(523) കൗൺസലിങ്ങ് കോഴ്സ് ഉപേക്ഷിച്ച കഥ
ബിനീഷ് തന്റെ ജില്ലയിലുള്ള യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സിന് ചേരാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി മലയാളത്തിലുള്ള മികച്ച നാലഞ്ച് കൗൺസലിങ്ങ് പുസ്തകങ്ങൾ വാങ്ങി വായിച്ചു. അവന് അതെല്ലാം നന്നേ ബോധിച്ചു. കാരണം, മനസ്സു വിഷമിച്ചിരിക്കുന്ന ആളുകളെ ആശ്വസിപ്പിക്കാൻ പറ്റുന്ന വിശിഷ്ടമായ ജോലിയാണല്ലോ ഇത്. മാത്രമല്ല, ഇക്കാലത്ത് പ്രശ്നങ്ങളും കിട മൽസരങ്ങളും കൂടി വരികയുമാണ്. അങ്ങനെ, യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സ് പുതിയ ബാച്ച് അഡ്മിഷന്റെ സമയമായി. ബിനീഷ് പഠന രംഗത്തു നിന്നും വിട്ടു നിന്നിട്ട് കുറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു മധ്യവയസ്ക്കനു പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടായേക്കാം. എന്നാൽ, അതിനു മുൻപ് ഒന്നു റിലാക്സ് ചെയ്യാൻ പോയേക്കാമെന്ന് തോന്നി. ആ ഞായറാഴ്ച ലുലുമാളിലേക്ക് സകുടുംബം കാറു വിട്ടു. അവിടെ ചെന്നപ്പോൾ ഭാര്യയും മോളും മമ്മിയും കൂടി ഏതോ തുണിത്തരങ്ങൾ വാങ്ങാൻ കടയിൽ കയറി. എന്റെ സെലക്ഷന് അവിടെ കാര്യമില്ലാത്തതു കൊണ്ട് നടുത്തളത്തിലെ ഒരു സീറ്റിലിരുന്നു. അടുത്ത സീറ്റിൽ ഫോണിൽ തല കുമ്പിട്ടിരുന്ന ആളെ കണ്ട് പൊടുന്നനെ സന്തോഷം ഇരട്ടിയായി. അത് തന്റെ കോളജിൽ സീനിയർ ആയി പഠിച്ച മിടുക്കനായ സന്തോഷ്. അദ്ദേഹത്ത...