Posts

Showing posts from September, 2022

(559) അക്ബർ ചക്രവർത്തിയുടെ മുഖവില

ഒരിക്കൽ അക്ബറും ബീർബലും വേഷം മാറി ജനഹിതം മനസ്സിലാക്കാനായി നാട്ടിൻപുറത്തു കൂടി നടക്കുകയായിരുന്നു. ആദ്യം ഒരു വിറകുവെട്ടുകാരനോട് ബീർബൽ ചോദിച്ചു - "നിങ്ങളുടെ അക്ബർരാജാവിന്റെ ഭരണമെങ്ങനെയുണ്ട്?" അയാൾ പറഞ്ഞു - "വളരെ നല്ല ഭരണം" ബീർബൽ തുടർന്നു - "എന്നാൽ കേട്ടോളൂ. ഇന്ന് രാവിലെ അക്ബർ ചക്രവർത്തി മരിച്ചു" ഉടൻ, വിറകുവെട്ടുകാരൻ നിലവിളിച്ചു. അവർ കുറെ ദൂരം പോയപ്പോൾ സംഭാരം (മോര്) വിൽക്കുന്ന സ്ത്രീയെ കണ്ടു പഴയ ചോദ്യം ആവർത്തിച്ചു. മറുപടി ഇങ്ങനെയായിരുന്നു - "ഓ.. രാജാവിന് ഞങ്ങളുടെ കഷ്ടപ്പാടു വല്ലതും അറിയണോ, സുഖമായി കഴിഞ്ഞാൽ പോരേ?" അന്നേരം, ബീർബൽ പറഞ്ഞു - "രാജാവ് ഇന്നു രാവിലെ മരിച്ചു" ഇതുകേട്ട്, ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു - "ഞാൻ ഇപ്പോൾത്തന്നെ കൊട്ടാരത്തിന്റെ പരിസരത്തേക്കു പോകയാണ്. നല്ലതുപോലെ സംഭാരം വിൽക്കാൻ പറ്റും" ചിന്തിക്കാൻ - ആളുകൾ നമുക്കു നൽകുന്ന മുഖവില കൂടിപ്പോയാൽ അഹങ്കരിക്കുകയോ കുറഞ്ഞാൽ വിഷമിക്കുകയോ ചെയ്യരുത്. കാരണം, അത് നൽകുന്ന ആളിനെ ആശ്രയിച്ച് ആപേക്ഷികമായ ഒന്നായിരിക്കും. Malayalam eBooks-559- Akbar and Birbal stories-2 PDF file-  https://d

(558) ഒരുമിച്ചുള്ള പ്രവർത്തനം

 ഒരിക്കൽ, ഒരു മനുഷ്യനിലെ അവയവങ്ങൾ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. ഓരോ ആളും ചെയ്യുന്ന ജോലിയേക്കുറിച്ച് ആയിരുന്നു അന്നത്തെ ചർച്ച. കണ്ണുകൾ പറഞ്ഞു - " ഈ മനുഷ്യന് എന്തെങ്കിലും കാണണമെങ്കിൽ ഞങ്ങൾ വിചാരിക്കണം" ചെവികൾ : " കേൾക്കണമെങ്കിൽ ഞാൻ മാത്രം പണിയെടുക്കണം" കാലുകൾ: "നടക്കണമെങ്കിൽ ഞാൻ കനിയണം" കൈകൾ : "എന്തെങ്കിലും പണിയെടുക്കണമെങ്കിൽ എന്റെ സഹായം വേണം” മൂക്ക് : " മണം അറിയണമെന്നുണ്ടെങ്കിൽ ഞാനും വേണം" ശ്വാസകോശം: "ജീവൻ വേണമെങ്കിൽ ശ്വസിക്കണം" വൃക്ക : "മൂത്രം പോകണമെങ്കിൽ ഞാൻ വിചാരിക്കണം" ഹൃദയം: "രക്തം ഒഴുക്കണമെങ്കിൽ എന്റെ സങ്കോചവികാസം വേണം" എല്ല്: "മനുഷ്യനെ താങ്ങി നേരേ നിർത്തണമെങ്കിൽ എന്റെ സഹായം വേണം" കരൾ: "വിഷത്തെ നിർവീര്യമാക്കുന്നത് ഞാനാണ്" തല: "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ മനസ്സ് എനിക്കുള്ളിലാണ് ഞാൻ ഒളിപ്പിച്ചിരിക്കുന്നത്" ഇതിനിടയിൽ, വയറു നിറയെ ആഹാരം ആ മനുഷ്യൻ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റുള്ള അവയവങ്ങളുടെ ശ്രദ്ധയിൽ പെട്ടു. "ഈ വയറിന് എന്തു സുഖമാണ്. രുചിയേറിയ ഭക

(557) ശീർഷാസനം അരുത്!

Headstand (ശീർഷാസനം) എന്ന യോഗയിലെ അപകടം! നരവംശ ശാസ്ത്രം (Anthropology) പറയുന്നത് മനുഷ്യനും കുരങ്ങും പിറന്നത് ഒരേ പൂർവികരിൽ നിന്നാണെന്ന്. അതായത്, കുരങ്ങ് പരിണമിച്ചല്ല, പകരം കുരങ്ങും മനുഷ്യനും സഹോദരങ്ങളായി വരും. ഒരേ മാതാപിതാക്കൾക്ക് പിറന്ന രണ്ടു ശ്രേണികൾ! ആ സമയത്ത്, നീണ്ട കയ്യുള്ള ഗിബ്ബൺ കുരങ്ങിന്റെ (Gibbons Monkey) ശാഖയും മനുഷ്യനായ സങ്കരശാഖയും രണ്ടായി പിരിഞ്ഞു. ഏതാണ്ട് 15-20 മില്യൻ വർഷങ്ങൾക്കു മുൻപു നടന്ന കാര്യം. പക്ഷേ, മനുഷ്യ ശാഖ വികസിച്ചു. കുരങ്ങ് പഴയ പടി തന്നെ. ഇന്നത്തെ Homo sapiens മനുഷ്യൻ പിറന്നിട്ട് ഏകദേശം 1.95 ലക്ഷം വർഷങ്ങളേ ആയുള്ളൂ. അതിനു മുൻപ് ഇന്നത്തെ മനുഷ്യന്റെ അനേകം പഴയ പതിപ്പുകൾ - ഹൊമിനിഡെ, ഡെനിസോവാൻസ്, നിയാണ്ടർത്താൽ, ക്രോമാഗ്നൻ, ഹോമോ ഇറക്ടസ്,  ഹോമോ ലാബിലിസ്, ആസ്ട്രേല പിതേകസ്, ആർഡിപിതിസിൻസ്, എന്നിങ്ങനെ പലതരം ഉണ്ടായിരുന്നു. അവരുടെ കാലക്രമത്തിൽ കാലത്തിലൂടെ പിറകിലേക്കു പോകും തോറും കൂന് കൂടി വന്നു. ഒടുവിൽ കയ്യും കാലും കുത്തി തല താഴ്ത്തിയുള്ള ഗിബൺകുരങ്ങിനോടു സാമ്യമുള്ള അവസ്ഥയിലായിരുന്നു. ഇനി കാര്യത്തിലേക്കു വരാം- തല ഉയർന്ന അവസ്ഥയിൽ വന്നപ്പോഴാണ് ബുദ്ധിശക്തി ഏറ്റവും ഉയർന്നത്. പണ്ട

(556) ഡെമസ്തനീസിന്റെ വിക്ക്!

ബി.സി. നാലാം നൂറ്റാണ്ടിൽ പ്രശസ്തനായ ഗ്രീക്ക് തത്വചിന്തകനും പ്രഭാഷകനുമാണ് ഡെമസ്തനീസ്. എന്നാൽ, അദ്ദേഹത്തിന്റെ കുട്ടിക്കാലം ദുരിതമായിരുന്നു. സംസാരിക്കുന്നതിലുള്ള തടസ്സമായിരുന്നു കുട്ടിയായിരുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടിച്ചത്. വിക്കുള്ളതിനാൽ "വിക്കൻ" എന്ന് സഹപാഠികൾ കളിയാക്കിയിരുന്നു. അങ്ങനെയിരിക്കെ, അവിചാരിതമായി വഴിയോരത്ത് ഒരു പ്രഭാഷകന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് തന്റെ വിക്കിനെ മറികടക്കാനുള്ള പ്രയത്നം ആരംഭിച്ചു. വായിൽ കല്ലുകൾ നിറച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി. കടൽത്തീരത്ത്, ഉച്ചത്തിൽ തിരമാലയുടെ ഹുങ്കാര ശബ്ദത്തോട് ഏറ്റുമുട്ടുന്ന വിധത്തിൽ നിരന്തരമായി സംസാരിച്ചു. മാത്രമല്ല, തുടർച്ചയായി വാക്കുകൾ പറഞ്ഞുകൊണ്ട് കുന്നുകൾ കയറിയിറങ്ങി. ഇങ്ങനെ അനേകമായുള്ള വർഷങ്ങളുടെ പരിശ്രമത്താൽ ലോകം കണ്ട മികച്ചൊരു പ്രഭാഷകനായി ഡെമസ്തനീസ് മാറി. ഈ പുതിയ കാലത്ത്, (2021) അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡൻ വിക്കുള്ള ആളായിരുന്നു. ചെറുപ്പം മുതൽ സ്പീച്ച് തെറാപ്പി ചെയ്ത് തുടർച്ചയായി സംസാരം പരിശീലിച്ച് അദ്ദേഹവും പരിമിതികളെ മറികടന്നു. ചിന്താശകലം: ഉപാധികൾ വയ്ക്കാത്ത കഠിനപ്രയത്നം കുറെ വർഷങ്ങൾ ത

(555) ഡാവിഞ്ചിയുടെ ഗുരു

ഒരിക്കൽ ഡാവിഞ്ചിയുടെ ഗുരു ഒരു ചിത്രം വരച്ചു കൊണ്ടിരുന്നപ്പോൾ അസുഖം പിടിപെട്ടു. ഉടൻ, ഗുരു അത് പൂർത്തിയാക്കാനായി ഡാവിഞ്ചിയോടു പറഞ്ഞു. യാതൊരു മടിയും കൂടാതെ അത് പൂർത്തിയാക്കി അദ്ദേഹത്തെ കാണിച്ചു. തന്റെ ശിഷ്യൻ തന്നേക്കാൾ മിടുക്കനാണെന്നു മനസ്സിലാക്കിയ ഗുരു ഡാവിഞ്ചിയെ അഭിനന്ദിച്ചു.  തൻ്റെ കാലശേഷവും ഈ മഹത്തായ കലാരൂപം ശിഷ്യനിലൂടെ ലോകം മുഴുവൻ കാണുമെന്ന് ഗുരുവിന്റെ ഉറപ്പായിരുന്നു.  ഉടൻ തന്നെ അദ്ദേഹം മറ്റൊന്നുകൂടി തീരുമാനിച്ചു - ഇനി ഒരിക്കലും ചിത്രരചന ചെയ്യില്ലെന്നു പറഞ്ഞ് വിരമിക്കുകയും  ചെയ്തു! ചിന്താശകലം - ഇക്കാലത്ത്, ഒരാൾ മറ്റൊരാളിന്റെ കഴിവുകൾ അംഗീകരിക്കുന്നത് വളരെ വിരളമാണ്. പദവിക്കും അംഗീകാരത്തിനും പ്രശസ്തിക്കും അധികാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി മൽസരിക്കുന്ന ജനതകൾ സർവ്വ സാധാരണമായിരിക്കുന്നു. മലയാളം ഡിജിറ്റൽ പുസ്തക പരമ്പര -555-മഹാന്മാരുടെ കഥകൾ - 18 PDF - https://drive.google.com/file/d/10Jbn9xRsAYUem1M0zxaNuBahywjTmygL/view?usp=sharing

(554) ഡാവിഞ്ചിയുടെ ചിത്രം

ലിയനാർദോ ഡാവിഞ്ചി ഒരിക്കൽ യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ചിത്രം മനോഹരമായി പൂർത്തിയാക്കി. അതിനു ശേഷം, തന്റെ സുഹൃത്തിനോട് നിഷ്പക്ഷമായി അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു - "എനിക്ക് ഈ ചിത്രം മുഴുവനും അതിമനോഹരമായി തോന്നുന്നു. യാതൊരു തെറ്റുകുറ്റങ്ങളും ഇതിൽ കാണാൻ കഴിയുന്നില്ല" ഡാവിഞ്ചി ചോദിച്ചു - "ഉം. ശരി. എങ്കിൽ പറയുക, താങ്കളെ ചിത്രത്തിന്റെ ഏതു ഭാഗമാണ് ഏറ്റവും ആകർഷിച്ചത്?" സുഹൃത്ത്: "യേശുവിന്റെ കയ്യിലുള്ള കാസ (പാനപാത്രം) എനിക്ക് ഏറെ ഇഷ്ടപ്പെട്ടു" ഉടൻ, തന്റെ ബ്രഷ് എടുത്ത് ഡാവിഞ്ചി കാസ മായ്ച്ചു കളഞ്ഞു! സുഹൃത്ത് അമ്പരപ്പോടെ അതിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു - "ഇവിടെ യേശുവാണ് കേന്ദ്ര കഥാപാത്രം. അതിനേക്കാൾ ആകർഷിക്കുന്ന എന്തെങ്കിലും ഈ ചിത്രത്തിൽ വരാൻ പാടില്ല!" ചിന്താവിഷയം - നമ്മുടെയെല്ലാം ജീവിതത്തിൽ ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. ഏർപ്പെട്ടിരിക്കുന്ന കർമ്മത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ കളയുന്ന വിധത്തിൽ വേറെ ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ഈ നിമിഷം തന്നെ ആട്ടിപ്പായിക്കുക. ചില ഉദാഹരണങ്ങൾ - പഠനത്തിനിടയിലുള്ള പ്രണയം, ജോലിക്കിടയിലുള്ള

(553) പെറുക്കിയെടുത്ത കല്ലുകൾ

 ഏതാണ്ട്, മുപ്പതു വർഷങ്ങൾക്കു മുൻപുള്ള ബിനീഷിന്റെ സ്കൂൾ പഠനകാലം. ഹൈസ്കൂളിൽ പഠിക്കാൻ പോകുന്നത് നിറയെ മനം നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമായ ചെമ്മൺ പാതയിലൂടെയാണ്. ആ വഴി പോകുന്നത് പ്രധാനമായും ഒരുപാട് ഏക്കർ പറമ്പുള്ള മൂന്ന് ധനികരായ തറവാട്ടുകാരുടെ സ്ഥലത്തിലൂടെ. അവിടെ അനേകം മാവുകൾ, വാഴകൾ, പാഷൻ ഫ്രൂട്ട്, അമ്പഴം, ചാമ്പ, കൈതച്ചക്ക, റമ്പൂട്ടാൻ, ചക്ക അങ്ങനെ അനേകം പ്രകൃതിവിഭവങ്ങൾ കാണാനാകും. പൂവൻ പഴമൊക്കെ പഴുത്തു നിൽക്കുന്നതു കണ്ടാൽ അത് ഇരിഞ്ഞു തിന്നിട്ടേ കുട്ടികൾ പോകൂ. ഒരിക്കൽ പാതയോരത്തു നിന്ന വലിയ മൂവാണ്ടൻമാവിന്റെ സീസൺ വന്നു. നിലത്തു വീണു കിടക്കുന്ന മാങ്ങായൊന്നും ഫ്രഷ് അല്ലെന്ന കാരണത്താൽ എടുക്കില്ല. എറിഞ്ഞുതന്നെ താഴെ വീഴിക്കുന്നതിലാണു മിടുക്ക്. ചിലപ്പോൾ , രാവിലെയും വൈകുന്നേരവും കൂട്ടുകാർ എറിയും. ഒരു ദിവസം വൈകുന്നേരം, അവർ മടങ്ങുന്ന വഴി എറിയാൻ കല്ലു നോക്കിയിട്ട് ഒരെണ്ണം പോലുമില്ല. ഇനിയിപ്പോൾ എന്താ ചെയ്ക? ഉടൻ, ബിനീഷിന് ഒരു ബുദ്ധിയുദിച്ചു - "നമ്മൾ എറിഞ്ഞ കല്ലുകൾ മാവിന്റെ അപ്പുറത്ത് വീണു കിടപ്പുണ്ടാകും. ആദ്യം കല്ലു പെറുക്കാം. പിന്നെ, മാങ്ങാ പെറുക്കാം" അവർ പറമ്പിനുള്ളിൽ കയറി കല്ലുകൾ ഒരുപാ

(552) അനന്ത പൈ - Anant Pai

അനന്ത പൈ എന്ന മഹാപ്രതിഭ! രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കര്‍ണാടകയിലെ കര്‍ക്കല സ്വദേശി അനന്ത പൈ. പൈമാം എന്നാണു സഹപ്രവർത്തകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളെ വളരെയേറെ സ്നേഹിച്ച അനന്ത് പൈയ്ക്ക് കുട്ടികളില്ലായിരുന്നു. ഇന്ത്യയിലെ കുട്ടികളെല്ലാം ഞങ്ങളുടെയാണെന്നു അവർ പറയുമായിരുന്നു. വളരെ പോസിറ്റീവ് എനർജി തരുന്ന പ്രകൃതമായിരുന്നു അനന്ത പൈ. കുട്ടികൾ അദ്ദേഹത്തെ അങ്കിൾ പൈ (Uncle Pai) എന്നു വിളിച്ചിരുന്നു. കർണാടക സംസ്ഥാനത്ത്, മംഗലാപുരത്തെ കർക്കലയിൽ അനന്ത പൈ, 1929ൽ ജനിച്ചു. രണ്ടു വയസ്സാകുമ്പോഴേക്കും അവന്റെ മാതാപിതാക്കൾ മരണമടഞ്ഞു. പന്ത്രണ്ടാം വയസ്സിൽ അനന്ത പൈ ബോംബെയിലേക്കു ചേക്കേറി. 1954 കാലത്ത്, ആദ്യ ഉദ്യമമായ കുട്ടികളുടെ മാസികയായ മാനവ് (Manav) പരാജയപ്പെടുകയാണു ചെയ്തത്. പിന്നെ, ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി കിട്ടി. അവിടെ, 'മാൻ‌ഡ്രേക്ക്', 'ഫാന്റം' സീരീസ് ചെയ്ത ഇന്ദ്രജൽ പുസ്തകങ്ങളുടെ ചുമതല കിട്ടി. (Mandrake, The Phantom, Indrajal comics) എങ്കിലും അദ്ദേഹത്തിനു മനസ്സു നിറയെ ഭാരതീയ പുരാണവും നാടോടികഥകളുമായിരുന്നു. ആ ജോലി വിട്ടു. പിന്നെ, അതിനായി അമർചിത്രകഥ ( മരണമില്ലാത്ത ചിത്രക

(551) കഴുതക്കച്ചവടം

സിൽബാരിപുരംദേശത്തെ അലക്കുകാരനായിരുന്നു കേശു. അലക്കിയ തുണികൾ തോളിൽ ചുമന്ന് ഓരോ വീട്ടിലും കൊടുക്കാനും മുഷിഞ്ഞ തുണി മേടിക്കാനും അയാൾ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ശരീരബലം അങ്ങനെ കുറഞ്ഞപ്പോൾ ഒരു കഴുതയെ വാങ്ങാമെന്നു തീരുമാനിച്ച് അടുത്തുള്ള പ്രഭുവിന്റെ മാളികയിലെത്തി. "അങ്ങുന്നേ, ഇവിടെ ഒരുപാട് കഴുതകൾ ചുമട് വലിക്കുന്നുണ്ടല്ലോ. ദയവായി, എനിക്ക് അതിലൊന്നിനെ തന്നാൽ തുണി കൊണ്ടുപോകാൻ വലിയ സഹായമാകും" പ്രഭു ഒരു നിമിഷം ആലോചിച്ചു - "200 വെള്ളി നാണയം തന്നാൽ ഒരു കഴുതയെ തരാം" ആ വില കേട്ട് കേശു ഞെട്ടി! "അങ്ങുന്നേ, ഇപ്പോൾ എന്റെ കൈവശം 50 നാണയമേ ഉള്ളൂ. അതിൽ കൂടുതൽ തരാൻ എന്റെ കയ്യിൽ ഇല്ല" പക്ഷേ, പ്രഭു ഒട്ടും ദയവു കാട്ടിയില്ല. അന്നേരം, കേശു പറഞ്ഞു - "അങ്ങ് 50 കാശിന് എന്നെങ്കിലും എനിക്കു തരാൻ തോന്നിയാൽ സിൽബാരിപ്പുഴയുടെ അടുത്തുള്ള എന്റെ വീട്ടിൽ ഭൃത്യരെ വിട്ട് ദയവായി അറിയിക്കണം" അതിനു ശേഷം, ഒരു മാസം കൂടി കഴിഞ്ഞപ്പോൾ പ്രഭുവിന്റെ ഒരു കഴുതയ്ക്ക് ദീനം പിടിപെട്ടു. അപ്പോൾ പ്രഭു വിചാരിച്ചു -ഇപ്പോൾ ദീനത്തിന്റെ തുടക്കമായതിനാൽ ആ അലക്കുകാരന് 50 കാശിനു കൊടുത്ത് ഇതിനെ കയ്യൊഴിയാം. അതിൻപ്രക

(550) ഗുരുവും തോണിയും

സിൽബാരിപുരംദേശത്തെ ഒരു ആശ്രമം. അവിടെ പഠിച്ചിരുന്ന ശിഷ്യർ ഒട്ടും അനുസരണ ശീലമുള്ളവരായിരുന്നില്ല. അതിനാൽ ഗുരുവിന് രാവിലെയുള്ള ധ്യാനത്തിന് പലപ്പോഴും തടസ്സം നേരിട്ടു. ഒരു ദിവസം, പുലർച്ചെ നാലു മണിക്ക്, ഗുരു തോണിയിൽ കയറി കായലിലൂടെ തുഴഞ്ഞ് വിജനമായ കിഴക്കൻതീരത്തേക്കു പോയി. ശുദ്ധമായ വായുവും കിളികളുടെ മധുരതരമായ ശബ്ദങ്ങളും കേട്ട് അദ്ദേഹം ധ്യാനത്തിൽ മുഴുകി. പെട്ടെന്ന് മറ്റൊരു വള്ളം ഗുരുവിന്റെ ചെറുതോണിയുടെ പിറകിലായി വന്ന് ഇടിച്ചു. ഗുരു ഞെട്ടി ഉണർന്നു. തന്റെ ധ്യാനത്തിനു ഭംഗം വരുത്തിയ തോണിക്കാരനെ ഉഗ്രകോപത്തോടെ ശപിച്ചു - "ഇവിടെപ്പോലും എനിക്കു സ്വൈരം തരാത്ത നീ അലഞ്ഞുതിരിഞ്ഞ് സ്വസ്ഥത കിട്ടാതെ നരകിച്ചു മരിക്കട്ടെ!" നിലാവിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട നിഴൽ രൂപം ഈ അലർച്ച കേട്ടിട്ടും ഒന്നും മിണ്ടാത്തതിനാൽ കണ്ണു രണ്ടും തിരുമ്മി ഒന്നുകൂടി നോക്കിയപ്പോൾ കാര്യം വ്യക്തമായി. അത് സ്വന്തം നിഴലായിരുന്നു! എവിടെ നിന്നോ കെട്ടഴിഞ്ഞു പോന്ന അലഞ്ഞുതിരിയുന്ന തോണി! സ്വന്തം നിഴലിനോടു കോപിച്ച് സ്വയം ശപിച്ചിരിക്കുന്നു! തന്റെ മനസ്സ് കെട്ടഴിഞ്ഞ തോണി പോലെ ഒഴുകി നടക്കുന്നുവോ? ഉടൻതന്നെ, ഗുരു തോണിയുമായി തിരികെ തുഴഞ്ഞു. ചിന്താശ

(549) ശിഷ്യന്മാരുടെ ചെടികൾ

സിൽബാരിപുരംദേശത്തെ ഒരു ആശ്രമം. നീണ്ട പത്തു വർഷത്തെ പഠനമായിരുന്നു അവിടെയുണ്ടായിരുന്നത്. ഒൻപത് വർഷം തികഞ്ഞപ്പോൾ ഗുരുവിന് മുഖ്യ ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള സമയമായി. ഇരുപത് ശിഷ്യന്മാരും പഠന മികവിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. അതിനാൽ, ഗുരു മറ്റൊരു പരീക്ഷ അവർക്കായി കരുതി വച്ചു. ഒരു ദിനം, എല്ലാവരെയും വിളിച്ചിരുത്തി ഓരോ ശിഷ്യന്റെ കയ്യിലും ഒരു കുരു (വിത്ത് ) കൊടുത്തിട്ടു പറഞ്ഞു - "ഈ വിത്ത് നിങ്ങൾ ഓരോരുത്തരും പ്രത്യേകമായി വളർത്തണം. കൃത്യം പത്താം വർഷം തീരുമ്പോൾ ആരുടെ ചെടിക്ക് ഏറ്റവും ഉയരമുണ്ടോ അവനെ ഞാൻ അടുത്ത മുഖ്യ ശിഷ്യനായി വാഴിക്കും" എല്ലാവരും ആശ്രമത്തിന്റെ പുരയിടത്തിൽ പല സ്ഥലങ്ങളിലായി അവ കുഴിച്ചിട്ടു. കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ 19 ശിഷ്യന്മാരുടെയും ചെടികൾ പരമാവധി വെള്ളവും വളവും കൊടുത്ത് മൽസരിച്ചു വളർത്തിയതിന്റെ ഫലമായി നന്നായി ഇലക്കൊഴുപ്പോടെ പൂക്കളുമായി നിന്നു. എന്നാൽ, ഇരുപതാമത്തെ ആളായ രാമു വളരെ വിഷമിച്ചു. കാരണം, അവന്റെ വിത്ത് ഇതുവരെ മണ്ണിനു വെളിയിലേക്കു നാമ്പു നീട്ടിയില്ലായിരുന്നു. അടുത്തത്, ഗുരുവിന്റെ ഊഴമായിരുന്നു. എല്ലാവരും അഭിമാനത്തോടെ സ്വന്തം ചെടി കാണിച്ചു കൊടുത്തു. ഒടുവിൽ

(548) കടൽത്തീരത്തെ സന്യാസി

മനോഹരമായ സിൽബാരിപുരം കടൽത്തീരം. അവിടെ ഒരു സന്യാസി ധ്യാനത്തിലാണ്. അതേ സമയം, കോസല പുരത്തു നിന്നും ഒരു സംഘം ആളുകൾ കടൽത്തീരത്ത് ആർത്തുല്ലസിക്കുന്നുണ്ടായിരുന്നു. അവർ പരസ്പരം മണ്ണുവാരിയെറിഞ്ഞ് കളിച്ചു. അതിനിടയിൽ അലക്ഷ്യമായി ഒരാൾ എറിഞ്ഞത് വന്നു പതിച്ചത് സന്യാസിയുടെ മുഖത്തായിരുന്നു. ഉടൻ, സന്യാസി കണ്ണു തുറന്നു. എന്നാൽ, അവർ സന്യാസിയെ പുഛഭാവത്തിൽ നോക്കിയതല്ലാതെ യാതൊരു ഖേദവും പ്രകടിപ്പിച്ചില്ല. അപ്പോൾ, സന്യാസി വിരൽ കൊണ്ട് പഞ്ചാരമണലിൽ ഇങ്ങനെ എഴുതി - " കോസല പുരത്തുള്ളവർ ദുഷ്ടന്മാരാണ് " സന്യാസി എന്തോ ഒന്ന് എഴുതുന്നതായി ആ സംഘത്തിലെ ഒരുവൻ ശ്രദ്ധിച്ചു.  അവൻ അത് എന്താണെന്ന് നോക്കി വായിച്ചു. ഉടൻ, സിൽബാരിപുരം ആശ്രമത്തിലെ ഒരു കുട്ടി തിരയിൽ അകപ്പെട്ടു. അത് ശ്രദ്ധയിൽപ്പെട്ട ആ സംഘം വെള്ളത്തിൽ ചാടി നീന്തി ആ കുട്ടിയെ രക്ഷിച്ചു. അതു കണ്ടയുടൻ, സന്യാസി എണീറ്റ് സമീപത്തെ ഉയർന്ന പാറക്കൂട്ടത്തിലേക്കു നടന്നു. ആ സമയത്ത്, ശക്തിയായ കടൽക്കാറ്റു വീശിയപ്പോൾ സന്യാസി എഴുതിയ മണലെഴുത്ത് മാഞ്ഞു പോയത് അവൻ ശ്രദ്ധിച്ചു. മെല്ലെ, സന്യാസിയെ പിന്തുടർന്ന് ഏറ്റവും ഉയർന്ന പാറയിൽ സന്യാസി കല്ലുരച്ച് എഴുതിയത് അവൻ വായിച്ചു - "കോസ

(547) എലിയും കപ്പയും

പണ്ട് സിൽബാരിപുരം ദേശത്ത് നല്ല രുചിയുള്ള മരച്ചീനി (കപ്പ ) കൃഷി ചെയ്തിരുന്നത് ഒരു ജന്മിയുടെ തോട്ടത്തിലായിരുന്നു. അവിടമാകെ കമ്പിവേലി കെട്ടി മൃഗങ്ങൾ കയറാതെ സൂക്ഷിച്ചു പോന്നു. ഒരിക്കൽ, ഒരു പന്നിയെലി കപ്പയുടെ മണം പിടിച്ച് വേലിയുടെ അരികിലെത്തി. എങ്കിലും, അവന്റെ വണ്ണം കാരണം കമ്പികൾക്കിടയിലൂടെ കയറാൻ പറ്റിയില്ല. എലി അതിനൊരു വിദ്യ കണ്ടുപിടിച്ചു. മൂന്നു ദിവസം പട്ടിണി കിടന്ന് മെലിഞ്ഞപ്പോൾ അവന്റെ കുടവയറു കമ്പിയിലൂടെ കടന്നു പോയി. പിന്നെ, ഒരാഴ്ച മൂക്കറ്റം തിന്നു കൊതി തീർന്നു. പക്ഷേ, വീണ്ടും കുടവയർ പഴയ പോലെ ആയതിനാൽ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. പിന്നെയും അവൻ നാലു ദിവസം പട്ടിണി കിടന്നു മെലിഞ്ഞു. എന്നിട്ട്, പുറത്തു വന്നു. "ഛെ! ഞാൻ എന്തൊരു മണ്ടനാണ് ? ഒരാഴ്ച സുഖിച്ചു തിന്നാനായി ഒരാഴ്ച പട്ടിണി കിടന്നു നരകിച്ചിരിക്കുന്നു!" ചിന്താശകലം - സുഖലോലുപതയിൽ മുങ്ങിക്കുളിക്കാനായി ചതി, വഞ്ചന, കൈക്കൂലി, അഴിമതി, പക്ഷാഭേദം, ചേരിതിരിവ് എന്നിവയിലൂടെ തടിച്ചു ചീർക്കുന്നവരെ കാത്ത് തത്തുല്യമായ നരകയാതനയും കാത്തിരിക്കുന്നു. ഒരു പക്ഷേ, ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ ആകാം അത്! Malayalam digital books-547-folk tales-34 pdf fi

(546) ഒറ്റയടിപ്പാതകൾ

ഒരിക്കൽ, സിൽബാരിപുരം ആശ്രമത്തിൽ നിന്നും തീർഥാടനയാത്രയ്ക്ക് രണ്ടു ശിഷ്യന്മാർ യാത്രയായി. കോസലപുരത്തേക്കായിരുന്നു അവർക്ക് യാത്ര പോകേണ്ടിയിരുന്നത്. ഒരു കാട്ടുപ്രദേശത്തു കൂടി നടന്നു പോകവേ, കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. അവർ രണ്ടു പേരും കാടിനുള്ളിലേക്കു കയറി ഓടി. ആനയുടെ ചിന്നംവിളി കേട്ടപ്പോൾ പേടിച്ച് ഓടി രണ്ടുപേരും രണ്ടു വഴിക്കായി. അന്ന്, പകൽ മുഴുവൻ കാട്ടിൽനിന്നു നാട്ടിലേക്കുള്ള വഴി തിരഞ്ഞെങ്കിലും ഇറങ്ങാൻ കഴിഞ്ഞില്ല. വൈകുന്നേരമായപ്പോൾ രണ്ടു പേരും വീണ്ടും കണ്ടുമുട്ടി. ക്ഷീണിതരായതിനാൽ ഒരു മരച്ചുവട്ടിൽ ഇരുന്ന് ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചു. ഒന്നാമൻ പറഞ്ഞു: "നീ പുറത്തേക്കു പോകാൻ ശ്രമിച്ച ഒറ്റയടിപ്പാതയുടെ വിശദാംശങ്ങൾ പറയുക. ഞാനും പറയാം. അത്രയും വഴികൾ നമുക്ക് ഒഴിവാക്കി പുതിയവ നോക്കാം" അങ്ങനെ, അതുവരെ രണ്ടു പേരും പോകാത്ത ഒറ്റയടിപ്പാത കണ്ടുപിടിച്ച് നാട്ടിലേക്കു കടന്നു. ചിന്താവിഷയം - പരാജയപ്പെട്ട പാതകൾ വിജയത്തിലേക്കുള്ള വഴിത്താരകളിൽ നമ്മെ എത്തിക്കാനുള്ള പ്രചോദനങ്ങളാണ്. മറ്റുള്ളവരുടെ പരാജയ ഉദ്യമങ്ങൾ നാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നുള്ള മുന്നറിവാണ്! ജീവിത പാതകളിൽ ഓരോ വഴിയിലൂടെയും നടന്നു

(545) സ്വയം ഗുരുവായി മാറുക!

ആരാണ് ഗുരു? ഒരാളുടെ ഇരുട്ടാകുന്ന അറിവില്ലായ്മയെ അകറ്റി അറിവാകുന്ന പ്രകാശത്തിലേക്കു നയിക്കുന്ന ആളാണ് ഗുരു. പണ്ടുകാലങ്ങളിൽ ഗുരുവിനെ ആവശ്യത്തിൽ അധികമായി ബഹുമാനിച്ചിരുന്നു എന്നതാണു സത്യം. ഗുരു തെറ്റു ചെയ്താലും അതിനു ന്യായത്തിന്റെ പരിവേഷം ചാർത്തിക്കൊടുത്തിരുന്ന കാലം. എന്തെങ്കിലും തിരുത്താനോ മറു ചോദ്യം ചോദിക്കാനോ പാടില്ലായിരുന്നു. അത്തരം സാഹചര്യങ്ങളെ മറികടക്കാനായി ഗുരു തന്നെ രൂപം കൊടുത്ത ഗുരുനിന്ദ, ഗുരുത്വമില്ലായ്മ, ഗുരുശാപം എന്നീ വാക്കുകൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്തു. ഗുരുവിന് പ്രാധാന്യമില്ലെന്നോ ബഹുമാനിക്കരുത് എന്നോ അല്ല ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. യഥാർഥത്തിൽ മാനുഷികമായ ദൗർബല്യങ്ങളും പേറുന്ന ആളു തന്നെയാണ് ഗുരു. എന്നാൽ, അത് മൂടി വയ്ക്കാൻ കാലം ശ്രമിച്ചു എന്നുള്ളതാണു സത്യം. ഒരിക്കൽ ശിഷ്യനായിരുന്ന ആളു തന്നെയാണ് ഗുരു. ഗുരു പഠിപ്പിക്കുന്ന ശിഷ്യമാരിൽ പലരും പിന്നീട് ഗുരുവായി രൂപാന്തരപ്പെടുന്നു. അതിനാൽ, എനിക്കു ശേഷം പ്രളയം എന്ന രീതിയിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഗുരുവിനു ചേർന്നതല്ല! "എല്ലാറ്റിലും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" എന്നു പൈതഗോറസ് പറഞ്ഞത് ഇവിടെ ശ്രദ്ധേയമ

(544) കഴുതയും പ്രതിമയും

പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം വിക്രമൻ രാജാവ് ഭരിച്ചിരുന്ന കാലം. ആ നാട്ടിൽ പതിവുപോലെ വർഷത്തിൽ ഒരിക്കൽ ആലോഷിക്കുന്ന ഉൽസവം വന്നെത്തി. അനവധി കുതിരകളും ആനകളും മറ്റും പങ്കെടുക്കുന്ന ഒന്നായിരുന്നു അത്.  അതേസമയം, അവിടെയുള്ള ദേശം വാണിരുന്ന ഒരു നാടുവാഴിയുടെ ജന്മദിനം ഇതിനൊപ്പം വന്നു ചേർന്നു. തന്റെ ജന്മദിനവും വിപുലമായി നടത്താമെന്ന് അയാൾ വിചാരിച്ചു. പക്ഷേ, ഘോഷയാത്ര നടത്താൻ ആനയും കുതിരയും ഒന്നിനെയും കിട്ടിയില്ല. അവയെല്ലാം ഉൽസവത്തിനായി പോയിക്കഴിഞ്ഞിരുന്നു. ഒടുവിൽ, ലക്ഷണമൊത്ത ഒരു കോവർകഴുതയെ കിട്ടി. അതിന്റെ മേൽ ചായം പൂശി വീരശൂരനായ കുതിരയേപ്പോലെ പട്ടുചേല ചുറ്റി ശരീരം മറച്ച്, നാടുവാഴിയുടെ മൺപ്രതിമയും കെട്ടിവച്ച് ആഘോഷ യാത്രയായി. അപ്പോഴാണ് കഴുതയ്ക്ക് തന്റെ ജീവിതത്തിൽ ആദ്യമായി ആളുകൾ തന്നെ വണങ്ങുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. പ്രജകൾ പ്രതിമയെയാണു വണങ്ങുന്നതെന്ന് ആ മണ്ടൻ കഴുതയ്ക്കു പിടികിട്ടിയില്ല. ഇതുവരെ എല്ലാവരാലും അവഗണിയ്ക്കപ്പെട്ടിരുന്ന താൻ യഥാർഥത്തിൽ ഒരു കുതിരയുടെ ശക്തിയുള്ള മൃഗമായിരുന്നുവെന്ന് തിരിച്ചറിയാൻ വൈകിപ്പോയിരിക്കുന്നു ! ഇതു തന്നെ പറ്റിയ അവസരം. തന്റെ ശക്തി എല്ലാവരും ഒന്നറിയട്ടെ. അവൻ കുതിരയേപ്പോലെ

