31/08/20

ഡിജിറ്റല്‍ റീഡിംഗ്

ഡിജിറ്റല്‍ മലയാളം ബുക്കുകള്‍ വായിക്കാന്‍ ഏറ്റവും അനുയോജ്യമായത്   ഏതായിരിക്കും?

പലപ്പോഴായി അനേകം പേര്‍ എനിക്ക് മെയില്‍ ചെയ്ത ഒരു ചോദ്യമാണ്. ആദ്യംതന്നെ, ഒരു കാര്യം പറയട്ടെ- നേരിട്ടുള്ള പുസ്തക വായനയുടെ സുഖം ഒന്നിലും കിട്ടില്ല! എങ്കിലും,  ഇ-വായനയുടെ കാര്യം പറയട്ടെ.

നിങ്ങളുടെ മനസ്സില്‍ മൊബൈല്‍, ലാപ്‌, ടാബ്, ഡസ്ക് ടോപ്‌, സ്മാര്‍ട്ട്‌ ടി.വി ഇ- റീഡര്‍....എന്നിങ്ങനെ പലതും ഉണ്ടാവും. എന്നാല്‍, ഇവയില്‍ ഓരോന്നിനും പലതരം പോരായ്മകള്‍ ഉണ്ടാവും.  
 
ഒന്നാമതായി, നാം ഏറ്റവും കൂടുതല്‍ സമയം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ ഫോണിന്റെ വലിപ്പക്കുറവ് സുഖകരമായ വായനയുടെ വില്ലനാകുന്നു. കണ്ണിന്റെ ആയാസം ഒരു പ്രശ്നമാണ്. 

ഡസ്ക് ടോപ്പില്‍ വലിയ വായന കിട്ടുമെങ്കിലും മുറിയില്‍ ചെന്ന്‍ ഒരേ സ്ഥലത്തു തന്നെ വായിക്കേണ്ടിവരും. കൂടെ കൊണ്ടുപോകാന്‍ പറ്റില്ല.  മാത്രമല്ല, ഒരു മേശയിലെ സ്ഥലമെടുത്ത്‌ കൂടിയ കറന്റ് ബില്ലും ചൂടുള്ള മെഷീനും സഹിക്കണം.

ലാപ്ടോപ് കുറച്ചുകൂടി സൗകര്യമുള്ള ഒന്നാണ്. വീട്ടിലെ പലയിടങ്ങളില്‍ പോയി മടിയില്‍ വച്ചു വായിക്കാമല്ലോ. എന്നാല്‍, വാങ്ങാനുള്ള വില കൂടുതല്‍. യാത്രയില്‍ എളുപ്പമുള്ള കനം കുറഞ്ഞ മോഡലുകള്‍ക്കായി അരലക്ഷം രൂപ മുടക്കേണ്ടി വരും. വില കുറഞ്ഞവയ്ക്ക് ടച്ച് സ്ക്രീന്‍ കാണില്ല. 

ടു ഇന്‍ വണ്‍ ലാപ് വളരെ പ്രയോജനം ചെയ്യും. വീട്ടില്‍ ലാപ്. വെളിയില്‍ ടാബ്. അതായത്, യാത്രയില്‍ കീബോര്‍ഡ് വേര്‍പെടുത്തി വീട്ടില്‍ വച്ചിട്ടു  സ്ക്രീന്‍ മാത്രമായി കൊണ്ടുപോകാം. വലിയ ടാബ് ഉപയോഗിക്കുന്ന രസത്തോടെ വായിക്കാം. സാദാ ലാപ്പിനേക്കാള്‍ ഉയര്‍ന്ന വിലയാകുന്നു ഏക രസംകൊല്ലി.

സ്മാര്‍ട്ട്‌ ടിവിയില്‍ ഇന്റര്‍നെറ്റ് ഡിജിറ്റല്‍ വായന അപാര വലിപ്പമുള്ള മഹാസംഭവമാണ്! പക്ഷേ,  ഉയര്‍ന്ന വില, ഒരേ സ്ഥലം, മറ്റുള്ള അംഗങ്ങളുടെതായ ചാനല്‍ ആവശ്യത്തിന്റെ തള്ളിക്കയറ്റം എന്നിവ ഫലം. 

ഡിജിറ്റല്‍ വായനയ്ക്കു മാത്രമായി പലതരം ഇ-ബുക്ക് റീഡര്‍ വിപണിയില്‍ ലഭ്യമാണ്. പക്ഷേ, മറ്റുള്ള  വര്‍ക്കുകള്‍ അതില്‍ പറ്റില്ല അല്ലെങ്കില്‍ അസൗകര്യം ആയിരിക്കും.  

അങ്ങനെ, പല കാര്യങ്ങള്‍ നോക്കിയാല്‍ കുറഞ്ഞ ചിലവില്‍ ഇലക്ട്രോണിക്  വായന ലഭ്യമായ ഒന്നാകുന്നു ടാബ്. ഇപ്പോള്‍, സിം ഇടുന്നവയാകയാല്‍ എല്ലാ വിദ്യകളും എളുപ്പത്തില്‍ ചേര്‍ന്നുപോകുന്ന ഒന്നാണിത്. അതായത്, 8 മുതല്‍ 11 ഇഞ്ചുവരെയുള്ള ടാബുകളില്‍ വായിച്ചാല്‍ നമ്മുടെ കയ്യില്‍ ഒരു പുസ്തകം ഇരിക്കുന്ന ഫീല്‍ കിട്ടും.

21/08/20

Asthma disease healing yoga

 ആധുനിക വൈദ്യശാസ്ത്രത്തില്‍ അനേകം ചികില്‍സകള്‍ ആസ്ത്മരോഗത്തെ നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍, ഇതിലുള്ള  പല രാസവസ്തുക്കളും നീണ്ടകാലത്തെ ഉപയോഗം നിമിത്തം പാര്‍ശ്വഫലമായി മറ്റു രോഗങ്ങളിലേക്കു രോഗിയെ നയിച്ചേക്കാം. നിലവിലുള്ള മരുന്നുകള്‍ പെട്ടെന്ന്‍ മാറ്റാന്‍ പറ്റുന്ന രീതിയല്ലാതെ ഇവിടെ മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും ക്രമേണ ഒരു വ്യക്തിയുടെ ശരീരത്തിലേക്കും മനസ്സിലേക്കും ആത്മാവിലേക്കും ആഗീരണം ചെയ്യുന്ന  രീതിയാകുന്നു യോഗയിലൂടെ അനുഭവിക്കാന്‍ പറ്റുന്നത്.  

തുടക്കത്തില്‍ മരുന്നിനൊപ്പവും പിന്നീട് മരുന്നുകള്‍ കുറച്ചു കൊണ്ടുവരാനും യോഗയിലൂടെ സാധിക്കും.  പന്ത്രണ്ട് വയസ്സിനുള്ളില്‍ വരുന്ന ആസ്ത്മരോഗം  പാരമ്പര്യമായും പിന്നീടു വരുന്നത് ബാഹ്യമായ കാരണങ്ങള്‍ മൂലവുമായി വൈദ്യശാസ്ത്രം കരുതപ്പെടുന്നു. കുടുംബ പാരമ്പര്യത്തില്‍ ഈ രോഗത്തിന്റെ ചരിത്രമുണ്ടെങ്കില്‍ അതിനെതിരെ മികച്ച പ്രതിരോധം ഉണ്ടാക്കാനും അതുവഴിയായി രോഗം ആക്രമിക്കുന്ന പ്രായം മുന്നോട്ടു നീട്ടാനും പറ്റും. ചിലപ്പോള്‍ ഒരിക്കലും രോഗം വന്നില്ലെന്നും വരാം. ഏതു രോഗത്തെയും ചെറുക്കാനുള്ള  സ്വന്തം  ശക്തിയെ നാം തിരിച്ചറിയുക. ക്രമമായും ചിട്ടയായും ചെയ്യേണ്ടതായ  ‌ യോഗാസനങ്ങളും പ്രാണായാമവും മെഡിറ്റെഷനും ജീവിതശൈലികളും ഭക്ഷണവും പ്രകൃതിയുടെ  അനുഗ്രഹവും.... എന്നിങ്ങനെ  ചെറുതും വലുതുമായ   പലതരം ശാസ്ത്രീയമായ അറിവുകള്‍ ഇതില്‍ കടന്നു വരുന്നു. അവയെല്ലാം കൂടിച്ചേര്‍ന്ന്  ആസ്ത്മയുടെ ആശ്വാസമാകുന്ന 2.48 മണിക്കൂര്‍  സമയമുള്ള  14 Asthma disease healing yoga videos‌ ലഭിക്കാന്‍  യൂടൂബില്‍ malayalamplus youtube channel Binoys yoga video class playlist സന്ദര്‍ശിക്കുക.  രോഗമുള്ളവരെ ഈ കാര്യം അറിയിക്കുമല്ലോ.

8- മഴപ്പരീക്ഷ

 Malayalam eBooks-513-cherukadhakal-8-mazhappareeksha

Author- Binoy Thomas, Price- FREE

Online browser reading →download →offline reading of this safe Google Drive PDF file-513 is free.  Click here-

9-ഇരുളും വെളിച്ചവും

Malayalam eBooks-512-counselling-9-irulum velichavum
Author- Binoy Thomas, Price- FREE

Online browser reading →download →offline reading of this safe Google Drive PDF file-512 is free.  Click here-

20/08/20

28- വെറും മണ്ടന്‍

 Malayalam eBooks-511-thinmakal-28-verum mandan

Author-Binoy Thomas, price-free

Online browser reading/ download/ offline reading of this safe Google Drive PDF file-511 is free. click here-

https://drive.google.com/file/d/1dcXvFptbS9ZwlEqcqv3GxlogPwuD_Bxn/view?usp=sharing

previous question papers-4

Malayalam eBooks-510-career-16

Author- Binoy Thomas, Price- FREE

Kerala Bhasha Institute proof reader, DC books proof reader previous question papers

Online browser reading →download →offline reading of this safe Google Drive PDF file-510 is free.  Click here-

previous question papers-3

Malayalam eBooks-509-career-15

Author- Binoy Thomas, Price- FREE

AIR- All India Radio akashwani sub editor, translator, newsreader previous question papers

Online browser reading →download →offline reading of this safe Google Drive PDF file-509 is free.  Click here-

previous question papers-2

Malayalam eBooks-508-career-14

Author- Binoy Thomas, Price- FREE

malayala manorama sub editor, manorama online web assistant previous question papers

Online browser reading →download →offline reading of this safe Google Drive PDF file-508 is free.  Click here-

previous question papers-1

Malayalam eBooks-507-career-13

Author- Binoy Thomas, Price- FREE

malayala manorama proof reader, junior clerk previous question papers

Online browser reading →download →offline reading of this safe Google Drive PDF file-506 is free.  Click here-