First in Malayalam
മലയാളത്തിലെ ആദ്യം മലയാള ഭാഷയുടെ ചരിത്രം.. മലയാളത്തിന്റെ ഉൽപത്തി മലയാളം അച്ചടിയുടെ പിറവി മലയാളത്തിലെ ആദ്യത്തെ സംരംഭങ്ങള്‍- നമ്മുടെ ഭാഷ നമ്മുടെ ജീവനാണ്. നാം ഏറ്റവും വിലയേറിയ പദമായി ഉപയോഗിക്കുന്ന 'അമ്മ' എന്ന വാക്കുപോലെ ഓരോ മലയാളിക്കും നെഞ്ചോടു ചേര്‍ക്കാനാവുന്ന ഒരേ വികാരമായിരിക്കണം മലയാള ഭാഷയോട്.. ഓരോ നാടിന്‍റെ സംസ്കാരവും അതിന്റെ ഭാഷയുമായി ഇടകലര്‍ന്നിരിക്കുന്നു. എന്നാല്‍, ഇംഗ്ലീഷ് ഭാഷയുടെ കടന്നാക്രമണം മലയാള ഭാഷയെ അവഗണിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ അതിന്റെ പല മേഖലയിലും മലയാളം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്റെ മലയാളംപ്ലസ് എന്നാല്‍ 'അധിക മലയാളം' എന്നാകുന്നു അര്‍ഥം! മലയാളത്തെ കുറച്ചധികമായി പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റല്‍ വിദ്യയിലൂടെ ഈ പരമ്പരയെ ഞാന്‍ ഉപയോഗിക്കട്ടെ.. നാം മലയാളികൾ തന്നെ പ്രദർശിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഒന്നു ശ്രദ്ധിക്കുക.. എല്ലാം ഇംഗ്ലീഷിൽ! ഇംഗ്ലീഷിൽ പറയാനും പഠിക്കാനും എഴുതാനും കൂടുതൽ പ്രാധാന്യം കൊടുക്കാനായിരുന്നെങ്കിൽ നാം ഇംഗ്ലീഷ് മാതൃഭാഷയായ വിദേശ നാടുകളിൽ ജനിച്ചാൽ മതിയല്ലൊ. ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതുതന്ന...