെ അശരീരി മുഴങ്ങി. " ഹേയ്, താങ്കൾ പൂക്കളുടെ മണം മോഷ്ടിക്കുന്നത് ശരിയല്ല ! " അന്നേരം, അയാൾ വനദേവതയോടു ചോദിച്ചു -"ഞാൻ മണം മോഷ്ടിച്ചത് തെറ്റു തന്നെ. പക്ഷേ, പൂക്കൾ നശിപ്പിച്ച് കിഴങ്ങുമായി പോയ അയാളോട് എന്തുകൊണ്ടാണ് ദേവത ഒന്നും മിണ്ടാതിരുന്നത്?" ഈ ചോദ്യത്തിന് നിങ്ങൾക്കു നൽകാൻ പറ്റുന്ന ഉത്തരം എന്താണ്? ഇനി

(856) അവകാശി ആരാണ്?

  ഒരു ആശ്രമത്തിന് ധാരാളം സമ്പത്തുണ്ടായിരുന്നു.  ഗുരുവും 10 ശിഷ്യന്മാരും അവിടെ താമസിച്ചിരുന്നു. ഗുരുവിന് പ്രായമേറിയതിനാൽ ഏറ്റവും മികച്ച ശിഷ്യന് ആശ്രമം കൊടുക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി ഒരു ബുദ്ധി പരീക്ഷ നടത്താൻ ഒരുങ്ങി. 10 ശിഷ്യന്മാർക്കും ഒരു മരത്തിന്റെ വിത്ത് കൊടുത്തിട്ടു പറഞ്ഞു - "കൃത്യം ഒരു വർഷം കഴിയുമ്പോൾ ആരുടെ തൈമരമാണ് കൂടുതൽ വളർന്നത് എന്ന് ഞാൻ നോക്കും. ആ ശിഷ്യന് ഈ ആശ്രമം കൊടുക്കും " പത്തുപേരും അങ്ങനെ ചെയ്തു. ഒരു വർഷം കഴിഞ്ഞു. ഗുരു ആദ്യത്തെ ഒൻപതു പേരുടേയും തൈമരം പല വലിപ്പത്തിൽ വളർന്നതായി കണ്ടു. ചോദ്യം : പത്താമന്റെ കുരു ഒട്ടും കിളിർത്തില്ല. ഗുരു സന്തോഷത്തോടെ പത്താമന് ആശ്രമം കൊടുത്തു. എന്തുകൊണ്ട്? ഉത്തരം - എല്ലാ കുരുവും കിളിർക്കാത്ത രീതിയിൽ വേവിച്ചിട്ടാണ് ഗുരു കൊടുത്തത്.  ആദ്യത്തെ ഒൻപതു പേരും വേറെ കുരുവിട്ട് തൈമരമാക്കി. പത്താമൻ സത്യസന്ധനായിരുന്നു. Written by Binoy Thomas. Malayalam eBooks-856 - I.Q - 29, PDF - https://drive.google.com/file/d/1EuSW7f9ErAmTvoZgGO4erIda0d7B2qgx/view?usp=drivesdk

(855) ന്യായം എന്ത്?

  ഒരിക്കൽ, 5 കച്ചവടക്കാർ യാത്രാമധ്യേ അന്തിയുറങ്ങാൻ ഒരു വൃദ്ധയുടെ സത്രത്തിൽ ചെന്നു.  കച്ചവടക്കാർ ഒരു ചെമ്പുകുടം വൃദ്ധയെ ഏൽപ്പിച്ചിട്ടു പറഞ്ഞു -  "ഞങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യം മുഴുവനും ഇതിലുണ്ട്. അതുകൊണ്ട് ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചു ചോദിച്ചാൽ മാത്രമേ അമ്മച്ചി ഈ കുടം തിരികെ തരാവൂ" കാരണം, അവർക്ക് പരസ്പരം വിശ്വാസമില്ലായിരുന്നു. അടുത്ത പകൽ, അവർ അഞ്ചു പേരും മുറ്റത്ത് ഇരിക്കുന്ന സമയത്ത് മോരുവെള്ളവുമായി ഒരാൾ ആ വഴി പോയി. അവർക്കു ദാഹിച്ചപ്പോൾ അയാളെ വിളിച്ചു. മോര് വാങ്ങാനായി അമ്മച്ചിയോട് ഒരു കുടം വാങ്ങി വരാൻ അഞ്ചാമത്തെ കച്ചവടക്കാരനോട് മറ്റുള്ളവർ പറഞ്ഞു. പക്ഷേ, അഞ്ചാമൻ സൂത്രശാലി ആയിരുന്നു. അവൻ അമ്മച്ചിയോട് ചെമ്പു കുടമാണ് ചോദിച്ചത്! ഉടൻ, അമ്മച്ചിക്ക് വ്യവസ്ഥ ഓർമ്മ വന്നു. അമ്മച്ചി മുറ്റത്തുള്ള നാല് കച്ചവടക്കാരോട് വിളിച്ചു ചോദിച്ചു- "ഞാൻ കുടം ഇവന്റെ കയ്യിൽ കൊടുക്കട്ടെ ?" ഉടൻ, അവർ കൊടുക്കാൻ സമ്മതിക്കുകയും ചെയ്തു. അമ്മച്ചി കൊടുത്ത ചെമ്പു കുടവുമായി അഞ്ചാമൻ ആരും കാണാതെ സത്രത്തിന്റെ പിറകിലൂടെ ഓടി ! കുറെ കഴിഞ്ഞ് നാലു പേരും ചെമ്പുകുടം നഷ്ടപ്പെട്ടതിനാൽ അമ്മച്ചിയെ കൊട്ടാരത്തിലെ ന്യായാധിപ

(854) നിറത്തിന്റെ തർക്കം

  കുതിരയും കഴുതയും കൂട്ടുകാരായിരുന്നു. ഒരു ദിവസം, അവർ കാട്ടിലൂടെ നടക്കുമ്പോൾ ഒരു ഓറഞ്ച് നിലത്തു വീണു കിടപ്പുണ്ടായിരുന്നു. അതു കണ്ടിട്ട് കഴുത ആ പഴത്തിന്റെ നിറം നീലയാണെന്ന് പറഞ്ഞു. പക്ഷേ, കുതിര അതിനു ഓറഞ്ച് നിറമാണെന്ന് അവനോടു പറഞ്ഞു. പക്ഷേ, കുതിരയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൻ കഴുതയെ തിരുത്താൻ തുടങ്ങി. എങ്കിലും, കഴുത സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്നു. അങ്ങനെ രണ്ടു പേരും വഴക്കിട്ടപ്പോൾ മറ്റു മൃഗങ്ങൾ എല്ലാവരും ഓടി വന്നു. ഈ തർക്കത്തിന് പരിഹാരം കാണാനായി സിംഹത്തിന്റെ ഗുഹയുടെ താഴെ അവരെല്ലാം ഒന്നിച്ചു കൂടി. കാര്യങ്ങൾ കേട്ടതിനു ശേഷം സിംഹം പറഞ്ഞു - "ഇതിനുള്ള ശിക്ഷയായി കുതിര ഈ ഗുഹയുടെ മുകളിൽ കയറി ഈ ദിവസം മുഴുവൻ പട്ടിണി കിടക്കട്ടെ" അന്നേരം, മൃഗങ്ങൾ അമ്പരന്നു. എന്താണ് ഇങ്ങനെ ശിക്ഷ കുതിരയ്ക്ക് വന്നത്?  ചോദ്യം: അതിന് സിംഹം പറഞ്ഞ മറുപടി എന്തായിരുന്നു ? ഉത്തരം - കഴുത കാട്ടിലെ ബുദ്ധിയില്ലാത്ത മൃഗമാണെന്ന് എല്ലാവർക്കും അറിയാം. അത് മനസ്സിലാക്കാതെ കുതിര തർക്കിച്ചതു മൂലം ഈ കാട്ടിൽ മൃഗങ്ങളുടെ കലാപം വരെ ഉണ്ടാകാം. Written by Binoy Thomas. Malayalam eBooks-854 - I. Q - 27, PDF - https://drive.google.c

(853) സ്വർണ്ണക്കട്ടി എത്ര?

 സൗത്ത് ആഫ്രിക്കയിലെ സ്വർണ്ണഖനിയിൽ നിന്നും ഫ്രാൻസിലേക്ക് ഒരു ചരക്കു വിമാനം പോകുകയായിരുന്നു. അതൊരു പഴയ വിമാനമായിരുന്നു. അതിൽ ഉണ്ടായിരുന്നത് 100 Gold bar ആയിരുന്നു. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ വിമാനത്തിന്റെ വലിയ വാതിൽ തകരാറു മൂലം തുറന്നു പോയി. പൈലറ്റിനു മുന്നിലെ വാതിലിന്റെ ബട്ടൺ പ്രവർത്തിക്കുന്നില്ല. ആദ്യ മിനിറ്റിൽ 1 Gold bar കാറ്റു കാരണം താഴെ കടലിൽ വീണു.  ചോദ്യം: എങ്കിൽ 30 മിനിറ്റ് കഴിയുമ്പോൾ വിമാനത്തിൽ എത്ര Gold Bar ഉണ്ടായിരിക്കും? ഉത്തരം: പൂജ്യം ! കാരണം, ശക്തമായ കാറ്റ് വിമാനത്തിൽ കയറി അത് കടലിൽ തകർന്നു വീണു! Written by Binoy Thomas, Malayalam eBooks-853-I. Q. Test - 26, PDF - https://drive.google.com/file/d/1R0AsRpMXkWeECzTAG-7wyLEoYY0KA5WE/view?usp=drivesdk

(852) നഷ്ടം എത്ര?

  ടൗണിലെ ഒന്നാമത്തെ കട, ടോം നടത്തുന്നു. രണ്ടാമത്തെ കട, ജാക്ക് നടത്തുന്നു. ഒരു stranger ഒന്നാമത്തെ കടയിലെത്തി 20 രൂപ വിലയുള്ള വാട്ടർ ബോട്ടിൽ വാങ്ങി. അയാൾ 100 രൂപ ടോമിനു കൊടുത്തു. പക്ഷേ, ബാക്കി 80 രൂപ കൊടുക്കാൻ ടോമിന് ഇല്ലായിരുന്നു. ടോം ജാക്കിന്റെ കടയിലെത്തി 100 രൂപ കൊടുത്തിട്ട് ചില്ലറ വാങ്ങി. പിന്നീട്, വാട്ടർ ബോട്ടിലും 80 രൂപയും അപരിചിതനു കൊടുത്തു വിട്ടു. പക്ഷേ, വൈകുന്നേരം ആയപ്പോൾ ജാക്ക് ടോമിന്റെ അടുത്തു വന്ന് ദേഷ്യപ്പെട്ടു. ടോം രാവിലെ കൊടുത്ത 100 രൂപ തിരികെ നൽകിയിട്ട് അത് fake currency ആയിരുന്നു എന്നു പറഞ്ഞു.  ഉടനെ, ടോം അതു വാങ്ങി നല്ല 100 രൂപ കൊടുത്തു. ചോദ്യം: ടോമിന് ആകെ ഉണ്ടായ നഷ്ടം എത്ര? ഉത്തരം - 100 രൂപ. ടോം fake currency ജാക്കിനു കൊടുത്ത് യഥാർഥ 100 രൂപയുടെ ചില്ലറ ആദ്യം വാങ്ങി. വൈകുന്നേരം യഥാർഥ 100 രൂപ ജാക്കിനു പരിഹാരമായി കൊടുത്ത് ആ ക്രയവിക്രയം ന്യൂട്രൽ ആയി. വാട്ടർ ബോട്ടിലും 80 രൂപയും അപരിചിതനു കൊടുത്തു. മൊത്തം 100 നഷ്ടം. Written by Binoy Thomas, Malayalam eBooks- 852 - IQ test- 25. PDF - https://drive.google.com/file/d/1CaYeEC7h8FVtXRcbo197GHC8UT-9R4g_/view?usp=drivesdk

(851) നിറച്ചത് എങ്ങനെ?

ഒരു ആശ്രമത്തിലെ സന്യാസിക്ക് 5 ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരിക്കൽ, അവരിൽ ആർക്കാണ് കൂടുതൽ പ്രായോഗിക ബുദ്ധി ഉള്ളതെന്ന് കണ്ടെത്താൻ സന്യാസി തീരുമാനിച്ചു. അദ്ദേഹം അവരോടു പറഞ്ഞു- "നമ്മുടെ ചെറിയ പൂജാമുറിയിൽ കയറി ഓരോ ആളും വാതിൽ അടയ്ക്കണം. എന്നിട്ട്, ഏറ്റവും എളുപ്പമായ മാർഗ്ഗത്തിലൂടെ ആ മുറി നിറയ്ക്കുന്നവൻ മുഖ്യ ശിഷ്യനായി മാറും" അവർ പലതരം സംഗതികൾ കൊണ്ട് മുറി നിറച്ചു. സന്യാസി അഞ്ചാമത്തെ ശിഷ്യനെ മുഖ്യ ശിഷ്യനായി തെരഞ്ഞെടുത്തു. ചോദ്യം: അഞ്ചാമൻ എന്താണ് മുറിയിൽ നിറച്ചത്? ഉത്തരം - പ്രകാശം. അതായത്, പൂജാമുറിയിലെ വിളക്ക് കത്തിച്ചപ്പോൾ മുറി മുഴുവൻ പെട്ടെന്ന് അത് നിറഞ്ഞു. Written by Binoy Thomas, Malayalam eBooks- 851- I. Q - 24. PDF - https://drive.google.com/file/d/1beEhGcsVwwIbUoFcQWIqs3mCAPKWC4fv/view?usp=drivesdk

(850) എങ്ങനെയാണ് തോറ്റത്?

  ഒരു രാജാവിന്റെ കൊട്ടാരത്തിൽ ബുദ്ധിമാനായ പണ്ഡിതൻ ഉണ്ടായിരുന്നു. ഒരിക്കൽ, അയൽ രാജ്യത്തു നിന്നും ഒരു മജീഷ്യൻ അവിടെ എത്തിച്ചേർന്നു. മജീഷ്യൻ അഹങ്കാരിയും പൊങ്ങച്ചക്കാരനും ആയിരുന്നു. അയാൾ കൊട്ടാരത്തിലെ ജനങ്ങൾക്കു മുന്നിൽ മൽസരം പ്രഖ്യാപിച്ചു. ആർക്കെങ്കിലും മജീഷ്യനെ തോൽപ്പിക്കാൻ പറ്റുമോ എന്നു വെല്ലുവിളിച്ചു. ഉടൻ, പണ്ഡിതൻ പറഞ്ഞു - "ഞാൻ കണ്ണടച്ച് ചെയ്യുന്നത് താങ്കൾക്ക് കണ്ണു തുറന്നു ചെയ്യാമോ?" വളരെ എളുപ്പമാണെന്ന് മജീഷ്യൻ വീമ്പിളക്കി. എന്നാൽ, പണ്ഡിതൻ കണ്ണടച്ച് ചെയ്തതു കണ്ടപ്പോൾ മജീഷ്യൻ പേടിച്ച് വഴിയിലൂടെ ഓടിപ്പോയി. ചോദ്യം - പണ്ഡിതൻ എന്തായിരുന്നു ചെയ്തത്? ഉത്തരം - പണ്ഡിതൻ കുറച്ചു മുളകുപൊടിയും വെള്ളവുമായി അവിടെ വന്നു. എന്നിട്ട്, വെള്ളത്തിൽ ചാലിച്ച മുളകുപൊടി കണ്ണടച്ച് കൺപോള മേൽ പുരട്ടി. പിന്നീട് കഴുകിക്കളഞ്ഞു. മജീഷ്യന് കണ്ണു തുറന്ന് അതു ചെയ്യാൻ പറ്റില്ല. Written by Binoy Thomas. Malayalam eBooks-850- I. Q - 23, PDF - https://drive.google.com/file/d/1FC8tM5lvRICJiiqXGrRp0EEQya2HQfVI/view?usp=drivesdk

(849) എത്ര സമയം വേണം?

  ഒരു ഗ്രാമത്തിലേക്ക് ദൂരെ ദേശത്തു നിന്നും ഒരു പ്രധാന വഴി വരുന്നുണ്ട്. വലിയ ആൽമരച്ചുവട്ടിൽ എത്തുമ്പോൾ ആ വഴി രണ്ടായി തിരിയുന്നു.  വലതു വശത്തുകൂടി പോകുന്ന വഴി ചന്തയിലേക്കുള്ളതാണ്. ഇടതു വശത്തുകൂടിയുള്ള വഴി കോസല രാജ്യത്തേക്കുള്ളതാണ്. ഒരു ദിവസം, ദൂരെ ദിക്കിൽ നിന്നും നടന്ന് ഒരാൾ ആ കവലയിലെത്തി. ആ മരച്ചുവട്ടിൽ കണ്ണടച്ച് ധ്യാനിച്ചിരുന്ന സന്യാസിയോട് അയാൾ ചോദിച്ചു - "കോസല രാജ്യത്തേക്കു ഞാൻ എത്താൻ എത്ര സമയമെടുക്കും?" സാധാരണയായി 4 മണിക്കൂർ നടപ്പു സമയം ഉണ്ട്. പക്ഷേ, സന്യാസി കണ്ണു തുറന്ന ശേഷം പറഞ്ഞു - "എനിക്കറിയില്ല" അയാൾ ഒന്നും മിണ്ടാതെ നേരേ പോകുന്ന വഴിയിലൂടെ മുന്നോട്ടു നടന്നു പോയി. കുറെ ദൂരം നടന്ന അയാളെ സന്യാസി കൈ കൊട്ടി വിളിച്ചു. അയാൾ തിരികെ വന്നപ്പോൾ സന്യാസി പറഞ്ഞു - " 3 മണിക്കൂർ " ചോദ്യം:  എന്തുകൊണ്ടാണ് സന്യാസി ആദ്യം സമയം പറയാതിരുന്നത്? ഉത്തരം: അയാൾ നടക്കുന്ന വേഗം കാലിൽ നോക്കി സന്യാസി പിന്നീടാണ് കണ്ടത്. Written by Binoy Thomas, Malayalam eBooks - 849 - IQ Test - 22, PDF - https://drive.google.com/file/d/1XcBiZzcng68wdYW_iWiRabvtUI9XIZxx/view?usp=drivesdk

(848) വടിയുടെ നീളം?

  ഒരു രാജകൊട്ടാരത്തിലെ മന്ത്രിയുടെ മുറി. 10 ഭൃത്യന്മാർ എല്ലാ ദിവസവും പല കാര്യങ്ങൾക്കായി ആ മുറിയിൽ വരാറുണ്ട്. ഒരു ദിവസം, മന്ത്രിയുടെ സ്വർണ്ണ മാല മോഷണം പോയി. ഉടൻ, രാജാവ് പത്ത് ഭൃത്യന്മാരെയും വിളിച്ചു വരുത്തി. യഥാർഥ കള്ളനെ എങ്ങനെ കണ്ടുപിടിക്കും എന്നോർത്ത് അദ്ദേഹം കുഴങ്ങി. അന്നേരം, ബുദ്ധിമാനായ കൊട്ടാര പണ്ഡിതൻ ഒരു വഴി കണ്ടെത്തി. അയാൾ ഒരേ വലിപ്പമുള്ള ചെറിയ 10 വടികൾ ഓരോ ഭൃത്യനും കൊടുത്തു.  പണ്ഡിതൻ പറഞ്ഞു - " ഇത് ഒരു അത്ഭുത വടിയാണ്. നിങ്ങൾ ഇന്നു രാത്രിയിൽ തലയണയുടെ അടിയിൽ വച്ച് ഉറങ്ങണം. നാളെ രാവിലെ ഇവിടെ നിർത്തി ഞാൻ വടിയുടെ നീളം പരിശോധിക്കും. അന്നേരം, കള്ളന്റെ വടി മാത്രം 1 ഇഞ്ച് നീളം കൂടിയത് കാണാൻ പറ്റും " ചോദ്യം -അടുത്ത ദിവസം രാവിലെ പത്തുപേരും വടികളുമായി എത്തി. യഥാർഥ കള്ളനെ പിടിക്കുകയും ചെയ്തു. എങ്ങനെ? ഉത്തരം - വടികൾ വെറും സാധാരണ വടികൾ ആയിരുന്നു. പക്ഷേ യഥാർഥ കള്ളൻ വടിയുടെ നീളം കൂടുമെന്നു വിചാരിച്ച് 1 ഇഞ്ച് മുറിച്ചു കളഞ്ഞു. Written by Binoy Thomas, Malayalam eBooks-848 - ബുദ്ധി പരീക്ഷ - 21, PDF - https://drive.google.com/file/d/1gqG1EbwL4M0bbI06cnYk5S4YvWGNLkd4/view?usp=drivesdk

(847) അക്കരെ പോകാൻ?

  ഗ്രാമത്തിലെ മനുഷ്യന് ഒരു കോഴിയും കുറുക്കനും ഒരു ചാക്ക് നെല്ലുമായി അടുത്ത ഗ്രാമത്തിലേക്കു പോകണം. ഒരു ചെറുവള്ളത്തിൽ പുഴ കടന്നു വേണം പോകാൻ. പക്ഷേ, ചെറിയ വള്ളത്തിൽ ഒരു പ്രാവശ്യം ഏതെങ്കിലും ഒന്നു മാത്രമേ കൊണ്ടുപോകാൻ പറ്റൂ - കോഴി അല്ലെങ്കിൽ നെല്ല് അല്ലെങ്കിൽ കുറുക്കൻ. എന്നാൽ, ഒരു പ്രശ്നമുണ്ട്. കോഴി നെല്ലു തിന്നാൻ പാടില്ല. കുറുക്കൻ കോഴിയെ തിന്നാൻ പാടില്ല. എങ്ങനെ അക്കരെ എത്തിക്കാൻ പറ്റും? ആദ്യം കോഴിയുമായി വള്ളത്തിൽ അക്കരെ പോകുന്നു. തിരികെ ഒറ്റയ്ക്ക് പോരുന്നു. രണ്ടാമത് നെല്ലു ചാക്കുമായി അക്കരെ പോകുന്നു. ചാക്ക് ഇറക്കി വച്ചിട്ട് കോഴിയുമായി തിരികെ പോരുന്നു. മൂന്നാമത്, കോഴിയെ ആദ്യ സ്ഥലത്ത് ഇറക്കുന്നു. കുറുക്കനുമായി അക്കരെ പോകുന്നു. കുറുക്കനെ ഇറക്കിയിട്ട് തിരികെ ഒറ്റയ്ക്ക് പോരുന്നു. നാലാമത് , കോഴിയുമായി അക്കരെ പോകുന്നു. ഇപ്പോൾ എല്ലാം അക്കരെയിലായി. Written by Binoy Thomas, Malayalam eBooks- 847- ബുദ്ധി പരീക്ഷ - 20, PDF - https://drive.google.com/file/d/1h1-i0JiMc7xVBJWHCJZIn0AFsi5H1zUC/view?usp=drivesdk

(846) തത്തകളുടെ പക്ഷം!

  ഒരു വലിയ വീട്ടിൽ രണ്ടു തത്തകളെ കൂട്ടിലിട്ട് യജമാനൻ വളർത്തിയിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. നീതിയും ന്യായവും സത്യവും ധർമ്മവും എല്ലാം അയാൾ പാലിച്ചിരുന്നു. ഈ തത്തകളെ കൂടിനു വെളിയിൽ ഇറക്കി ഏറ്റവും നല്ല ആഹാരം കൊടുത്ത് ഇണക്കി വളർത്തി സംസാരിക്കാനും പഠിപ്പിച്ചു. എന്നാൽ, അയാളുടെ ഭാര്യ ദുഷ്ടയായിരുന്നു. ഒരു ദിവസം, രാവിലെ അയാൾ പറഞ്ഞു - "ഞാൻ ഒരു യാത്ര പോകുകയാണ്. തിരികെ വരുമ്പോൾ ഈ വീട്ടിലെ എല്ലാ കാര്യങ്ങളും നിങ്ങൾ എന്നോടു പറയണം. മാത്രമല്ല, ഭാര്യയുടെ തെറ്റുകൾ തിരുത്തണം" അയാൾ പോയപ്പോൾ ഭാര്യ ധാന്യങ്ങൾ കച്ചവടക്കാർക്കു വിറ്റു. അന്നേരം, ചെറിയ തത്ത പറഞ്ഞു - "ചേട്ടാ, ഞാൻ ആ സ്ത്രീയെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ പോകുകയാണ് " പക്ഷേ, നാം ഒന്നും ചെയ്യേണ്ടതില്ല എന്ന് വലിയ തത്ത പറഞ്ഞു. എന്നാൽ, തെറ്റ് സ്ത്രീയോടു പറഞ്ഞപ്പോൾ അവൾ അതിനെ കൊന്നു. യജമാനൻ തിരികെ വന്നപ്പോൾ കൂടു തുറന്ന് വലിയ തത്തയെ വെളിയിലിറക്കി ചോദിച്ചു - " ചെറിയ തത്ത എവിടെ?" ആ പക്ഷി ഒന്നും മിണ്ടാതെ ദൂരെയ്ക്കു പറന്നു പോയി. ചോദ്യം -ഈ നാലു കഥാപാത്രങ്ങളിൽ നിങ്ങൾ ആരുടെ പക്ഷത്താണ് ? ഉത്തരം - സ്ത്രീ ദുഷ്ടയാണ്. അവളെ

(845) ഓറഞ്ചുകളുടെ എണ്ണം!

  ടോം ഒരു സ്കൂൾ വിദ്യാർഥിയാണ്. അവന് 5 വയസ്സാണ് പ്രായം. ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു ദിവസം കണക്കു ടീച്ചർ 3 ആപ്പിളും 3 ഓറഞ്ചുമായി ക്ലാസിൽ വന്നു. കുട്ടികളെ എണ്ണാൻ പഠിപ്പിക്കുകയായിരുന്നു ടീച്ചറിന്റെ ലക്ഷ്യം. മുന്നിലെ ചെയറിൽ ഇരുന്ന ടോമിന് 3 ഓറഞ്ച് ഓരോന്നായി കൊടുത്തു. അതിനു ശേഷം ടീച്ചർ ചോദിച്ചു - "ഇപ്പോൾ നിന്റെ കൈവശം എത്ര ഓറഞ്ച് ഉണ്ട്?"  അവൻ ഉത്തരം പറഞ്ഞു - 4! ഉടൻ, ടീച്ചർ 3 ആപ്പിൾ ഓരോന്നായി കൊടുത്തിട്ട് അതേ ചോദ്യം ആവർത്തിച്ചു. അവൻ ഉത്തരമായി 3 എന്നു പറഞ്ഞപ്പോൾ ടീച്ചർക്ക് സന്തോഷമായി. അവൻ എണ്ണാൻ പഠിച്ചെന്നു കരുതി പിന്നെയും 3 ഓറഞ്ച് കൊടുത്തു. ടീച്ചർ ചോദിച്ചു - "ഇപ്പോൾ എത്ര ഓറഞ്ചുണ്ട് ?" അവൻ 4 എന്ന് ഉത്തരം പറഞ്ഞു. ടീച്ചർ അവനോടു ദേഷ്യപ്പെട്ടു. ചോദ്യം - 4 ഓറഞ്ച് എന്നു ടോം പറയാനുള്ള കാരണം എന്ത്? ഉത്തരം -  ടോം സത്യമാണ് പറഞ്ഞത്. അവന്റെ ബാഗിൽ ഒരു ഓറഞ്ച് ഉണ്ടായിരുന്നു. അതിനാൽ ആകെ 4! Written by Binoy Thomas, Malayalam eBooks-845-I.Q test-18, pdf- https://drive.google.com/file/d/1H6fESa47imxPdTC5kJVSjWB4_XYfqqXe/view?usp=drivesdk

(844) കടലമ്മയും സന്യാസിയും

  മനോഹരമായ കടൽത്തീരമായിരുന്നു അത്. അവിടെ, ഒരു സന്യാസി സൂര്യാസ്തമയം ആസ്വദിച്ച് മണലിൽ ഇരിപ്പുണ്ടായിരുന്നു. അയാൾക്കു മുന്നിലൂടെ 2 വലിയ ഞണ്ടുകൾ കളിച്ചു നടക്കുന്നുണ്ട്. തിരമാലകൾ ക്രമമായി വന്നു പോയി. പെട്ടെന്ന് , വലിയ തിരമാല അവിടെ ആഞ്ഞടിച്ചു. ആ രണ്ടു ഞണ്ടുകളെയും വെള്ളം വലിച്ചെടുത്ത് കടലിലേക്ക് എറിഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഞണ്ട് ദേഷ്യത്തോടെ മണ്ണിലേക്കു തിരികെയെത്തി. അവിടെ കണ്ട സന്യാസിയെ ഇറുക്കാൻ വന്നു. അന്നേരം അദ്ദേഹം കാര്യം ചോദിച്ചു. ഞണ്ട് പറഞ്ഞു - "ഈ കടലമ്മ ദുഷ്ടയാണ്. വലിയ തിരമാല വന്ന് എന്റെ കൂട്ടുകാരനെ ഇപ്പോൾ കാണാനില്ല" അപ്പോൾ, സന്യാസിയുടെ മറുപടി കേട്ട് ഞണ്ട് മാപ്പു പറഞ്ഞു. ചോദ്യം - എന്താണ് സന്യാസി പറഞ്ഞത്? ഉത്തരം താഴെ. ഉത്തരം കിട്ടാനുള്ള സമയം കൂടുതൽ വേണമെങ്കിൽ ഇവിടെ നിർത്തണം. ഉത്തരം - ഞണ്ടുകൾ കളിക്കുന്നതു കണ്ട് ഒരു മുക്കുവൻ അങ്ങോട്ടു വന്നപ്പോൾ കടലമ്മ വലിയ തിരമാല കൊണ്ട് അവരെ രക്ഷിച്ചു. Written by Binoy Thomas, Malayalam eBooks-844-I.Q test-17, pdf- https://drive.google.com/file/d/1HvgxAqciWFFdlMw7zW-wUdx-VpqEAWUp/view?usp=drivesdk

