Posts

Showing posts with the label വിനോദം-ഹോബി

ആസക്തികളെ തിരിച്ചറിയുക!

Image
അതിശക്തമായ താല്പര്യത്തെ ആസക്തി (Addiction) എന്നു പറയാം. അനേകം ഭാവങ്ങളിലും രൂപങ്ങളിലും മനുഷ്യരെ ദുശ്ശീലങ്ങളും അടിമത്തവും നിറഞ്ഞ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു പ്രശ്നമാകുന്നു ഇത്! അമിതമായി ആഹാരം കഴിക്കുന്നതും എല്ലാ സിനിമകളും കണ്ടുതീർക്കുന്നതും പോലുള്ള ചില ആസക്തികൾ മറ്റാർക്കും ദോഷം ചെയ്യാതെ ആ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നു. പക്ഷേ, അതിവേഗ ഡ്രൈവിങ് പോലെ സമൂഹത്തിനും ദോഷം ചെയ്യാൻ പ്രാപ്തിയുള്ള ഒട്ടേറെ തരങ്ങൾ ഉണ്ടെന്ന് നാം ഓർക്കണം. പലർക്കും തങ്ങളിൽ ആസക്തി ഉണ്ടെന്ന് ഇനിയും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല! ഇവിടെ യാത്രകളുമായി ബന്ധപ്പെട്ട ആസക്തിയെ അറിയാം. ചെറുപ്പം മുതൽ ബസിൽ കയറിയാൽ ബിനീഷ് സൈഡ് സീറ്റിൽ ഇരിക്കാനുള്ള അവസരം നോക്കിയിരിക്കും. കാരണം, അക്കാലത്ത് ബസ് പോകുന്നത് പച്ച വിരിച്ച പാടങ്ങളിലൂടെ. ഇടയിലൂടെ തോടും കുറച്ചു കിളികളും അങ്ങനെ പ്രകൃതി ഒരുക്കിയ രംഗപടം മനസ്സിനു തരുന്ന ഒരു കുളിർമ അത് അനുഭവിച്ചു തന്നെ അറിയണം. ഇതിനിടയിൽ, ചില സ്റ്റോപ്പുകളിൽ സ്ഥിരം ആളുകൾക്ക് ഓടി വന്ന് കയറാൻ പാകത്തിന് ബസ് ഏതാനും നിമിഷം കാത്തു നിൽക്കും. അവർ വന്നു കയറിക്കഴിഞ്ഞ് താമസിക്കാനുണ്ടായ കാരണങ്ങൾ പരിചയക്കാരോടു വിസ്തരിക്...

പുസ്തകമേളകൾ (മലയാളം ഇ ബുക്ക്- 517)

Image
കോട്ടയത്തുള്ള ബിജേഷിന്റെ കമ്പനിജോലിയുടെ ശമ്പളത്തിൽ നിന്ന് ചെലവു കഴിഞ്ഞ് മാസാവസാനം കാര്യമായി ഒന്നും ഉണ്ടാവാറില്ല. അയാളുടെ വിനോദം പുസ്തക വായനയാണ്. എന്നാൽ, പുതിയ പുസ്തകങ്ങൾക്കെല്ലാം വലിയ വിലയാണ്. അതുകൊണ്ട് , കാശു വീശാനില്ലാത്ത സാദാ പുസ്തക പ്രേമികൾ ചെയ്യുന്ന പോലെ യൂസ്ഡ് പുസ്തകങ്ങൾ വാങ്ങുകയേ ഇവനും നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഒരു ശനിയാഴ്ച വൈകുന്നേരം, ജോലി കഴിഞ്ഞ് ചെറുകഥകളുടെ സമാഹാരം തടയുമോ എന്നറിയാൻ പഴയ പുസ്തകക്കടയിൽ ചെന്നപ്പോൾ അവിടെ കാര്യമായ പുസ്തകങ്ങളൊന്നുമില്ല! കുറെ മാസികകളും കീറിയതും മറ്റുമായ ചിലതു മാത്രം! "എന്താ, ചേട്ടാ? കട ഒഴിയുകയാണോ?" " ഏയ്, ഇല്ല മോനേ, രണ്ടു ദിവസം കഴിയുമ്പോൾ ഇതെല്ലാം കൊണ്ടുപോയ ആൾ കാറിൽ ഇവിടെത്തന്നെ എത്തിക്കും " ബിജേഷിന് കാര്യം മനസ്സിലായില്ലെന്ന് കടക്കാരനു പിടികിട്ടി. അയാൾ തുടർന്നു - " ദർശന പുസ്തകോൽസവം വകയായി ഒരു സമ്മാനം കൊടുക്കുന്നുണ്ട് - ഏറ്റവും നല്ല വീട്ടു ലൈബ്രറി മൽസരം നടക്കുവല്ലേ? അതിന് അവർ വീട്ടിൽ പരിശോധിക്കാൻ ചെല്ലുമ്പോൾ പുസ്തകങ്ങൾ നിറച്ചു കാണിക്കാൻ ഈ പുസ്തകങ്ങൾ വാടകയ്ക്ക് എടുത്തതാണ് !" ബിജേഷ് ചിരിച്ചു കൊണ്ടു പറഞ്ഞു - "എത്ര നല്...

വിനോദങ്ങൾ (Hobbies) എങ്ങനെയാവണം? (Malayalam digital book)

Image
വിനോദം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! (മലയാളം ഡിജിറ്റൽ ബുക്ക്) ഹോബികളേക്കുറിച്ച് ചില ശാസ്ത്രീയ വസ്തുതകൾ 1. ഏതെങ്കിലും ഒരു ഹോബി മതിയാവും. മൂന്നില്‍ കൂടുതലായാല്‍ ദോഷമെന്നു പഠനങ്ങള്‍. 2. മറ്റുള്ള ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള സൂത്രമായി ഹോബിയെ കാണരുത്. പകരം അതില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളണം. 3. കുട്ടികളെ നല്ലൊരു ഹോബി തെരഞ്ഞെടുക്കാന്‍ സഹായിക്കുക. 4. അമിതസമയം ഹോബികള്‍ക്ക് ചെലവിടരുത്. സന്തുലനം പാലിക്കുക. 5. ഹോബികള്‍ സ്വയമായോ മറ്റുള്ളവര്‍ക്കോ ദോഷം ചെയ്യാതെ ശ്രദ്ധിക്കുക. 6. സ്റ്റാമ്പ്‌-നാണയ ശേഖരണം തുടങ്ങിയ ഹോബികള്‍ ചെലവേറിയതാകയാല്‍ കുടുംബത്തിന്റെ സാമ്പത്തികശേഷി നോക്കി ഉചിതമായത് തെരഞ്ഞെടുക്കണം. 7. അപകടം നിറഞ്ഞ ഹോബികള്‍ ഒഴിവാക്കണം.  trekking, para-gliding, sky-diving, mountaineering, surfing, ice-ski-skating, boxing, water adventures, car-bike stunts, racing തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഒഴിവാക്കുക. പ്രശസ്ത കാര്‍-റേസര്‍ ആയിരുന്ന മൈക്കിള്‍ ഷൂമാക്കര്‍ ഐസ്-സ്കീയിംഗ് ചെയ്യുന്നതിനിടെ തെന്നി പാറയില്‍ തലയടിച്ച് ഒന്‍പതു മാസക്കാലം അബോധാവസ്ഥയില്‍ ആയിരുന്നു.  സ്പോര്‍ട്സ്- ഗെയിംസ് അപകടങ്ങളുടെ ഇരകളായ...

നമ്മെ നയിക്കുന്ന വിനോദം

കോസലപുരംദേശം ഒരു കാലത്ത് ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. തടിക്കച്ചവടമായിരുന്നു മുഖ്യ വരുമാനം. പ്രധാന ഇനമാകട്ടെ, പ്ലാവിന്റെ തടിയും. ഒട്ടേറെ ആശാരിമാരും മരംവെട്ടുകാരും അനേകം ദേശങ്ങളിലേക്ക് ഉരുപ്പടികളും കരകൗശല വസ്തുക്കളും വീട്ടുസാധനങ്ങളും പുഴയിലൂടെ കയറ്റി വിട്ടുകൊണ്ടിരുന്നു. എവിടെ നോക്കിയാലും കൊത്തുപണികൾ ചെയ്ത തടിവീടുകൾ കാണാമായിരുന്നു. പത്തു വർഷം അങ്ങനെ കടന്നു പോയി. അവിടത്തെ പ്ലാവുകളെല്ലാംതന്നെ തീർന്നു. പിന്നീട്, അവർ ആഞ്ഞിലിത്തടിയെ പ്രധാന ഇനമാക്കി. ആ സമയത്ത്, അവിടെ പുഴവക്കത്ത് ഉണക്കമരത്തിൽ വലിയ തരം കറുത്ത ഉറുമ്പുകൾ പാർത്തിരുന്നു. അവരുടെ നേതാവായിരുന്നു കിട്ടനുറുമ്പ്‌. എന്നാൽ, ശക്തിയായി കാറ്റടിച്ച സമയത്ത് മരം ഒടിഞ്ഞ് പുഴവെള്ളത്തിൽ വീണു. അതേസമയം, ഉറുമ്പു സംഘം വെള്ളത്തിൽ മുങ്ങാതെ പൊങ്ങിയ മരത്തടി ഭാഗത്ത് പറ്റിച്ചേർന്നു കിടന്നു. വാട്ടർ തീം പാർക്കിലെ റൈഡു പോലെ അവർ തടിക്കൊപ്പം ഏതാനും ദിവസങ്ങൾ വെള്ളത്തിലൂടെ ഒഴുകി സിൽബാരിപുരംദേശത്ത് വന്നു കരയ്ക്കടിഞ്ഞു. സിൽബാരിപുരംദേശം അപ്പോൾ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു. ആ പ്രദേശത്ത്, എവിടെ നോക്കിയാലും അനേകം പ്ലാവുകളും അതിൽ നൂറുകണക്കിന് വലിയ ചക്കകളും പതിവു കാ...

7- ജീവിതലഹരി

Malayalam eBooks-331-hobby-7-jeevithalahari Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-331 is free. Click here- https://drive.google.com/file/d/1SKm7wSlsLacAitxJFoiajdbme3oNOvBw/view?usp=sharing

6- റീഡിംഗ് റൂം

Malayalam eBooks-118-hobby-6-reading room Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-118, Click here- https://drive.google.com/file/d/0Bx95kjma05ciVVUtR0ZqbGJFcUE/view?usp=sharing&resourcekey=0-KrsDTSnVTzGBpnadC_dSnA

5- വായനാരീതി

Malayalam eBooks-117-hobby-5-vayanareethi Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-117, Click here- https://drive.google.com/file/d/0Bx95kjma05ciZzY1dTN0ZExsNkk/view?usp=sharing&resourcekey=0-jdbXZwx1H5fdb3Gx6DYT2Q

4- വായനയുടെ ആവശ്യം

Malayalam eBooks-28-hobby-4-vayanayude aavashyam' is a part of digital series explain the need of taking rest, hobbies, break-time, intervals during hard work, book reading, writing, reading skill, catalogue, home library, book shelf, magazine, book keeping, study room  etc. Author- Binoy Thomas, format-pdf, price-FREE. വിശ്രമം, ജോലികളുടെ ഇടവേളകള്‍, വിനോദം, വിനോദയാത്രകള്‍,  മികച്ച ഹോബികള്‍,  വായനാമുറി, റീഡിംഗ് റൂം, ലൈബ്രറി, ബുക്ക്‌ ഷെല്‍ഫ്, കാറ്റലോഗ്, റീഡിംഗ് റൂം, സ്റ്റഡി റൂം, എന്നിവ. Online browser reading →download →offline reading of this safe Google Drive PDF file-28, Click here- https://drive.google.com/file/d/0Bx95kjma05ciay14bEpseFoyZE0/view?usp=sharing&resourcekey=0-uD8FtAdAvPD2n9Vgai6IdQ

3-ഹോബി-മുന്‍കരുതലുകള്‍

This eBooks-116-hobby-3-hobbikal munkaruthalukal' Author- Binoy Thomas, format-pdf, price-FREE To download this safe Google Drive PDF eBook file-116, click here- https://drive.google.com/file/d/0Bx95kjma05ciNGdLTXQ4RUItSzQ/view?usp=sharing&resourcekey=0-jk1TuuxTEl1aUjJkPeNbrQ

2-മികച്ച ഹോബികള്‍

This eBooks-115-hobby-2-mikacha hobbikal'  Author- Binoy Thomas, format-pdf, price-FREE To download this safe Google Drive PDF eBook file-115, click here- https://drive.google.com/file/d/0Bx95kjma05ciVDNUXzBQMDZmLVE/view?usp=sharing&resourcekey=0-nzt7OBzaSAwiXy5tRFD_5w

1-വിനോദത്തിന്‍റെ പ്രയോജനങ്ങള്‍

'eBooks-31-hobby-1-vinodathinte prayojanangal' is a digital online book that shows importance of choosing a hobby for one's well being. This is self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Format-PDF, Price-FREE. വിനോദം-ഹോബി'  വിശ്രമം എന്നിവയിലെ ആദ്യത്തെ ബുക്ക്-'വിനോദത്തിന്റെ പ്രയോജനങ്ങള്‍'. To download this google drive pdf file-31- click here- https://drive.google.com/file/d/0Bx95kjma05ciM1JpWE9yOG5kcE0/view?usp=sharing&resourcekey=0-3anBj6ZdAFF95Hw0ZcJqmg