Posts

Showing posts from April, 2022

മലയാളം വാക്യത്തിൽ പ്രയോഗം

Image
(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(531) കഥാസരിത്സാഗരം

Image
Kathasaritsagara കഥാസരിത്സാഗരം എന്നാൽ ഭാരതത്തിലെങ്ങും വാമൊഴിയായി പ്രശസ്തമായ അനേകം നാടോടിക്കഥകളും മുത്തശ്ശിക്കഥകളും മിത്തുകളും അടങ്ങിയ മഹാ സാഗരമാണ്. അതിൽ ജാതക കഥകളും ഈസോപ് കഥകളും പഞ്ചതന്ത്ര കഥകളും ബീർബൽ കഥകളുമൊക്കെ പല രൂപത്തിൽ ഇഴ ചേർന്നിരിക്കുന്നു. അതിനാൽ സാമാന്യമായി ഒരേ കഥ തന്നെ പല രൂപത്തിലും ഭാവത്തിലും പല ലോക ഭാഷകളിൽ കണ്ടുമുട്ടാം. ഭാരതത്തിലെ ഏറ്റവും വലിയ കഥാ ശേഖരമായി ഇതിനെ കണക്കാക്കുന്നു. 18 പുസ്തകങ്ങളും 124 അധ്യായങ്ങളും 22,000 ശ്ലോകങ്ങളും അടങ്ങിയ ഇതിൽ 300 കഥകളും അനേകം ഉപകഥകളും അടങ്ങിയിട്ടുണ്ട്. നാം ഇന്നു കാണുന്ന കഥാസരിത്സാഗരത്തിന്റെ രചയിതാവ് സോമദേവനാണ്. ഇതിന്റെ രചന പതിനൊന്നാം നൂറ്റാണ്ടിൽ 1063 - 81 AD കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. അദ്ദേഹം സംസ്കൃത ഭാഷയിൽ രചിച്ചത് ഗുണാധ്യായന്റെ ബൃഹത്കഥ എന്ന കഥകളുടെ കൂട്ടായ്മയെ അടിസ്ഥാനമാക്കിയാണ്. ബൃഹത്കഥയുടെ മൂലകൃതി രചിക്കപ്പെട്ടത് പൈശാചി എന്ന ഭാഷയിലായിരുന്നു. ഇപ്പോൾ ലഭ്യമല്ലതാനും. കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ശൈവ ബ്രാഹ്മണനായ സോമദേവൻ. ഏറെ പ്രശസ്തമായ ഒരു കഥ വായിക്കൂ .. വ്യാപാരിയായ മൂഷികൻ! ഒരിക്കൽ, ഒരു ചെറുപ്പക്കാരൻ പണി തേടി

(530) ചിന്തിപ്പിക്കുന്ന കഥകൾ!

