(1105) പ്രാവിൻ്റെ തെറ്റ്!

 ഒരിക്കൽ, രാമു ചന്തയിൽ പോയി മടങ്ങുന്ന സമയം. അയാൾ ക്ഷീണിതൻ ആയിരുന്നു.

അതിനാൽ, ഒരു വലിയ മരത്തിനു കീഴിൽ ചാരിയിരുന്ന് അയാൾ ഉറങ്ങിപ്പോയി.

ആ മരത്തിൻ്റെ മുകളിലുള്ള ശിഖരത്തിൽ ഒരു പ്രാവ് ഇരിപ്പുണ്ടായിരുന്നു.

കുറെ കഴിഞ്ഞപ്പോൾ ഒരു മരംകൊത്തി അതിനു താഴെയുള്ള ഉണക്ക ശിഖരത്തിൽ വന്നിരുന്നു.

ആ ഉണങ്ങിയ കമ്പിനുള്ളിലെ പ്രാണിയെ തിന്നാൻ വേണ്ടി മരം കൊത്തി ആഞ്ഞു കൊത്തിയപ്പോൾ ഒരു ഉണങ്ങിയ കമ്പ് ഒടിഞ്ഞ് രാമുവിൻ്റെ തലയിൽ വീണു.

ആ നിമിഷത്തിൽ മരംകൊത്തി പറന്നുപോയി. രാമു ഉണർന്ന് ദേഷ്യത്തോടെ നോക്കിയപ്പോൾ കണ്ട പ്രാവിനെ ആ കമ്പ് എറിഞ്ഞു താഴെ വീഴ്ത്തി.

മരംകൊത്തിയാണ് കമ്പ് വീഴിച്ചതെന്ന് പ്രാവ് പറഞ്ഞപ്പോൾ രാമു പറഞ്ഞു -"എങ്കിലും നീ ഇവിടെ ഒരു തെറ്റ് ചെയ്തു "

ചോദ്യം: എന്താണ് പ്രാവ് ചെയ്ത തെറ്റ്?

ഉത്തരം: മരംകൊത്തിയുടെ സാമീപ്യം ദോഷം വരുത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ് പ്രാവ് പറന്നു പോകണമായിരുന്നു!

Written by Binoy Thomas, Malayalam eBooks- 1105- IQ Test - 63, PDF-https://drive.google.com/file/d/1H_eZSqZitKYIjIXJz2EKECttBHPVQtBt/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