About

ഈ വെബ്സൈറ്റിനെ കുറിച്ചും എന്നെപ്പറ്റിയും കുറച്ചു കാര്യങ്ങൾ പറയട്ടെ. ഞാൻ കുട്ടിക്കാലം തൊട്ടുതന്നെ ചിത്രകഥകളും പത്രവും മാസികകളും മറ്റും ഒരുപാടു വായിക്കാൻ സമയം കണ്ടെത്തുമായിരുന്നു. പല കഥകളും വായിച്ചുകഴിയുമ്പോൾ ചിലപ്പോൾ അതേപോലുള്ള രസകരങ്ങളായ ചുറ്റുപാടും നടന്ന കാര്യങ്ങൾ മനസ്സിലോർത്ത് ചുരുക്കത്തിൽ എഴുതിവയ്ക്കും. എന്നാൽ, അത് നന്നായി എഴുതാനൊന്നും ശ്രമിച്ചതുമില്ല. അന്ന്, അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അനേകം പ്രിന്‍റ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ചിലപ്പോൾ സാധിക്കുമായിരുന്നു. മാത്രമല്ല, നല്ല പുസ്തകങ്ങൾ വായിക്കാനായി കിട്ടിയാൽ പരീക്ഷാക്കാലം പോലും നോക്കാതെ വായിച്ചിരുന്നത് ആ പ്രായത്തിന്‍റെ മണ്ടത്തരമായിരുന്നു!

ഇതിനിടയില്‍ കൂട്ടുകാർക്കുള്ള സമയത്തെ ഇത്തരം എഴുത്തും വായനയും കവര്‍ന്നെടുക്കുകയും ചെയ്തു. അപ്പോൾ, അവർ വിളിച്ച പലയിടങ്ങളിലും- പെരുന്നാളിനും ഉൽസവത്തിനും സിനിമയ്ക്കും മറ്റും പുറം തിരിഞ്ഞു നിന്നു.  അതേസമയം, കരിയറിന് ഇതൊന്നും ഗുണം ചെയ്തതുമില്ല. മലയാള ഭാഷയോടും കഥകളോടും എഴുത്തിനോടും ചേര്‍ന്നു നില്‍ക്കുന്ന നല്ല ജോലി കിട്ടാന്‍ സാധ്യത കുറവെന്ന് തോന്നാന്‍ കാരണവുമുണ്ടായിരുന്നു- കണ്ടുപരിചയമുള്ള ആ മേഖലയിലെ പലരും സ്വകാര്യ സ്ഥാപനങ്ങളിലെ  കരിമ്പിന്‍ചണ്ടികളും സ്ഥിരമായ വരുമാനം ഇല്ലാത്തവരുമായിരുന്നു. പലയിടങ്ങളിലെ പാരലല്‍ കോളജില്‍ ഓടിനടന്നു ക്ലാസ്സെടുത്തിരുന്ന പ്രശസ്തനായ ഒരു കവിയെ ഇപ്പോഴും ഓര്‍ത്തുപോകുകയാണ്. ആ സമയത്തൊക്കെ വ്യക്തമായ കരിയര്‍ ഗൈഡന്‍സ് കിട്ടാനുള്ള സാഹചര്യവുമില്ലായിരുന്നു.

അങ്ങനെ, ജോലിസാധ്യതയുള്ള സയന്‍സിലേക്കു തിരിഞ്ഞു. എങ്കിലും ഹോബിയായി അന്നും ഇന്നും എഴുത്തുവായനകള്‍ തുടരുകയാണ്. ആ പഴയകാല കര്‍മ്മങ്ങളൊക്കെ എവിടെയെങ്കിലും ആര്‍ക്കെങ്കിലും പ്രയോജനപ്പെടട്ടെ!

2010 കാലത്ത്, ബ്ലോഗ് തുടങ്ങിയെങ്കിലും മലയാളം ഫോണ്ട്, ടൈപ്പിങ്, അനുബന്ധ സാങ്കേതിക വിദ്യകള്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലായിടത്തും ഒരേപോലെ മലയാളം വായിക്കാന്‍ വേണ്ടിയാണ് പി.ഡി.എഫ് ബുക്കുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. എന്നാല്‍, 500 എണ്ണം പിന്നിട്ടപ്പോള്‍ മനസ്സിലായി വെറും പത്തോ ഇരുപതോ നേരെയുള്ള ഓണ്‍ലൈന്‍ എഴുത്തിന് എന്നെക്കാള്‍ റീച്ച് കിട്ടുന്നു. കാരണം, എന്‍റെ ഫോര്‍മാറ്റില്‍ വാക്കുകളുടെ സെര്‍ച്ച് വരുന്നില്ലല്ലോ. അതുകൂടാതെ, വേഗവായനയുടെ ഇക്കാലത്ത്, പി.ഡി.എഫ് തുറക്കാനായി പോലും നോക്കാതെ മറ്റെങ്ങോ വായനക്കാര്‍ പോയി മറയുന്നു! അങ്ങനെ വന്നതിനാല്‍, പഴയ രീതിയും നേരിട്ടുള്ള ഓണ്‍ലൈന്‍ വായനയും ഇനിമുതല്‍ ഒന്നിച്ചു ലഭിക്കും.

മലയാളംപ്ലസ് ഡിജിറ്റല്‍ ഇ-വായനയിലെ ചില ഗുണങ്ങള്‍ ശ്രദ്ധിക്കുക-

1. ഒരുപാട് ആശയങ്ങള്‍ ഒരുമിച്ചു നല്കിയാല്‍ ആളുകള്‍ അത് മറന്നു പോകാനുള്ള സാധ്യത കൂടുതലാകയാല്‍ ചെറിയ പുസ്തകങ്ങള്‍ ഈ സൈറ്റിലൂടെ പെട്ടെന്നു വായിക്കാം, കര്‍മപഥത്തില്‍ കൊണ്ടുവരാം.

2. പൂര്‍ണമായ സൌജന്യ ഓണ്‍ലൈന്‍ വായന ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

3. മലയാള ഭാഷയുടെ പ്രചാരം കൂട്ടുന്നു.

4. മലയാളം എഴുത്തും വായനയും, ഹോബി എന്ന നിലയില്‍ വളര്‍ത്താന്‍ പ്രേരകമാകുന്നു.

Binoy Thomas- From Ettumanoor, Kottayam district (Kerala, India). He earned MSc. medical biochemistry, Yoga diploma and PGDCA. Now, working as a yoga teacher in a private school.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam