Posts

Showing posts with the label ബുദ്ധിപരീക്ഷ-കുസൃതിചോദ്യം

(1205) ഭൃത്യൻ്റെ ബുദ്ധി!

  ഒരിക്കൽ സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. സ്വന്തം തെറ്റ് സമ്മതിക്കാത്ത പ്രകൃതമായിരുന്നു രാജാവിൻ്റേത്. വളരെ പ്രധാനപ്പെട്ട ആളുകൾ ആരെങ്കിലും തെറ്റുകൾ ചൂണ്ടിക്കാട്ടിയാലും അതൊക്കെ എങ്ങനെയെങ്കിലും മറികടക്കാൻ നോക്കുകയും ചെയ്യും. ഒരു ദിവസം, രാജാവ് രാജ്ഞിയുമായി സംസാരിച്ചിരുന്ന സമയത്ത് അവൾ പറഞ്ഞു -"അങ്ങേയ്ക്ക് വല്ലാത്ത വായ്നാറ്റമുണ്ട്. കൊട്ടാര വൈദ്യനെ കണ്ട് എന്തെങ്കിലും മരുന്നു വാങ്ങണം" ഉടൻ, മേശപ്പുറത്ത് ഇരിക്കുന്ന ഒരു വടിയെടുത്ത് ഭാര്യയെ തല്ലാൻ തോന്നിയെങ്കിലും രാജാവ് അടക്കം പാലിച്ചു. അയാൾ പറഞ്ഞു -"വായ്നാറ്റമുള്ളതായി  എനിക്കു തോന്നുന്നില്ല. ഒരു കാര്യം ചെയ്യാം. നമുക്ക് ഇവിടെ നിൽക്കുന്ന മൂന്ന് ഭൃത്യന്മാരോടു ചോദിക്കാം" രാജാവ് ഒന്നാമത്തെ ഭൃത്യനോടു ചോദിച്ചു - "ഞാൻ ഊതുമ്പോൾ നാറ്റം ഉണ്ടോയെന്ന് നീ പറയുക" രാജാവ് അവൻ്റെ അടുത്തുവന്ന് ഊതിയപ്പോൾ അവൻ പറഞ്ഞു -" രാജാവേ, നല്ലതുപോലെ ദുർഗന്ധമുണ്ട് " ഉടൻ, രാജാവിന് ദേഷ്യമായി. മേശപ്പുറത്ത് ഇരുന്ന വടിയെടുത്ത് അവനെ തല്ലിയോടിച്ചു. ഇതുകണ്ട്, മറ്റു രണ്ടു ഭൃത്യന്മാരും ഭയന്നു വിറച്ചു! രാജാവ് രണ്ടാമനെ വിളി...

(1131) നല്ല സ്ഥലം?

  ഒരു വലിയ തറവാട്. അവിടെ മുതലാളിയും കാര്യസ്ഥനും മകനും മാത്രമേ താമസിക്കുന്നുള്ളൂ. മകന് 16 വയസ്സ് ഉള്ളപ്പോൾ മുതലാളി രോഗം മൂലം കിടപ്പിലായി. അദ്ദേഹം തൻ്റെ പറമ്പും പുരയിടവും പകുതി വീതം മകനും കാര്യസ്ഥനും കൊടുക്കാൻ തീരുമാനിച്ചു. മകന് 18 വയസ്സ് ആകുമ്പോൾ മകന് പകുതി സ്ഥലം ഏൽപ്പിക്കുന്ന രീതിയിൽ വിൽ പത്രം ഇങ്ങനെ എഴുതി - "കാര്യസ്ഥന് ഇഷ്ടമുള്ള പകുതി സ്ഥലം എൻ്റെ മകനു കൊടുക്കാം. ബാക്കി പകുതി താങ്കൾക്ക് എടുക്കാം" അപ്പൻ മരിച്ചു. മകന് 18 വയസ്സായി. പക്ഷേ, കിട്ടിയ പാതി സ്ഥലം കൃഷിക്ക് കൊള്ളാത്ത കുഴിയും കല്ലും നിറഞ്ഞ സ്ഥലമായിരുന്നു. മകൻ്റെ വിഷമം കണ്ട് ഒരു അപരിചിതൻ കാര്യം തിരക്കി. വിൽപത്രം കാണുകയും ചെയ്തു. പിന്നീട് മകനെയും വിൽപത്രവുമായി കോടതിയിൽ ചെന്നു. ഉടൻ, കോടതി വിധിച്ചത് കാര്യസ്ഥൻ എടുത്ത നല്ല സ്ഥലം മകനു കൊടുക്കാനാണ്. ചോദ്യം: എങ്ങനെയാണ് ഇതു സാധിച്ചത്? ഉത്തരം: വിൽപത്രത്തിൽ എഴുതിയത് കാര്യസ്ഥന് ഇഷ്ടമുള്ള സ്ഥലം അതായത് അയാൾ എടുത്ത നല്ല സ്ഥലം മകനു കൊടുക്കാനാണ്! Written by Binoy Thomas, malayalam eBooks-1131- IQ Test- 67, PDF- https://drive.google.com/file/d/1XJSwioqllV762R8_1h5I8qqeNTPDmk1O/view?usp=dri...

(1111) പുസ്തക ദാനം?

  ഒരിക്കൽ, രാമുവിന് കമ്പനിയുടെ പുതിയ ജോലി സ്ഥലത്തേക്ക് മറ്റൊരു തസ്തികയിൽ നിയമനം കിട്ടി. ആ ജോലിക്ക് ഒരു മാസം പരിശീലനം ആവശ്യമായിരുന്നു. പഴയ ജോലിയിൽ അവസാന ദിവസം കമ്പനിയുടെ ഡയറക്ടറെ കാണാൻ രാമു ചെന്നു. ആ മുറിയിൽ മേശപ്പുറത്ത് അനേകം പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്. രാമുവിനോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട്, അദ്ദേഹം ഏതോ ഒരു പുസ്തകം തിരയാൻ തുടങ്ങി. കുറച്ചു നേരം തിരഞ്ഞതിനുശേഷം ഒരു പുസ്തകം രാമുവിനു നേരേ നീട്ടി. പക്ഷേ, രാമു അത് നിരസിച്ചു - സാർ, ഈ പുസ്തകം എൻ്റെ കയ്യിലുണ്ട്. പിന്നീട്, ഇതേ കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ പല അഭിപ്രായങ്ങളും പറഞ്ഞു - 1. രാമു പുസ്തകം വാങ്ങാത്തത് ബഹുമാനമില്ലാത്ത കാര്യമായി. 2. രാമു പുസ്തകം വാങ്ങിയിട്ട് വെറുതെ അലമാരയിൽ സൂക്ഷിക്കാമല്ലോ. 3. രാമു പുസ്തകം വാങ്ങിയിട്ട് ഉപയോഗിച്ചോ എന്ന് ഡയറക്ടർ അറിയുന്നില്ലല്ലോ. 4. രാമു വാങ്ങി മറ്റൊരാൾക്ക് പുസ്തകം സൗജന്യമായി കൊടുക്കാമായിരുന്നു. 5. ഡയറക്ടർ മറ്റൊരാൾക്ക് അതു കൊടുക്കട്ടെ. 6. രാമു പകരമായി വേറൊരു പുസ്തകം ചോദിക്കാമായിരുന്നു. 7. വേണ്ടാത്ത പുസ്തകം രാമു വാങ്ങാത്തത് നന്നായി. ഇതിൽ ഏത് ഉത്തരമാണ് നിങ്ങളുടെ യുക്തിയിൽ കൂടുതൽ ശരിയെന്ന് തോന...

(1108) രാമുവിൻ്റെ കല്ലും മണലും!

  പ്രകൃതിയിലെ സാധനങ്ങൾ പലതും സൂക്ഷിച്ചു വയ്ക്കുന്നത് രാമുവിൻ്റെ ഹോബിയാണ്. ഒരു ദിവസം, അയാൾ വലിയ ഒരു ഗ്ലാസ് ജാർ ചന്തയിൽ നിന്നും വാങ്ങി. അതുമായി പുഴക്കരയിലേക്കു പോയി. അവിടമാകെ നിരീക്ഷിച്ചു.  പുഴയോരത്തെ പൊടിമണലും നല്ല നിറമുള്ള കല്ലുകളും അതിൽ സൂക്ഷിക്കാൻ അയാൾ തീരുമാനിച്ചു. അന്നേരം ഒരു കാര്യത്തിൽ അയാൾ ആശയക്കുഴപ്പത്തിലായി. ഏതു രീതിയിൽ നിറച്ചാൽ ഏറ്റവും കൂടുതൽ മണലും കല്ലും അതിൽ ഉൾക്കൊള്ളും? 1. ആദ്യം കുറച്ചു മണൽ, പിന്നെ കല്ല് പിന്നെയും മണൽ. 2. ആദ്യം മുഴുവനായും കല്ല്. പിന്നെ മണൽ ഒഴിക്കുക. 3. ആദ്യം പകുതി മണൽ, പിന്നെ പകുതി കല്ല്. 4. ആദ്യം മുഴുവനായും മണൽ. പിന്നെ കല്ല്. ശരിയായ ഉത്തരം 1, 2, 3, 4 ? ഉത്തരം: 2. ആദ്യം മുഴുവനായും കല്ല്. പിന്നെ മണൽ ഒഴിക്കുക. എങ്കിൽ മാത്രമേ, ജാർ മുഴുവനായും മണൽത്തരികൾ ഇറങ്ങി പരമാവധി നിറയൂ. Written by Binoy Thomas, Malayalam eBooks-1108 - IQ Test- 65, PDF- https://drive.google.com/file/d/1627Bt1n54Zs6-u1rFhYkaEjSIdhblGYL/view?usp=drivesdk

(1107) എങ്ങനെ 10 ലീറ്റർ വെള്ളം സംഭരിക്കും?

  രാമുവിന് രണ്ട് ബക്കറ്റുണ്ട്. ഒന്നാമത്തെ ബക്കറ്റിൽ 7 ലീറ്റർ വെള്ളം കൊള്ളും. രണ്ടാമത്തെ ബക്കറ്റ് 4 ലീറ്റർ വെള്ളം സംഭരിക്കും. ബക്കറ്റിൽ 7, 4 എന്നീ അളവുകൾ മാത്രമേ എഴുതിയിട്ടുള്ളൂ. എന്നാൽ, രാമുവിന് 10 ലീറ്റർ വെള്ളം സംഭരിക്കണം. വെള്ളം കമഴ്ത്തി കളയാം. വീണ്ടും വെള്ളം പിടിക്കാം. അതേസമയം, വേറെ പാത്രങ്ങൾ പാടില്ല. അളവുപാത്രവും പറ്റില്ല. ചോദ്യം: എങ്ങനെ രാമു 10 ലീറ്റർ വെള്ളം കൃത്യമായി സംഭരിക്കും? ഉത്തരം: ആദ്യം 7 ലീറ്റർ ബക്കറ്റിൽ നിറയെ വെള്ളം എടുക്കണം. എന്നിട്ട്, അതിൽ നിന്നും 4 വെള്ളം കൊള്ളുന്ന രണ്ടാമത്തെ ബക്കറ്റിലേക്ക് ഒഴിച്ച് മുഴുവൻ നിറയ്ക്കണം. അപ്പോൾ ഒന്നാമത്തെ ബക്കറ്റിൽ 3 ലിറ്റർ മാത്രം. പിന്നീട്, രണ്ടാമത്തെ ബക്കറ്റിലെ 4 ലീറ്റർ വെള്ളം മറിച്ചുകളയുക. എന്നിട്ട്, ഒന്നാമത്തെ ബക്കറ്റിലെ മിച്ചമുള്ള 3 ലീറ്റർ രണ്ടാമത്തെ ബക്കറ്റിലേക്ക് ഒഴിക്കുക. പിന്നെ, ഒന്നാമത്തെ ബക്കറ്റിൽ മുഴുവൻ വെള്ളം 7 ലീറ്റർ പിടിക്കുക. അങ്ങനെ 7 + 3 = 10 ലീറ്റർ! Written by Binoy Thomas, Malayalam eBooks - 1107- IQ Test- 64, PDF- https://drive.google.com/file/d/1PeJU6tXEtXObJWh1lp9O3g5Wr1C9WogA/view?usp=drivesdk

(1105) പ്രാവിൻ്റെ തെറ്റ്!

  ഒരിക്കൽ, രാമു ചന്തയിൽ പോയി മടങ്ങുന്ന സമയം. അയാൾ ക്ഷീണിതൻ ആയിരുന്നു. അതിനാൽ, ഒരു വലിയ മരത്തിനു കീഴിൽ ചാരിയിരുന്ന് അയാൾ ഉറങ്ങിപ്പോയി. ആ മരത്തിൻ്റെ മുകളിലുള്ള ശിഖരത്തിൽ ഒരു പ്രാവ് ഇരിപ്പുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു മരംകൊത്തി അതിനു താഴെയുള്ള ഉണക്ക ശിഖരത്തിൽ വന്നിരുന്നു. ആ ഉണങ്ങിയ കമ്പിനുള്ളിലെ പ്രാണിയെ തിന്നാൻ വേണ്ടി മരം കൊത്തി ആഞ്ഞു കൊത്തിയപ്പോൾ ഒരു ഉണങ്ങിയ കമ്പ് ഒടിഞ്ഞ് രാമുവിൻ്റെ തലയിൽ വീണു. ആ നിമിഷത്തിൽ മരംകൊത്തി പറന്നുപോയി. രാമു ഉണർന്ന് ദേഷ്യത്തോടെ നോക്കിയപ്പോൾ കണ്ട പ്രാവിനെ ആ കമ്പ് എറിഞ്ഞു താഴെ വീഴ്ത്തി. മരംകൊത്തിയാണ് കമ്പ് വീഴിച്ചതെന്ന് പ്രാവ് പറഞ്ഞപ്പോൾ രാമു പറഞ്ഞു -"എങ്കിലും നീ ഇവിടെ ഒരു തെറ്റ് ചെയ്തു " ചോദ്യം: എന്താണ് പ്രാവ് ചെയ്ത തെറ്റ്? ഉത്തരം: മരംകൊത്തിയുടെ സാമീപ്യം ദോഷം വരുത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ് പ്രാവ് പറന്നു പോകണമായിരുന്നു! Written by Binoy Thomas, Malayalam eBooks- 1105- IQ Test - 63, PDF- https://drive.google.com/file/d/1H_eZSqZitKYIjIXJz2EKECttBHPVQtBt/view?usp=drivesdk

(1104) ജ്യോൽസ്യൻ രക്ഷപെട്ടത് എങ്ങനെ?

  ജ്യോൽസ്യൻ പറയുന്ന പ്രവചന സത്യങ്ങൾ കേട്ട് മന്ത്രിമാർക്ക് വിരോധമായി. ജ്യോൽസ്യനെ കുറിച്ച് ഏഷണികൾ പലതും രാജാവിനോട് അവർ പറഞ്ഞു. അതെല്ലാം വിശ്വസിച്ച് രാജാവ് ജ്യോൽസ്യനെ വധിക്കാനുള്ള സൂത്രം കണ്ടു പിടിച്ചു. ജ്യോൽസ്യനോട് രാജാവ് ചോദിച്ചു - " നീ കള്ള ജ്യോൽസ്യനാണോ എന്ന് തിരിച്ചറിയാൻ ഒരു പ്രവചനം നടത്തണം" "നീ എന്നാണ് മരിക്കുക?" ഉടൻ, ജ്യോൽസ്യൻ ഞെട്ടി! കാരണം, ഏതെങ്കിലും ഒരു ദിവസം പറഞ്ഞാൽ അതിനു മുൻപ് വധിക്കും. ഉടൻ മരിക്കുമെന്ന് പറഞ്ഞാൽ പിന്നീട് കൊല്ലും. രണ്ടു തരം പ്രവചനവും തെറ്റിയെന്നു പറഞ്ഞ് രാജാവ് കൊല്ലും. പക്ഷേ, ബുദ്ധിമാനായ ജ്യോൽസ്യൻ ഒരു ദിവസം പ്രവചിച്ചു. രാജാവ് തോൽവി സമ്മതിച്ച് അയാളെ വെറുതെ വിട്ടു. ചോദ്യം: ഏതാണ് ആ ദിവസം ? ഉത്തരം: രാജാവ് മരിക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം. കൊന്നാൽ അടുത്ത ദിവസം ഈ പ്രവചനം ശരിയാകുമോ എന്ന് രാജാവ് ഭയപ്പെട്ടു. Written by Binoy Thomas, Malayalam eBooks-1104 - IQ Test- 62, PDF- https://drive.google.com/file/d/1k7yASgsI9fsNubqtYADVEXdJAdP4vj2R/view?usp=drivesdk

(1103) ഏതാണ് ശരിയായ വഴി?

  ഒരു യുക്തി പരീക്ഷ! ഒരിക്കൽ രാജാവും മന്ത്രിമാരും കൂടി കാട്ടിലൂടെ കുതിരപ്പുറത്ത് വേട്ടയ്ക്കു പോയി. പക്ഷേ, തിരികെ കുതിരപ്പുറത്ത് വന്നപ്പോൾ അവർ വന്ന വഴി മൂന്നായി തിരിയുന്ന ഒരു സ്ഥലമെത്തി. അതിൽ, ഒരു വഴി കൊട്ടാരത്തിലേക്ക് പോകുന്ന മാർഗ്ഗമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ, ഏതു വഴിയാണ് ശരിയായ വഴിയെന്ന് അറിയാതെ അവർ ആശയക്കുഴപ്പത്തിലായി. അപ്പോൾ ഒരു കുട്ടി അതുവഴി വന്നു. രാജാവ് ചോദിച്ചു - "ഏതു വഴിയാണ് കൊട്ടാരത്തിലേക്ക് പോകുന്നത്?" അവൻ പറഞ്ഞു - "ഒന്നും പോകില്ല" രാജാവ് ദേഷ്യപ്പെട്ടപ്പോൾ അവൻ അങ്ങനെ പറയാനുള്ള കാരണവും പറഞ്ഞു. രാജാവ് അവനു സമ്മാനവും കൊടുത്തു. ചോദ്യം: എന്താണ് കുട്ടി അങ്ങനെ പറയാനുള്ള കാരണം? ഉത്തരം - "ഒരു വഴിയും കൊട്ടാരത്തിലേക്കു പോകില്ല. അതിന് നിങ്ങൾത്തന്നെ നടന്നു പോകണം" Written by Binoy Thomas, Malayalam eBooks-1103-IQ Test- 61, PDF- https://drive.google.com/file/d/1o_u_bHULBJgSIp2N9sw8ykLHp4ndyQ3F/view?usp=drivesdk

(1102) കരിങ്കണ്ണൻ!

  ഒരിക്കൽ, രാജാവിൻ്റെ മുന്നിൽ മന്ത്രിമാർ ഒരു പരാതിയുമായി എത്തി. കരിങ്കണ്ണൻ എന്നു പേരുള്ള ഒരാളെ കുറിച്ചായിരുന്നു അത്. ആ മനുഷ്യനെ കണ്ടിട്ട് ഒരു കാര്യത്തിനു പോയാൽ പലതരം ദുരിതവും നഷ്ടവും സംഭവിക്കുമത്രെ! അതിനാൽ അയാളെ നാടുകടത്തണം. അല്ലെങ്കിൽ തടവറയിൽ ഇടണം. ഇതായിരുന്നു ആവശ്യം. രാജാവ് കരിങ്കണ്ണനെ വിളിപ്പിച്ചു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. രാജാവിൻ്റെ അടുത്ത മുറിയിൽ അവനെ താമസിപ്പിച്ചു. വെളുപ്പിനെ മറ്റാരും കാണാതെ രാജാവ് കരിങ്കണ്ണനെ കണി കണ്ടു. കരിങ്കണ്ണനെ പറഞ്ഞു വിട്ട ശേഷം രാജാവ് കൊട്ടാരമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കാലിൽ തേങ്ങ വീണു വിരൽ ചതഞ്ഞു. ഉടൻ, അന്നു തന്നെ വൈകുന്നേരം അഞ്ചു മണിക്ക് അവന് വധ ശിക്ഷ വിധിച്ചു. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മന്ത്രി ഇതറിഞ്ഞ് രാജാവിനോട് ഒരു കാര്യം പറഞ്ഞപ്പോൾ രാജാവ് കരിങ്കണ്ണനെ വിട്ടയച്ചു. ചോദ്യം: മന്ത്രി എന്തായിരുന്നു പറഞ്ഞത്? ഉത്തരം: രാജാവ് അവനെ കണ്ടപ്പോൾ വിരൽ ചതഞ്ഞു. അതേസമയം, രാജാവിനെ കണി കണ്ട അവന് വധശിക്ഷയും. ഇവിടെ വലിയ കരിങ്കണ്ണൻ രാജാവാണ്. Written by Binoy Thomas, Malayalam eBooks-1102-IQ Test- 60, PDF- https://drive.google.c...

(1101) മകൻ്റെ ബുദ്ധി?

  ഒരു ബുദ്ധി പരീക്ഷ! അപ്പനും മകനും താമസിച്ചിരുന്ന വീട്. രാവിലെ ഏറെ നേരം ഉറങ്ങുന്ന മകൻ്റെ ദുശ്ശീലം കളയാൻ അപ്പൻ പറഞ്ഞു -"ഒരിക്കൽ, ഞാൻ അകലെയുള്ള ചന്തയിൽ നിന്നും തിരികെ വരുമ്പോൾ കയ്യിൽ റാന്തൽ വിളക്ക് ഉണ്ടായിരുന്നു. വഴിയിലെങ്ങും യാതൊന്നും കിടപ്പില്ലായിരുന്നു. അർദ്ധരാത്രിയിൽ ഞാൻ വീട്ടിലെത്തി. പിന്നെ, പുലർച്ചെ നാലര മണി സമയത്ത് ദൂരെയുള്ള കല്യാണത്തിനായി അതേ വഴിയിലൂടെ നടന്നപ്പോൾ 100 സ്വർണ്ണ നാണയങ്ങൾ അടങ്ങുന്ന കിഴി കിട്ടി. അതിനാൽ, നിനക്കും പുലർച്ചെ നടന്നാൽ ഇതുപോലെ സൗഭാഗ്യം കിട്ടും" പക്ഷേ, ഇതു കേട്ടപ്പോൾ മകൻ ഒരു കാര്യം പറഞ്ഞു. അപ്പൻ തോൽവി സമ്മതിച്ചു. മകൻ കിടന്നുറങ്ങി. ചോദ്യം: എന്താണ് മകൻ പറഞ്ഞത്? ഉത്തരം: പുലർച്ചെ നടന്നപ്പോൾ അപ്പനു സൗഭാഗ്യം കിട്ടി. അതേസമയം, മറ്റൊരാൾ പുലർച്ചെ നടന്നപ്പോൾ ആ കിഴി നഷ്ടപ്പെട്ട ദുരിതമാണ് സംഭവിച്ചത്! Written by Binoy Thomas / Malayalam eBooks-1101- IQ Test- 59, PDF- https://drive.google.com/file/d/13_LRo-y-GL-gt1MknYYXHlBdEdifkg5T/view?usp=drivesdk

(902) കുപ്പിയിലെ മണം?

  പണ്ടുപണ്ട്, ഉഗ്രപതിരാജാവ് ഭരിച്ചിരുന്ന  രാജ്യമായിരുന്നു അത്. ഒരിക്കൽ, പുതിയ മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നു. തെരഞ്ഞെടുത്ത നൂറ് ആളുകൾ കൊട്ടാരത്തിലെത്തി മന്ത്രി ജോലിക്കായി മൽസരിച്ചു. അവസാനം മിടുക്കരായ അഞ്ചു പേർ അവശേഷിച്ചു. ആ അഞ്ചു പേരിൽ ഏറ്റവും ബുദ്ധിമാനെ മന്ത്രിയാക്കാൻ രാജാവ് തീരുമാനിച്ചു. നീളമുള്ള 5 അടച്ച കുപ്പികൾ രാജാവ് കൊണ്ടു വന്നു. ഓരോ ആൾക്കും ഓരോ കുപ്പി കൊടുത്തിട്ടു പറഞ്ഞു-  "കാട്ടിലെ അമ്പലച്ചുവട്ടിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ നിൽക്കണം. എന്നിട്ട് ഒരു മിനിറ്റു കഴിഞ്ഞ് മണം മാത്രമായി കുപ്പിയിൽ ശേഖരിച്ചു കൊണ്ടുവരിക" ചോദ്യം - ഈ പരീക്ഷണത്തിൽ ഒരാൾ മാത്രം ജയിച്ച് മന്ത്രിയായി. എങ്ങനെ? ഉത്തരം - അവൻ കുപ്പിയിൽ വെള്ളം നിറച്ച് കൊണ്ടു പോയി. മരച്ചുവട്ടിൽ ചെന്ന് വെള്ളം കളഞ്ഞു. അന്നേരം, അവിടത്തെ വായു മാത്രം കുപ്പിയിൽ കയറി. മറ്റുള്ളവരുടെ കുപ്പിയിൽ കൊട്ടാരത്തിലെ വായു നേരത്തേ ഉണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks-902- Riddles -58. PDF - https://drive.google.com/file/d/15ZQJCtEjbNvj1az2rPQDJNLvxeOvyiZ4/view?usp=drivesdk

(896) രാമുവിന്റെ ഉറക്കം?

  രാമു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനാണ്. സാധാരണയായി രോഗങ്ങൾ കാര്യമായി അവനെ ബാധിക്കാറില്ല. എന്നാൽ, ഒരിക്കൽ രാമുവിന് ഒരു രോഗം പിടിപെട്ടു. അതുകാരണം ആശുപത്രിയിൽ 3 മാസം കിടക്കേണ്ടി വന്നു. പിന്നീട്, രോഗം ഭേദമായി അവൻ വീട്ടിലെത്തി. പക്ഷേ, അടുത്ത 50 days തുടർച്ചയായി അവൻ ഒട്ടും ഉറങ്ങിയില്ല! ചോദ്യം:  തുടർച്ചയായി 50 days രാമു ഉറങ്ങാത്തതിനാൽ അവന് എന്തു സംഭവിക്കും? ഉത്തരം: രാമുവിന് ഒന്നും സംഭവിക്കില്ല. കാരണം, അവൻ ഉറങ്ങാതിരുന്നത് തുടർച്ചയായ 50 days പകൽ ആണ്. ആ 50 രാത്രിയിൽ അവൻ സുഖമായി ഉറങ്ങി! Written by Binoy Thomas, Malayalam eBooks-896- Riddles - 57, PDF - https://drive.google.com/file/d/1DVrEgbBN8IcVzTDqw_ThlmiJwCawdIUr/view?usp=drivesdk

(895) എവറസ്റ്റ് പർവ്വതം ?

  ചോദ്യം - 1 എവറസ്റ്റ് പർവ്വതം കണ്ടുപിടിക്കുന്നതിനു മുൻപ് ലോകത്തെ ഏറ്റവും വലിയ പർവ്വതം ഏതായിരുന്നു? എവറസ്റ്റ് തന്നെ! കാരണം അതിനു മുൻപും എവറസ്റ്റ് അവിടെയുണ്ടായിരുന്നു. ചോദ്യം - 2 വാങ്ങാൻ പറയുന്നവൻ ആ സാധനം ഉപയോഗിക്കുന്നില്ല. വാങ്ങാൻ പോകുന്നവൻ ആ സാധനം ഉപയോഗിക്കില്ല. അത് ഉണ്ടാക്കുന്നവൻ ആ സാധനം ഉപയോഗിക്കില്ല. ഉപയോഗിക്കുന്ന ആൾ സാധനം വാങ്ങിയ കാര്യം അറിയുന്നുമില്ല. എന്താണ് ആ സാധനം? ശവപ്പെട്ടി. ചോദ്യം -3 ഏറ്റവും കൂടുതൽ നിങ്ങളെ support ചെയ്യുന്ന പഴം? സപ്പോട്ട Written by Binoy Thomas, Malayalam eBooks-895 - Riddles - 56- PDF - https://drive.google.com/file/d/1ZSSa5ejS91FvMabACYPuv4tm2rFexmVF/view?usp=drivesdk

(894) കുറ്റവാളിയുടെ മുറി ?

 ഒരു രാജ്യത്തെ രാജാവ് വളരെ നീതിമാനും സത്യസന്ധനുമായിരുന്നു. അതിനാൽ, കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിൽ യാതൊരു വിട്ടുവിഴ്ചയുമില്ലായിരുന്നു. ഒരു ദിവസം, ഒരു കുറ്റവാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു. അന്നേരം, രാജാവിന് ഒരു ആശയം തോന്നി. കുറ്റവാളിക്ക് നല്ല ബുദ്ധിശക്തി ഉണ്ടെങ്കിൽ ശിക്ഷയിൽ നിന്നും ഒഴിവാകട്ടെ. അതിനായി രാജാവ് 5 ജയിൽ മുറികൾ പണിതു. ഒന്നാമത്തെ മുറിയിൽ ഒരു കടുവ. രണ്ടാമത്തെ മുറിയിൽ ഒരു ദിവസം പട്ടിണി കിടന്ന പുലി. മൂന്നാമത്തെ മുറിയിൽ 5 ദിവസം പട്ടിണി കിടന്ന കരടി. നാലാമത്തെ മുറിയിൽ 10 ദിവസം പട്ടിണി കിടന്ന ചെന്നായ്ക്കൾ. അഞ്ചാമത്തെ മുറിയിൽ 20 ദിവസം പട്ടിണി കിടന്ന സിംഹം. ചോദ്യം: കുറ്റവാളി ഏതു ജയിൽ മുറി തിരഞ്ഞെടുക്കും? ഉത്തരം: അഞ്ചാമത്തെ സിംഹത്തിന്റെ മുറി. കാരണം, 20 ദിവസം പട്ടിണി കിടന്ന സിംഹത്തിന് ജീവൻ കാണില്ല. അല്ലെങ്കിൽ ഒന്നിനും വയ്യാ. Written by Binoy Thomas, Malayalam eBooks-894 - Riddles - 55. PDF - https://drive.google.com/file/d/1A4nOgLWpLGJvllKLOqByNRsyIaRiLOni/view?usp=drivesdk

(893) എത്ര ദിവസം ?

  ഒരു ഗ്രാമത്തിൽ ഒരു മുതലാളി ജീവിച്ചിരുന്നു. അയാളുടെ വീടിന്റെ അതിർത്തി പങ്കിടുന്ന ആൾ ഒരു സാധുവായിരുന്നു. അയൽവാസിയുടെ പറമ്പ് സ്വന്തമാക്കാൻ വേണ്ടി മുതലാളി അതിർത്തിയിലെ ചെറുമതിൽ പൊളിച്ചു കളഞ്ഞു. ഉടൻ, അയൽവാസി ഒരു നല്ല മതിൽ പണിയാൻ തീരുമാനിച്ചു. അയാൾ കുറച്ചു പണിക്കാരെ വിളിച്ചു. എത്രയും പെട്ടെന്ന് മതിൽ പണിയാൻ അവരോടു പറഞ്ഞു. എട്ട് പണിക്കാർ ചേർന്ന് 5 ദിവസം കൊണ്ട് ആ മതിൽ നിർമ്മിച്ചു. ചോദ്യം : അതേ മതിൽ 4 പണിക്കാർ ചേർന്ന് പണിയാൻ എത്ര ദിവസം വേണം? ഉത്തരം: Zero! കാരണം, ആ മതിൽ പണിതു കഴിഞ്ഞു. അതേ മതിൽ വീണ്ടും നിർമ്മിക്കാൻ പറ്റില്ല. Written by Binoy Thomas, Malayalam eBooks-893- Riddles -54. PDF - https://drive.google.com/file/d/1w0ff9vKuhgTuQj0kh4hEGOu3oS5VXVHe/view?usp=drivesdk

(889) കള്ളൻ ആരാണ്?

  സിറ്റിയിലെ ഒരു ന്യൂ ജനറേഷൻ ബാങ്ക്.  അവിടെ ഒരു അപരിചിതൻ ബ്രീഫ് കേസും കോട്ടുമിട്ട് ബാങ്കിൽ കയറി. അവിടെ നിന്നും പണവുമായി പോകുന്നവരെ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂടുതൽ പണവും കുറഞ്ഞ ആരോഗ്യവുമുള്ള ആളിനെ ഒടുവിൽ കണ്ടെത്തി. അയാൾ പുറത്തിറങ്ങിയ പിറകിലായി അപരിചിതൻ ഇറങ്ങി. ബാങ്കിന്റെ പിറകിലൂടെയുള്ള ചെറിയ വഴിയിലൂടെ പണവുമായ നടന്ന ആളിനെ അയാൾ ഉന്തി വീഴിച്ചു.  പക്ഷേ, വേറെ ആളുകൾ നടന്നു വന്നതിനാൽ അപരിചിതൻ മുന്നോട്ട് നടക്കാൻ ശ്രമിച്ചു. ഉടൻ, പോലീസ് വന്നു. സംശയം തോന്നിയ പോലീസ് ഓഫീസർക്ക് മോഷണശ്രമം ആയിരുന്നുവെന്ന് മനസ്സിലായി. വീണ ആളിനെ ബോധം പോയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, പോലീസ് ഓഫീസർ അവിടെ കണ്ട നാലു പേരെ ചോദ്യം ചെയ്തു. അന്നേരം അപരിചിതൻ പറഞ്ഞു - "ഞാൻ അരമണിക്കൂറായി ഈ ബസ് വെയിറ്റിങ്ങ് ഷെഡിൽ നിൽക്കുകയായിരുന്നു" ഉടൻ, പോലീസ് ഓഫീസർ അവന്റെ കോട്ടിൽ തൊട്ടു. എന്നിട്ട് അവനെ അറസ്റ്റ് ചെയ്തു. ചോദ്യം: എന്താണ് തെളിവ് കിട്ടിയത്? ഉത്തരം: കോട്ടിൽ നല്ല തണുപ്പായിരുന്നു. കാരണം, അവൻ അല്പം മുൻപു വരെ എസിയിൽ ഇരിക്കുകയായിരുന്നു. അര മണിക്കൂർ വെയിറ്റിങ്ങ് ഷെഡിൽ എന്നു കള്ളം പറഞ്ഞതാണ്. Written by Binoy Thomas...

(888) രാജകുമാരിയും പ്രേതവും!

  ഒരിക്കൽ, രാജകുമാരിയും തോഴിമാരും കാട്ടിലെ കുളത്തിൽ കുളിക്കാനായി പോയി. അതിനിടയിൽ, ഒരു കാട്ടാന വന്നപ്പോൾ രാജകുമാരി തല കറങ്ങി വീണു. മറ്റുള്ളവർ ഓടി. അവൾക്കു ബോധം വന്നപ്പോൾ രാത്രിയായിരുന്നു. ഒരു ഗുഹയിൽ കയറി ഒളിച്ചു. ഗുഹയിലെ പ്രേതം അവളിൽ പ്രവേശിച്ചു. അവൾ ആ രാത്രിയിൽ കൊട്ടാരത്തിലെത്തി. അവളിലെ പ്രേതത്തെ ഒഴിപ്പിക്കാൻ മഹാ മാന്ത്രികൻ വന്നു. മാന്ത്രികൻ പ്രേതത്തോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പ്രേതം ഒരു വ്യവസ്ഥ പറഞ്ഞു - " ഒരു വർഷത്തിൽ വെറും ഏഴു ദിവസം മാത്രം ഞാൻ മാറി നിൽക്കാം. മറ്റുള്ള ദിവസങ്ങളിൽ ഞാൻ ഇവിടെ കാണും. ദിവസങ്ങൾ താങ്കൾക്കു നിശ്ചയിക്കാം" ബുദ്ധിമാനായ മാന്ത്രികൻ 7 ദിവസങ്ങൾ തെരെഞ്ഞെടുത്തു. അന്നേരം, പ്രേതം എന്നന്നേയ്ക്കുമായി കൊട്ടാരം വിട്ടു പോയി. ചോദ്യം:  മാന്ത്രികൻ എന്തു സൂത്രമാണ് പ്രയോഗിച്ചത്? ഇത്തരം:  മാന്ത്രികന്റെ 7 ദിവസങ്ങൾ - തിങ്കൾ, ചൊവ്വാ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നിവ ആയിരുന്നു. ഒരു വർഷത്തിലെ എല്ലാ ദിവസങ്ങളും ഇതിൽ ഉൾപ്പെടും. Written by Binoy Thomas, Malayalam eBooks-888-Brain teasers - 52, PDF- https://drive.google.com/file/d/1wtQsS5GNyGoVPXOdBw3Ob9m6H3Ry9alU/vi...

(887) സ്വർണ്ണക്കിഴി നഷ്ടമായത് എങ്ങനെ?

  ഒരു ആഭരണ വ്യാപാരി ചന്തയിലൂടെ നടന്നപ്പോൾ 1000 സ്വർണ്ണനാണയങ്ങൾ അടങ്ങിയ കിഴി നഷ്ടപ്പെട്ടു. ഉടൻ, അയാൾ വിളിച്ചു കൂവി - "എന്റെ കിഴി കണ്ടുപിടിച്ചു തരുന്ന ആളിന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനമായി നൽകും" കുറെ കഴിഞ്ഞപ്പോൾ രാമുവിന് ചന്തയിലെ സാധനങ്ങൾക്ക് ഇടയിൽ നിന്നും കിഴി കിട്ടി. രാമു വ്യാപാരിക്കു കൊടുത്തു. സമ്മാനം ആവശ്യപ്പെട്ടു. അന്നേരം, അത്യാഗ്രഹിയായ കച്ചവടക്കാരൻ 100 നാണയങ്ങൾ രാമുവിനു കൊടുക്കാൻ മടിച്ചു. അയാൾ പറഞ്ഞു - "ഈ കിഴിയിൽ ഒരു വലിയ വജ്രം ഉണ്ടായിരുന്നു. അതെനിക്ക് കിട്ടാത്തതിനാൽ നിനക്കു സമ്മാനം തരില്ല" അവിടെ തർക്കം കൂടിയപ്പോൾ ആളുകൾ രാജാവിന്റെ അടുക്കൽ എത്തിച്ചു. രാമു സത്യസന്ധനാണെന്ന് രാജാവ് മനസ്സിലാക്കി.  അത്യാഗ്രഹിക്ക് കിഴി കൊടുക്കാതെ എങ്ങനെ പറഞ്ഞു വിടാമെന്ന് രാജാവ് ആലോചിച്ചു.  ഒടുവിൽ, രാമുവിന് കിഴി കിട്ടി. കച്ചവടക്കാരന് ഒന്നും കിട്ടാതെ അവിടെ നിന്നും പോയി. ചോദ്യം: രാജാവ് എന്തു ബുദ്ധിയാണ് പ്രയോഗിച്ചത്? ഉത്തരം: രാജാവ് കച്ചവടക്കാരനോടു ചോദിച്ചു - "നിന്റെ കിഴിയിൽ എന്തൊക്കെയായിരുന്നു?" കച്ചവടക്കാരൻ: "1000 സ്വർണ്ണ നാണയവും ഒരു വജ്രവും" രാജാവ് പറഞ്ഞു - "ഇത...

(868) വാച്ച് കിട്ടിയതെങ്ങനെ?

  ഒരു കർഷകന് വലിയൊരു നെൽപാടം ഉണ്ടായിരുന്നു. ഒരിക്കൽ, അയാളുടെ കൊയ്ത്ത് കഴിഞ്ഞ് കച്ചിയെല്ലാം വലിയൊരു മുറിയിൽ കൂട്ടിയിട്ടു. അയാളുടെ കന്നുകാലികൾക്ക് അതായിരുന്നു തീറ്റിയായി കൊടുത്തിരുന്നത്. ഒരു ദിവസം, അയാൾ കച്ചിയെടുക്കുന്ന സമയത്ത് തന്റെ പഴയ വാച്ച് ഊരി ആ മുറിയിൽ വീണു. അയാൾ കുറെ സമയത്തിനു ശേഷം വാച്ച് കണ്ടുപിടിക്കാൻ ഒരുപാടു തപ്പിയെങ്കിലും നിരാശനായി. അന്നേരം, അയലത്തുള്ള കുട്ടി അയാളോടു കാര്യം തിരക്കി. ആ കുട്ടി ബുദ്ധിമാനായിരുന്നു. അവൻ അയാളെ മുറിക്കു വെളിയിലാക്കി വാതിലടച്ചു.  അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വാച്ച് തിരികെ കൊടുത്തു. ചോദ്യം:  എങ്ങനെയാണ് കുട്ടി വാച്ച് കണ്ടെത്തിയത്? ഉത്തരം: വാതിലടച്ച് അവൻ നിശബ്ദമായി കുറച്ചുനേരം അവിടെ നിന്നു. അപ്പോൾ വാച്ചിന്റെ നേർത്ത ടിക് ശബ്ദം കേൾക്കാൻ ചെവിയോർത്തു. ഒടുവിൽ, കൃത്യമായ സ്ഥലം കിട്ടി. Written by Binoy Thomas, Malayalam eBooks-868- I.Q Series - 50, PDF - https://drive.google.com/file/d/1L9UR_KjzRLVHD1W11xYmxai_0EMEK4RU/view?usp=drivesdk

(867) എങ്ങനെ രുചി പോയി?

  ഒരു രാജ കൊട്ടാരത്തിലെ ഉദ്യാനത്തിൽ അപൂർവ്വ ഇനത്തിൽ പെട്ട ഒരു മാവ് ഉണ്ടായിരുന്നു. അതിൽ ഉണ്ടാകുന്ന മാമ്പഴങ്ങൾക്ക് അതീവ രുചിയുണ്ടായിരുന്നു. രാജാവ്, തന്റെ കൊട്ടാരത്തിലെ അതിഥികൾക്ക് ഈ മാമ്പഴം പൂളി കൊടുക്കുമായിരുന്നു. പക്ഷേ, മാമ്പഴം മുഴുവനായും ഒരിക്കലും കൊടുക്കില്ല. കാരണം, മാങ്ങാണ്ടി കുഴിച്ചിട്ട് മറ്റൊരു സ്ഥലത്ത് ഇത്തരം മാമ്പഴം ഉണ്ടാകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഒരിക്കൽ, അയൽ രാജാവ് മാമ്പഴം ചോദിച്ചപ്പോൾ 10 മാമ്പഴം കൊടുത്തു വിട്ടു. പക്ഷേ, നേർത്ത സൂചി കൊണ്ട് മാങ്ങാണ്ടിയുടെ കുരുവിന്റെ അറ്റം അടർത്തിക്കളഞ്ഞു. അയൽ രാജാവ് മാങ്ങാണ്ടികൾ കുഴിച്ചിട്ടു. പക്ഷേ, മുളച്ചില്ല. കൊട്ടാരത്തിലെ ബുദ്ധിയുള്ള കർഷകൻ പറഞ്ഞു - വിത്ത് അടർത്തിയതാണു കാരണം. ഇതിനു പ്രതികാരമായി രാജാവ് കർഷകനെ കുറച്ചു തൈകളുമായി ആദ്യത്തെ രാജാവിന്റെ ഉദ്യാനത്തിലേക്കു വിട്ടു. സമ്മാനമായി തൈകൾ ഉദ്യാനത്തിൽ പലയിടത്തായി വച്ചു പിടിപ്പിച്ചിട്ട് അയാൾ പോയി. ചോദ്യം:  അടുത്ത വർഷം മാമ്പഴങ്ങൾക്ക് കയ്പായിരുന്നു. എന്തുകൊണ്ട്? ഉത്തരം -  ആര്യവേപ്പ് (Neem Plant) മാവിനു ചുറ്റും വളർന്നപ്പോൾ മാമ്പഴത്തിനു കയ്പ് വന്നു. Written by Binoy Thomas, M...