Posts

Showing posts from July, 2023

(734) സിംഹവും പന്നികളും

  സിംഹം രാവിലെ ഇരതേടി നടന്നപ്പോൾ ഒരു കാട്ടുപോത്തിനെ കിട്ടി. വയറു നിറയെ തിന്നു കഴിഞ്ഞ് അടുത്തുള്ള തടാകത്തിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ പന്നിക്കൂട്ടങ്ങൾ ചെളിയിൽ കളിക്കുന്നതു കണ്ടു. അക്കൂട്ടത്തിലെ നേതാവ് ആദ്യം ഒന്നു പേടിച്ച് സിംഹത്തെ നോക്കിയെങ്കിലും സിംഹം ഒന്നു നോക്കിയതു പോലുമില്ല. കാരണം, അവന്റെ വയർ നിറഞ്ഞതിനാൽ പന്നിയെ വേണ്ടെന്നു വച്ചു. സിംഹം തിരിഞ്ഞു നടക്കുന്നതു കണ്ട നേരത്ത്, പന്നി വിളിച്ചു കൂവി - "എന്താ, ശക്തരായ ഞങ്ങളെ കണ്ട് സിംഹത്താൻ പേടിച്ചു പോയോ?" അപ്പോൾ, സിംഹം പറഞ്ഞു - "എനിക്ക് തീരെ സമയമില്ല. ഇനി സുഖമായി ഒന്നുറങ്ങണം. നാളെ വന്നാൽ നമ്മുടെ ശക്തി പരീക്ഷിക്കാം" ഉടൻ, പന്നി മറ്റുള്ളവരോടു വീമ്പിളക്കി നടന്നപ്പോൾ കൂട്ടുകാർ പറഞ്ഞു - "അതൊരു സിംഹമാണ്. നമ്മുടെ തരം നോക്കി പോരാടുന്നതായിരിക്കും നല്ലത്" പക്ഷേ, പന്നി നേതാവ് അതു പുച്ഛിച്ചു തള്ളി. അടുത്ത ദിനം, തടാകക്കരയിൽ സിംഹം വന്നു. പന്നി അടുത്തേക്കു വന്ന മാത്രയിൽ ദുർഗന്ധം സഹിക്കാൻ പറ്റാതെ സിംഹം തിരിഞ്ഞു നടന്നു. അന്നേരം, പന്നി വീണ്ടും പറഞ്ഞു - "ദേ, അവൻ പിന്നെയും പേടിച്ചോടി. പേടിത്തൊണ്ടൻ സിംഹം!" കഥ

(733) ദാനശീലമുള്ള കരം

  മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രത്തിന്റെ സവിശേഷതയാണ് ദാനശീലം. പല വിധത്തിലുള്ള കഥകളും വളരെ പ്രശസ്തമാണ്. ഇത്തവണ അത്തരം ഒരു കഥയാകട്ടെ. കർണ്ണൻ പതിവു പോലെ കുളിക്കുന്നതിനു മുൻപ്, ദേഹം മുഴുവനും എണ്ണ തേച്ചുപിടിപ്പിക്കുകയായിരുന്നു. എണ്ണപ്പാത്രം വെള്ളിക്കിണ്ണമായിരുന്നു. അന്നേരം, ഒരു ബ്രാഹ്മണൻ അങ്ങോട്ടു കടന്നുവന്നു. "എനിക്ക് ഒരു തളികയുടെ അത്യാവശ്യമുണ്ട്. അങ്ങയുടെ കയ്യിലുള്ളത് എനിക്കു തന്നാൽ വളരെ ഉപകാരമായിരുന്നു" കർണ്ണൻ ഈ ദാനത്തിലും യാതൊരു മടിയും കാട്ടിയില്ല. അദ്ദേഹം ബ്രാഹ്മണന് തന്റെ തളിക എടുത്തുകൊടുത്തു. പക്ഷേ, അതു വാങ്ങിയിട്ട് അയാൾ പറഞ്ഞു - "അങ്ങ്, ഈ തളിക തന്നത് ഇടതുകരം കൊണ്ടാണ്. വലതു കൈ കൊണ്ടുള്ള ദാനമല്ലേ വിശിഷ്ടമായിട്ടുള്ളത്?" കർണ്ണൻ പുഞ്ചിരിയോടെ പറഞ്ഞു - " ശരിയാണ്. വലതു കയ്യാണ് ദാനത്തിന് ഉത്തമം. എന്നാൽ, ഞാൻ ഈ കിണ്ണം ഇടതു കൈ കൊണ്ട് തരുമ്പോൾ മനസ്സിലേക്ക് ഇതിലും നല്ലത് ദാനത്തിനായി കിട്ടിയാൽ വലതു കൈ കൊണ്ട് പെട്ടെന്ന് എടുക്കാമല്ലോ എന്നു വിചാരിച്ചു" കർണ്ണന്റെ ഈ മറുപടിയിൽ ബ്രാഹ്മണന്റെ മനസ്സു നിറഞ്ഞു. Written by Binoy Thomas, Malayalam eBooks-733 - Mahabharath storie

(732) പരുന്തിന്റെ ചങ്ങാതികൾ

  ഒരു തടാകത്തിന്റെ തീരത്തുള്ള മരത്തിൽ ആൺപരുന്ത് കൂടുകൂട്ടി താമസിച്ചു വരികയായിരുന്നു. അതിനിടയിൽ, ഒരു പെൺപരുന്തിനെ കണ്ടുമുട്ടി വിവാഹാഭ്യർഥന നടത്തി. അന്നേരം, അവൾ ചോദിച്ചു - "താങ്കൾക്ക് കൂട്ടുകാരുണ്ടോ?" ഇല്ലെന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ പെൺപരുന്ത് പറഞ്ഞു - "കൂട്ടുകാർ ഉണ്ടെങ്കിൽ കല്യാണമാകാം" ഉടൻ, കിഴക്കുദിക്കിലുള്ള പ്രാപ്പിടിയൻ, തെക്കിലുള്ള സിംഹം, കായലിലെ ആമ എന്നിവരുമായി സൗഹൃദമായി കഴിഞ്ഞ് അവരുടെ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി. പക്ഷേ, അവറ്റകൾ പറക്കാറായിട്ടില്ല. ഒരു ദിവസം, തടാകത്തിൽ മീൻ പിടിക്കാൻ വന്ന നാലു മനുഷ്യർ ഈ മരച്ചുവട്ടിൽ കിടന്നുറങ്ങിയപ്പോൾ കൊതുകു ശല്യം സഹിക്കാനായില്ല. അവർ മരച്ചുവട്ടിൽ തീ കൂട്ടി. തുടർന്ന്, കനത്ത പുകയും ചൂടും കാരണം, പക്ഷിക്കുഞ്ഞുങ്ങൾ അവശരായി. അന്നേരം, പെൺപരുന്ത് പറഞ്ഞു - "വേഗം കൂട്ടുകാരെ വിളിക്ക്. അല്ലെങ്കിൽ കുഞ്ഞുങ്ങൾ ചത്തുപോകും" ആദ്യം പ്രാപ്പിടിയനെ വിളിച്ചു. അവൻ കായലിലെ വെള്ളത്തിൽ മുങ്ങി തീയുടെ മുകളിൽ വെള്ളം ചിറകടിച്ചു. പക്ഷേ, ഏതാനും തവണ ആവർത്തിച്ചപ്പോൾ തളർന്നു. പിന്നെ വന്നത്, ആമയായിരുന്നു. ആമ കായലരികത്ത് വന്നപ്പോൾ നാലു പേരും അതിനെ പിട

(731) കൊലച്ചോറ്

  ബോധിസത്വൻ ഒരു കാളയായി ജന്മിയുടെ കാലിത്തൊഴുത്തിൽ അവതരിച്ചു. മറ്റൊരു കാളയും ആ കാലിത്തൊഴുത്തിൽ ഉണ്ടായിരുന്നു. ജന്മിയുടെ മകളുടെ വിവാഹം അടുത്തു. അന്നേരം, അതിനു മുന്നോടിയായി ഒരു പന്നിയെ ജന്മി വാങ്ങി നല്ലതുപോലെ തീറ്റി കൊടുത്ത് വലുതാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതു ശ്രദ്ധയിൽ പെട്ടപ്പോൾ രണ്ടാമത്തെ കാള പറഞ്ഞു - "നോക്കൂ. ഒരു പണിയും ചെയ്യാത്ത പന്നിക്ക് ഏതു നേരവും ഭക്ഷണമാണ്. നമുക്കോ? വെറും പുല്ലും വെള്ളവും. എന്നാൽ, പണിക്ക് ഒരു കുറവുമില്ലതാനും" അന്നേരം, ബോധിസത്വൻകാള പറഞ്ഞു - "അത് അവന്റെ കൊലച്ചോറാണ്. യജമാനന്റെ മകളുടെ കല്യാണത്തിന് പന്നിക്കറി വിളമ്പാനാണ് അവനെ ഇങ്ങനെ തീറ്റിക്കുന്നത്" എന്നാൽ, രണ്ടാമന് അത്രയ്ക്ക് വിശ്വാസമായില്ല. കുറെ ദിവസങ്ങൾക്കു ശേഷം, കല്യാണത്തലേന്ന്, പന്നിയെ കറിവച്ചു. അതുകണ്ട് ഞെട്ടിയ കാള പറഞ്ഞു - "താങ്കൾ  പറഞ്ഞത് വാസ്തവമായിരിക്കുന്നു. നമുക്ക് പുല്ലും വെള്ളവും മതി. ഇത്തരം കൊലച്ചോറു വേണ്ട" Written by Binoy Thomas, Malayalam eBooks-731- Jataka stories - 7, PDF - https://drive.google.com/file/d/1BMjZkDArVGqcjdXhvGc9skPTusXyB0Q0/view?usp=drivesdk

