Malayalam eBook-81-ramayanam-kathakal-1 Author-Binoy Thomas, pdf format, price-free, To download this safe pdf google drive file-81- click here- https://drive.google.com/file/d/0Bx95kjma05ciUmYtbU5QVDM1Yjg/view?usp=sharing&resourcekey=0-TXWPbUSFGpnBFyrVXJDOQA വാല്‍മീകി രത്നാകരൻ എന്നായിരുന്നു വാല്‍മീകിയുടെ യഥാര്‍ത്ഥ നാമം. പ്രചതസൻ മുനിയുടെ മകനായിരുന്നു രത്നാകരന്‍. ചെറുപ്പത്തിൽ കാട്ടിലൂടെ പോയപ്പോൾ അവനു വഴി തെറ്റിപ്പോയി. അങ്ങനെ, അലഞ്ഞപ്പോൾ ഒരു വേട്ടക്കാരൻ രക്ഷിച്ച് അവരുടെ കൂടെ കൂട്ടി. പിന്നീട്, രത്നാകരൻ അവിടെ വളർന്നു യുവാവായി. ഇതിനോടകം തന്നെ സ്വന്തം പിതാവിനെയും പൂർവകാലത്തെയും അവൻ മറന്നു കഴിഞ്ഞിരുന്നു. വേട്ടക്കാരുടെ കുടുംബത്തിൽനിന്ന് വിവാഹവും കഴിച്ചു. കുടുംബം വലുതായപ്പോൾ നായാട്ടും വേട്ടയുമൊക്കെ പോരെന്നു തോന്നി. അയാൾ ചുളുവിൽ ധനം സമ്പാദിച്ചുകൂട്ടാൻ ഒരു ഉപായം കണ്ടെത്തി - വഴിയാത്രക്കാരെ കൊള്ളയടിക്കുക! അയാളുടെ കുടുംബം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അങ്ങനെ മോഷണവും പിടിച്ചുപറിയും കൊള്ളയുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. ഒരിക്കൽ, യാത്ര പോകവേ, നാരദമുനിയെ കൊള്ളയടിക്കാൻ ശ്രമിച്ചു. അപ്പോൾ, ...
"PDF Digital Library novels, folk tales, moral, motivational, kids bedtime short stories...2015 മുതല്‍ സൗജന്യ മലയാളം ഡിജിറ്റല്‍ ബുക്കുകളാകുന്ന സത്കർമ്മം! ലോകമെങ്ങും സ്നേഹവും നന്മയും പ്രകാശിക്കട്ടെ!"- Binoy Thomas