(861) പൊലീസ് പിടിച്ചതെങ്ങനെ?

 പൊലീസ് ഓഫീസർ വിക്രത്തിന് പുതിയ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റമായി. അയാൾ മുൻപ് ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലമായിരുന്നു ആ പട്ടണം. ആരെയും പരിചയവുമില്ല.

അവിടെ ചൂതുകളിക്കും കുറ്റകൃത്യങ്ങൾക്കും കുപ്രസിദ്ധി നേടിയ തെരുവുകൾ അനേകമുണ്ട്.

വിക്രം അവിടെ എത്തിച്ചേർന്നു. ആദ്യ ദിവസം തന്നെ രാത്രിയിൽ അദ്ദേഹം ജീപ്പുമായി നൈറ്റ് പട്രോളിങ്ങിനായി ഇറങ്ങി.

അന്നേരം, ഒരു ചൂതുകളി സങ്കേതത്തിൽ നിന്നും നിലവിളി കേട്ടു - "അയ്യോ! എന്റെ ആരെങ്കിലും രക്ഷിക്കണേ... രാജൻ എന്നെ കൊല്ലാൻ വരുന്നേ..."

പക്ഷേ, വിക്രം ആ കെട്ടിടം കണ്ടുപിടിച്ച് ആ മുറിയിൽ ചെന്നപ്പോൾ കുറെ സമയം പോയിരുന്നു. അദ്ദേഹം കണ്ടത് ഒരാൾ മരിച്ചു കിടക്കുന്നതാണ്. അവിടെ ആകെ പത്തു പേരുണ്ടായിരുന്നു.

എങ്കിലും മുറിയിൽ കയറിയ ഉടൻ തന്നെ പ്രതിയായ രാജനെ വിക്രം അറസ്റ്റ് ചെയ്തു.

ചോദ്യം: ആ പത്തുപേരിൽ രാജനെ പെട്ടെന്ന് തിരിച്ചറിഞ്ഞത് എങ്ങനെ?

ഉത്തരം: മറ്റുള്ള ഒൻപതു പേരും സ്ത്രീകളായിരുന്നു.

Written by Binoy Thomas. Malayalam eBooks-861 - I. Q - 34, PDF -https://drive.google.com/file/d/1Xg1ywZFY1cTxgK4xrtAhHtj2i4W0GPIA/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam