(778) ഉദ്യാനത്തിലെ വഴക്ക്

 സിൽബാരിപുരംദേശത്തെ, ഗുരുജിയുടെ ആശ്രമത്തിലെ മനോഹരമായ പൂന്തോട്ടമായിരുന്നു അത്. ആ ഉദ്യാനത്തിൽ അനേകം മരങ്ങളും ചെടികളും പ്രാണികളും വണ്ടുകളും പൂമ്പാറ്റകളും തേനീച്ചകളും ഒക്കെ ഉണ്ടായിരുന്നു.

ഒരിക്കൽ, പക്ഷികളെല്ലാം കൂടി അണ്ണാനെ കളിയാക്കാൻ തുടങ്ങി. അന്ന്, വൈകുന്നേരം ഗുരുജി വന്നപ്പോൾ അണ്ണാൻ തന്റെ സങ്കടം ഗുരുജിയോടു പറഞ്ഞു.

അദ്ദേഹം പക്ഷികളെ ശകാരിച്ചു - "ഇവിടെ ഉണ്ടായ വലിയ മരങ്ങളിൽ ഏറിയ പങ്കും പണ്ടിവിടെ ഉണ്ടായിരുന്ന അണ്ണാന്മാർ പെറുക്കി സൂക്ഷിച്ച കായ്കളിൽ നിന്നാണ്. പക്ഷികൾ പഴം തിന്നുമ്പോൾ ഓർക്കണം "

മറ്റൊരിക്കൽ, ചിത്രശലഭത്തെ വണ്ടുകൾ കളിയാക്കി. ആ പരാതിയിൽ ഗുരുജി താക്കീത് നൽകി - "മനുഷ്യരെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ് പൂമ്പാറ്റകളുടേത്. വണ്ടിനെ കണ്ടാൽ മനുഷ്യർ ഓടി മാറും"

വേറൊരു ദിവസം, പൂച്ചെടികളിൽ അഹങ്കാരിയായ റോസാച്ചെടി കള്ളിമുൾച്ചെടിയെ പരിഹസിച്ചു. അതു കേട്ട്, ഗുരുജി പറഞ്ഞു - "വേനൽക്കാലത്ത് നീ ഉണങ്ങിപ്പോയാലും കള്ളിമുൾച്ചെടി ഉണങ്ങാതെ നിൽക്കും. മാത്രമല്ല, വെള്ളം നിറച്ച ഇലമടക്കുകളിൽ നിന്ന് പക്ഷികളും പ്രാണികളും വെള്ളം കുടിക്കുന്നുണ്ട്"

ഇനിയും പരസ്പരം, പരാതിയും പരിഭവവും വരാതിരിക്കാൻ ഗുരുജി എല്ലാവരോടുമായി പറഞ്ഞു -"ആരും ആരെയും ചെറുതാക്കാൻ പോകരുത്. എല്ലാവർക്കും എന്തെങ്കിലും ഗുണമുള്ളതു കൊണ്ടാണ് ഭഗവാൻ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് "

Written by Binoy Thomas, Malayalam eBooks-778- Nanmakal-35, PDF -https://drive.google.com/file/d/1uV9uoenxDzMs7ailhB5dR-t5XR5IRLao/view?usp=drivesd

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam