Posts

Showing posts with the label ദൈവവിശ്വാസം

(1247) കുമാരൻ്റെ ഭക്തി!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ഭക്തൻ ജീവിച്ചിരുന്നു. ഭക്തിയോഗത്തെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന അയാളുടെ പേര് കുമാരൻ എന്നായിരുന്നു. കുമാരൻ തൻ്റെ കുടുംബത്തിൻ്റെ യാതൊരു ആവശ്യങ്ങളിലും ശ്രദ്ധിക്കാത്തതിനാൽ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.  അതിനായി ആ സ്‌ത്രീ അയലത്തെ വലിയ തറവാട്ടിൽ അടുക്കള ജോലികൾക്കു പോയിട്ടാണ് കുടുംബം പുലർത്തിയത്. അതേസമയം, കുമാരൻ ഏതെങ്കിലും തീർഥാടനത്തിലും ആശ്രമ പരിസരത്തും പ്രാർഥനകളിലും നടന്നിട്ട് ഇടയ്ക്കു മാത്രം പണികൾക്കു പോകും. ചില രോഗശല്യങ്ങളുള്ള ഭാര്യ മിക്കവാറും കുമാരനോടു വഴക്കു കൂടുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാലോ? കുമാരൻ ചില ഭക്തിചിന്തകൾ അവളോടു വിളമ്പുകയും ചെയ്യും. ഒരു ദിവസം, കുമാരൻ പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിലേക്കു നടക്കുകയായിരുന്നു. ക്ഷേത്രത്തിന് ഏറെ സ്ഥലം സ്വന്തമായുണ്ട്. അവൻ ആ പ്രദേശത്ത് എത്തി. അന്നേരം, ഒരു മരത്തിലെ പൊത്തിൽ നിന്നും കുറച്ചു കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അവൻ അവിടെ നിന്ന് അതു ശ്രദ്ധിച്ചു. പക്ഷേ, അങ്ങോട്ട് പറന്നു വന്നത് വലിയ വേറെ ഏതോ പക്ഷിയായിരുന്നു. ഈ കുഞ്ഞുങ്ങളെ തിന്നാൻ വന്ന വലിയ പക്ഷിയെ നോക്കിയപ്പോൾ അതിൻ്റെ വല...

(1246) ഈശ്വര വാദി!

  ഒരിക്കൽ, സിൽബാരിപുരം ദേശത്ത്, നിരീശ്വരവാദിയായ ഒരു പണ്ഡിതൻ ഉണ്ടായിരുന്നു. എവിടെയെങ്കിലും പ്രാർഥനകളോ പൂജകളോ ഹോമങ്ങളോ നടന്ന കാര്യം കേട്ടാൽ അയാൾ അതിനെ പുഛിച്ചു സംസാരിക്കുന്നതും പതിവായിരുന്നു. ഒരു ദിവസം ഈ പണ്ഡിതൻ തൻ്റെ യാത്രാവേളയിൽ ആൽമരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അന്നേരം, സമീപത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങുകയായിരുന്ന ഗുരുവിനെ കണ്ടപ്പോൾ പണ്ഡിതന് അമർഷം തോന്നി. അയാൾ ഗുരുവിനോടു ചോദിച്ചു: "ഭക്തിയോഗത്തിൽ മുങ്ങി നിൽക്കുന്ന താങ്കൾ എങ്ങനെയാണ് ശിഷ്യന്മാർക്ക് ശരിയായ ദിശ പകർന്നു കൊടുക്കുന്നത്?" ഗുരു പറഞ്ഞു: "ദൈവവിശ്വാസം ഒരു ശിഷ്യനെയും നശിപ്പിക്കില്ല" പണ്ഡിതൻ തുടർന്നു: "പക്ഷേ, താങ്കൾ ഇല്ലാത്ത ദൈവത്തിൻ്റെ പേര് പറഞ്ഞ് ശിഷ്യരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുകയാണ് " ഗുരു മറുപടിയായി പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കളോട് ആരാണു പറഞ്ഞത്?" അപ്പോൾ പണ്ഡിതൻ മറുചോദ്യം എറിഞ്ഞു: "ദൈവം ഉണ്ടെന്ന് ആരാണ് പറഞ്ഞത്?" ഗുരു അല്പം ആലോചിച്ചിട്ടു പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കൾ വിശ്വസിക്കുന്ന പോലെ ദൈവം ഉണ്ടെന്ന് വിശ്വസിക്കാനുള്ള തുല്യ അവകാശം എനിക്കുമുണ്ട് " പക്ഷേ...

(1227) യഥാർഥ ഭക്തൻ!

  പണ്ട്, സിൽബാരിപുരംദേശത്ത് ഒരു ദേവീ ഭക്തൻ ജീവിച്ചിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയൽരാജ്യമായ കോസലപുരത്തെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് അയാളുടെ ജീവിതാഭിലാഷമാണ്. എങ്കിലും, ഇതുവരെയും അയാൾക്ക് അവിടെ പോകാൻ പറ്റിയിട്ടില്ല. കാരണം, ഒരു വർഷത്തിൽ ഏതാനും ദിവസം മാത്രമേ ആ പുണ്യപുരാണ ക്ഷേത്രത്തിൽ ദേവീദർശനം അനുവദിക്കുകയുള്ളൂ. നൂറ്റാണ്ടുകളായി അതായിരുന്നു അവിടത്തെ വിശ്വാസ പാരമ്പര്യം. പക്ഷേ, ആ സമയത്ത് വളരെ ദൂരമുള്ള ഒരു മാസം നടപ്പുയാത്രയുള്ള ഈ യാത്രയ്ക്ക് സ്വരൂപിച്ച പണമെല്ലാം ഏതെങ്കിലും അത്യാവശ്യത്തിനു ചെലവായിപ്പോകുകയാണു പതിവ്. അയാൾ അന്നു മുതൽ അടുത്ത വർഷത്തേക്കു പോകാൻ നാണയത്തുട്ടുകൾ സമ്പാദിക്കും. കുറെ വർഷങ്ങൾക്കു ശേഷം, പോകേണ്ട സമയത്ത് പണം തികഞ്ഞു! അയാൾ ഒറ്റയ്ക്ക് കോസലപുരത്തേക്കു നടന്നു തുടങ്ങി. പത്തു ദിവസം നടപ്പു പിന്നിട്ടപ്പോൾ വഴിയോരത്ത് ഒരു വൃദ്ധൻ കരഞ്ഞു കൊണ്ട് ശങ്കുണ്ണിയുടെ മുന്നിൽ യാചിച്ചു - "ഞാനും എൻ്റെ കുടുംബവും കുറെ ദിവസങ്ങളായി പട്ടിണിയാണ്. എന്നെ സഹായിക്കാൻ അലിവുണ്ടാകണം" ശങ്കുണ്ണി അയാളെയും കൂട്ടി അടുത്തുള്ള പലചരക്കു കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വൃദ്ധൻ്റ വീട്ട...

(1180) കാട്ടാടിൻ്റെ വിധി!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടായി കിടന്നിരുന്ന കാലത്തെ കഥയാണിത്. എന്നാൽ, അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ പലരും ഇവിടെ എത്തിയിരുന്നു. പതിവു പോലെ അന്നും നദിക്കരയിൽ ഒരു വേട്ടക്കാരൻ എത്തി. കാരണം, കടുത്ത വേനൽക്കാലം ആയതിനാൽ കാട്ടുമൃഗങ്ങൾ വെള്ളം കുടിക്കാൻ അവിടെ വരും. അന്നേരം, വല എറിഞ്ഞോ വെടിവച്ചോ അവറ്റകളെ പിടിക്കാനാകും. അതിനിടയിൽ, വെള്ളം കുടിക്കാനായി ഒരു കാട്ടാട് നദിക്കരയിലെത്തി. അന്നേരം, വേട്ടക്കാരൻ അതിനെ കണ്ടു. അയാൾ ഉയരം കൂടിയ ഒരു മരത്തിൻ്റെ മറവിൽ ചാരി നിന്ന് തോക്കു ചൂണ്ടി ഉന്നം പിടിച്ചു. പക്ഷേ, ആട് വെള്ളം കുടിക്കാൻ കുനിയുന്നതിനു മുൻപ് ചുറ്റുപാടും നോക്കിയപ്പോൾ വേട്ടക്കാരനെ കണ്ടു.  എന്നാൽ, ആട് വെള്ളത്തിലേക്കു ചാടാൻ നോക്കിയപ്പോൾ ഒരു മുതല അതിനെ കൊതിയോടെ നോക്കി കിടക്കുകയാണ്! എങ്കിൽ, പിറകിലേക്ക് ഓടാം എന്നു വിചാരിച്ച് ആട് നോക്കിയപ്പോൾ ഞെട്ടി! ഒരു കടുവ പിറകിൽ നിന്ന് ചാടാൻ തക്കം പാർത്ത് നിൽക്കുന്നു! ആട് നോക്കിയപ്പോൾ കാടിനുള്ളിലേക്ക് മറ്റൊരു വഴി കണ്ടു. പക്ഷേ, ആ വഴിയിൽ അകലെ കാട്ടു തീ പിടിച്ചത് കണ്ടപ്പോൾ ഇനി രക്ഷപെടാൻ നോക്കിയിട്ട് യാതൊരു കാര്യവുമില്ല എന്ന് ആട് മനസ്സിലാക്കി. ആ...

(1072) ദൈവത്തിൻ്റെ പിന്തുണ!

  ആശ്രമത്തിലെ സന്യാസി ഒരു ദിവ്യൻ ആയിരുന്നു. ആശ്രമത്തിലെ പ്രധാന ശിഷ്യന് ആയോധനകലകളിൽ അപാരമായ കഴിവുണ്ടായിരുന്നു. ആ നാട്ടിലെ അനേകം ആളുകളുടെ ദുശീലങ്ങൾ കളയാൻ സന്യാസിക്ക് സാധിച്ചു. എന്നാൽ, കള്ളക്കടത്തും കരിഞ്ചന്തയും ആക്രമങ്ങളും കുറയുന്നത് കള്ളക്കച്ചവടക്കാർക്ക് ഇഷ്ടമായില്ല. അവർ സന്യാസിയുടെ മുന്നിലെത്തി ഇവിടം വിട്ടു പോകണമെന്ന് ഭീഷണി മുഴക്കി. പക്ഷേ, സന്യാസിയെ ചീത്ത വിളിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. കുറച്ചുനേരം ശിഷ്യൻ ക്ഷമയോടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന് ദേഷ്യം ഇരച്ചു കയറി. അവൻ അലറിയപ്പോൾ നാട്ടുകാർ പേടിച്ച് മടങ്ങിപ്പോയി. പിന്നീട്, ശിഷ്യൻ ഗുരുവിനോട് ചോദിച്ചു - "അങ്ങ് എന്തിനാണ് അവർ ചീത്ത വിളിച്ചിട്ടും മിണ്ടാതിരുന്നത്?" അന്നേരം, ഗുരു പറഞ്ഞു - "നീ ദേഷ്യപ്പെടുന്നതിനു മുൻപ് വരെ ദൈവസാന്നിധ്യം നമുക്കു ചുറ്റും എനിക്ക് കാണാൻ സാധിച്ചു. എന്നാൽ, നീ അവരോട് കോപിച്ച ആ നിമിഷം അത് മാഞ്ഞുപോയി! മോട്ടിവേഷൻ-  മറ്റുള്ളവരുടെ ശല്യങ്ങൾക്ക് പ്രതികാരമായി വിരുദ്ധമായ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിങ്ങനെ നിങ്ങൾക്ക് തോന്നിയാൽ ചുറ്റുമുള്ള ദൈവ പിന്തുണ മാഞ്ഞു പോകും. കാരണം, നിങ്ങളും അവരും ഒരു പോലെയാ...

(596) പ്രാർഥന മഹാസമ്മേളനം

ബിനീഷിൻ്റെ അയൽപക്കത്തുള്ള ദമ്പതികൾ ഒരു ദിവസം വീട്ടിലേക്കു കടന്നു വന്നു. ആദ്യം കുശലാന്വേഷണം നടത്തിയെങ്കിലും അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു - ഒരു മിനിബസ് നിറയെ ആളുകളെ ആൾദൈവത്തിൻ്റെ പ്രാർഥനയുടെ മഹാസമ്മേളനത്തിന് എത്തിക്കുക! പക്ഷേ, ബിനീഷ് തൻ്റെ നയം വ്യക്തമാക്കി - "എനിക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു താൽപര്യവുമില്ല" എന്നാൽ, ഈ മറുപടിയിലൊന്നും അവർ തോൽക്കാൻ തയ്യാറായില്ല. അതിനായി അവർ പല വേലത്തരങ്ങളും പുറത്തെടുത്തു തുടങ്ങി - "മരിച്ചാൽ സ്വർഗ്ഗത്തിൽ പോകണമെങ്കിൽ....സാറിൻ്റെ വചനം കേൾക്കണം" "ഞാൻ ഞങ്ങളുടെ സഭയുടെ ഞായറാഴ്ചയുള്ള കുർബാനയ്ക്ക് പള്ളിയിൽ പോകാറുണ്ട്. എനിക്കതു മതി" "പള്ളീലെ മാതാവിലൊന്നും വിശ്വസിച്ചിട്ട് യാതൊരു കാര്യവുമില്ല. സാറിൻ്റെ സ്പീച്ച് ഒരു തവണ ഒന്നു കേട്ടു നോക്കണം. ബിനീഷിൻ്റെ സകലമാന തെറ്റിദ്ധാരണയും മാറിക്കിട്ടും" ഉടൻ, ബിനീഷിന് ദേഷ്യം വന്നു - "ഈശോയുടെ അമ്മ പരിശുദ്ധമാതാവിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. നിങ്ങൾ പറയുന്ന ഈ സാറ്, കോളജ് പ്രഫസറായി റിട്ടയർ ചെയ്ത ആളാണല്ലോ. യു.ജി.സി ശമ്പളം കിട്ടിക്കൊണ്ടിരുന്നപ്പോൾ അതായിരുന്നു സുവിശേഷ പ്രചാരണത്തേക്കാൾ വല...

Why should I believe in GOD?

Image
Malayalam eBooks of God fearing, faith in God, Believers. Read 5 spiritual stories. 1. വഴിത്തിരിവ് (How to have faith in God?) പണ്ടുപണ്ട്, ക്ഷാമകാലം വരുമ്പോള്‍ ചങ്ങാടത്തിൽ കയറി അന്യരാജ്യങ്ങളിലേക്കു കുടിയേറുക പതിവായിരുന്നു. ഒരിക്കൽ, ഗോമസ് എന്നു പേരുള്ള ആൾ കയറിയ ചങ്ങാടത്തിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. മുപ്പതോളം പേര്‍ക്കു കയറാന്‍ പറ്റുന്ന ചങ്ങാടത്തില്‍ മറ്റുള്ളവര്‍ തള്ളിക്കയറിയെന്നു പറയുന്നതാവും വാസ്തവം. ബ്രസീലിൽ നിന്ന് ഇക്വഡോറിലേക്കു പോകുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടയില്‍, അവരുടെ ചങ്ങാടം എങ്ങനെയോ അപകടത്തിൽപ്പെട്ടു! ഭൂരിഭാഗം ആളുകളും മരണപ്പെട്ടു. ഗോമസ് ദൈവ വിശ്വാസിയായിരുന്നു. അയാൾ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു! ഭാഗ്യത്തിന്, പാചകത്തിനായി ചങ്ങാടത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് മണ്ണെണ്ണവീപ്പയിൽ പിടിത്തം കിട്ടിയിരുന്നു. അയാൾ അതിൽ അള്ളിപ്പിടിച്ച് കിടന്നു. അത് അയാളെയും കൊണ്ട് വിജനമായ ദ്വീപിൽ ചെന്നടിഞ്ഞു. പഴങ്ങളും കായ്കളും ഇല്ലെന്നു മാത്രമല്ല, തിന്നാന്‍ പറ്റുന്ന യാതൊന്നും ആ ദ്വീപില്‍ ഉണ്ടായിരുന്നില്ല. വിശന്നുവലഞ്ഞപ്പോൾ ചെറുമീനുകളെ പിടിച്ചു. ചുള്ളിക്കമ്പുകള്‍ കൂട്ടി അടുപ്പ് ഉണ്ടാക്കിയ ശേഷം,...

സർവ വ്യാപിയായ ദൈവം!

Image
Malayalam e-books for spiritual health, read online now!  സിൽബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടെ രാവിലെയും വൈകുന്നേരവും അനേകം ഭക്തർ എത്തിയിരുന്നു. ഒരിക്കൽ, ഗുരുജി ആ വഴി നടന്നു പോകുകവേ, ഒരുവൻ അദ്ദേഹത്തോടു ചോദിച്ചു - "ഗുരുവേ, ദൈവം എല്ലായിടത്തും ഉണ്ടെന്നാണല്ലോ സങ്കൽപം. അങ്ങനെയെങ്കിൽ ദൈവത്തോടു പ്രാർഥിക്കാനായി ഈ ക്ഷേത്രത്തിൽ ആളുകൾ വരുന്നത് എന്തിനാണ്?" ഗുരുജി പറഞ്ഞു - "താങ്കൾ എന്റെ കുടെ വരിക. ഞാൻ ഉത്തരം കാട്ടിത്തരാം" അവർ നടന്ന് ഗുരുജിയുടെ ആശ്രമത്തിലെത്തി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ പ്രാർഥിക്കാൻ തുടങ്ങി. എന്നാൽ, ആ സമയത്ത് ഒരു ശിഷ്യൻ ആശ്രമത്തിൽ നിന്നിറങ്ങി കാടിനുള്ളിലേക്ക് നടന്നു. ഗുരുജിയും അയാളും ശബ്ദമുണ്ടാക്കാതെ ശിഷ്യനെ പിന്തുടർന്നു. ശിഷ്യൻ കണ്ണടച്ച് ഒരു മരച്ചുവട്ടിലിരുന്ന് ഉഗ്രമായി പ്രാർഥിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ ഗുരുജിയും അപരിചിതനും തൊട്ടു മുന്നിൽ ! ശിഷ്യനോട് സംശയം ചോദിക്കാൻ ഗുരുജി അപരിചിതന് അനുവാദം കൊടുത്തു. അയാൾ ചോദിച്ചു - "ഈശ്വരൻ സർവ വ്യാപിയായി തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസം. പക്ഷേ, നീ എന്തിനാണ് ഈ ...

പോത്തിനോടു വേദം ഓതരുത്!

Image
Online reading spiritual Malayalam stories from my EBOOKS. സിൽബാരിപുരംദേശത്ത് വീരമണിഗുരുജി ആശ്രമം നടത്തിവരികയായിരുന്നു. ഒരിക്കൽ, അദ്ദേഹം ശിഷ്യന്മാരോടു പറഞ്ഞു - "ഈശ്വരൻ പ്രപഞ്ചത്തിലെ എല്ലാ ജീവികളിലും അടങ്ങിയിരിക്കുന്നു. ഈശ്വരന്റെ ഊർജംതന്നെ സർവ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്നു. അതിനാൽ, ഏതിനെയും താണുവണങ്ങിയാൽ അവയുടെ ഊർജം നിങ്ങൾക്ക് അനുകൂലമായി വരും. ആദ്യം നിങ്ങൾ അവറ്റകളെ ബഹുമാനിച്ചാൽ തിരികെ ബഹുമാനം ലഭിക്കുകയും ചെയ്യും" പിന്നീട്, ശിഷ്യരിൽ ഒരാൾ ചന്തയിലേക്ക് പുറപ്പെട്ടു. ആശ്രമത്തിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഗുരുജി പറഞ്ഞയച്ചതാണ്. അവൻ കാടുപിടിച്ചു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ കുറെ ദൂരം ചെന്നപ്പോൾ ഒരാൾ ഓടി വരുന്നതു കണ്ടു. അയാൾ ഓടുന്നതിനിടയിൽ വിളിച്ചുകൂവി - "ഈ വഴിയിലൂടെ കാട്ടുപോത്ത് മുക്രയിട്ട് വരുന്നുണ്ട്. വേഗം രക്ഷപ്പെട്ടോളൂ..'' ശിഷ്യന് ഇതു കേട്ടിട്ട് ലേശം പോലും പേടി തോന്നിയില്ല. കാരണം, ഗുരുജിയുടെ വാക്കുകൾ അവനു ധൈര്യമേകി. മുന്നറിയിപ്പു കൊടുത്ത പോലെ തന്നെ കാട്ടുപോത്ത് വെകിളി പിടിച്ച് അങ്ങോട്ട് ഓടിയടുത്തു. ഉടൻ, ശിഷ്യൻ വിനീതനായി ഇരുകരങ്ങളും കൂപ്പി കാട്ടുപോത്തിനെ താണു വണങ്ങ...

നിഴൽദൈവം!

Image
ഒരിക്കൽ, സിൽബാരിപുരംദേശത്ത് കേശു എന്നൊരു പരമ ഭക്തൻ ജീവിച്ചിരുന്നു. അയാൾ സാത്വികമായി ജീവിതശൈലിയും സ്വീകരിച്ചിരുന്നു. ഒരു ദിവസം - രാത്രിയിൽ ഉറക്കത്തിനിടയിൽ അയാൾ ഭഗവാനെ സ്വപ്നം കണ്ടു. അപ്പോള്‍, കേശു ആവശ്യപ്പെട്ടു - "ഭഗവാനേ, അങ്ങ് എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതായിരിക്കും എനിക്ക് ഏറ്റവും ആനന്ദം നൽകുക" ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു - "ശരി, അങ്ങനെയാവട്ടെ ഭക്താ. ഞാൻ ഒരു നിഴലായി നിന്റെ ഒപ്പം എപ്പോഴും കാണും " "ഭഗവാനേ, അങ്ങനെയെങ്കിൽ ദൂരെയുള്ള സിൽബാരിപുരംക്ഷേത്രത്തിൽ ഒരാഴ്ച കൊണ്ട് എനിക്ക് എത്താൻ എളുപ്പമാകും. ഒറ്റയ്ക്ക് കാടിനുള്ളിലൂടെയുള്ള വഴി തെറ്റുകയുമില്ല, വന്യമൃഗങ്ങളെയും പേടിക്കേണ്ടല്ലോ" ഭഗവാൻ അതു സമ്മതിച്ചു. കേശു ക്ഷേത്രം ലക്ഷ്യമാക്കി നടന്നുതുടങ്ങി. അയാൾ നടക്കുമ്പോൾ രണ്ടു നിഴലുകൾ കാണാമായിരുന്നു. ഏതെങ്കിലും ഒന്ന് അയാളുടേതും മറ്റൊന്ന് ഭഗവാന്റെയും ആയിരിക്കുമെന്ന് ഊഹിച്ചു. കുറെ ദൂരം പിന്നിട്ടപ്പോൾ കാടിനുളളിലൂടെയുള്ള വഴി ദുർഘടമായി വന്നു. അതിനിടയിൽ എപ്പോഴോ അവന്റെ കാലിൽ മുള്ളു തറച്ചു. മുള്ള് ഔരിക്കളഞ്ഞ് വേദനയോടെ മുന്നോട്ടു നടന്നു. അവൻ നോക്കിയപ്പോൾ ഒ...

ഒരു അത്ഭുത കഥ!

Image
യൂറോപ്പിലേക്ക് കുടിയേറിയ വീട്ടിലെ ദൈവ വിശ്വാസത്തിലൂന്നിയ അനുഭവകഥ വായിക്കാം - ഒരിക്കൽ, കോട്ടയംകാരിയായ നഴ്സും കുടുംബവും, കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വീട് സന്ദർശിച്ചു. അന്ന് വൈകുന്നേരമായപ്പോൾ, ക്രിസ്ത്യൻ കുടുംബത്തിന്റെ രീതി അനുസരിച്ചുള്ള സന്ധ്യാപ്രാർഥന സമയത്ത്, ആ വീട്ടിലെ കൊച്ചുകുട്ടി മുതിർന്നവരേക്കാൾ തീഷ്ണമായി യേശുവിന്റെ അമ്മയായ പരിശുദ്ധ മാതാവിനോടു പ്രാർഥിക്കുന്നതു കാണാനിടയായി. അതിഥികൾ ഇതു കണ്ട്, അമ്പരന്നു! അവർ ചോദിച്ചു - "മോൾക്ക് എങ്ങനെയാണ് മാതാവിനോട് ഇത്രയും ഭക്തി കിട്ടിയത്?" അതിനെപ്പറ്റി അവർ പറഞ്ഞു തുടങ്ങി - സാധാരണ ദൈവഭക്തിയുള്ള ക്രിസ്തീയ കുടുംബത്തിന്റെ പ്രാർഥനയ്ക്കിടയിൽ കുട്ടി ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- "മമ്മീ.. നമ്മൾ പ്രാർഥിക്കുന്ന ഈശോയും മാതാവും എവിടെയാ ഇരിക്കുന്നത്? എനിക്കെന്താ കാണാൻ പറ്റാത്തത് ? അവർക്കു നമ്മളെ കാണാവോ?" അവളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമൊന്നും പറയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവർ തടി തപ്പും. ഒരിക്കൽ, ഒരു പാർട്ടിയിൽ പങ്കെടുക്കാനായി കുടുംബം വളരെ തിടുക്കത്തിൽ ഒരുങ്ങി. അതിനിടയിൽ കുട്ടിയുടെ പപ്പ നേരത്തേ ഗാരിജിൽ എത്തി വാഹനം ക്ലീൻ ചെയ്...

സാത്വികരുടെ പ്രാർത്ഥന ദൈവം കേൾക്കും!

വല്യമ്മയുടെ ആങ്ങളയെ അച്ഛന്‍ എന്നായിരുന്നു ബിജു വിളിച്ചുകൊണ്ടിരുന്നത്. അച്ഛനും അമ്മായിയും താമസിക്കുന്ന പഴയ വീടിന്റെ വെട്ടുകല്ലിന്റെ ഇടയിൽ പലയിടത്തും ചെറുതേനീച്ചകൾ തമ്പടിച്ചിട്ടുണ്ട്. മുരിങ്ങമരത്തിന്റെ പൊത്തില്‍  മാത്രമല്ല, അവിടെയുള്ള കയ്യാലയിലും ചെറുതേനീച്ചകളുടെ കോളനികളുണ്ട്. പിന്നെ, വലിയൊരു മൂവാണ്ടൻമാവ്, ഒരു പഴഞ്ചൻപുളിമരം ഇത്യാദി ആകർഷണങ്ങളൊക്കെ ഉള്ളതിനാൽ ആ പറമ്പിലൂടെ കറങ്ങി നടക്കുന്നത് ബിജുവിന്റെ സ്കൂൾ അവധി ദിനങ്ങളിലെ പതിവു പരിപാടിയാണ്. എന്നാൽ, ചാണകം മെഴുകിയ വരാന്തയിലെ ചാരുകസേരയിൽ മലർന്നു കിടപ്പുണ്ടാവും  അച്ഛന്‍. അവന്‍ മാവിനെ തോന്നുംപടി എറിയുമ്പോൾ ഓടിന്മേൽ കല്ലു വീഴുമെന്നു ഭയന്നാകാം,  അച്ഛന്‍ ഞരങ്ങും - "എടാ, ചെറക്കാ..... പോടാ..... അവിടന്ന്..... " എന്നാൽ, ആരിത് ഗൗനിക്കുന്നു? കാരണം,  എണീറ്റ് വരാന്‍ കഴിയാതെ അച്ഛന്‍ പ്രമേഹരോഗത്തിന്റെ കരാളഹസ്തത്തിലാണ്. മുന്തിയ ഇനം ഡയബറ്റിസ്. ചാരുകസേരയിൽ കിടന്ന കിടപ്പിൽ മൂത്രം അറിയാതെ പോകും. പ്രതിവിധിയായി കസേരത്തുണിയുടെ താഴെയായി വലിയൊരു പാത്രം വച്ചിരിക്കുന്നതു കാണാം. മിക്കപ്പോഴും അതു നിറഞ്ഞിരിക്കും. അച്ഛനും അമ്മായിക്കും മക്കളില്ല. എന്നാലോ?...

ഭഗവാന്റെ സാമീപ്യം

സിൽബാരിപുരംരാജ്യത്ത് പ്രശസ്തമായ ഒരു ഗുരുകുലമുണ്ടായിരുന്നു. വീരമണി  എന്നു പേരായ ഗുരുജി ഓരോ വർഷവും പത്തു കുട്ടികളെ വീതം അവിടെ താമസിച്ചു പഠിക്കാൻ തെരഞ്ഞെടുക്കും. അഞ്ചു വർഷത്തെ പഠനശേഷം ഓരോ സംഘവും തിരികെ വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ഓരോ വർഷത്തെയും ഏറ്റവും മിടുക്കനായ ശിഷ്യന് സമ്മാനമായി നൽകാൻ നൂറു സ്വർണനാണയങ്ങൾ കൊട്ടാരംവകയായി ഏർപ്പെടുത്തിയത് കുട്ടികൾക്കൊരു പ്രോൽസാഹനമായി മാറി. അങ്ങനെ, ഒരു വിദ്യാരംഭ ദിനം അടുത്തുവന്നു. അന്ന്, പുതിയ കുട്ടികളെ എഴുത്തിനിരുത്തുകയും പഠനം പൂർത്തിയായവർ മടങ്ങുകയും ചെയ്യും. ഇത്തവണ, പത്തുപേരിൽ സമ്മാനത്തിന് ഒരുപോലെ യോഗ്യരായ നാലു പേരുണ്ടായിരുന്നു. വീരമണിഗുരുജി അവരെ വിളിച്ച് ഇപ്രകാരം പറഞ്ഞു - "നിങ്ങൾ നാലുപേരും സാൽബാരിവനത്തിൽ പോകണം. അതിനുള്ളിൽ നാലു ദിക്കിലേക്കും ഓരോ ആളും പോയി നിങ്ങൾ ഓരോരുത്തർക്കും ഏറ്റവും ഇഷ്ടമുള്ള പഴം ഇവിടെ എനിക്ക് കൊണ്ടുവന്നു തരണം" അടുത്ത പ്രഭാതത്തിൽ കയ്യിലൊരു തുണി സഞ്ചിയുമായി അവർ യാത്ര തിരിച്ചു. ഉച്ചയായപ്പോൾ കാട്ടിലെത്തി. പിന്നീട്, നാലു ദിക്കിലേക്കു തിരിഞ്ഞു. ഒന്നാമന് ഏറ്റവും ഇഷ്ടമുള്ളത് കാട്ടു മുന്തിരിയായിരുന്നു. അവൻ തന്റെ സഞ്ചി നിറയെ മ...

വരട്ടുന്യായം

സിൽബാരിപുരം രാജ്യത്തെ ഏറ്റവും വലിയ കായലായിരുന്നു സിൽബാരിക്കായൽ. അത്, മൽസ്യസമ്പത്തുകൊണ്ട് പ്രശസ്തവുമായിരുന്നു. ഒരിക്കൽ, അഞ്ചു വലിയ മീനുകൾ ഒരു കൂട്ടമായി വെള്ളത്തിൽ കളിച്ചു നടക്കുന്നത് മുക്കുവനായിരുന്ന ശങ്കുവിന്റെ ശ്രദ്ധയിൽപെട്ടു. ഒന്നാമത്തെ മീൻ വെള്ളത്തിൽ ഉയർന്നു വന്നപ്പോൾ മുക്കുവന്റെ വല കണ്ടയുടനെ താണു വന്നിട്ട് മറ്റുള്ളവരോടു പറഞ്ഞു - "ഞാൻ എന്റെ അമ്മയെ ഒന്നു കണ്ടിട്ട് ഇപ്പോൾ വരാം. നിങ്ങളിവിടെ കളിച്ചോളൂ" അവൻ ഊളിയിട്ടു പോയ നിമിഷം തന്നെ മുക്കുവൻ വലയെറിഞ്ഞു കഴിഞ്ഞിരുന്നു. നാലു മീനുകളും വലയിലായി. വല കോരിയപ്പോൾ മീനുകൾ രക്ഷപ്പെടാനുള്ള ചാട്ടം തുടങ്ങി.  എന്നാൽ, രണ്ടാമൻമാത്രം ചത്തതുപോലെ അനങ്ങാതെ കിടന്നു. മുക്കുവന്‍ കായൽക്കരയിൽ വച്ച് വല നിവർത്തു. രണ്ടാമനെ നോക്കി അയാൾ പറഞ്ഞു - "മാളികവീട്ടിലേക്ക് ചത്ത മീനെയും കൊണ്ട് ചെന്നാൽ കുഴപ്പമാണ്" കാരണം, പ്രഭുവിന്റെ മാളികവീട്ടിലേക്കാണ് മുക്കുവൻ പ്രധാനമായും മീൻ പിടിക്കുന്നത്. നല്ല വിലയും കിട്ടും. ഉടൻ തന്നെ, ആ മീനെ അയാള്‍ കായലിലേക്കു വലിച്ചെറിഞ്ഞു! അങ്ങനെ, രണ്ടാമൻ ജീവനുംകൊണ്ട് ആഴങ്ങളിലേക്ക് ഊളിയിട്ടു. മുക്കുവൻ മറ്റുള്ള മൂന്നു മീനുകൾ മീൻകൂടയിലാക...

പ്രാർത്ഥനയുടെ മനോഭാവം

സിൽബാരിപുരംരാജ്യം പുരോഗതി പ്രാപിച്ചിരുന്ന കാലം. അന്ന്, പ്രധാന ക്ഷേത്രത്തിലെ ഉൽസവമായിരുന്നു. അതിനിടയിൽ പലതരം ആളുകള്‍ തിങ്ങി നിറഞ്ഞ സദസ്സിൽ പ്രശസ്തനായ സന്യാസി പ്രസംഗിക്കാനെത്തി. സർവമത പ്രാർഥന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു - "ഇനി നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകൾ മൗനം വെടിയാതെ ഈശ്വരനു സമർപ്പിക്കാനുള്ള സമയമാണ്" ആ സമയത്ത്, ഓരോ ആളിന്റെ പ്രാർഥനയും സന്യാസിക്ക് വെളിപ്പെട്ടു- മരം വെട്ടുകാരൻ പ്രസന്നമായ കാലാവസ്ഥ നോക്കി വ്യാകുലപ്പെട്ടു- "എന്റെ ഭഗവാനേ, നല്ല കാറ്റും മഴയും വരുത്തണമേ. കാട്ടിൽ അങ്ങനെ വന്നാലും എനിക്കു ഗുണമൊന്നുമില്ലല്ലോ. ഈ നാട്ടിലെ വഴിമുടക്കിക്കൊണ്ടു മരങ്ങൾ കടപുഴകണമേ'' വൈദ്യൻ ഇങ്ങനെ പ്രാർഥിച്ചു - "ഭഗവാനേ, പലതരം രോഗങ്ങൾ പിടിപെട്ട് ജനങ്ങൾ എന്റെ പക്കൽത്തന്നെ ചികിൽസയ്ക്കു വരണമേ'' ശവപ്പെട്ടി കച്ചവടക്കാരൻ -  "ഭഗവാനേ, ആ വൈദ്യന്റെ ചികിൽസ ഫലിക്കാതെ എനിക്ക് കച്ചവടം കിട്ടണേ" വർക്ഷോപ്പ് ഉടമ പ്രാർഥിച്ചു- "ഭഗവാനേ, പുതിയ വണ്ടികൾക്കു വരെ വേഗം തകരാറ് വരണേ" പല്ലു ചികിൽസകൻ പ്രാർഥിച്ചു - "ദൈവമേ, മധുരമെല്ലാം തിന്ന് എല്ലാവരുടെയും പല്ലു ദ്രവിക്കണമേ"...

വെള്ളത്തിലായ രത്നക്കല്ല്

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, മാമച്ചൻ എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നു.  വലിയ ദൈവഭക്തനായിരുന്ന അയാൾ സദാസമയവും പ്രാർഥിക്കുന്ന ഒരു കാര്യമുണ്ട്- "ഭഗവാനേ, എന്നെ ഒരു പണക്കാരനാക്കണേ!" എന്നാൽ, ഭഗവാൻ ഒട്ടും കനിഞ്ഞില്ല. പക്ഷേ, അയാൾ പ്രാർഥനയ്ക്ക് ഒട്ടും മുടക്കം വരുത്തിയില്ല. ഒരു ദിവസം, കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരം സിൽബാരിപ്പുഴയിൽ കുളിക്കാൻ വന്നതാണ് മാമച്ചൻ. കുളി കഴിഞ്ഞു കരയ്ക്കു കയറി അല്പനേരം, മരച്ചുവട്ടിലിരുന്ന് തന്റെ പ്രയാസങ്ങളൊക്കെ ഓർക്കുകയായിരുന്നു അയാൾ. അതിനിടയിൽ പതിവുപോലെ തന്റെ പ്രാർഥനയും തുടങ്ങി - "ഭഗവാനേ, എന്നെ ഒരു കാശുകാരനാക്കണേ" അതേസമയം, ആ വലിയ മരത്തിന്റെ മറവിൽ ഒരു സന്യാസി ഇരിപ്പുണ്ടായിരുന്നു. മാമച്ചന്റെ പ്രാർഥന കേട്ട് അയാൾ പൊട്ടിച്ചിരിച്ചു. അപ്പോൾ, മാമച്ചൻ അമർഷത്തോടെ പറഞ്ഞു - "രണ്ടു ദിനം കൊണ്ട് തോളിൽ മാറാപ്പു കയറ്റാനും മാളികപ്പുറത്തേറ്റാനും ഭഗവാന് ഒരുപോലെ നിസ്സാര കാര്യമാണെന്ന് സന്യാസിക്ക് അറിയില്ലേ? എന്റെ പ്രാർഥന ന്യായമല്ലേ?" സന്യാസി അല്പനേരം കണ്ണടച്ച് മിണ്ടാതിരുന്നു. പിന്നീട്, പറഞ്ഞു - "ഈ പ്രാർഥന നീ വർഷങ്ങളായി പ്രാർഥിക്കുന്നതാണെന്ന് ഞാൻ മനസ്സിലാക്കു...

Faith in God, prayer, spirituality

  1. ദൈവഭയം (God fearing, faith in god) ഈ ലോകത്ത് എത്രപേര്‍ക്കു ദൈവത്തി‌ല്‍ വിശ്വാസം ഉണ്ടാവും ? ദൈവഭയം ഉണ്ടാകും ? കൃത്യമായി ഒരുത്തരം കിട്ടില്ല . എങ്കിലും ഏതാണ്ട് അറുപതു ശതമാനത്തോളം ആളുക‌ളും ഏതെങ്കിലും ദൈവത്തി‌‌ല്‍ വിശ്വസിക്കുന്നു എന്നാണു പഠനങ്ങ‌ള്‍ പറയുന്നത് . പ്രപഞ്ച ശക്തി , വന്‍കിട - ചെറുകിട ദൈവങ്ങ‌‌ള്‍ , പ്രകൃതിയിലെ ഏതെങ്കിലും വസ്തുക്ക‌‌ള്‍ , മൃഗങ്ങ‌‌ള്‍ , പ്രാദേശിക ദൈവങ്ങള്‍ , ആ‌ള്‍ദൈവങ്ങള്‍ ... എന്നിങ്ങനെ ആ പട്ടിക വളരെ വിശാലമാകുന്നു . വാസ്തവത്തി‌ല്‍ , ദൈവം എന്നത് ഉള്ളതാണോ ? ഈ ഒരു ചോദ്യത്തിനായി എന്തെങ്കിലുമൊന്നു പറയാനായിട്ട് ശ്രമിക്കണമെങ്കി‌‌ല്‍ മറ്റൊരു പുസ്തകം എഴുതേണ്ടിവരും . ഈ പുസ്തകത്തിന്റെ വിഷയവും മറ്റൊന്നാണല്ലോ . ദൈവം എന്നൊരു പ്രപഞ്ച ശക്തി നിലവിലുണ്ട് എന്നു വിശ്വസിക്കുന്നതായിരിക്കും ഏതു രീതിയില്‍ നോക്കിയാലും മാനവരാശിക്കു നല്ലത് . എന്തുകൊണ്ട് ? നാം ചെയ്യുന്ന അല്ലെങ്കി‌ല്‍ ചെയ്യാ‌ന്‍ പോകുന്ന തെറ്റുകളുടെ എണ്ണവും അളവും കുറയും . ശുഭചിന്തക‌ള്‍ മനസ്സിനെ തണുപ്പിക്കും . അങ്ങനെ പ്രതീക്ഷക‌ള്‍ വളര്‍ന്നു വലുതായി മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം കിട്ടും . നല്ലൊരു മനസ്സാക്ഷി ഉണ...