മലയാളം കഥാസാഗരം
Malayalam Kathasagaram eBooks for digital reading 1. ഗുരുകുലം കഥകൾ പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്തിലെ ഒരു ഗുരുകുലം. അവിടെ, ഗുരുജിയുടെ ശിക്ഷണത്തിൽ പത്തു കുട്ടികൾ ഗുരുകുലത്തിൽത്തന്നെ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. ഈ ഗുരുജിയാകട്ടെ, അക്കാലത്തുണ്ടായിരുന്ന മറ്റുള്ള ഗുരുക്കന്മാരിലും ആശാന്മാരിലും കണ്ടുവന്നിരുന്ന കർക്കശസ്വഭാവമൊന്നും ഇല്ലാത്ത ശാന്തപ്രകൃതിയും സൗമ്യനുമായിരുന്നു. മാത്രമല്ല, തന്റെ ശിഷ്യര്‍ക്ക് നല്ല സ്വാതന്ത്ര്യവും അദ്ദേഹം അനുവദിച്ചു. പകലത്തെ പഠനത്തിനു ശേഷം, എന്നും വൈകുന്നേരം കുട്ടികളുമായി അദ്ദേഹം അടുത്തുള്ള തോട്ടിൽ കുളിക്കാൻ പോകുക പതിവാണ്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യവുമായിരുന്നു അത്. വെള്ളത്തിൽ കുളിക്കുന്നതിനേക്കാൾ അവർ രസം പിടിച്ചത് വെള്ളത്തിൽ കളിക്കാനായിരുന്നു. ഒരു ദിവസം- അവർ കുളിച്ചു കൊണ്ടിരുന്നപ്പോൾ തോടിന്റെ അക്കരയിൽ കുറച്ചകലെയായി ഉരുണ്ട വലിയൊരു പാറപൊട്ടിക്കാൻ ഒരാൾ ഉരുക്കുകൂടം ഉപയോഗിച്ച് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി അങ്ങോട്ടു നോക്കിയിട്ട് ഗുരുജിയോട് ചോദിച്ചു: "അയാൾ കൂടം പൊക്കിയതിനു ശേഷമാണല്ലോ അതിന്റെ മുൻപേ അടിച്ചതിന്റെ ഒച്ച ഇവിടെ നമ്മൾ കേൾക്കുന്നത്? അതെ