Posts

Showing posts with the label തിന്മകള്‍

(1254) രണ്ടു കുടിയന്മാർ!

സിൽബാരിപുരം രാജ്യത്ത് ഒരു ആശ്രമത്തിലെ ഗുരുവിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണു കണ്ടിരുന്നത്. കാരണം, അദ്ദേഹം കോപിച്ച അവസരങ്ങളിൽ ചിലരെ ശപിച്ച കുറെ സംഭവങ്ങൾ നാട്ടുകാർ പേടിയോടെ ഓർക്കാറുണ്ട്. ഒരു ദിവസം, രണ്ടു മദ്യപാനികൾ വഴിയിലൂടെ തെന്നിത്തെറിച്ച് നടക്കുകയായിരുന്നു. അന്നേരം, ഗുരുവും ഏതാനും ശിഷ്യന്മാരും അതുവഴി വന്നു. ഗുരു അവരെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് ശിഷ്യന്മാർ വിചാരിച്ചത് കുടിയന്മാരെ ശപിക്കുമെന്നാണ്. എന്നാൽ, ഗുരു അവരോട് യാതൊന്നും പറയാതെ, പാതയോരത്ത് നിന്ന ഒരു ചെടിയുടെ കമ്പ് ഒടിച്ചെടുത്തു. എന്നിട്ട്, അതിൽ ഒരു കുടിയനെ നല്ലതുപോലെ അടിച്ചു. അവൻ അടികൊണ്ട് നിലവിളിച്ചു! പക്ഷേ, രണ്ടാമനെ അടിച്ചില്ല. അതുകഴിഞ്ഞ് ഗുരുവും ശിഷ്യരും മുന്നോട്ടു പോയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഗുരുവേ, അങ്ങ് എന്തുകൊണ്ടാണ് രണ്ടാമനെ തല്ലാതെ വിട്ടത്?" അന്നേരം ഗുരു പറഞ്ഞു: "ഇവർ രണ്ടു പേരും സ്ഥിരമായി മദ്യം സേവിക്കുന്നവരാണ്. അതിൽ രണ്ടാമൻ സ്വയം നശിക്കുന്നു. മറ്റാരെയും ഉപദ്രവിക്കാറില്ല. എന്നാൽ, ഒന്നാമൻ അങ്ങനെയല്ല. അവൻ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നവനാണ്. എൻ്റെ തല്ല് അവനു കിട്ടിയതിനാൽ ഇനി അവന് വേറ...

(1249) രാജാവ് ജോലിക്കു പോയ കഥ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് പ്രതാപൻ എന്ന രാജാവായിരുന്നു. കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് വെള്ളിനാണയങ്ങൾ കൂലിയായി കൊടുക്കാൻ അദ്ദേഹത്തിന് വല്ലാത്ത മടിയായിരുന്നു. അതിനായി അദ്ദേഹം ഒരു മാസത്തെ ശമ്പളം ഒന്നര മാസം കഴിയുമ്പോൾ മാത്രമാണു നൽകുന്നത്. ഒരു ദിവസം, കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് ശമ്പളം കൊടുക്കുന്ന ദിവസമായി. പക്ഷേ, രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: "നിങ്ങളുടെ പണികൾ ശരിയായ രീതിയിൽ അല്ല ഇപ്പോൾ നടക്കുന്നത്. കൊട്ടാര മുറികളിൽ എവിടെ നോക്കിയാലും വൃത്തിക്കുറവ് കാണാം. അതിനാൽ ഈ മാസം ശമ്പളമായി 50 നാണയം മാത്രമേ ഉണ്ടാകൂ" രാജാവിൻ്റെ കല്പന വിഷമത്തോടെ കേട്ടു നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. എന്നാൽ, ആ സമയത്താണ് ദൂരെ ദിക്കിലുള്ള സന്യാസി കൊട്ടാരം സന്ദർശിച്ചത്. രാജാവിൻ്റെ ഈ പ്രവൃത്തി സന്യാസിക്ക് ഇഷ്‌ടപ്പെട്ടില്ല. അദ്ദേഹം രാജാവിനോടു പറഞ്ഞു: "അവരുടെ കുടുംബങ്ങൾ ഇവിടുത്തെ പണിക്കൂലി കാരണമാണ് കഴിയുന്നത്. ജോലിയുടെ മഹത്ത്വം രാജാവിന് അറിയില്ല" രാജാവ് യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിൽ നിന്നപ്പോൾ സന്യാസി പറഞ്ഞു: "രാജാവ് ജോലി ചെയ്ത് പണിക്കൂലി വാങ്ങാനായി നിൽക്കാത്തതിനാൽ ഞാൻ പറഞ്ഞതു മനസ്സിലാകി...

(1235) ഒരു കൊതിയുടെ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ചെറിയ തോടുകളും നദികളുമെല്ലാം വലിയ കായലിൽ ചെന്ന് പതിച്ചിരുന്ന കാലം. അവിടെയുള്ള ഒരു തോട്ടിൽ ഒരേ തരത്തിലുള്ള കുറെ മീനുകൾ കൂട്ടമായി കഴിഞ്ഞുപോന്നു. അക്കൂട്ടത്തിൽ ചെറുതും വലുതുമായ മീനുകളും മാത്രമല്ല, പ്രായമേറിയവയും ഉണ്ടായിരുന്നു. ഒരിക്കൽ നല്ല ചുറുചുറുക്കുള്ള ഒരു മീൻ മറ്റുള്ളവരോടായി പറഞ്ഞു: "നമ്മൾ എത്രയോ കാലമായി ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നു. ഇവിടെ പലതരം ദുർഘടങ്ങളായ കാര്യങ്ങളുണ്ട്. നിറയെ കല്ലിൻ്റെ കൂട്ടങ്ങളാണ്. ഇടയ്ക്ക് വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ചുഴിയുമുണ്ട് " അന്നേരം, മറ്റൊരുവൻ പിന്തുണച്ചു: " മാത്രമല്ല, ചൂണ്ടയിട്ട് നമ്മളെ പിടിക്കാൻ വരുന്ന കുട്ടികളും ഒരു ശല്യമാണ് " എന്നാൽ, ആ കൂട്ടത്തിലെ ഏറ്റവും പ്രായമേറിയവൻ പറഞ്ഞു: "അതെല്ലാം ശരിയാണ്. എങ്കിലും ഈ കാര്യങ്ങളെല്ലാം തരണം ചെയ്യാനുള്ള കഴിവും ദൈവം നമുക്കു തന്നിട്ടുണ്ട് " എങ്കിലും, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം മീനുകളും തീരുമാനിച്ചതിൻ്റെ ഫലമായി അവരെല്ലാം ഒഴുക്കിനൊപ്പം ചേർന്ന് താഴെ നദിയിലെത്തി. അന്നേരം, ഒരു മനുഷ്യൻ ചായക്കടയിലെ ഭക്ഷണ അവശിഷ്ടങ്ങൾ നദിയിലെ ഒഴുക്കു കുറഞ്ഞ ഒരിടത്ത് തള്ളുന...

(1221) അഞ്ച് കള്ളന്മാർ!

  പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യത്ത് ചില പ്രഭുക്കന്മാർ ചക്രവർത്തിമാർ എന്ന പോലെ ജീവിച്ചിരുന്ന കാലമായിരുന്നു അത്. അയൽരാജ്യമായ കോസലപുരത്തു നിന്നും അഞ്ച് കള്ളന്മാർ രാത്രിയിൽ ഒരു പ്രഭുവിൻ്റെ മാളികയുടെ പിറകിലെത്തി. പ്രഭുവും കുടുംബവും ഉൽസവത്തിനു പോയിരുന്ന സമയമായതിനാൽ അവർക്ക് യാതൊന്നും പേടിക്കാനില്ലായിരുന്നു. എങ്കിലും വീടിൻ്റെ കരുത്തേറിയ വാതിലുകൾ തകർക്കുന്ന രീതി അവർക്കില്ല. അവരുടെ കയ്യിലെ ചാക്കിൽ വലിയ ഒരു ഉടുമ്പ് ഉണ്ടായിരുന്നു. ഉടുമ്പിൻ്റെ അരയിൽ കയറു കെട്ടി മാളികയുടെ മുകളിലേക്ക് അതിനെ എറിഞ്ഞു. എന്നിട്ട്, മേൽക്കൂരയിൽ ശക്തിയായി പിടിച്ചിരിക്കുന്ന ഉടുമ്പിനെ കെട്ടിയ കയറിൽ പിടിച്ച് ആ കൂട്ടത്തിലെ മെലിഞ്ഞ കള്ളൻ മുകളിലേക്കു വലിഞ്ഞു കയറി! പിന്നീട്, മറ്റുള്ളവരിൽ രണ്ടു പേരും കൂടി മുകളിലെത്തി. പിന്നീട്, ഓടിളക്കി ഇറങ്ങിയത് അടുക്കളയിലായിരുന്നു. കരിയും പുകയും മാറാലയുമെല്ലാം ദേഹത്ത് പറ്റിയെങ്കിലും നിലവറയിലെ സ്വർണ്ണവും പണവുമെല്ലാം ഒരു ചാക്കിലാക്കി. കള്ളന്മാർ ഇരുട്ടിൻ്റെ മറവിൽ വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ അഞ്ചു പേരും പിറുപിറുത്തത് ഒരേ വിധത്തിലായിരുന്നു - "ഈ ചാക്കിലെ സമ്പത്ത് അഞ്ചായി ഭാഗിച്ചാൽ ഒരു ...

(1202) പ്രതിഫലത്തിൻ്റെ പ്രശ്നം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ദിവ്യഗുരുവിന് ആശ്രമമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആശ്രമത്തിൽ ഓരോ സമയത്തും പല മൃഗങ്ങളും വന്നു കയറുന്നത് പതിവാണ്. ഗുരുവിന് മൃഗങ്ങളുമായി ആശയവിനിമയത്തിന് കഴിവുണ്ടായിരുന്നു. ഒരിക്കൽ, ഒരു ദിവസം തന്നെ കുറുക്കനും പോത്തും ചെന്നായും കുരങ്ങനും പല സമയത്ത് ആശ്രമത്തിലെത്തി. അവിടെ മൃഗങ്ങൾ പരസ്പരം വഴക്കിടാൻ പാടില്ലെന്ന് ഗുരു എല്ലാ ജീവികളോടും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ മൃഗങ്ങൾ എല്ലാം കൂടി ആശ്രമ പരിസരത്ത് നടക്കുന്നത് ഗുരുവിന് ഇഷ്ടമായില്ല. കാരണം, അതിഥികൾ വരുമ്പോൾ ചിലപ്പോൾ പേടിക്കാൻ സാധ്യതയുണ്ടല്ലോ. അവറ്റകളെ ഒഴിവാക്കാൻ ഗുരു ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. "ഈ ആശ്രമത്തിന് ഒരുപാട് പുരയിടമുണ്ട്. അവിടെ വന്യമൃഗങ്ങളുടെ ശല്യം ചിലപ്പോൾ വരാറുണ്ട്. അതിനാൽ, നിങ്ങളെ ഓരോ ആളിനെയും ഒരു ജോലി ഏൽപ്പിക്കുകയാണ് " ആ നാലു മൃഗങ്ങൾക്കും അത് സമ്മതമായി. അദ്ദേഹം പറഞ്ഞു -"സിംഹത്തിൻ്റെ ഗുഹയിൽ ചെന്ന് അവൻ്റെ ഇന്നത്തെ ആഹാരം എന്താണെന്ന് അറിഞ്ഞു വരുന്നതാണ് ഒരു ജോലി. അങ്ങനെ മടങ്ങി വരുന്നവർക്ക് നാലു നേരത്തേ ആഹാരം ഞാൻ തരും. അടുത്ത ജോലി -കടുവയുടെ ഗുഹയിൽ പോയി അറിഞ്ഞു വന്നാൽ മൂന്ന് നേരത്തേ ആഹാ...

(1194) സ്വർണ്ണക്കൊതി!

  ഒരിക്കൽ, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് രുദ്രൻ എന്ന രാജാവായിരുന്നു. അയാൾ വലിയ ഒരു ദേവീ ഭക്തനാണ്. എന്നാൽ, സമ്പത്തിനോട് അമിതമായ ആസക്തിയുണ്ടായിരുന്നു. അതിനിടയിൽ, മറ്റൊരു ആഗ്രഹം രാജാവിനു തോന്നി. ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം ഉള്ള രാജാവ് എന്ന ബഹുമതി സ്വന്തമാക്കണം! അതിനായി അയാൾ ശക്തമായ പ്രാർഥനകളും യാഗങ്ങളും പൂജകളും രഹസ്യമായി നടത്തി. ഒടുവിൽ, ദേവി പ്രത്യക്ഷപ്പെട്ടു- " അല്ലയോ, ഭക്താ, നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക" ഉടൻ, രാജാവ് തൻ്റെ ആഗ്രഹം അറിയിച്ചു. ദേവി വരം കൊടുത്തു - "നീ ആഗ്രഹിക്കുന്ന അത്രയും അളവ് സ്വർണ്ണം കിട്ടാനുള്ള അനുഗ്രഹം നിനക്ക് ഞാൻ തരുന്നു. അതിനായി നീ എവിടെ എന്തു തൊടുന്നുവോ അതു മുഴുവനും സ്വർണ്ണമായി മാറും!" രാജാവിന് വളരെയേറെ സന്തോഷമായി. അയാൾ അടുത്തു കണ്ട കൊട്ടാരത്തിലെ തൂൺ തൊട്ടപ്പോൾ അത് സ്വർണ്ണമായി മാറി! കിടക്കുന്ന കട്ടിലും, സിംഹാസനവും കിരീടവും വാളും വസ്ത്രങ്ങളുമെല്ലാം സ്വർണ്ണമായി മാറി. രാജാവിന് ലോകം പിടിച്ചടക്കിയ സന്തോഷമാണ് ഉണ്ടായത്. ഇതിനിടയിൽ, ഉച്ച സമയത്ത്, തീൻമേശയിൽ സദ്യ വിളമ്പിയത് കഴിക്കാനായി കൈ ചോറിൽ തൊട്ടപ്പോൾ അതും സ്വർണ്ണമായി. വെള്ളം കു...

(1184) അഹങ്കാരിയായ ആന!

  പണ്ടുകാലത്തെ, സിൽബാരിപുരം കാട്ടിലെ ഒരു കഥയാവട്ടെ അടുത്തത്. ഒരിക്കൽ, കാട്ടിലെ ഒറ്റയാനായ കാട്ടാന കരുത്തോടെ അഹങ്കാരത്തോടെ നടക്കുന്ന സമയം. എതിരെ ആരും വരുന്നതു പോലും ഇഷ്ടമല്ലാത്ത പ്രകൃതമായിരുന്നു ആ കാട്ടാനയ്ക്ക്. ഒരു ദിവസം, അവൻ നടക്കവേ, എതിർ വശത്തായി ഒരു മുയൽ പുല്ലു തിന്നു നടക്കുന്നതു കണ്ടു. അവൻ തുമ്പിക്കൈ കൊണ്ട് ഒരു തട്ടു കൊടുത്തു. മുയൽ തെറിച്ച് ഒരു പള്ളയിലേക്ക് തെറിച്ചു വീണു! മുയൽ ആനയെ ശപിച്ചു - "ഞാൻ ദുർബലനായതുകൊണ്ടാണ് നീ ഈ ധിക്കാരം കാണിച്ചത് " പറഞ്ഞു തീർന്നതും മുയൽ ഓടി മാളത്തിൽ കയറി. ആന തുടർന്ന് മുന്നോട്ടു പോയപ്പോൾ താഴ്ന്നു കിടന്ന ഒരു മരച്ചില്ലയിലെ കിളിക്കൂട് കണ്ടു. ഉടൻ, തുമ്പിക്കൈ നീട്ടി ആ ചില്ല ഒടിച്ചെറിഞ്ഞു! മുട്ടകൾ പൊട്ടിയപ്പോൾ കിളികൾ പറഞ്ഞു -"നിനക്ക് ഞങ്ങൾ യാതൊരു ഉപദ്രവങ്ങളും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ഈ ചതി ചെയ്തത്?" ആന യാതൊന്നും പറയാതെ അവിടെ നിന്നും പോയി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു വലിയ ചിതൽപുറ്റ് കണ്ടപ്പോൾ ആന കാൽ കൊണ്ട് ഒറ്റ ചവിട്ടിൽ അത് തെറിപ്പിച്ചു! അവറ്റകൾ ചിതറിയോടി! അവൻ വെള്ളം കുടിക്കാനായി ആറ്റു തീരത്തേക്കു നടന്നു. ആവോളം വെള്ളം കുടിച്ചിട്ട...

(1178) ബുദ്ധി വേണ്ടതായ സമയം!

  പണ്ട്, സിൽബാരിപുരം രാജ്യമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. അതൊരു വേനൽക്കാലമായിരുന്നു. ഒരു ദിവസം ചെന്നായ വിശന്നു വലഞ്ഞ് കാട്ടിൽ നിന്നും നാട്ടിലിറങ്ങി. പറമ്പിലൂടെ തീറ്റി തിന്നു നടക്കുകയായിരുന്ന പൂവൻകോഴിയെ കണ്ടപ്പോൾ ആദ്യമേ ചാടി വീഴാൻ ചെന്നായ നോക്കിയെങ്കിലും കോഴി അടുത്ത മരത്തിലേക്ക് പറന്നു പൊങ്ങുമെന്ന് അവനു മനസ്സിലായി. ചെന്നായ മറ്റൊരു സൂത്രം പ്രയോഗിച്ചു. മാന്യമായി കുറച്ചു മാറി നിന്ന് കോഴിയോടു ചോദിച്ചു- "നീയാണ് ഈ നാട്ടിലെ ആളുകളെ രാവിലെ മനോഹരമായ ശബ്ദത്തിൽ കൂവി എഴുന്നേൽപ്പിക്കുന്നതെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ആ ശബ്ദം കേൾക്കാൻ എനിക്കു കൊതിയായി" ആ പുകഴ്ത്തലിൽ കോഴിക്ക് വലിയ ഗർവ്വ് തോന്നി. ഉടൻ, കോഴി പറഞ്ഞു -"ദാ, താൻ കണ്ടോളൂ!" എന്നു പറഞ്ഞു കൊണ്ട് കണ്ണടച്ച് - "കൊക്കരക്കോ.. കോ.." എന്നു നീട്ടി കൂവി. എന്നാൽ, കോഴി കണ്ണടച്ചു കൂവി നിന്ന സമയത്ത് ചെന്നായ പാഞ്ഞു വന്ന് കോഴിയുടെ ചിറകിൽ കടിച്ച് നടന്നു. ആ പൂവൻകോഴി ഒട്ടും ബഹളം വച്ചില്ല. അസാമാന്യ ധീരനെന്ന് നടിച്ചു. ചെന്നായുടെ ശക്തിയല്ല, ബുദ്ധിയാണ് തന്നെ കീഴടക്കിയത്. അതുപോലെ തൻ്റെ ബുദ്ധിയും ഉപയോഗിച്ചാലേ രക്ഷപ്പെടാനാകൂ...

(1160) അടിമയുടെ അടിമ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു.  ഇഷ്ടമല്ലാത്ത ചെറിയ കാര്യങ്ങൾക്കു പോലും ഉഗ്രകോപം വരുന്ന രീതി രാജാവിന് ഉണ്ടായിരുന്നു.  ദേഷ്യം വന്നാൽ വാളെടുത്ത് വീശുന്നത് പതിവാണ്.  ഒരിക്കൽ, രാജാവ് കുതിരപ്പുറത്ത് ദൂരെ ദേശത്തേക്ക് യാത്ര പോകേണ്ട ആവശ്യമുണ്ടായി. അങ്ങനെ, രാജാവ് കുറെ ദൂരം പിന്നിട്ടപ്പോൾ വല്ലാത്ത വിശപ്പും ദാഹവും തോന്നി. അടുത്ത് എവിടെയെങ്കിലും ഭക്ഷണശാല ഉണ്ടോയെന്ന് ആരോടെങ്കിലും ചോദിക്കാൻ തീരുമാനിച്ചു. എന്നാൽ, രാജാവ് യാത്ര ചെയ്ത വഴിയിൽ ആരെയും കണ്ടില്ല. ഒടുവിൽ, വഴിയരികിലെ മരത്തണലിൽ പരദേശിയായ സന്യാസി ഉറങ്ങുന്നതു കണ്ടു. രാജാവ് ചോദിച്ചു - "ഇവിടെ അടുത്ത് എവിടെങ്കിലും ഭക്ഷണശാലയുണ്ടോ?" അതുകേട്ട് കണ്ണു തുറന്ന സന്യാസി ചോദിച്ചു - "നിങ്ങൾ ആരാണ്?" പെട്ടെന്ന്, രാജാവിന് ദേഷ്യം ഇരച്ചുകയറി - "ഞാൻ രാജാവാണ്. നീ എൻ്റെ രാജ്യത്തിലെ അടിമയും" അതുകേട്ട്, സന്യാസി പുഞ്ചിരിച്ചു. അതുകണ്ട്, രാജാവ് വാൾ വീശി വിറച്ചു! അന്നേരം, സന്യാസി പറഞ്ഞു -"ഇപ്പോഴാണ് താങ്കൾ ആരാണെന്ന് എനിക്കു ശരിക്കും മനസ്സിലായത് " രാജാവ് ഗർജ്ജിച്ചു - "എന്തു മനസ്സിലായി?" സന്യാ...

(1090) കച്ചവടത്തിലെ ചതി!

സിൽബാരിപുരംദേശത്തിലെ കച്ചവടക്കാരനായിരുന്നു സോമു. കച്ചവടം കൂടുന്നത് അനുസരിച്ച് വേറെ പല സ്ഥലങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കാൻ സോമു തീരുമാനിച്ചു. അതിനായി കൂടുതൽ പണം ആവശ്യമായി വന്നു. അന്നേരം, കച്ചവടത്തിനായി ഒരു സുഹൃത്തായ ചീരനെ കൂടെ കൂട്ടി. അയാൾ പക്ഷേ, ചതിയനായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ സോമുവിനെ ചതിച്ച് പണവുമായി അടുത്ത നാട്ടിലേക്കു രക്ഷപെട്ടു. സോമുവിന് പ്രതികാര ബുദ്ധി ഇരച്ചുകയറി. അയാൾ മുണ്ടിൻ്റെ മടിക്കുത്തിൽ ഒരു കഠാരയും ഒളിപ്പിച്ചിരുന്നു. ചീരനെ കണ്ടു പിടിച്ച് അയാളെ വധിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം. സോമു വെപ്രാളപ്പെട്ട് നടക്കുന്നതിനിടയിൽ ക്ഷീണിതനായി. അവൻ വഴിയിൽ കണ്ട ആൽത്തറയിൽ ഉറങ്ങിപ്പോയി. അടുത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങിയ ഒരു സന്യാസി സോമുവിൻ്റെ അരികിൽ വിശ്രമിക്കാനായി ഇരുന്നു. സോമു എണീറ്റപ്പോൾ സന്യാസി പരിചയപ്പെട്ടു. അവൻ്റെ പ്രതികാര ലക്ഷ്യം ഒട്ടും ശമിച്ചിട്ടില്ലായിരുന്നു. അത് കണ്ടിട്ട് സന്യാസി പറഞ്ഞു -"നിനക്ക് നിൻ്റെ സുഹൃത്തിനെ എളുപ്പത്തിൽ വധിക്കാൻ പറ്റും. എന്നാൽ, കോസലപുരം ദേശത്തു നിന്നും രക്ഷപെട്ടു പോരാൻ നിനക്കു സാധിക്കില്ല. ആയുഷ്കാലം മുഴുവൻ ഇരുണ്ട തടവറയിൽ കിടന്നു ന...

(1088) ഗുഹയിലെ നിധി!

 പണ്ട്, സിൽബാരിപുരം ദേശത്ത് ഗുരുവിൻ്റെ ആശ്രമം പ്രശസ്തമായിരുന്നു. എന്നാൽ, ആ ദേശത്ത് പലിശയ്ക്കു പണം കൊടുക്കുന്ന ഒരു ദുരാഗ്രഹി വളർന്നു വന്നു. ക്രമേണ അയാൾ മുതലാളിയായി മാറി. അയാളുടെ വട്ടിപ്പലിശയ്ക്കു മുന്നിൽ നാട്ടുകാർക്ക് പിടിച്ചു നിൽക്കാനായില്ല. കടം വാങ്ങിയ പലരും സർവ്വതും നഷ്ടമായി ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു പോയി. ഒടുവിൽ, ചില ആളുകൾ ഗുരുവിൻ്റെ അടുക്കലെത്തി ആവലാതികൾ ബോധിപ്പിച്ചു. അപ്പോൾ ഗുരു പറഞ്ഞു - "അയാളെ ശിക്ഷിക്കാനുള്ള അധികാരമൊന്നും എനിക്കില്ല. എന്നാൽ, അവന് വലിയ സമ്പത്ത് കിട്ടുന്നതും അല്ലെങ്കിൽ നാശം വരുന്നതുമായ ഒരു അവസരം ഞാൻ കൊടുക്കുന്നുണ്ട് " നാട്ടുകാർ പിരിഞ്ഞു പോയി. അടുത്ത ദിവസം, മുതലാളിയെ ഗുരു ആളയച്ച് ആശ്രമത്തിൽ വരുത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അതിൻപ്രകാരം, അതിരാവിലെ ഗുരുവിൻ്റെ അടുക്കൽ മുതലാളി എത്തിച്ചേർന്നു. അവർ കാട്ടിലേക്കു യാത്രയായി. ഒടുവിൽ, ഇരുവരും ഒരു ഗുഹയുടെ മുന്നിലെത്തി. അന്നേരം ഗുരു പറഞ്ഞു - "ഗുഹയുടെ ഉള്ളിൽ ലോകം ഇതുവരെ കണ്ടില്ലാത്ത രത്നശേഖരമുണ്ട്. പക്ഷേ, നിനക്ക് അതിൽ നിന്നും ഒരെണ്ണം മാത്രം എടുക്കാം. കവാടം ഇപ്പോൾ രാവിലെ കുറച്ചു നേരം മാത്രമേ തുറന്നിരിക്കുകയുള്ളൂ...

(1083) വൈദ്യൻ്റെ മുളക്!

  പണ്ടൊരിക്കൽ, സിൽബാരിപുരം രാജ്യത്ത് പ്രശസ്തനായ ഒരു വൈദ്യൻ ഉണ്ടായിരുന്നു. പലയിടങ്ങളിൽ നിന്നും ആളുകൾ വിവിധ ചികിത്സയ്ക്കായി അയാളുടെ അടുക്കൽ വരാറുണ്ട്. ക്രമേണ, അയാൾക്ക് പ്രശസ്തിയോടൊപ്പം അഹങ്കാരവും തോന്നിത്തുടങ്ങി. ഒരു ദിവസം രോഗിയുടെ മുറിവിൽ മരുന്നു വച്ചു കെട്ടാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു കുബുദ്ധി തോന്നി. മരുന്നിനൊപ്പം കുറച്ച് മുളകുപൊടിയും കൂടി ചേർത്തു! മുറിവിൽ മുളകു കാരണം നീറിയതിനാൽ രോഗി കരയുന്നത് കണ്ട് വൈദ്യന് ഉള്ളിൽ ചിരിയാണു വന്നത്. ഇങ്ങനെ ഏതാനും വർഷം മുന്നോട്ടു പോയി. അതിനൊപ്പം ഈ വികൃതിയും അയാൾ തുടർന്നു. ഒരിക്കൽ, വൈദ്യൻ ദൂരെ ഒരു ക്ഷേത്രത്തിലേക്ക് കാൽനടയായി പോയി. അതിനിടയിൽ, അയാൾ വഴിയിൽ കിടന്ന ഒരു കല്ലിൽ തട്ടി വീണു! ഈ സംഭവം, പാതയോരത്തുള്ള വീട്ടിലെ ആൾ കണ്ടപ്പോൾ കൈ പിടിച്ച് വീട്ടിലെ വരാന്തയിൽ കൊണ്ടു പോയി ഇരുത്തി. തുടർന്ന് കയ്യിൽ പച്ചമരുന്നുമായി വന്ന് വൈദ്യൻ്റെ മുറിവിൽ പുരട്ടി. പെട്ടെന്ന്, വൈദ്യൻ നിലവിളിച്ചു - "ഹൊ! എനിക്ക് നീറ്റലും പുകച്ചിലും സഹിക്കാൻ വയ്യായേ! തനിക്ക് എവിടെ നിന്നാണ് ഈ മരുന്ന് കിട്ടിയത്?" വീട്ടുകാരൻ പറഞ്ഞു -"എൻ്റെ ബന്ധു സിൽബാരിപുരത്താണ് താമസിക്കുന്നത്. അയാൾക്ക...

(1070) യുവാവിൻ്റെ ബഹളം!

  കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു സംഭവ കഥ. രാജ്യത്തെ തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷൻ. അങ്ങോട്ട് ഒരു ട്രെയിൻ വന്നുകൊണ്ടിരിക്കുന്ന സമയം. അപ്പോൾ ആ ട്രെയിനിൽ സാമാന്യമായിട്ടുള്ള തിരക്കുണ്ട്. പലയിടങ്ങളിലേക്കും പോകേണ്ട ആളുകളുണ്ട്. അപ്പോൾ ട്രെയിന്റെ ജനാലയിൽ പിടിച്ചുകൊണ്ട് ഒരു യുവാവ് വളരെ ബഹളം ഉണ്ടാക്കിക്കൊണ്ട് വെളിയിലെ കാഴ്ചകൾ ഓരോന്നായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവൻ്റെ അപ്പൻ അതു കണ്ട് കൂടെ നിൽക്കുന്നു. മറ്റുള്ള ആളുകൾക്ക് അത് ഒരു ശല്യമായി അനുഭവപ്പെടാൻ തുടങ്ങി. പലരും ആദ്യം പിറുപിറുക്കാൻ തുടങ്ങി. കുറെ സമയം കഴിഞ്ഞപ്പോൾ അതിൽ ഒരാൾ ഈ പിതാവിനോട് ചോദിച്ചു - "നിങ്ങളുടെ മകന് എന്തെങ്കിലും മാനസികമായ പ്രശ്നങ്ങൾ ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കുക ആയിരിക്കും നല്ലത്" അപ്പോൾ ആ പിതാവ് സന്തോഷത്തോടെ പറഞ്ഞു - "ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നാണ് വരുന്നത്. എൻ്റെ മകൻ ജന്മനാ അന്ധനായിരുന്നു. കുറെ ദിവസങ്ങൾക്ക് മുൻപ് കണ്ണിൻ്റെ സർജറി കഴിഞ്ഞു. ഇന്ന് രാവിലെയാണ് ഓപ്പറേഷൻ കഴിഞ്ഞിട്ട് കണ്ണിൻ്റെ കെട്ടഴിച്ചത്. അവൻ ഈ ലോകമെല്ലാം ആദ്യമായി കാണുകയാണ്! അതുകൊണ്ടാണ് ഈ ബഹളം എല്ലാം വെക്കുന്നത് "  ഇതുകേട്ട് ട്രെയിനിൽ ഉ...