Image
1. യോഗയിലെ മെഡിറ്റേഷൻ ഹത യോഗികളുടെ Basic രീതിയിൽ ശീലിച്ചാൽ (deep thought) അറിവിനപ്പുറമുള്ള തിരിച്ചറിവും പിന്നെ വിവേകമുള്ള പ്രായോഗികമായ ചിന്തകളും ആശയങ്ങളും കടന്നുവരും. ലോകം മുഴുവനും Alexander the Great എന്നാണു പറയുന്നത്. എന്നാൽ, ഡയോജനീസ് പുഛത്തോടെയാണ് അലക്ലാണ്ടറെ കണ്ടിരുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രജകളെ നോക്കുന്നതിനു പകരം ലോകം മുഴുവൻ ചോര ചിന്തിയ യുദ്ധങ്ങളിലൂടെ സാമ്രാജ്യം പിടിക്കാൻ പോയവൻ എങ്ങനെയാണ് മഹാൻ ആകുന്നത്? യുദ്ധ, സാമ്രാജ്യ ആസക്തിയുള്ള ക്രൂരനായ മനുഷ്യൻ. ലോകം മഹാനാക്കിയത് അയാളുടെ യുദ്ധതന്ത്രങ്ങളും സാമ്രാജ്യ നേട്ടങ്ങളും നോക്കിയാണ്. ഭൗതിക അളവ് ആത്മിക അളവിനെ മറികടന്ന് ആളുകൾ കൂടുതലായി സ്വീകരിക്കുന്നു. പണ്ടു കവി പാടിയതും പൊട്ടത്തരം തന്നെ. "ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം" ക്ഷീരമുള്ള അകിടിൽ നിന്ന് പാൽ കുടിക്കാനുളള മിടുക്ക് കൊതുകിനു ദൈവം കൊടുത്തിട്ടില്ല. അത് കൗതുകത്തിനു വേണ്ടി അകിടിൽ ചെന്ന് ഇരുന്നതല്ലല്ലോ. രക്തം അതിന്റെ ഭക്ഷണമാണ്. മാത്രമല്ല, പശുവിന്റെ പാൽ പശുക്കുട്ടിക്കാണ്. മനുഷ്യപ്പാൽ മനുഷ്യക്കുട്ടിക്കും. അതിവേഗം വളർന്ന് പെട്ടെന്നു മരിക്കുന്ന പശുവിന്റെ

(529) സർക്കാർ സ്വകാര്യ ജോലികൾ!

Image
ഒന്നാമത്തെ കഥ - പതിനഞ്ച് വർഷങ്ങൾക്കു മുൻപ്, വലിയൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബിജേഷ്, ഒരു ദിവസം അവൻ പനി വച്ചു കൊണ്ട് ജോലിക്കു പോകാൻ ഒരുങ്ങവേ ഭാര്യ തടഞ്ഞു - " ലീവ് സൂപ്പർവൈസറോട് വിളിച്ചു പറയ്. ഇന്ന് പാരസെറ്റാമോൾ കഴിച്ചെന്നു പറഞ്ഞ് കാര്യമില്ല. റെസ്റ്റ് എടുത്തില്ലെങ്കിൽ പ്രശ്നമാകും" "എടീ, ഒരു ഗുളിക ബാഗിൽ ഇട്ടിട്ടുണ്ട്. പോയിട്ട് അടുത്ത ദിവസത്തേക്ക് ലീവ് എടുക്കാം. വിളിച്ചു പറഞ്ഞാൽ അയാൾക്ക് ഇഷ്ടപ്പെടില്ല" ഭാര്യ അത്ര രസിക്കാത്ത മട്ടിൽ പറഞ്ഞു - " അതെന്താ, ആ മനുഷ്യൻ പനി വരാത്ത സൂപ്പർമാനാണോ? കാഷ്വൽ ലീവ് പതിനഞ്ചിൽ വെറും നാലെണ്ണം മാത്രമേ ഈ വർഷം എടുത്തിട്ടുള്ളൂ " വിഷയം മാറ്റാനായി ബിജേഷ് പറഞ്ഞു - " അമ്പടീ മിടുക്കീ ഞാൻ പോലും ലീവെടുത്തത് മറന്നിരിക്കുവായിരുന്നു " ആ സുഖിപ്പിക്കൽ കേൾക്കാത്ത മട്ടിൽ അവൾ മുഖം വീർപ്പിച്ച് അകത്തേക്കു പോയി. അയാൾ അവിടെ ചെന്ന് ജോലി സ്ഥലത്തെ തടിയൻകംപ്യൂട്ടറിനു മുന്നിൽ ബാഗു വച്ചയുടൻ ലീവ് ഫോമുമായി സൂപ്പർവൈസറെ കണ്ടു - "സാർ , എനിക്കു പനിയാണ്. നാളെ ഒരു ലീവ് വേണമായിരുന്നു " ഉടൻ, സൂപ്പർ ഏമാൻ എല്ലാവരും കേൾക്കാൻ പാകത