Malayalam eBooks-480-sthreekshemam-5-mary roy Author- Binoy Thomas, Price- FREE മേരി റോയ് കേസ്, സ്ത്രീധനം, സ്ത്രീസമത്വം, അരുന്ധതി റോയി, പള്ളിക്കൂടം സ്കൂള്‍, കോര്‍പസ് ക്രിസ്റ്റി, അയ്മനം. Online browser reading →download →offline reading of this safe Google Drive PDF file-480 is free. Click here- https://drive.google.com/file/d/1SZ8i2K_w1ruW6t2n4I73-OetU8ba58R8/view?usp=sharing സ്ത്രീക്ഷേമത്തിലും സ്ത്രീശാക്തീകരണത്തിലും നിര്‍ണായക ചുവടുവയ്പ് നടത്തിയ കോട്ടയം അയ്മനം സ്വദേശിയുടെ കാര്യം അധികമാരും ഓര്‍ക്കാറില്ല. മേരി റോയ് എന്ന സ്ത്രീ ദീര്‍ഘമായ നിയമയുദ്ധം നടത്തി പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണ് - 1986 ഫെബ്രുവരി24. 1916-ലെ തിരുവിതാംകൂര്‍-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അസാധുവാക്കി സുപ്രീം കോടതി 1986 ഫെബ്രുവരി 24-ന് ചരിത്ര പ്രാധാന്യമുള്ള 'മേരി റോയ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന കേസിന്റെ വിധി പ്രസ്താവം നടത്തി. വില്‍പത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന ഉത്...