(540) ശിഷ്യൻ്റെ ഉയർച്ച

ഒരിക്കൽ, ഗുരുവും ശിഷ്യനും കൂടി ദൂരെയുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു.

സമയം ലാഭിക്കാനായി കാടിനുള്ളിലൂടെയുള്ള ഒറ്റയടിപ്പാത തെരഞ്ഞെടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ ആ പാതയിൽ പള്ളയും പടർപ്പും കയറി വഴി തെറ്റിപ്പോയി. ഉടൻ, ഗുരുവും ശിഷ്യനും പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു നടന്നു. വേറെ ഒരിടത്ത് മണ്ണും കല്ലും അടർന്നു വീണ് വഴിമുടങ്ങിയിരിക്കുന്നു.

അപ്പോൾ ശിഷ്യൻ പറഞ്ഞു - " നമ്മൾ പ്രാർഥിച്ചിട്ടും വീണ്ടും വലിയ തടസ്സമാണല്ലോ വന്നിരിക്കുന്നത്?"

ഗുരു അവനോട് പറഞ്ഞു - "എനിക്ക് കല്ലിനു മുകളിൽ കയറാൻ ആവതില്ല. നീ ഏറ്റവും ഉയർന്നു നിൽക്കുന്ന കല്ലിൽ കയറിപ്പറ്റുക"

അവൻ ക്ലേശത്തോടെ കയറിയപ്പോൾ വിളിച്ചു കൂവി - "ഗുരുവേ, ഇപ്പോൾ എനിക്കു  വഴി വ്യക്തമായി മുന്നോട്ടുള്ള കാണാം."

അവൻ താഴെയിറങ്ങി ഗുരുവിനോടു വഴി പറഞ്ഞു കൊടുത്തു. അന്നേരം ഗുരു പറഞ്ഞു - "നീയാണ് വഴി കണ്ടത്. മുന്നിൽ നടന്ന് എന്നെ നയിക്കേണ്ടത് നിന്റെ കർത്തവ്യമാണ് "

അപ്പോൾ അവൻ സംശയിച്ചു - " ഗുരുവിനെ ശിഷ്യനായ ഞാൻ എങ്ങനെയാണു നയിക്കുക ?"

ഗുരു- " ഒരു കാലത്ത് ഞാനും നിന്നെപ്പോലെ ശിഷ്യനായിരുന്നു.  പിന്നീട് ഗുരുവായി. അതേ പോലെ നീയും ഗുരുവാകണം എന്നുള്ളതാണു നീതി"

ചിന്താവിഷയം - ജീവിതത്തിലെ പല തടസ്സങ്ങളെയും കണ്ടു പേടിക്കാതെ സഹന ശക്തിയോടെ അതിനു മുകളിൽ കയറി നോക്കിയാൽ അതിനപ്പുറമുള്ള വിജയപാത കാണാൻ കഴിയും. ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാവാം!

Malayalam eBooks-540 folk tales-28 as PDF online reading- https://drive.google.com/file/d/1-c--Gs8wMa0NJjlPUZTwdbGDFwn4ibta/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam