Malayalam eBooks-536

യോഗയിലെ ഗീർവാണങ്ങൾ !

പതിവു പോലെ one day wonder ആയി Yoga day വന്നു പോയി. പ്രഖ്യാപനങ്ങൾ മാത്രം നടത്തുക എന്നുള്ളതാണ് വാസ്തവത്തിൽ നടക്കുന്നത്. ഉദാഹരണത്തിന്, MBBS കോഴ്സിൽ യോഗ ഉൾപ്പെടുത്തി ഉത്തരവായി. പക്ഷേ, വെറും 3 മുതൽ ഒരാഴ്ച മാത്രം പരിശീലനം. അതുകൊണ്ട് എന്താകാനാണ്? സ്ഥിരം ഫാക്കൽറ്റിയുടെ ആവശ്യമില്ല. വഴിയേ പോകുന്ന ആരെയെങ്കിലും കൈ കൊട്ടി വിളിച്ചാൽ മതി. മണിക്കൂർ നോക്കി രൂപ കൊടുത്താൽ മതിയല്ലോ.

യോഗ അധ്യാപനം ഏറ്റവും അധികം പ്രയോജനപ്പെടുത്തി വരുംതലമുറകളെ നേർവഴി ആക്കാനുളള ഏറ്റവും വലിയ സാധ്യത ഒന്നു പരിശോധിക്കാം-

കേരളത്തിലെ 1-10 ക്ലാസ്സു വരെ അൺ എയ്ഡഡ് സ്കൂൾ കുട്ടികൾ ഏകദേശം 4 ലക്ഷം എന്നാൽ, സർക്കാർ + എയ്ഡഡ് കൂട്ടിയാൽ ഏകദേശം 40 ലക്ഷം വരും. എന്നാലോ? യോഗ താരതമ്യേന നന്നായി നടക്കുന്നത് ഈ CBSE, ICSE വരുന്ന അൺ എയ്ഡഡ് സ്കൂളുകളിലാണ്.

ഇതിനിടെ, സർക്കാർ സ്കൂളുകളിലേക്ക് കേരള സ്പോർട്സ് കൗൺസിൽ യോഗാ അധ്യാപകരെ വാർഷിക കരാർ അടിസ്ഥാനത്തിൽ വിളിച്ചപ്പോൾ ഞാനും ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. അവിടെയും ഉയർന്ന പ്രായപരിധി പറയാഞ്ഞതിനാൽ 65-70 മുകളിൽ വരുന്ന സർക്കാർ പെൻഷൻ മാസം അരലക്ഷത്തിനു മേൽ വരുന്ന ആളുകളും ഉണ്ടായിരുന്നു!

അതിന്റെ നിയമനം നിയമ നൂലാമാലകളിൽ പെട്ടു അനിശ്ചിതാവസ്ഥയിലായി.

ഇപ്പോൾ, ഭൂരിഭാഗം വരുന്ന ഇത്തരം സ്കൂളുകളിൽ മറ്റുള്ള ഗവ. ജോലിക്കാർ, പെൻഷനേഴ്സ്, ഇഷ്ടക്കാർ അങ്ങനെ ദിവസ വേതനത്തോടെ യോഗാ ക്ലാസെടുക്കാൻ കയറി എല്ലാം വ്യവസ്ഥയില്ലാതായി.

ഇനി കോളജിലേക്കു വന്നാൽ, അവിടെയാണ് കൂടുതലായി കുട്ടികൾ സ്വാതന്ത്ര്യമെടുത്ത് ദുശ്ശീലങ്ങൾ തുടങ്ങുകയും ചെയ്യുന്നത്. അവിടെ നിയമനത്തിന് നിർദ്ദേശം നൽകേണ്ട യൂണിവേഴ്സിറ്റികളും കണ്ണടച്ചു നിൽക്കുന്നു.

ഇന്ത്യയിലെ പല യൂണിവേഴ്സിറ്റി സെന്ററുകളിലും യോഗയിൽ വിസിറ്റിങ്/ ഗസ്റ്റ് ഫാക്കൽറ്റികളാണ്. അതായത്, ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന യോഗരഹിത വിദ്യ !

പരസ്പരം വീടു സന്ദർശനവും വിവാഹവാർഷികം, ജന്മദിനം എന്നിങ്ങനെയുള്ള സമയത്ത് സെൽഫി, സമ്മാനം, പൊന്നാട , പരസ്പരം മുഖസ്തുതി പാടുക , പരിപാടികൾ ഒപ്പിച്ചു കൊടുക്കുക, ചേരി തിരിഞ്ഞ് ഗ്രൂപ്പിസം കളിക്കുക, സ്ഥാപന മേധാവികളുടെ രാഷ്ട്രീയം അറിഞ്ഞു കളിക്കുക എന്നിങ്ങനെ പലതരം തോന്ന്യാസനങ്ങൾ ചെയ്താൽ മാത്രമേ യോഗയിലെ ചെറിയ നിയമനം പോലും സാധ്യമാകൂ.

അരലക്ഷത്തിനു മേൽ പെൻഷൻ മേടിക്കുന്നവർക്ക് ജീവിക്കാൻ പിന്നെയും ശമ്പളം വേണ്ടി വരുന്നത് അഷ്ടാംഗയോഗത്തിന്റെ ആദ്യ രണ്ട് ശാഖകൾക്കെതിരെ പ്രവർത്തിച്ചതിന്റെ ഫലമാണ്. ഒരു കോടിയുടെ വീട് പണിത ഗവ. ജോലിക്കാരനെയും 75 ലക്ഷത്തിന്റെ MBBS സീറ്റ് മകൾക്ക് ഒപ്പിച്ച പിതാവിനെയും ഈ അവസരത്തിൽ ഓർത്തു പോകുകയാണ്. ഇവരൊക്കെ യോഗയിൽ ഇറങ്ങുമ്പോൾ ദീർഘകാല ബന്ധങ്ങൾ ഉള്ളതിനാൽ നല്ല പ്രചാരം കിട്ടുകയും ചെയ്യും. ഞാൻ പറഞ്ഞു വന്നത് - അഷ്ടിക്കു വക തേടുന്ന അനേകം താൽക്കാലിക യോഗ അധ്യാപകരെ എനിക്കറിയാം. അവരുടെ മുന്നിൽ അഷ്ടാംഗയോഗത്തിന് ഗവ. ജോലിക്കാരും പെൻഷൻകാരും ഇറങ്ങാതിരിക്കട്ടെ!

Malayalam eBooks-536-yoga-12 pdf file-https://drive.google.com/file/d/1YcyV2t0-xs4RChncMncsPBs_LvyC_Bs2/view?usp=sharing

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam