Posts

Showing posts with the label കഥ -ശ്രീബുദ്ധകഥകള്‍

(1234) ശിഷ്യനുള്ള സമയം!

  ഒരിക്കൽ, ശ്രീബുദ്ധനും ശിഷ്യനായ ആനന്ദനും കൂടി ദൂരെയുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾത്തന്നെ ശിഷ്യനു ക്ഷീണം തോന്നി. അന്നേരം, അവൻ ചോദിച്ചു - "ഗുരുവേ, അവിടെ എത്താൻ ഇനി എത്രനേരം വേണ്ടിവരും?" ഗുരു പറഞ്ഞു - "ഒരു മണിക്കൂർ" അവർ നടന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വഴിപോക്കൻ നടന്നു വരുന്നതു കണ്ടപ്പോൾ ആനന്ദൻ ചോദിച്ചു - "പുണ്യക്ഷേത്രത്തിലേക്ക് നടന്നു ചെല്ലാൻ എത്ര സമയം വേണം?" അയാൾ ആനന്ദനെ നോക്കിയിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പറഞ്ഞു: "ഒരു മണിക്കൂർ എടുക്കും അവിടെ എത്താൻ" അവർ പിന്നെയും മുന്നോട്ടു നടന്നു. അടുത്ത മണിക്കൂറും പിന്നിട്ടു. അന്നേരം, ഒരു സ്ത്രീ എതിരെ നടന്നു വരുന്നുണ്ടായിരുന്നു. ആനന്ദൻ ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ സ്ത്രീ പറഞ്ഞു: "ഒരു മണിക്കൂർ കൂടി നടക്കണം" എന്നാൽ, അടുത്ത മണിക്കൂറിലും ക്ഷേത്രത്തിൽ എത്തിയില്ല. അന്നേരം ശിഷ്യൻ പിറുപിറുത്തു - "എന്തായാലും ഇതിനോടകംതന്നെ കുറെ മണിക്കൂറുകൾ കഴിഞ്ഞല്ലോ. ഇനി ആരോടും ചോദിക്കേണ്ട കാര്യമില്ല. ക്ഷേത്രത്തിലേക്ക് അധിക ദൂരമില്ല" ആ പ്രതീക്ഷയിൽ ക്ഷീണം നോക്കാതെ മുന്നോട്ടു പോയി. ...

(715) ബുദ്ധനു കിട്ടിയ ഭിക്ഷ

  ഒരിക്കൽ, ശ്രീബുദ്ധനും ശിഷ്യരും കൂടി നടക്കവേ, ഒരാൾ അവരെ പരിഹസിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി. ഉടൻ, ശിഷ്യന്മാർ അവനോടു ദേഷ്യപ്പെട്ടു. എന്നാൽ, ബുദ്ധൻ അവരെ വിലക്കി. "നിങ്ങൾ ശാന്തരാവൂ. ഒരാൾ സ്വർഗ്ഗത്തിനു നേരേ തുപ്പിയാൽ എന്തു സംഭവിക്കും? സ്വർഗ്ഗം മലിനമാകില്ല. പകരം, അത് അവന്റെ മേൽ വീഴുകയാണു ചെയ്യുന്നത് " മറ്റൊരിക്കൽ, ശ്രീബുദ്ധൻ ഭിക്ഷ തേടി ഒരു വീട്ടുമുറ്റത്ത് എത്തി. എന്നാൽ, ആ വീട്ടുകാരൻ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. തുടർന്ന്, ശ്രീബുദ്ധൻ അയാളോടു പറഞ്ഞു - " ഒരു ഗൃഹനാഥൻ ഭിക്ഷുവിന് ഭക്ഷണം നൽകിയിട്ട് അയാൾ അതു വേണ്ടെന്നു പറഞ്ഞാൽ ആ ഭക്ഷണം ആരുടേതാണ്?" വീട്ടുകാരൻ പറഞ്ഞു- "ആ വീട്ടുകാരന്റേതു തന്നെ" ശ്രീബുദ്ധൻ തുടർന്നു - "താങ്കൾ പറഞ്ഞ ദുഷിച്ച വചനങ്ങൾ ഞാൻ സ്വീകരിക്കുന്നില്ല. അപ്പോൾ ആ വാക്കുകൾ താങ്കൾക്കു സ്വന്തം" ചിന്താവിഷയം - കോപം സ്വയം നശിപ്പിക്കും. ദുർവചനങ്ങൾ പറയുന്നവരും സ്വയം മലിനമാകും. Written by Binoy Thomas, Malayalam eBooks-715- Sri Buddha stories - 5 PDF - https://drive.google.com/file/d/10uFT8f-8UmlCrUwCqUIXmnhcoltOzbPa/view?usp=drivesdk

Sri Buddha stories

ഗൗതമസിദ്ധാർഥൻ എന്നായിരുന്നു ശ്രീബുദ്ധന്റ യഥാർഥ നാമം. Gautama ഗൗതമൻ എന്നത് ഗോതമ എന്ന കുടുംബപ്പേരാണ്. ശാക്യ വംശത്തിലാണ് സിദ്ധാർഥൻ പിറന്നത്. അതിനാല്‍ ശാക്യമുനി Shakyamuni എന്നും അദ്ദേഹം അറിയപ്പെടുന്നു. ഏകദേശം, BC 563-ൽ ഇപ്പോഴത്തെ നേപ്പാളിലെ ലുംബിനിയില്‍ ജനനം. വളര്‍ന്നു വന്നത് ഉത്തര്‍പ്രദേശിലെ കപിലവസ്തുവില്‍. അച്ഛൻ ശുദ്ധോദനൻ, അമ്മ മായാദേവി ബുദ്ധന്റെ ജനന ശേഷം ഏഴാം ദിവസം മരണമടഞ്ഞു. പിന്നീട് മാതൃസഹോദരി കുട്ടിയെ വളര്‍ത്തി. 16 വയസ്സുള്ളപ്പോള്‍ യശോധരയെ വിവാഹം ചെയ്തു. രാഹുല എന്നു പേരായ മകന്‍ പിറന്നു. ബുദ്ധന്‍ 29 വയസിൽ വനത്തിലേക്ക് യാത്രയായി. പല ഗുരുക്കന്മാരില്‍ നിന്നും യോഗ അഭ്യസിച്ചു. അവിടെ നടന്നിരുന്ന ക്രൂരമായ നരബലികൾ ബുദ്ധന്‍റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ, ഗയയിൽ ബോധിമരച്ചുവട്ടില്‍ 5 വർഷത്തോളം തപസ് അനുഷ്ഠിച്ചു ബോധോദയം enlightenment ഉണ്ടായി. അപ്പോള്‍, 'ബുദ്ധ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 'ബുദ്ധ' എന്നാല്‍ ഉണര്‍ത്തപ്പെട്ട ആള്‍ എന്നര്‍ത്ഥം. ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥ് എന്ന സ്ഥലത്താണ്. അദ്ദേഹത്തിന് ഏകദേശം എണ്‍പത് വയസ്സുള്ളപ്പോള്‍ BC-483 കാലത്ത് പാവ (കുശിനഗര്‍) എ...

4-ചെരുപ്പുകുത്തി

Malayalam eBooks-403-sribuddhakadhakal-4-cheruppukuththi Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-403 is free.  Click here- https://drive.google.com/file/d/1fT84GKIJ0r2vr_Ej-sE8Kv3-GOZ4y6yW/view?usp=sharing

3- ധനികന്‍റെ ധര്‍മദാനം

Malayalam eBooks-400-sribuddhakadhakal-3-dhanikante dharmadanam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-400 is free.  Click here- https://drive.google.com/file/d/1mJVS_4FEmxYw9F-ayyHh42oDdOnvsJOz/view?usp=sharing

2- കടുംകെട്ട്

Malayalam eBooks-323-sribuddhakathakal-2-kadumkettu Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-323, Click here- https://drive.google.com/file/d/1kjeAlvNBWpQMD9ETM2FNrwpnZbaXp5Cd/view?usp=sharing

ശ്രീബുദ്ധകഥകള്‍-1

This Malayalam eBooks-76-sribuddha-kathakal-1-anapanadhyanam is the first story about Buddhism, buddhist monks, religion, buddha vihara, anapana dhyanam, meditation, yoga etc. Author- Binoy Thomas, format -pdf, page-8, price- free. If you want to support this project, you can visit about/contact page for making payment. മലയാളം ഇ-ബുക്ക് ശ്രീബുദ്ധകഥകള്‍-1, ശ്രീബുദ്ധന്‍, ബുദ്ധിസം, അനാപാന  ധ്യാനം, ബുദ്ധ സന്യാസികള്‍, ഭിക്ഷുക്കള്‍, ബുദ്ധ വിഹാരങ്ങള്‍, ശ്രീബുദ്ധന്‍റെ കഥകള്‍  എന്നിവ ഇവിടെ വായിക്കാം To download this free safe Google drive eBook file-76, click here- https://drive.google.com/file/d/0Bx95kjma05ciTkI0TnNXS3hYTGM/view?usp=sharing&resourcekey=0-1NUe18d8-FTsNarFGRcQIg ആനാപാന ധ്യാനം  സിദ്ധാർഥ രാജകുമാരന് (ശ്രീബുദ്ധൻ) ഏഴു വയസ്സുള്ളപ്പോൾ നടന്ന ഒരു കഥ പറഞ്ഞ് ഈ പരമ്പര തുടങ്ങാം. ശുദ്ധോധനൻ രാജാവ് നാടു ഭരിച്ചിരുന്ന കാലം. മഴക്കാലത്തിനു മുൻപ് കൃഷിക്ക് തുടക്കം കുറിക്കുന്ന ഒരു ചടങ്ങ് അവിടെയുണ്ടായിരുന്നു. രാജാവ് തന്റെ സ്വർണ കലപ്പകൊണ്ട് പ്രതീകാത്മകമായി നിലമുഴുത് സമാരംഭിക്കുക. നേരേ പ...