(843) കിണറ്റിലെ വെള്ളം

  ടോം കഠിനാധ്വാനിയായ ഒരു കൃഷിക്കാരനാണ്. അയാളുടെ കൃഷിസ്ഥലത്തേക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നു. അതിനാൽ, പറമ്പിലെ അനുയോജ്യമായ സ്ഥലത്ത് ഒരു കിണർ കുഴിക്കാൻ തീരുമാനിച്ചു. അയാൾ ഒറ്റയ്ക്ക് കിണർ കുഴിച്ചു തുടങ്ങി. കുറെ മാസങ്ങൾ കൊണ്ട് ആഴത്തിലുള്ള കിണർ ഉണ്ടാക്കി. ഒടുവിൽ വെള്ളം കണ്ടെത്തി. ആ കിണറിന് ഒരു പ്രത്യേകത ഉണ്ട്. ആദ്യത്തെ ദിവസം കണ്ടതിന്റെ ഇരട്ടി വെള്ളം രണ്ടാമത്തെ ദിവസം കാണും. അതായത്, ഓരോ ദിവസവും വെള്ളം ഇരട്ടിയാകും. അങ്ങനെ അൻപതാമത്തെ ദിവസം കിണർ നിറഞ്ഞു. ചോദ്യം - കിണർ പകുതി നിറയാൻ എത്ര ദിവസം എടുത്തു? താഴെയുള്ള ഉത്തരം നോക്കാതെ പറയാൻ കഴിയുമോ? ഉത്തരം : 49 ദിവസം. കാരണം, പകുതി നിറഞ്ഞ 49 ദിവസം കഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് വെള്ളം ഇരട്ടിയായി കിണർ നിറഞ്ഞു! Written by Binoy Thomas, Malayalam eBooks-843-I.Q Series-16, pdf-  https://docs.google.com/document/d/1cy1EnqpYEs5_EmmivBXHW5TGMTwPY5v4X35L3mMTHMg/edit?usp=sharing

(842) കാളയുടെ ഉടമ!

  യമജ്ജക ഗ്രാമത്തിൽ ബോധിസത്വൻ കുട്ടിയായി കഴിയുന്ന കാലം. അവിടെ സാധുവായ ഒരു കർഷകൻ ലക്ഷണമൊത്ത ഒരു കാളയുമായി പുല്ലു തീറ്റി നടന്ന സമയം. ക്ഷീണം കാരണം അയാൾ മരച്ചുവട്ടിൽ കിടന്നുറങ്ങി. ഈ സമയത്ത് ഒരു കള്ളൻ കൊഴുത്തു തടിച്ച കാളയെ നോക്കി പരുങ്ങി. പിന്നീട്, ചന്തയിൽ വിറ്റ് കാശു വാങ്ങാമെന്നു കരുതി കാളയെ അഴിച്ചു കൊണ്ടുപോയി. പക്ഷേ, യജമാനൻ അല്ലാത്തതിനാൽ കാള ഇടയ്ക്ക് അമറിക്കൊണ്ടിരുന്നു. അകലെ നിന്നും ശബ്ദം കേട്ട് കർഷകൻ ചാടി എണീറ്റ് പിറകേ ഓടി. കള്ളനെ പിടികൂടിയപ്പോൾ അവൻ പറഞ്ഞു -"ഇത് എന്റെ കാളയാണ്. നീയാണ് തട്ടിയെടുക്കാൻ വരുന്നത്" അവരുടെ തർക്കം മുറുകിയപ്പോൾ ബോധിസത്വന്റെ അടുക്കൽ ഇവരെ നാട്ടുകാർ എത്തിച്ചു. അവൻ കള്ളനോടു ചോദിച്ചു - "താങ്കൾ കാളയ്ക്ക് രാവിലെ എന്താണ് തീറ്റി കൊടുത്തത്?" പെട്ടെന്ന് കള്ളൻ പറഞ്ഞു - "കടലപ്പിണ്ണാക്കും ഗോതമ്പുകഞ്ഞിയും കൊടുത്തു" കർഷകൻ പറഞ്ഞു - "എനിക്ക് കാളയ്ക്ക് തിന്നാൻ കൊടുക്കാൻ ഒന്നും പറ്റിയില്ല. അതുകൊണ്ട് പുല്ലു മാത്രം പറമ്പിൽ നിന്നും തിന്നു" ഉടൻ, പച്ചില മരുന്നുകൾ അടങ്ങിയ വെള്ളം കാളയ്ക്ക് കുടിക്കാൻ കൊടുത്തു. കാള പെട്ടെന്ന് ഛർദ്ദിച്ചത് പുല്ലു മാത്രമായ

(841) സേനകനും ബോധിസത്വനും

  ബോധിസത്വൻ 546 ജന്മത്തിലാണ് ശ്രീബുദ്ധനായത്. എന്നാൽ, 545 ജന്മം എടുത്തത് സേനകൻ എന്ന കുബുദ്ധിയായ മന്ത്രി കൊട്ടാരത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു. അന്നേരം, യവമജ്ജക ഗ്രാമത്തിലെ കച്ചവടക്കാരനായിരുന്ന ശ്രീവർദ്ധനന്റെ മകനായി ബോധിസത്വൻ ജനിച്ചു. കുട്ടിക്കാലത്തു തന്നെ മിടുക്കനാണെന്ന് ഖ്യാതി ലോകമെങ്ങും പരന്നു. ഏഴാം വയസ്സിൽ കുട്ടികൾക്ക് കളിക്കാൻ ഒരു മണ്ഡപം പണിത് കൊട്ടാരത്തിലെ രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റി. രാജാവ് കുട്ടിയെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. പക്ഷേ, ബുദ്ധിമാനായ അവൻ കൊട്ടാരത്തിൽ വന്നാൽ രാജാവ് സ്ഥാനമാനങ്ങൾ കൊടുത്ത് തങ്ങളുടെ സ്ഥാനങ്ങൾ പോകുമെന്ന് മന്ത്രിമാർ ഭയപ്പെട്ടു. അതിനാൽ, പലതരം തടസ്സങ്ങൾ ഉണ്ടാക്കി രാജാവിനെ കാണിച്ചില്ല. പിന്നീട്, സേനകൻ മന്ത്രി പലതരം ബുദ്ധി പരീക്ഷണങ്ങൾ നടത്തി ബോധിസത്വൻ കഴിവില്ലാത്ത കുട്ടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം കുട്ടി പരാജയപ്പെടുത്തി. അന്നേരം നടന്ന ഒരു കഥ പറയാം. കുട്ടി കൊട്ടാരത്തിലേക്കു വരുന്ന വഴി കുറെ കുട്ടികൾ പരുന്തിനെ നോക്കി ബഹളമുണ്ടാക്കുന്നതു കണ്ടു. ഇറച്ചിക്കടയിൽ നിന്നും വലിയ കഷണം ഇറച്ചി റാഞ്ചിയത് തിരികെ പിടിക്കാനായിരുന്നു ആ ബഹളം. ഉടൻ, ക

(840) മാമ്പഴ മന്ത്രം!

  ഒരു ജന്മത്തിൽ ചണ്ഡാല വർഗ്ഗത്തിൽ ബോധിസത്വൻ പിറന്നു. അവരുടെ ഇടയിൽ വളർന്ന് വലുതായപ്പോൾ അദ്ദേഹത്തിന് വിശിഷ്ടമായ ഒരു മന്ത്രം വശമായി. ഏതു മാവിന്റെ സമീപം നിന്ന് ആ മന്ത്രം ജപിച്ചാലും ഉടൻ അതീവ രുചിയുള്ള മാമ്പഴങ്ങൾ മാവ് പൊഴിക്കും! അതിനായി എല്ലാ ദിവസവും അദ്ദേഹം കാട്ടിലേക്കു പോകും. ആരും കാണാതെ മാവിന്റെ ചുവട്ടിൽ നിന്ന് മന്ത്രം ജപിക്കുമ്പോൾ ഇല പൊഴിച്ച് തളിരില പുതിയതായി വരും. പൂക്കുലയും കണ്ണിമാങ്ങയും പിന്നെ വലിയ മാങ്ങകൾ പഴുത്തു നിലത്തുവീഴും. ഇതെല്ലാം ഏതാനും നിമിഷങ്ങൾ കൊണ്ട് സംഭവിക്കുകയും ചെയ്യും. ആ മാമ്പഴങ്ങൾ വിറ്റ് കുടുംബ ജീവിതം നന്നായി പോകുന്ന കാലം. പക്ഷേ, നാടെങ്ങും മാമ്പഴം ഇല്ലാത്ത സമയത്ത് കുട്ട നിറയെ മാമ്പഴവുമായി ചന്തയിൽ വരുന്നത് ഒരു ബ്രാഹ്മണ യുവാവ് ശ്രദ്ധിച്ചു - മാവിനുള്ള കാലാവസ്ഥ ഈ ദേശത്തെങ്ങും ഒരുപോലെയാണല്ലോ. പിന്നെ, ഇയാൾക്ക് മാമ്പഴം കിട്ടുന്നതിൽ എന്തോ അത്ഭുതമുണ്ട്. അതു മനസ്സിലാക്കാൻ രഹസ്യമായി യുവാവ് ചണ്ഡാലനെ പിന്തുടർന്നു. ആ രഹസ്യം യുവാവ് കണ്ടുപിടിച്ചു. പിന്നീട്, അദ്ദേഹത്തിന്റെ വീട്ടിലെത്തി ആ മന്ത്രം പഠിപ്പിച്ചു തരണമെന്ന് അപേക്ഷിച്ചു. എന്നാൽ ബോധിസത്വൻ പറഞ്ഞു - "നിനക്ക് അതു പഠിച്ചാൽ വിവേ

(839) വഴിയിലെ കുട്ടി

  മഗധയിലെ കച്ചവടക്കാരന്റെ മകളായിരുന്നു സുകേശി. അവൾ സുന്ദരിയും സുശീലയുമായിരുന്നു. അയൽദേശത്തെ വ്യാപാരിയുടെ മകനുമായി അവളുടെ വിവാഹം നടന്നു. പുതിയ വീട്ടിൽ, എല്ലാവരും വളരെ സ്നേഹത്തോടെ അവളോടു പെരുമാറിയിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടപ്പോൾ അമ്മായിയമ്മ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങി. പക്ഷേ, അവൾക്ക് കാരണം എന്താണെന്നു മനസ്സിലായില്ല. എന്നാൽ, ഒരു ദിവസം ബന്ധുവായ സ്ത്രീ വീട്ടിൽ വന്നപ്പോൾ അമ്മായിയമ്മയോടു ചോദിച്ചു - "എന്താ? സുകേശിക്ക് വിശേഷമൊന്നും ആയില്ലേ? വർഷം രണ്ടു കഴിഞ്ഞല്ലോ?" ഇത് കേട്ടപ്പോൾ സുകേശിക്ക് കാര്യം പിടികിട്ടി. ക്രമേണ, അമ്മായിയമ്മ തനിനിറം പുറത്തെടുത്തു - "ഈ വീട്ടിൽ ഒരു കുഞ്ഞിക്കാല് കാണാൻ പറ്റാത്തത് എന്തു ദുരിതമാണ്. ഈ സ്വത്തുക്കൾക്ക് അവകാശിയില്ലാതെ അന്യാധീനം വരുമോ?" അങ്ങനെ, വല്ലാതെ വിഷമിച്ചു നടന്നപ്പോൾ ആ വലിയ വീട്ടിലെ തോഴിയോട് ഈ വിഷമം പങ്കിട്ടു. അവൾ ഒരു കാര്യം രഹസ്യമായി പറഞ്ഞു - "ഗർഭിണിയാണെന്ന് ഈ വീട്ടിൽ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കണം" സുകേശി അങ്ങനെ ചെയ്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോകാനുള്ള സമയമായി. സുകേശിയും തോഴിയും ന

(838) വൃദ്ധന്റെ ഭാര്യ!

  വാരാണസി ഭരിച്ചിരുന്നത് ജനകൻ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി ബോധിസത്വനായിരുന്നു. മന്ത്രിക്ക് ദിവ്യ ജ്ഞാനം സിദ്ധിച്ചിരുന്നു. ആളുകൾ പലതരം സംശയങ്ങൾ ചോദിക്കാനായി ആഴ്ചയിൽ ഒരു ദിവസം കൃത്യമായി വരാറുണ്ട്. അവിടുത്തെ ഒരു ഗ്രാമത്തിൽ ഒരു സാധുവായ ബ്രാഹ്മണൻ ആയിരം പൊൻപണം മറ്റൊരുവന് കടം കൊടുത്തു. പക്ഷേ, വാങ്ങിയ ആൾക്ക് ഒട്ടുമേ തിരികെ കൊടുക്കാൻ പറ്റിയില്ല. അതിനു പകരമായി, തന്റെ മകളെ വൃദ്ധ ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുത്തു. എന്നാൽ, യുവതിക്ക് ആ ജീവിതം വളരെ മടുത്തു. അതിനാൽ, അയൽവാസിയായ ചെറുപ്പക്കാരനുമായി സൗഹൃദത്തിലായി. വൃദ്ധനെ ആ വീട്ടിൽ നിന്നും മാറ്റിനിർത്താനായി അവൾ പറഞ്ഞു: "നമ്മുടെ വീടും പറമ്പും നോക്കാനും പാചകമെല്ലാം ചെയ്യാനുമായി ഒരു അടിമയെ നമുക്കു വാങ്ങണം. അതിന് ആയിരം പൊൻപണം നമുക്കു വേണം. അതുകൊണ്ട്, അങ്ങ് ഭിക്ഷുവായി നാടെങ്ങും നടന്ന് അത് നേടണം" വൃദ്ധൻ യാത്രയായി. കുറെ മാസങ്ങൾ കൊണ്ട് പൊൻപണം നേടി തിരികെ പോരുമ്പോൾ ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങി. അയാളുടെ സഞ്ചിയിൽ ഭക്ഷണം ഉണ്ടായിരുന്നതിനാൽ ഒരു പാമ്പ് സഞ്ചിയിൽ വന്നു കുടുങ്ങി. അന്നേരം, അയാൾ മരത്തിൽ നിന്നും ഒരു അശരീരി കേട്ടു - "ഇന്ന് വഴിയിൽ

(837) എലി കൊണ്ടുവന്ന ഭാഗ്യം!

കാശിരാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അവിടെ സ്വർണ്ണ പണികൾ ചെയ്തിരുന്ന തട്ടാനായിരുന്നു ബോധിസത്വൻ. അയാൾക്ക് ഭാവി കാര്യങ്ങൾ പ്രവചിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഒരു ദിവസം, തട്ടാൻ നടന്നു പോയ വഴിയിൽ ഒരു എലി ചത്തു കിടക്കുന്നതു കണ്ടു. അന്നേരം അദ്ദേഹം പറഞ്ഞു - "ഈ എലിയെ ആരെങ്കിലും എടുത്താൽ അയാൾക്കു സമ്പത്തു മാത്രമല്ല, നല്ല ജീവിത പങ്കാളിയെയും കിട്ടും" ജോലിയൊന്നും ഇല്ലാതെ അലഞ്ഞു നടന്നിരുന്ന ഒരു യുവാവ് ഇതു കേട്ടു. അയാൾ പിറുപിറുത്തു -" അയാൾ നല്ല അറിവുള്ളവനാണ്. അതുകൊണ്ട് വെറും വാക്കു പറയാൻ വഴിയില്ലാ" ആ എലിയുമായി യുവാവ് നടന്നു പോയി. ഒരു വീട്ടുകാരൻ തന്റെ പൂച്ചക്ക് ആഹാരമായി എലിയെ വാങ്ങി ഏതാനും നാണയങ്ങൾ കൊടുത്തു. അതുകൊണ്ട് കുറച്ചു ശർക്കര വാങ്ങി. ചെറിയ കഷണം ശർക്കരയിട്ട് വഴിയാത്രക്കാർക്ക് വെള്ളം കൊടുത്തു. അവർ പകരമായി വിറക് കെട്ടുകൾ കൊടുത്തു. അത് ചന്തയിൽ വിറ്റ് കുറച്ചു കാശ് കിട്ടി. ആ കാശു കൊണ്ട് കച്ചവടം തുടങ്ങി. പിന്നീട്, മികച്ച കച്ചവടക്കാരനായി. ഒരിക്കൽ, സ്വർണാഭരണങ്ങൾ പണിയിക്കാനായി ഈ തട്ടാന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന് യുവാവിന്റെ അർപ്പണബോധത്തിൽ അഭിമാനം തോന്നി. മിടുക്കിയായ മ