Posts

Showing posts with the label കഥ -ജാതക കഥകള്‍

(878) ആമ്പൽക്കുളം

  തുടർച്ചയായി സേനകൻമന്ത്രി ബാലനായ ബോധിസത്വന്റെ മുന്നിൽ തോറ്റുകൊണ്ടിരുന്നു. ആ ബാലനെ ബുദ്ധിയിൽ തോൽപ്പിക്കാൻ പറ്റില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. അതിനാൽ, സംഭവിക്കാൻ ഒട്ടും സാധ്യതയില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ ചിലപ്പോൾ ബാലൻ തോൽവി സമ്മതിക്കുമെന്ന് മന്ത്രി കണക്കുകൂട്ടി. അയാളുടെ പുതിയ നിർദ്ദേശം ഇതായിരുന്നു - "കാട്ടിലെ അഞ്ചു തരം ആമ്പലുകൾ ഉള്ള ആമ്പൽക്കുളത്തിൽ കുളിക്കാൻ രാജാവ് ആഗ്രഹിക്കുന്നു. ഉടൻ, ആമ്പൽക്കുളത്തെ കൊട്ടാര ഉദ്യാനത്തിൽ എത്തിക്കണം" ഈ സന്ദേശം വായിച്ച ബോധിസത്വന് അസാദ്ധ്യ കാര്യമെന്ന് മനസ്സിലായി. അവൻ നാലുപേരെ വിളിച്ചിട്ട് കുറെ നിർദ്ദേശങ്ങൾ കൊടുത്തു. അവർ നാലു പേരുടെ കയ്യിൽ കയറുണ്ടായിരുന്നു. അവരെല്ലാം ആമ്പൽക്കുളത്തിലെ ചെളിയിൽ പുളച്ചു. കുറെ ആമ്പൽ വള്ളികൾ ദേഹത്ത് ചുറ്റി. എന്നിട്ട്, ചെളി പുരണ്ട് കൊട്ടാര വാതിൽക്കൽ ബഹളം ഉണ്ടാക്കി. രാജാവ് കാര്യം എന്തെന്ന് അവരോടു ചോദിച്ചു. അവർ മറുപടിയായി പറഞ്ഞു - "മന്ത്രി പറഞ്ഞതിൻ പ്രകാരം ഞങ്ങൾ ആമ്പൽക്കുളത്തെ പിടിച്ചു കെട്ടി കൊണ്ടുവരുന്ന വഴിക്ക് അവൻ ചാടിപ്പോയി" രാജാവ് കണ്ണുമിഴിച്ചു - "നിങ്ങൾ എന്തു ഭ്രാന്താണ് ഈ പറയുന്നത് ?" ...

(877) മണൽക്കയർ!

  സേനകൻമന്ത്രി തോൽവി സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. പല പ്രാവശ്യം കുട്ടിയായ ബോധിസത്വനു മുന്നിൽ തോറ്റിട്ടും അയാൾ അടങ്ങിയിരുന്നില്ല. ഒരു ദിവസം അയാളുടെ കുബുദ്ധിയിൽ ഒരു ആശയം തോന്നി. അയാൾ യവമജ്ജക ഗ്രാമത്തിലേക്ക് ഒരു സന്ദേശം കൊടുത്തു വിട്ടു : "കൊട്ടാരത്തിലെ രാജാവിന്റെ ഊഞ്ഞാൽ പൊട്ടിപ്പോയിരിക്കുന്നു. അതിനാൽ, ഊഞ്ഞാലിനുള്ള മണൽക്കയർ കൊടുത്തു വിടണം" ബോധിസത്വൻ ആ സന്ദേശം കണ്ടയുടൻ ഇതു നടക്കാത്ത കാര്യമാണെന്ന് മനസ്സിലാക്കി. അവൻ, മൂന്നുപേരെ വിളിച്ച് അവർക്കു കുറച്ചു നിർദ്ദേശങ്ങൾ കൊടുത്തിട്ട് അവരെ കൊട്ടാരത്തിലേക്ക് അയച്ചു. അവർ രാജാവിനെ മുഖം കാണിച്ചു. "രാജാവേ, അങ്ങയുടെ ഊഞ്ഞാലിനുള്ള മണൽക്കയറിന് എത്ര വണ്ണം വേണം? എത്ര ഇഴകൾ വേണം? ഏതു നിറം വേണം? അതൊക്കെ മനസ്സിലാക്കാൻ മാതൃകയായി ഒരു മുഴം മണൽകയർ തന്നു വിടാമോ?" രാജാവ് അമ്പരന്നു! "മണൽക്കയറോ? ഞാൻ അങ്ങനെ ഒന്ന് കേട്ടിട്ടു പോലുമില്ല. നിങ്ങളെ ആരാണ് ഇങ്ങോട്ട് അയച്ചത് ?" അതുവരെയുള്ള കാര്യങ്ങൾ അവർ വിവരിച്ചപ്പോൾ ബോധിസത്വന്റെ ബുദ്ധിയും മന്ത്രിയുടെ കുബുദ്ധിയും രാജാവിനു പിടികിട്ടി. Written by Binoy Thomas, Malayalam eBooks-877 - Jataka tales - 113,...

(876) സേനകന്റെ തന്ത്രം

  ബാലനായിരുന്ന ബോധിസത്വനെ എങ്ങനെയെങ്കിലും തോൽപ്പിക്കാൻ പലതരം അടവുകളും മന്ത്രിയായ സേനകൻ പയറ്റിക്കൊണ്ടിരുന്നു. പക്ഷേ, എല്ലാം ദയനീയമായി പരാജയപ്പെട്ടു. എങ്കിലും അയാൾ പിന്മാറിയില്ല. ഒരു ദിവസം, അയാൾ മറ്റൊരു തന്ത്രം പ്രയോഗിച്ചു. ഒരു കുറിപ്പ് യവമജ്ജക ഗ്രാമത്തിലേക്കു കൊടുത്തു വിട്ടു. ഒരു പാത്രത്തിൽ കൊട്ടാരത്തിലേക്ക് ചോറ് കൊടുത്തു വിടണം എന്നായിരുന്നു പ്രധാന കാര്യം. അതിനൊപ്പം 8 വ്യവസ്ഥകളും എഴുതിയിരുന്നു : "അരി ഉപയോഗിക്കാൻ പാടില്ല. വെള്ളം പാടില്ല. തീയ് ഉപയോഗിക്കരുത്. കലത്തിൽ പാചകം പാടില്ല. അടുപ്പ് ഉപയോഗിക്കരുത്. വിറക് അരുത്. പാചകം ചെയ്ത ചോറ് ആണിന്റെ കയ്യിലോ പെണ്ണിന്റെ കയ്യിലോ കൊടുത്തു വിടരുത്. പെരുവഴിയിലൂടെ ചോറ് കൊണ്ടുവരാൻ പാടില്ല" ബോധിസത്വൻ ഇതു വായിച്ചിട്ട് കുറെ നേരം ആലോചിച്ചു. എന്നിട്ട്, അരിക്കു പകരം പൊടിയരിഞുറുക്ക് എടുത്തു. അടുപ്പിനു പകരം രണ്ടു തടിക്കട്ടകൾ വച്ചു. കലത്തിനു പകരം മൺചട്ടി എടുത്തു. വെള്ളത്തിനു പകരം മഞ്ഞുകട്ടി എടുത്തു. വിറകിനു പകരം കരിയില കൂട്ടി. തീ ഉണ്ടാക്കാൻ വിറക് കൂട്ടിയുരച്ചു. അരി ചോറായപ്പോൾ ആണും പെണ്ണും അല്ലാത്ത ഒരാളുടെ കയ്യിൽ കൊട്ടാരത്തിലേക്ക് കൊടുത്തു വിട്ടു. തൊണ്ടില...

(875) കാളയുടെ പ്രസവം!

  പലതവണയായി സേനകൻ മന്ത്രി ബോധിസത്വൻ എന്നു പേരായ കുട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയത്തിൽ കലാശിച്ചു. എങ്കിലും അയാൾ വിടാൻ ഭാവമില്ലായിരുന്നു. ഒരിക്കലും നടക്കാത്ത കാര്യം ആ കുട്ടിക്കു മുന്നിലെത്തിക്കണം എന്ന് മന്ത്രി തീരുമാനിച്ചു. അതിനായി, ഒരു കാളയെ അമിതമായി തീറ്റി തുടർച്ചയായി കൊടുത്ത് കുടവയർ വരുത്തി. പിന്നെ, കാളക്കൊമ്പ് അറത്തു കളഞ്ഞു. എന്നിട്ട്, ഈ പശുവിന്റെ പ്രസവം എടുത്ത് പശുവിനെയും കിടാവിനെയും കൊട്ടാരത്തിൽ എത്തിക്കാനും മന്ത്രി ദൂതനോടു പറഞ്ഞു വിട്ടു. യവമജ്ജക ഗ്രാമത്തിലെ ബോധിസത്വൻ ആ കാളയെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി. ഒരു കാളയെ പ്രസവിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ബാലനു മനസ്സിലായി. അവൻ നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരുവനെ കൊട്ടാരത്തിലേക്കു വിട്ടു. കൊട്ടാര കവാടത്തിൽ എത്തി അവൻ നിലവിളിക്കാൻ തുടങ്ങി. ആരോടും കാര്യം പറയാൻ കൂട്ടാക്കാതെ വന്നപ്പോൾ രാജാവ് വന്നു. അന്നേരം അവൻ പറഞ്ഞു - "എന്റെ അച്ഛന് സുഖപ്രസവം നടക്കാനായി ഇവിടുന്ന് വൈദ്യന്മാരെ അയയ്ക്കണം " രാജാവ് കോപിച്ചു - "നീ എന്തു ഭ്രാന്താണു പറയുന്നത്? ആണുങ്ങൾ പ്രസവിക്കുമോ?" ഉടൻ, അവൻ പറഞ്ഞു - "എങ്കിൽ, എന്തിനാണ് ...

(874) രത്നത്തിലെ നൂല്

  ഒരിക്കൽ, രാജാവിന്റെ മാലയെ വിശിഷ്ടമാക്കിയിരുന്ന രത്നത്തിന്റെ നൂല് പൊട്ടിപ്പോയി. അകത്ത് നൂല് പൊട്ടി കുടുങ്ങിപ്പോയതിനാൽ വേറെ നൂല് കോർക്കാനും പറ്റിയില്ല. പ്രശസ്തമായ ആ രത്നം മാലയിൽ കെട്ടാതെ രാജാവിന് ഉറക്കം വന്നില്ല, ഒടുവിൽ, അദ്ദേഹം വിചാരിച്ചു - യവമജ്ജക ഗ്രാമത്തിലെ ബുദ്ധിമാനായ ബാലന് എന്തെങ്കിലും സൂത്രം അറിയാമായിരിക്കും. അങ്ങനെ, രത്നം ഭടന്മാരുടെ കയ്യിൽ കൊടുത്തു വിട്ടു. അവിടെ ബോധിസത്വന്റെ കയ്യിൽ കിട്ടിയപ്പോൾ അവൻ എന്തു ചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ചു. പിന്നെ, രത്നത്തിന്റെ നൂൽ കോർക്കാനുള്ള തീരെ ചെറിയ ദ്വാരത്തിലേക്ക് തേൻ ഒഴിച്ചു. രത്നത്തിന്റെ പുറഞ്ഞു പറ്റിയ തേനെല്ലാം നന്നായി തുടച്ചു കളഞ്ഞു. അതിനു ശേഷം വളരെ ചെറിയ ഉറുമ്പുകൾ വസിക്കുന്ന സങ്കേതത്തിൽ കൊണ്ടുപോയി വച്ചു. ഉറുമ്പുകൾ തേൻ നോക്കി ദ്വാരത്തിലേക്ക് നുഴഞ്ഞുകയറി. അവറ്റകൾ തേൻ പറ്റിയിരുന്ന കുടുങ്ങിയ നൂലിന്റെ അംശങ്ങളെല്ലാം കരണ്ടു തിന്നു. ഒരു ദിവസം കഴിഞ്ഞ്, രത്നം വെള്ളത്തിലിട്ട് നന്നായി ഊതി വൃത്തിയാക്കി. പിന്നീട്, അതിലൂടെ പുതിയ നൂൽ കടത്തി മാലയിൽ കോർക്കാനുള്ള രീതിയിലാക്കി. രാജാവിന്റെ പക്കൽ അതു തിരികെ കിട്ടിയപ്പോൾ അദ്ദേഹത്തിന് അതിയായ സന്തോഷമുണ്ട...

(873) പാമ്പുകളെ തിരിച്ചറിഞ്ഞത് എങ്ങനെ?

  ബാലനായ ബോധിസത്വനെ സേനകൻമന്ത്രി പല തവണ പരാജയപ്പെടുത്താൻ നോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. എങ്കിലും, അയാൾ അടങ്ങിയിരുന്നില്ല. ഇത്തവണ യവമജ്ജക ഗ്രാമത്തിലേക്ക് ഒരു കൂടയിലാക്കിയ ആൺ പാമ്പിനെയും പെൺ പാമ്പിനെയും കൊടുത്തു വിട്ടു. അവയിൽ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞ് തിരികെ കൊടുത്തു വിടണം എന്നായിരുന്നു കൽപ്പന. അല്ലാത്ത പക്ഷം, നൂറ് വെള്ളി നാണയം പിഴയും വിധിച്ചു. തോറ്റാൽ ആ ബാലൻ നാടു വിടുമെന്നായിരുന്നു സേനകന്റെ കണക്കുകൂട്ടൽ. പക്ഷേ, ബോധിസത്വൻ പാമ്പുകളെ നോക്കി ഒരു കുറിമാനം കൊടുത്തു വിട്ടു - "ഈ കൂടയിലെ ആൺ പാമ്പിന്റെ വാലറ്റം തടിച്ച് ഉരുണ്ടതാണ്. പെൺ വാൽ കൂർത്ത് നീണ്ടതും " സേനകൻ വീണ്ടും പരാജയം നേരിട്ടു. Written by Binoy Thomas, Malayalam eBooks-873 - Jataka tales - 109, PDF - https://drive.google.com/file/d/1YKBzo8-ja06BxsTfU5UdYATv0b6trowd/view?usp=drivesdk

(872) സേനകന്റെ പരീക്ഷണം!

  ബോധിസത്വൻ 545 ജന്മങ്ങളിലൂടെ കടന്നുപോയ സമയം. 546 ജന്മത്തിൽ ശ്രീബുദ്ധനായി തീർന്നു. വാസ്തവത്തിൽ 545 ലെ ജന്മകാലം വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോയെന്ന് പറയാം. യവമജ്ജക ഗ്രാമത്തിലെ ബുദ്ധിമാനായ കുട്ടിയായി ബോധിസത്വൻ പ്രശസ്തി പിടിച്ചു പറ്റിയിരുന്നു. പക്ഷേ, മന്ത്രിയായ സേനകൻ അത് രാജാവിന്റെ മുന്നിൽ മൂടി വയ്ക്കാൻ ശ്രമിക്കുകയാണു ചെയ്തത്. മാത്രമല്ല, പലതരം പരീക്ഷണങ്ങൾ വഴിയായി ആ ബാലനെ തോൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിലെ ഒരു കഥ - സേനകൻമന്ത്രി, മരണമടഞ്ഞ ഒരു സ്ത്രീയുടെയും പുരുഷന്റെയും തലയോടുകൾ ശ്മശാനത്തിൽ നിന്നും എടുത്തു. അത് ഒരു ദൂതൻ വഴി ബോധിസത്വന് കൊടുത്തു വിട്ടു. അതിനൊപ്പം ഒരു കുറിമാനമുണ്ടായിരുന്നു - "നീ ഒരു ബുദ്ധിശാലിയെങ്കിൽ ഈ രണ്ടു തലയോടുകളിൽ സ്ത്രീയുടെയും പുരുഷന്റെയും ഏതെന്ന് അടയാളമിട്ട് തിരികെ കൊടുത്തു വിടുക' ദൂതൻ അതുമായി ബാലന്റെ പക്കലെത്തി. അവൻ രണ്ടും പരിശോധിച്ചതിനു ശേഷം പറഞ്ഞു - "ഇതിൽ ആണിന്റ തലയോട്ടി ചേരുന്ന ഭാഗം നേരെയാണ്. പെണ്ണിന്റെ തലയോട്ടിയിൽ ആ ഭാഗം വളഞ്ഞിരിക്കും" ശരിയായി അടയാളമിട്ട് സേനകന്റെ പക്കൽ തലയോടുകൾ മടങ്ങിയെത്തി. അയാൾ വീണ്ടും പരാജയം രുചിച്ചു. Written by Binoy Th...

(871) കാതലുള്ള വടി

 ബോധിസത്വൻ 545 ജന്മത്തിലൂടെ കടന്നുപോയ കാലത്തെ കഥ. 546 - ൽ ശ്രീബുദ്ധനായി അവതരിച്ചു. യവമജ്ജക ഗ്രാമത്തിലെ കുട്ടി (ബോധിസത്വൻ) ബുദ്ധിമാൻ എന്ന പേരു സമ്പാദിച്ച വിവരം രാജാവ് അറിഞ്ഞപ്പോൾ അവനെ കാണാൻ ആഗ്രഹിച്ചു. എന്നാൽ, സേനകൻ മന്ത്രി അത് തടഞ്ഞു കൊണ്ടിരുന്നു. ഒരിക്കൽ, സേനകൻ കുട്ടിയെ തോൽപിക്കാൻ ഒരു ബുദ്ധി പ്രയോഗിച്ചു. കാതലുള്ള തടി ചുവടെ വെട്ടി വണ്ണം കുറച്ച്  അതിന്റെ തലയും വാലും അറിയാത്ത രീതിയിൽ ചീകി മിനുക്കി. അത് കുട്ടിയെ ദൂതന്മാർ വഴി ഏൽപ്പിച്ചു. അതിൽ ഒരു സന്ദേശമുണ്ടായിരുന്നു - " ഈ തടിയുടെ ചുവടും മുകൾ ഭാഗവും തിരിച്ചറിഞ്ഞ് തടിയിൽ അടയാളമിട്ട് തിരികെ കൊടുത്തുവിടുക" കുട്ടിയായ ബോധിസത്വൻ നോക്കിയപ്പോൾ രണ്ടു വശവും ഒരു പോലെ. അവൻ ഒരു പരന്ന തടിപ്പാത്തിയിൽ വെള്ളം നിറച്ചു. പതിയെ, തടിയിൽ കൃത്യമായി നടുക്ക് ചരടു കെട്ടി വെള്ളത്തിൽ തൊടുവിച്ചു. നേരിയ ഭാരം കൂടുതലുള്ളത് തടിയുടെ ചുവടായിരുന്നു. ആദ്യം അത് വെള്ളത്തിൽ മുങ്ങി. നേരിയ വ്യത്യാസത്തിൽ പിന്നെ മുകൾ ഭാഗവും. അതിൽ അടയാളം കുറിച്ച് കുട്ടി തിരികെ കൊടുത്തു വിട്ടു. സേനകൻ അതു കണ്ട് ഞെട്ടി! രാജാവിന് കുട്ടിയുടെ ബുദ്ധിയിൽ അഭിമാനം തോന്നി. Written by Binoy Thomas, Mala...

(865) തേരാളിയും കുതിരവണ്ടിയും

  ഒരിക്കൽ, ദേവന്മാരുടെ രാജാവായ ശക്രൻ, ബോധിസത്വന്റെ കീർത്തി ദേവലോകത്തും എത്തിയ നേരത്ത്, അയാളെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. ശക്രൻ ഭൂമിയിലെത്തി. അന്നേരം, ഒരു കുതിരവണ്ടിക്കാരൻ വണ്ടി പുഴയോരത്ത് നിർത്തി താഴെയിറങ്ങി. ആ സമയത്ത് ശക്രൻ മനുഷ്യ രൂപത്തിൽ അയാളുടെ അടുത്തെത്തി. ശക്രൻ ചോദിച്ചു - "ഞാൻ നിന്നെ സഹായിച്ച് നിന്റെ കൂടെ വന്നോട്ടെ?" വണ്ടിക്കാരൻ സന്തോഷത്തോടെ പറഞ്ഞു - "അതിനെന്താ, എനിക്ക് സന്തോഷമേയുള്ളൂ" അതു പറഞ്ഞിട്ട്, വണ്ടിക്കാരൻ ക്ഷീണം തീർക്കാനായി പുഴയിലിറങ്ങി കയ്യും കാലും മുഖവും കഴുകി. അന്നേരം, ശക്രൻ കുതിര വണ്ടിയിലേക്ക് ചാടിക്കയറി തേരാളിയായി മാറി. കുതിരവണ്ടിയുമായി പോയി. അതു കണ്ട്, വണ്ടിക്കാരൻ പിറകെ പാഞ്ഞു. ആ ബഹളം കേട്ട് നാട്ടുകാർ കുതിര വണ്ടി തടഞ്ഞു. അതിന്റെ ഉടമ ആരെന്നുള്ള തർക്കം മുറുകിയപ്പോൾ അവർ ബോധിസത്വന്റെ അടുക്കലേക്കു കൊണ്ടുപോയി. അദ്ദേഹം നോക്കിയപ്പോൾ ശക്രൻ കണ്ണു ചിമ്മുന്ന പ്രത്യേകത നോക്കിയപ്പോൾ അത് ദേവനാണെന്നു പിടികിട്ടി. പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല. ബോധിസത്വൻ പറഞ്ഞു - "ഈ കുതിര വണ്ടിയുടെ തേരാളിയായി ഞാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും ആ കുതിര വ...

(864) കരിമുണ്ടനും പെണ്ണും!

  ബോധിസത്വനായി കഴിയുന്ന അവസാന ജന്മത്തിലെ കഥകളിൽ ഒന്നു വായിക്കൂ. ഒരു ദേശത്ത്, കറുത്ത് പൊക്കം കുറഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു. അവനെ കരിമുണ്ടൻ എന്ന് ആളുകൾ പരിഹാസത്തോടെ വിളിച്ചു. അയാൾ വീട്ടുവേലക്കാരനായി ജോലി ചെയ്യുന്ന സമയത്ത് വിവാഹവും കഴിഞ്ഞു. ഒരു ദിവസം, കരിമുണ്ടനും ഭാര്യയും കൂടി പുഴ കടന്ന് അയൽ ദേശത്തേക്കു പോകാനായി പുഴയോരത്ത് എത്തി. നല്ല വീതിയുള്ള പുഴയുടെ ആഴമറിയാതെ അവർ പേടിച്ചു നിൽക്കുന്ന സമയം. അന്നേരം, നല്ല ഉയരമുള്ള ഒരു വൃദ്ധൻ അവരുടെ അടുത്തേക്കു വന്നു. അയാൾ പറഞ്ഞു - "ഈ പുഴയ്ക്ക് നല്ല ആഴമുണ്ട്. മാത്രമല്ല, മുതലയും ഉണ്ട്. പക്ഷേ, എനിക്ക് ഇവിടെ നല്ല പരിചയമാകയാൽ രണ്ടുപേരെയും ഞാൻ അക്കരെ എത്തിക്കാം. ആദ്യം, എന്റെ തോളിലേക്ക് ഈ സ്ത്രീ കയറിക്കോളൂ" കരിമുണ്ടൻ അതിനു സമ്മതിച്ചു. വൃദ്ധൻ സ്ത്രീയുമായി വെള്ളത്തിലൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു സൂത്രം പ്രയോഗിച്ചു. അരയ്ക്കൊപ്പം വെള്ളം മാത്രം ഉണ്ടായിരുന്ന പുഴയിൽ അവൻ കരിമുണ്ടനെയും ഭാര്യയെയും തെറ്റിദ്ധരിപ്പിക്കാൻ വെള്ളത്തിലൂടെ കുനിഞ്ഞു നടന്നു. അന്നേരം, കഴുത്തറ്റം വെള്ളം പോലെ കാണുന്നവർക്കു തോന്നി. വൃദ്ധൻ അക്കരെ എത്തി തോളിൽ നിന്നും അവളെ ഇറക്കി. അതിന്റ...

(863) അമ്മയും കുഞ്ഞും

 ബോധിസത്വൻ തന്റെ 545 -)മത്തെ ജന്മത്തിലൂടെ കടന്നു പോയപ്പോൾ കുട്ടിയായിരിക്കുന്ന സമയത്തു തന്നെ അപാരമായ കഴിവുകൾ കാട്ടിയിരുന്നു. രാജാവ് പല തവണ അവനെ കാണാൻ ആഗ്രഹിച്ചെങ്കിലും മന്ത്രിയായ സേനകൻ അതെല്ലാം തട്ടി മാറ്റിക്കൊണ്ടിരുന്നു. ഒരിക്കൽ, ആ ദേശത്ത്, കൂലിപ്പണിക്കു പോയിരുന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. അവർക്ക് ഒരു കൊച്ചു കുട്ടിയുമുണ്ട്. ഒരു ദിവസം, പണി ചെയ്തു കൊണ്ടിരുന്ന സമയത്ത് അങ്ങോട്ട് കള്ളിയായ സ്ത്രീ പതുങ്ങി വന്നു. അവൾ കുഞ്ഞിനെ എടുത്ത് ഓടി. എന്നാൽ, കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ പിറകേ ഓടി. കള്ളിയെ പിടിച്ചെങ്കിലും അവൾ ഇതു തന്റെ സ്വന്തം കുഞ്ഞെന്ന് തർക്കിച്ചു. നാട്ടുകാർ ചേർന്ന് ബോധിസത്വന്റെ അടുക്കൽ എത്തി. അദ്ദേഹം പറഞ്ഞു - "നിങ്ങളിൽ കുഞ്ഞിന്റെ അമ്മയ്ക്ക് കുട്ടിയെ കിട്ടണമെങ്കിൽ ഒരു മാർഗ്ഗമുണ്ട്. കുഞ്ഞിനെ നടുക്ക് നിർത്തി നിങ്ങൾ ഇടത്തും വലത്തും നിൽക്കുക. ഒരാൾ ഇടതു കയ്യിലും മറ്റെ ആൾ വലതിലും പിടിച്ച് നിങ്ങൾ കുഞ്ഞിനെ വലിക്കുക. യഥാർഥ അമ്മയ്ക്ക് കുഞ്ഞിനെ വലിച്ചെടുക്കാൻ പറ്റും" ഉടൻ അവർ വലിക്കാൻ തുടങ്ങി. വലിച്ചപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. അന്നേരം, യഥാർഥ അമ്മ പിടിവിട്ടു കൊണ്ട് പറഞ്ഞു - "എന്റ...

(842) കാളയുടെ ഉടമ!

  യമജ്ജക ഗ്രാമത്തിൽ ബോധിസത്വൻ കുട്ടിയായി കഴിയുന്ന കാലം. അവിടെ സാധുവായ ഒരു കർഷകൻ ലക്ഷണമൊത്ത ഒരു കാളയുമായി പുല്ലു തീറ്റി നടന്ന സമയം. ക്ഷീണം കാരണം അയാൾ മരച്ചുവട്ടിൽ കിടന്നുറങ്ങി. ഈ സമയത്ത് ഒരു കള്ളൻ കൊഴുത്തു തടിച്ച കാളയെ നോക്കി പരുങ്ങി. പിന്നീട്, ചന്തയിൽ വിറ്റ് കാശു വാങ്ങാമെന്നു കരുതി കാളയെ അഴിച്ചു കൊണ്ടുപോയി. പക്ഷേ, യജമാനൻ അല്ലാത്തതിനാൽ കാള ഇടയ്ക്ക് അമറിക്കൊണ്ടിരുന്നു. അകലെ നിന്നും ശബ്ദം കേട്ട് കർഷകൻ ചാടി എണീറ്റ് പിറകേ ഓടി. കള്ളനെ പിടികൂടിയപ്പോൾ അവൻ പറഞ്ഞു -"ഇത് എന്റെ കാളയാണ്. നീയാണ് തട്ടിയെടുക്കാൻ വരുന്നത്" അവരുടെ തർക്കം മുറുകിയപ്പോൾ ബോധിസത്വന്റെ അടുക്കൽ ഇവരെ നാട്ടുകാർ എത്തിച്ചു. അവൻ കള്ളനോടു ചോദിച്ചു - "താങ്കൾ കാളയ്ക്ക് രാവിലെ എന്താണ് തീറ്റി കൊടുത്തത്?" പെട്ടെന്ന് കള്ളൻ പറഞ്ഞു - "കടലപ്പിണ്ണാക്കും ഗോതമ്പുകഞ്ഞിയും കൊടുത്തു" കർഷകൻ പറഞ്ഞു - "എനിക്ക് കാളയ്ക്ക് തിന്നാൻ കൊടുക്കാൻ ഒന്നും പറ്റിയില്ല. അതുകൊണ്ട് പുല്ലു മാത്രം പറമ്പിൽ നിന്നും തിന്നു" ഉടൻ, പച്ചില മരുന്നുകൾ അടങ്ങിയ വെള്ളം കാളയ്ക്ക് കുടിക്കാൻ കൊടുത്തു. കാള പെട്ടെന്ന് ഛർദ്ദിച്ചത് പുല്ലു മാത്രമായ...

(841) സേനകനും ബോധിസത്വനും

  ബോധിസത്വൻ 546 ജന്മത്തിലാണ് ശ്രീബുദ്ധനായത്. എന്നാൽ, 545 ജന്മം എടുത്തത് സേനകൻ എന്ന കുബുദ്ധിയായ മന്ത്രി കൊട്ടാരത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു. അന്നേരം, യവമജ്ജക ഗ്രാമത്തിലെ കച്ചവടക്കാരനായിരുന്ന ശ്രീവർദ്ധനന്റെ മകനായി ബോധിസത്വൻ ജനിച്ചു. കുട്ടിക്കാലത്തു തന്നെ മിടുക്കനാണെന്ന് ഖ്യാതി ലോകമെങ്ങും പരന്നു. ഏഴാം വയസ്സിൽ കുട്ടികൾക്ക് കളിക്കാൻ ഒരു മണ്ഡപം പണിത് കൊട്ടാരത്തിലെ രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റി. രാജാവ് കുട്ടിയെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. പക്ഷേ, ബുദ്ധിമാനായ അവൻ കൊട്ടാരത്തിൽ വന്നാൽ രാജാവ് സ്ഥാനമാനങ്ങൾ കൊടുത്ത് തങ്ങളുടെ സ്ഥാനങ്ങൾ പോകുമെന്ന് മന്ത്രിമാർ ഭയപ്പെട്ടു. അതിനാൽ, പലതരം തടസ്സങ്ങൾ ഉണ്ടാക്കി രാജാവിനെ കാണിച്ചില്ല. പിന്നീട്, സേനകൻ മന്ത്രി പലതരം ബുദ്ധി പരീക്ഷണങ്ങൾ നടത്തി ബോധിസത്വൻ കഴിവില്ലാത്ത കുട്ടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം കുട്ടി പരാജയപ്പെടുത്തി. അന്നേരം നടന്ന ഒരു കഥ പറയാം. കുട്ടി കൊട്ടാരത്തിലേക്കു വരുന്ന വഴി കുറെ കുട്ടികൾ പരുന്തിനെ നോക്കി ബഹളമുണ്ടാക്കുന്നതു കണ്ടു. ഇറച്ചിക്കടയിൽ നിന്നും വലിയ കഷണം ഇറച്ചി റാഞ്ചിയത് തിരികെ പിടിക്കാനായിരുന്നു ആ ബഹളം. ഉട...

(840) മാമ്പഴ മന്ത്രം!

  ഒരു ജന്മത്തിൽ ചണ്ഡാല വർഗ്ഗത്തിൽ ബോധിസത്വൻ പിറന്നു. അവരുടെ ഇടയിൽ വളർന്ന് വലുതായപ്പോൾ അദ്ദേഹത്തിന് വിശിഷ്ടമായ ഒരു മന്ത്രം വശമായി. ഏതു മാവിന്റെ സമീപം നിന്ന് ആ മന്ത്രം ജപിച്ചാലും ഉടൻ അതീവ രുചിയുള്ള മാമ്പഴങ്ങൾ മാവ് പൊഴിക്കും! അതിനായി എല്ലാ ദിവസവും അദ്ദേഹം കാട്ടിലേക്കു പോകും. ആരും കാണാതെ മാവിന്റെ ചുവട്ടിൽ നിന്ന് മന്ത്രം ജപിക്കുമ്പോൾ ഇല പൊഴിച്ച് തളിരില പുതിയതായി വരും. പൂക്കുലയും കണ്ണിമാങ്ങയും പിന്നെ വലിയ മാങ്ങകൾ പഴുത്തു നിലത്തുവീഴും. ഇതെല്ലാം ഏതാനും നിമിഷങ്ങൾ കൊണ്ട് സംഭവിക്കുകയും ചെയ്യും. ആ മാമ്പഴങ്ങൾ വിറ്റ് കുടുംബ ജീവിതം നന്നായി പോകുന്ന കാലം. പക്ഷേ, നാടെങ്ങും മാമ്പഴം ഇല്ലാത്ത സമയത്ത് കുട്ട നിറയെ മാമ്പഴവുമായി ചന്തയിൽ വരുന്നത് ഒരു ബ്രാഹ്മണ യുവാവ് ശ്രദ്ധിച്ചു - മാവിനുള്ള കാലാവസ്ഥ ഈ ദേശത്തെങ്ങും ഒരുപോലെയാണല്ലോ. പിന്നെ, ഇയാൾക്ക് മാമ്പഴം കിട്ടുന്നതിൽ എന്തോ അത്ഭുതമുണ്ട്. അതു മനസ്സിലാക്കാൻ രഹസ്യമായി യുവാവ് ചണ്ഡാലനെ പിന്തുടർന്നു. ആ രഹസ്യം യുവാവ് കണ്ടുപിടിച്ചു. പിന്നീട്, അദ്ദേഹത്തിന്റെ വീട്ടിലെത്തി ആ മന്ത്രം പഠിപ്പിച്ചു തരണമെന്ന് അപേക്ഷിച്ചു. എന്നാൽ ബോധിസത്വൻ പറഞ്ഞു - "നിനക്ക് അതു പഠിച്ചാൽ വിവേ...

(839) വഴിയിലെ കുട്ടി

  മഗധയിലെ കച്ചവടക്കാരന്റെ മകളായിരുന്നു സുകേശി. അവൾ സുന്ദരിയും സുശീലയുമായിരുന്നു. അയൽദേശത്തെ വ്യാപാരിയുടെ മകനുമായി അവളുടെ വിവാഹം നടന്നു. പുതിയ വീട്ടിൽ, എല്ലാവരും വളരെ സ്നേഹത്തോടെ അവളോടു പെരുമാറിയിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടപ്പോൾ അമ്മായിയമ്മ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങി. പക്ഷേ, അവൾക്ക് കാരണം എന്താണെന്നു മനസ്സിലായില്ല. എന്നാൽ, ഒരു ദിവസം ബന്ധുവായ സ്ത്രീ വീട്ടിൽ വന്നപ്പോൾ അമ്മായിയമ്മയോടു ചോദിച്ചു - "എന്താ? സുകേശിക്ക് വിശേഷമൊന്നും ആയില്ലേ? വർഷം രണ്ടു കഴിഞ്ഞല്ലോ?" ഇത് കേട്ടപ്പോൾ സുകേശിക്ക് കാര്യം പിടികിട്ടി. ക്രമേണ, അമ്മായിയമ്മ തനിനിറം പുറത്തെടുത്തു - "ഈ വീട്ടിൽ ഒരു കുഞ്ഞിക്കാല് കാണാൻ പറ്റാത്തത് എന്തു ദുരിതമാണ്. ഈ സ്വത്തുക്കൾക്ക് അവകാശിയില്ലാതെ അന്യാധീനം വരുമോ?" അങ്ങനെ, വല്ലാതെ വിഷമിച്ചു നടന്നപ്പോൾ ആ വലിയ വീട്ടിലെ തോഴിയോട് ഈ വിഷമം പങ്കിട്ടു. അവൾ ഒരു കാര്യം രഹസ്യമായി പറഞ്ഞു - "ഗർഭിണിയാണെന്ന് ഈ വീട്ടിൽ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കണം" സുകേശി അങ്ങനെ ചെയ്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോകാനുള്ള സമയമായി. സുകേശിയും തോഴിയും ന...

(838) വൃദ്ധന്റെ ഭാര്യ!

  വാരാണസി ഭരിച്ചിരുന്നത് ജനകൻ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി ബോധിസത്വനായിരുന്നു. മന്ത്രിക്ക് ദിവ്യ ജ്ഞാനം സിദ്ധിച്ചിരുന്നു. ആളുകൾ പലതരം സംശയങ്ങൾ ചോദിക്കാനായി ആഴ്ചയിൽ ഒരു ദിവസം കൃത്യമായി വരാറുണ്ട്. അവിടുത്തെ ഒരു ഗ്രാമത്തിൽ ഒരു സാധുവായ ബ്രാഹ്മണൻ ആയിരം പൊൻപണം മറ്റൊരുവന് കടം കൊടുത്തു. പക്ഷേ, വാങ്ങിയ ആൾക്ക് ഒട്ടുമേ തിരികെ കൊടുക്കാൻ പറ്റിയില്ല. അതിനു പകരമായി, തന്റെ മകളെ വൃദ്ധ ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുത്തു. എന്നാൽ, യുവതിക്ക് ആ ജീവിതം വളരെ മടുത്തു. അതിനാൽ, അയൽവാസിയായ ചെറുപ്പക്കാരനുമായി സൗഹൃദത്തിലായി. വൃദ്ധനെ ആ വീട്ടിൽ നിന്നും മാറ്റിനിർത്താനായി അവൾ പറഞ്ഞു: "നമ്മുടെ വീടും പറമ്പും നോക്കാനും പാചകമെല്ലാം ചെയ്യാനുമായി ഒരു അടിമയെ നമുക്കു വാങ്ങണം. അതിന് ആയിരം പൊൻപണം നമുക്കു വേണം. അതുകൊണ്ട്, അങ്ങ് ഭിക്ഷുവായി നാടെങ്ങും നടന്ന് അത് നേടണം" വൃദ്ധൻ യാത്രയായി. കുറെ മാസങ്ങൾ കൊണ്ട് പൊൻപണം നേടി തിരികെ പോരുമ്പോൾ ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങി. അയാളുടെ സഞ്ചിയിൽ ഭക്ഷണം ഉണ്ടായിരുന്നതിനാൽ ഒരു പാമ്പ് സഞ്ചിയിൽ വന്നു കുടുങ്ങി. അന്നേരം, അയാൾ മരത്തിൽ നിന്നും ഒരു അശരീരി കേട്ടു - "ഇന്ന് വഴിയിൽ...

(837) എലി കൊണ്ടുവന്ന ഭാഗ്യം!

കാശിരാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അവിടെ സ്വർണ്ണ പണികൾ ചെയ്തിരുന്ന തട്ടാനായിരുന്നു ബോധിസത്വൻ. അയാൾക്ക് ഭാവി കാര്യങ്ങൾ പ്രവചിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഒരു ദിവസം, തട്ടാൻ നടന്നു പോയ വഴിയിൽ ഒരു എലി ചത്തു കിടക്കുന്നതു കണ്ടു. അന്നേരം അദ്ദേഹം പറഞ്ഞു - "ഈ എലിയെ ആരെങ്കിലും എടുത്താൽ അയാൾക്കു സമ്പത്തു മാത്രമല്ല, നല്ല ജീവിത പങ്കാളിയെയും കിട്ടും" ജോലിയൊന്നും ഇല്ലാതെ അലഞ്ഞു നടന്നിരുന്ന ഒരു യുവാവ് ഇതു കേട്ടു. അയാൾ പിറുപിറുത്തു -" അയാൾ നല്ല അറിവുള്ളവനാണ്. അതുകൊണ്ട് വെറും വാക്കു പറയാൻ വഴിയില്ലാ" ആ എലിയുമായി യുവാവ് നടന്നു പോയി. ഒരു വീട്ടുകാരൻ തന്റെ പൂച്ചക്ക് ആഹാരമായി എലിയെ വാങ്ങി ഏതാനും നാണയങ്ങൾ കൊടുത്തു. അതുകൊണ്ട് കുറച്ചു ശർക്കര വാങ്ങി. ചെറിയ കഷണം ശർക്കരയിട്ട് വഴിയാത്രക്കാർക്ക് വെള്ളം കൊടുത്തു. അവർ പകരമായി വിറക് കെട്ടുകൾ കൊടുത്തു. അത് ചന്തയിൽ വിറ്റ് കുറച്ചു കാശ് കിട്ടി. ആ കാശു കൊണ്ട് കച്ചവടം തുടങ്ങി. പിന്നീട്, മികച്ച കച്ചവടക്കാരനായി. ഒരിക്കൽ, സ്വർണാഭരണങ്ങൾ പണിയിക്കാനായി ഈ തട്ടാന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന് യുവാവിന്റെ അർപ്പണബോധത്തിൽ അഭിമാനം തോന്നി. മിടുക്കിയായ മ...

(835) സുര ഉണ്ടായ കഥ!

  ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന ഗ്രാമം. അവിടെയുള്ള സുരൻ എന്നു പേരുള്ള ആൾ എല്ലാ ദിവസവും ഹിമാലയത്തിലെ മലമ്പ്രദേശത്തു കൂടി നടന്ന് കാട്ടുതേനും പച്ചമരുന്നുകളും മറ്റും ശേഖരിക്കുന്നതു പതിവാണ്. ഒരിക്കൽ, അയാൾ പോയപ്പോൾ ഒരു കാഴ്ച കണ്ടു - മരച്ചുവട്ടിൽ കിളികൾ കുഴഞ്ഞു വീണു കിടക്കുന്നു. ചിലത് വേച്ചുവേച്ച് നടക്കുന്നു. അയാൾ ക്ഷമയോടെ അവിടെ കാത്തു നിന്നപ്പോൾ ഒരു കുരങ്ങൻ അങ്ങോട്ടു വന്ന് ആ മരത്തിലെ മൂന്നു ശിഖരങ്ങൾ യോജിക്കുന്ന കവിളിൽ ഊറിയ ചുവന്ന ദ്രാവകം കുടിക്കുന്നു. പിന്നീട് അതും മത്തുപിടിച്ചപ്പോലെ കിറുങ്ങി നടന്നു. വാസ്തവത്തിൽ ആ ദ്രാവകം മദ്യമായിരുന്നു. മരത്തിലെ പഴച്ചാറുകൾ ഒഴുകി ശിഖരത്തിനിടയിലെ പൊത്തിൽ ശേഖരിക്കപ്പെട്ടു. മുകളിലെ കൊമ്പിൽ സ്ഥിരമായി ഗോതമ്പു തിന്നു കൊണ്ട് കിളികൾ ഇരിക്കുമ്പോൾ അത് ഈ പഴച്ചാറിലേക്കു വീണ് പുളിച്ചു ചീറി വീഞ്ഞായി മാറി. ദിവസങ്ങൾ കഴിയും തോറും അത് മദ്യമായി മാറി. അതാണ് ഇവറ്റകൾ കുഴഞ്ഞു വീഴാൻ കാരണമായത്. സുരൻ ഈ ലഹരിയുടെ വിവരം വരുണൻ എന്ന ചങ്ങാതിയെ അറിയിച്ച് അവർ സ്ഥിരമായി മദ്യപിക്കാൻ തുടങ്ങി. ഇരുവരും അത് ചന്തയിൽ ചെന്നു വിറ്റു തുടങ്ങി. പിന്നീട്, ആവശ്യക്കാർ ഏറിയതോടെ ആ മരത്തിൽ ഇത് ഉണ്ടാ...

(834) രാജകുമാരിയുടെ തുമ്മൽ!

  വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ കൊട്ടാരവളപ്പിലൂടെ കളിച്ചു വളർന്നത് അനന്തരവന്റെ കൂടെയായിരുന്നു. അവർ യുവതീയുവാക്കൾ ആയപ്പോൾ പ്രണയവുമായി. രാജാവിനും ഏറെ സന്തോഷമായി. വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. മകളെ അയൽ രാജാവിന്റെ മകനുമായി നടത്തിയാൽ ആ രാജ്യവും എന്റെ സ്വന്തമാകും. മാത്രമല്ല, അനന്തരവനെ മറ്റൊരു ദേശത്തെ രാജാവിന്റെ മകളുമായി വിവാഹം ചെയ്യിച്ചാൽ ആ രാജ്യത്തിലും തനിക്ക് ഒരു ശക്തി ലഭിക്കും. അതിനാൽ, രാജാവ് ഈ പ്രണയ വിവാഹത്തെ എതിർത്ത് രാജകുമാരിയെ മുറിക്കു പുറത്തു പോകാൻ അനുവദിച്ചില്ല. അനന്തരവൻ ഒരു തോഴിയുമായി ആലോചിച്ചു - "രാജകുമാരിക്ക് പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിലെ ശവത്തിന്റെ പുറത്തു കിടത്തി മന്ത്രവാദം ചെയ്യണം. അന്നേരം, മുളകുപൊടി ഞാൻ ശവമായി കിടക്കുന്ന വിരിപ്പിൽ നീ തൂവിയതിനാൽ ഞാൻ തുമ്മും. അന്നേരം, നീ "പ്രേതം" എന്നു വിളിച്ചു കൂവി മറ്റുള്ള തോഴിമാരുമായി ഓടണം. അപ്പോൾ, ഞാനും കുമാരിയും രക്ഷപ്പെട്ടു കൊള്ളാം" അവർ അങ്ങനെ പ്രേതബാധ അഭിനയിച്ച് ശ്മശാനത്തിലെത്ത...

(833) നന്മ തേടിയ രാജാവ്

  വാരാണസി ഭരിച്ചിരുന്നത് ബ്രഹ്മദത്തൻ രാജാവായിരുന്നു. അദ്ദേഹത്തിന്റെ മകനായി ബോധിസത്വൻ ജനിച്ചു. അച്ഛന്റെ മരണശേഷം, ഏറെ ശ്രദ്ധയോടെ അദ്ദേഹം നാടു ഭരിച്ചു. യാതൊരു കുറ്റവും കുറവും ഇല്ലാതെയുള്ള ഭരണത്തിൽ പ്രജകൾ ഏറെ സന്തോഷമായി കഴിഞ്ഞു വന്നു. എന്നാൽ, രാജാവിന് ഒരു സംശയം ഉണ്ടായി - "എന്നെ പേടിച്ച് ആളുകൾ ഒന്നും പറയാത്തതാണോ? എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ആർക്കെങ്കിലും ഭരണം സാധ്യമാകുമോ?" ഇത് സ്വയം തിരിച്ചറിയാനായി രാജാവ് വേഷം മാറി യാത്ര തുടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോസല രാജ്യത്തിന്റെ അതിർത്തിയിലെത്തി. ആ സമയത്ത് കോസലരാജാവും ഇതേ പോലെ നല്ല ആളായിരുന്നതിനാൽ സ്വയം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കാനായി എതിരേ നടന്നു വരുന്നുണ്ടായിരുന്നു. എന്നാൽ, അവർ കണ്ടുമുട്ടിയ സ്ഥലം വളരെ ഇടുങ്ങിയ ഒരു തൊണ്ടായിരുന്നു. ഏതെങ്കിലും ഒരാൾ പിറകോട്ടു പോകാതെ മറ്റേ ആൾക്ക് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ. ആരാണ് മുന്നോട്ടു പോകേണ്ടത്? അവർക്കു സംശയമായി. പ്രായത്തിൽ മൂത്ത ആളിന് മുന്നോട്ടു പോകാം എന്ന തീരുമാനത്തിൽ എത്തിയെങ്കിലും അവർക്ക് ഒരേ വയസ്സായിരുന്നു. അന്നേരം, കോസലരാജാവ് പറഞ്ഞു - "ഞാൻ നന്മയെ നന്മ കൊണ്ട് നേരിടുന്നു. ത...