(537) മനസ്സാക്ഷിക്കോടതി
ഒരിക്കൽ, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് രുദ്രൻ എന്ന ക്രൂരനായ രാജാവായിരുന്നു. അക്കാലത്ത്, കുറ്റകൃത്യങ്ങൾക്ക് മരണ ശിക്ഷയായിരുന്നു കൊടുത്തിരുന്നത്. രണ്ടു ദിവസം പട്ടിണി കിടത്തിയ ചെന്നായ്ക്കളുടെ കിടങ്ങിലേക്ക് കുറ്റവാളിയെ എറിഞ്ഞു കൊടുക്കും. പ്രാണവേദനയോടെ ഓടി നടക്കുന്ന അയാളെ കാണാൻ കിടങ്ങിനു ചുറ്റും രാജാവ് ഉൾപ്പെടെ ആളുകൾ കൂടുകയും ചെയ്യുമായിരുന്നു. എന്നാൽ, ഒരു ദിവസം രാജാവിന്റെ അന്തപ്പുരം വൃത്തിയാക്കുന്ന ഭൃത്യൻ (രങ്കൻ) ഒരു തെറ്റു ചെയ്തു. അബദ്ധത്തിൽ ചെയ്തു പോയ കാര്യം അവൻ രാജാവിനു മുന്നിൽ താണു വീണ് അപേക്ഷിച്ചിട്ടും മാപ്പു കൊടുത്തില്ല. രാജാവ് അവനോടു കോപിച്ചു- "നീ ഇനി കിടങ്ങിലെ നായ്ക്കൾക്കുള്ള ആഹാരമായിരിക്കും" ഉടൻ രങ്കൻ നിലവിളിച്ചു - "രാജാവേ, എനിക്ക് ഈ കൊട്ടാര പരിസരത്ത് ഇനിയും അഞ്ചു ദിവസത്തെ ജീവിതം കൂടി സ്വതന്ത്രമായി അനുവദിക്കണം. അതുവരെ ശിക്ഷയുടെ കാര്യം ആരും അറിയരുത് " രാജാവ് സമ്മതിച്ചു - "ഹും. നിന്റെ അന്ത്യാഭിലാഷം ഞാൻ അനുവദിച്ചിരിക്കുന്നു ! " ഉടൻ തന്നെ, ഭൃത്യൻ ചെന്നായ്ക്കളെ പരിപാലിക്കുന്ന ഭൃത്യന്റെ പക്കലെത്തി. അവനൊപ്പം കൂടി. ഒരു മാസം കൂടുമ്പോൾ ചിലപ്പോൾ ഒരു ഇര മാത്രം