(543) ശിഷ്യന്മാരുടെ കയർ

സിൽബാരിപുരംദേശത്തിലെ ആശ്രമം വളരെ പ്രശസ്തമായിരുന്നതിനാൽ വിദൂര ദേശങ്ങളിൽ നിന്നു പോലും കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു. ഒരിക്കൽ, പഠന ശേഷം കുറച്ചു ശിഷ്യന്മാർ ഭാണ്ഡക്കെട്ടുമായി വീടുകളിലേക്കു പോകാനുള്ള നേരമായി. അന്നേരം, ആശ്രമ ഗുരു ഒരു മുഴം കയർ വീതം ഓരോ ശിഷ്യനും കൊടുത്തുവിട്ടു. എന്നാൽ, അത് എന്തിനാണെന്ന് ആരും ചോദിച്ചതുമില്ല, ഗുരു പറഞ്ഞതുമില്ല. അവർ പല വഴിക്കു നടന്നു പിരിഞ്ഞപ്പോൾ ആ കയർ മൂലം വിവിധ കാര്യങ്ങളാണു പിന്നീടു നടന്നത്. ഒന്നാമൻ പോയ വഴിയിൽ ഒരു വേലിത്തർക്കം നടക്കുന്നുണ്ടായിരുന്നു. പരിഹാരമായി തന്റെ കയർ കൊണ്ട് വേലി നന്നായി കെട്ടിക്കൊടുത്തപ്പോൾ സമാധാനം കൈവന്നു. രണ്ടാമൻ - ചക്ക പറിക്കാനുള്ള തോട്ടി കെട്ടാൻ തന്റെ കയർ കൊടുത്തു. മൂന്നാമൻ - കയർ കൊണ്ട് കുടുക്കെറിഞ്ഞ് കാട്ടുപന്നിയെ പിടിച്ചു. നാലാമൻ - ഊഞ്ഞാൽ കെട്ടാൻ കയറില്ലാതെ വിഷമിച്ച കുട്ടികൾക്ക് കൊടുത്തു. അഞ്ചാമൻ - കയർ കൊണ്ട് മായാജാലം കാണിച്ച് ഉപജീവനമായി. ആറാമൻ - തടി കെട്ടിവലിക്കാൻ പണിക്കാർക്കു കയർ കൊടുത്തു. ഏഴാമൻ - വീട്ടിലെത്തുന്നതിനു മുൻപു തന്നെ നിരാശയിൽ മുങ്ങി കയർ കൊണ്ട് കഴുത്തിൽ കുടുക്കിട്ട്  മരത്തിൽ തൂങ്ങി മരിച്ചു. എട്ടാമൻ - പുഴയിലൂടെ ഒഴുകി വന്ന

(542) ഗുരുവും പൂക്കളും

ഒരിക്കൽ സിൽബാരിപുരംദേശത്തെ അമ്പലപ്പറമ്പിൽ വലിയൊരു മരത്തിനു ചുറ്റും ധാരാളം പൂക്കൾ വീണു കിടപ്പുണ്ടായിരുന്നു. ആ ദേശത്തെ ഗുരു താഴെ കിടന്നിരുന്ന പൂക്കൾ പെറുക്കി പൂക്കൊട്ടയിലാക്കുന്ന പ്രവൃത്തിയിലായിരുന്നു. അതേസമയം, മറ്റൊരു മനുഷ്യൻ താഴ്ന്നു കിടന്ന ശിഖരത്തിൽ ഉണ്ടായിരുന്ന പൂമൊട്ടുകൾ പറിച്ചു പൂക്കൊട്ടയിലാക്കി. വേറൊരുവൻ ലക്ഷണമൊത്ത വിടർന്ന പൂക്കൾ മാത്രമായി ശേഖരിച്ചു കൊണ്ടിരുന്നു. എന്നാൽ, തൊട്ടടുത്ത ആൽത്തറയിൽ ഏതാനും ചെറുപ്പക്കാർ തൊഴിൽ ഒന്നും ചെയ്യാതെ ഏഷണിയും പരദൂഷണവുമൊക്കെ വിളമ്പി രസിച്ചിരിപ്പുണ്ട്. അന്നേരം, അതുവഴി കൊട്ടാരത്തിലെ ശില്പി നടന്നു വരുന്നുണ്ടായിരുന്നു. അയാൾ ഗുരുവിനോടു ചോദിച്ചു - " ഗുരുവേ, അങ്ങ് എന്തിനാണ് നിലത്തു കിടക്കുന്ന വാടിയ പൂക്കൾ ഭഗവാനു സമർപ്പിക്കാൻ അമ്പലത്തിലേക്കു കൊണ്ടുപോകുന്നത് ?" ഗുരു പ്രതിവചിച്ചു - " ഭഗവാൻ പൂക്കൾക്കു കൊടുത്തിരിക്കുന്ന നിയോഗമാണ് മനുഷ്യനെ സന്തോഷിപ്പിക്കുന്നതും വണ്ടുകൾക്കും തേനീച്ചകൾക്കും പറവകൾക്കുമെല്ലാം തേനും പൂമ്പൊടിയുമെല്ലാം കൊടുക്കുന്നതും. ആ സത്കർമ്മം കഴിഞ്ഞ് പൊഴിഞ്ഞു വീഴുന്നവ പിന്നെ ഭഗവാനു മുന്നിൽ അർപ്പിക്കുന്നതാണ് ഉചിതം" ആ സമയത്ത് പൂമൊട

(541) കുയിലും കഴുതയും

സിൽബാരിപുരംദേശത്തിലെ ഗുരുജിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത് പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു. പലതരം കിളികൾ പ്രഭാതത്തിൽ അവിടമാകെ ശുദ്ധ സംഗീതം വിളമ്പും. അതിൽ ഏറ്റവും മനോഹരമായ ശബ്ദം കുയിലിന്റെയും ഉപ്പന്റെയും ആയിരുന്നു. ഒരു ദിനം - "കൂ..." അതൊരു കുയിൽനാദമായിരുന്നു. പ്രധാന ശിഷ്യൻ രാവിലെ ഉണർന്ന് അതു കേട്ടപ്പോൾ അവന്റെ മുഖം വിടർന്നു.  അല്പം കഴിഞ്ഞപ്പോൾ ഒരു കഴുത "ബ്രേ ..." എന്നു കരയുന്നത് അവന് അരോചകമായി തോന്നിയതിനാൽ മുഖം ചുളിച്ചു.  ഇതു ശ്രദ്ധിച്ച ഗുരുജി അവനെ നോക്കി ഒന്നു പുഞ്ചിരിച്ചതല്ലാതെ യാതൊന്നും പറഞ്ഞില്ല. അന്നു വൈകുന്നേരമായി. ഒരു പക്ഷിയുടെ കരച്ചിൽ കേട്ട് അവൻ ഗുരുജിയോടു ചോദിച്ചു - "ഗുരുജീ, ആ പക്ഷിയെന്തിനാണ് കരയുന്നത്?" അദ്ദേഹം മറുപടി പറഞ്ഞു - " നീ രാവിലെ മനോഹരമായി ആസ്വദിച്ച ശബ്ദത്തിന്റെ ഉടമയായ കുയിൽ ആണത്. കാക്കയുടെ കൂട്ടിൽ മുട്ടയിടാൻ ചെന്നപ്പോൾ അവറ്റകൾ കൊത്തി ഓടിക്കുന്നതാണ് " ശിഷ്യൻ: "കുയിലിന് സ്വന്തം കൂട്ടിൽ മുട്ടയിടാൻ വയ്യേ?" ഗുരു: "മുട്ടയിട്ടാൽ അതു വിരിയുന്നിടം വരെ ആഹാരം കഴിക്കാതെ അതിനു മുകളിൽ അടയിരിക്കാൻ അതിനു മനസ്സില്ല" അതേസമയ

(540) ശിഷ്യൻ്റെ ഉയർച്ച

ഒരിക്കൽ, ഗുരുവും ശിഷ്യനും കൂടി ദൂരെയുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. സമയം ലാഭിക്കാനായി കാടിനുള്ളിലൂടെയുള്ള ഒറ്റയടിപ്പാത തെരഞ്ഞെടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ ആ പാതയിൽ പള്ളയും പടർപ്പും കയറി വഴി തെറ്റിപ്പോയി. ഉടൻ, ഗുരുവും ശിഷ്യനും പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു നടന്നു. വേറെ ഒരിടത്ത് മണ്ണും കല്ലും അടർന്നു വീണ് വഴിമുടങ്ങിയിരിക്കുന്നു. അപ്പോൾ ശിഷ്യൻ പറഞ്ഞു - " നമ്മൾ പ്രാർഥിച്ചിട്ടും വീണ്ടും വലിയ തടസ്സമാണല്ലോ വന്നിരിക്കുന്നത്?" ഗുരു അവനോട് പറഞ്ഞു - "എനിക്ക് കല്ലിനു മുകളിൽ കയറാൻ ആവതില്ല. നീ ഏറ്റവും ഉയർന്നു നിൽക്കുന്ന കല്ലിൽ കയറിപ്പറ്റുക" അവൻ ക്ലേശത്തോടെ കയറിയപ്പോൾ വിളിച്ചു കൂവി - "ഗുരുവേ, ഇപ്പോൾ എനിക്കു  വഴി വ്യക്തമായി മുന്നോട്ടുള്ള കാണാം." അവൻ താഴെയിറങ്ങി ഗുരുവിനോടു വഴി പറഞ്ഞു കൊടുത്തു. അന്നേരം ഗുരു പറഞ്ഞു - "നീയാണ് വഴി കണ്ടത്. മുന്നിൽ നടന്ന് എന്നെ നയിക്കേണ്ടത് നിന്റെ കർത്തവ്യമാണ് " അപ്പോൾ അവൻ സംശയിച്ചു - " ഗുരുവിനെ ശിഷ്യനായ ഞാൻ എങ്ങനെയാണു നയിക്കുക ?" ഗുരു- " ഒരു കാലത്ത് ഞാനും നിന്നെപ്പോലെ ശിഷ്യനായിരുന്നു.  പിന്നീട് ഗുരുവായി. അ

(539) രാജകുമാരിയുടെ അശ്രദ്ധ

ഒരിക്കൽ, രാജകുമാരി ഒരു ഉദ്യാനം കാണാൻ തോഴിമാരുടെ കൂടെ പോയി. പകൽ മുഴുവൻ അവിടെ കളിച്ച ശേഷം തിരികെ കൊട്ടാരത്തിലെത്തി. തിരിച്ചു വന്നപ്പോഴാണ് തന്റെ രത്നമാല എവിടെയോ കളഞ്ഞു പോയ കാര്യം അവൾ അറിഞ്ഞത്. ഉടൻ, രാജകൽപന വന്നു - "കുമാരിയുടെ മാല പത്തു ദിവസത്തിനുള്ളിൽ തിരികെ ഏൽപ്പിക്കുന്നവർക്ക് നൂറു സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. പത്തു ദിനം കഴിഞ്ഞ് ആരുടെയെങ്കിലും കൈവശം ഉണ്ടെന്ന് അറിഞ്ഞാൽ നൂറ് ചാട്ടവാറടിയായിരിക്കും ശിക്ഷ" പതിനൊന്നാമത്തെ ദിവസം ഒരു ചെറുപ്പക്കാരൻ കൊട്ടാരത്തിലെത്തി മാല തിരികെ ഏൽപ്പിച്ചു. രാജാവ് ഉഗ്രകോപിയായി - "ഹും! എന്റെ കൽപനയെ ധിക്കരിച്ച് പത്തു ദിവസം ഇതു കയ്യിൽ വയ്ക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?" അവൻ ഒട്ടും പേടിക്കാതെ പറഞ്ഞു- "രാജാവേ, രാജകുമാരിയുടെ അശ്രദ്ധ മൂലം മാല കളഞ്ഞു പോയതിന് ഞാൻ എന്തു തെറ്റ് ചെയ്തു? പത്തു ദിവസത്തിനുള്ളിൽ ഇവിടെ അത് ഏൽപ്പിച്ചാൽ നൂറു സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നത് അനീതിയാണ്. കാരണം, വെറും ഒരു നിമിഷം കൊണ്ട് വഴിയിൽ നിന്ന് മാല എടുത്തതിന് ഇത്രയും വലിയ പാരിതോഷികം എനിക്ക് ആവശ്യമില്ല" രാജാവ് ചോദിച്ചു - "എങ്കിൽ ശിക്ഷയുണ്ടെന്ന് അറിഞ്ഞിട്ടു പോലു