(731) കൊലച്ചോറ്

 ബോധിസത്വൻ ഒരു കാളയായി ജന്മിയുടെ കാലിത്തൊഴുത്തിൽ അവതരിച്ചു. മറ്റൊരു കാളയും ആ കാലിത്തൊഴുത്തിൽ ഉണ്ടായിരുന്നു.

ജന്മിയുടെ മകളുടെ വിവാഹം അടുത്തു. അന്നേരം, അതിനു മുന്നോടിയായി ഒരു പന്നിയെ ജന്മി വാങ്ങി നല്ലതുപോലെ തീറ്റി കൊടുത്ത് വലുതാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അതു ശ്രദ്ധയിൽ പെട്ടപ്പോൾ രണ്ടാമത്തെ കാള പറഞ്ഞു - "നോക്കൂ. ഒരു പണിയും ചെയ്യാത്ത പന്നിക്ക് ഏതു നേരവും ഭക്ഷണമാണ്. നമുക്കോ? വെറും പുല്ലും വെള്ളവും. എന്നാൽ, പണിക്ക് ഒരു കുറവുമില്ലതാനും"

അന്നേരം, ബോധിസത്വൻകാള പറഞ്ഞു - "അത് അവന്റെ കൊലച്ചോറാണ്. യജമാനന്റെ മകളുടെ കല്യാണത്തിന് പന്നിക്കറി വിളമ്പാനാണ് അവനെ ഇങ്ങനെ തീറ്റിക്കുന്നത്"

എന്നാൽ, രണ്ടാമന് അത്രയ്ക്ക് വിശ്വാസമായില്ല. കുറെ ദിവസങ്ങൾക്കു ശേഷം, കല്യാണത്തലേന്ന്, പന്നിയെ കറിവച്ചു. അതുകണ്ട് ഞെട്ടിയ കാള പറഞ്ഞു - "താങ്കൾ  പറഞ്ഞത് വാസ്തവമായിരിക്കുന്നു. നമുക്ക് പുല്ലും വെള്ളവും മതി. ഇത്തരം കൊലച്ചോറു വേണ്ട"

Written by Binoy Thomas, Malayalam eBooks-731- Jataka stories - 7, PDF -https://drive.google.com/file/d/1BMjZkDArVGqcjdXhvGc9skPTusXyB0Q0/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam