(581) സിംഹത്തിന്റെ സമാധാന സഖ്യം

ഒരിക്കൽ, സിംഹത്തിന്റെ ശിങ്കിടിയായി കുറുക്കൻ കഴിഞ്ഞിരുന്ന കാലം.

ഒരു ദിവസം, അകലെയുള്ള കുന്നിൽ പുറത്ത്‌ മേഞ്ഞു നടന്നിരുന്ന വലിയ കഴുതയെ കണ്ടപ്പോൾ സിംഹം കുറുക്കനോടു പറഞ്ഞു - "ഞാൻ കഴുതകളുമായി സമാധാന സഖ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് നീ പോയി അവനോടു പറയുക "

കുറുക്കൻ ഇതു കഴുതയോടു പറഞ്ഞപ്പോൾ അതിന് വലിയ അഭിമാനവും അഹങ്കാരവും തോന്നി. കാരണം, സിംഹരാജാവ് താനുമായി സഖ്യത്തിനു ക്ഷണിച്ചിരിക്കുന്നു!

തിടുക്കത്തിൽ ഗുഹയിലേക്ക് കയറിച്ചെന്ന കഴുതയെ ആ നിമിഷം തന്നെ സിംഹം അടിച്ചുവീഴ്ത്തി.

സിംഹം പറഞ്ഞു - "ഞാൻ ഒന്നു മയങ്ങിയിട്ടു വരാം. നീ കാവലായി ഇരുന്നോണം. മാംസം ഒട്ടും തിന്നാൻ പാടില്ല. എന്റെ ശാപ്പാടു കഴിഞ്ഞുളളത് നിനക്കു തരാം. അല്ലെങ്കിൽ നിന്റെ കാര്യവും ഇതു പോലെയാകും"

എന്നാൽ, കുറുക്കനു തന്റെ കൊതി അടക്കാൻ പറ്റിയില്ല. അവൻ ആടിന്റെ തലച്ചോറു തിന്നു. കുറെ കഴിഞ്ഞപ്പോൾ സിംഹം വന്നപ്പോൾ കോപം കൊണ്ട് അലറി. 

അന്നേരം കുറുക്കൻ പറഞ്ഞു - " ഒരു സിംഹം സഖ്യമുണ്ടാക്കാൻ വിളിച്ചു എന്നു വിശ്വസിച്ച് ഓടി വന്ന ആ കഴുത ഈ കാട്ടിലെ ഏറ്റവും വലിയ മണ്ടൻ ആയിരുന്നു. അതുകൊണ്ടു തന്നെ തലച്ചോറ് അവന് ഉണ്ടായിരുന്നില്ല"

അത് സിംഹം വിശ്വസിക്കുകയും ചെയ്തു.

ഗുണപാഠം - ബുദ്ധികൊണ്ട് ഏതു തരം എതിർപ്പുകളെയും മറികടക്കാം.

Malayalam eBooks-581- Aesop stories - 10 PDF

https://drive.google.com/file/d/1mmA08dCww_5KdtyfFQNmMhq6_KcX-GIS/view?usp=drivesdk 

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

അറബിക്കഥകള്‍ -1

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