(806) കഴുതയുടെ മാല

  ഒരിക്കൽ, സാധുവായ ഒരു കച്ചവടക്കാരൻ ചന്തയിലേക്ക് പോകുകയായിരുന്നു. അയാളുടെ ചുമടെല്ലാം കഴുതയായിരുന്നു ചുമന്നിരുന്നത്. രാവിലെ ചന്തയിലേക്കു പോയി അവിടെ കച്ചവടമെല്ലാം കഴിഞ്ഞ് വൈകുന്നേരം തിരികെ പോരുകയും ചെയ്യും. അയാൾ പോകുന്ന വഴിയിൽ ഒരു നിറമുള്ള കല്ല് കിടക്കുന്നതു കണ്ടപ്പോൾ കൗതുകം തോന്നി അത് എടുത്തു നോക്കി. പിന്നീട്, കയ്യിലെ ചരടിൽ കെട്ടി കഴുതയുടെ കഴുത്തിൽ ഒരു മാലയാക്കി തൂക്കിയിട്ടു. അങ്ങനെ, കുറെ ദൂരം നടന്നപ്പോൾ ആഭരണപ്പണികൾ ചെയ്യുന്ന ആൾ എതിരെ നടന്നു വരുന്നുണ്ടായിരുന്നു. കഴുതയുടെ കഴുത്തിൽ തൂങ്ങിയാടുന്ന കല്ല് കണ്ടപ്പോൾ അവൻ ഞെട്ടി! "ഹൊ! ഈ വജ്രക്കല്ല് ഇയാൾക്ക് എവിടെ നിന്നു കിട്ടി?" അയാൾ പിറുപിറുത്തു. അന്നേരം, അയാൾ ചോദിച്ചു - "എടോ, ഈ കഴുതയുടെ  കഴുത്തിലെ കല്ലുമാല എനിക്കു തന്നാൽ, എന്റെ കുതിരയുടെ കഴുത്തിൽ കെട്ടാമായിരുന്നു" കച്ചവടക്കാരൻ: "എനിക്ക് നൂറ് സ്വർണ്ണ നാണയം തന്നാൽ ഞാൻ നിങ്ങൾക്ക് തരാം" കച്ചവടക്കാരനെ പറ്റിക്കാനായി അയാൾ പറഞ്ഞു - "അൻപത് നാണയം തരാം" പകുതി വിലയ്ക്ക് പറ്റില്ലെന്നായി കച്ചവടക്കാരൻ. പക്ഷേ, പണിക്കാരൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു - ഈ കച്ചവടക്കാരൻ കുറ...

(780) സർപ്പവും മിന്നാമിനുങ്ങും

  പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. ഒരിക്കൽ, ഇരുട്ടു വീണ വഴിയിലൂടെ ഒരു പാമ്പ് ഇഴഞ്ഞു വരുന്ന വഴിയിൽ, ഇലയിൽ ഇരിക്കുന്ന മിന്നാമിനുങ്ങിനെ കണ്ടു. ഉടൻ, പാമ്പ് അതിനെ വിഴുങ്ങാനായി നാവു നീട്ടി. ഞെട്ടി വിറച്ചു കൊണ്ട് മിന്നാമിനുങ്ങ് പാമ്പിനോടു ചോദിച്ചു - "എന്നെ വിഴുങ്ങുന്നതിനു മുൻപ് അങ്ങ് ദയവായി എന്റെ ചില സംശയങ്ങൾക്കുള്ള ഉത്തരം തരുമോ?" പാമ്പ് : "ഉം.. നിന്റെ അന്ത്യാഭിലാഷമല്ലേ? സാധിച്ചു തന്നേക്കാം" മിന്നാമിനുങ്ങ് ചോദിച്ചു - "ഒരു മിന്നാമിനുങ്ങ് പാമ്പിന്റെ ഭക്ഷണ ശൃംഖലയിൽ ഉൾപ്പെടുന്നവനാണോ?" പാമ്പ് : "അല്ലാ" മിന്നാമിനുങ്ങ്: "ഞാൻ അങ്ങയെ ഉപദ്രവിച്ചോ? എന്തെങ്കിലും തടസ്സമോ പ്രശ്നമോ വരുത്തിയോ?" പാമ്പ് : "ഏയ്, ഒന്നുമില്ലാ" മിന്നാമിനുങ്ങ്: "എന്നെ തിന്നാൽ അങ്ങയുടെ വിശപ്പു മാറുമോ?" പാമ്പ് : "ഇല്ലാ, എനിക്കു വിശക്കുന്നില്ല" മിന്നാമിനുങ്ങ്: "എങ്കിൽ പിന്നെ എന്തിനാണ് എന്നെ വിഴുങ്ങുന്നത്?" പാമ്പ് തന്റെ ലക്ഷ്യം വെളിപ്പെടുത്തി - "നീ തിളങ്ങുന്നത് എനിക്കു സഹിക്കുന്നില്ല. ഇത്രയും വലിയ എനിക്ക് ഇല്ല...

