(600) അധിക യോഗ്യത!
ബിനിൽ വലിയൊരു കമ്പനിയിൽ ഇരുപത് വർഷങ്ങൾക്കു മുൻപ് ജോലി ചെയ്യുന്ന സമയം. അവിടെ അഞ്ചു പേരുടെ ജോലി ഒഴിവു വന്നപ്പോൾ പത്രത്തിൽ പരസ്യം വന്നു. നൂറു കണക്കിന് അപേക്ഷകൾ പതിവുപോലെ ഹ്യൂമൻ റിസോഴ്സ് ഡിപാർട്ട്മെൻ്റിലേക്ക് ഇരമ്പിയെത്തി. അവരുടെ അപേക്ഷകൾ പരിശോധിച്ച് മികച്ചതെന്നു തോന്നിയ നൂറു പേരെ പരീക്ഷയ്ക്കു വിളിച്ചു. പിന്നീട്, കൂടുതൽ മാർക്കു കിട്ടിയ പതിനഞ്ച് ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തി. അതിൽ, ബിനിലിൻ്റെ സുഹൃത്ത് പ്രകാശും ഉണ്ടായിരുന്നു. ഇൻ്റർവ്യൂ നടക്കുന്ന ദിവസം അവർ ജോലിക്കാര്യങ്ങളൊക്കെ സംസാരിച്ചതുമാണ്. അതും കഴിഞ്ഞ് നിയമനം കൊടുക്കേണ്ട അഞ്ചു പേരെ റാങ്ക് ചെയ്യുന്ന അവസാന ഘട്ടത്തിലേക്ക്. രണ്ടാഴ്ച കഴിഞ്ഞ് പുതിയ അഞ്ചുപേർ ജോലി സ്ഥലത്ത് സ്വയം പരിചയപ്പെടുത്തി മുന്നിലൂടെ നടക്കുമ്പോഴാണ് പ്രകാശിന് നിയമനം കിട്ടിയില്ലല്ലോ എന്ന് ബിനിൽ ഓർത്തത്. അവൻ്റെ വീട്ടിലെ ഫോൺ നമ്പർ, കാടുപോലത്തെ ഒരു ബുക്കിൽ മുൻപെങ്ങോ കുറിച്ചെങ്കിലും ബിനിലിന് അത് തപ്പിയെടുക്കാനായില്ല. ഏകദേശം, മൂന്നു മാസം എങ്കിലും മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ ഒരു വൈകുന്നേരം- കോട്ടയം മാർക്കറ്റിലെ കോഫീ ഹൗസിൽ വച്ച് അവിചാരിതമായി ബിനിൽ അയാളെ കണ്ടുമുട്ടി. "പ്രകാശ