(730) മീനുകളുടെ തർക്കം

  യമുന നദിയിലെ ഒരു മീൻ ഒഴുക്കിൽ പെട്ട് എങ്ങനയോ ഗംഗാ നദിയിൽ എത്തിപ്പെട്ടു. അവിടെ അവനൊരു ചങ്ങാതിയെ കിട്ടി. അങ്ങനെ, യമുന - ഗംഗ നദികളിലെ മീനുകൾ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കെ, ഒന്നാമൻ പറഞ്ഞു - "നീ വലിയ നദിയിലെ മീനാണെങ്കിലും എന്നെ നോക്കുക. ഞാനാണ് വെളുത്ത് കൂടുതൽ സൗന്ദര്യമുള്ളവൻ" രണ്ടാമൻ ഒട്ടും സമ്മതിച്ചു കൊടുത്തില്ല - "എന്റെ എണ്ണക്കറുപ്പ് എത്ര മനോഹരമാണ്?" ഒന്നാമൻ: "എന്റെ കണ്ണുകൾ തിളങ്ങുന്നതു നോക്ക്" രണ്ടാമൻ: "എന്റെ വാലിന്റെ ആകൃതി കാരണം, ഞാൻ ലക്ഷണമൊത്ത മീനാണ് " അങ്ങനെ, അവർ തർക്കിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മുതല നീന്തി അതുവഴി വന്നു. ഒന്നാമൻ മുതലയോടു ചോദിച്ചു - "ഞാനല്ലേ കൂടുതൽ സുന്ദരൻ?" മുതല മറുപടിയായി ഒന്നു മൂളി. രണ്ടാമൻ വീമ്പു പറഞ്ഞപ്പോഴും മുതല മൂളുക മാത്രമാണു ചെയ്തത്. അതിനു ശേഷം, മുതല പറഞ്ഞു തുടങ്ങി - "നിങ്ങളേക്കാൾ എത്രയോ സൗന്ദര്യമാണ് എനിക്ക്. നീളമുള്ള വാൽ, ശക്തിയുള്ള കണ്ണ്, കട്ടിയുള്ള തൊലി, വലിയ വായ..!" ഇതു പറഞ്ഞ് വായ തുറന്ന് ശക്തിയായി വെള്ളം വലിച്ചപ്പോൾ രണ്ടു മീനും മുതലയുടെ വയറ്റിലെത്തി. അങ്ങനെ, മീനുകളുടെ തർക്കം അവസാനിച്ചു. Writte

(729) കുരങ്ങനും ഭൂതവും

  കാട്ടിലെ കുരങ്ങന്മാരുടെ രാജാവായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ ആ വാനര സംഘത്തിന് മറ്റൊരു കാട്ടിലേക്ക് പോകണമായിരുന്നു. അവർ യാത്ര തുടങ്ങുന്നതിനു മുൻപ്, കുരങ്ങൻരാജാവ് എല്ലാവരോടുമായി പറഞ്ഞു - "നിങ്ങൾ വെള്ളം കുടിക്കുന്നതിനു മുൻപും പുതിയ പഴങ്ങൾ തിന്നുന്നതിനു മുൻപും എന്നോട് ചോദിച്ചിരിക്കണം" അവർ യാത്ര തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ കുരങ്ങന്മാർക്കു ദാഹിച്ചു. അടുത്തു കണ്ട കായലിലെ വെള്ളം കുടിക്കാൻ തീരുമാനിച്ച് രാജാവിനോടു ചോദിച്ചു. കുരങ്ങു രാജാവ് ആ കായലിനു ചുറ്റും നടന്നു. അന്നേരം വലിയ കാൽപാദങ്ങൾ മണ്ണിൽ പതിഞ്ഞിരിക്കുന്നത് കണ്ടു! "ഈ കായലിലേക്ക് ഭൂതം ഇറങ്ങിയ കാൽപാടുണ്ട്. വെള്ളം കുടിക്കുമ്പോൾ അതീവ ജാഗ്രത  വേണം" എന്നാൽ, പെട്ടെന്ന് - ഭൂതം അവിടെ വെള്ളത്തിനു മീതെ പൊങ്ങി വന്നു - "ഞാൻ വസിക്കുന്ന ഈ കായലിൽ ഇറങ്ങി വെള്ളം കുടിക്കാൻ ആർക്കും സാധ്യമല്ല. ഇറങ്ങുന്നവരെ ഞാൻ വിഴുങ്ങും" ഉടൻ ബോധിസത്വൻ പറഞ്ഞു - "ഞങ്ങൾ വെള്ളത്തിൽ ഇറങ്ങാതെ കുടിച്ചു കൊള്ളാം" ഉടൻ, രാജാവ് പോയി ഈറ്റക്കാട്ടിലെ കുഴലുകൾ കൊണ്ടു വന്ന് മറ്റുള്ളവർക്കു കൊടുത്തു. അവർ കരയിൽ ഇരുന്ന് കുഴലിലൂടെ കായൽ വെള്ളം വലിച്ചു

(728) വാനമ്പാടിയുടെ ഉപദേശം

  കാട്ടിലെങ്ങും നല്ല മഴ തിമിർത്തു ചെയ്യുന്നുണ്ടായിരുന്നു. മരക്കൊമ്പിൽ, വാനമ്പാടി തന്റെ കൂട്ടിൽ സുരക്ഷിതയായി ഇരിക്കുകയാണ്. അന്നേരം, തണുത്തു വിറച്ച് ഒരു കുരങ്ങൻ മരച്ചുവട്ടിൽ വന്നു നിന്നു. അന്നേരം, വാനമ്പാടി അവനോടു ചോദിച്ചു - "നിന്റെ മുഖവും കയ്യും കാലുമൊക്കെ മനുഷ്യന്റെ പോലെയാണല്ലോ. എന്നിട്ട്, നിനക്ക് ഒരു വീടുപോലും ഉണ്ടാക്കാൻ പറ്റിയില്ല" കുരങ്ങൻ വിഷമത്തോടെ പറഞ്ഞു - "അതു ശരിയാണ്. കണ്ടാൽ സാമ്യം തോന്നുമെങ്കിലും അവർക്ക് സവിശേഷമായി കിട്ടിയിരിക്കുന്ന ബുദ്ധിശക്തി ഞങ്ങൾക്കില്ല" വാനമ്പാടി അതു വിടാൻ ഭാവമില്ലായിരുന്നു - "ഏയ്, അതല്ല കാര്യം. നിങ്ങൾ കുരങ്ങന്മാർ ചപലന്മാരാണ്. ഒന്നിലും ശ്രദ്ധിക്കാതെ എപ്പോഴും എന്തെങ്കിലും വികൃതികൾ കാട്ടിക്കൊണ്ടിരിക്കും" ആ നിമിഷം, കുരങ്ങൻ ദേഷ്യം കൊണ്ട് ചാടി മരത്തിൽ കയറി കിളിയെ പിടിക്കാൻ നോക്കിയെങ്കിലും അതു മഴ നനഞ്ഞ് പറന്നു പോയി. അതിനെ കിട്ടാത്ത ദേഷ്യത്തിൽ, വാനമ്പാടിയുടെ കൂട് തല്ലിത്തകർത്തു! Written by Binoy Thomas, Malayalam eBooks-728-Jataka stories - 4, PDF - https://drive.google.com/file/d/18BhVHfzRTfGEGXC6gT4lzYgmjty-XdiM/view?usp=drivesdk

(727) ആനയും തിത്തിരിപ്പക്ഷിയും

  എൺപതിനായിരം ആനകളുടെ രാജാവായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ, ഒരു തിത്തിരിപ്പക്ഷി മരച്ചുവട്ടിലെ പൊത്തിൽ മുട്ടയിട്ടെതെല്ലാം വിരിഞ്ഞു. കുഞ്ഞുങ്ങൾ കൂടിനു വെളിയിൽ വന്നെങ്കിലും പറക്കാൻ ആയിട്ടില്ല. അന്നേരം, ആനക്കൂട്ടങ്ങളുടെ ബഹളം കേട്ടു. ഉടൻ, അപകടം മണത്ത് ആന രാജാവായ ബോധിസത്വന്റെ അടുക്കലെത്തി പക്ഷി തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് യാചിച്ചു. "ആനക്കൂട്ടം പോകുന്നതുവരെ ഞാൻ ഇവിടെ എന്റെ കാലിനിടയിൽ കുഞ്ഞുങ്ങളെ രക്ഷിച്ചു കൊള്ളാം. പക്ഷേ, ഞാൻ പറഞ്ഞാൽ അനുസരിക്കില്ലാത്ത ഒരു ഒറ്റയാനുണ്ട്. അവനോടു നീ അപേക്ഷിച്ചു നോക്കൂ" അവരെ രക്ഷിച്ചതിനു ശേഷം ആനരാജാവ് പോയി. കുറെ കഴിഞ്ഞ് ഒറ്റയാൻ ആ വഴി വന്നപ്പോൾ തിത്തിരിപ്പക്ഷി കരഞ്ഞു കൊണ്ട് യാചിച്ചെങ്കിലും ഒറ്റയാൻ കുഞ്ഞുങ്ങളെ ചവിട്ടിയരച്ച് കടന്നുപോയി. "ഞാൻ നിന്റെ ശക്തിയെ എന്റെ ബുദ്ധികൊണ്ട് പരാജയപ്പെടുത്തും!" പക്ഷി അങ്ങനെ ദൃഢനിശ്ചയം ചെയ്തു. അടുത്ത ദിവസം ആപത്തിൽ പെട്ട കാക്കയെ തിത്തിരിപക്ഷി രക്ഷിച്ചു. കാക്ക ചോദിച്ചു - "ഇതിന് ഞാൻ പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടത്?" പക്ഷി: "ആ ഒറ്റയാന്റെ കണ്ണുകൾ കൊത്തിപ്പറിക്കണം" കാക്ക അങ്ങനെ ചെയ്തു. രണ

(726) ബോധിസത്വനും മുയലും

  ശ്രീബുദ്ധന്റെ പൂർവജന്മത്തിൽ മുയലായി കഴിഞ്ഞിരുന്ന സമയം. മുയലിന് മൂന്നു കൂട്ടുകാരുണ്ടായിരുന്നു - നീർനായ, കുരങ്ങൻ, കുറുക്കൻ. മുയൽ നല്ലൊരു ദൈവഭക്തനായിരുന്നു. അതിനാൽ കൂട്ടുകാരോടു പറഞ്ഞു - "ഇന്ന് നമുക്ക് ഉപവസിക്കണം, നാം ശേഖരിക്കുന്ന ഭക്ഷണം ആർക്കെങ്കിലും ദാനം ചെയ്യുകയും വേണം" എല്ലാവർക്കും അത് സമ്മതമായി. നീർനായ ഒരു നദിക്കരയിലെത്തിയപ്പോൾ ഏതോ മുക്കുവൻ മണ്ണിൽ കുഴിച്ചിട്ട മീനുകൾ മണം പിടിച്ച് മാന്തിയെടുത്ത് അവന്റെ കൂട്ടിലേക്കു പോയി. കുരങ്ങൻ കാട്ടിലെ ഏറ്റവും നല്ല മാമ്പഴങ്ങൾ ശേഖരിച്ചു മരപ്പൊത്തിൽ വച്ചു. കുറുക്കൻ ഒരു വീടിന്റെ അടുക്കളയിൽ കയറിയപ്പോൾ ആ വീട്ടിൽ ആരുമില്ലായിരുന്നു. അവൻ ചെറിയ തൈരു കലം എടുത്തു നടന്നു. അതേസമയം, മുയലിന് യാതൊന്നും കിട്ടിയില്ല. അവൻ ദൈവത്തോടു പ്രാർഥിച്ചു - "ആരെങ്കിലും ഭിക്ഷ ചോദിച്ചാൽ ഞാൻ എന്റെ ശരീരമാംസം തന്നെ കൊടുക്കാൻ സന്നദ്ധനാണ്!" ഈ പ്രാർഥന ദേവന്മാരുടെ രാജാവായ ശക്രൻ അറിഞ്ഞു. അദ്ദേഹം, ഒരു മുയൽ ഇത്രയും ധർമ്മം പാലിക്കുമെന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ആദ്യം കുറുക്കനു സമീപമെത്തിയപ്പോൾ അവൻ സന്തോഷത്തോടെ തൈരു കലം കൊടുത്തു. ശക്രൻ നിരസിച്ചു - "ഞാൻ നാളെ വന്നു കു

(725) കുറുക്കന്റെ വിരുന്ന്

  ഒരിക്കൽ, കുറുക്കൻ കാട്ടിലൂടെ അലസമായി നടക്കവേ, ഒരു കൊക്ക് ഒറ്റക്കാലിൽ ഇരതേടാൻ കുളത്തിന്റെ സമീപം ഇരിക്കുന്നതു കണ്ടു. അതിന്റെ ഇരിപ്പു കണ്ടപ്പോൾ കുറുക്കന് ഒരു സൂത്രം തോന്നി - "നീ എത്ര നേരം ഇരുന്നാലാണ് നിനക്ക് മീനോ തവളയോ കിട്ടുന്നത് ? നാളെ എന്റെ മാളത്തിനടുത്തേക്ക് വന്നാൽ തവള സൂപ്പ് തരാം " കൊക്കിന് സന്തോഷമായി. ആ പക്ഷി അടുത്ത ദിവസം കൊതിയോടെ കുറുക്കനെ കാണാനെത്തി. കുറുക്കൻ അപ്പോൾ, ഒരു പരന്ന പാത്രത്തിൽ സൂപ്പ് വച്ചിട്ട് കൊക്കിനെ വിളിച്ചു. എന്നാൽ, കൊക്കിന് പരന്ന പാത്രത്തിൽ നിന്നും ഒന്നും വലിച്ചെടുക്കാൻ പറ്റിയില്ല. എന്നാലോ? കുറുക്കൻ എളുപ്പത്തിൽ നാവു കൊണ്ട് സൂപ്പ് കഴിക്കുകയും ചെയ്തു. കുറുക്കൻ പരിഹസിക്കാനായി ചോദിച്ചു - ''സുഹൃത്തേ, എങ്ങനെയുണ്ടായിരുന്നു സൂപ്പ്?" കൊക്ക് നിരാശ മറച്ചു കൊണ്ട് പറഞ്ഞു - "വളരെ നന്നായിരുന്നു. ഇതിനു പകരമായി നാളെ എന്റെ മരച്ചുവട്ടിൽ വരണം. നല്ലൊരു സൂപ്പ് ഞാനും തരാം" അടുത്ത ദിവസം, കുറുക്കൻ ആർത്തിയോടെ കൊക്കിനടുത്തെത്തി. കൊക്ക് സൂപ്പ് വച്ചിരുന്നത് കുഴൽ പോലത്തെ ഒരു പാത്രത്തിലായിരുന്നു. അപ്പോൾ, കുറുക്കന് അല്പം പോലും അത്തരം പാത്രത്തിൽ നിന്നും കഴിക്കാനാ

(724) നഗരവാസിയും നാട്ടുവാസിയും

  നാട്ടിലെ എലി കഠിനാധ്വാനി ആയിരുന്നു. അവൻ കപ്പയും ധാന്യങ്ങളും പയറുമെല്ലാം തന്റെ മാളത്തിൽ സൂക്ഷിച്ചു വച്ചു. കാരണം, മഴക്കാലത്ത് പട്ടിണി വരാതെ നോക്കണമല്ലോ. ഒരിക്കൽ, നഗരത്തിലെ എലിയെ അവിചാരിതമായി അവൻ കണ്ടുമുട്ടി. നഗരവാസി പറഞ്ഞു - " ഈ നാട്ടിൻ പുറത്തെ ഭക്ഷണമല്ല എന്റെ നഗരത്തിലേത്. അത് അതീവ രുചികരമാണ്. ഞാൻ താമസിക്കുന്ന വലിയ വീട്ടിൽ എന്നും ആഹാരം മിച്ചമാണ് " അതു കേട്ടപ്പോൾ നാട്ടിലെ എലി അവന്റെ കൂടെ നഗരത്തിലേക്കു പോയി. അവർ രണ്ടു പേരും അടുക്കളയിലേക്ക് ഒളിച്ചു കടന്നു. വേലക്കാരൻ വലിയ തീൻമേശമേൽ പലതരം വിഭവങ്ങൾ നിരത്തി. അപ്പോൾ നാട്ടിലെ എലിക്ക് കൊതി സഹിക്കാൻ വയ്യാതായി. അവർ രണ്ടും മേശയിലേക്കു കയറിയതും അതിഥികൾ അങ്ങോട്ടു വരുന്നതു കണ്ടതിനാൽ അടുത്തുളള അലമാരയുടെ താഴെ ഒളിച്ചു. കുറച്ചു കഴിഞ്ഞ് അവരെല്ലാം കഴിച്ചു കഴിഞ്ഞ് ഒരുപാട് ആഹാരം മിച്ചമായി. വീണ്ടും എലികൾ മേശപ്പുറത്ത് കയറി സുഖമായി തീറ്റി തുടങ്ങാൻ ശ്രമിച്ചപ്പോൾ വേലക്കാരൻ അലറിക്കൊണ്ട് പാഞ്ഞെത്തി. അയാൾ വടിയുമായെത്തി ആഞ്ഞടിച്ചെങ്കിലും എലികൾ വീടിനു പുറത്തെത്തി മാളത്തിൽ ഒളിച്ചു. അയാൾ മാളത്തിൽ വടി കൊണ്ടു കുത്തിയെങ്കിലും പരിക്കു പറ്റിയത് വീട്ടിലെ എലിക്കാണ്. ഉ

(723) ഗരുഡനും മൂങ്ങയും

  നിലാവുള്ള രാത്രിയിൽ വെള്ളം കുടിക്കാനായി കുളത്തിനു മുന്നിൽ എത്തിയ സമയത്ത്, മൂങ്ങ തന്റെ രൂപം വെള്ളത്തിൽ കണ്ടു. തന്റെ സൗന്ദര്യം കണ്ട് മൂങ്ങയ്ക്ക് ലേശം അഹങ്കാരമായി. അങ്ങനെയിരിക്കെ, ഗരുഡന്റെ മകളെ കല്യാണം കഴിച്ചാലോ എന്നു തോന്നി. അതിനായി ചങ്ങാതിയായ കാക്കയെ കണ്ട് മൂങ്ങ കാര്യങ്ങൾ അവതരിപ്പിച്ചു. ഒട്ടും വൈകാതെ കാക്ക ഗരുഡന്റെ സമീപമെത്തി. ഈ വിവരം ഗരുഡൻ കേട്ടപ്പോൾ പുറമെ ഒട്ടും ഭാവവ്യത്യാസമില്ലാതെ പറഞ്ഞു - "എന്റെ മകളെ മൂങ്ങ യുവാവിനു വിവാഹം ചെയ്തു കൊടുക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഇന്ന് ഉച്ച സമയത്ത്, അവൻ മകളെ വന്നു കാണട്ടെ" കാക്ക ഈ വിവരം മൂങ്ങയെ അറിയിച്ചതു മുതൽ അവൻ സന്തോഷത്തിൽ മതിമറന്നു. പകൽ നേരത്ത് തനിക്കു കണ്ണു കാണില്ല എന്നുള്ള കാര്യം പോലും മറന്ന് നട്ടുച്ചയ്ക്ക് ഗരുഡന്റെ മരത്തിനടുത്തേക്ക് വ്യക്തമായ കാഴ്ചയില്ലാതെ മൂങ്ങ പറന്നു. ആ നേരത്ത്, ഗരുഡനും മകളും ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. മൂങ്ങ അവരുടെ അടുത്തേക്ക് പറന്നുപൊങ്ങിയപ്പോൾ സൂര്യന്റെ കിരണങ്ങൾ കാരണം മൂങ്ങയുടെ കാഴ്ച മങ്ങി. എന്നാൽ, ഗരുഡന്റെ മകൾക്കു മുന്നിൽ തോൽക്കാൻ അവനു മനസ്സു വന്നില്ല.  അതേസമയം, മൂങ്ങയെ ഒരു പാഠം പഠിപ്പിക്കാനായ

(722) ചെന്നായും കുറുക്കനും

  ഒരിക്കൽ, ഒരു കുറുക്കൻ വിശന്നുവലഞ്ഞ് കാടിനോടു ചേർന്നു കിടക്കുന്ന ഒരു വീടിന്റെ പിറകിലെത്തി. അന്നേരം, ആ വീട്ടിലെ സ്ത്രീ കയറിന്റെ രണ്ടറ്റത്തും വലിയ കുടം കെട്ടി കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്നു. ആ സൂത്രം കുറുക്കന് വലിയ ഇഷ്ടമായി. വീട്ടമ്മ വെള്ളവുമായി പോയിക്കഴിഞ്ഞ് അവൻ കിണറ്റിലേക്കു പോയ കുടം കാണാൻ വെറുതെയൊന്നു താഴേക്കു നോക്കി. അപ്പോൾ കിണറ്റിൽ ഒരു വലിയ പാൽക്കട്ടി കിടക്കുന്നതായി കുറുക്കനു തോന്നി. യഥാർഥത്തിൽ, നിലാവിൽ ഉദിച്ച പൂർണ്ണ ചന്ദ്രനായിരുന്നു അത്! ഒട്ടും സമയം കളയാതെ കരയിലെ കുടത്തിൽ പിടിച്ച് കുറുക്കൻ താഴേക്കു ചാടി. പക്ഷേ, അത് പാൽക്കട്ടിയല്ലായിരുന്നു എന്ന് കുറുക്കനു മനസ്സിലായി. പക്ഷേ, ഇനി എങ്ങനെ മുകളിലെത്തും? അവൻ ഉച്ചത്തിൽ ഓരിയിടാൻ തുടങ്ങി. ആ ശബ്ദം കേട്ട് ഒരു ചെന്നായ കിണറിലേക്ക് എത്തി നോക്കി. കുറുക്കൻ വിളിച്ചു കൂവി - "ഹേയ്! ചങ്ങാതി, ഈ കിണറ്റിൽ ഒരു വലിയ പാൽക്കട്ടിയുണ്ട്. ഞാൻ പകുതി തിന്നു വയറു നിറഞ്ഞു. ബാക്കി നീയെടുത്തോളൂ. ആ കുടത്തിൽ പിടിച്ച് താഴേക്കു വന്നോളൂ" ഉടൻ തന്നെ, ചെന്നായ താഴേക്കു പോന്നപ്പോൾ താഴത്തെ കുടത്തിൽ പിടിച്ചു കിടന്ന കുറുക്കൻ കരയിലെത്തി. കാരണം, കുറുക്കന് ചെന്നായ

(721) മനുഷ്യനും സിംഹവും

  കാട്ടിൽ കഴിഞ്ഞിരുന്ന ഒരു മനുഷ്യൻ എല്ലാ മൃഗങ്ങളുമായും ചങ്ങാത്തത്തിലായിരുന്നു. ഒരിക്കൽ, സിംഹത്തിനൊപ്പം അയാൾ സംസാരിച്ചു നടക്കുകയായിരുന്നു. അതിനിടയിൽ, മനുഷ്യൻ പറഞ്ഞു - "നിങ്ങൾ സിംഹങ്ങളേക്കാൾ മനുഷ്യരാണ് ശക്തർ" സിംഹം ശാന്തനായി പറഞ്ഞു - "മനുഷ്യരേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ട് ഞങ്ങൾക്ക് " മനുഷ്യൻ സമ്മതിക്കാതെ തുടർന്നു - "ഈ കാണുന്ന മരത്തിൽ എത്ര വേഗത്തിലും എനിക്ക് കയറാൻ പറ്റും. മഴു കൊണ്ട് ചുവടെ വെട്ടി മരം മുറിച്ചിടാനും ഞങ്ങൾക്കാവും" സിംഹം പറഞ്ഞു - "ഞങ്ങൾ മരം കയറില്ല. പക്ഷേ, മഴു കൊണ്ട് മരം മുറിച്ചിടുന്നതിനു മുൻപ്, കൂർത്ത പല്ലുകൾ കൊണ്ട് മുറിച്ചിടാൻ എനിക്കു പറ്റും" അങ്ങനെ, രണ്ടു പേരും വാദവും മറുവാദവും പറഞ്ഞു മുന്നോട്ടു പോയപ്പോൾ മരച്ചുവട്ടിൽ ഒരു ശിൽപം കിടക്കുന്നതു കണ്ടു. മനുഷ്യൻ അതെടുത്ത് അഭിമാനത്തോടെ പറഞ്ഞു - "ഇതാ, തെളിവ്. മനുഷ്യൻ സിംഹത്തെ വലയിലാക്കുന്നതാണ് ഈ ചിത്രം" ഉടൻ, സിംഹം പറഞ്ഞു - "ഞങ്ങൾക്ക് ശില്പം ഉണ്ടാക്കാനോ, ചിത്രം വരയ്ക്കാനോ അറിയില്ല. അതിനു കഴിവുണ്ടായിരുന്നു എങ്കിൽ, സിംഹം മനുഷ്യനെ കടിച്ചു കീറി വലിക്കുന്ന ശില്പം ഇതിനു പകരമായി കിട്ടുമാ