(761) ശിഷ്യനു കിട്ടിയ കണ്ണാടി

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, ചെറിയൊരു ആശ്രമം ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഗുരുവിന് ഒട്ടേറെ മാന്ത്രിക സിദ്ധികൾ ഉണ്ടായിരുന്നു. എന്നാൽ, ഒരു സമയം, ഒരു ശിഷ്യൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത്. ആ ശിഷ്യന്റെ പഠന കാലം കഴിഞ്ഞ് സ്വന്തം ഗൃഹത്തിലേക്കു മടങ്ങാറായി. പോകാൻ നേരം, ഗുരു വിശിഷ്ടമായി എന്തെങ്കിലും ശിഷ്യനു കൊടുത്തു വിടണമെന്ന് ആലോചിച്ചു. അതിനായി അദ്ദേഹം ഒരു മാന്ത്രികക്കണ്ണാടി ശിഷ്യനു നൽകിയിട്ടു പറഞ്ഞു - "ഈ കണ്ണാടി ആരുടെ നേരേ തിരിക്കുന്നുവോ അവരുടെ മനസ്സിലെ  കാര്യങ്ങൾ നിനക്കു തെളിഞ്ഞു വരും!" അതു കയ്യിൽ കിട്ടിയ പാടേ, അവൻ ഗുരുവിനു നേരേ തിരിച്ചു. ഗുരുവിന്റെ സമ്പത്തിനോടുള്ള ആർത്തി കണ്ട് അവൻ ഒന്നും മിണ്ടാതെ ആശ്രമത്തിൽ നിന്നും ഇറങ്ങി നടന്നു. പിന്നീട്, സ്വന്തം വീട്ടിലെത്തി കണ്ണാടിയിലൂടെ നോക്കിയപ്പോഴും പലതരം ദുഷ്ടതകൾ കാണാനായി. അവിടെ നിന്നും ഇറങ്ങി ഒരു നല്ല മനുഷ്യനെ കാണാനായി അലഞ്ഞു. പക്ഷേ, പലർക്കും പലതരം ദുശ്ശീലങ്ങൾ! ഒടുവിൽ, അവന്റെ മനസ്സു മടുത്ത്, ഈ കണ്ണാടി ഗുരുവിന് തിരികെ കൊടുക്കാമെന്നു വിചാരിച്ചു. അവിടെ എത്തി ഗുരുവിനോടു പറഞ്ഞു - "ഗുരുവേ, ഞാൻ എവിടെ നോക്കിയിട്ടും ആരിലു...

(685) ദൂരദർശിനിയിലെ കരട്

  പണ്ടു പണ്ട്, സിൽബാരിപുരം പട്ടണത്തിൽ ഒരു യുവശാസ്ത്രഞ്ജൻ ഉണ്ടായിരുന്നു. അയാൾക്ക് ജ്യോതിശാസ്ത്രമായിരുന്നു ഇഷ്ട വിഷയം. എല്ലാ ദിവസവും രാത്രി മാനത്ത് ദൂരദർശിനിയിലൂടെ വിദൂരതയിലേക്ക് നിരീക്ഷിക്കുന്നത് പതിവാണ്. ഒരു ദിവസം, അയാൾ ചന്ദ്രനിലേക്കു നോക്കിയപ്പോൾ പതിവില്ലാതെ കറുത്ത രൂപം ചന്ദ്രനിൽ കണ്ടു. യാതൊരു മാറ്റവുമില്ലാതെ അത് നിലകൊള്ളുന്നത് നോക്കി അയാൾ അത്ഭുതപ്പെട്ടു. ഉടൻ, അയാളുടെ അയൽവാസികളെയും കൂട്ടുകാരെയും വിവരമറിയിച്ചു. ആളുകൾ വരിവരിയായി നിന്ന് ഈ ദൃശ്യം ആസ്വദിച്ചു. ആളുകൾ ഇത് ദൈവത്തിൻ്റെ അടയാളമാണെന്നും ലോകം അവസാനിക്കാൻ പോകുന്നുവെന്നുമുള്ള നിഗമനത്തിലെത്തി. മറ്റു ചിലർ ഇത് ചന്ദ്രനിലെ പിശാചാണെന്നും പറഞ്ഞു. അങ്ങനെ, പലതരം ചിന്താഗതികളും വാർത്തകളും അയൽദേശമായ കോസലപുരത്തും എത്തിച്ചേർന്നു. അവിടെയുള്ള മുതിർന്ന ശാസ്ത്രഞ്ജൻ ഇതറിഞ്ഞ് ഇവിടെയെത്തി. ദൂരദർശിനിയിലൂടെ അദ്ദേഹം നോക്കിയപ്പോൾ അദ്ദേഹത്തിനു കാര്യം പിടികിട്ടി. ഒരു തുണികൊണ്ട് ദൂരദർശിനിയുടെ മുൻവശത്തെ ലെൻസിൽ ഉണ്ടായിരുന്ന ചെറിയ കരട് തുടച്ചു കളഞ്ഞപ്പോൾ ചന്ദ്രനിലെ ഭൂതം അപ്രത്യക്ഷമായി! ചിന്തിക്കുക - ഒരു കാര്യത്തോടുള്ള ക്രിയാത്മകമായ സമീപനം ഏറെ പ്രയോജനകരമാകും. അ...

(662) കറുത്ത നിറം

  വിക്രമൻ രാജാവ് സിൽബാരിപുരംദേശം വാണിരുന്ന കാലം. രാജാവിന് ഒരു ഉണ്ണി പിറന്നു. ഏകദേശം പത്തു വയസ്സായപ്പോൾ കൊച്ചു രാജകുമാരന് കണ്ണിന് ഒരു ദീനം പിടിപെട്ടു. പ്രകാശം കാണുമ്പോൾ കണ്ണിന് വല്ലാത്ത ബുദ്ധിമുട്ടും തലവേദനയും തുടങ്ങി അവൻ കരയാൻ തുടങ്ങും. ആ രാജ്യത്തെ പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഫലം കണ്ടില്ല. പിന്നീട്, വിദൂര ദേശമായ കോസലപുരം രാജ്യത്തു നിന്നും ഒരു വൈദ്യനെ വിളിച്ചു വരുത്തി. അദ്ദേഹം രാജകുമാരനെ പരിശോധിച്ച ശേഷം ചില മരുന്നുകൾ കൊടുത്തു. അതിനു ശേഷം പറഞ്ഞു - "കുമാരൻ ഇരുണ്ട നിറമോ കറുപ്പു നിറമോ ആയിരിക്കണം കണ്ണിൽ കാണേണ്ടത്. സൂര്യപ്രകാശം നേരിട്ടു കാണാതെ നോക്കണം. ഞാൻ ഒരു വർഷത്തിനു ശേഷം വീണ്ടും വന്നു കൊള്ളാം. മരുന്നും മുടക്കാൻ പാടില്ല" വൈദ്യൻ മടങ്ങിപ്പോയി. അന്നു തന്നെ കൊട്ടാരത്തിലെ തിരശ്ശീലകളും തുണികളും കറുപ്പു നിറമാക്കി. കൊട്ടാരത്തിലെ ആളുകൾ കറുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. ഭിത്തികളിൽ കറുത്ത ചായമടിച്ചു. ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം കറുത്തതാക്കി. ചുരുക്കത്തിൽ, കൊട്ടാരമാകെ പേടിപ്പിക്കുന്ന ഒന്നായി മാറി. കൊട്ടാര വാസികൾക്ക് വല്ലാത്ത വിമ്മിട്ടം അനുഭവപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് വൈദ്യൻ ...

(651) രാജാവും ശകുനവും

സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന സമയം. ആ ദേശത്ത്, ശകുനി എന്നു നാട്ടുകാരെല്ലാം കളിയാക്കി വിളിച്ചിരുന്ന സാധുവായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളെ കണ്ടാൽ അന്നത്തെ ദിവസം തുലഞ്ഞു എന്നാണു പലരും ധരിച്ചിരുന്നത്. ചിലർ കൊട്ടാരത്തിൽ വന്നു പറഞ്ഞു - "ഇയാൾ നമ്മുടെ രാജ്യത്തെ നശിപ്പിക്കും. രാജാവ് അയാളെ നാടുകടത്തട്ടെ"  മാത്രമല്ല, കൊട്ടാരനിവാസികളും ഇതേപ്പറ്റി മോശമായി പറയുന്നതു കേട്ടപ്പോൾ രാജാവിന് അയാളെ കാണണമെന്ന് കൗതുകമുണ്ടായി.  അയാൾ രാജാവിനെ മുഖം കാണിച്ചു. പക്ഷേ, രാജാവിന് പ്രത്യേകിച്ച് യാതൊരു നടപടിയും ആ മനുഷ്യനെതിരെ എടുക്കാൻ തോന്നിയില്ല. അതിനാൽത്തന്നെ, ശകുനിയെ വിട്ടയച്ചു. പക്ഷേ, അന്നേ ദിവസം കൊട്ടാരത്തിൻ്റെ ഗോവണിപ്പടികൾ അശ്രദ്ധമായി ഇറങ്ങവേ, രാജാവിൻ്റെ വലതുകാൽപാദം ഉളുക്കി. അപ്പോഴാണ്, നാട്ടുകാർ പറയുന്നതിൽ ഗൗരവമുള്ള കാര്യമുണ്ടെന്നു രാജാവിനു മനസ്സിലായത്. "ആരവിടെ! അപകടകാരിയായ ആ മനുഷ്യനെ ഇന്നുതന്നെ വധിച്ചു കളയുക!" അന്നേരം, അതു ശ്രദ്ധിച്ച രാജപണ്ഡിതൻ പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ മനുഷ്യൻ ഇന്ന് അതിരാവിലെ രാജാവിനെയാണു കണി കണ്ടത്. അതിൻ്റെ ഫലം കാലുളുക്കിയതിനേക്കാൾ ഭീകരമാണ്- വധശി...

(593) കോപം കുറയ്ക്കുന്ന വിദ്യ

സിൽബാരിപുരം ഗ്രാമത്തിലെ ആശ്രമത്തിൽ ഗുരുവിനു കീഴിൽ ഇരുപത് ശിഷ്യന്മാർ പഠിച്ചു വന്നിരുന്ന കാലം. അതിൽ, ഒരു ശിഷ്യനായ പുഷ്കരന് അടക്കാനാവാത്ത കോപം മൂലം പലതവണ ഗുരുവിന്റെ കയ്യിൽ നിന്നും ശിക്ഷ കിട്ടിയിട്ടുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും അവനിൽ ഒരു മാറ്റവും ഉണ്ടായില്ല. അതുകൊണ്ട്, ഗുരു മറ്റൊരു വിദ്യ പ്രയോഗിച്ചു. ഗുരു കുറെ ഇരുമ്പാണികളും ഒരു ചുറ്റികയും പലകയും അവനെ ഏൽപ്പിച്ചു. "ഇനിമേൽ, നിനക്കു കോപം ഇരച്ചു വരുമ്പോൾ ഓരോ പ്രാവശ്യവും ഈ പലകമേൽ  ആണി അടിക്കുക! " അവൻ പിന്നീട് അങ്ങനെ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കോപിക്കുന്ന സമയത്ത് അതിശക്തമായി ആണി അടിച്ചുകയറ്റി. പിന്നെ, ശക്തി കുറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാത്തവണയും കോപിച്ചപ്പോൾ ആണി അടിച്ചില്ല. കാരണം, കോപത്തിന്റെ ഉഗ്രത കുറഞ്ഞു വന്നു.  ഒരു മാസം കഴിഞ്ഞപ്പോൾ പലകമേൽ ആണി പുതിയതായി അടിച്ചില്ല. വല്ലപ്പോഴും മാത്രമായി കോപം അമർഷത്തിലേക്കു ചുരുങ്ങി. പിന്നെ, പിറുപിറുക്കൽ മാത്രം. ഒടുവിൽ അവന്റെ മനസ്സിനു ശാന്തത കൈവന്നു. ഒരു ദിവസം അവൻ ആ പലകയിലെ ആണികൾ എണ്ണി നോക്കിയപ്പോൾ ഇത്രയും തവണ ദേഷ്യപ്പെട്ടതിൽ പശ്ചാത്താപം അനുഭവപ്പെട്ടു. ഓരോ ആണിയും ചുറ്റികയുടെ മറുവശം കൊണ്ട് ഇള...