(936) വരച്ച വരയിൽ!

 മിക്കവാറും അക്ബറിന്റെ കൊട്ടാര സദസ്സിൽ ബുദ്ധിശക്തിയുടെ കേന്ദ്ര ബിന്ദുവായിരുന്നു ബീർബൽ.

ഒരു ദിവസം, രാജാവിന് ഇത്തരം ബുദ്ധിയും യുക്തിയും ചേർന്ന ഒരു ചോദ്യം മറ്റുള്ളവരോടു ചോദിക്കാൻ തോന്നി. അങ്ങനെ, അദ്ദേഹം കൊട്ടാര സദസ്സിൽ വച്ച് ഇപ്രകാരം ചോദിച്ചു - "ഞാൻ ഈ ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു വര വരച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടു കാണുമല്ലോ. ആ വര മായ്ക്കാതെയും കൂട്ടി വരയ്ക്കാതെയും അതിൽ തൊടാതെയും നിങ്ങൾക്ക് ആ വര ചെറുതാക്കാൻ പറ്റുമോ?"

സദസ്യർ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, രാജാവ് ബീർബലിനോടു ചോദിച്ചു. ബീർബൽ ആ കരിക്കട്ട എടുത്ത് ആദ്യത്തെ വരയോടു ചേർന്ന് വേറെ ഒരു വലിയ വര വരച്ചു! അന്നേരം, രാജാവിന്റെ വര ചെറുതായി!

അതിൽ സന്തോഷിച്ച് രാജാവ് ബീർബലിന് സമ്മാനവും കൊടുത്തു.

Written by Binoy Thomas, Malayalam eBooks-936 - Birbal stories - 18, PDF -https://drive.google.com/file/d/1Ig3dwYd219KkU7MhX53L-N19QQqpoJL1/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam