Posts

Showing posts with the label നന്മകള്‍

(1253) അപ്പൂപ്പനും അമ്മൂമ്മയും!

  പണ്ട്, സിൽബാരിപുരം ദേശത്ത് പിശുക്കരായ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ ദുരാഗ്രഹം നിമിത്തം മക്കളും കൊച്ചുമക്കളുമെല്ലാം അവരെ ഉപേക്ഷിച്ചു കോസലപുരത്തേക്കു പോയിരുന്നു. കുറെ പറമ്പുകളും കൃഷികളുമെല്ലാം അവർക്കുണ്ട്. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് രണ്ടുപേരും പതിയെ പറമ്പിലെ പണികൾ ചെയ്തു തീർക്കും. കാരണം, പണിക്കാർക്കു കൂലി കൊടുക്കാനും അവരുടെ പിശുക്ക് അനുവദിച്ചിരുന്നില്ല. ഒരിക്കൽ, റംബുട്ടാൻ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും അയലത്തെ വികൃതികളായ കുട്ടികൾ സന്ധ്യ മയങ്ങുമ്പോൾ പഴങ്ങൾ പറിക്കാൻ തുടങ്ങി. അവിടെ തത്തകൾ കൂട്ടമായി വന്ന് റംബുട്ടാൻ തിന്നുന്നത് തടയാനായി കയറുപിരിച്ച് ഉണ്ടാക്കിയ വല മരത്തിന്മേൽ വിരിച്ചിട്ടുണ്ടായിരുന്നു. പഴങ്ങൾ പോകുന്നത് മനസ്സിലാക്കിയ അപ്പൂപ്പൻ പറഞ്ഞു: "വലയുള്ളതിനാൽ ഇത് പറിക്കുന്നത് ആ കുട്ടികളാകാനാണു സാധ്യത" അന്നേരം അമ്മൂമ്മ ഒരു പരിഹാരവുമായി രംഗത്തു വന്നു: "ആരായാലും രാത്രിയിലാണു വരുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങൾ ഒരു വടിയുമായി മരത്തിൽ സന്ധ്യയാകുമ്പോൾ കയറിയിരിക്കുക. കുട്ടികൾ മരത്തിലേക്കു കയറി വരുമ്പോൾ അവരെ തല്ലി താഴെയിടണം. താഴെ ഒളിച്ചു...

(1209) കുടങ്ങൾ പറഞ്ഞ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ആശ്രമത്തിലെ ഗുരുജിക്ക് നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു.പല അവസരങ്ങളിലായി രാജാവും ജന്മിമാരും ഗുരുവിന് സമ്മാനങ്ങൾ നൽകുന്നതു പതിവായിരുന്നു. ഒരു സ്വർണം പൂശിയ കുടവും വെള്ളികുടവും ചെമ്പുകുടവും മൺകുടവും സമ്മാനങ്ങൾക്കിടയിൽ ഇരിപ്പുണ്ടായിരുന്നു. ഒരു ദിവസം - ആ മുറി വൃത്തിയാക്കാൻ വന്ന 4 ശിഷ്യന്മാർ ഈ കുടങ്ങൾ വൃത്തിയാക്കുന്ന വേളയിൽ കുടങ്ങളേക്കുറിച്ച് ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി. ക്രമേണ പലതും പറഞ്ഞ് ശിഷ്യന്മാർ ദേഷ്യപ്പെടാൻ തുടങ്ങി. ഇതു കേട്ടുകൊണ്ട് ഗുരു അങ്ങോട്ടു വന്ന് അവരോടു പറഞ്ഞു - ''ഇന്ന് നിങ്ങൾ ദൂരെയുള്ള തടാകത്തിൽ നിന്നും ഈ നാല് കുടങ്ങളിൽ വെള്ളം കൊണ്ടുവരിക. ഇഷ്ടമുള്ള കുടം നിങ്ങൾ നാലു പേർക്കും എടുക്കാം" ഗുരു പോയപ്പോൾ സ്വർണ്ണം പൂശിയ കുടത്തിനായിരുന്നു നാലു പേരും വാശി പിടിച്ചത്. ഏറ്റവും കരുത്തൻ മറ്റുള്ളവരെ ഭയപ്പെടുത്തി അത് സ്വന്തമാക്കി. പിന്നെ, വെള്ളിക്കുടം രണ്ടാമൻ പിടിച്ചു വലിച്ച് മേടിച്ചു. മൂന്നാമന് ചെമ്പു കുടവും കിട്ടി. നാലാമൻ നിരാശയോടെ മൺകുടവുമായി നടക്കാൻ തുടങ്ങി. നടന്ന വഴിയിൽ സ്വർണ്ണക്കുടവും വെള്ളിക്കുടവും ഉണ്ടായിരുന്ന രണ്ടു പേരും അഹങ്കാരത്തിലായിരുന്നു. എന്ന...

(1196) സന്യാസിയും താറാവും!

  പണ്ട്, സിൽബാരിപുരം ദേശത്തെ സന്യാസിയുടെ ആശ്രമത്തിൽ വലിയ ഒരു കുളമുണ്ടായിരുന്നു. പണ്ടുകാലത്ത്, രാജാവ് ആ സ്ഥലമെല്ലാം സന്യാസിക്ക് ദാനമായി നല്കിയതാണ്. കുറെ വർഷങ്ങൾ നീണ്ട കഠിനമായ ധ്യാനത്തിൻ്റെ ഫലമായി പ്രകൃതിയിലെ എല്ലാത്തരം ജീവികളുമായി സംസാരിക്കുന്നതിനുള്ള അത്ഭുത സിദ്ധിയും അദ്ദേഹത്തിനു കിട്ടി. ഒരിക്കൽ, ആ കുളത്തിലേക്ക് എവിടെ നിന്നോ കുറെ താറാവുകൾ വന്നുചേർന്നു. അവർക്ക് അവിടം ഏറെ ഇഷ്ടമായി. സന്യാസിയെ കണ്ട് അവർ ചോദിച്ചു - "ഞങ്ങൾ ഇനിയുള്ള കാലം ഇവിടെ താമസിച്ചോട്ടെ?" അദ്ദേഹം പറഞ്ഞു -"താമസിച്ചോളൂ. എന്നാൽ, ഈ കുളത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങളെ ശല്യം ചെയ്യാൻ ആരും ഇവിടെ വരില്ല. മാത്രമല്ല, ഇവിടെയുള്ള ജീവികളെല്ലാം പരസ്പരം സ്നേഹിച്ചു കഴിയുന്നവരാണ്" ഉടൻ, താറാവുകളുടെ നേതാവ് പറഞ്ഞു -"ഞങ്ങൾ ഇവിടെ ഉള്ളവരെ ഒരിക്കലും ശല്യം ചെയ്യില്ല" അങ്ങനെ അവർ അവിടെ താമസമാക്കി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രാണഭീതിയിൽ ഏതോ പ്രദേശത്തു നിന്നും ഒരു താറാവ് ആ കുളത്തിൻ്റെ കരയിലെത്തി. കുളത്തിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ മറ്റുള്ള താറാവുകൾ അതിനു സമ്മതിച്ചില്ല. "ഇവിടെ ഞങ്ങൾക്കു നീന്തിക്കളിക്കാനുള്ള സ്ഥലമ...

(1189) സന്യാസിയുടെ മാമ്പഴം!

  സിൽബാരിപുരം ദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ അയൽ രാജ്യത്തെ പൗരനാണെന്നാണ് ആളുകൾ പറയുന്നത്. മിക്കവാറും ഏതെങ്കിലും മരത്തണലിൽ ആകും വിശ്രമവും ഉറക്കവും. ഒരു ദിവസം, ചന്തയിലേക്ക് കുതിരവണ്ടിയിൽ പോകുകയായിരുന്നു ആ നാട്ടിലെ പ്രഭു. അയാൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അമിത ലാഭത്തിൽ കച്ചവടം ചെയ്യുന്നവനാണ്. അയാൾ നോക്കിയപ്പോൾ സന്യാസി ചില തൈകൾക്ക് വെള്ളം ഒഴിക്കുന്നതു കണ്ടു. ഈ സന്യാസി എന്താണു ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി പ്രഭു കുതിരവണ്ടിയിൽ നിന്നും ഇറങ്ങി. അദ്ദേഹം ചോദിച്ചു - "ഇത് വഴിയോരമാണ്. നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാണ്?" സന്യാസി പറഞ്ഞു -"ഇത് നല്ല രുചിയുള്ള ഇനം മാമ്പഴത്തിൻ്റെയും ചക്കപ്പഴത്തിൻ്റെയും കുരു കുഴിച്ചിട്ട് ഞാൻ വളർത്തിയ തൈയാണ്. അതു വാടിപ്പോകാതെ അടുത്തുള്ള കുളത്തിലെ വെള്ളം കൊണ്ടു വന്ന് ഒഴിക്കുകയാണ് " ഉടൻ, പ്രഭു പരിഹാസത്തോടെ ചോദിച്ചു - "താങ്കൾ എന്തൊരു മണ്ടനാണ്? ഈ മാവും പ്ലാവും ഫലം തരുന്നതിനു മുൻപ് വയസ്സായ ഇയാൾ മരിക്കില്ലേ? എന്നെ നോക്കൂ. ഞാൻ ലാഭം കിട്ടാത്ത ഒന്നിലും സമയം കളയില്ല" സന്യാസി പറഞ്ഞു -"ഈ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്കു ല...

(1098) സൽക്കാരം!

  പണ്ടുപണ്ട്, രാവുണ്ണി എന്നു പേരായ ഒരു കച്ചവടക്കാരൻ സിൽബാരിപുരം ദേശത്തുണ്ടായിരുന്നു. അയാളുടെ ഭൃത്യനായി കേശവൻ എന്നൊരാൾ ആ തറവാട്ടിൽ ജീവിച്ചു പോന്നു. ഒരിക്കൽ, രാവുണ്ണിയുടെ കച്ചവടത്തിൽ അപ്രതീക്ഷിതമായി വലിയ ലാഭം കിട്ടി. അന്നേരം, അയാൾ കേശവനെ വിളിച്ചു പറഞ്ഞു -"എടാ, എന്നെ സ്നേഹിക്കുന്നവരെ നീ വിളിച്ചു കൂട്ടണം. അവർക്കായി വളരെ കേമമായി ഒരു സൽക്കാരവും സദ്യയും കൊടുക്കണം" ഉടൻ, കേശവൻ വീടിനു മുൻവശത്തുള്ള വഴിയിലിറങ്ങി വിളിച്ചു കൂവി - "അയ്യോ! ആരെങ്കിലും ഓടി വരണേ! തറവാടിനു തീ പിടിച്ചേ!" അയലത്തുള്ളവർ പലരും ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ആരും അതു ഗൗനിച്ചില്ല. എന്നാൽ, ചില വഴിപോക്കരും ഏതാനും പരിചയക്കാരും മാത്രം ഓടി മുറ്റത്തു വന്നു! അന്നേരം, വാതിൽ തുറന്ന് രാവുണ്ണി ഇറങ്ങിവന്നു. അപ്പോൾ, കേശവൻ, മുതലാളിയോടു പറഞ്ഞു -"അങ്ങ്, എന്നോടു പറഞ്ഞത് സ്നേഹമുള്ളവരെ മാത്രം വിളിച്ചാൽ മതിയെന്നാണ്.  അതുകൊണ്ടാണ് ആപത്തിൽ എത്ര പേർ വരുമെന്ന് അറിയാൻ ഞാൻ ഇങ്ങനെ വഴിയിലിറങ്ങി വിളിച്ചു കൂവിയത്!" അന്നേരം, രാവുണ്ണി അതിനെ അനുകൂലിച്ചു - "ശരിയാണ്. ആപത്തിൽ സഹായിക്കാൻ വരുന്നവരാണ് നമ്മുടെ സ്നേഹിതർ" അവരെ...

(1069) യുവതിയുടെ ജീവൻ രക്ഷിച്ചത്?

