Posts

Showing posts with the label കുടുംബം

എങ്ങനെ കുടുംബജീവിതം മെച്ചപ്പെടുത്താം?

Image
ഓൺലൈൻമലയാളത്തിലെ മികച്ച 6 കുടുംബ കഥകൾ 1. ഒരു പൂവ് മതി! ഒരു ഗുരുവിന്റെ ആശ്രമത്തിൽ ദമ്പതികൾക്കായുള്ള സെമിനാർ നടത്തി. അവിടെ ഒട്ടേറെ ആളുകൾ എത്തിച്ചേർന്നു. രാവിലെ ക്ലാസിന്റെ ഇടവേളയിൽ ഗുരു പറഞ്ഞു- "എന്റെ പൂന്തോട്ടത്തിൽ അനേകം പൂക്കളുണ്ട്. അവിടെ കയറി എല്ലാവർക്കും ഓരോ പൂവ് പറിയ്ക്കാം" എല്ലാവരും തങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട പൂവ് കരസ്ഥമാക്കി. വീണ്ടും സെമിനാർ തുടങ്ങി. എന്നാൽ, ഗുരു പൂവിനേപ്പറ്റി ഒന്നും പിന്നെ മിണ്ടിയില്ല. കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലതും പറഞ്ഞ് ഉച്ചയൂണിനു സമയമായി. ലഞ്ച് ബ്രേക്കും കഴിഞ്ഞ് എല്ലാവരും വർത്തമാനം പറഞ്ഞ് ഒരു മണിക്കൂർ ചെലവഴിച്ചു. പിന്നീട്, ഗുരു ഹാളിലേക്ക് വന്നു തന്റെ പ്രഭാഷണം തുടങ്ങി. "എല്ലാവരും സ്വന്തം കയ്യിലുള്ള പൂക്കൾ കാണിക്കുക" അനന്തരം, ഗുരു ഓരോ ആളിന്റെയും അടുക്കൽ വന്ന് പൂവ് പരിശോധിച്ചു വിവരങ്ങൾ തിരക്കി. അതിനു ശേഷം പീഠത്തിൽ വന്നിരുന്ന് അദ്ദേഹം പറഞ്ഞു തുടങ്ങി - "ചിലർ ചന്തം നോക്കി പറിച്ച പൂവ് വാടിയപ്പോൾ വലിച്ചെറിഞ്ഞു" "കിട്ടിയ പൂവിന്റെ മണം പോയപ്പോൾ ചിലർ ഉപേക്ഷിച്ചു” "മറ്റു ചിലർ പൂക്കളെ പരസ്പരം കൈമാറി” "വേറൊര...

തൊഴിൽ സ്നേഹം അമിതമാകരുത്!

സിൽബാരിപുരംകൊട്ടാരത്തിലെ മിടുക്കനായ സ്വർണ്ണപ്പണിക്കാരനായിരുന്നു കേശു. ലഭ്യതയും വിലക്കുറവും രൂപകല്പനയിലെ വൈദഗ്ദ്ധ്യവുമൊക്കെ സ്വര്‍ണ്ണത്തെ   ഏറെ പ്രിയങ്കരമാക്കി. ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുമ്പോൾ മിക്കവാറും എല്ലാ സ്ത്രീകളും പുതിയ വ്യത്യസ്തമാർന്ന ആഭരണങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതേസമയം, കേശുവിന്റെ ഭാര്യ രുക്കുവിനും മക്കൾക്കും പുതിയ ആഭരണമൊന്നും ഉണ്ടായിരുന്നില്ല. പഴയ ചുരുക്കം ചില സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം.  കേശുവിനോടു ചോദിച്ചാൽ ചുരുങ്ങിയ ചെലവിൽ പലപ്പോഴായി ആഭരണങ്ങൾ വാങ്ങാമെങ്കിലും അവളുടെ ന്യായം ഇതായിരുന്നു - "അങ്ങേര് കണ്ടറിഞ്ഞ് ഭാര്യക്കും പിള്ളേർക്കും ഉണ്ടാക്കി കൊടുക്കട്ടെ" രാവിലെ കുട്ടികൾ പായയിൽനിന്നും എണീക്കുന്നതിനു മുൻപുതന്നെ കേശു കൊട്ടാരത്തിലേക്കു പുറപ്പെട്ടിരിക്കും. തിരികെ രാത്രിയിൽ വരുമ്പോൾ അവർ ഉറക്കം പിടിച്ചിരിക്കും. ആഴ്ചയിൽ ഒരു ദിവസം കേശുവിന് അവധി കിട്ടുമ്പോൾ കുട്ടികൾ പരിഭവം പറയും- "അച്ഛനെ ഒന്നു കാണാൻ പോലും കിട്ടുന്നില്ല. ഞങ്ങളുടെ കൂടെ കളിക്കാനും ചിരിക്കാനും വരത്തില്ലല്ലോ " "എന്റെ മക്കളേ... അച്ഛന് ഇഷ്ടല്ലാത്തതു കൊണ്ടല്ല. കൊട്ടാരത്തിലെ ജോലിയാണ്. ഒട്ടും...

ഞാനോ നീയോ വലുത്?

ഒരിക്കൽ, സിൽബാരിപുരംരാജ്യത്ത് കടുത്ത വേനൽക്കാലം അനുഭവപ്പെട്ടു. വെള്ളം കുടിക്കാൻ കാട്ടിലെ മൃഗങ്ങൾക്കെല്ലാം എക ആശ്രയം സിൽബാരിപ്പുഴയായിരുന്നു. അവിടെ വെള്ളം കുടിക്കാൻ മൃഗങ്ങൾ വരുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പലതിന്റെയും കഥ കഴിയും. സാധാരണയായി സിംഹം വരുമ്പോൾ മറ്റുള്ള മൃഗങ്ങൾ മാറി മരത്തിന്റെ മറവിൽ ഒളിച്ചു നിൽക്കും. ശിങ്കൻസിംഹത്തിന്റെ കണ്ണിൽപ്പെട്ടാൽ പിന്നെ തീർന്നു! ശക്തിയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുലിയും ആനയും മാനും പോത്തും കരടിയും പന്നിയും പക്ഷികളുമെല്ലാം ഈ വിധം പരസ്പരം സുരക്ഷ നോക്കിയിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം- സിംഹം വെള്ളം കുടിക്കാൻ വന്ന അതേ സമയത്തുതന്നെ ശൂരൻകടുവയും നദിക്കരയിലെത്തി. രണ്ടു പേരും പരസ്പരം നോക്കി ഗർജിച്ചു.  ശിങ്കൻസിംഹം പറഞ്ഞു - "ഞാൻ കാട്ടിലെ രാജാവാണ്. ഈ നദിയുടെയും അധിപൻ ഞാനാണ്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോളൂ" കടുവ മുരണ്ടു - "ഈ രാജ്യത്തെ സിംഹമില്ലാത്ത കാടുകളിലെല്ലൊം ഞങ്ങൾ കടുവകളാണ് രാജാവ്. നിനക്കു മുൻപ് നൂറ്റാണ്ടുകളായി കടുവകളായിരുന്നു ഈ കാടിന്റെ രാജാക്കന്മാർ! ഏറെ പാരമ്പര്യമുള്ള രാജവംശമാ എന്റേത്. ഞാൻ കുടിച്ചു കഴിഞ്ഞ് നീ കുടിച്ചോ അല്ലെങ്കിൽ...

കുടുംബലാഭം

പണ്ട്, സിൽബാരിപുരംരാജ്യത്ത് ഹിമാലയസാനുക്കളിലൂടെയുള്ള കൈലാസ യാത്രയും കഴിഞ്ഞ് ഒരു സന്യാസി എത്തിച്ചേർന്നു. പല തരം ദിവ്യശക്തികൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപാടു കാലത്തെ ധ്യാനത്തിനു ശേഷം കാട്ടിലെ ജീവജാലങ്ങളോട് വിശേഷം തിരക്കി അദ്ദേഹം നടക്കാൻ തുടങ്ങി. കുറെ നടന്നു ക്ഷീണിച്ചപ്പോൾ വലിയൊരു മരച്ചുവട്ടിൽ അദ്ദേഹം ഇരുന്നു. കൂടെ, ഒരു പ്രാവും അയാളുടെ മടിയില്‍ വന്നിരുന്നു. അപ്പോൾ അടുത്ത മരത്തിൽ ഒരു അണ്ണാൻ മരത്തിലെ പഴം തിന്നുകൊണ്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന്, അണ്ണാനെ തിന്നാൻ വലിയൊരു പക്ഷി പറന്നടുത്തു. അണ്ണാൻ പഴവും താഴെയിട്ട് അടുത്ത മരത്തിലേക്കു ചാടി. അതിനൊപ്പം പക്ഷിയും ഓരോ ശിഖരങ്ങളിലേക്കു പറന്ന് ഇരിക്കാനും തുടങ്ങി. ക്രമേണ രണ്ടു പേർക്കും വേഗം കൂടി. ചുറ്റുപാടുമുള്ള മരച്ചില്ലകളിലൂടെ മിന്നൽപ്പിണർ പോലെ അണ്ണാനും, പിറകെ പക്ഷിയും പറഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടു പേരും ക്ഷീണിതരായി. ഒടുവിൽ, പക്ഷി പറന്ന്, അണ്ണാന്റെ തൊട്ടടുത്തെത്തിയതും - അണ്ണാൻ ഒരു മരപ്പൊത്തിൽ കയറി രക്ഷപ്പെട്ടു! പക്ഷി ദേഷ്യത്തോടെ മരപ്പൊത്തിൽ കുറച്ചു കൊത്തിയ ശേഷം, നിരാശനായി സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞ്, അണ്ണാൻ മരപ്പൊത്തിന്റെ...

പൂവന്‍കോഴി

ഒരുകാലത്ത്, സില്‍ബാരിപുരംരാജ്യമാകെ കാടായിരുന്നു.  മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ നട്ടുച്ചയ്ക്ക് മാത്രമേ കാടിനുള്ളില്‍ നല്ല വെളിച്ചം വരികയുള്ളൂ. എന്നാല്‍, നേരം പുലര്‍ന്നെന്ന് എല്ലാ മൃഗങ്ങളെയും അറിയിക്കുന്ന പണി എന്നും കൃത്യമായി പാലിച്ചു പോന്നിരുന്നത് ചിന്നന്‍കോഴിയായിരുന്നു. അവന്‍ ലക്ഷണമൊത്ത കാട്ടുപൂവന്‍കോഴിയാണ്. അന്നു രാവിലെയും അവന്‍ തക്കും മുക്കും നോക്കി ആരും അടുത്തില്ലെന്ന് ഉറപ്പാക്കി വെളുപ്പിന് നീട്ടിക്കൂവി- “കൊക്കരക്കോ..കോ..” തന്റെ ശബ്ദത്തില്‍ അഭിമാനം പൂണ്ടു നില്‍ക്കവേ രണ്ടു കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നതു കണ്ട് ചിന്നന്‍ ഞെട്ടി- ചെമ്പന്‍കുറുക്കന്‍! ഉടന്‍, ചിന്നന്‍കോഴി ജീവനുംകൊണ്ട് പാഞ്ഞു. പിറകേ ചെമ്പനും. അവന്‍ അലറി- “നില്‍ക്കടാ, അവിടെ..നിന്നെയിന്ന് ഞാന്‍ ശരിയാക്കും" കുറെ ദൂരം പിന്നിട്ടപ്പോള്‍ ചെമ്പന് വഴിതെറ്റി. എന്നാല്‍, ഇതറിയാതെ ചിന്നന്‍  വെപ്രാളം പിടിച്ച് ഓടിവന്ന വഴിയില്‍ ആശ്രമത്തിലെ സന്യാസിയും ഒരു പ്രാവും ഇരിപ്പുണ്ടായിരുന്നു. അപ്പോള്‍ പ്രാവ് ചോദിച്ചു- “ഹേയ്..കരിങ്കോഴീ, നീ ഇത്ര ധൃതിയില്‍ എങ്ങോട്ടാ?” അവന്‍ അണച്ചുകൊണ്ടു പറഞ്ഞു- “കുറുക്കന്‍ എന്റെ പിറകെയുണ്ട്..” അവ...

സോപ്പുവെള്ളം

ബിജോഷിന്റെ പറമ്പില്‍ മാനംമുട്ടുന്ന തരത്തിലുള്ള കുറെ നാടന്‍തെങ്ങുകള്‍ നില്‍പ്പുണ്ട്. അക്കൂട്ടത്തില്‍, കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി നിന്ന നല്ല കായ്ഫലമുള്ള തെങ്ങ് സ്ഥിതി ചെയ്യുന്നത് വെറും നാലു വർഷം മാത്രം പ്രായമായ അലക്കുകല്ലിന്റെ അടുത്താണ്. സ്ഥിരമായി തേങ്ങയിടാന്‍ ഷര്‍ട്ട്‌ ഇല്ലാതെ വരുന്ന ചേട്ടന് വയറിന്മേല്‍ സിക്സ് പായ്ക്ക് മസില്‍ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ ഋതിക് റോഷന്‍ എന്നാണു  വീട്ടില്‍ എല്ലാവരും പരപ്സരം പറയുക. അയാള്‍ നല്ലൊരു മനുഷ്യനാണ്. അലക്കുകല്ലും തെങ്ങും അടുത്തു നിൽക്കുന്നതു കണ്ടപ്പോൾ ഒരു ദിവസം തെങ്ങുകയറാൻ വന്ന ആ ചേട്ടൻ പറഞ്ഞു - "ഈ അലക്കു കല്ല് തെങ്ങിൻ മൂട്ടില് വേണ്ടാരുന്നു. വേരു പോകും" അപ്പോൾ പപ്പാ പറഞ്ഞു - "ഒരു ഒതുക്കത്തിൽ സൗകര്യമുള്ള സ്ഥലം അവിടെയേ കിട്ടിയുള്ളൂ" പിന്നെ, മമ്മി ന്യായീകരിച്ചു -  "ഇവിടെ പറമ്പിൽ വേറൊരു കല്ലു കൂടിയുണ്ട്. മോള് മാത്രമേ അവിടെ നനയ്ക്കാറുള്ളൂ" ഋതിക് ഒന്നും ശേഷം പറഞ്ഞില്ല. മറ്റുള്ളവർക്ക് കാര്യഗൗരവം മനസ്സിലായതുമില്ല. ഒരു ദിവസം, കരുത്തനായ തെങ്ങ്, നിറയെ തേങ്ങകളോടെ കിണറിന്റെ മോട്ടോറും പൈപ്പുകളും അടുത്തുള്ള മാവും തകർത്തു കൊണ്ട് ആർത്...

തളിക പറഞ്ഞ കഥ

ഒരിക്കല്‍, സില്‍ബാരിപുരംകൊട്ടാരം വലിയ പുരോഗതി കൈവരിച്ചിരുന്ന സമയം. കൊട്ടാരത്തില്‍ ജോലിയുള്ള ആളുകളുടെ മക്കള്‍, പലതരം കൊട്ടാര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവതീയുവാക്കള്‍ എന്നിവരുടെ വിവാഹപ്രായം ആകുമ്പോള്‍ ഒരു സംഘമായി ആ ദേശത്തെ ആശ്രമത്തില്‍ ഗുരുജിയുടെ അടുക്കലെത്തുന്ന ഒരു പതിവുണ്ട്. പണ്ടെങ്ങോ, രാജാവ് ഏര്‍പ്പെടുത്തിയ പരിപാടിയാണ്. നല്ലൊരു കുടുംബ ജീവിതം സാധ്യമാക്കുന്ന ജീവിതശൈലി സ്വീകരിക്കാനും  ആശയങ്ങള്‍ പങ്കിടാനും സംശയങ്ങള്‍ ചോദിക്കാനും അവിടെ അവസരമുണ്ട്. ഗുരുജി മാര്‍ഗനിര്‍ദേശം കൊടുക്കാറുമുണ്ട്.  ഒരിക്കല്‍, പത്ത് യുവാക്കള്‍ അവിടേക്കു വന്നു. വിവിധങ്ങളായ സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ക്കായി പത്തു കോപ്പ(ചൈനയിലെ കളിമണ്ണുകൊണ്ടുള്ള പരന്ന വായുള്ള പാത്രം) ചായ കൊണ്ടു വന്ന് ഒരു തളികയില്‍ വച്ചു. നല്ല ചിത്രപ്പണികള്‍ ഉണ്ടായിരുന്ന കോപ്പകള്‍ ആദ്യമേ ആളുകള്‍ എടുത്തുതുടങ്ങി. പിന്നെ, ഉള്ളവ കാണാന്‍ ഭംഗിയില്ലാത്ത കപ്പുകള്‍ ആയിരുന്നു. ഏറ്റവും ഒടുവില്‍ എടുത്ത കപ്പ്‌  പോറലുകള്‍ വീണ നിറമില്ലാത്ത പഴയ ഒരെണ്ണം. ചായ കുടിച്ച് കഴിഞ്ഞപ്പോള്‍ അവരോടു ഗുരുജി  ചോദിച്ചു- “ഏറ്റവും നല്ല ചായ ആരാണു കുടിച്ചത്? ഏ...

പ്രഭുവിന്റെ പെണ്‍കുട്ടികള്‍

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, ഒരു പ്രഭുകുടുംബമുണ്ടായിരുന്നു. പ്രഭുവിനു നാല് ആൺമക്കളുണ്ട്. അവർ എല്ലാവരും വിവാഹം കഴിച്ച് നാലു പെൺകുട്ടികൾ വീട്ടിലേക്കു വന്നതുമുതൽ പ്രഭുകുടുംബത്തിൽ പിണക്കങ്ങളും കുശുകുശുപ്പും ഉയർന്നു തുടങ്ങി. പ്രഭു ബുദ്ധിമാനായിരുന്നു. ഈ വിധത്തിൽ പരസ്പരം മൽസരിച്ചാൽ തന്റെ സാമാജ്യം മുഴുവനും തകരുമെന്ന് അയാൾ കണക്കുകൂട്ടി. പ്രഭു വ്യാപാര ആവശ്യങ്ങൾക്ക് മാസത്തിൽ ഒരു പ്രാവശ്യം കോസലപുരത്തേക്കു പോകാറുണ്ട്. അവിടെ ചെല്ലുമ്പോൾ എല്ലായ്പ്പോഴും താമസിക്കുന്നത് ഉറ്റ ചങ്ങാതിയായ നാടുവാഴിയുടെ മാളികവീട്ടിലായിരുന്നു. ഒരു ദിവസം മൂത്ത മകനെ വിളിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു- "എന്റെ സുഹൃത്തായ കോസലപുരത്തെ നാടുവാഴിയുടെ വീട്ടിലേക്കു നീ ഭാര്യയും കുട്ടികളുമായി പോകണം. അവർ നിങ്ങളെ സൽക്കരിക്കാൻ വളരെയേറെ ആഗ്രഹിക്കുന്നു" അവൻ കുടുംബവുമായി കോസലപുരത്തു ചെന്നു. അവിടെ അതിഥിയായി സന്തോഷത്തോടെ കഴിഞ്ഞ് തിരികെ പോരാൻ നേരം, കോസലപുരംനാടുവാഴി പറഞ്ഞു- "നിങ്ങൾ ഈ മുറ്റത്തു നിൽക്കുന്ന മരം കണ്ടോ? എന്താണ് ഇതിന്റെ പ്രത്യേകത ?" അതിഥികൾ ഒന്നടങ്കം പറഞ്ഞു- "ഈ മരം ഉണങ്ങി വരണ്ടു ചെമ്പൻനിറമായിനിൽക്കുന്നു” അവർ തിരി...

അഹങ്കാരം എന്നൊരു ചിത്രം

ഒരിക്കൽ, ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.  അപ്പോൾ, അവിടേക്ക് ഒരു ധനികൻ കടന്നു വന്നു. സോക്രട്ടീസിനെ കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, അദ്ദേഹം തന്റെ അധ്യാപനം മുഴുവൻ കഴിഞ്ഞതിനു ശേഷം മാത്രമാണ് ധനികനെ കാണാൻ കൂട്ടാക്കിയത്. ഇത് ആ പ്രമാണിക്ക് തീരെ പിടിച്ചില്ല. അയാൾ സോക്രട്ടീസിനോടു രസിക്കാത്ത മട്ടിൽ ചോദിച്ചു - "ഞാൻ ആരാണെന്നു താങ്കൾക്കു മനസ്സിലായില്ലേ?" സോക്രട്ടീസ് അതിനു മറുപടി പറയാതെ അയാളെ ക്ലാസ് മുറിയിലേക്കു കൊണ്ടു പോയി ഒരു ഭൂപടം കാണിച്ചു ചോദിച്ചു - "ഇതിൽ എവിടെയാണു ഗ്രീസ് ?" അയാൾ ഉടൻ തന്നെ ഭൂപടത്തിൽ ചൂണ്ടിക്കാട്ടി. സോക്രട്ടീസ് തുടർന്നു - "ഗ്രീസിൽ എവിടെയാണ് ഏതൻസ് ?" അതും പ്രമാണി കണ്ടു പിടിച്ചു പറഞ്ഞു. സോക്രട്ടീസ് ചോദിച്ചു - "ഇനി താങ്കൾ താമസിക്കുന്ന തെരുവ് എവിടെയാണ്?" അയാൾ കുഴങ്ങി. "താങ്കളുടെ വീട് എവിടെ?" അതിനും ഉത്തരമില്ല. "ശരി, വീട്ടിലെ താങ്കളുടെ കിടപ്പുമുറി എവിടെയാണ്?" അപ്പോഴും ഭൂപടത്തിൽ നോക്കി പ്രമാണി അന്തം വിട്ടുനിന്നു. അനന്തരം, സോക്രട്ടീസ് പറഞ്ഞു - "ഈ ഭൂപടത്തിൽ പോലും ഇല്ലാ...

ഒരു പ്രതിമയുടെ തണല്‍ കഥ

Story of a statue with it's shadows as main theme in Malayalam. പണ്ടുപണ്ട്, സിൽബാരിപുരംദേശമാകെ വരണ്ട പ്രദേശമായിരുന്നു. പാതയോരത്ത് തണൽമരങ്ങളും കുറവായിരുന്നു. ഒരിക്കൽ, വിക്രമ രാജാവിന് തന്റെ പിതാവിന്റെ വലിയൊരു പ്രതിമ പണിയണമെന്ന് ആഗ്രഹമുദിച്ചു. ദേശത്തെ മാത്രമല്ല അയൽനാടുകളിലെയും അനേകം ശില്പികൾ രാജാവിനെ മുഖം കാണിക്കാനെത്തി. കനത്ത പ്രതിഫലവും രാജ്യമെങ്ങും പ്രശസ്തിയും കിട്ടുന്ന അവസരം ആരാണു വേണ്ടെന്നു വയ്ക്കുക? ലോകം ഇതേ വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള പ്രതിമയായിരിക്കണം അതെന്ന് രാജാവിന് നിർബന്ധമുണ്ടായിരുന്നു. എവിടെ സ്ഥാപിക്കണമെന്നായി പിന്നീടുള്ള പ്രശ്നം. ഭൂരിഭാഗം ശില്പികളും പറഞ്ഞു- "കുന്നിന്റെ മുകളിൽ പണിതാൽ ഏതു ദേശത്തു നിന്നാലും ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട മഹാരാജാവിനെ കാണാമല്ലോ" അപ്പോൾ, കടലോരത്തുള്ള ചില ശില്പികൾ പറഞ്ഞു- "കടൽത്തീരത്ത് ആയാൽ മഹാരാജാവ് ഒരു കാലത്ത് കടൽ കടന്നുള്ള സാമ്രാജ്യം സ്ഥാപിച്ച ആളാണെന്നു വരുംതലമുറകൾ കരുതിക്കോളും" നദീതീരത്തു താമസിച്ചിരുന്ന വേറെ കുറച്ചു ശില്പികൾ പറഞ്ഞു- " നദിയുടെ നടുക്ക് പ്രതിമ പണിതാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പതറാതെ നിന്ന രാജാവെന്...

കല്യാണ ആലോചനകള്‍

This is a Family life self help story in Malayalam that explains the need of marriage proposals from near by place. Otherwise, there may be a chance of cheating. ഒരു വ്യക്തിയുടെ മൂന്നിലൊരു ഭാഗം ജീവിതം മാത്രമേ സ്വതന്ത്രമായി ജീവിക്കുന്നുള്ളൂ. ഭൂരിഭാഗമുള്ള കാലവും വിവാഹശേഷമുള്ള കുടുംബ ജീവിതമാണ്. അതിനാൽത്തന്നെ, നല്ലൊരു കുടുംബസൃഷ്ടിക്കായി കല്യാണ ആലോചന വരുമ്പോൾ തന്നെ നന്നായി ഒരുങ്ങുകയും പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. ഒരു കഥയിലേക്ക്- സിൽബാരിപുരംദേശത്ത്, രാജശേഖരന്റെ ഒരേ ഒരു മകൾ- കുമാരി. ആ പെൺകുട്ടി എം.ബി.എ. കഴിഞ്ഞ് വലിയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. നല്ല സൗന്ദര്യവും സ്വഭാവവും ശമ്പളവും ഒത്തുചേർന്നപ്പോൾ കല്യാണാലോചനകളുടെ ബഹളമയം. ഏതു വേണമെന്നായി വീട്ടുകാരുടെ വെപ്രാളം. ഒടുവിൽ, ഗൾഫിൽ ജോലിയുള്ള വലിയൊരു തറവാട്ടുകാരെ ബോധിച്ചു. എന്നാൽ, ഏകദേശം നൂറു കിലോമീറ്റർ അകലെയാണു പയ്യന്റെ വീട്. എങ്കിലും, ഒരു വട്ടം ആരോ അന്വേഷിച്ചിട്ടു പയ്യന്റെ (കുമാരൻ എന്നു തൽക്കാലം വിളിക്കാം) വീട്ടുകാരു നല്ലതെന്ന് പച്ചക്കൊടി കാട്ടി. കല്യാണം അത്യാർഭാടമായി നടന്നു. പത്തു ദിവസത്തെ അവധിയും കഴിഞ്ഞ് ഗൾഫുകാരൻ കുമാരൻ തിരികെപ്പോയി. ഒരു മ...

Family read online Malayalam digital series

  കുടുംബം (family) കൂടുമ്പോള്‍ ഇമ്പമുള്ളതു കുടുംബം. അവിടെ സന്തോഷവും ഉണ്ടാകും. ചില കുടുംബങ്ങളില്‍ സന്തോഷത്തിന്റെ ഒരു തരിപോലുമില്ല കണ്ടുപിടിക്കാ‌ന്‍. ജീവിതകാലത്തെ വിവാഹത്തിനു മുന്‍പും വിവാഹത്തിനു ശേഷവും എന്നു വേണമെങ്കി‌ല്‍ രണ്ടായി തിരിക്കാം. കുറച്ചുകൂടി വ്യക്തമാക്കാം. ബാല്യവും കൌമാരവും ഉള്‍പ്പെടുന്ന ഒന്നാം ഭാഗത്തി‌ല്‍ കളിച്ചുരസിച്ചുനടക്കുന്ന ഒരു കാലം. രണ്ടാം ഭാഗം ഏകദേശം 25-30 വയസ്സുകള്‍ക്കിടയി‌ല്‍ വിവാഹത്തോടുകൂടി തുടങ്ങുന്നു. പിന്നീടത്, ജീവിതത്തിന്റെ മൂന്നില്‍രണ്ടു ഭാഗവും കയ്യടക്കുന്നു. കൂടുതലും ഒരു വ്യക്തി കുടുംബജീവിതത്തിലൂടെ യാത്ര ചെയ്യുന്നതിനാല്‍ കുടുംബസന്തോഷത്തിന്റെ പ്രാധാന്യം മനസ്സിലായല്ലോ. അമേരിക്കന്‍ശമ്പളവും ചൈനീസ്ഭക്ഷണവും ബ്രിട്ടീഷ‌്‌വീടും ഇന്ത്യന്‍ഭാര്യയും ഒരുവനു ലഭിച്ചാല്‍ അവന്‍ സൗഭാഗ്യവാനായി എന്നൊരു രസകരമായ പ്രയോഗമുണ്ട്. സുദീര്‍ഘമായ ഇന്ത്യന്‍ കുടുംബ ബന്ധങ്ങളെ ലോകം ബഹുമാനത്തോടെയാണ‌് നോക്കിക്കാണുന്നത്. എന്നാ‌ല്‍, അന്ധമായ വിദേശ അനുകരണം മൂലം മലയാളികുടുംബങ്ങള്‍ക്കും വിള്ളലുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. “അപ്പാ, ക്ഷമിക്കണം...” എന്നു പറഞ്ഞിരുന്ന കുട്ടികള്‍ ഇപ്പോ‌ള്‍ “സോറീഡാ...” എ...

13-കുമാരനും കുമാരിയും

Malayalam eBooks-478-family series-13-kumaranum kumariyum Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-478 is free.  Click here- https://drive.google.com/file/d/1zRqA2Qi_5FlT5ujoSyefTMECqX69ciB-/view?usp=sharing

12- പ്രതിമയുടെ തണല്‍

Malayalam eBooks-467-family series-12-prathimayude thanal Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-467 is free.  Click here- https://drive.google.com/file/d/1kNCiVSdG4YwTr6o9BKnn1y29ytSBoc-h/view?usp=sharing

11-അഹങ്കാരിയുടെ ഭൂപടം

Malayalam eBooks-454-family-11-ahamkariyude bhoopadam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-454 is free.  Click here- https://drive.google.com/file/d/1DkVvFGgseYkv4Ada0GCOeuqeO6MH-kRC/view?usp=sharing

10- മരത്തിന്‍റെ നിറം മാറ്റം

Malayalam eBooks-452-family series-10-marathinte niram maattam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-452 is free.  Click here- https://drive.google.com/file/d/1k-U__cC7gZjHSWwGksrnMgO8YVrrMLpk/view?usp=sharing

9-കോപ്പയിലെ ചായ

Malayalam eBooks-450-family series-9-koppayile chaya Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-450 is free.  Click here- https://drive.google.com/file/d/1DUpi03ZGqVLKMEAnOc9UoP68L3YwecI7/view?usp=sharing

8- അലക്കുകല്ല്

Malayalam eBooks-446-family-8-alakkukallu Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-446 is free.  Click here- https://drive.google.com/file/d/1C_mk9Rd5-vJVedeHkHGEouRjhEgq3BXe/view?usp=sharing

7-കോഴിയുടെ ഉണര്‍ത്തുപാട്ട്

Malayalam eBooks-442-family series-7-kozhiyude unarthupaattu Au thor- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-442 is free.  Click here- https://drive.google.com/file/d/1gzANXL185GQy8l1dKIJCCDGooiSE4uL7/view?usp=sharing

6-മറുനാടന്‍

Malayalam eBooks-437-family-6-marunadan author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-437 is free.  Click here- https://drive.google.com/file/d/1G95X9Fh-tEW4Pd_0oKxUz3mIv8hoONGa/view?usp=sharing