ആധുനിക വൈദ്യശാസ്ത്രത്തില്‍ അനേകം ചികില്‍സകള്‍ ആസ്ത്മരോഗത്തെ നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍, ഇതിലുള്ള പല രാസവസ്തുക്കളും നീണ്ടകാലത്തെ ഉപയോഗം നിമിത്തം പാര്‍ശ്വഫലമായി മറ്റു രോഗങ്ങളിലേക്കു രോഗിയെ നയിച്ചേക്കാം. നിലവിലുള്ള മരുന്നുകള്‍ പെട്ടെന്ന് മാറ്റാന്‍ പറ്റുന്ന രീതിയല്ലാതെ ഇവിടെ മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും ക്രമേണ ഒരു വ്യക്തിയുടെ ശരീരത്തിലേക്കും മനസ്സിലേക്കും ആത്മാവിലേക്കും ആഗീരണം ചെയ്യുന്ന രീതിയാകുന്നു യോഗയിലൂടെ അനുഭവിക്കാന്‍ പറ്റുന്നത്.
തുടക്കത്തില്‍ മരുന്നിനൊപ്പവും പിന്നീട് മരുന്നുകള്‍ കുറച്ചു കൊണ്ടുവരാനും യോഗയിലൂടെ സാധിക്കും. പന്ത്രണ്ട് വയസ്സിനുള്ളില്‍ വരുന്ന ആസ്ത്മരോഗം പാരമ്പര്യമായും പിന്നീടു വരുന്നത് ബാഹ്യമായ കാരണങ്ങള്‍ മൂലവുമായി വൈദ്യശാസ്ത്രം കരുതപ്പെടുന്നു. കുടുംബ പാരമ്പര്യത്തില്‍ ഈ രോഗത്തിന്റെ ചരിത്രമുണ്ടെങ്കില്‍ അതിനെതിരെ മികച്ച പ്രതിരോധം ഉണ്ടാക്കാനും അതുവഴിയായി രോഗം ആക്രമിക്കുന്ന പ്രായം മുന്നോട്ടു നീട്ടാനും പറ്റും. ചിലപ്പോള്‍ ഒരിക്കലും രോഗം വന്നില്ലെന്നും വരാം. ഏതു രോഗത്തെയും ചെറുക്കാനുള്ള സ്വന്തം ശക്തിയെ നാം തിരിച്ചറിയുക. ക്രമമായും ചിട്ടയായും ചെയ്യേണ്ടതായ യോഗാസനങ്ങളും പ്രാണായാമവും മെഡിറ്റെഷനും ജീവിതശൈലികളും ഭക്ഷണവും പ്രകൃതിയുടെ അനുഗ്രഹവും.... എന്നിങ്ങനെ ചെറുതും വലുതുമായ പലതരം ശാസ്ത്രീയമായ അറിവുകള്‍ ഇതില്‍ കടന്നു വരുന്നു. അവയെല്ലാം കൂടിച്ചേര്‍ന്ന് ആസ്ത്മയുടെ ആശ്വാസമാകുന്ന 2.48 മണിക്കൂര്‍ സമയമുള്ള 14 Asthma disease healing yoga videos ലഭിക്കാന്‍ യൂടൂബില്‍ malayalamplus youtube channel Binoys yoga video class playlist സന്ദര്‍ശിക്കുക. രോഗമുള്ളവരെ ഈ കാര്യം അറിയിക്കുമല്ലോ.
No comments:
Post a comment