Jyothisham astrology omen
ജ്യോതിഷം വെറും തട്ടിപ്പാണെന്നും ശാസ്ത്രീയ അടിത്തറയില്ലെന്ന നിലപാടും ശരിയല്ല . കാരണം , ഒരുകാലത്ത് , ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരും സംസ്കാരവും വിജ്ഞാനവും ഭാരതത്തിനു സ്വന്തമായിരുന്നു . ജ്യോതിഷവും യോഗയും അതിന്ദ്രീയ ജ്ഞാനവും(ESP) മറ്റും ഇപ്പോള്‍ വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തി അതിന്റെ ഗുണഫലങ്ങള്‍ പലതും പുറത്തു വന്നുകൊണ്ടിരിക്കുന്നു . നമ്മുടെ കേരളത്തില്‍ അനേകം ജ്യോതിഷ പണ്ഡിതരും (astrologer) ചക്രവര്‍ത്തിമാരുമൊക്കെ നല്ല സേവനം ചെയ്യുന്നുണ്ട് . എന്നാല്‍ , ഈ രംഗത്തും യാതൊരു വിവരവുമില്ലാത്തവര്‍ തട്ടിപ്പുകളും വെട്ടിപ്പുകളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നടത്തി പലരെയും ചൂഷണം ചെയ്യുന്നുമുണ്ട് . അതിനാല്‍ , ജ്യോതിഷവുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഉപകാരപ്പെടുന്ന ചെറുകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി ഈ പരമ്പരയെ ഞാന്‍ ഉപയോഗിക്കട്ടെ . ശകുനങ്ങള്‍ ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ , ആദ്യമായി നമ്മുടെ ഇന്ദ്രിയ വിഷയമാകുന്നത് ശകുനം എന്ന പേരില്‍ അറിയപ്പെടുന്നു . ഇതില്‍ നല്ലതും ചീത്തയുമായ ശകുനങ്ങള്‍ ഉണ്ടെന്നു കാണാം . ശകുനം അഴുക്കായത് കണ്ടാല്‍ യാത്ര മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ , തിരികെ വീ...