Posts

Showing posts with the label കഥ -മുത്തശ്ശിക്കഥകള്‍

നിങ്ങള്‍ കേള്‍ക്കാത്ത കഥകള്‍! (Untold Malayalam stories)

Image
4 മലയാളം കഥകള്‍ (MALAYALAM EBOOK KATHAKAL) 1. നാടോടിയുടെ ഭാണ്ഡക്കെട്ട് പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്തിലെ ഗ്രാമത്തിലേക്ക് നാടോടികളായ ഒരു കുടുംബം വന്നു ചേർന്നു. അവരുടെ കുലത്തൊഴിൽ തെങ്ങുകയറ്റമാണ്. അച്ഛനും മകനും തങ്ങളുടെ തൊഴിലിൽ മിടുക്കർതന്നെ. മഴക്കാലത്ത്, തെങ്ങ് തെന്നിക്കിടന്നാലും പട്ടിണി ഒഴിവാക്കാൻ എങ്ങനെയും അതിൽ വലിഞ്ഞുകയറും. അച്ഛന്റെ കയ്യിലൊരു വലിയ ഭാണ്ഡക്കെട്ടുമുണ്ട്. ഈ ഗ്രാമത്തിൽ ഒരുപാട് തെങ്ങിൻതോപ്പുകൾ ഉണ്ടെന്നറിഞ്ഞ് എത്തിയതാണ്. തെങ്ങുകൾ അനേകമുണ്ടെങ്കിലും ദിവസവും കുറച്ചു തെങ്ങുകൾ മാത്രമേ കയറാൻ പറ്റിയിരുന്നുള്ളൂ. കാരണം, ഇവിടത്തെ തെങ്ങുകൾക്കെല്ലാം മാനംമുട്ടുന്ന ഉയരമാണ്! ഭൂരിഭാഗം തെങ്ങുകള്‍ക്കും വല്ലാത്ത ഉയരവും കായ്ഫലം  കുറവുമാകയാല്‍ കൊന്നത്തെങ്ങുകളെന്ന പേരു നന്നായി ചേരും.  അതുകൊണ്ടെന്താ? പെട്ടെന്ന് ക്ഷീണിച്ചു പരവേശപ്പെടുകയും ചെയ്യും.  എന്തായാലും, കൂലി കുറവെങ്കിലും പട്ടിണി കൂടാതെ അവർ അവിടെ താമസമാക്കി.  ഒരു ദിവസം -  അച്ഛൻ ഭാണ്ഡക്കെട്ടു തുറന്ന് തുണിയെടുക്കുന്ന വേളയിൽ തുണിയിൽ പൊതിഞ്ഞ ഒരു കിഴി മകന്റെ കണ്ണിൽപ്പെട്ടു- "അഛാ, പാണ്ടക്കെട്ടിനകത്ത്.. കിഴി.. അതിനുള്ളിൽ എന...

സദുപദേശ കഥകള്‍

Image
മലയാളം ഇ-ബുക്ക് ഓണ്‍ലൈന്‍ വായന  ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും എത്തിയ ശേഷം, വാ തോരാതെ അന്നത്തെ വിശേഷങ്ങള്‍ നാണിയമ്മയുടെ മുന്നില്‍ വിളമ്പുകയായിരുന്നു- "വല്യമ്മച്ചീ..ഇന്ന്, മോങ്കുട്ടനു പത്തില്‍ പത്തു മാര്‍ക്കും കിട്ടി. പക്ഷേ, അവന്‍ സൂത്രത്തില്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്നത് ഞാന്‍ കണ്ടതാ" "ആഹാ..വേറെ ആരൊക്കെയാ കണ്ടെഴുതിയത്?” "അത്..പിന്നെ..ഒരുപാടു പേര് കോപ്പിയടിച്ചു" ഉണ്ണിക്കുട്ടന്‍ പരുങ്ങിയതു കണ്ടപ്പോള്‍- "ഉണ്ണീ..നീ കോപ്പിയടിച്ചോ? സത്യമേ പറയാവൂ..” "ഞാന്‍, അടുത്തിരിക്കുന്ന സൂരജിന്റെ ഒരെണ്ണം മാത്രം" മുത്തശ്ശി ഉണ്ണിക്കുട്ടനോടു പറഞ്ഞ അന്നു രാത്രിയിലെ കഥ കേള്‍ക്കൂ.. സിൽബാരിപുരംദേശത്ത് കിട്ടു എന്നൊരു കള്ളനുണ്ടായിരുന്നു. അയാൾ പകൽ സമയങ്ങളിൽ വലിയ മരങ്ങളുടെ മുകളിൽ ഒളിച്ചിരിക്കും. രാത്രി മോഷണത്തിന് താഴെ ഇറങ്ങുകയും ചെയ്യും. ഒരു ദേശത്തും കൂടുതൽ തങ്ങാറില്ല. ഒരു ദിവസം പുഴക്കരയിലുള്ള വലിയ മരത്തിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു കിട്ടു. എന്തോ ശബ്ദം കേട്ട് താഴേക്കു നോക്കിയപ്പോൾ ഒരു പാൽക്കാരൻ തന്റെ കുപ്പിയിൽ പാലിനൊപ്പം പുഴവെള്ളം ചേർക്കുകയാണ്! കിട്ടു അനങ്ങാതെ മരത്തിലിരു...

സൂത്രം അറിയില്ലാത്ത കുറുക്കൻ!

Image
MALAYALAM EBOOKS OF GRANDMA STORIES പണ്ടുപണ്ട്, സിൽബാരിപുരംദേശം കാടുപിടിച്ചു കിടന്നിരുന്ന സമയം. അക്കാലത്ത്, അനേകം പക്ഷിമൃഗാദികൾ അവിടത്തെ മനുഷ്യരുമായി ചങ്ങാത്തത്തിലായിരുന്നു. ഒരു ദിവസം- രാവിലെ നാണിയമ്മ വരാന്തയിലിരുന്ന് ഉമിക്കരി കൊണ്ട് ആകെയുണ്ടായിരുന്ന പത്തിരുപത് പല്ലുകൾ മെല്ലെ തേച്ചുമിനുക്കുകയായിരുന്നു. അപ്പോൾ, വീട്ടുമുറ്റത്ത് ചെമ്പൻകുറുക്കനും പന്നിക്കുട്ടനും പ്രത്യക്ഷപ്പെട്ടു. നാണിയമ്മയെ മുഖം കാണിക്കുകയായിരുന്നു ലക്ഷ്യം. "നാണിയമേ, ഞങ്ങൾ രണ്ടു പേരും ഇവിടത്തെ പണികൾ ചെയ്തു കഴിഞ്ഞോളാം. കൂലിയായി രണ്ടു നേരം ആഹാരം മാത്രം തന്നാൽ മതി" അല്പം ആലോചിച്ചിട്ടു നാണിയമ്മ പറഞ്ഞു -"വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റയ്ക്കു ചെയ്തോളാം. നിങ്ങൾ എന്റെ പറമ്പിലെ പണിയൊക്കെ ചെയ്തോളൂ'' അവർ രണ്ടു പേരും കുട്ടയും തൂമ്പയുമൊക്കെ എടുത്ത് പണിക്കുപോയിത്തുടങ്ങി. എന്നും പണി കഴിഞ്ഞു വരുമ്പോൾ പന്നിക്കുട്ടന്റെ ദേഹമാസകലം ചെളിയായിരിക്കും. ചെമ്പൻ കുറുക്കൻ നല്ല വൃത്തിയായി വൈകുന്നേരത്തെ ഭക്ഷണത്തിനു മുന്നിലിരിക്കും. അതു നോക്കിയിട്ട് നാണിയമ്മ അധ്വാനിയായ പന്നിക്കുട്ടനു കൂടുതൽ ആഹാരം കൊടുക്കും. കുറുക്കന് അല്പം മാത്രവും. ക...

ബാലസാഹിത്യം

Image
Malayalam E-books of children's literature മന്ത്രിയുടെ നിയമനം ആശയം- moral of the story ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയിക്കഴിഞ്ഞപ്പോള്‍ നാണിയമ്മ അവന്റെ മുറിയില്‍ കയറി പുസ്തകങ്ങള്‍ അടുക്കി വച്ചപ്പോള്‍, പെന്‍സില്‍ ബോക്സ്‌ കൊണ്ടുപോയില്ലെന്നു മനസ്സിലായി. വൈകുന്നേരം, തിരികെ വന്നപ്പോള്‍ ടീച്ചര്‍ വഴക്കും പറഞ്ഞെന്നു പിടികിട്ടി. അതിനു പറ്റിയ കഥ കിടക്കാന്‍ നേരം നാണിയമ്മ പറഞ്ഞുതുടങ്ങി: സിൽബാരിപുരംരാജ്യം വീരവർമ്മരാജാവിന്റെ കാലത്ത് നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വന്നു. തന്റെ മന്ത്രിസഭയിൽ പുതിയ വകുപ്പുകൾ വികസിപ്പിച്ച് ചുമതലയേൽപ്പിക്കാൻ ഒരു മന്ത്രിയും കൂടി വേണമെന്ന് രാജാവ് തീരുമാനിച്ചു. മന്ത്രിയെ തെരഞ്ഞെടുക്കാനുള്ള രാജ വിളംബരം ഉടൻ കല്പനയായി. സവിശേഷ പദവിയായതിനാൽ അനേകം മിടുക്കർ മൽസരിക്കാനെത്തി. തെരഞ്ഞെടുപ്പിനുള്ള പല മൽസര ഘട്ടങ്ങൾ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ, ഒടുവിൽ മിടുക്കരായ രണ്ടു പേർ ഒരുപോലെ അവശേഷിച്ചു. രാജാവ് കുഴങ്ങി. പരമ്പരാഗത മൽസരയിനങ്ങൾ ഇനിയൊന്നും ബാക്കിയില്ല. ഉടൻ രാജാവ് ഒരു ഉപായം കണ്ടുപിടിച്ചു - "നിങ്ങൾ രണ്ടു പേരും കൊട്ടാരത്തിന്റെ കിഴക്കുമുറിയിൽ പ്രവേശിക്കണം. എന്നിട്ട്, അവിടെ ക...

തലച്ചോറില്ലാത്ത ആട്!

ഉണ്ണിക്കുട്ടന്റെ സ്കൂൾ അവധിക്കാലം. ഒരു ദിവസം ഉറങ്ങാൻ നേരം നാണിയമ്മയോട് അവൻ ചോദിച്ചു - " കിഴക്കേതിലെ രാജു സൂത്രക്കാരൻകുറുക്കനാണെന്ന് നാണിയമ്മച്ചി പറയുന്നതു കേട്ടല്ലോ. അതെന്താ കുറുക്കന് സൂത്രമെല്ലാം അറിയാവോ?" നാണിയമ്മ മറുപടിയായി ഒരു കള്ളക്കുറുക്കന്റെ കഥ പറഞ്ഞു തുടങ്ങി- ഒരു കാലത്ത്, സിൽബാരിപുരംരാജ്യം കൊടുംകാടായിരുന്നു. ആ കാട്ടിലെ രാജാവായിരുന്നു ശിങ്കൻസിംഹം. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ പേടിയായിരുന്നു. ആനയും കടുവയും കരടിയുമെല്ലാം അവന്റെ വഴിയിൽ വരിക പോലുമില്ല. കാലം മുന്നോട്ടു നീങ്ങവേ, ശിങ്കന്റെ ശൗര്യമെല്ലാം അസ്തമിച്ചു. ഇരയെ ഓടിച്ചു പിടിക്കാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടു. അതിന്റെ മടയിൽ നിന്ന് ഇറങ്ങുന്നത് വല്ലപ്പോഴും മാത്രമായി. അവൻ വിശന്നു വലഞ്ഞു. പട്ടിണിമൂലം അവശനായി. കടുവയും പുലിയും മറ്റും ബാക്കിയാക്കി പോകുന്ന മാംസം എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം. ഒരു ദിവസം - കാട്ടിൽ കനത്ത മഴ പെയ്തു. അന്നേരം ഒരു വയസ്സൻകുറുക്കൻ മഴ നനയാതിരിക്കാൻ വേണ്ടി സിംഹത്തിന്റെ മടയിലേക്ക് അറിയാതെ കയറി നിന്നു. സിംഹം വളരെ സന്തോഷത്തോടെ കുറുക്കനെ വളഞ്ഞു. ശിങ്കൻസിംഹം പറഞ്ഞു - "ഹാവൂ... എത്ര നാളായി വായ്ക്ക് രുചിയുള്...

അസംതൃപ്തിയുടെ മനസ്സ്

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും വന്നയുടന്‍ കഴിക്കാനിരുന്നു. പതിവുപോലെ ഉപ്പുമാവിലേക്ക് ശര്‍ക്കര ചീവിയിടാന്‍ നാണിയമ്മ വന്നപ്പോള്‍ അവന് അതു വേണ്ട,  ഏത്തപ്പഴം മതിയെന്ന്. നാണിയമ്മ അകത്തേ അടുക്കളയിലേക്കു പോയവഴി  ഉപ്പുമാവു കോഴിക്ക് എറിഞ്ഞു കൊടുത്തു.  പിന്നെ, ഏത്തപ്പഴം നോക്കിയപ്പോള്‍ അതില്‍ എലി കരണ്ടിരിക്കുന്നു. “അയ്യോടാ, കുട്ടാ, പഴം എലി കടിച്ചല്ലോ. ഇനി മോന് എന്താ വേണ്ടത്?” “എന്നാല്‍, ഉപ്പുമാവു തന്നേയ്ക്ക്" അപ്പോള്‍ നാണിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു- “ഹി...ഹി...ഉണ്ണിക്കുട്ടനു കടിച്ചതുമില്ല, പിടിച്ചതുമില്ല..." അന്നു കിടക്കാന്‍ നേരം, അവന്‍ ചോദിച്ചു- “കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നു പറഞ്ഞാല്‍?” നാണിയമ്മ ഒരു കഥ പറഞ്ഞു തുടങ്ങി- പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കൊടുംകാടായിരുന്നു. അതിന്റെ രാജാവ് ശിങ്കൻസിംഹമായിരുന്നു. അവന്റെ അലർച്ച കേട്ടാൽ കാടാകെ നടുങ്ങി വിറയ്ക്കും! ഒരു ദിവസം- രാവിലെ ശിങ്കൻ എണീറ്റപ്പോൾത്തന്നെ വല്ലാത്ത വിശപ്പു തോന്നി. അവൻ മടയിൽ നിന്ന് പുറത്തേക്കിറങ്ങി, തൊട്ടു മുന്നിൽ ഒരു കരിങ്കോഴി മണ്ണിരകളെ കൊത്തിവലിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. തീറ്റിയിൽ മാത്രമായിരുന്നു അതിന്റെ ശ്രദ്ധ....

അറിവ് പൂട്ടി സൂക്ഷിക്കാനുള്ളതല്ല!

ഉണ്ണിക്കുട്ടന്‍ നാലാംതരത്തില്‍ പഠിക്കുന്ന സമയം. അവന്‍ ക്ലാസ്സിലെ ഒന്നാമനായതിനാല്‍ മറ്റു കുട്ടികള്‍ സംശയം ചോദിക്കാന്‍ വരുമെങ്കിലും പറഞ്ഞുകൊടുക്കാന്‍ ഉത്സാഹമില്ലായിരുന്നു. അതു പിടികിട്ടിയ നാണിയമ്മ അതിനുപറ്റിയ ഒരു കഥ ഉറങ്ങാന്‍ നേരം പറഞ്ഞുതുടങ്ങി-    സിൽബാരിപുരംരാജ്യത്ത് പ്രശസ്തനായ ഒരു ഗുരുജി താമസിച്ചിരുന്നു. വീരമണി എന്നു പേരായ അദ്ദേഹത്തിന്റെ സേവനങ്ങളിൽ സംപ്രീതനായി അന്നാട്ടിലെ രാജാവ് ആശ്രമത്തിനായി ഒരുപാടു സ്ഥലം വിട്ടുകൊടുത്തു. അതിൽ, കൃഷിയിടങ്ങളും കാടുപിടിച്ച സ്ഥലങ്ങളും ചതുപ്പുനിലങ്ങളുമൊക്കെയുണ്ട്. അക്കാലത്ത്, അയല്‍രാജ്യമായ കോസലപുരത്ത് സേതു എന്ന വൻകിട വ്യാപാരിയെ ചില സുഹൃത്തുക്കൾ ചതിച്ചു. വൈകാതെ, കച്ചവടമെല്ലാം പൊളിഞ്ഞ് അയാൾ കടം കയറി നിൽക്കക്കള്ളിയില്ലാതായി. കോസലപുരത്തെ തടവറയിൽ ഒടുങ്ങുന്ന ജീവിതത്തെ പേടിച്ച് ഒരു രാത്രിയിൽ സേതു സിൽബാരിപുരത്തേക്ക് ഒളിച്ചോടി. കാരണം, ഇവിടേക്കു പോന്നാൽ അതിർത്തി കടന്ന് ആരെയും പിടിച്ചു കൊണ്ടുപോകാൻ ക്ഷിപ്രകോപിയായ രാജാവിന്റെ നിയമങ്ങൾ അനുവദിച്ചിരുന്നില്ല. വലിയ മാളികയിൽ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിച്ചുവന്നിരുന്ന സേതുവിന് വഴിയാത്രയിലെ ദുർഘട സാഹചര്യങ്ങൾ താങ്ങാനായില...

muthassi kadhakal short stories

Image
മുത്തശ്ശിക്കഥകള്‍, ചെറുകഥകള്‍ (Bedtime stories for kids, children's fiction) മലയാളം ചെറുകഥകള്‍ നമ്മുടെ ഭാഷയുടെ ജീവനാഡികളാണ്. ഓരോ നാടിനും തനതായ സാഹിത്യ കാര്യങ്ങള്‍ പലതും നമ്മോടു പറയാനുണ്ടാകും. ഞാന്‍, വെറും ഇരുപതുകിലോമീറ്ററിനപ്പുറത്ത് താമസം മാറ്റിയപ്പോള്‍ കേട്ടത്, പുതിയ നാടന്‍പ്രമേയങ്ങള്‍!അങ്ങനെയെങ്കില്‍, ഇനിയും കേള്‍ക്കാത്ത എത്രമാത്രം ചൊല്ലുകള്‍ വാമൊഴിയായി കേരളത്തില്‍ ഒഴുകിനടക്കുന്നുണ്ടാവണം?  അതെല്ലാം പഴയ മുത്തശ്ശിമാരുടെ രസകരങ്ങളായ മുത്തശ്ശിക്കഥകള്‍തന്നെ. (nanny tales, muthassi kadhakal) അങ്ങനെ വരുമ്പോള്‍ ചെറുകഥകളുടെ പിറവി അവരിലൂടെയാണെന്ന് കരുതാം. ഇവ കല്പിതകഥയുടെ (ഫിക്ഷന്‍) ഭാഗമാണ്‌. അവയില്‍ കെട്ടിച്ചമച്ചതും; മൃഗങ്ങള്‍, ഐതിഹ്യങ്ങള്‍, പഴഞ്ചൊല്‍-നാട്ടുകൃതികള്‍, നാടോടിസാഹിത്യം, കാടുകള്‍, കാവുകള്‍, മിത്തുകള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്ന മനോഹരമായ ഭാവനയുടെ സൃഷ്ടികളായ ചെറിയവ വലിയ സാഹിത്യകൃതികള്‍ക്കും കാരണമായി.  ചെറിയൊരു ആശയത്തെ അധികം കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇല്ലാതെ പൂര്‍ണമാക്കുന്ന സാഹിത്യ വിസ്മയം എന്നു ചെറുകഥയെ വിശേഷിപ്പിക്കാം. അവിടെ- നന്മ, എളിമ, സദുപദേശം, ജീവിതമാതൃക, സാന്ത്വനം എ...

13-അറിവ് തത്സമയം

Malayalam eBooks-410-muthassikkadha-13-arivu thalsamayam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-410 is free.  Click here- https://drive.google.com/file/d/1f4l5eQCbhEqSrnVI7-cSbjzk1ywM_Id6/view?usp=sharing

12-കടിച്ചതുമില്ല പിടിച്ചതുമില്ല

Malayalam eBooks-401-muthassikadhakal-12-kadichathumilla, pidichathumilla Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-401 is free.  Click here- https://drive.google.com/file/d/19C1kUwMFkVhDpCToRo_4hjTSSNBPCoHU/view?usp=sharing

11-തലച്ചോറില്ലാത്ത ആട്

Malayalam eBooks-380-muthassikkadhakal-11-thalachorillatha aadu Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-380 is free.  Click here- https://drive.google.com/file/d/1nPGGZzbt-d-i0ymqvLatU-ImYtmoMdYO/view?usp=sharing

10- പുതിയ മന്ത്രി

Malayalam eBooks-294-muthassikkadha-10-puthiya manthri Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-294, Click here- https://drive.google.com/file/d/1J0XCQIR9jrB8F_j8PWxr8agLlsS-xweh/view?usp=sharing

9-വിഷവാഹിനി

Malayalam eBooks-292-muthassikathakal-9-vishavahini Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-292, Click here- https://drive.google.com/file/d/1N7LvXwYwNTLr5pNnCeZQ1otlCxzV3Rqm/view?usp=sharing

8-പാലിന്‍വെള്ളം

This Malayalam eBooks-281-muthassikkathakal-8-palinvellam' is a series of childrens literature- short moral bed time stories for a quality life specially designed for children as traditional muthassikkadhakal. Author- Binoy Thomas, format-PDF, price-.FREE 'മുത്തശ്ശിക്കഥകള്‍-8- പാലിന്‍വെള്ളം'  മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ കുട്ടികളുടെ മുത്തശ്ശിക്കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. സാരോപദേശകഥകള്‍, ഹിതോപദേശകഥകള്‍, ഗുണപാഠകഥകള്‍, സദുപദേശകഥകള്‍ എന്നിവയെല്ലാം അടങ്ങുന്നതാകുന്നു മുത്തശ്ശിക്കഥകള്‍.  അമ്മ വല്യമ്മമാരുടെ കഥകള്‍.     Online browser reading →download →offline reading of this safe Google Drive PDF file-281, Click here- https://drive.google.com/file/d/19T15QlQIn3gfGPGTm5CsU5Lodhu_XRRG/view?usp=sharing

മുത്തശ്ശിക്കഥകൾ-5 , 7-രൂപാന്തരം

Malayalam eBook-92-grandma stories-5, eBooks-242-muthassikkathakal-7-roopantharam' Author- Binoy Thomas, format-PDF, price-.FREE 'മുത്തശ്ശിക്കഥകള്‍-7- രൂപാന്തരം' To download this safe Google Drive PDF eBook file-242, Click here- https://drive.google.com/file/d/1DJXF0DYWDgUPfD30qbEYnjkA6VlLFbcO/view?usp=sharing To download this safe Google Drive eBook- 92 file- Click here- https://drive.google.com/file/d/0Bx95kjma05ciSzREVFhyLS1qYTg/view?usp=sharing&resourcekey=0-JbL53SgdjuXA2Q8mkhCrQg വിദ്യ സർവ്വധനാൽ പ്രധാനം (മുത്തശ്ശിമാരുടെ പഴങ്കഥകൾ) ഉണ്ണിക്കുട്ടന്റെ ഓണപ്പരീക്ഷ തീർന്ന ദിവസം. അവൻ വീട്ടിലെത്തിയതും തോളിലെ ബാഗ് എടുത്ത് കട്ടിലിലേക്ക് ഒരേറ്! ശബ്ദം കേട്ട് നാണിയമ്മ വന്നു ചോദിച്ചു: "ന്താ, ഉണ്ണീ .. നീ ഈ ചെയ്തത്? പഠിക്കണ പുസ്തകം എറിഞ്ഞാല് ദോഷാന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതല്യേ" "ഞാനിനി പഠിക്കാൻ പോണില്ല. ഇന്നത്തെ പരീക്ഷ ഭയങ്കര പാടായിരുന്നു" "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? പഠിച്ചില്ലേ അറിവുണ്ടാകുമോ, നല്ല ജോലി കിട്ടുവോ?" അവൻ പകൽ മുഴുവനും മുഖം വീർപ്പിച്ചു നടന്ന...

6-മുത്തശ്ശിക്കഥകള്‍

This Malayalam 'eBooks-181-muthassikkathakal-6-kilikkoodu' is a series of childrens literature- short moral bed time stories for a quality life specially designed for children as traditional muthassikkadhakal. Author- Binoy Thomas, format-PDF, price-.FREE.  'മുത്തശ്ശിക്കഥകള്‍-6- കിളിക്കൂട്‌ ' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ കുട്ടികളുടെ മുത്തശ്ശിക്കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. സാരോപദേശകഥകള്‍, ഹിതോപദേശകഥകള്‍, ഗുണപാഠകഥകള്‍, സദുപദേശകഥകള്‍ എന്നിവയെല്ലാം അടങ്ങുന്നതാകുന്നു മുത്തശ്ശിക്കഥകള്‍. To download this safe Google Drive pdf eBook file-181, Click here- https://drive.google.com/file/d/10uWJ48KXDA91rl2HY8MEtVUxYj3x6frA/view?usp=sharing കിളിക്കൂട് (മുത്തശ്ശി കഥ)-   പകലിന്റെ പ്രകാശം മങ്ങിത്തുടങ്ങി. കുറെക്കഴിഞ്ഞ് സൂര്യൻ അസ്തമിച്ചതോടെ കിളികളും മറ്റു ജന്തുക്കളും മരങ്ങളിലും കൂടുകളിലും പൊത്തുകളിലും മാളങ്ങളിലും ചേക്കേറി. കന്നുകാലികൾ തനിയെ കാലിത്തൊഴുത്തിലേക്ക് വന്നുകയറി. അന്നേരം, ഉണ്ണിക്കുട്ടൻ വീടിന്റെ വരാന്തയിലിരുന്ന് കഥപുസ്തകം വായിക്കുകയായ...

മുത്തശ്ശിക്കഥകള്‍ -4-സ്വയംവരം

This Malayalam 'eBook-62-muthassikkadhakal-4-swayamvaram' is a series of children literature- short moral bed time stories for a quality life specially designed for children as traditional muthassi kathakal. Author- Binoy Thomas, format-PDF, size-110 KB, pages-15 'മുത്തശ്ശിക്കഥകള്‍-സ്വയംവരം' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ കുട്ടികളുടെ മുത്തശ്ശിക്കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. സാരോപദേശകഥകള്‍, ഹിതോപദേശകഥകള്‍, ഗുണപാഠകഥകള്‍, സദുപദേശകഥകള്‍ എന്നിവയെല്ലാം അടങ്ങുന്നതാകുന്നു മുത്തശ്ശിക്കഥകള്‍. Download this eBook for future offline reading or making your ready to use digital library. Best wishes! To download this safe Google Drive eBook-62 file- Click here- https://drive.google.com/file/d/0Bx95kjma05cidEowa2gxU3VwNzQ/view?usp=sharing&resourcekey=0-AqpeBgmu9ZSiv_b8Pd_VCg സ്വയംവരം എന്ന കഥ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും വായിക്കാം. ഓൺലൈൻ ആയി ഇപ്പോൾ മറ്റൊരു കഥ വായിക്കുമല്ലോ. വളയാൻ മടിക്കാത്തവർ (Online bedtime stories in Mala...

മുത്തശ്ശിക്കഥകള്‍ -3

This Malayalam 'eBook-61-muthassi-kadhakal-3-samayamoshanam' is a series of children literature- short moral bed time stories for a quality life specially designed for children as traditional muthassikathakal. Author- Binoy Thomas, format-PDF, size-112 KB, pages-16, price-free.   Download this eBook for future offline reading or making your ready to use digital library. Best wishes! To download this safe Google Drive eBook-61 file-  Click here- https://drive.google.com/file/d/0Bx95kjma05ciaHJXbktiTl95RVk/view?usp=sharing&resourcekey=0-twPD9PcmNnfF7AWAG1CfRQ

മുത്തശ്ശിക്കഥകള്‍ -2

This Malayalam 'eBook-52-muthassi-kathakal-2-pullum maravum' മുത്തശ്ശിക്കഥകള്‍' is a series of childrens literature- short moral bed time stories for a quality life specially designed for children as traditional muthassikkathakal. Author- Binoy Thomas, format-PDF, size-94 KB, pages-9 To download this safe Google Drive eBook-52 file- Click here- https://drive.google.com/file/d/0Bx95kjma05ciY1RBYmxSZDRZSUE/view

മുത്തശ്ശിക്കഥകള്‍ -1

This Malayalam 'eBook-17-muthassi-kathakal-1-kallam'.  To download this safe Google drive pdf file, click here- https://drive.google.com/file/d/0Bx95kjma05ciMjV2NVdoYnR4SXc/view?usp=sharing മുത്തശ്ശിക്കഥ-1-കള്ളം (Grandma stories online reading in Malayalam) അന്നും പതിവുപോലെ നാണിയമ്മ അതിരാവിലെ എഴുന്നേറ്റു. മുറ്റമടിച്ചുകൊണ്ടിരുന്നപ്പോള്‍ പത്രം കാല്‍ച്ചുവട്ടിലേക്ക് പറന്നിറങ്ങി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറ്റമാകെ മിനുങ്ങിയെന്ന് ഉറപ്പുവരുത്തിയ വൃദ്ധ കാലും കയ്യും മുഖവുമൊക്കെ കഴുകി തിണ്ണയില്‍ കിടന്ന തോര്‍ത്തെടുത്ത് തുടച്ചു. അടുക്കളയില്‍നിന്ന് രണ്ടു സ്റ്റീല്‍ കപ്പില്‍ ചായ ചെറുമേശമേല്‍ വച്ചിട്ട് അകത്തേ മുറിയിലേക്ക് നോക്കി വിളിച്ചു-."ഉണ്ണിക്കുട്ടന്‍ എണീറ്റില്ലേ? നേരമെത്രയായീന്നാ.." "ഞാന്‍ കുറച്ചൂടെ കെടക്കട്ടെ..ഇന്ന് സ്കൂളില്ലാ.." മുറിയില്‍നിന്ന് അശരീരി മുഴങ്ങി. "ഈ ചെറുക്കന്റെയൊരു മടി..നിന്റെ ചായ തണുക്കണൂ.." നാണിയമ്മ ഭിത്തിയില്‍ പുറം ചാരി രണ്ടുകാലും നീട്ടിവച്ച് പത്രപാരായണം തുടങ്ങി. അടുത്തു നില്‍ക്കുന്നവര്‍ക്കുംകൂടി കേള്‍ക്കാന്‍ പരുവത്തിനു ഗദ്യം പദ്യംപോലെ നീ...