  പണ്ട് ഇംഗ്ലണ്ടിൽ നടന്ന ഒരു സംഭവകഥ. അവിടെ നല്ല തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. സൂപ്പർമാർക്കറ്റിന്റെ ഭാഗമായി അവിടെ വലിയ ഒരു കോൾഡ് സ്റ്റോറേജ് പ്രവർത്തിക്കുന്നു. അവിടെ Cold Storage -നു മുന്നിലായി ഒരു സെക്യൂരിറ്റി ഗാർഡ് എല്ലായിപ്പോഴും നിൽപ്പുണ്ട്. കാറിൽ ജോലിക്കാർ അകത്തേക്ക് വരുമ്പോഴും, കടയിൽ ആൾക്കാർ വരുമ്പോഴും അയാൾ എല്ലാവരെയും സ്വാഗതം ചെയ്യും. പക്ഷേ, ആരും തിരിച്ച് ഒന്ന് പുഞ്ചിരിക്കാറു പോലുമില്ല. എന്നാൽ, ഫ്രീസർ യൂണിറ്റിന്റെ മാനേജരായ യുവതി കാറിൽ അകത്തേക്ക് വരുമ്പോഴും, അതുപോലെ തിരികെ ജോലി കഴിഞ്ഞിട്ട് പോകുമ്പോഴും ബഹുമാനിച്ച് പുഞ്ചിരിക്കാറുണ്ട്. ഒരു ദിവസം - ഫ്രീസർ യൂണിറ്റിന്റെ അവസാനം വാതിൽ അടച്ചിട്ട് പോരുന്ന ഈ യുവതി, ജോലി ചെയ്യുന്നതിനിടയിൽ ചില തകരാറുകൾ കാണുകയുണ്ടായി. എങ്കിലും അത് ശരിയാക്കാം എന്നുള്ള വിചാരത്താൽ വേറെ ആരോടും പറയാതെ പല കാര്യങ്ങളും അവിടെ ചെയ്തുകൊണ്ടിരുന്നു.  പക്ഷേ, അവസാനം പോകാറായപ്പോൾ അതിനുള്ളിലെ Door sensor ഉള്ളത് തുറക്കാൻ പറ്റാത്ത വിധത്തിൽ അടഞ്ഞു പോയി! അവൾ വളരെ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല! മാത്രമല്ല, ആ ഫ്രീസർ യൂണിറ്റിന്റെ തകരാർ മൂലം അതിനുള്ളിലെ തണു...

(999) ഒന്നും പ്രതീക്ഷിക്കാത്ത സത്കർമ്മങ്ങൾ!

  സിൽബാരിപുരം ദേശത്ത് ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം സൂര്യനുദിക്കുന്നതിനു മുൻപ് നദിക്കരയിലെത്തി ധ്യാനിക്കും. പ്രകൃതിരമണീയമായ സ്ഥലമായിരുന്നു അത്. ഒരു ദിവസം ധ്യാനം കഴിഞ്ഞപ്പോൾ അന്നത്തെ പ്രഭാഷണത്തിന് എന്തൊക്കെ വിഷയങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആലോചിക്കാൻ തുടങ്ങി. അന്നേരം, യാന്ത്രികമായി അദ്ദേഹം അവിടെ കിടന്ന തഴപ്പായ കൊണ്ട് ഒരു കുട്ട നെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മനോഹരമായ കുട്ട ഉണ്ടാക്കിക്കഴിഞ്ഞു. അന്നേരം, അദ്ദേഹം പോകാനായി എണീറ്റു. ഒരു കൗതുകത്തിന് ആ കുട്ട നദിയിലെ വെള്ളത്തിലേക്ക് ഒഴുക്കി വിട്ടു. കുറെ മാസങ്ങൾ അദ്ദേഹത്തിൻ്റെ പ്രഭാഷണ പരമ്പര നീണ്ടുപോയി. അപ്പോഴെല്ലാം ഓരോ ദിനവും ഓരോ കുട്ടയും വെള്ളത്തിൽ ഒഴുക്കി വിട്ടിരുന്നു. എന്നാൽ, പിന്നീട് ആരോഗ്യപ്രശ്നങ്ങളാൽ അയൽ ദേശങ്ങളിൽ പ്രഭാഷണങ്ങൾക്കു പോകുന്നതു നിർത്തി. കുട്ട നെയ്യുന്നതും നിർത്തി. പക്ഷേ, നദിക്കരയിലെ ധ്യാനത്തിന് മുടക്കം വരുത്തിയില്ല. അടുത്ത ദിവസം, സന്യാസി നടക്കുന്ന വഴിയിൽ ഒരു വൃദ്ധ കരയുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ പറഞ്ഞു -"എനിക്ക് ഈ നദിയിലൂടെ എന്നും രാവിലെ ഒരു കുട്ട വെള്ളത്തിലൂടെ ഒഴുകിവരുമായിരുന്നു. അത് പൂക്കടയിൽ വിൽക്കുമ്പോൾ അര...

(779) മിന്നാമിനുങ്ങിന്റെ നന്മ

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് വൈദ്യുതിയും മണ്ണെണ്ണയും വന്നിട്ടില്ലാത്ത സമയം. രാത്രിയായാൽ എങ്ങു നോക്കിയാലും കൂരിരുട്ട്. മാത്രമല്ല, രാത്രിഞ്ചരന്മാരായ വന്യമൃഗങ്ങൾ കാരണം ആളുകൾ വെളിയിലേക്കു പോകാറില്ല. അഥവാ പോയാലും സംഘം ചേർന്നാണു പോകാറുള്ളത്. നിലാവിന്റെ വെട്ടം മാത്രമായിരിക്കും ആകെയുള്ള പ്രകാശം. ആ നാട്ടിലെ ഒരു സന്യാസിയുടെ രാത്രിവെളിച്ചം കിട്ടാനുള്ള പ്രാർഥന സൂര്യഭഗവാൻ കേട്ടു. സൂര്യൻ നക്ഷത്രങ്ങളോടു പറഞ്ഞു - "രാത്രിയായാൽ എന്റെ വെളിച്ചം ഭൂമിയിലെ മറുകരയിലായിരിക്കും. രാത്രി നിങ്ങൾക്ക് വെളിച്ചം കൊടുക്കാമോ?" നക്ഷത്രങ്ങൾ പറഞ്ഞു - "ഞങ്ങൾ ഭൂമിയിൽ നിന്നും വളരെ അകലെയായതിനാൽ തീരെ ചെറിയ വെട്ടം മാത്രമേ അവിടെ ലഭിക്കൂ" അന്നേരം, ചന്ദ്രൻ പറഞ്ഞു - "ഭൂമിയിൽ വെളിച്ചമെത്തിക്കാൻ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, മേഘങ്ങൾ വെളിച്ചം തടയുന്നുണ്ട് " സൂര്യൻ പറഞ്ഞു - "മേഘത്തെ തടഞ്ഞാൽ യഥാസമയം ഭൂമിയിൽ മഴ കിട്ടില്ല. വേറെ ആരാണു നമ്മെ സഹായിക്കുക?" ഉടൻ, ഭൂമിയിലെ ഒരു മിന്നാമിനുങ്ങ് പറഞ്ഞു - "ഞാൻ, എനിക്കു പറ്റുന്നതുപോലെ രാത്രി മുഴുവൻ വെളിച്ചം നൽകാം" മിന്നാമിനുങ്ങ് പാറിപ്പറന്നു നടന...

(778) ഉദ്യാനത്തിലെ വഴക്ക്

  സിൽബാരിപുരംദേശത്തെ, ഗുരുജിയുടെ ആശ്രമത്തിലെ മനോഹരമായ പൂന്തോട്ടമായിരുന്നു അത്. ആ ഉദ്യാനത്തിൽ അനേകം മരങ്ങളും ചെടികളും പ്രാണികളും വണ്ടുകളും പൂമ്പാറ്റകളും തേനീച്ചകളും ഒക്കെ ഉണ്ടായിരുന്നു. ഒരിക്കൽ, പക്ഷികളെല്ലാം കൂടി അണ്ണാനെ കളിയാക്കാൻ തുടങ്ങി. അന്ന്, വൈകുന്നേരം ഗുരുജി വന്നപ്പോൾ അണ്ണാൻ തന്റെ സങ്കടം ഗുരുജിയോടു പറഞ്ഞു. അദ്ദേഹം പക്ഷികളെ ശകാരിച്ചു - "ഇവിടെ ഉണ്ടായ വലിയ മരങ്ങളിൽ ഏറിയ പങ്കും പണ്ടിവിടെ ഉണ്ടായിരുന്ന അണ്ണാന്മാർ പെറുക്കി സൂക്ഷിച്ച കായ്കളിൽ നിന്നാണ്. പക്ഷികൾ പഴം തിന്നുമ്പോൾ ഓർക്കണം " മറ്റൊരിക്കൽ, ചിത്രശലഭത്തെ വണ്ടുകൾ കളിയാക്കി. ആ പരാതിയിൽ ഗുരുജി താക്കീത് നൽകി - "മനുഷ്യരെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ് പൂമ്പാറ്റകളുടേത്. വണ്ടിനെ കണ്ടാൽ മനുഷ്യർ ഓടി മാറും" വേറൊരു ദിവസം, പൂച്ചെടികളിൽ അഹങ്കാരിയായ റോസാച്ചെടി കള്ളിമുൾച്ചെടിയെ പരിഹസിച്ചു. അതു കേട്ട്, ഗുരുജി പറഞ്ഞു - "വേനൽക്കാലത്ത് നീ ഉണങ്ങിപ്പോയാലും കള്ളിമുൾച്ചെടി ഉണങ്ങാതെ നിൽക്കും. മാത്രമല്ല, വെള്ളം നിറച്ച ഇലമടക്കുകളിൽ നിന്ന് പക്ഷികളും പ്രാണികളും വെള്ളം കുടിക്കുന്നുണ്ട്" ഇനിയും പരസ്പരം, പരാതിയും പരിഭവവും വരാതിര...

(688) സൗഹൃദ മൽസരം

  പണ്ടു പണ്ട്, സിൽബാരിപുരംദേശം കൊടും കാടായിരുന്നു. അവിടെ ആനയും കുരങ്ങനും ചങ്ങാതികളായി കഴിഞ്ഞു പോന്നു. എന്നാൽ, ഇവരുടെ സൗഹൃദം കുറുക്കന് ഇഷ്ടമായില്ല. ഇവരെ, എങ്ങനെ അടിച്ചു പിരിക്കാം എന്നായി അവൻ്റെ ചിന്ത. ഒടുവിൽ, കുറുക്കൻ ഇതിനായി ഒരു സൂത്രം കണ്ടു പിടിച്ചു. അവരുടെ മുന്നിലെത്തി പറഞ്ഞു - "നിങ്ങളിൽ ആർക്കാണ് കൂടുതൽ കഴിവ്? ഏറ്റവും ആദ്യം പോയി നദിക്കപ്പുറത്തുള്ള ആൽമരത്തിൻ്റെ മുകളിലത്തെ ശിഖരത്തിലുള്ള തേനട ഇവിടെ കൊണ്ടുവരാൻ പറ്റുന്നത് ആരാകും?'' അന്നേരം, കുരങ്ങനും ആനയും അത് വാശിയോടെ ഏറ്റെടുത്തു. അവർ വേഗം പോകുന്നതു കണ്ട് കുറുക്കൻ. പറഞ്ഞു - "ഇവന്മാരിൽ ഒരാൾ തോറ്റാൽ അതോടെ മറ്റവൻ പിരിഞ്ഞു പോകും. അല്ലെങ്കിൽ തേൻ കുടിക്കാനായി വഴക്കാകും. ഇനി, തേനീച്ചകളുടെ കുത്തു കിട്ടി കുരങ്ങൻ ചാകാനും ഇടയുണ്ട് " കുരങ്ങനും ആനയും നദിക്കരയിലെത്തി. അന്നേരം കുരങ്ങൻ പറഞ്ഞു - "ഞാൻ ഇപ്പോഴേ തോറ്റു. ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ ഞാൻ ഒഴുകിപ്പോകും" പക്ഷേ, ആന കുരങ്ങനെയെടുത്ത് ആനപ്പുറത്തു വച്ച് അക്കരെയെത്തി. കുറെ ദൂരം പോയപ്പോൾ ആൽമരം കണ്ടു. ആന ഒരുപാടു ശ്രമിച്ചിട്ടും ഉയരത്തിലുള്ള ശിഖരം താഴ്ത്താൻ പറ്റിയില്ല. അപ്...

(661) കുതിരയുടെ മുടന്ത്

  സിൽബാരിപുരംരാജ്യം വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന സമയം. അതൊരു വലിയ രാജ്യമായിരുന്നു. അവിടെയുള്ള പ്രഭുക്കന്മാരുടെയും കച്ചവടക്കാരുടെയും കത്തുകളും ദൂതുകളും കുറിമാനങ്ങളും മറ്റും ദൂരെ ദിക്കിലേക്ക് എത്തിച്ചിരുന്നത് കുതിരപ്പുറത്തായിരുന്നു. സമയ ലാഭത്തിനായി കാടിനുള്ളിലൂടെയുള്ള പാതകളും കുതിരക്കാരെല്ലാം സ്വീകരിക്കുന്നതു പതിവാണ്. അക്കൂട്ടത്തിൽ ഏറ്റവും അധികമായി ജോലി ചെയ്തിരുന്നത് രാമുവിൻ്റെ കുതിരയായിരുന്നു. ഒരിക്കൽ, രാമുവും കുതിരയും കാട്ടുവഴിയിലെ കുഴിയിൽ വീണു. കുതിരയുടെ കാലൊടിഞ്ഞു. അവനും പരിക്കുപറ്റി. പിന്നെ, രാമുവിൻ്റെ ജീവിതം ദുരിതമായി. മുടന്തുള്ള കുതിരയെ ആരും വിളിക്കാതെയായി. വരുമാനം നിലച്ചു പട്ടിണിയായി. പിന്നെയും പല കുതിരകൾ കുഴിയിൽ വീണപ്പോഴാണ് അത് ആളുകളെ അപായപ്പെടുത്താൻ ഏതോ കൊള്ളസംഘം ഉണ്ടാക്കുന്ന കിടങ്ങാണെന്ന് രാജാവിനു മനസ്സിലായത്. രാജാവ് തൻ്റെ സേനയിലെ മികച്ച കുതിരപ്പടയാളികളെ ഒളിസങ്കേതം കണ്ടു പിടിക്കാൻ വിട്ടെങ്കിലും അവയെല്ലാം കുഴിയിൽ വീണു. ഇതറിഞ്ഞ് രാമു തൻ്റെ മുടന്തൻ കുതിരയുമായി കാട്ടിലേക്കു പോയി. അവൻ തിരികെ കൊട്ടാരത്തിലെത്തിയത് കൊള്ളക്കാരുടെ കൊടും കാട്ടിലെ ഒളിസങ്കേതം കണ്ടുപിടിച്ചിട്ടായിരു...

(660) മരത്തിൻ്റെ സ്നേഹം

  പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ ജനവാസം കുറഞ്ഞ മേഖലയായിരുന്നു. പക്ഷിമൃഗാദികൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അവറ്റകൾക്ക് ആഹാരത്തിന് യാതൊരു പഞ്ഞവുമില്ലായിരുന്നു. ഒരു ദിവസം, ദൂരെ ദിക്കിൽ നിന്നും ഒരു കിളി അങ്ങോട്ടു പറന്നു വന്നു. അവിടെ സ്ഥിര താമസമാക്കാൻ അത് ആഗ്രഹിച്ചു. അതിനായി ലക്ഷണമൊത്ത വലിയ മരം നോക്കി അലഞ്ഞു. ഒടുവിൽ, ഉയരത്തിൽ നിറയെ ശിഖരങ്ങളുള്ള വലിയ മരത്തിനോടു തൻ്റെ ആവശ്യം അറിയിച്ചു. "ഹേയ്, നീ വേറെ ഏതെങ്കിലും മരം നോക്കുക. ഇത് നിനക്ക് ഉചിതമല്ല" മരത്തിൻ്റെ ഈ മറുപടിയിൽ കിളിക്കു ദേഷ്യം തോന്നി- "നിനക്ക് വനദേവത ഇത്രയും ശിഖരങ്ങൾ തന്നിരിക്കുന്നത് ഞങ്ങൾക്കു വേണ്ടിക്കൂടിയാണ്" മരം എന്തോ പറയാൻ തുടങ്ങിയപ്പോൾ അതു കേൾക്കാൻ നിൽക്കാതെ  കിളി പറന്നു. കുറച്ച് കിഴക്കോട്ടു മാറി വേറൊരു മരത്തിൽ കൂടുകൂട്ടി. ഏതാനും ആഴ്ചകൾ പിന്നിട്ടു. ഭീകരമായ ശബ്ദം കേട്ടാണ് രാവിലെ കിളി ഉറക്കമുണർന്നത്. എന്താണു കാര്യമെന്നറിയാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പറന്നു. താൻ കൂടു വച്ചോട്ടെ എന്നു ചോദിച്ച മരം കടപുഴകിയിരിക്കുന്നു! കിളിക്കു വലിയ സന്തോഷത്തോടെ മരത്തിനെ പരിഹസിച്ചു - "ഞാൻ ഒരു കൂടു വയ്ക്കാൻ അനുവാദം ചോദിച്ച...

(571) ഫാൽക്കൺ

ഫാൽക്കൺ പക്ഷിയെന്നാൽ അറബിനാടുകളിലെ പരുന്താണ്. ആ പക്ഷിയെ ഗൾഫ് നാടുകളിൽ ധൈര്യത്തിന്റെയും അഭിമാനത്തിന്റെയും അന്തസ്സിന്റെയും പര്യായമായി അറബികൾ കണ്ടു വരുന്നു. UAE രാജ്യത്ത് ദേശീയ പക്ഷിയും കൂടിയാണ് ഫാൽക്കൺ. ഈ പരുന്തിനെ പ്രയോജനപ്പെടുത്തി പലതരം വിനോദങ്ങളും പന്തയങ്ങളും മൽസരങ്ങളും അവിടത്തുകാർ നടത്താറുണ്ട്. ഈ പക്ഷിയ്ക്ക് ഇത്രമാത്രം പ്രാധാന്യം  കൊടുക്കാൻ ചരിത്രങ്ങളുടെ പഴക്കമുള്ള മറ്റൊരു വസ്തുതയുണ്ട് -പണ്ടുകാലത്ത് ആഹാരമില്ലാതെ മണലാരണ്യത്തിലെ കൊടും ചൂടിൽ  വലഞ്ഞിരുന്ന അറബികൾക്ക് ആഹാരമെത്തിച്ചിരുന്നത് ഫാൽക്കണുകൾ ആയിരുന്നു. ഇണക്കി വളർത്തിയിരുന്ന ഇവറ്റകൾ ദൂരെ ദേശത്തു നിന്നു പോലും ഇരകളെ ഓടിച്ച് അല്ലെങ്കിൽ കാലിൽ കോർത്ത് യജമാനന്റെ പക്കൽ കൊണ്ടു വരുമായിരുന്നു! ഇനി ഒരു കൊച്ചു സംഭവ കഥയിലേക്കു വരാം. ഒരിക്കൽ, ഷാർജയിൽ ഫാൽക്കൺ പക്ഷികളുടെ ഒരു മൽസരം നടക്കുകയായിരുന്നു. സംഘാടകർ ഉയർന്ന ആകാശത്ത് ഇരയെ കെട്ടി പറത്തും. അത് ഒരേ സമയത്ത് പറക്കാൻ അനുവദിക്കുന്ന അനേകം ഫാൽക്കണുകളിൽ ഏറ്റവും വേഗത്തിൽ കൊത്തിയെടുക്കുന്ന പക്ഷിയെ ജേതാവായി പ്രഖ്യാപിക്കും. വളരെ വലിയ തുകയുള്ള സമ്മാനം അതിന്റെ യജമാനനു കിട്ടും. മൽസരം ആരംഭിച്ച് പരുന്...

(570) നഴ്സിങ് ജോലി

ബിനീഷിന്റെ ചേച്ചി യു.എസ് ഗവൺമെന്റ് ഹോസ്പിറ്റലിലെ സീനിയർ നഴ്സാണ്. ഗവൺമെന്റ് വക ഒരു ഹോസ്പിറ്റൽ സോണിന്റെ ഇന്റർവ്യൂ ബോർഡിൽ അംഗമായിട്ട് ഏതാനും വർഷങ്ങളായി. മഹാമാരി കാലത്ത്, അമേരിക്കയിൽ അനേകം ആളുകൾ മൃതിയടഞ്ഞു. ഭൂരിഭാഗവും ഡെൽറ്റ വകഭേദമാണ് നാശം വിതച്ചത്. അതു പിന്നിട്ട്, വകഭേദം മാറി ഒമിക്രോൺ വരുന്ന സമയം. വിമാന സർവീസുകൾ വളരെ ചുരുക്കമായി മാത്രമേ തുടങ്ങിയിട്ടുള്ളൂ. ഒരു ദിവസം, വെളുപ്പിന് ചേച്ചി ഫോൺ ചെയ്തു - "ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് വാക്സിൻ സെക്ഷനിലേക്ക് അർജന്റായി ഒരു നഴ്സിനെ വേണം. ബി.എസ്.സിയും റജിസ്ട്രേഷനും മതി. ഫീസ് ഒന്നുമില്ല. ടിക്കറ്റ് ചാർജ് മാത്രം മതി. അതും ഇവിടെ വരുമ്പോൾ റീഫണ്ട് ചെയ്യും. ഇന്നുതന്നെ അവരോട് കോൺടാക്റ്റ് ചെയ്യാൻ പറയണം" ഉടൻ, ബിനീഷ് തികച്ചും ന്യായമായ ഒരു സംശയം ചോദിച്ചു - "അവിടത്തന്നെയുള്ള കൂട്ടുകാരുടെ അനിയത്തിമാരൊക്കെ കാണില്ലേ? പിന്നെ, ഞാനെന്തിനാ വെറുതെ" അവൾ പറഞ്ഞു - "അതു വളരെ എളുപ്പമാണ്. പക്ഷേ, ഒരു ഫ്രണ്ടിനെ സഹായിച്ചാൽ മറ്റുള്ളവർ പിണങ്ങും. ഞാനെന്തിനാ വെറുതെ ആൾക്കാരുടെ മുഷിച്ചിൽ സമ്പാദിക്കുന്നത് ? ഞാനിത് ചേതമില്ലാത്ത ഉപകാരം ചെയ്യാന്നു വച്ചതാ. ഒരു മലയാളിക്ക...

(567) രാത്രിയോട്ടം!

ബിനീഷിന്റെ സുഹൃത്തായ ശ്യാമിന്റെ മകൻ കാനഡയ്ക്കു പോകുന്ന വിവരം പറയാൻ വിളിച്ചു. അവരുടെ സംസാരത്തിനിടയ്ക്ക് അർദ്ധരാത്രിയിൽ ഏതു വാഹനത്തിലാണ് എയർപോർട്ടിൽ വിടുന്നത് എന്നുള്ള ചോദ്യത്തിനു മറുപടിയായി അയാൾ പറഞ്ഞു - "നീ അറിയുന്ന ആളാണ്. നിന്റെ ജൂനിയറായി പഠിച്ച റീന കുവൈറ്റിലാണല്ലോ. അവളുടെ ഹസ്ബന്റ് പുതിയൊരു സിഫ്റ്റ് ഡിസയർ എടുത്തു. അതു വിളിക്കാമെന്ന് വിചാരിച്ചു. അവനോടു പറഞ്ഞില്ല" ബിനീഷ് ചോദിച്ചു - "അവർ രണ്ടു നില വീടൊക്കെ പുതിയത് വച്ചല്ലോ. അയാൾ ടാക്സിയോടുന്നത് നാണക്കേടല്ലേ?" ശ്യാം ചിരിച്ചു - "ഏയ്, ഇത് ടാക്സിയൊന്നുമല്ല. പ്രൈവറ്റാണ്. കള്ളയോട്ടമാണ്" അതു കേട്ടപ്പോൾ ബിനീഷ് ചെറുതായി ബോധവൽക്കരിക്കാൻ ശ്രമിച്ചു - "കോട്ടയം തിരുനക്കര സ്റ്റാൻഡിൽ ഈ പൊരിവെയിലത്ത് എത്ര കാറാണ് ഓട്ടമൊന്നും ഇല്ലാതെ കിടക്കുന്നത് ? അവരാണെങ്കിൽ ടാക്സി പെർമിറ്റിന് രൂപ അടയ്ക്കുന്നതല്ലേ?" ശ്യാം അത് നിസ്സാരമായി തള്ളിക്കളഞ്ഞു മൊഴിഞ്ഞു - "ഓ..എനിക്കിപ്പോ ആരായാലെന്താ. എയർപോർട്ടിൽ ടൈമിൽ ചെല്ലണം. അത്രയേ ഉള്ളൂ" കുടം കമഴ്ത്തിവച്ച് വെള്ളം ഇനിയും ഒഴിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് ബിനീഷിനു മനസ്സിലായതി...

(566) പ്രകാശിക്കുന്ന ഗുഹ!

ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നിന്നും ഏകദേശം 75 കിലോമീറ്റർ സഞ്ചരിച്ചാൽ വെയിറ്റോമോ എന്ന 'മിന്നാമിനുങ്ങുകളുടെ ഗുഹ' എന്നു പേരുള്ള പ്രശസ്തമായ സ്ഥലത്തെത്തും. ആ ഗുഹയുടെ അടുത്തേക്ക് ബോട്ടിൽ മാത്രമേ ചെല്ലാനാകൂ. ആ ഗുഹക്കുള്ളിൽ ലക്ഷക്കണക്കിന് പ്രത്യേക സ്പീഷീസിലുള്ള മിന്നാമിനുങ്ങുകൾ താവളമടിച്ചിട്ടുണ്ട്. അവയെല്ലാം നിരന്തരമായി പ്രകാശം പുറപ്പെടുവിക്കുന്ന ജീവികളാണ്. പക്ഷേ, ഒരു സുപ്രധാന കാര്യം ശ്രദ്ധിക്കണം. എന്തെങ്കിലും ശബ്ദം ഗുഹയ്ക്കുള്ളിൽ കേട്ടാൽ അവർ എല്ലാവരും ഒരുമിച്ച് പ്രകാശം പെട്ടെന്ന് നിർത്തി ഗുഹ മുഴുവൻ ഇരുട്ടിലാക്കും. ചിന്താശകലം - ജീവിതമാകെ പ്രകാശമാക്കുന്ന വ്യക്തിത്വം ഏറെ ശ്രേഷ്ഠമാണ്. എന്നാൽ, അത് എപ്പോഴും എല്ലായിടത്തും കൊടുക്കാനുള്ളതല്ല. സ്വന്തം ജീവിതം ബലികഴിച്ചുള്ള നിസ്വാർഥ സേവനം ചെയ്ത് മഹാന്മാർ പലരും ഈ ഭൂമിയിൽ പിറവി കൊണ്ടു. എന്നാൽ, അത് സാധാരണ ജീവിതം നയിക്കുന്നവർക്ക് ദുരിതമേ സമ്മാനിക്കൂ . അത് ഒരു ദൗർബല്യമായി കണ്ട് മറ്റുള്ളവർ നിങ്ങളെ പിഴിയാൻ അനുവദിക്കരുത്! അങ്ങനെ വരുമ്പോൾ ഗുഹയിലെ പ്രാണികളെപ്പോലെ പ്രകാശിക്കുന്നത് നിർത്തിവയ്ക്കണം! Malayalam eBooks-566-nanmakal-28 PDF file- https://drive.google.c...

(565) ചില ബസ് യാത്രകൾ

ബിനുമോൻ പതിവു പോലെ ജോലിക്കു പോകാനായി കോട്ടയം ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വന്നു നിന്ന ബസിലേക്കു ചാടിക്കയറി. മിക്കവാറും സീറ്റുകളും കാലിയാണ്. ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ അതിൽ കറുത്ത തടിയൻ പഴ്സ് കിടക്കുന്നു. ഉടൻ, അവൻ വിളിച്ചു കൂവി - "ആരുടെയാണ് പഴ്സ് ? ഇവിടെ ഒരു പഴ്സ് കിടക്കുന്നു" വേഗം, കണ്ടക്ടർ അങ്ങോട്ടു വന്നു. "ആരുടെയാ അത്?" പെട്ടെന്ന്, പിറകിലിരുന്ന ആൾ വേഗം ആ പഴ്സുമായി വലതു വശത്ത് സ്റ്റാർട്ടായി നിൽക്കുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിനുള്ളിലേക്ക് ഓടിക്കയറി ഉടമസ്ഥനെ ഏൽപ്പിച്ചു. തിരികെ വന്ന് ബസിൽ കയറി. ഈ ബസിൽ കോട്ടയം വരെ യാത്ര ചെയ്ത ആളിനെ ഓർത്തതു കൊണ്ട് അയാൾക്ക് അങ്ങനെ സഹായിക്കാൻ പറ്റി. മറ്റൊരു ദിനം - ഇതേ ബസിൽ രാവിലെ ബിനുമോൻ പോകുമ്പോൾ ഒരു യാത്രക്കാരനും കണ്ടക്ടറും തമ്മിൽ കശപിശ! ഒരു രൂപ ബാക്കി യാത്രക്കാരന് കിട്ടാനുണ്ട്. പക്ഷേ, കണ്ടക്ടറിന്റെ കയ്യിൽ നിറയെ രണ്ട്, അഞ്ച്, പത്ത് നാണയങ്ങളാണ്. ഒരു രൂപയില്ല. "ഇയാള് ഒരു രൂപ തന്നാൽ ഞാൻ രണ്ടു രൂപ തരാം. യാത്രക്കാര് തരാതെ ഞാൻ എവിടുന്ന് ചില്ലറ തരാനാ?" യാത്രക്കാരനും വിട്ടു കൊടുത്തില്ല - "കൃത്യം ചില്ലറയും കയ്യിൽ പി...

(558) ഒരുമിച്ചുള്ള പ്രവർത്തനം

 ഒരിക്കൽ, ഒരു മനുഷ്യനിലെ അവയവങ്ങൾ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. ഓരോ ആളും ചെയ്യുന്ന ജോലിയേക്കുറിച്ച് ആയിരുന്നു അന്നത്തെ ചർച്ച. കണ്ണുകൾ പറഞ്ഞു - " ഈ മനുഷ്യന് എന്തെങ്കിലും കാണണമെങ്കിൽ ഞങ്ങൾ വിചാരിക്കണം" ചെവികൾ : " കേൾക്കണമെങ്കിൽ ഞാൻ മാത്രം പണിയെടുക്കണം" കാലുകൾ: "നടക്കണമെങ്കിൽ ഞാൻ കനിയണം" കൈകൾ : "എന്തെങ്കിലും പണിയെടുക്കണമെങ്കിൽ എന്റെ സഹായം വേണം” മൂക്ക് : " മണം അറിയണമെന്നുണ്ടെങ്കിൽ ഞാനും വേണം" ശ്വാസകോശം: "ജീവൻ വേണമെങ്കിൽ ശ്വസിക്കണം" വൃക്ക : "മൂത്രം പോകണമെങ്കിൽ ഞാൻ വിചാരിക്കണം" ഹൃദയം: "രക്തം ഒഴുക്കണമെങ്കിൽ എന്റെ സങ്കോചവികാസം വേണം" എല്ല്: "മനുഷ്യനെ താങ്ങി നേരേ നിർത്തണമെങ്കിൽ എന്റെ സഹായം വേണം" കരൾ: "വിഷത്തെ നിർവീര്യമാക്കുന്നത് ഞാനാണ്" തല: "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ മനസ്സ് എനിക്കുള്ളിലാണ് ഞാൻ ഒളിപ്പിച്ചിരിക്കുന്നത്" ഇതിനിടയിൽ, വയറു നിറയെ ആഹാരം ആ മനുഷ്യൻ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റുള്ള അവയവങ്ങളുടെ ശ്രദ്ധയിൽ പെട്ടു. "ഈ വയറിന് എന്തു സുഖമാണ്. രുചിയേറിയ ഭക...

Malayalam eBooks-525-സമയംകൊല്ലികൾ

Image
സമയംകൊല്ലികളെ വളർത്തരുത്! ഏതാനും വർഷങ്ങൾക്കു മുൻപ് ബിനീഷിന്റെ രണ്ടുവർഷ കാലയളവിനുള്ളിൽ മൊബൈൽ ഫോണിലൂടെ അനേകം മണിക്കൂറുകൾ കത്തിച്ചു തീർത്ത ഒരു പഴയ സുഹൃത്തിനേക്കുറിച്ച് ആകട്ടെ ഈ സംഭവ കഥ. അയാളുടെ പേര് തൽക്കാലത്തേക്ക് ജയൻ എന്നു വിളിക്കാം. ആളൊരു വി.ഐ.പി. കുടുംബത്തിലെ അംഗമാണ്. ബിരുദാനന്തര ബിരുദവും വേറെ കുറച്ചു കോഴ്സുകളുമൊക്കെ കയ്യിലുള്ള ആളാണെങ്കിലും ഒരിടത്തും തികച്ച് മൂന്നു മാസം ജോലി ചെയ്യാറില്ല. കാരണം, ഒട്ടും ഫ്ലെക്സിബിൾ അല്ലെന്നു ചുരുക്കം. ചിലപ്പോൾ ബോസ് പറയും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം , പ്രൊജക്റ്റിൽ മാറ്റം വരുത്തണം എന്നു പറഞ്ഞാൽ പിന്നെ ദേഷ്യപ്പെട്ട് രാജിവച്ചു സലാം പറയുന്നതാണ് ഈ കക്ഷിയുടെ സ്ഥിരം രീതികൾ. അങ്ങനെ വർഷങ്ങൾ മുന്നോട്ടു പോയി. അയാൾക്ക് 32 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി ബിനീഷിന്റെ സുഹൃത്തായി മാറിയത്. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചോദിച്ചായിരുന്നു തുടക്കം. പുസ്തകം, ലൈബ്രറി, ഡിജിറ്റൽ വിദ്യകൾ, പ്രസാധനം , വായന ഇത്യാദി കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന സേവനത്തിൽ ബിനീഷിനു സന്തോഷമേയുള്ളൂ. എല്ലാ ആഴ്ചയിലും അവധി ദിവസങ്ങളിൽ കുറച്ചു നീളമുള്ള ഫോൺ കോള...

ശിഷ്യന്മാരുടെ കിടമൽസരം (Malayalam eBooks-521)

Image
സിൽബാരിപുരം രാജ്യത്ത് അനേകം ചെറു ഗ്രാമങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം ഓരോ നാടുവാഴിയെയും അധികാരപ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം മക്കൾക്കു വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി മാത്രമായി വീരമണി ഗുരുജിയുടെ ഗുരുകുലമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഒരിക്കൽ, ഇരുപതോളം കുട്ടികൾ പഠനത്തിനിടയിൽ അനാവശ്യമായ മൽസര ബുദ്ധി പ്രകടിപ്പിച്ചു തുടങ്ങി. ഏതു കാര്യത്തിലും ഞാനാണ് കേമൻ എന്നു ഗുരുജിയെയും കൂട്ടുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഗുരുജിക്ക് അത് അസഹ്യമായി അനുഭവപ്പെട്ടു. ഇതിനെന്താണ് ഒരു പോംവഴി? ഒന്നു ശ്രമിച്ചു നോക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം തന്റെ ശിഷ്യഗണങ്ങളുമായി വൈകുന്നേരം കടൽത്തീരത്തു വന്നു. ചിലർ ഓടിക്കളിച്ചു. ചിലർ മണ്ണു ശിൽപങ്ങൾ ഉണ്ടാക്കി. മറ്റുള്ള ചിലരാകട്ടെ, തിരയടിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിക്കുളിച്ചു. അടുത്ത ദിവസം അവർ പോയത് ഒരു പുഴയോരത്താണ്. അവിടെ പുഴവക്കത്ത് അനേകം മരങ്ങൾ നിൽപ്പുണ്ടായിരുന്നു. ഗുരുജി എല്ലാവരോടുമായി പറഞ്ഞു - "നിങ്ങൾ ഇവിടെ എത്ര തരം മരങ്ങൾ ഉണ്ടെന്ന് ഓർത്തിരിക്കണം " അവർ തിരികെ ആശ്രമത്തിലെത്തി. അദ്ദേഹം അവരോടു ചോദിച്ചു - "കടൽത്തീരത്ത് ഓരോ ശിഷ്യനും കണ്ടതായ ഏറ്റവ...