Posts

Showing posts with the label യോഗാ പഠിക്കാം

(1239) യോഗ എന്തിനു പഠിക്കണം?

  അങ്ങനെ മറ്റൊരു യോഗാദിനവും കടന്നുപോയിരിക്കുന്നു. പതിവിലും പ്രചാരം ഇത്തവണ കുറവായിരുന്നു. സമൂഹത്തിൻ്റെ പ്രശ്നങ്ങളും നിരാശകളും മറ്റും കൂടി വരുമ്പോൾ യോഗ ആശ്വാസമാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും മങ്ങിത്തുടങ്ങി. പുതുതലമുറയിലെ കുട്ടികളിലെ ദുശ്ശീലങ്ങൾക്കു മുന്നിൽ മാതാപിതാക്കൾ നിസ്സഹായരായി പകച്ചു നിൽക്കുകയാണ്. അതിനൊപ്പം പുത്തൻ മാതാപിതാക്കൾക്ക് നല്ല മാതൃക കുട്ടികൾക്കു കാണിച്ചു കൊടുക്കാനും പറ്റുന്നില്ല. (ഉദാ: നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ക്ലാസിൽ ഉറങ്ങുന്നതു പതിവ്. അവൻ പാതിരാത്രി 12 കഴിഞ്ഞും ടാബുമായി ഇരിക്കാൻ കാരണം 2 മണിക്ക് ഫോൺ കഴിഞ്ഞ് ഉറങ്ങുന്ന മാതാപിതാക്കളുടെ മാതൃക!) കോവിഡ് കാലം കഴിഞ്ഞ് യോഗാ അധ്യാപകർക്കും ശരീര, മനശ്ശക്തികൾ ക്ഷയിച്ചിട്ടുണ്ട്. വലിയ അഭ്യാസത്തിനു പോകാതെ ഇരുന്നാൽ നന്ന്. നാമെല്ലാം യോഗ പഠിക്കാൻ വന്നതും ഒരു നിയോഗമാണ്. സത്യത്തിൽ യോഗ ഒന്നാന്തരം തന്ത്രമായി (കുതന്ത്രമല്ല) നമ്മുടെ സഹായം തേടുന്നവരെ ആശ്വസിപ്പിക്കാനാകും. കഴിഞ്ഞ ആഴ്ചയിലെ ഒരു ഉദാഹരണം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരമായി കാണുന്ന ഒരു പരിചയക്കാരൻ അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ ഞാൻ യോഗയെന്ന് അറിഞ്ഞ് അയാളുടെ വിഷമം പറയുകയു...

(1094) ധ്യാനത്തിൻ്റെ ആവശ്യം?

"യോഗ ചിത്ത വൃത്തി നിരോധ" എന്നുള്ള യോഗയുടെ നിർവചനം പലരെയും ആശയക്കുഴപ്പത്തിൽ ആക്കാറുണ്ട്. ചിത്ത വൃത്തികളെ നിരോധിക്കുന്നതാണ് യോഗ എന്നു പറഞ്ഞാൽ മനസ്സിലെ മുഴുവൻ ചിന്തകളെയും മാറ്റണമെന്നല്ല. മനസ്സിൻ്റെ ക്രമരഹിതമായ അസ്വാഭാവികമായ അല്ലെങ്കിൽ ദോഷകരമായ ചിന്തകളെ ഒഴിവാക്കണമെന്നാണ്. അതിന് മെഡിറ്റേഷനും പ്രാണായാമവും നല്ലതാണ്. യോഗാസനത്തിൽ പോലും മുനിമാരുടെ ശ്രദ്ധ പോകാതിരിക്കാൻ വൃക്ഷാസനം നിൽക്കുമായിരുന്നു. അന്നേരം ബാലൻസ് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കുമ്പോൾ മറ്റുള്ള വിഷമ ചിന്തകൾ മാറും. മന്ത്രജപങ്ങളും പ്രാർഥനകളുമെല്ലാം ഇങ്ങനെ നെഗറ്റീവ് ചിന്തകളെ മാറ്റാൻ ഉപയോഗിക്കാം. പഴമ്പുരാണം എന്നു തോന്നുമെങ്കിലും യാതൊരു സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇല്ലാത്ത പണ്ടുകാലത്ത് മുനിമാർ /യോഗികൾ ഒരുപാട് നല്ല അറിവുകൾ തന്നിട്ടു പോയി. ഇതേ കാര്യങ്ങൾ വിദേശികൾ ശാസ്ത്രീയമായി തെളിയിക്കുമ്പോൾ അത് Super സയൻസായി മാറുന്നു! ഒന്നാമതായി മനസ്സ് ആകെ കുഴപ്പത്തിലായി കഴിഞ്ഞല്ല മെഡിറ്റേഷൻ പരിശീലിക്കേണ്ടത്. കാരണം ആ സമയത്ത് മനസ്സിനെ അതിനു വഴങ്ങിത്തരില്ല. അതിനാൽ നമ്മുടെ സുഖപ്രദമായ അവസ്ഥയിൽ ഏറ്റവും ഇണങ്ങുന്ന ഒരെണ്ണം നമ്മുടെ കയ്യിൽ Stock ഉണ്ടാകണം. ര...

(1079) നേപ്പാളിലെ യോഗി പറഞ്ഞകഥ!

  ഒരിക്കൽ, നേപ്പാളിലെ ഒരു യോഗിയെ പ്രഭാഷണത്തിനായി ഉത്തരേന്ത്യയിലേക്ക് ക്ഷണിച്ചു. പ്രധാനമായും ഈ നാട്ടിലെ ആളുകളിൽ പലതരം ക്രൂരതകളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അതിനാൽ, ഒരു ആശ്രമത്തിൻ്റെ അഭ്യർഥന കാരണമാണ് യോഗി ഇവിടെ എത്തിയത്. ആളുകൾ യോഗിയുടെ പ്രഭാഷണം കേൾക്കാൻ തടിച്ചു കൂടി. അദ്ദേഹം സംസാരിച്ചതിൻ്റെ ആശയം ഇതായിരുന്നു - "ഈ നാട്ടിൽ പലതരം പ്രശ്നങ്ങൾ ഉള്ളതായി ഞാൻ മനസ്സിലാക്കുന്നു. ഇതെല്ലാം നിങ്ങളുടെ മാത്രം പ്രശ്നമല്ല. ലോകമെങ്ങും പലതരം അസ്വസ്ഥതകളും ഉണ്ടാകുന്നതിനുള്ള കാരണം മനുഷ്യർ പലതരം സ്വഭാവ ഗണത്തിൽ പെടുന്നു എന്നുള്ളതാണ്. ഒന്നാമതായി സമൂഹത്തിന് ഏറ്റവും ദോഷം ചെയ്യുന്ന സ്വയമായും മറ്റുള്ളവർക്കും ഗുരുതര ദോഷങ്ങൾ വരുത്തുന്ന ക്രൂരതയുള്ള  ഒരു കൂട്ടം മനുഷ്യർ!  രണ്ടാം ഗണത്തിൽ സ്വയം നശിക്കാതെ മറ്റുള്ളവരെ നശിപ്പിക്കുന്ന രീതിയുള്ളവർ! സാഡിസം ഈ കൂട്ടരിൽ കൂടുതലാണ്. മൂന്നാം വിഭാഗം കുറച്ചു കൂടി മെച്ചപ്പെട്ടതാണ്. സ്വന്തം കാര്യവും സുഖവും നോക്കി ജീവിക്കുന്ന സ്വാർഥമതികൾ! അവർ അന്യർക്കു ഗുണം ചെയ്യുന്നില്ലെങ്കിലും ദോഷം ചെയ്യാറില്ല എന്നുള്ളത് ആശ്വാസമാണ്! നാലാമത്തെ കൂട്ടർ ഏറെ മെച്ചപ്പെട്ട നിലയില...

(946) യുവതിയുടെ ദാനം!

  പണ്ടുപണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ നടന്ന കഥ. ഒരിക്കൽ, ആ ഗ്രാമത്തിലൂടെ ഒരു യോഗിയും ശിഷ്യനും കൂടി നടന്നു പോകുകയായിരുന്നു. അകലെയുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ കണക്കുകൂട്ടിയതിനേക്കാൾ നടപ്പു ദൂരം കൂടുതലുണ്ടായിരുന്നു. ചോറിൽ നാരങ്ങാ നീര് ഒഴിച്ച് കുറെ പൊതികൾ എടുത്തിരുന്നെങ്കിലും അവയെല്ലാം തീർന്നു. ഉടൻ, യോഗി പറഞ്ഞു - "നമുക്ക് ഏതെങ്കിലും വീട്ടിൽ നിന്നും ആഹാരം യാചിക്കാം" അങ്ങനെ, അവർ ഒരു ചെറിയ വീടിനു മുന്നിലെത്തി. അവർ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ഒരു യുവതി വാതിൽ തുറന്നു. ശിഷ്യൻ ചോദിച്ചു - "ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം ദയവായി തരണം. ദൂരെ പോകേണ്ടതാണ്" യുവതി പറഞ്ഞു - "ഇവിടെ ഞങ്ങൾക്കും ദാരിദ്ര്യമാണ്. ഒന്നും തരാൻ ഇല്ലല്ലോ. മറ്റേതെങ്കിലും വീട്ടിൽ ചോദിക്കൂ" പെട്ടെന്ന് യോഗി പറഞ്ഞു - "അതു സാരമില്ല. ഈ മുറ്റത്തെ ഒരു പിടി മണ്ണ് ഈ പാത്രത്തിലേക്ക് ഇട്ടു കൊള്ളുക!" യുവതി അമ്പരന്നു! എങ്കിലും അവൾ അതുപോലെ ചെയ്തു. അവർ രണ്ടു പേരും നടന്നു നീങ്ങിയപ്പോൾ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു - "നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത മണ്ണ് പാത്രത്തിൽ വാങ്ങിയ...

(942) വീട്ടമ്മയുടെ തപസ്സ്!

  പണ്ടുകാലത്തെ സിൽബാരിപുരം ഗ്രാമം. അവിടെ വേലു എന്നു പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അയാൾ ചെറുപ്പം മുതൽക്കുതന്നെ യോഗ അഭ്യസിച്ചു പോന്നു. ഒരു ദിവസം, അയാൾ സർവ്വതും ഉപേക്ഷിച്ച് കാട്ടിലെ ഗുഹയിലേക്കു തപസ്സ് ചെയ്യാനായി പോയി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് അപാരമായ യോഗശക്തി കിട്ടി. അതോടൊപ്പം അഹങ്കാരം മനസ്സിൽ ഉരുണ്ടുകൂടി. തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരു മരത്തിൽ ഇരുന്ന കുയിൽ വേലുവിന്റെ തോളിലേക്ക് കാഷ്ഠിച്ചു! ഉടൻ, ദേഷ്യം പൂണ്ട് ഉഗ്ര തപശ്ശക്തിയോടെ ആ പക്ഷിയെ നോക്കിയപ്പോൾ അത് കരിഞ്ഞ് നിലം പതിച്ചു! അയാളുടെ ശക്തി അങ്ങനെ ഉറപ്പാക്കിയപ്പോൾ വീണ്ടും ഗർവ്വ് വർദ്ധിച്ചു. അതിനിടയിൽ വേലുവിന് വിശന്നു. അയാൾ ഒരു വീടിന്റെ മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും വിളി കേട്ടില്ല. അയാൾ തിരികെ നടന്നപ്പോൾ ആ വീടിനകത്തു നിന്നും വീട്ടമ്മ ഇറങ്ങി വന്നു - "ആരാണ്? എന്താ വേണ്ടത്?" ഉടൻ, വേലു കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ നിന്നെ എത്ര തവണയായി വിളിക്കുന്നു? എന്റെ ശക്തി നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നതു നീ കണ്ടോളൂ" അന്നേരം, വീട്ടമ്മ പറഞ്ഞു - "കുയിലിനെ ചെയ്ത പോലെ എന്റെ അടുത്ത് വേലുവിന്റെ ...

(941) സന്യാസിയുടെ ത്യാഗം!

സിൽബാരിപുരം ഗ്രാമത്തിൽ മരം വെട്ടുകാരനായിരുന്ന ചീരൻ എന്നു പേരായ മനുഷ്യൻ അസംതൃപ്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു - തന്റെ അയൽവാസികൾ പലരും വളരെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു! തനിക്കു മാത്രം യാതൊരു പുരോഗതിയുമില്ല. അങ്ങനെ, അയാൾ കാടിനുള്ളിലേക്ക് മൂർച്ച കൂട്ടിയ മഴുവുമായി യാത്ര തിരിച്ചു. കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ കൂട്ടമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ പേടിച്ച് പോകാതിരുന്നാൽ തനിക്ക് ഒന്നും നേടാനാവില്ല. അയാൾ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ഗുഹയുടെ മുന്നിലെത്തി. അതിനുള്ളിൽ ഒരു യോഗി ധ്യാനത്തിൽ ഇരിപ്പുണ്ടായിരുന്നു. ചീരൻ അദ്ദേഹത്തോടു ചോദിച്ചു - "ഈ കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ നിൽപ്പുണ്ടെന്ന് അറിഞ്ഞു. എവിടെയാണത്?" യോഗി പറഞ്ഞു - "കിഴക്കു ദിക്കിലേക്ക് പോകുക. വലിയ തേക്കു മരം കാണും. അതിനു ശേഷമുള്ള അരുവി കടന്നാൽ വിലപിടിപ്പുള്ള ചന്ദന മരങ്ങൾ കാണാം" ചീരനു സന്തോഷമായി. അന്നേരം അവന് ഒരു സംശയം തോന്നി. "ഗുരുവിന് കൃത്യമായി അറിയാമെങ്കിൽ ചന്ദന മരങ്ങൾ പലപ്പോഴായി മുറിച്ചു വിൽക്കാമല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു കിട്ടാനാണ്?" അദ്ദേഹം ...

(866) കപട യോഗ!

  യോഗ എന്ന സവിശേഷ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ സ്വയം ചോദിക്കേണ്ടതും അറിയേണ്ടതുമായ ഒരു കാര്യമാണ്  യോഗയിലൂടെ നാം എവിടെ എത്തി നിൽക്കുന്നു എന്നുള്ളത്. 1. നാം യോഗ ഗുരുവാണോ? എങ്കിൽ ആഴത്തിലുള്ള യോഗ അറിവും ഗവേഷണവും ഉപരിപഠനവും ഒക്കെ വേണം. ആ വിഷയത്തിൽ പാണ്ഡിത്യമുണ്ടാവണം. ഇരുട്ടിനെ അകറ്റി പ്രകാശം വരുത്താനുള്ള "ഗുരു" എന്ന അർത്ഥം വരണം. 2. നാം യോഗാചാര്യനാണോ ? യോഗയെ ആചരിക്കുന്നവൻ. ഇവിടെ സത്യവും ധർമ്മവും നീതിയും ന്യായവും ആചരിക്കണം. പ്രശസ്തി, മദം പൊട്ടിയ മതം, അഹംഭാവം, താൻപോരിമ... ഇത്യാദി വന്നാൽ നടക്കില്ല. 3. യോഗാ അധ്യാപകർ യോഗയിലെ കുറച്ച് അറിവുകൾ പകർന്നു കൊടുക്കുന്നവർ, പഠിപ്പിക്കുന്നവർ. (ഈയുള്ളവൻ ഈ തരത്തിൽ ഉൾപ്പെടുന്നു). 4. യോഗ ഇൻസ്ട്രക്ടർ (യോഗ നിർദ്ദേശകൻ) ഏറ്റവും താഴെ തട്ടിലുള്ള  നിർദ്ദേശങ്ങൾ മാത്രം കൊടുക്കുന്നയാൾ. പ്രത്യേകിച്ചും ആസനങ്ങളുടെ പരിശീലനം മുഖ്യമായും. 5. യോഗ ഡെമൊൺസ്ട്രേറ്റർ - ഇവിടെ സാധാരണമായി ഏതെങ്കിലും അപകട കായിക പ്രകടനം പോലെയുള്ള യോഗാസനങ്ങൾ സ്റ്റേജിൽ നടത്തുന്നവർ. വിദ്യാഭ്യാസം കുറവുണ്ടെങ്കിൽ ഏറെ നന്ന്. കാരണം, അപകട സാധ്യത മനസ്സിലാവില്ലല്ലോ. 6. യോഗ ട്രെയിനർ - യോഗ പര...

(836) സ്വയം തിരിച്ചറിയണം!

ജർമ്മനിയിലെ ബെർളിൻ നഗരം. അവിടെയുള്ള സിനിമ തീയറ്ററിൽ സിനിമ കാണാനെത്തിയതാണ് ഹിറ്റ്ലർ. പക്ഷേ, വേഷം മാറിയായിരുന്നു അദ്ദേഹം അവിടെയെത്തിയത്. അതിനൊരു കാരണം ഉണ്ടായിരുന്നു - ഹിറ്റ്ലറിനെ സ്തുതിക്കുന്ന ഒരു ദേശഭക്തിഗാനം തുടക്കത്തിൽ വേണമെന്നുള്ളത് നിർബന്ധമാണ്. പ്രജകൾ ഏകാധിപതിയായ ഹിറ്റ്ലറെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് അറിയുകയും ചെയ്യാമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഗീതം തുടങ്ങി. എല്ലാവരും ചിട്ടയായി എണീറ്റു നിന്ന് കൈകൾ നീട്ടി ആദരവോടെ ഗാനം ഏറ്റുപാടിക്കൊണ്ടിരുന്നു. ഹിറ്റ്ലറിന് അങ്ങേയറ്റം അഭിമാനവും ഗർവ്വും തോന്നി. പക്ഷേ, അദ്ദേഹം സീറ്റിൽ ഇരിക്കുകയായിരുന്നു. ഉടൻ, അടുത്തു നിന്ന ആൾ പതിയെ ഹിറ്റ്ലറോടു പറഞ്ഞു - "ഹേയ്! സഹോദരാ, എണീറ്റു നിൽക്കുക. അല്ലെങ്കിൽ ആ തെണ്ടി കണ്ടാൽ നിന്റെ കഥ കഴിക്കും!" ചിന്തിക്കുക: "എല്ലാ നന്മകളുടെയും അടിസ്ഥാന ശില സ്വയമുള്ള ബഹുമാനമാണ്" (ജോൺ ഹെർസ്ചൽ ) "എല്ലാറ്റിനും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" (പൈതഗോറസ് ) നാം മറ്റുള്ളവരെ ചതിക്കുമ്പോൾ സ്വയം ചതിക്കപ്പെടുന്നു. പ്രഭാത ധ്യാനം / deep thought/ meditation നമ്മെ സ്വയം അറിയാൻ ഉപകരിക്കും. അത് അഹങ്കാരവും അഹംഭാവ...

(781) യോഗതലത്തിലുള്ള അറിവുകൾ

ജീവിതത്തിലെ സർവ്വ മേഖലയിലും സ്വാധീനം ചെലുത്താൻ പറ്റുന്ന  യോഗതലത്തിലുള്ള ചിന്താഗതികൾ വഴിയായി ജീവിതമാകെ പ്രകാശിപ്പിക്കാൻ നമുക്കു കഴിയും. സ്വന്തം തെറ്റുകൾ സമ്മതിക്കാത്ത അറിവുള്ള വ്യക്തികളുമായി തർക്കത്തിനു പോകരുത്. കാരണം, അവർ വാഗ്വാദത്തിനായി അനേകം വളഞ്ഞ അറിവുകൾ നിരത്തിക്കൊണ്ടിരിക്കും. നമ്മുടെ ഊർജവും സമയവും പോകും. നാം പ്രയോഗിച്ചു നോക്കി പ്രയോജനമെന്നു കണ്ടെത്തിയ കാര്യത്തെ ആര് എതിർത്താലും മാറി ചിന്തിക്കരുത്. ഉദാ: ജോലിക്കു പോകുന്ന എന്റെ ബാഗിൽ സ്ഥിരമായി തുണിസഞ്ചി ഉണ്ട്. പ്ലാസ്റ്റിക് സഞ്ചികൾ വളരെ ചുരുക്കമായേ വീട്ടിലെത്തൂ. നമുക്ക് ചെയ്യാൻ പറ്റുന്നത് നോക്കണം. ഇന്ത്യയിലെ പ്ലാസ്റ്റിക് ഉൽപാദനം നിയന്ത്രിക്കാനുള്ള ശക്തി നമുക്കില്ല.  ഞാൻ ആണവ ബോംബുകൾക്ക് എതിരാണ്. പക്ഷേ, അമേരിക്കയുടെയും റഷ്യയുടെയും മറ്റും ഹൈഡ്രജൻ ബോംബിനെ ഒരു ചുക്കും ചെയ്യാൻ എനിക്കു പറ്റില്ല. എന്നാലോ? എന്റെ വീട്ടിൽ  പടക്കം ഉപയോഗം വേണ്ടെന്നു വയ്ക്കാൻ എനിക്കു പറ്റും. 1954 ൽ ലോകത്ത് ആദ്യം endosulfan തുടങ്ങിയത് അമേരിക്കയാണ്. അതിങ്ങ് കാസർഗോഡ് ജില്ലയിൽ കനത്ത നാശമാണ് ഉണ്ടാക്കിയത്. എല്ലാത്തിനും "കുമേരിക്ക"എന്നു കുരയ്ക്കുന്ന ഒരു സയന്റ...

(561) യോഗാചാര്യൻ ആരാണ്?

യോഗാചാര്യന്മാരെ ഞാനിതുവരെയും ഒരിടത്തും കണ്ടിട്ടില്ല! പകരം, യോഗാ അധ്യാപനത്തിൽ ഒതുങ്ങുന്ന അധ്യാപകരാണ് എനിക്കു കാണാൻ  പറ്റിയിട്ടുള്ളത് ഇന്നത്തെ അത്യാധുനിക ലോകത്തിൽ അത് സ്വാഭാവികമാണുതാനും. എന്നാൽ, പേരിനൊപ്പം യോഗാചാര്യൻ, യോഗ ശ്രേഷ്ഠൻ, യോഗ ഗുരു എന്നിങ്ങനെ അനേകം ആളുകൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതു വഴി ആളുകളെ കബളിപ്പിക്കാറുമുണ്ട്. യോഗാചാര്യൻ എന്നാൽ യോഗയെ ആചരിക്കുന്ന ആളാണ്. അത് ഏതാണ്ട് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്ന പോലെയാണ്. യമനിയമാദികളുടെ 10 ഘടകങ്ങൾ പോലും ആചരിക്കുന്ന ആരുണ്ട്? വിശദമായി പറഞ്ഞാൽ  പ്രശസ്തി ആഗ്രഹിച്ചാൽ? രോഗസൗഖ്യം സാക്ഷ്യമായി പറയിച്ചാൽ?മതങ്ങളുടെ മറവിൽ ജോലി സമ്പാദിച്ചാൽ? പരസ്പരം അധര സേവയും പാദസേവയും ചെയ്ത് അവാർഡ്, പൊന്നാട, ഷീൽഡ്, കസവ് എന്നിവ സമ്പാദിച്ചാൽ? ഗ്രൂപ്പിസം കളിച്ച് Open call ഇല്ലാതെ ശിങ്കിടികൾക്ക് മാനദണ്ഡങ്ങൾ കൂടാതെയുള്ള പദവി, ജോലി, വേതനം എന്നിവയുടെ സമ്പാദനം? കൊടുക്കൽ? യോഗ നാച്ചുറോപ്പതി ചികിൽസ നൽകാൻ അധികാരമുള്ളത് BNYS എന്ന ഡോക്ടർ ബിരുദത്തിൽ യോഗയിലും നാച്ചുറോപ്പതിയിലുമാണ് ബിരുദം നൽകുന്നത്. അപ്പോൾ, അനേകം വ്യാജ വൈദ്യന്മാരുടെ ചികിൽസകൾ? യോഗയെ പൂർണമായി ആചരിക്കുമ്പ...

(557) ശീർഷാസനം അരുത്!

Headstand (ശീർഷാസനം) എന്ന യോഗയിലെ അപകടം! നരവംശ ശാസ്ത്രം (Anthropology) പറയുന്നത് മനുഷ്യനും കുരങ്ങും പിറന്നത് ഒരേ പൂർവികരിൽ നിന്നാണെന്ന്. അതായത്, കുരങ്ങ് പരിണമിച്ചല്ല, പകരം കുരങ്ങും മനുഷ്യനും സഹോദരങ്ങളായി വരും. ഒരേ മാതാപിതാക്കൾക്ക് പിറന്ന രണ്ടു ശ്രേണികൾ! ആ സമയത്ത്, നീണ്ട കയ്യുള്ള ഗിബ്ബൺ കുരങ്ങിന്റെ (Gibbons Monkey) ശാഖയും മനുഷ്യനായ സങ്കരശാഖയും രണ്ടായി പിരിഞ്ഞു. ഏതാണ്ട് 15-20 മില്യൻ വർഷങ്ങൾക്കു മുൻപു നടന്ന കാര്യം. പക്ഷേ, മനുഷ്യ ശാഖ വികസിച്ചു. കുരങ്ങ് പഴയ പടി തന്നെ. ഇന്നത്തെ Homo sapiens മനുഷ്യൻ പിറന്നിട്ട് ഏകദേശം 1.95 ലക്ഷം വർഷങ്ങളേ ആയുള്ളൂ. അതിനു മുൻപ് ഇന്നത്തെ മനുഷ്യന്റെ അനേകം പഴയ പതിപ്പുകൾ - ഹൊമിനിഡെ, ഡെനിസോവാൻസ്, നിയാണ്ടർത്താൽ, ക്രോമാഗ്നൻ, ഹോമോ ഇറക്ടസ്,  ഹോമോ ലാബിലിസ്, ആസ്ട്രേല പിതേകസ്, ആർഡിപിതിസിൻസ്, എന്നിങ്ങനെ പലതരം ഉണ്ടായിരുന്നു. അവരുടെ കാലക്രമത്തിൽ കാലത്തിലൂടെ പിറകിലേക്കു പോകും തോറും കൂന് കൂടി വന്നു. ഒടുവിൽ കയ്യും കാലും കുത്തി തല താഴ്ത്തിയുള്ള ഗിബൺകുരങ്ങിനോടു സാമ്യമുള്ള അവസ്ഥയിലായിരുന്നു. ഇനി കാര്യത്തിലേക്കു വരാം- തല ഉയർന്ന അവസ്ഥയിൽ വന്നപ്പോഴാണ് ബുദ്ധിശക്തി ഏറ്റവും ഉയർന്നത്. ...

(545) സ്വയം ഗുരുവായി മാറുക!

ആരാണ് ഗുരു? ഒരാളുടെ ഇരുട്ടാകുന്ന അറിവില്ലായ്മയെ അകറ്റി അറിവാകുന്ന പ്രകാശത്തിലേക്കു നയിക്കുന്ന ആളാണ് ഗുരു. പണ്ടുകാലങ്ങളിൽ ഗുരുവിനെ ആവശ്യത്തിൽ അധികമായി ബഹുമാനിച്ചിരുന്നു എന്നതാണു സത്യം. ഗുരു തെറ്റു ചെയ്താലും അതിനു ന്യായത്തിന്റെ പരിവേഷം ചാർത്തിക്കൊടുത്തിരുന്ന കാലം. എന്തെങ്കിലും തിരുത്താനോ മറു ചോദ്യം ചോദിക്കാനോ പാടില്ലായിരുന്നു. അത്തരം സാഹചര്യങ്ങളെ മറികടക്കാനായി ഗുരു തന്നെ രൂപം കൊടുത്ത ഗുരുനിന്ദ, ഗുരുത്വമില്ലായ്മ, ഗുരുശാപം എന്നീ വാക്കുകൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്തു. ഗുരുവിന് പ്രാധാന്യമില്ലെന്നോ ബഹുമാനിക്കരുത് എന്നോ അല്ല ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. യഥാർഥത്തിൽ മാനുഷികമായ ദൗർബല്യങ്ങളും പേറുന്ന ആളു തന്നെയാണ് ഗുരു. എന്നാൽ, അത് മൂടി വയ്ക്കാൻ കാലം ശ്രമിച്ചു എന്നുള്ളതാണു സത്യം. ഒരിക്കൽ ശിഷ്യനായിരുന്ന ആളു തന്നെയാണ് ഗുരു. ഗുരു പഠിപ്പിക്കുന്ന ശിഷ്യമാരിൽ പലരും പിന്നീട് ഗുരുവായി രൂപാന്തരപ്പെടുന്നു. അതിനാൽ, എനിക്കു ശേഷം പ്രളയം എന്ന രീതിയിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഗുരുവിനു ചേർന്നതല്ല! "എല്ലാറ്റിലും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" എന്നു പൈതഗോറസ് പറഞ്ഞത് ഇവിടെ ശ്രദ്ധേയമ...

Malayalam eBooks-536

യോഗയിലെ ഗീർവാണങ്ങൾ ! പതിവു പോലെ one day wonder ആയി Yoga day വന്നു പോയി. പ്രഖ്യാപനങ്ങൾ മാത്രം നടത്തുക എന്നുള്ളതാണ് വാസ്തവത്തിൽ നടക്കുന്നത്. ഉദാഹരണത്തിന്, MBBS കോഴ്സിൽ യോഗ ഉൾപ്പെടുത്തി ഉത്തരവായി. പക്ഷേ, വെറും 3 മുതൽ ഒരാഴ്ച മാത്രം പരിശീലനം. അതുകൊണ്ട് എന്താകാനാണ്? സ്ഥിരം ഫാക്കൽറ്റിയുടെ ആവശ്യമില്ല. വഴിയേ പോകുന്ന ആരെയെങ്കിലും കൈ കൊട്ടി വിളിച്ചാൽ മതി. മണിക്കൂർ നോക്കി രൂപ കൊടുത്താൽ മതിയല്ലോ. യോഗ അധ്യാപനം ഏറ്റവും അധികം പ്രയോജനപ്പെടുത്തി വരുംതലമുറകളെ നേർവഴി ആക്കാനുളള ഏറ്റവും വലിയ സാധ്യത ഒന്നു പരിശോധിക്കാം- കേരളത്തിലെ 1-10 ക്ലാസ്സു വരെ അൺ എയ്ഡഡ് സ്കൂൾ കുട്ടികൾ ഏകദേശം 4 ലക്ഷം എന്നാൽ, സർക്കാർ + എയ്ഡഡ് കൂട്ടിയാൽ ഏകദേശം 40 ലക്ഷം വരും. എന്നാലോ? യോഗ താരതമ്യേന നന്നായി നടക്കുന്നത് ഈ CBSE, ICSE വരുന്ന അൺ എയ്ഡഡ് സ്കൂളുകളിലാണ്. ഇതിനിടെ, സർക്കാർ സ്കൂളുകളിലേക്ക് കേരള സ്പോർട്സ് കൗൺസിൽ യോഗാ അധ്യാപകരെ വാർഷിക കരാർ അടിസ്ഥാനത്തിൽ വിളിച്ചപ്പോൾ ഞാനും ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. അവിടെയും ഉയർന്ന പ്രായപരിധി പറയാഞ്ഞതിനാൽ 65-70 മുകളിൽ വരുന്ന സർക്കാർ പെൻഷൻ മാസം അരലക്ഷത്തിനു മേൽ വരുന്ന ആളുകളും ഉണ്ടായിരുന്നു! അതിന്റെ നിയ...

(526) School Yoga Teacher Interview

Image
യോഗയുടെ ജോലിക്കാര്യം അറിയാൻ പലപ്പോഴും വൈകാറുള്ളതു സ്വാഭാവികമാണ്. കാരണം, മറ്റുള്ള വിഷയങ്ങളേപ്പോലെ അധികം ഒഴിവുകളും സ്ഥലങ്ങളും പ്രശസ്തിയും ഇല്ലല്ലോ. അതുകൊണ്ട് ഏതു പാതിരാ സമയത്തും ഏതു ഇന്റർവ്യൂ സ്ഥലത്തേക്കും ഓടാൻ പാകത്തിന് ബിജുക്കുട്ടൻ തന്റെ ഫയൽ തയ്യാറാക്കി വച്ചിരിക്കും. അങ്ങനെ ഒരു ദിനം - ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന വിദ്യാലയ സമൂഹത്തിന്റെ കേരളത്തിലെ പ്രശസ്തമായ ശാഖയിലേക്ക് യോഗ അധ്യാപനത്തിന് വോക്ക് ഇൻ ഇന്റർവ്യൂ വിളിച്ചിരിക്കുന്നു. ശമ്പളം നോക്കാനായി ഔദ്യോഗിക വെബ് സൈറ്റിൽ കയറിയപ്പോൾ ചെന്നത് സ്ഥിരം അധ്യാപകരുടെ പുലിമടയിൽ. അവർക്ക് 60, 80, 1 ലക്ഷം വരെയൊക്കെ വരുന്നതിനാൽ ബിജുക്കുട്ടൻ അത്തരം സ്കൂളുകളെ കേന്ദ്രപ്പൻ സ്കൂൾ എന്നാണു പറയാറ്. അതിനു താഴെയായി ഒരു വർഷത്തേക്കുള്ള യോഗാ കരാർ നിയമനത്തിന് പ്രതിമാസം 21,500 രൂപയും. കൃത്യസമയത്തിനു അര മണിക്കൂർ മുൻപുതന്നെ ബിജുക്കുട്ടൻ സ്ഥലത്തെത്തി. അവിടെ മുപ്പതോളം ഉദ്യോഗാർഥികൾ. മിക്കവരും യോഗ ജോലി ചെയ്യുന്ന അധ്യാപരാണ്. ദിവസ വേതനക്കാരും ചെറിയ സ്കൂളിലുള്ളവരും ഉണ്ട്. അടുത്തിരുന്ന അധ്യാപികയെ ബിജുക്കുട്ടൻ പരിചയപ്പെട്ടു. മറ്റൊരു കേന്ദ്രപ്പൻ അധ്യാപികയാണ്. പക്ഷേ, ആ...

Malayalam eBooks-515

Image
യോഗയിലെ വെല്ലുവിളികൾ ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ബുധനാഴ്ചയുടെ വൈകുന്നേരം. ബിജേഷ് അധ്യാപനജോലിയും കഴിഞ്ഞ് ക്ഷീണിതനായി കോട്ടയം ടൗണിലൂടെ അടുത്ത ബസ് പിടിക്കാനായി ബസ് സ്റ്റോപ്പിലേക്കു നടക്കവേ, "ഡാ, ബിജേഷേ... " പിറകിൽ നിന്നൊരു വിളി! ദാ.... വരുന്നു, തന്റെ സ്കൂൾകാല സഹപാഠി - ലിജോ, അവൻ ഏതോ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്നറിയാം. ഇപ്പോൾ ഏതാനും വർഷങ്ങളായി തമ്മിൽ കണ്ടിട്ട്. അടുത്തു വന്നയുടൻ, ആദ്യ ചോദ്യം എറിഞ്ഞു കഴിഞ്ഞു - " നീ ഇപ്പോ എവിടെയാ ജോലി ചെയ്യുന്നത്?" പണ്ട്, തന്റെ ക്ലാസ്സിലെ പ്രധാന കിള്ളിക്കിഴിക്കൽ വിദഗ്ധനായിരുന്നു ഈ കക്ഷി. എന്നാലോ? വലി-കുടി-പിടി ദുശ്ശീലങ്ങളൊന്നുമില്ലതാനും. ബിജേഷ് ജോലി ചെയ്യുന്ന സ്കൂളും സ്ഥലവും പറഞ്ഞു കൊടുത്തു. അധ്യാപകനെന്ന് കേട്ടപ്പോൾ അല്പം ബഹുമാനമൊക്കെ ലിജോയുടെ മുഖത്ത് തെളിഞ്ഞെങ്കിലും പഠിപ്പിക്കുന്ന വിഷയം യോഗ യെന്ന് അറിഞ്ഞപ്പോൾ അവൻ നെറ്റി ഒന്നു ചുളിച്ചു. അവനിലെ സംശയ ദൃഷ്ടി ഉണർന്നു കഴിഞ്ഞിരിക്കുന്നു! പിന്നെ റാപിഡ് ഫയർ ക്വസ്റ്റ്യൻസിന്റെ പെരുമഴയായിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന കൃത്യ സ്ഥലം, ടൗണിൽ നിന്നുള്ള ദൂരം, ആ റൂട്ട്, അടുത്തുള്ള പ്രധാന സ്ഥാപനങ്ങൾ എന്നിങ്ങ...

പലതരം മനുഷ്യഭാവങ്ങൾ

Image
ജീവിതം ഒരു നാടകശാല! മനുഷ്യഗണത്തിന്റെ ജീവിതകാലത്തെ സ്വഭാവമനുസരിച്ച് പല വിഭാഗങ്ങളായി തിരിക്കാം. അതില്‍ അല്പം, നര്‍മഭാവനയും മേമ്പൊടി ചേര്‍ത്ത് പറഞ്ഞാല്‍ ഇങ്ങനെ- ഒരു മനുഷ്യജന്മത്തിന്റെ ബാല്യവും കൗമാരവും ചേര്‍ന്ന കാലത്തെ ഒരു കുട്ടിക്കുരങ്ങിന്റെ ചാപല്യത്തോട് ഉപമിക്കാം- അക്കാലത്ത്, നാം കുത്തി മറിഞ്ഞ് കളിക്കുകയും, അപകടം നോക്കാതെ വലിയ മരവും കേറി വെള്ളത്തിലും ചാടി നടക്കുന്ന പ്രകൃതം. സൈക്കിളും ബൈക്കുകളും കിട്ടിയാല്‍ അടങ്ങാത്ത ആവേശമാണ്! ആരെയും അനുസരിക്കാന്‍ മടിക്കുന്ന പ്രായം. ആലോചനയും വീണ്ടു വിചാരവും ഇല്ലാതെ എന്തിലും എടുത്തുചാടും. പിന്നെ, മുപ്പതു വയസ്സുവരെ കടിഞ്ഞാണില്ലാത്ത കുതിരയുടെ ശക്തിയില്‍ കുതിച്ചുപായും. തങ്ങള്‍ ഏറെ കരുത്തരാകുന്നുവെന്നു ലോകത്തെ കാണിക്കാന്‍ വെപ്രാളം കൊള്ളുന്ന കാലം. ശമ്പളം കിട്ടിയാല്‍ കൂട്ടുകാരുമൊത്ത് കറങ്ങാന്‍ പോകും. ഇനി, അടുത്തത് അറുപതു വയസ്സുവരെ നീളുന്ന കാലഘട്ടമാകുന്നു. അപ്പോള്‍, വിവാഹത്തോടു കൂടി കുതിരയ്ക്ക് കടിഞ്ഞാണ്‍ വരണമാല്യമായി വന്നു ചേരും. പിന്നെ, കൂട്ടുകെട്ടുകള്‍ കുറയുന്നു. കുടുംബത്തിനു തുണിത്തരങ്ങള്‍ വാങ്ങുക, ആശുപത്രിയില്‍ കൊണ്ടുപോകുക, വീട്ടുസാധനങ്ങള്‍ വാങ്ങുക, ബന്ധു...

Yoga campaign, popularity

യോഗയുടെ സമ്പാദ്യം ഈ കൊറോണ രോഗം മൂലമുണ്ടായ ലോക്ക് ഡൌണ്‍- പലതരം ജോലികളിൽ നിന്നും ഇടവേള കിട്ടുന്ന സമയം. പ്രകാശ-ശബ്ദ-വായൂ- ജല മലിനീകരണം കുറഞ്ഞതും യാത്രകളും അതിഥികളും ഇല്ലാത്തതുമായ അന്തരീക്ഷത്തിൽ മെഡിറ്റേഷൻ പരിശീലിക്കാം. മനസ്സിനെയും ശരീരത്തെയും പലയിടത്തു നിന്നും ഒഴിവാക്കി നിർത്തി തനതായ ശൈലിയിൽ യോഗയിൽ ഉറച്ചു നിൽക്കുന്ന ആർക്കെങ്കിലുമൊക്കെ പുതിയ രീതികൾ വരെ രൂപപ്പെടുത്താം. ഞാൻ അത്തരമൊന്ന് കഴിഞ്ഞ ഒന്നരവർഷം കൊണ്ട് രൂപപ്പെടുത്തി. മനസ്സുഖവും ചില രോഗ നിവാരണങ്ങളും സംഭവിക്കുന്ന അതിന് പേരുമില്ല ഫോട്ടോയുമില്ല. ആദ്യം, സൗജന്യമായി ഗ്രൂപ്പുകളിലും സൈറ്റിലും ഇടണമോ എന്ന കാര്യം പല തവണ ആലോചിച്ചു. അപ്പോഴാണ് പണ്ട്, യോഗഗുരു ഡോ.സരിത് സാർ യോഗാ ക്ലാസിൽ പറഞ്ഞ ഒരു പാഠം മനസ്സിൽ വന്നത്- ഒരിക്കൽ, സാർ യോഗാ ബുക്ക്ലെറ്റ് അച്ചടിച്ചു സൗജന്യ വിതരണം ചെയ്തു തിരികെ വന്നപ്പോൾ കണ്ട കാഴ്ച അത്ര സുഖമുള്ളതായിരുന്നില്ല. നേരത്തേ കിട്ടിയ ആളുകൾ അലക്ഷ്യമായി വായിച്ചിട്ട് നിലത്തിട്ടു പോയത് മറ്റുള്ളവര്‍ നടക്കുന്ന വഴിയില്‍. അനേകം ദിവസങ്ങളുടെ അധ്വാനം അവിടെ ചവിട്ടിത്തേച്ചു നിലത്തു കിടക്കുന്നു! അതു കണ്ട് സാർ തീരുമാനിച്ചത് - "സൗജന്യമായി യോഗാ ഒരി...

Yoga job fraud interview stories Kerala

Image
യോഗയിലെ അഭിമുഖം! ബിനീഷ് അങ്ങനെയാണ് - എവിടെ യാത്ര ചെയ്താലും ഒരു കൊച്ചു കഥയ്ക്കുള്ള ത്രെഡ് അവിടെ നിന്നും നോക്കി വയ്ക്കും. കാരണം, യാത്ര പ്രയോജനപ്പെട്ടില്ലെങ്കിൽ അങ്ങനെയെങ്കിലും സ്വയം ചെറിയ നഷ്ടപരിഹാരം കഥാശേഖരത്തിലേക്കു കൂട്ടാൻ ആകുമല്ലോ. താഴെ പറയുന്ന യാത്രയ്ക്ക് ഏകദേശം 'ആകെമൊത്തംടോട്ടൽ' 600 രൂപയായി. പക്ഷേ, എന്താ പ്രയോജനം? കുഛ് നഹീം. കുറച്ചു മാസങ്ങൾ കഴിഞ്ഞ് ആ സ്ഥാപനത്തിലേക്ക് അവൻ വിളിച്ചപ്പോൾ ആരോ പറയുന്നു - "ഈ ജോലിക്കാര്യത്തിൽ കോടതിയിൽ കേസ് നടക്കുകയാണ്!" ഇനി കഥയിലേക്ക് - സില്‍ബാരിപുരംരാജ്യത്തെ തലസ്ഥാനനഗരത്തിൽ വച്ച് ഒരു സർക്കാർ സ്വയംഭരണ സ്ഥാപനം യോഗയുടെ ഇന്റർവ്യൂ നടത്തുന്നതായി പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. അതു കണ്ട ശേഷം സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോ കോപ്പികളുടെയും വൻ ശേഖരവുമായി കോട്ടയത്തുനിന്ന് പാതിരാ കഴിഞ്ഞപ്പോൾ ബിനീഷ് ട്രെയിൻ കയറി. രാവിലെ എട്ടരയ്ക്ക് അവിടെ റിപ്പോർട്ട് ചെയ്യണമത്രേ. അവിടെ ചെന്നപ്പോൾ സൂചി കുത്താൻ ഇടമില്ലാത്ത തരത്തിൽ തിരക്ക് കാരണം സ്ഥാപനത്തിനുള്ളിൽ ഉന്തും തള്ളും അനുഭവപ്പെട്ടു. ഇതിനിടയിൽ വലിയ തലമൂത്ത യോഗാചാര്യന്മാർ കോപിക്കാനും തുടങ്ങി. അശാസ്ത്രീയമായ വോക്ക്-ഇ...

യോഗയിലെ തട്ടിപ്പുകള്‍

  യോഗയുടെ നിറഭേദങ്ങള്‍ ഒരിക്കൽ സിൽബാരിപുരംദേശത്ത്, രത്നം എന്നു പേരുള്ള ഒരു ഗുരുജി ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ അഞ്ചു ശിഷ്യന്മാർ ഒപ്പമുണ്ടായിരുന്നു. അഞ്ചു പേരും യോഗവിദ്യകൾ പലതും പഠിച്ച ശേഷം അവിടം വിട്ടു പോകാനുള്ള സമയമായി. പോകാൻ നേരം, ഗുരുജി പറഞ്ഞു - "പത്തുവർഷം തികയുന്ന ചിങ്ങമാസം ഒന്നാം തീയതി അഞ്ചു പേരും എന്റെ പക്കൽ എത്തണം, കാരണം, നിങ്ങൾ എന്തുമാത്രം ജീവിതത്തിൽ മുന്നേറിയെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടുത്തേക്ക് എത്താനുള്ള ആരോഗ്യമൊന്നും അന്ന് എനിക്കു കാണില്ല '' അവർ അഞ്ചു പേരും സമ്മതം മൂളി യാത്രയായി. അവർ നടക്കുന്നതിനിടയിൽ ഒന്നാമൻ പറഞ്ഞു - "പത്തുവർഷം കഴിഞ്ഞ് ഞാൻ വരുമ്പോൾ യോഗയിൽ ഗുരുജിക്കു പോലും അറിയാൻ പറ്റാത്ത ഒരു വിദ്യ കാണിച്ച് ഗുരുജിയെ ഞെട്ടിക്കും" രണ്ടാമൻ പറഞ്ഞു - "ഞാനും ഒരു സൂത്രം ആലോചിച്ചു വച്ചിട്ടുണ്ട്. പത്തുകൊല്ലം കൊണ്ട് അതു വികസിപ്പിക്കണം" മൂന്നാമൻ - "നിങ്ങൾക്കൊന്നും കഴിയാത്ത സാഹസിക വിദ്യയാണ് ഞാൻ ലക്ഷ്യമിടുന്നത് " നാലാമൻ - " എന്റെ കാര്യം ഒരു നിശ്ചയവുമില്ല. ഒരുപാട് യാത്രകള്‍ പോകാനുണ്ട്. എന്തായാലും ഞാൻ വരും " ...

Aparigraham yoga stories

 അപരിഗ്രഹം സിൽബാരിപുരത്തെ സന്യാസിയായിരുന്നു വീരപാണി. അദ്ദേഹം നദിക്കരയിലൂടെ നടക്കവേ, ഒരാൾ മീൻ പിടിക്കാനായി ചൂണ്ടയിടുന്നതു കണ്ടു. അതിനിടയ്ക്ക് ആ മനുഷ്യൻ അശ്ലീലവും ശാപവാക്കുകളും ഉരുവിടുന്നുണ്ടായിരുന്നു. സന്യാസി ചോദിച്ചു - "മീൻ പിടിക്കുന്നതു രസകരമായ അനുഭവമല്ലേ? പിന്നെന്തിനാണ് താങ്കൾ ഇത്രയും ദേഷ്യപ്പെടുന്നത്?" അയാള്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു- "ഏകനായി നടക്കുന്ന സന്യാസിക്ക് അങ്ങനെ പറയാം. എനിക്ക് ഭാര്യയും അഞ്ചുകുട്ടികളുമുള്ള ഒരു കുടുംബമുണ്ട്. രണ്ടു മണിക്കൂറായിട്ടും ഒരു ചെറിയ മീൻ പോലും കിട്ടിയില്ല. ചോറിന് കൂട്ടാൻ ഇന്ന് ഒന്നും കാണില്ല" സന്യാസി പ്രതികരിച്ചു - "താങ്കൾ തെറി വിളിച്ചു പ്രാകിക്കൊണ്ട് ശബ്ദമുണ്ടാക്കിയാൽ മീനെല്ലാം ഓടിയൊളിക്കും. പിന്നെ, വെളളത്തിലേക്ക് നിഴൽ വീഴാതെ മരത്തിന്റെ മറവിലേക്കു മാറി നിൽക്കണം" പക്ഷേ, ആ മനുഷ്യൻ അതു സമ്മതിച്ചു കൊടുത്തില്ല- "ഓ... അതിലൊന്നും കാര്യമില്ല. ഈ വകുപ്പ് പറയുന്ന സന്യാസി ഒരു മീൻ പിടിച്ചു കാണിക്ക് " സന്യാസി ചൂണ്ടയും; മണ്ണിരയും മണ്ണും നിറഞ്ഞ ചിരട്ടയുമായി മറ്റൊരു ഭാഗത്തേക്കു പോയി. ചൂണ്ടയിട്ടയുടൻ വലിയൊരു മീൻ കുടുങ്ങി. ആ മനു...