(1072) ദൈവത്തിൻ്റെ പിന്തുണ!
ആശ്രമത്തിലെ സന്യാസി ഒരു ദിവ്യൻ ആയിരുന്നു. ആശ്രമത്തിലെ പ്രധാന ശിഷ്യന് ആയോധനകലകളിൽ അപാരമായ കഴിവുണ്ടായിരുന്നു. ആ നാട്ടിലെ അനേകം ആളുകളുടെ ദുശീലങ്ങൾ കളയാൻ സന്യാസിക്ക് സാധിച്ചു.
എന്നാൽ, കള്ളക്കടത്തും കരിഞ്ചന്തയും ആക്രമങ്ങളും കുറയുന്നത് കള്ളക്കച്ചവടക്കാർക്ക് ഇഷ്ടമായില്ല. അവർ സന്യാസിയുടെ മുന്നിലെത്തി ഇവിടം വിട്ടു പോകണമെന്ന് ഭീഷണി മുഴക്കി.
പക്ഷേ, സന്യാസിയെ ചീത്ത വിളിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. കുറച്ചുനേരം ശിഷ്യൻ ക്ഷമയോടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന് ദേഷ്യം ഇരച്ചു കയറി. അവൻ അലറിയപ്പോൾ നാട്ടുകാർ പേടിച്ച് മടങ്ങിപ്പോയി.
പിന്നീട്, ശിഷ്യൻ ഗുരുവിനോട് ചോദിച്ചു - "അങ്ങ് എന്തിനാണ് അവർ ചീത്ത വിളിച്ചിട്ടും മിണ്ടാതിരുന്നത്?"
അന്നേരം, ഗുരു പറഞ്ഞു - "നീ ദേഷ്യപ്പെടുന്നതിനു മുൻപ് വരെ ദൈവസാന്നിധ്യം നമുക്കു ചുറ്റും എനിക്ക് കാണാൻ സാധിച്ചു. എന്നാൽ, നീ അവരോട് കോപിച്ച ആ നിമിഷം അത് മാഞ്ഞുപോയി!
മോട്ടിവേഷൻ- മറ്റുള്ളവരുടെ ശല്യങ്ങൾക്ക് പ്രതികാരമായി വിരുദ്ധമായ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിങ്ങനെ നിങ്ങൾക്ക് തോന്നിയാൽ ചുറ്റുമുള്ള ദൈവ പിന്തുണ മാഞ്ഞു പോകും. കാരണം, നിങ്ങളും അവരും ഒരു പോലെയാകും. അപ്പോൾ, ദൈവത്തിൻ്റെ പിന്തുണയും ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കില്ല.
Written by Binoy Thomas, Malayalam eBooks-1072- ദൈവ വിശ്വാസം -32, PDF-https://drive.google.com/file/d/1fnfdhyutIyHmYuHHffrViZSbAAubxIvB/view?usp=drivesdk
Comments