Posts

Showing posts from May, 2024

(936) വരച്ച വരയിൽ!

  മിക്കവാറും അക്ബറിന്റെ കൊട്ടാര സദസ്സിൽ ബുദ്ധിശക്തിയുടെ കേന്ദ്ര ബിന്ദുവായിരുന്നു ബീർബൽ. ഒരു ദിവസം, രാജാവിന് ഇത്തരം ബുദ്ധിയും യുക്തിയും ചേർന്ന ഒരു ചോദ്യം മറ്റുള്ളവരോടു ചോദിക്കാൻ തോന്നി. അങ്ങനെ, അദ്ദേഹം കൊട്ടാര സദസ്സിൽ വച്ച് ഇപ്രകാരം ചോദിച്ചു - "ഞാൻ ഈ ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു വര വരച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടു കാണുമല്ലോ. ആ വര മായ്ക്കാതെയും കൂട്ടി വരയ്ക്കാതെയും അതിൽ തൊടാതെയും നിങ്ങൾക്ക് ആ വര ചെറുതാക്കാൻ പറ്റുമോ?" സദസ്യർ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, രാജാവ് ബീർബലിനോടു ചോദിച്ചു. ബീർബൽ ആ കരിക്കട്ട എടുത്ത് ആദ്യത്തെ വരയോടു ചേർന്ന് വേറെ ഒരു വലിയ വര വരച്ചു! അന്നേരം, രാജാവിന്റെ വര ചെറുതായി! അതിൽ സന്തോഷിച്ച് രാജാവ് ബീർബലിന് സമ്മാനവും കൊടുത്തു. Written by Binoy Thomas, Malayalam eBooks-936 - Birbal stories - 18, PDF - https://drive.google.com/file/d/1Ig3dwYd219KkU7MhX53L-N19QQqpoJL1/view?usp=drivesdk

(935) മാവിന്റെ ഉടമ?

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിനു മുന്നിലേക്ക് തർക്കവുമായി രണ്ടു പേർ വന്നു ചേർന്നു. ശങ്കുവും ദത്തനും എന്നായിരുന്നു അവരുടെ പേര്. പിന്നീട്, രാജാവിനു മുന്നിൽ അവരെ ഹാജരാക്കി. അക്ബർ ചോദിച്ചു - "എന്താണ് നിങ്ങളുടെ പ്രശ്നം?" ദത്തൻ പറഞ്ഞു - "പ്രഭോ, ഞങ്ങളുടെ വീടുകൾ അടുത്താണ്. പറമ്പിന്റെ അതിർത്തിയിൽ ഒരു വലിയ മാവ് നിൽപ്പുണ്ട്. അതിന്റെ ഉടമസ്ഥാവകാശം ഇയാൾ ഉന്നയിക്കുകയാണ്. ഞാനാണ് ആ മാവ് കുഴിച്ചു വച്ച് ഇത്രയും ആക്കിയത്" ശങ്കു അതു നിഷേധിച്ചു - "അതു പച്ചക്കള്ളമാണു പ്രഭോ. എന്റെ മാവാണത്!" അക്ബർ കുഴങ്ങി. ഉടൻ, ബീർബലിനെ വിളിച്ചു - "ആ മാവ് കുഴിച്ചു വച്ചത് ആരാണെന്ന് എങ്ങനെയാണു തെളിവു കിട്ടുന്നത്?" ബീർബൽ പറഞ്ഞു - "അതു കിട്ടും പ്രഭോ. എനിക്ക് ഒരാഴ്ച സമയം തന്നാൽ മതി" ബീർബൽ രഹസ്യമായി മൂന്നു പേരെ വിളിച്ച് ചില കാര്യങ്ങൾ ഏൽപ്പിച്ചു. അവർ, അടുത്ത ദിവസം രാത്രിയിൽ തർക്കമുള്ള മാവിന്റെ ചുവട്ടിലെത്തി. രണ്ടു പേർ അതിൽനിന്നും വലിയ ശബ്ദമുണ്ടാക്കി മാങ്ങാ പറിച്ച് കുട്ടയിലാക്കാൻ തുടങ്ങി. മൂന്നാമൻ, അവിടമെല്ലാം നിരീക്ഷിച്ചു കൊണ്ട് ഒളിച്ചു നിന്നു. ആദ്യം ദത്തനും കുടുംബവും ഈ ശബ്ദം കേട്

(934) നിരീശ്വരവാദി

  ഒരിക്കൽ, അക്ബർചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു നിരീശ്വരവാദി കടന്നുവന്നു. രാജാവുമായുള്ള വാദപ്രതിവാദങ്ങൾ തുടർന്നു. അതിനിടയിൽ, അയാൾ ചോദിച്ചു - "പ്രഭോ, ഈശ്വരൻ ഉണ്ടെന്നുള്ള തെളിവ് കാട്ടിത്തരാമോ?" രാജാവ് കുഴങ്ങി. അന്നേരം, ബീർബലിനെ രാജാവ് ഈ പ്രശ്ന പരിഹാരം കാണാൻ വിളിച്ചു. ബീർബൽ പറഞ്ഞു - "ഒരു ഭരണിയിൽ നിറയെ പാൽ കൊണ്ടു വരിക" ഉടൻ, പാൽ കൊണ്ടുവന്നു. ബീർബൽ അതെടുത്ത് നിരീശ്വരവാദിയുടെ മുന്നിലേക്കു വച്ചു. എന്നിട്ട്, ചോദിച്ചു - "തൈര് ഉണ്ടാകുന്നത് എവിടെ നിന്നാണ് ?" അയാൾ പറഞ്ഞു - "ഈ പാലിൽനിന്ന് " ബീർബൽ തുടർന്നു - "മോര്? നെയ്യ്? വെണ്ണ? പനീർ? പാൽക്കട്ടി?" അതിനെല്ലാം മറുപടിയായി അയാൾ ഭരണിയിലെ പാൽ എന്ന് ഉത്തരം പറഞ്ഞു. അന്നേരം ബീർബൽ ചോദിച്ചു - "എന്നാൽ, ഇവിടെ പാൽ മാത്രമേ ഉള്ളൂ. മുൻപ് പറഞ്ഞ ഉൽപന്നങ്ങളെല്ലാം ഇതിൽ നിന്നും വരുമെന്ന് നിങ്ങളുടെ കർമ്മത്തിലൂടെയുള്ള കാത്തിരിപ്പാണ്. പാൽ, പുളിച്ചു ചീറുന്നതു വരെ താങ്കൾ കാത്തിരിക്കണം. അതു പോലെയാണ് ഈശ്വരനെ കാത്തിരിക്കേണ്ടതും. ദീർഘക്ഷമയോടെ കാത്തിരിക്കണം" നിരീശ്വരവാദിക്ക് ഉത്തരം മുട്ടി! Written by Binoy Thomas, Ma

(933) ബീർബലും സ്വർഗ്ഗവും?

  അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കഴിഞ്ഞ കാലത്ത് പലർക്കും ബീർബലിനോട് പക ഉണ്ടായിരുന്നു. എങ്ങനെയും അയാളെ ഇല്ലാതാക്കാനും പ്രശസ്തി കളയാനും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ, കൊട്ടാരത്തിലെ ശത്രുക്കളിൽ ഒരു ക്ഷുരകനും ഉണ്ടായിരുന്നു. അയാൾ, ഒരു പദ്ധതി തയ്യാറാക്കി കൂട്ടാളികളുമായി ആലോചിച്ചു. എന്നിട്ട്, രാജാവിനു മുന്നിലെത്തി - "പ്രഭോ, വളരെ അപൂർവ്വമായി മാത്രം തയ്യാറാക്കുന്ന ഹോമകുണ്ഡത്തിലൂടെ സ്വർഗ്ഗത്തിൽ പോയി തിരികെ വരാനുള്ള അവസരം ഏതെങ്കിലും ഒരാൾക്കു മാത്രം സിദ്ധിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ബീർബൽ അതിന് ഏറ്റവും യോഗ്യനാണ് " തുടർന്ന്, രാജാവ് ബീർബലിനെ കണ്ട് സംസാരിച്ചു. ബീർബൽ ആദ്യം തന്നെ എന്നാണ് ഈ ഹോമം നടത്തുന്നത് എന്ന കാര്യം തിരക്കിയപ്പോൾ ഒരു മാസം കഴിഞ്ഞാണ് എന്നുള്ള വിവരവും കിട്ടി. ശത്രുക്കളുടെ കെണിയാണെന്ന് മനസ്സിലായെങ്കിലും അതിനു സമ്മതം മൂളി. ഹോമത്തിനുള്ള ദിവസമെത്തി. ഹോമകുണ്ഡത്തിനു മുകളിലായി വിറക് അടുക്കി വച്ചു. ബീർബൽ അതിനുള്ളിൽ കിടന്നു. എന്നിട്ട്, തീ കൊളുത്തി. അവിടമെങ്ങും തീയും പുകയും നിറഞ്ഞു! ബീർബൽ സ്വർഗ്ഗത്തിൽ പോയെന്ന അത്ഭുതം എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ താടിയും

(932) കടൽത്തവള

  സിൽബാരിപുരംദേശത്തെ ഒരു പൊട്ടക്കിണറ്റിൽ കുറെ തവളകൾ താമസിച്ചിരുന്നു. ഒരിക്കലും വറ്റാത്ത  വെള്ളമുണ്ട്. പക്ഷേ, പണ്ടെങ്ങോ ജനവാസം ഉപേക്ഷിച്ചു പോയ സ്ഥലമായിരുന്നു അത്. ഏകദേശം, അൻപത് തവളകളുടെ നേതാവായി ഒരു വലിയ പച്ചത്തവള എന്നും വെള്ളത്തിനു മീതെ പൊന്തി നിൽക്കുന്ന വലിയ കല്ലിൽ കയറി ഇരിക്കും. മറ്റുള്ളവർ മറ്റേ അറ്റത്തുള്ള ചെറിയ കല്ലിലും. ശേഷം, അവൻ കൂട്ടുകാരോട് വലിയ പൊങ്ങച്ചം വിളമ്പും. ഈ ലോകത്തിൽ നമ്മൾ മാത്രമേ ഉള്ളൂ എന്നായിരുന്നു അവരുടെ വിചാരം.  എന്നാൽ, ഒരു ദിവസം, ആ നാട്ടിലെ മുക്കുവന്മാർ തോണിയുമായി കടലിൽ മീൻ പിടിക്കാൻ പോയതിനു ശേഷം, മടക്കയാത്രയിൽ ഒരു കടൽത്തവള ചാടി വള്ളത്തിൽ കയറി ഒളിച്ചു. വള്ളം കരയ്ക്കടുത്ത നിമിഷം, തവള പറന്നു കരയിലേക്കു ചാടി. പിന്നെ, അനേകം മനുഷ്യരെ കടൽത്തീരത്ത് കണ്ടപ്പോൾ അതിനു പേടിയായി. ഒടുവിൽ, ചാടിയോടി ആ പൊട്ടക്കിണറ് ഉള്ള പറമ്പിലെത്തി. പരിചയക്കുറവ് കാരണം, ഒരു ചാട്ടം പിഴച്ച് പൊട്ടക്കിണറ്റിലെ വെള്ളത്തിൽ ചെന്നു വീണു. ഉടൻ നേതാവും കൂട്ടരും അത്ഭുതത്തോടെ അതിനെ നോക്കി. നേതാവ് ചോദിച്ചു -"നീ വരുന്നത് ആകാശത്തു നിന്നാണോ?" കടൽത്തവള പറഞ്ഞു - "ഏയ്, ഞാൻ വരുന്നത് കടലിൽ നിന്നാണ്" ന